Author: News Desk
ക്യാംപസുകളില്‍ ഇന്നവേഷന്‍ കമ്മ്യൂണിറ്റികള്‍ ശക്തമാക്കുകയാണ് ടിങ്കര്‍ ഹബ്ബ്. ഇതിന് വേണ്ടിയുളള നെറ്റ്‌വര്‍ക്കിംഗിന്റെ ഭാഗമായി കൊച്ചിയില്‍ ടിങ്കര്‍ ഡേ ലീഡര്‍ഷിപ്പ് ക്യാംപും വര്‍ക്ക്‌ഷോപ്പും സംഘടിപ്പിച്ചു. മെഷീന്‍ ലേണിംഗും ടെക്‌നോളജിയിലെ അപ്‌ഡേഷനും സ്‌കോളര്‍ഷിപ്പും ഹാക്കത്തോണും ഉള്‍പ്പെടെ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തിന്റെ വിവിധ തലങ്ങളെക്കുറിച്ചുളള അറിവുകളും സക്‌സസ് മോഡലുകളും ടിങ്കര്‍ ഡേയില്‍ പരിചയപ്പെടുത്തി. ഇരുപത് കോളജുകളില്‍ നിന്ന് സെലക്ട് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ടെക്‌നോളജി ട്രാന്‍സ്ഫര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ കൊളാബറേഷന്‍, റീതിങ്ക് കമ്മ്യൂണിറ്റി എന്നിവര്‍ സംയുക്തമായി നടത്തിയ സെഷനുകളിലും വര്‍ക്ക്‌ഷോപ്പുകളിലും സ്റ്റാര്‍ട്ടപ്പ് വില്ലേജ് ഫൗണ്ടറും സിഇഒയുമായിരുന്ന സിജോ കുരുവിള, ടിങ്കര്‍ ഹബ്ബ് ഫൗണ്ടര്‍ മൂസ മെഹര്‍, കോ ഫൗണ്ടറും മെഷീന്‍ ലേണിംഗ് അനലിസ്റ്റുമായ പ്രവീണ്‍ ശ്രീധര്‍, സിഐടിടിഐസി ഡയറക്ടര്‍ ഡോ. അബ്ദുളള തുടങ്ങിയവര്‍ സംസാരിച്ചു. ക്യാംപസുകളില്‍ തന്നെ ഇന്നവേഷന്‍ കള്‍ച്ചര്‍ രൂപപ്പെടണമെന്ന ആശയത്തില്‍ പ്രവര്‍ത്തിക്കുന്ന ടിങ്കര്‍ ഹബ്ബ് ഇതിനായി ക്യാംപസുകളെ പുതിയ ഇന്നവേഷന്‍ മോഡല്‍ പരിചയപ്പെടുത്തുകയാണ്. കുസാറ്റ്,…
ചെറുകിട- ഇടത്തരം സംരംഭകര്‍ക്കായി ജിഎസ്ടിയില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍. വാര്‍ഷിക വിറ്റുവരവ് ഒരുകോടി രൂപയില്‍ താഴെയുളള സംരംഭകരെ കോംപോസിഷന്‍ സ്‌കീമിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി. നികുതി നിരക്കില്‍ ഉള്‍പ്പെടെ കോംപോസിഷന്‍ സ്‌കീമിന്റെ ആനുകൂല്യം ഇവര്‍ക്ക് പ്രയോജനപ്പെടുത്താം. നേരത്തെ 75 ലക്ഷം രൂപയായിരുന്നു ഈ പരിധി. ഒന്നരക്കോടി രൂപയില്‍ താഴെ വിറ്റുവരവുളള സംരംഭകര്‍ നികുതി റിട്ടേണ്‍ ക്വാര്‍ട്ടേര്‍ലി (മൂന്ന് മാസത്തിലൊരിക്കല്‍) നല്‍കിയാല്‍ മതിയാകും. എല്ലാ മാസവും റിട്ടേണ്‍ നല്‍കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ ഇതോടെ ഒഴിവാകും. ജിഎസ്ടി നടപ്പിലാക്കിയതിന് ശേഷം ചെറുകിട-ഇടത്തരം സംരംഭക മേഖലയില്‍ നിന്നുളള പ്രതികരണങ്ങള്‍ വിലയിരുത്തിയാണ് ജിഎസ്ടി കൗണ്‍സിലിന്റെ നടപടി. വാര്‍ഷിക വിറ്റുവരവ് 20 ലക്ഷത്തില്‍ താഴെയുളള സംരംഭകരെ സംസ്ഥാനാന്തര നികുതി നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ വ്യാപാരം നടത്തുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. റിവേഴ്‌സ് ചാര്‍ജ് സംവിധാനത്തില്‍ ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് ദോഷകരമെന്ന ആക്ഷേപമുയര്‍ന്ന വ്യവസ്ഥകള്‍ ഈ സാമ്പത്തിക വര്‍ഷം തുടരേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. ഈ മേഖലയ്ക്ക് ഗുണകരമാകുന്ന 27 ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക്…
എക്‌സ്‌പോര്‍ട്ടിംഗ് മേഖലയ്ക്ക് ഉണര്‍വ്വ് നല്‍കാന്‍ ജിഎസ്ടിയില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍. ടാക്‌സ് റീഫണ്ട് വൈകുന്നതിനാല്‍ വര്‍ക്കിംഗ് ക്യാപ്പിറ്റല്‍ ലഭിക്കാതെ ബുദ്ധിമുട്ടുന്ന എക്‌സ്‌പോര്‍ട്ടേഴ്‌സിനെ സഹായിക്കാന്‍ ഇ വാലറ്റ് സംവിധാനം ഏര്‍പ്പെടുത്തി. 2018 ഏപ്രിലോടെ ഇത് നിലവില്‍ വരും. നിശ്ചിത തുക അഡ്വാന്‍സായി ഇ വാലറ്റ് വഴി നല്‍കും. ഈ തുക പിന്നീട് റീഫണ്ട് സമയത്ത് കുറയ്ക്കും. റീഫണ്ടിംഗ് വേഗത്തിലാക്കുന്നത് വരെ കയറ്റുമതിക്കാര്‍ക്ക് ഇത് ആശ്വാസം നല്‍കുമെന്നാണ് വിലയിരുത്തല്‍. ടാക്‌സ് റീഫണ്ടിംഗ് വൈകുന്നത് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനുളള ദീര്‍ഘകാല നടപടിയുടെ ഭാഗമാണ് ഇ വാലറ്റ് എന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ജൂലൈയിലെ റീഫണ്ട് നല്‍കാനുളള നടപടികള്‍ ഒക്ടോബര്‍ 10 മുതലും ഓഗസ്റ്റിലെ റീഫണ്ട് ഒക്ടോബര്‍ 18 മുതലും സ്വീകരിച്ചു തുടങ്ങുമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. എക്‌സ്‌പോര്‍ട്ടേഴ്‌സിന് അഡ്വാന്‍സ്ഡ് ഓതറൈസേഷന്‍, ഇപിസിജി, ഇഒയു തുടങ്ങിയ സ്‌കീമുകളില്‍ നല്‍കിയിരിക്കുന്ന ഇളവുകള്‍ നടപ്പു സാമ്പത്തിക വര്‍ഷം അതേപടി തുടരും. ആഭ്യന്തര സപ്ലൈയേഴ്‌സില്‍ നിന്നും…
കേട്ടറിവിനെക്കാള്‍ കിടിലമാണ് ഗൂഗിളിന്റെ പിക്‌സല്‍ 2 സ്മാര്‍ട്ട്‌ഫോണ്‍. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും മെഷീന്‍ലേണിംഗും സ്മാര്‍ട്ട്‌ഫോണിലേക്ക് ചേര്‍ത്തുവെച്ചാണ് ഗൂഗിള്‍ പിക്‌സല്‍ 2 ഇറക്കിയിരിക്കുന്നത്. ഗൂഗിളിന്റെ ലാപ്‌ടോപ്പ്, ഡെസ്‌ക്ടോപ്പ് വേര്‍ഷന്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുളള പിക്‌സല്‍ 2 സെക്കന്‍ഡ് ജനറേഷന്‍ സ്മാര്‍ട്ട്‌ഫോണ്‍ എന്ന വിശേഷണം ശരിവെക്കുകയാണ്. 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഏഴ് മണിക്കൂര്‍ വരെ നില്‍ക്കുന്ന ബാറ്ററിയും ഗൂഗിള്‍ ലെന്‍സിന്റെ ഫീച്ചറുകളുമൊക്കെ പിക്‌സല്‍ ടുവിനെ കൂടുതല്‍ ഉപയോഗപ്രദമാക്കുന്നു. പിക്‌സല്‍ 2, പിക്‌സല്‍ 2 XL മോഡലുകളാണ് ഗൂഗിള്‍ അവതരിപ്പിച്ചത്. ബിസിനസ് കാര്‍ഡില്‍ നിന്ന് നേരിട്ട് കോണ്‍ടാക്ട് സേവ് ചെയ്യാം ബിസിനസ് കാര്‍ഡില്‍ നിന്നോ പോസ്റ്ററില്‍ നിന്നോ കോണ്‍ടാക്ട് വിവരങ്ങള്‍ നേരിട്ട് സേവ് ചെയ്യാം. ഗൂഗിള്‍ ലെന്‍സ് വഴിയാണ് ഈ ഫെസിലിറ്റി സാധ്യമാകുക. ഫോട്ടോകളും വിവരങ്ങളും തിരയാനും ഗൂഗിള്‍ ലെന്‍സിന്റെ ടെക്‌നിക്കല്‍ ഫീച്ചറുകള്‍ സഹായിക്കും. ക്യാമറ ഇന്‍ഡസ്ട്രിയിലെ ഏറ്റവും മികച്ച ക്യാമറ സെന്‍സറുകള്‍. ഡ്യുവല്‍ പിക്‌സല്‍ ഓട്ടോഫോക്കസ് സംവിധാനത്തോടുളളത്. മുന്‍ക്യാമറ 8 മെഗാപിക്‌സലും റിയര്‍ക്യാമറ 12.2 മെഗാപിക്‌സലും.…
We are living in a world where technology reigns supreme. There is an increasing demand for the entrepreneurial ventures rooted in technology. S R Nair expounds on five areas which carry very good possibilities of creating ideas and future entrepreneurship. ANALYTICS Analytics, which is a growing area. In every organisation, there is a huge data of customer transactions. Analytics helps them to organize and rearrange it using certain level of programming and software to make sense out of this data. That is where analytics comes handy. ROBOTICS Robotics means the area of automation. Use of highly equipped mechanism to enhance…
ആഢംബര വാഹനങ്ങളില്‍ പകരം വെയ്ക്കാനില്ലാത്ത ഇറ്റാലിയന്‍ ബ്രാന്‍ഡായ ലംബോര്‍ഗിനിയുടെ പിറവിക്ക് പിന്നില്‍ ഒരു കഥയുണ്ട്. ഫെറൂച്ചിയോ ലംബോര്‍ഗിനി എന്ന ഇറ്റാലിയന്‍ എന്‍ട്രപ്രണര്‍ നേരിട്ട അപമാനത്തിന്റെ കഥ. കാര്‍ഷിക ആവശ്യങ്ങള്‍ക്കുളള ട്രാക്ടറുകള്‍ നിര്‍മിച്ചിരുന്ന ഫെറൂച്ചിയോയുടെ സ്വപ്‌നങ്ങള്‍ ഏറ്റവും മികച്ച വാഹനത്തിന്റെ പിന്നാലെ തിരിച്ചുവിട്ടതും ആ നിമിഷമായിരുന്നു. ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രിയില്‍ ഇറ്റലിയുടെ പേര് അന്താരാഷ്ട്ര വിപണിയില്‍ എഴുതിച്ചേര്‍ത്ത ബ്രാന്‍ഡുകളില്‍ ഒന്നായി ലംബോര്‍ഗിനി മാറിയതിന് പിന്നിലും ആ തീരുമാനമായിരുന്നു. ഇറ്റലിയിലെ പരമ്പരാഗത കര്‍ഷക കുടുംബത്തില്‍ 1916 ല്‍ ജനിച്ച ഫെറൂച്ചിയോയ്ക്ക് ചെറുപ്പം മുതല്‍ യന്ത്രങ്ങളോട് ഭ്രമമായിരുന്നു. 1940 ല്‍ ഇറ്റാലിയന്‍ നാവികസേനയുടെ ഭാഗമായ ഫെറൂച്ചിയോ പട്ടാള ക്യാമ്പിലെ വെഹിക്കിള്‍ മെയിന്റനന്‍സ് യൂണിറ്റിലെ സൂപ്പര്‍വൈസര്‍ ജോലിയായിരുന്നു തെരഞ്ഞെടുത്തത്. രണ്ടാം ലോക മഹായുദ്ധത്തില്‍ പിടിക്കപ്പെട്ട ഫെറൂച്ചിയോ ഒരു വര്‍ഷത്തോളം തടവുകാരനായി. യുദ്ധകാലത്ത് ഉപയോഗിച്ച വാഹനങ്ങളുടെ അറ്റകുറ്റപ്പണിയും പുനര്‍നിര്‍മാണവുമായി തടവുകാലം കഴിച്ചുകൂട്ടി. മോചിതനായി നാട്ടിലെത്തിയ ശേഷം പുതിയ ബിസിനസിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങി. യുദ്ധത്തിന് ശേഷം ഇറ്റലിയില്‍ കൃഷിയിലും വ്യവസായത്തിലും പുതിയ…
ഗ്രോത്ത് റേറ്റിനെ സ്വാധീനിക്കുന്ന കോര്‍ സെക്ടറില്‍ ഓഗസ്റ്റില്‍ 4.9 ശതമാനം വളര്‍ച്ച നേടിയത് പോസിറ്റീവ് റിസള്‍ട്ട് ആണ് നല്‍കുന്നത്. ജിഎസ്ടി നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കും. ഇതോടെ രണ്ടാം പാദത്തില്‍ വളര്‍ച്ചാ നിരക്കിന് വേഗം വരുമെന്നാണ് പ്രതീക്ഷ. കാര്‍ഷിക, സര്‍വ്വീസ് മേഖലകളിലുള്‍പ്പെടെ അനുകൂല സൂചനകളാണ് കാണുന്നത്. ഇന്‍വെസ്റ്റ്‌മെന്റ് ആക്ടിവിറ്റിയില്‍ ഉണര്‍വ്വുണ്ടാക്കുന്ന സാഹചര്യമാണ് ഉളളത്. ഉര്‍ജിത് പട്ടേല്‍ ആര്‍ബിഐ ഗവര്‍ണര്‍
ജിഎസ്ടിയില്‍ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് കിട്ടാത്ത മേഖല അറിഞ്ഞില്ലങ്കില് കുഴയും
ജിഎസ്ടി അടയ്ക്കുന്പോള്‍ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് വഴി അടയ്ക്കുന്ന തുകയില്‍ ആനുകൂല്യം നേടാമെന്നിരിക്കെ, ബിസിനസില്‍ ചില അനുബന്ധ ഇടപാടുകള്‍ക്ക് ഈ മെച്ചം ലഭിക്കുകയില്ലെന്ന് അറിഞ്ഞിരിക്കണം. നിത്യജീവിതത്തോട് ബന്ധപ്പെട്ട് കിടക്കുന്ന പല ബിസിനസുകള്‍ക്കും ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ബാധകമല്ല എന്നതാണ് വാസ്തവം. ജിഎസ്ടി നിയമങ്ങളില്‍ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഫ്രീ സാംപിള്‍സ് ഗുഡ്‌സിനും എക്‌സംപ്റ്റ് ഗുഡ്‌സിനും ഇന്‍പുട്ട് ക്രെഡിറ്റ് ലഭിക്കില്ല. (വീഡിയോ കാണുക) ബിസിനസിന് വാഹനം വാങ്ങിയാല്‍ ബിസിനസ് ആവശ്യത്തിന് വാഹനം വാങ്ങിയാല്‍ അതിന് ഇന്‍പുട്ട് ക്രെഡിറ്റ് ലഭിക്കില്ല. ജിഎസ്ടിയില്‍ മോട്ടോര്‍ വെഹിക്കിള്‍സ് ജനറല്‍ കാറ്റഗറിയില്‍ ഇന്‍പുട്ട് ക്രെഡിറ്റ് അനുവദിക്കുന്നില്ല. എന്നാല്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ക്കും ടാക്‌സി ഓപ്പറേറ്റിംഗ് ബിസിനസിനുമൊക്കെ ഇളവുണ്ട്. വാഹനങ്ങള്‍ ഇല്ലാതെ ബിസിനസ് നടക്കില്ലെന്നതിനാലാണ് ഇവിടെ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ബാധകമാക്കിയിരിക്കുന്നത്. ബ്യൂട്ടി ട്രീറ്റ്‌മെന്റും കോസ്‌മെറ്റിക്കും ബ്യൂട്ടി ട്രീറ്റ്‌മെന്റിലും കോസ്‌മെറ്റിക്കിലും ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കില്ല. സ്റ്റുഡിയോയും മറ്റും നടത്തുന്നവര്‍ക്ക് മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ സേവനം ആവശ്യമായി വരുന്നതാണ്. അതില്‍ ജിഎസ്ടി ചാര്‍ജ്…
ആശയവും എന്‍ട്രപ്രണേറിയല്‍ എനര്‍ജിയും നിറഞ്ഞവരാണ് രാജ്യത്തെ 63 ശതമാനം വരുന്ന യുവാക്കള്‍. അവര്‍ക്ക് ശരിയായ ടൂള്‍സും ഇക്കോസിസ്റ്റവും ഒരുക്കി നല്‍കിയാല്‍ ഇന്ത്യയില്‍ അവര്‍ മില്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഒരുക്കുമെന്ന് റിലയ്ന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളെയും അഭിവൃദ്ധിപ്പെടുത്തുന്ന നേട്ടമായിരിക്കും അത് നല്‍കുകയെന്നും മുകേഷ് അംബാനി പറഞ്ഞു. ടെക്‌നോളജിയുടെ പൊട്ടന്‍ഷ്യല്‍ ടാപ്പ് ചെയ്ത് ഗ്രാമീണ, കാര്‍ഷിക മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം. യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുന്നതിനും സ്വയംതൊഴില്‍ സാഹചര്യം ഒരുക്കുന്നതിനും കൂടുതല്‍ വരുമാനം ഉണ്ടാക്കുന്നതിനുമുളള ഇന്നവേറ്റീവ് ഐഡിയകള്‍ എക്‌സ്‌പ്ലോര്‍ ചെയ്യുകയും ഇംപ്ലിമെന്റ് ചെയ്യുകയും വേണം. സര്‍ക്കാരും ഇന്‍ഡസ്ട്രിയും ഇതിനായി ശ്രമിക്കണം. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ക്ലൗഡ് കംപ്യൂട്ടിംഗ്, റൊബോട്ടിക്‌സ്, ത്രീഡി പ്രിന്റിംഗ് ബ്ലോക്ക് ചെയിന്‍ തുടങ്ങിയ പുതിയ ടെക്‌നോളജികള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യം സമൂഹത്തെ ബോധ്യപ്പെടുത്തണം. എനര്‍ജിയുടെ പുതിയ സോഴ്‌സുകളും ട്രാന്‍സ്‌പോര്‍ട്ടേഷന്റെ പുതിയ മോഡലുകളും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ടെക്‌നോളജിക്കാണ് നന്ദി പറയേണ്ടത്. നാഷണല്‍ പ്രയോറിറ്റി വിഷയങ്ങളായ വാട്ടര്‍ സെക്യൂരിറ്റി, എനര്‍ജി…
ശരിയായ തീരുമാനങ്ങള്‍ കൈക്കൊളളുന്നത് ഒരു എന്‍ട്രപ്രണറെ സംബന്ധിച്ച് പലപ്പോഴും വെല്ലുവിളിയാണ്. ബിസിനസിന്റെ ഫ്യൂച്ചറും അടിത്തറയും കണ്ടുവേണം ആ തീരുമാനങ്ങള്‍ എടുക്കാന്‍. അതിന്റെ ഉത്തരവാദിത്വം പലപ്പോഴും ആ എന്‍ട്രപ്രണറുടെ ചുമലില്‍ മാത്രമായിരിക്കും വന്നുചേരുക. 2006 ല്‍ യാഹുവിന്റെ ഒരു ബില്യന്‍ ഡോളര്‍ ഓഫര്‍ നിരസിച്ചപ്പോള്‍ ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗും കടന്നുപോയത് അത്തരമൊരു നിമിഷത്തിലൂടെയാണ്. 2004 ല്‍ ഫെയ്‌സ്ബുക്ക് തുടങ്ങി പല മേഖലയിലും സജീവമായിക്കൊണ്ടിരിക്കുന്ന കാലഘട്ടമായിരുന്നു അത്. കമ്മ്യൂണിറ്റി ബില്‍ഡിംഗും മറ്റ് പല പ്രവര്‍ത്തനങ്ങളുമായി ആക്ടീവായി വരുന്ന സമയം. പത്ത് മില്യന്‍ ആളുകള്‍ മാത്രമായിരുന്നു അന്ന് ഫെയ്‌സ്ബുക്ക് ഉപയോഗിച്ചിരുന്നത്. ലോകം മുഴുവനുളള ആളുകള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കൂടുതല്‍ എന്ത് ചെയ്യാം എന്ന ആലോചനയിലാണ് ഓരോ ദിവസവും ഓഫീസിലെത്തുന്നത്. യാഹൂ പോലൊരു വമ്പന്‍ കമ്പനിയുടെ ഓഫര്‍ ഫെയ്‌സ്ബുക്കിനെ തേടിയെത്തുന്നത് ആ ഘട്ടത്തിലാണ്. എംപ്ലോയീസിനിടയിലും ഇന്‍വെസ്‌റ്റേഴ്‌സിലും ഇതേക്കുറിച്ച് വലിയ ഡിസ്‌കഷന്‍സ് നടന്നു. പലരും യാഹുവിന്റെ ഓഫറിനെ വലിയ കാര്യമായിട്ടാണ് കണ്ടത്. എന്നാല്‍ ഫെയ്‌സ്ബുക്കിന് ഫ്യൂച്ചര്‍ ഉണ്ടെന്ന ഉറച്ച…