Author: News Desk

https://youtu.be/UCrVLPAr-Jc എല്ലാ ദിവസവും ആവര്‍ത്തനം പോലെ പച്ചക്കറികളും മീറ്റും ഒക്കെ സ്ഥിരം ടേസ്റ്റില്‍ കഴിച്ചു മടുത്തവര്‍ പുതിയ റെസിപ്പികള്‍ ട്രൈ ചെയ്യാറുണ്ട്. പക്ഷെ വീട്ടില്‍ ഇരിക്കുന്ന സാധനങ്ങള്‍ വെച്ച് ഒരു കറി ഉണ്ടാക്കാന്‍ എന്തു ചെയ്യും. ബാച്ചിലറായി താമസിക്കുന്നവരും ചെറിയ ഫാമിലിയായി കഴിയുന്നവരും ഒക്കെ എപ്പോഴും നേരിടുന്ന പ്രശ്‌നമാണത്. ഇതിന് വിപ്ലവകരമായ വലിയ മാറ്റമാണ് റെസിപ്പീ ബുക്ക് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിക്കുന്നത്. മലയാളികളായ മൂന്ന് ചെറുപ്പക്കരാണ് ലോകത്തെ ആദ്യ ഭക്ഷണ വസ്തുക്കള്‍ തിരിച്ചറിയുന്ന കംപ്യൂട്ടര്‍ വിഷന്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. കൊച്ചി ശ്രീനാരായണഗുരു എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികളായ അനൂപ് ബാലകൃഷ്ണന്‍, നിഖില്‍, അരുണ്‍ രവി എന്നിവരാണ് ഈ ആശയത്തിന് പിന്നില്‍. മൂവരും ചേര്‍ന്ന് രൂപം നല്‍കിയ അഗ്രിമ ഇന്‍ഫോടെക് ആണ് റെസിപ്പീ ബുക്ക് എന്ന ബ്രാന്‍ഡ് അടുക്കളയിലെ ന്യൂജന്‍ വിപ്ലവമായി എത്തിച്ചത്. വീട് വിട്ട് ഹോസ്റ്റലില്‍ താമസിച്ചപ്പോള്‍ ഭക്ഷണം ഉണ്ടാക്കാന്‍ പെട്ട പാട് ഒടുവില്‍ ആപ്പായി മാറുകയായിരുന്നു. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില്‍ സ്‌പെഷ്യലൈസ്…

Read More

സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം വികസിപ്പിക്കാനായി വിദേശരാജ്യങ്ങളുമായി സ്റ്റാര്‍ട്ടപ്പ് ഐഡിയകളുടെ കൈമാറ്റത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ജര്‍മനിയുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തിക്കഴിഞ്ഞു. ഇതിന്റെ നടപടിക്രമങ്ങളില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. സാര്‍ക്ക് സ്റ്റാര്‍ട്ടപ്പ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം ഉള്‍പ്പെടെ സംഘടിപ്പിക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. നിര്‍മല സീതാരാമന്‍ കേന്ദ്രമന്ത്രി

Read More

https://youtu.be/LGGwwnhIwKA ഏതൊരു പ്രൊഡക്ടിന്റെയും വിജയത്തിന് ഇഫക്ടീവ് മാര്‍ക്കറ്റിംഗ് വലിയ ഘടകമാണ്. ശക്തമായ മാര്‍ക്കറ്റിംഗ്, സെയില്‍സ് ടീമുകളുടെ പിന്തുണയില്ലാത്ത പല മികച്ച പ്രൊഡക്ടുകളും വിപണിയില്‍ തീര്‍ത്തും പരാജയപ്പെട്ടുപോകാറുണ്ട്. എങ്ങനെയാണ് ഒരു കമ്പനിക്ക് ഇഫക്ടീവ് മാര്‍ക്കറ്റിംഗും സെയില്‍സും സാദ്ധ്യമാകുന്നത്. ജൂണിലെ സ്റ്റാര്‍ട്ടപ്പ് സാറ്റര്‍ഡേയില്‍ ഹെഡ് സ്റ്റാര്‍ട്ട് മുന്നോട്ടുവെച്ച വിഷയവും ഇതായിരുന്നു. പ്രൊഡക്ടുകള്‍ കൃത്യമായി വിപണിയില്‍ എത്തിച്ച് സെയില്‍സിലും മാര്‍ക്കറ്റിംഗിലും മികവ്് തെളിയിച്ചവര്‍ വേദിയില്‍ നിറഞ്ഞപ്പോള്‍ ഈ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ചുളള തുറന്ന സംവാദം കൂടിയായി അത്. ഒപ്പം സെയില്‍സില്‍ തുടക്കക്കാരായവര്‍ക്കുളള അനുഭവപാഠങ്ങളും. ബിസിനസ് തുടങ്ങുമ്പോള്‍ തന്നെ വലിയ മുതല്‍മുടക്കില്ലാതെ സെയില്‍സ് വിംഗും കൊണ്ടുപോകണമെന്ന അഭിപ്രായമാണ് SalesX.ioയുടെ സെയില്‍സ് ഹെഡ് രാഹുല്‍ നായര്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശം. മാര്‍ക്കറ്റിംഗിനും സെയില്‍സിനും കൃത്യമായ പ്ലാനിംഗ് വേണമെന്ന അഭിപ്രായമാണ് ഫുള്‍ കോണ്‍ടാക്ട് സെയില്‍ ഡയറക്ടര്‍ അശ്വിന്‍ ഷിബു പങ്കുവെച്ചത്. പ്രൊഫൗണ്ടിസ്, ഫുള്‍കോണ്‍ടാക്ട്‌ ഏറ്റെടുത്തതിന് ശേഷം സെയില്‍സിലുണ്ടായ മാറ്റവും അശ്വിന്‍ വിശദീകരിച്ചു. ഇന്ത്യയിലുടനീളം 23 സെന്ററുകളിലായി ഹെഡ് സ്റ്റാര്‍ട്ട് സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ്…

Read More

https://youtu.be/ul9HjJd–mk ലോകത്ത് അനുദിനം ടെക്നോളജി മാറുകയാണ്. വിദ്യാഭ്യസം, ജോലി ഇതിന്റെയെല്ലാം സാധ്യതകളും ടെക്‌നോളജിക്ക് വിധേയമാണിന്ന്. ഇനി എന്തു പഠിക്കണം, എന്ത് സംരംഭത്തിന് ശ്രമിക്കണം – എല്ലാവരുടേയും സംശയമാണ്. സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ സംരംഭങ്ങള്‍ക്ക് ഇന്ന് ഡിമാന്റ് വര്‍ദ്ധിച്ചുവരികയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ഡിമാന്റുളള അത്തരം അഞ്ച് എന്‍ട്രപ്രണര്‍ ആശയങ്ങള്‍ വ്യക്തമാക്കുകയാണ് മെന്റര്‍ എസ്.ആര്‍ നായര്‍. 1 ബിസിനസ് അനലിറ്റിക്സ് (ഡാറ്റ അനലിറ്റിക്സ്) ടെക്നോളജി രംഗത്ത് സാദ്ധ്യതകള്‍ വര്‍ദ്ധിച്ചുവരുന്ന രംഗമാണിത്. നിരവധി സ്ഥാപനങ്ങളും വ്യക്തികളും ഇന്ന് ഡാറ്റ അനലിറ്റിക്സിലേക്കും ബിസിനസ് അനലിറ്റിക്സിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചുകഴിഞ്ഞു. ടെലികോം, ബാങ്കിംഗ്, ഫിനാന്‍സ്, ടെക്നോളജി തുടങ്ങി ഏത് മേഖലയിലും ഡാറ്റ അനലിറ്റിക്സ് സാദ്ധ്യമാണ്. അനന്തമായ ഡാറ്റകള്‍ വിശകലനം ചെയ്ത് ഉല്‍പാദനക്ഷമമായ രീതിയില്‍ മാറ്റിയെടുക്കുന്ന ഈ രംഗത്ത് സംരംഭക സാധ്യതകള്‍ അനവധിയാണ്. 2 റോബോട്ടിക്സ് ടെക്നോളജി (ARTIFICIAL INTELLIGENCE) കേരളത്തിലടക്കം വളര്‍ന്നുകൊണ്ടിരിക്കുന്ന മേഖലയാണ് റോബോട്ടിക് ടെക്നോളജി. ഷോപ്പുകളില്‍ സര്‍വ്വീസിംഗിന് പോലും റോബോട്ടുകളും നിരന്നുനില്‍ക്കുന്ന കാലത്ത് അനന്തമായ തൊഴില്‍ സാദ്ധ്യതയാണ്…

Read More

https://youtu.be/Zgbs65itTqY ആഗോള തലത്തില്‍ എയര്‍ടിക്കറ്റുകളുടെ ഫെയര്‍ നിശ്ചയിക്കുന്നത് നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ്. എയര്‍ റൂട്ടില്‍ വരുന്ന ചില മാറ്റങ്ങളും, കാരിയേഴ്സിന്‍റെ വ്യത്യസവുമെല്ലാം വിമാന നിരക്കില്‍ കാര്യമായ വ്യത്യാസമുണ്ടാക്കാറുണ്ട്. ചിലവുകുറഞ്ഞ എയര്‍ഫെയറിന് ടെക്കനോളജി ഉപയോഗിച്ച രാജിവ് എ കുമാറും അദ്ദേഹത്തിന്‍റെ മിസ്റ്റിഫ്ലൈ എന്ന കന്പനിയും ഈ മേഖലയില്‍ വലിയ മാറ്റത്തിനാണ് തുടക്കമിട്ടത്. റിസ്‌കുളള ബിസിനസ് മേഖലയില്‍ എന്‍ട്രപ്രണറായി തുടങ്ങിയ രാജീവ്, ബിസിനസ്സ് കെട്ടിപ്പടുത്തത് ലോകം മുഴുവന്‍ സാമ്പത്തികമാന്ദ്യത്തിലായ 2000 -ത്തിന്‍റെ അവസാന പാദത്തിലും. 5 പേരുമായി ബാംഗ്ലൂരില്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പ്, മിസ്റ്റിഫ്ളൈ ഇപ്പോള്‍ ലോകത്തെ മികച്ച എയര്‍ കണ്‍സോളിഡേറ്ററാണ്. ഫൗണ്ടറും എംഡിയുമായ രാജീവ് എ കുമാര്‍ ആണ് മിസ്റ്റിഫ്‌ളൈ ഉയരങ്ങളിലേക്ക് പറത്തിവിടുന്നത്. കൊച്ചിയില്‍ ടൈ കേരള സംഘടിപ്പിച്ച ഡിന്നര്‍ മീറ്റില്‍ അതിഥിയായി എത്തിയ രാജീവ് കുമാര്‍ എന്‍ട്രപ്രണര്‍ എന്ന നിലയില്‍ അഭിമുഖീകരിച്ച വെല്ലുവിളികളും അതൊക്കെ അതിജീവിച്ച് ഇന്ന് നിരവധി രാജ്യങ്ങളില്‍ ബിസിനസ് എത്തിച്ച തന്ത്രങ്ങളും പങ്കുവെച്ചു. A real saga of an…

Read More

https://youtu.be/5Ug-vPOfaWs ഒരു പ്രൊഡക്ട് എത്ര മാത്രം നന്നായി മാര്‍ക്കറ്റ് ചെയ്യുമെന്നതിനെ ആശ്രയിച്ചിരിക്കും ലാഭകരമായ ബിസിനസ് പടുത്തുയര്‍ത്തുന്നത്. ചെറിയ മുതല്‍ മുടക്കില്‍ തുടങ്ങാന്‍ കഴിയുന്ന ഏറ്റവും നല്ല സംരംഭങ്ങളാണ് ഫുഡ് പ്രൊസസിംഗ് യൂണിറ്റുകള്‍. അച്ചാര്‍ നിര്‍മാണ യൂണിറ്റും ഉണ്ണിയപ്പം പോലുളള പലഹാര നിര്‍മാണ യൂണിറ്റുകളും വീട്ടിലിരുന്ന് വലിയ മുതല്‍ മുടക്കില്ലാതെ തുടങ്ങാന്‍ കഴിയും. സംരംഭക മേഖലയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം മാര്‍ക്കറ്റിനെ നന്നായി പഠിക്കണം. മാര്‍ക്കറ്റില്‍ വിറ്റ്, ലാഭം ഉണ്ടാക്കുന്ന പ്രൊഡക്ടുകള്‍ കണ്ടെത്തുക എന്നതാണ് ഒരു സംരംഭകനെ സംബന്ധിച്ച് ഏറ്റവും ശ്രമകരമായ ദൗത്യം. അത്തരം പ്രൊഡക്ടുകളാണെങ്കില്‍ ആ സംരംഭം ഏറെക്കുറെ വിജയിച്ചുവെന്ന് പറയാം. എവിടെയാണ് പ്രൊഡക്ടിന്റെ മാര്‍ക്കറ്റ്, എവിടെയാണ് ഉല്‍പ്പന്നം വിറ്റുപോകുന്നത് തുടങ്ങിയ കാര്യങ്ങള്‍ ആദ്യം തിരിച്ചറിയണം. മാര്‍ക്കറ്റിനെക്കുറിച്ച് വേണ്ടത്ര അറിവില്ലാതെ ഇറക്കുന്ന ഉല്‍പ്പന്നങ്ങളുടെ നിലനില്‍പ് തന്നെ അപകടത്തിലാകും. സംരംഭകര്‍ക്ക് അടിസ്ഥാനപരമായി പല മേഖലകളോടും താല്‍പര്യം ഉണ്ടാകും. ചില പ്രൊഡക്ടുകളോട് വൈകാരികമായ ഇഷ്ടവും ഉണ്ടാകും. എന്നാല്‍ സംരംഭം തുടങ്ങുമ്പോള്‍ ഈ വൈകാരികമായ താല്‍പര്യങ്ങള്‍…

Read More

https://youtu.be/hfbTesO1Jok യന്തിരനും, ടെര്‍മിനേറ്റര്‍ എന്ന ഹോളിവുഡ് സിനിമയുമെല്ലാം കഥയായി പറഞ്ഞത് യാഥാര്‍ത്ഥ്യമാകുന്ന കാലം അടുത്തെത്തിയിരിക്കുന്നു. മനുഷ്യന് ഒപ്പം നില്‍ക്കുന്ന റോബോട്ടുകള്‍ക്കായി ഇന്നവേഷനുകള്‍ നടത്തുകയാണ് കൊച്ചിയില്‍ മലയാളി യുവാക്കളുടെ ശാസ്ത്ര റോബോട്ടിക്‌സ് എന്ന കമ്പനി. പാലക്കാട് ശ്രീകൃഷ്ണപുരം എഞ്ചിനീയറിംഗ് കോളജില്‍ ഒരുമിച്ച് പഠിച്ച അച്ചു വില്‍സണ്‍, ആരോണിന്‍, അഖില്‍ എന്നിവരാണ് ശാസ്ത്രയുടെ ബുദ്ധികേന്ദ്രങ്ങള്‍. റോബോട്ടിക്‌സ് കമ്പനി തുടങ്ങാനൊന്നും പ്ലാന്‍ ഇല്ലായിരുന്നുവെങ്കിലും സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന മോഹം ഇവര്‍ക്കുണ്ടായിരുന്നു. എല്ലാ സ്റ്റാര്‍ട്ടപ്പുകളെപ്പോലെയും തുടക്കത്തില്‍ ഏറെ ബുദ്ധിമുട്ടിയെങ്കിലും വീട്ടുകാരുടെ പിന്തുണയുണ്ടായിരുന്നതിനാല്‍ പിന്തിരിഞ്ഞില്ല. റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സ്റ്റേജില്‍ ടെക്‌നോളജി ബ്രാന്‍ഡായ ബോഷിന്റെ ശ്രദ്ധയില്‍ പെട്ടതാണ് ശാസ്ത്രയുടെ കണ്‍സെപ്റ്റ് തന്നെ മാറ്റിമറിച്ചത്. ഇതോടെ എച്ച്‌സിഎല്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് വേണ്ടി റോബോട്ടിക് സിസ്റ്റം ഡെവലപ് ചെയ്യാനായി. ഇതിനിടയില്‍ കെഎസ്‌ഐഡിസിയുടെ സീഡ് ഫണ്ട് കമ്പനിക്ക് ലഭിച്ചു. മികച്ച സ്റ്റാര്‍ട്ടപ് എക്കോസിസ്റ്റത്തിനായി പ്രവര്‍ത്തിക്കുന്ന പ്രമുഖരായ മെന്റേഴ്‌സിനെ കണ്ടെത്താനായതും ശാസ്ത്ര റോബോട്ടിക്‌സിന് വഴിത്തിരിവായി. അങ്ങനെയാണ് എയ്ഞചല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഓപ്പര്‍ച്യൂണിറ്റി ലഭിച്ചതും. ആക്യുറസിയും കോസ്റ്റ്…

Read More

https://youtu.be/gZo2tGw8TcU   ഇന്ത്യയില്‍ ഇനിയും വളര്‍ച്ചാ സാധ്യതയുളള മേഖലയാണ് റിയല്‍ എസ്റ്റേറ്റ് ഇന്‍ഡസ്ട്രിയെന്ന് ശശി തരൂര്‍ എംപി. മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ അവസരങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ശശി തരൂര്‍. 2020 ഓടെ റിയല്‍ എസ്റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍ മേഖലകളില്‍ 75 മില്യന്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകും. ഈ രംഗത്ത് ഇന്ത്യയിലേക്ക് കടന്നുവരുന്ന ബഹുരാഷ്ട്ര കമ്പനികളെ തേടി ആളുകള്‍ എത്തുമെന്ന് ഉറപ്പാണെന്നും ശശി തരൂര്‍ പറയുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പഴയതുപോലെയല്ല. കാര്യങ്ങള്‍ വേഗത്തിലാണ്. റിയല്‍ എസ്റ്റേറ്റ് രംഗത്തെ അഴിമതി ഉള്‍പ്പെടെയുളള ഘടകങ്ങളാണ് വിദേശ നിക്ഷേപകരെ അകറ്റിയിരുന്നതെങ്കില്‍ അത് മാറി. ഇന്ന് ഏകജാലക സംവിധാനം വഴി പ്രൊജക്ടുകള്‍ക്ക് വേഗത്തില്‍ അനുമതി ലഭിക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന് സഹായകരമായ നിലപാടാണ് സര്‍ക്കാരുകളും സ്വീകരിക്കുന്നത്. നിലവില്‍ ജിഡിപിയുടെ 5-6 ശതമാനമാണ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നുളള സംഭാവന. എന്നാല്‍ 2020 ഓടെ ഇത് 13 ശതമാനമായി ഉയരുമെന്നാണ് വിലയിരുത്തല്‍. മുംബൈയും ബംഗലൂരുവും ഉള്‍പ്പെടെയുളള മെട്രോ…

Read More

മെയ്ക്ക് ഇന്‍ ഇന്ത്യ പോലുളള പദ്ധതികള്‍ക്കും ജിഎസ്ടി ഗുണകരമാകും. ചെക്‌പോയിന്റുകളില്‍ നികുതി രേഖകള്‍ ക്ലിയര്‍ ചെയ്യാന്‍ ട്രക്കുകള്‍ കാത്തുകിടക്കുന്ന സാഹചര്യം ഒഴിവാകും. ഗതാഗത മേഖലയിലും അതിലൂടെ നിര്‍മാണ മേഖലയ്ക്കും ഇത് കാര്യമായ പ്രയോജനം ചെയ്യും. മെയ്ക്ക് ഇന്‍ ഇന്ത്യ പോലെ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് ഊന്നല്‍ നല്‍കുന്ന പദ്ധതികള്‍ അതിലൂടെ ഊര്‍ജിതമാക്കാന്‍ സാധിക്കും. ഹസ്മുഖ് ആദിയ കേന്ദ്ര റവന്യൂ സെക്രട്ടറി

Read More

https://youtu.be/gGl0BFuNlo0 ചെറുകിട വ്യവസായ വായ്പയെടുത്ത് തുടങ്ങിയ പല സംരംഭങ്ങളും നല്ല വിജയം കൊയ്ത ചരിത്രം നമ്മുടെ സമൂഹത്തില്‍ ഉണ്ട്. ടേം ലോണ്‍, വര്‍ക്കിംഗ് ക്യാപ്പിറ്റല്‍ ലോണ്‍ എന്നിങ്ങനെ രണ്ട് തരത്തിലുളള വായ്പകളാണ് ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്ക് ബാങ്കുകള്‍ അനുവദിക്കുന്നത്. ഈ വായ്പകള്‍ അനുവദിക്കുന്നതിനുളള മാനദണ്ഡങ്ങളും തിരിച്ചടവിന്റെ നിബന്ധനകളും തുടങ്ങി ചെറുകിട വ്യവസായ വായ്പയെക്കുറിച്ച് പൊതുവായി ഉയരുന്ന സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുകയാണ് വി.കെ ആദര്‍ശ്. യൂണിറ്റ് തുടങ്ങുന്നതിനാവശ്യമായ യന്ത്രങ്ങള്‍ വാങ്ങാനും കെട്ടിടം നവീകരിക്കുന്നതിനും നിര്‍മിക്കുന്നതിനും അനുബന്ധ സാധനങ്ങള്‍ തുടങ്ങിയവ വാങ്ങുന്നതിനുമാണ് ടേം ലോണ്‍ അനുവദിക്കുന്നത്. വായ്പയുടെ നിശ്ചിതശതമാനം യൂണിറ്റ് നടത്തുന്ന വ്യക്തിയുടെ വിഹിതമായി കണക്കാക്കും. വില്‍പനയുടെ പരിധിയും യന്ത്രങ്ങളുടെ പ്രവര്‍ത്തനക്ഷമതയും കണക്കാക്കിയാണ് വര്‍ക്കിംഗ് ക്യാപ്പിറ്റല്‍ ലോണ്‍ അനുവദിക്കുന്നത്. സംരംഭത്തിന് ഏത് വായ്പയാണ് വേണ്ടതെന്ന് ഉടമയ്ക്ക് തെരഞ്ഞെടുക്കാം. ആവശ്യപ്പെട്ടാല്‍ തിരിച്ചടവിന് ബാങ്കുകള്‍ ഒരു നിശ്ചിത കാലത്തേക്ക് മൊറട്ടോറിയം അനുവദിക്കുകയും ചെയ്യും. Usually, small-scale industrial units are allocated loans in two sections:…

Read More