Author: News Desk

ബാങ്കുകളുടെ കിട്ടാക്കടം പെരുകിയത് സ്വകാര്യ മേഖലയിലെ നിക്ഷേപത്തെ ബാധിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെ ചില പ്രധാനമേഖലകളില്‍ സര്‍ക്കാര്‍ നിക്ഷേപം നടത്തുന്നുണ്ടെങ്കിലും സ്വകാര്യ മേഖലയില്‍ നിന്നുളള നിക്ഷേപം കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ജിഡിപി നിരക്കില്‍ ഇത് പ്രകടമാണ്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുളള ലോഞ്ച്പാഡ് ഉള്‍പ്പെടെ സജ്ജമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നത്. രാഹുല്‍ ബജാജ് ബജാജ് ഓട്ടോ ചെയര്‍മാന്‍

Read More

https://youtu.be/LhDQirSxWoA ബിസിനസ് തുടങ്ങുന്നവരെല്ലാം യഥാര്‍ത്ഥത്തില്‍ സംരംഭകരാണോ? ആരെയാണ് എന്‍ട്രപ്രണേഴ്‌സ് എന്ന് വിശേഷിപ്പിക്കാന്‍ കഴിയുക? ഒരു ബിസിനസ് തുടങ്ങി അത് വളര്‍ച്ച നേടുമ്പോള്‍ മാത്രമാണ് അതിന്റെ ഫൗണ്ടേഴ്‌സിനെ എന്‍ട്രപ്രണര്‍ എന്ന് വിശേഷിപ്പിക്കാനാകൂ. ബിസിനസ് ആര്‍ക്കും തുടങ്ങാം. എന്നാല്‍ വളര്‍ച്ചയും സ്‌കെയിലപ്പുമാണ് അവരെ ശരിക്കും സംരംഭകരാക്കുന്നത്. അത് ഓരോ ഘട്ടത്തിലും അറിയുവാനും സാധിക്കും. തുടക്കകാലത്ത് ബിസിനസുകള്‍ എല്ലാം സ്റ്റാര്‍ട്ടപ്പുകള്‍ ആണോ എന്ന സംശയവും പലര്‍ക്കുമുണ്ട്. എന്നാല്‍ ലോജിക്കിനും അപ്പുറത്ത് വളര്‍ച്ചയുള്ള ഐഡിയകളാണ് സ്റ്റാര്‍ട്ടപ്പുകള്‍. ഊബര്‍ കാബ്‌സ് പ്രത്യക്ഷ ഉദാഹരണമാണ്. ഒരുപാട് റെന്റല്‍ കാബ് മോഡലുകള്‍ ഇതിന് മുമ്പ് ഉണ്ടായെങ്കിലും ടെക്‌നോളജിയെ ജനോപകാരമായി പ്രയോജനപ്പെടുത്തിയ മോഡലായിരുന്നു ഊബറിന്റേത്. അതും ഒരു വണ്ടി പോലും സ്വന്തമായി ഇല്ലാതെ. ബിസിനസ് മോഡല്‍ നടപ്പാക്കുന്ന ടീമും പ്രധാനപ്പെട്ട ഘടകമാണ്. ബിസിനസ് മോഡല്‍ നടപ്പാക്കുമ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അതിന്റെ ഫൗണ്ടര്‍മാര്‍ക്ക് ബോധ്യമുണ്ടാവണം.ഫണ്ടിംഗ് ഒരു പ്രോസസ്സ് ആണ്. സമയമെടുക്കുന്ന ഒന്ന്. അതുകൊണ്ട് തന്നെ ഫണ്ടിന് വേണ്ടി ശ്രമിക്കുന്ന ഏത് കമ്പനിയും നേരത്തെ തന്നെ…

Read More

https://youtu.be/GLOOeorCPCE സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ് എക്കോ സിസ്റ്റത്തെ ഒന്നാകെ ഉടച്ചുവാര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ‘സീഡിംഗ് കേരള’ കൊച്ചിയില്‍ നടന്നു. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകള്‍ ഒരുക്കാനാണ്് കേരളസ്റ്റാര്‍ട്ടപ്പ് മിഷന്‍ ലക്ഷ്യമിടുന്നതെന്ന് ഐടി സെക്രട്ടറി ശിവശങ്കര്‍ ഐഎഎസ് വ്യക്തമാക്കി.രാജ്യത്തിനകത്തും പുറത്തുമുള്ള സ്റ്റാര്‍ട്ടപ് അന്തരീക്ഷത്തിന്റെ സാധ്യതകള്‍ കൂടി നവസംരംഭകര്‍ക്ക് ലഭ്യമാക്കും. സീഡിംഗ് പോലുള്ള പ്ലാറ്റ്ഫോമുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കാകണമെന്ന് KSUM സിഇഒ ഡോ.സജി ഗോപിനാഥും പറഞ്ഞു.ലെറ്റ്സ് വെന്‍ച്വറിന്റേയും കോംഗ്ലോ വെന്‍ച്യുവേഴ്‌സിന്റെയും സഹകരണത്തോടെയായിരുന്നു ‘സീഡിംഗ് കേരള ‘ . കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകള്‍ ഒരുക്കാന്‍ കേരളസ്റ്റാര്‍ട്ടപ്പ് മിഷന്‍ ലക്ഷ്യമിടുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള സ്റ്റാര്‍ട്ടപ് അന്തരീക്ഷത്തിന്റെ സാധ്യതകള്‍ കൂടി സംസ്ഥാനത്തെ നവസംരംഭകര്‍ക്ക് ലഭ്യമാക്കാനാണ് ksum ശ്രമിക്കുന്നത്. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റത്തിന് ഇന്റര്‍നാഷണല്‍ അക്സസ് സാധ്യമാക്കുന്ന തരത്തില്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്ന കാര്യം ഐടി സെക്രട്ടറി എം.ശിവശങ്കര്‍ ഐഎഎസാണ് വ്യക്തമാക്കിയത്. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ് എക്കോ സിസ്റ്റത്തെ ഒന്നാകെ ഉടച്ചുവാര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള സീഡിംഗ് കേരളയിലാണ് അദ്ദേഹം ഐടി…

Read More

https://youtu.be/RgPKvVEqwKM സ്റ്റാര്‍ട്ടപ്പുകള്‍ ഫണ്ടിംഗിനായി സമീപിക്കുമ്പോള്‍ ആദ്യം ഓര്‍ക്കേണ്ടത് തങ്ങള്‍ അതിന് പ്രാപ്തരാണോ എന്നുളളതാണ്.ഒരു സ്റ്റാര്‍ട്ടപ് അല്ലെങ്കില്‍ ഒരു പുതുസംരംഭം ഫണ്ടിംഗിനായി പോകുമ്പോള്‍ അത് ശരിയായ ഘട്ടത്തിലും സമയത്തുമാണോ എന്നും വിലയിരുത്തേണ്ടതുണ്ട്. ഈ ഘടകങ്ങളെയെല്ലാം ആശ്രയിച്ചാണ് ഫണ്ടിംഗിലെ വിജയം.ഫണ്ടിംഗിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് ബേസിൽ ഗ്രിഗോറി സോഫ്റ്റ് വെയർ ലാബ്സിന്റ കോഫൗണ്ടർ റോബിൻ അലക്സ് പണിക്കർ വിശദീകരിക്കുന്നു കാരണം സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് വേണ്ടി മാത്രമാണ് ഫണ്ടിംഗ് സ്വീകരിക്കേണ്ടത്. മാര്‍ക്കറ്റ് പൊട്ടന്‍ഷ്യല്‍ ഇല്ലെങ്കില്‍ ഇത് സാധ്യവുമല്ല.മാര്‍ക്കറ്റില്‍ വില്‍ക്കാവുന്ന പ്രൊഡക്ടില്ലെങ്കില്‍ പണം മുടക്കാവുന്നവര്‍ അതിന് തയ്യാറാകില്ല.ഫണ്ട് സ്വീകരിച്ച് ഇക്വിറ്റി ഡൈല്യൂട്ട് ചെയ്യുന്നത് കൊണ്ട് കാര്യമായ പ്രയോജനമുണ്ടോയെന്ന് ഫൗണ്ടര്‍മാര്‍ ആലോചിക്കേണ്ടതുണ്ട്.പണം നല്‍കുന്നത് വിശ്വാസത്തിനു പുറത്താണെന്നും അതുവെച്ച് മുന്നോട്ടുള്ള യാത്ര എളുപ്പമാകുമെന്നും ഓര്‍ത്താല്‍ ഫണ്ടിംഗ് കൊണ്ട് പ്രയോജനമുണ്ടാകും.അത് സ്റ്റാര്‍ട്ടപ്പുകളുടെ യാത്രയ്ക്ക് സഹായകരമാകും. ‘Trust’ is the mantra The first thing a startup entrepreneur should analyse before seeking funds is whether the venture…

Read More

https://youtu.be/FGHoPg7uZjQ ഒരു കമ്പനിയുടെ ഡയറക്ടര്‍ പദവി വലിയ ആലങ്കാരികമായി കാണുന്നവരാണ് പലരും. പ്രത്യേകിച്ച് സ്റ്റാര്‍ട്ടപ് കമ്പനികളില്‍. പക്ഷെ ഒരു കമ്പനിയുടെ ഡയറക്ടര്‍ പദവി വലിയ ഉത്തരവാദിത്വങ്ങളും ഓരോ ഡയറക്ടര്‍മാര്‍ക്കും നല്‍കുന്നുണ്ട്. കമ്പനിയുടെ ദൈനംദിന കാര്യങ്ങള്‍ മുതല്‍ തൊഴിലാളികളുടെ ക്ഷേമം വരെ ഡയറക്ടറുടെ ഉത്തരവാദിത്വത്തില്‍ ഉള്‍പ്പെടുന്നതാണെന്ന് കോര്‍പ്പറേറ്റ് ലീഗല്‍ കംപ്ലെയ്ന്‍സിലും ഫോറിന്‍ എക്‌സ്‌ചേഞ്ചിലും 10 വര്‍ഷത്തോളം പരിചയസമ്പന്നനായ ഗോകുല്‍ വിശദീകരിക്കുന്നു. നിയമങ്ങള്‍ പാലിക്കാനുളള പ്രൈം റെസ്പോണ്‍സിബിലിറ്റി മാനേജിംഗ് ഡയറക്ടര്‍ക്കാണെങ്കിലും ഡയറക്ടര്‍മാര്‍ക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. സ്ഥാപനത്തിന്റെ ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന് വിധേയമായി മാത്രമേ ഡയറക്ടര്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. പൂര്‍ണമായി കമ്പനിയുടെയും തൊഴിലാളികളുടെയും ഉന്നമനം ലക്ഷ്യമിട്ടുളളതാകണം ഡയറക്ടറുടെ പ്രവര്‍ത്തനങ്ങള്‍. ഡയറക്ടറുടെ ഓരോ പ്രവര്‍ത്തിയും കന്പനിയുടെ എന്‍വയോണ്‍മെന്റിനെ പ്രൊട്ടക്ട് ചെയ്യുന്നതാകണം. സത്യസന്ധവും സുതാര്യവും സ്വതന്ത്രവുമായ ഡിസിഷന്‍ മേക്കിംഗ് സാധ്യമാക്കണം. കമ്പനിയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട റെസ്പോണ്‍സിബിലിറ്റിയും ഡയറക്ടര്‍ ബോര്‍ഡിലെ അംഗങ്ങള്‍ക്കുണ്ട്. കമ്പനിയുടെ ടാക്സേഷനും ഫിനാന്‍ഷ്യല്‍ ഇടപാടുകളും ആനുവല്‍ ജനറല്‍ മീറ്റിംഗുകളും മുടങ്ങുന്നില്ലെന്നും ഡയറക്ടര്‍മാരാണ് ഉറപ്പുവരുത്തേണ്ടത്.…

Read More

https://youtu.be/5G6rwXaytd8 വാട്ടര്‍ മെട്രോ അടക്കമുളള ജലഗതാഗത സംവിധാനങ്ങളെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ പാസഞ്ചര്‍ ബോട്ട് എന്ന വിപ്ലവകരമായ ആശയം കേരളത്തില്‍ യാഥാര്‍ത്ഥ്യമായത്. ജലമലിനീകരണമില്ലാതെ, കുറഞ്ഞ ചെലവില്‍ പ്രവര്‍ത്തിക്കുന്ന സോളാര്‍ ബോട്ട് ഇന്ത്യയൊട്ടാകെ താല്‍പര്യപൂര്‍വ്വം ശ്രദ്ധിക്കുമ്പോള്‍ സന്ദിത്ത് തണ്ടശേരി എന്ന അതിന്റെ രാജശില്പി ബോട്ട് സര്‍വ്വീസിന്റെ പരമ്പരാഗത സങ്കല്‍പം പൊളിച്ചെഴുതിയതിന്റെ ആത്മവിശ്വാസത്തിലാണ്. ഇന്ത്യയിലെ ആദ്യത്തെ സോളാര്‍ ഫെറി സര്‍വ്വീസ് ഏതെന്ന ചോദ്യം ഇന്ന് മത്സരപരീക്ഷകളില്‍ പോലും ഇടംപിടിച്ചുകഴിഞ്ഞു. ആദിത്യ എന്ന സോളാര്‍ ബോട്ടും സന്ദിത്തും ചരിത്രത്തില്‍ ഇടം രേഖപ്പെടുത്തുമ്പോള്‍ അത് നേവല്‍ ആര്‍ക്കിടെക്ചറില്‍ ബിടെക് കഴിഞ്ഞ ഒരു മലയാളി യുവാവിന്റെ പകരം വയ്ക്കാനില്ലാത്ത അദ്ധ്വാനത്തിന്റെ ഫലം കൂടിയാകുന്നു. കേരളത്തില്‍ തന്നെയാണ് ഈ സോളാര്‍ ഫെറിയുടെ നിര്‍മാണം പൂര്‍ണമായി നടന്നത്. വൈക്കം കടവില്‍ നിന്നും തവണക്കടവിലേക്കും തിരിച്ചുമാണ് ഇന്ത്യയിലെ ആദ്യ സോളാര്‍ ഫെറി സര്‍വീസ് നടത്തുന്നത്. ദിവസവും നൂറുകണക്കിനളുകളാണ് ഇതില്‍ യാത്രചെയ്യുന്നത്. വൈദ്യുതിക്ഷാമമുള്ള നമ്മുടെ സംസ്ഥാനത്ത് സോളാര്‍…

Read More

https://youtu.be/scK4FAqeM-0 ചെറുകിട ഉല്‍പാദകരെ ജിഎസ്ടി എങ്ങനെ ബാധിക്കുമെന്നത് തുടക്കം മുതല്‍ സജീവ ചര്‍ച്ചയായിരുന്നു. കോംപസിഷന്‍ സ്‌കീമും 20 ലക്ഷം വരെയുളളവരെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയതും ചെറുകിട ഉല്‍പാദകര്‍ക്ക് ആശ്വാസം പകരും. പല തട്ടിലുളള നികുതി ഒഴിവാകുമെന്നത് ജിഎസ്ടിയുടെ ഏറ്റവും വലിയ ഗുണമായി വ്യവസായികള്‍ വിലയിരുത്തുന്നു. രാജ്യം മുഴുവന്‍ ഒരു വിപണിയായി മാറുമ്പോള്‍ ഉല്‍പ്പന്നങ്ങളുടെ മത്സരക്ഷമത ഉയരുമെന്നും സ്രോതസില്‍ നിന്ന് നികുതി തട്ടിക്കിഴിക്കുന്നതുള്‍പ്പെടെയുളള നടപടികള്‍ ഉല്‍പാദനച്ചെലവ് കുറയ്ക്കുമെന്നുമുളള പ്രതീക്ഷയിലാണ് ചെറുകിട വ്യവസായ ലോകം. പ്രതിമാസ റിട്ടേണുകളില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെങ്കിലും ഇന്‍വോയിസുകള്‍ സമര്‍പ്പിക്കുന്നത് പൂര്‍ണമായി കംപ്യൂട്ടര്‍വല്‍കൃതമായതിനാല്‍ നികുതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും പരാതികളും കുറയുമെന്നത് ആശ്വാസമായി വിലയിരുത്തപ്പെടുന്നു. ചെറുകിട- ഇടത്തരം സംരംഭകര്‍ക്ക് ജിഎസ്ടിയുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാന്‍ എംഎസ്എംഇ മന്ത്രാലയം ഓണ്‍ലൈന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Read More

സ്റ്റുഡന്‍സിന് എന്‍ട്രപ്രണറാകാന്‍ അവസരം ഒരുക്കുകയാണ് നാസ്‌കോം. കൊച്ചിയില്‍ സംഘടിപ്പിച്ച യംഗ് സിഇഒ കോണ്‍ക്ലേവില്‍ സ്റ്റാര്‍ട്ടപ്പ് സ്വപ്നങ്ങളുളള വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രപ്രണര്‍ഷിപ്പിലെ പ്രഫഷണലിസം പരിചയപ്പെടുത്തുകയായിരുന്നു നാസ്‌കോം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ് വെയര്‍ ആന്‍ഡ് സര്‍വ്വീസസ് കമ്പനി. മനസില്‍ രൂപം കൊളളുന്ന ആശയത്തെ ഒരു സ്ഥാപനത്തിന്റെ ചട്ടക്കൂടിലേക്ക് എങ്ങനെ വളര്‍ത്താമെന്ന് പരിചയസമ്പന്നര്‍ സ്റ്റുഡന്‍സിനോട് വിശദീകരിച്ചു. നാസ്‌കോമിനെക്കൂടാതെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി, ടിസിഎസ് എന്നിവരുടെ സഹകരണത്തോടെയാണ് രാജഗിരി എന്‍ജിനീയറിംഗ് കോളജില്‍ കോണ്‍ക്ലേവ് നടന്നത്. സംസ്ഥാനത്തെ വിവിധ കോളജുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എന്‍ട്രപ്രണര്‍ ടാലന്റുളള വിദ്യാര്‍ത്ഥികളാണ് വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്തത്. കുട്ടികള്‍ക്ക് മെന്ററിംഗും ഗൈഡന്‍സും നല്‍കുകയും നിക്ഷേപകരിലേക്ക് അടുപ്പിക്കുന്നതിനും ഇത്തരം പരിപാടികള്‍ ഗുണകരമാകുമെന്ന് നാസ്‌കോം ചൂണ്ടിക്കാട്ടുന്നു. ടിസിഎസില്‍ നിന്നുളള ബിസിനസ് ലീഡേഴ്‌സ് ആണ് മെന്ററിംഗ് നയിച്ചത്. കോണ്‍ക്ലേവിനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് മെന്റര്‍മാരെ എങ്കിലും നേരിട്ട് കാണാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് നാസ്‌കോം കൊച്ചി ഹെഡ് ഓഫ് ഓപ്പറേഷന്‍സ് അരുണ്‍ നായര്‍ പറയുന്നു. പുതിയ…

Read More

ഇന്ത്യന്‍ ഐടി ഇന്‍ഡസ്ട്രിയുടെ നിലനില്‍പ് എച്ച്-1 ബി വീസയെ ആശ്രയമാക്കിയല്ല. ഇന്‍ഫോടെക് അന്തരീക്ഷം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. ഗ്ലോബല്‍ ലീഡര്‍ഷിപ്പിലെത്താന്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പോലെ സാങ്കേതിക രംഗത്തെ പുതുമകള്‍ സൃഷ്ടിക്കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തുകയാണ് ഇന്ത്യന്‍ കമ്പനികള്‍ ചെയ്യേണ്ടത്. ഇന്ന് കൂടുതല്‍ ജോലികളും യന്ത്രങ്ങളുടെ സഹായത്താല്‍ നിര്‍വ്വഹിക്കുന്ന സാഹചര്യമാണ് ഉളളത്. വിശാല്‍ സിക്ക ഇന്‍ഫോസിസ് സിഇഒ

Read More

https://youtu.be/J_R0Kz7O6Ms   കൂട്ടായ്മകളിലൂടെ വളര്‍ന്ന ചരിത്രമാണ് ലോകത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് പറയാനുളളത്. മീറ്റപ്പ് കഫെ പോലുളള കൂട്ടായ്മകളിലൂടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ലക്ഷ്യം വെയ്ക്കുന്നത് മറ്റൊന്നല്ല. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച മീറ്റ് അപ്പ് കഫെയില്‍ സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തെക്കുറിച്ച് സജീവമായ ചര്‍ച്ചയാണ് നടന്നത്. റെസ്‌പോണ്‍സിബിള്‍ കമ്മ്യൂണിറ്റിയെ വാര്‍ത്തെടുക്കുകയാണ് മീറ്റപ്പ് കഫെകളിലൂടെ സ്റ്റാര്‍ട്ടപ്പ് മിഷന്‍ ലക്ഷ്യമിടുന്നതെന്ന് പരിപാടിയില്‍സംസാരിച്ച ഐടി സെക്രട്ടറി ശിവശങ്കര്‍ ഐഎഎസ് വ്യക്തമാക്കി. വൈബ്രന്റായ ഇക്കോസിസ്റ്റത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ.സജി ഗോപിനാഥും പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുകൂലമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ചില മേഖലകളില്‍ നിന്ന് ഫണ്ടിംഗ് ലഭ്യമാക്കാനുളള നീക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഇതിനായി ചില സ്വകാര്യ ഫണ്ടിംഗ് ഏജന്‍സികളുമായി സര്‍ക്കാര്‍ നേരിട്ട് സഹകരിക്കാനുളള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും ഡോ. സജി ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ ഇക്കോ സിസ്റ്റത്തെ ക്രിയാത്മകമാക്കി നിലനിര്‍ത്തുന്നതിന് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും ഡോ. സജി ഗോപിനാഥ് പറഞ്ഞു. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തെ…

Read More