Author: News Desk
ഡാറ്റാ അനലറ്റിക്‌സ്, മെഷീന്‍ ലേണിംഗ്, വെര്‍ച്വല്‍ റിയാലിറ്റി ഐഒറ്റി തുടങ്ങി ടെക്‌നോളജി ലേണിംഗിന്‍റെ അനന്ത സാധ്യതയും പുതിയ മാറ്റങ്ങളും ട്രെന്‍ഡുകളും ഷെയറു ചെയ്യുന്നതായിരുന്നു തിരുവനന്തപുരം മാര്‍ ബസേലിയോസ് കോളേജില്‍ ബി ഹബ്ബ് സംഘടിപ്പിച്ച ഡെവലപ്പര്‍ വീക്കെന്റ്. യുഎസ്ടി ഗ്ലോബല്‍, ക്വാല്‍ക്കം, ഗൂഗിള്‍, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ്, ഐബിഎം തുടങ്ങി പത്തിലധികം സോഫ്റ്റ് വെയര്‍ കമ്പനികളില്‍ നിന്നുളള എക്സ്പേര്‍ട്സ് വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. വീഡിയോ കാണുക സ്റ്റുഡന്റ് എന്‍ട്രപ്രണേഴ്‌സും സ്റ്റാര്‍ട്ടപ്പുകളും ഐടി പ്രഫഷണലുകളുമായി കണക്ട് ചെയ്യാനുളള വേദി കൂടിയായി ഡെവലപ്പര്‍ വീക്കെന്റ്. ടെക്‌നോളജിയിലെ പുതിയ ഡെവലപ്‌മെന്റിനെക്കുറിച്ചും ട്രെന്‍ഡിനെക്കുറിച്ചും അവെയര്‍നെസ് നല്‍കുകയും അവരുടെ മേഖലകളില്‍ കൂടുതല്‍ അറിവ് നല്‍കുന്ന വര്‍ക്ക്‌ഷോപ്പുകളുമായിരുന്നു പരിപാടി. മെഷീന്‍ ലേണിംഗ്, വെര്‍ച്വല്‍ റിയാലിറ്റി, വെബ് ആപ്പ് തുടങ്ങി ടെക്‌നോളജി ലോകത്ത് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന ട്രെന്‍ഡുകള്‍ വര്‍ക്ക്‌ഷോപ്പില്‍ അവതരിപ്പിച്ചു. വിവരങ്ങള്‍ ഷെയര്‍ ചെയ്യപ്പെടുകയും മനസിലാക്കുകയും ചെയ്യുന്നതിലൂടെ പഠനത്തിന്റെ കേന്ദ്രീകൃത സ്വഭാവത്തില്‍ നിന്ന് മാറിസഞ്ചരിക്കാനും ഇത്തരം വര്‍ക്ക്‌ഷോപ്പുകള്‍ സഹായിക്കുമെന്ന് ബി ഹബ്ബ് ഫൗണ്ടര്‍ ആര്‍.അഭിലാഷ് പിള്ള…
ഇന്റര്‍നെറ്റിലും അതിന്റെ ആപ്ലിക്കേഷനിലും ലോകത്ത് മറ്റൊരിടത്തും കാണാത്ത ഇന്നവേറ്റീവ്, ഡൈനാമിക്ക് മാര്‍ക്കറ്റാണ് ഇന്ത്യയിലേത്. മൊബൈല്‍ നെറ്റ്‌വര്‍ക്കിന്റെ കാര്യത്തിലും ഇന്ത്യയുടെ അത്ര വൈബ്രന്‍സി മറ്റൊരിടത്തും കാണാന്‍ സാധിക്കില്ല. ഇന്ത്യയില്‍ അതിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. ഈ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം മാറ്റം വരുത്തുമെന്നാണ് അറിയാനുളളത്. റോബര്‍ട്ട് പെപ്പര്‍ കണക്ടിവിറ്റി ഹെഡ് ഫെയ്‌സ്ബുക്ക്
ദക്ഷിണാഫ്രിക്കയിലെ ഒരു അവധിക്കാല ട്രിപ്പില്‍ ഉറ്റസുഹൃത്തുക്കളായ മൂന്നുപേരുടെ മനസില്‍ ഉദിച്ച ആശയമാണ് ബുക്ക് മൈ ഷോ എന്ന ഓണ്‍ലൈന്‍ ടിക്കറ്റിംഗ് പ്ലാറ്റ്ഫോം. മുംബൈയിലെ സിഡന്‍ഹാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ സഹപാഠികളായിരുന്ന ആഷിഷ് ഹേംരാജനി, പരീക്ഷിത് ധര്‍, രാജേഷ് ബാല്‍പാണ്ഡെ എന്നിവരായിരുന്നു ആ വിദ്യാര്‍ത്ഥികള്‍. റഗ്ബീ ഗെയിം ടിക്കറ്റ് വില്‍പനയുടെ റേഡിയോ പരസ്യം കേട്ടതോടെ ആഷിഷ് ഹേംരാജനിയുടെ മനസിലാണ് പുതിയ ആശയത്തിന്റെ സ്പാര്‍ക്കടിച്ചത്. തിരികെ ഇന്ത്യയിലെത്തിയ ആഷിഷ്, ജെ.ഡബ്ല്യു തോംപ്സണിലെ ജോലി ഉപേക്ഷിച്ചു. മനസിലെ സ്വപ്‌നത്തിന്റെ പിന്നാലെ സഞ്ചരിച്ച് ഇരുപത്തിനാലാം വയസില്‍ ബിഗ് ട്രീ എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ തുടങ്ങിയ കമ്പനിക്ക് സ്വന്തം ബെഡ് റൂമായിരുന്നു ആഷിഷ് ആദ്യം ഓഫീസാക്കിയത്. 2000-2001 ല്‍ ന്യൂസിലന്‍ഡിലെ വിസ്ത എന്ന ടിക്കറ്റിംഗ് സോഫ്റ്റ് വെയറിന്റെ ഇന്ത്യയിലെ സര്‍വ്വീസും റീട്ടെയ്ല്‍ വില്‍പനയും സ്വന്തമാക്കിയായിരുന്നു ബിഗ് ട്രീ ബിസിനസ് തുടങ്ങിയത്. ബിസിനസിന് വ്യക്തമായ രൂപം കൈവന്നതോടെ ജോലി രാജിവെച്ച് സുഹൃത്തുക്കളും ഒപ്പം ചേര്‍ന്നു. പരീക്ഷിത് ധര്‍…
മനസും ശരീരവും അസ്വസ്ഥമായിരിക്കുമ്പോള്‍ കുറഞ്ഞ സമയത്തിനുളളില്‍ എങ്ങനെ ഫ്രഷ്‌നസ് വീണ്ടെടുക്കാം? ഒരു എന്‍ട്രപ്രണറെ സംബന്ധിച്ച് ഓരോ നിമിഷവും എനര്‍ജെറ്റിക് ആയിരിക്കേണ്ടത് ആവശ്യമാണ്. എന്നാല്‍ തിരക്കേറിയ ഒരു ദിവസം സംഭവിക്കുന്ന കാര്യങ്ങളെല്ലാം നമ്മുടെ നിയന്ത്രണത്തില്‍ ആകണമെന്നില്ല. ബിസിനസ് മീറ്റിംഗിലും ക്ലയന്റ്‌സുമായി സംസാരിക്കുമ്പോഴും പലപ്പോഴും നമുക്ക് നമ്മുടെ മുകളിലുള്ള നിയന്ത്രണം തന്നെ നഷ്ടപ്പെട്ടേക്കാം. ചിലപ്പോള്‍ നമ്മുടെ എനര്‍ജി മുഴുവന്‍ ചോര്‍ത്തിക്കളയുന്ന നിമിഷങ്ങളാകും അത്. ഇത്തരം സാഹചര്യങ്ങളില്‍ സഡന്‍ വാം അപ്പിലൂടെ ശരീരത്തിന്റെ എനര്‍ജി എങ്ങനെ റീസ്റ്റോര്‍ ചെയ്യാമെന്നാണ് യോഗ സ്പെഷ്യലിസ്റ്റ് നൂതന്‍ മനോഹര്‍ വിശദീകരിക്കുന്നത്. കൈകാലുകളുടെയും ശരീരത്തിന്റെയും സ്വതന്ത്രമായ ചലനവും ഡീപ്പ് ബ്രീത്തിംഗും ആഹാരത്തിലെ കാലറിയുടെ നിയന്ത്രണവും കൊണ്ട് ഇത് സാദ്ധ്യമാണ്. ശരീരവും മനസും അസ്വസ്ഥമായിരിക്കുമ്പോള്‍ അഞ്ച് മിനിറ്റ് ചെലവിട്ടാല്‍ ഉന്‍മേഷവും എനര്‍ജിയും വീണ്ടെടുത്ത് പഴയപടിയാകാം. തിരക്കേറിയ ഓഫീസ് ഷെഡ്യൂളില്‍ പോലും അനായാസം പ്രാക്ടീസ് ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത. വീഡിയോ കാണാം. How can you retain freshness when you are tired…
യാത്രയ്ക്കിടെ അത്യാവശ്യമായി ഒരു കോള്‍ വന്നാല്‍, ഒരു മെസേജ് വന്നാല്‍ ഇനി ഫോണ്‍ തപ്പിയെടുക്കാന്‍ മെനക്കെടേണ്ട. ഇട്ടിരിക്കുന്ന സ്മാര്‍ട്ട് ജാക്കറ്റില്‍ ഒന്ന് തലോടിയാല്‍ മതി. മെസേജുകള്‍ റീഡ് ചെയ്യും. വിളിച്ചത് ആരാണെന്ന് അറിയിക്കും. സൈക്കിളിലും ബൈക്കിലും യാത്ര ചെയ്യുമ്പോള്‍ നമുക്ക് എത്തേണ്ട സ്ഥലം ഉള്‍പ്പെടെ കൃത്യമായ നാവിഗേഷന്‍ നല്‍കും. പാട്ടുകേള്‍ക്കാനും മ്യൂസിക് സ്‌കിപ്പ് ചെയ്യാനും പോക്കറ്റില്‍ നിന്ന് ഫോണ്‍ വലിച്ചെടുക്കണ്ട. അതും സ്മാര്‍ട്ട് ജാക്കറ്റ് ചെയ്യും. പ്രമുഖ വസ്ത്ര നിര്‍മാണ ബ്രാന്‍ഡായ ലെവിസുമായി ചേര്‍ന്ന് ഗൂഗിള്‍ പുറത്തിറക്കുന്ന സ്മാര്‍ട്ട് ജാക്കറ്റിന്റെ വിശേഷങ്ങളാണിതൊക്കെ. ഗൂഗിളിന്റെ അഡ്വാന്‍സ്ഡ് ടെക്‌നോളജി ആന്‍ഡ് പ്രൊജക്ട് ഗ്രൂപ്പ് വികസിപ്പിച്ച ജാക്വാര്‍ഡ് എന്ന കണക്ടിംഗ് അപ്പാരല്‍ ടെക്‌നോളജിയാണ് കമ്മ്യൂട്ടര്‍ ട്രക്കര്‍ ജാക്കറ്റ് എന്ന സ്മാര്‍ട്ട് ജാക്കറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. വോയ്‌സ് കോളും മെസേജും വരുമ്പോള്‍ ജാക്കറ്റിലെ സ്‌നാപ് ടാഗില്‍ ഘടിപ്പിച്ചിട്ടുളള എല്‍ഇഡി പ്രകാശിക്കുകയും നേരിയ വൈബ്രേഷന്‍ അനുഭവപ്പെടുകയും ചെയ്യും. ഫോണിലെ ആപ്പ് വഴി വിവരങ്ങള്‍ ജാക്കറ്റിന്റെ കൈയ്യില്‍, കൈത്തണ്ടയോട് ചേര്‍ന്ന ഭാഗത്ത്…
ബ്ലഡ് ഡോണേഴ്‌സിനെ കണ്ടെത്താന്‍ സഹായിക്കുന്ന പുതിയ ഫീച്ചറുമായി ഫെയ്‌സ്ബുക്ക്. രക്തദാനത്തിന് സന്നദ്ധരായവരെയും ആവശ്യക്കാരെയും ഒരേ പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരുന്ന ഫീച്ചര്‍ നാഷണല്‍ ബ്ലഡ് ഡോണര്‍ ഡേ ആയ ഒക്ടോബര്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. നിലവില്‍ ആയിരക്കണക്കിന് ആളുകളാണ് അടിയന്തരഘട്ടങ്ങളില്‍ രക്തദാതാക്കളെ തേടി ഫെയ്‌സ്ബുക്കിനെ ആശ്രയിക്കുന്നത്. ഇത് കണക്കിലെടുത്താണ് നടപടി. ഇന്ത്യയില്‍ ഫെയ്‌സ്ബുക്ക് ഏറ്റവും അധികം ഉപയോഗിക്കുന്ന ആന്‍ഡ്രോയ്ഡിലും മൊബൈല്‍ വെബ് വേര്‍ഷനിലുമാണ് ആദ്യഘട്ടത്തില്‍ ഫീച്ചര്‍ ലഭ്യമാകുക. ബ്ലഡ് ബാങ്കുകള്‍ക്കും ആശുപത്രികള്‍ക്കും എളുപ്പം കൈകാര്യം ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് ഫീച്ചര്‍ ഒരുക്കിയിരിക്കുന്നത്. വ്യക്തികളെക്കൂടാതെ നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനുകളെയും ഹെല്‍ത്ത് എക്‌സ്പര്‍ട്ടുകളെയും സംഘടനകളെയും കൂട്ടിയിണക്കിയാണ് ഈ ദൗത്യത്തിന് ഫെയ്‌സ്ബുക്ക് ഒരുങ്ങുന്നത്. ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ സെയ്ഫ് ബ്ലഡിന്റെ കുറവ് നേരിടുന്നുണ്ടെന്നും അടിയന്തരഘട്ടങ്ങളില്‍ പോലും ആവശ്യക്കാര്‍ വളരെ ബുദ്ധിമുട്ടുന്നുണ്ടെന്നും ഫെയ്‌സ്ബുക്ക് ചൂണ്ടിക്കാട്ടുന്നു. മെച്ചപ്പെട്ട പ്ലാറ്റ്‌ഫോമും വിവരങ്ങളും നല്‍കിയാല്‍ കൂടുതല്‍ ആളുകള്‍ ബ്ലഡ് ഡൊണേഷന് തയ്യാറാകുമെന്ന് ഫെയ്‌സ്ബുക്ക് റിസര്‍ച്ചില്‍ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നീക്കം. പ്രൊഫൈല്‍ എഡിറ്റ്…
പെട്രോളിയം പ്രൊഡക്ടുകള്‍ ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലെത്തിക്കാനുളള നടപടികള്‍ പുരോഗമിക്കുകയാണ്. വൈകാതെ ഇത് യാഥാര്‍ത്ഥ്യമാകും. അതിനുളള അനുമതി ലഭിച്ചുകഴിഞ്ഞു. ഐടിയുടെയും ടെലികമ്മ്യൂണിക്കേഷന്റെയും സേവനം ഓയില്‍ ഇന്‍ഡസ്ട്രിയിലേക്ക് കണക്ട് ചെയ്ത്എല്ലാ പെട്രോളിയം പ്രൊഡക്ടുകളും ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലെത്തിക്കാനാണ് ശ്രമിക്കുന്നത്. ധര്‍മ്മേന്ദ്ര പ്രഥാന്‍പെട്രോളിയം മന്ത്രി
കോയമ്പത്തൂരില്‍ ദരിദ്രനായ കര്‍ഷക തൊഴിലാളിയുടെ മകനായി ജനിച്ച് അശ്രാന്ത പരിശ്രമത്തിന്റെയും തീക്ഷ്ണമായ വിജയദാഹത്തിന്റെയും ഇന്‍വെസ്റ്റ്‌മെന്റില്‍ ഒരു ബിസിനസ് സാമ്രാജ്യം നിര്‍മിച്ചെടുത്ത എന്‍ട്രപ്രണറാണ് ഡോ. ആരോക്യസ്വാമി വേലുമണി. 1995 ല്‍ തൈറോകെയര്‍ എന്ന സ്ഥാപനത്തിന് തുടക്കമിടുമ്പോള്‍ താന്‍ സീറോ ആയിരുന്നുവെന്ന് വേലുമണി പറയുന്നു. ഇന്ന് ഇന്ത്യയില്‍ മാത്രം ആയിരത്തിലധികം ടെസ്റ്റിംഗ് ലാബുകള്‍, മിഡില്‍ ഈസ്റ്റിലും നേപ്പാളിലും ബംഗ്ലാദേശിലും സെന്ററുകള്‍, അനുബന്ധ മേഖലകളില്‍ കൂടുതല്‍ സംരംഭങ്ങള്‍ അങ്ങനെ പ്രിവന്റീവ് ഹെല്‍ത്ത് കെയറില്‍ ലോകത്തിന് തന്നെ മികച്ച മോഡലായി മാറി വേലുമണിയിലെ എന്‍ട്രപ്രണര്‍. ഒരു ഷര്‍ട്ട് മാത്രമായിപ്പോയതുകൊണ്ട് പലപ്പോഴും സ്‌കൂളില്‍ പോകാന്‍ കഴിയാതെ വന്ന ബാല്യകാലവും ഭക്ഷണത്തിന്റെ ബുദ്ധിമുട്ടറിഞ്ഞ കൗമാരവുമെല്ലാം ഇന്നത്തെ മൂവായിരം കോടിയിലധികം ആസ്തിയുളള തൈറോകെയര്‍ എന്ന ഹെല്‍ത്ത് കെയര്‍ ബിസിനസ് സാമ്രാജ്യത്തിന്റെ പിറവിക്ക് പിന്നിലെ അനുഭവങ്ങളായി. ഏതൊരു എന്‍ട്രപ്രണര്‍ക്കും അസാധാരണമായി സ്വപ്‌നം കാണാനും ഹാര്‍ഡ് വര്‍ക്ക് ചെയ്യാനും പ്രചോദനമാണ് ഇന്ന് വേലുമണിയുടെയും അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യത്തിന്റെയും വളര്‍ച്ച. ബിസിനസില്‍ ഒരു ശതമാനം വിജയസാധ്യത…
കൂട്ടുസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലൂടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സ്വയംതൊഴില്‍ പദ്ധതിയാണ് മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബ്ബുകള്‍. രണ്ട് പേര്‍ മുതല്‍ അഞ്ച് പേര്‍ വരെ ചേര്‍ന്ന് നടത്തുന്ന സംരംഭങ്ങള്‍ക്കാണ് മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബ്ബിന്റെ ആനുകൂല്യം ലഭിക്കുക. പത്ത് ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നതിന് പുറമേ 25 ശതമാനം സബ്‌സിഡിയാണ് ഈ സ്‌കീമിലെ പ്രധാന ആകര്‍ഷണം. (വീഡിയോ കാണുക) അപേക്ഷകര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. വിദ്യാഭ്യാസ യോഗ്യതയില്ല. വരുമാനപരിധി ഒരു ലക്ഷം രൂപയില്‍ താഴെയും പ്രായപരിധി 45 വയസില്‍ താഴെയും ആകണം. എംപ്ലോയ്‌മെന്റ് ഓഫീസിലോ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസിലുളള സെല്‍ഫ് എംപ്ലോയ്‌മെന്റ് ഓഫീസര്‍ക്കോ നേരിട്ട് അപേക്ഷ നല്‍കാം. പ്രൊജക്ട് റിപ്പോര്‍ട്ടും വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും മെഷനറികളുടെ ക്വട്ടേഷനും ഉള്‍പ്പെടെ സമര്‍പ്പിക്കേണ്ടി വരും. സ്ഥിരതാമസക്കാരനാണെന്ന് തെളിയിക്കുന്ന രേഖകള്‍ വേണം. (വീഡിയോ കാണുക) ഇന്‍ഡസ്ട്രിയല്‍ പ്രൊജക്ടും സര്‍വ്വീസ് പ്രൊജക്ടും ബിസിനസ് പ്രൊജക്ടും ചെയ്യാം. സബ്‌സിഡി തുക പരമാവധി രണ്ട്…
സംരംഭങ്ങളുടെ വിജയം എന്‍ട്രപ്രണറുടെ കഠിനാധ്വാനത്തെ അടിസ്ഥാനമാക്കിയാണെന്ന് ഇന്ത്യന്‍ ഇ കൊമേഴ്‌സിന്റെ പിതാവായ കെ. വൈത്തീശ്വരന്‍. മാര്‍ക്കറ്റിലെ ടൈമിംഗ് എന്നും ടെക്‌നോളജിയിലെ കുതിച്ചുചാട്ടമെന്നുമൊക്കെയുളള അഭിപ്രായങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഒരു സംരംഭകന്റെ അധ്വാനമാണ് റിസള്‍ട്ട് ഉണ്ടാക്കുന്നത്. ആ അനുഭവങ്ങളാണ് ശരിയായ സമയത്ത് മാര്‍ക്കറ്റിലേക്ക് ഇറങ്ങാന്‍ സജ്ജമാക്കുന്നത്, അതാണ് സംരംഭകന്റ ഭാഗ്യവും സമയവും ഒക്കെ നിശ്ചയിക്കുന്നത്. സംരംഭം തുടങ്ങുന്നതിന് മുന്‍പ് എല്ലാ കാര്യങ്ങളും ചിന്തിക്കണം. മുന്‍പില്‍ ഉയരുന്ന പ്രയാസമേറിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തണം. ഏര്‍ളി സ്റ്റേജ് ഫെയിലര്‍ എന്നതില്‍ കഴമ്പില്ല. ഒരു പരാജയത്തിന് പോലും സാദ്ധ്യതയില്ലാത്ത വിധം എല്ലാ ഹാര്‍ഡ് തിങ്കിംഗും നടത്തി തീരുമാനമെടുക്കണം. അതിന് സമയമെടുത്തെന്ന് വരും. മൂന്ന് മാസത്തിനുളളില്‍ മാര്‍ക്കറ്റിലിറങ്ങാമെന്ന് കരുതിയിരുന്നത് ചിലപ്പോള്‍ ആറ് മാസവും ഒന്‍പത് മാസവും എടുത്തെന്ന് വരും. സമയമെടുത്താലും എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം തേടിയ ശേഷം വേണം തുടങ്ങാന്‍. അപ്പോള്‍ പിന്നെ പരാജയത്തെക്കുറിച്ച് ചിന്തിക്കേണ്ടി വരില്ല. According to K Vaitheeswaran, the father of Indian e-commerce, the…