രാജ്യത്തെ കാർബൺ മലിനീകരണം കുറയ്ക്കുന്നതിനും ഊർജ്ജ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി ഈ വർഷം തന്നെ ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ (Isobutanol) കലർത്തുന്നത് ഇന്ത്യ നിർബന്ധമാക്കിയേക്കും. പെട്രോളിനേക്കാൾ ഇരട്ടിയാണ് ഇന്ത്യയിലെ ഡീസൽ ഉപഭോഗം എന്നതിനാൽ ഡീസലിൽ ജൈവ ഇന്ധനം കലർത്തുന്നത് വലിയ ഗുണം ചെയ്യുമെന്ന് റോഡ് ഗതാഗത മന്ത്രാലയ സെക്രട്ടറി വി. ഉമാശങ്കർ വ്യക്തമാക്കി.

ഭാരത് പെട്രോളിയം ഇതിനായുള്ള ഗവേഷണങ്ങൾ വിജയകരമായി നടത്തിവരികയാണെന്നും ഇതിലൂടെ വാഹനങ്ങളുടെ എഞ്ചിനിൽ മാറ്റങ്ങൾ വരുത്താതെ തന്നെ അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നും പ്രാരംഭ പരിശോധനകൾ സൂചിപ്പിക്കുന്നു. ഇതോടൊപ്പം ട്രക്കുകൾക്കായി പുതിയ നിയമങ്ങളും ഡൽഹി എൻ.സി.ആർ മേഖലയിൽ ഹൈഡ്രജൻ ബസുകളും ഉടൻ യാഥാർത്ഥ്യമാക്കാനും മന്ത്രാലയത്തിന് പദ്ധതിയുണ്ട്.
India plans to mandate blending Isobutanol with diesel this year to cut carbon emissions. Discover how BPCL’s research will boost green fuel and energy security.
