Networking

കോളേജില്‍ നിന്ന് CEO ആകാം

സ്റ്റുഡന്‍സിന് എന്‍ട്രപ്രണറാകാന്‍ അവസരം ഒരുക്കുകയാണ് നാസ്‌കോം. കൊച്ചിയില്‍ സംഘടിപ്പിച്ച യംഗ് സിഇഒ കോണ്‍ക്ലേവില്‍ സ്റ്റാര്‍ട്ടപ്പ് സ്വപ്നങ്ങളുളള വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രപ്രണര്‍ഷിപ്പിലെ പ്രഫഷണലിസം പരിചയപ്പെടുത്തുകയായിരുന്നു നാസ്‌കോം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ് വെയര്‍ ആന്‍ഡ് സര്‍വ്വീസസ് കമ്പനി. മനസില്‍ രൂപം കൊളളുന്ന ആശയത്തെ ഒരു സ്ഥാപനത്തിന്റെ ചട്ടക്കൂടിലേക്ക് എങ്ങനെ വളര്‍ത്താമെന്ന് പരിചയസമ്പന്നര്‍ സ്റ്റുഡന്‍സിനോട് വിശദീകരിച്ചു. നാസ്‌കോമിനെക്കൂടാതെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി, ടിസിഎസ് എന്നിവരുടെ സഹകരണത്തോടെയാണ് രാജഗിരി എന്‍ജിനീയറിംഗ് കോളജില്‍ കോണ്‍ക്ലേവ് നടന്നത്.

സംസ്ഥാനത്തെ വിവിധ കോളജുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എന്‍ട്രപ്രണര്‍ ടാലന്റുളള വിദ്യാര്‍ത്ഥികളാണ് വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്തത്. കുട്ടികള്‍ക്ക് മെന്ററിംഗും ഗൈഡന്‍സും നല്‍കുകയും നിക്ഷേപകരിലേക്ക് അടുപ്പിക്കുന്നതിനും ഇത്തരം പരിപാടികള്‍ ഗുണകരമാകുമെന്ന് നാസ്‌കോം ചൂണ്ടിക്കാട്ടുന്നു. ടിസിഎസില്‍ നിന്നുളള ബിസിനസ് ലീഡേഴ്‌സ് ആണ് മെന്ററിംഗ് നയിച്ചത്.
കോണ്‍ക്ലേവിനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് മെന്റര്‍മാരെ എങ്കിലും നേരിട്ട് കാണാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് നാസ്‌കോം കൊച്ചി ഹെഡ് ഓഫ് ഓപ്പറേഷന്‍സ് അരുണ്‍ നായര്‍ പറയുന്നു. പുതിയ ആശയങ്ങളുമായി മുന്നിലേക്ക് എത്തിയ 10 കുട്ടികളുമായിട്ടെങ്കിലും ആശയവിനിമയം നടത്താന്‍ മെന്റര്‍മാര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അരുണ്‍ ചൂണ്ടിക്കാട്ടി.

സാധാരണ കോളജിലെ സംവിധാനങ്ങളില്‍ കുട്ടികള്‍ക്ക് വേണ്ടുന്ന ഗൈഡന്‍സ് പൂര്‍ണമായി ലഭിക്കണമെന്നില്ല. പ്രഫഷണലായ അറിവുകളുടെ അഭാവം കുട്ടികളെ പിന്നോട്ടുവലിച്ചേക്കാം. ഇത്തരം സാഹചര്യം മറികടക്കാന്‍ അവരെ പ്രാപ്തരാക്കാന്‍ നിലവില്‍ സ്റ്റാര്‍ട്ടപ്പുകള്‍ നടത്തുന്നവരില്‍ നിന്നും പ്രൊഫഷണല്‍ പരിചയമുളളവരില്‍ നിന്നും നേരിട്ട് അനുഭവങ്ങളും പാഠങ്ങളും വിദ്യാര്‍ത്ഥികളില്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം.

സംസ്ഥാനത്തെ കോളജുകളിലെ ഇന്‍കുബേഷന്‍ യൂണിറ്റുകള്‍ക്ക് മേല്‍നോട്ടം നല്‍കുന്ന നോഡല്‍ ഓഫീസര്‍മാരുടെ സഹായത്തോടെയാണ് വിദ്യാര്‍ത്ഥികളെ കണ്െടത്തിയത്. എന്‍ട്രപ്രണര്‍ ലെവലില്‍ ഗൈഡന്‍സ് ലഭിക്കാന്‍ ഇത്തരം വര്‍ക്ക്ഷോപ്പുകള്‍ വിദ്യാര്‍ത്ഥികളെ ഏറെ സഹായിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് അഞ്ച് മെന്റര്‍മാരുമായിട്ടെങ്കിലും സംവദിക്കാന്‍ അവസരം ലഭിച്ചു. സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാനായി ഫണ്ടിംഗ് ആക്സിലറേറ്റര്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുകയുമാണ് നാസ്‌കോം.

Today’s students, tomorrows CEOs!

National Association of Software and Services(NASSCOM) is on a mission to cherry pick the talented from the college students across the state to be tomorrow’s successful entrepreneurs. The Young CEO conclave conducted in Kochi was a major step towards this mission. During the conclave, experts explained students how to give concrete shape to their business dreams. The programme, which gave emphasis on mentoring, imparted valuable professional and practical knowledge to the participants. The students were selected from across the state by the help of nodal officers who supervise incubation units in the colleges. NASSCOM is also arranging funding accelerator programmes to help various starups.

Leave a Reply

Close
Close