ബോളിവുഡ് ചിത്രമായ ‘രാമായണ’ത്തിന്റെ റിലീസിന് പിന്നാലെ ജടായു ശിൽപത്തിലൂടെ ഏറെ ശ്രദ്ധ നേടിയ കൊല്ലത്തെ ജടായു എർത്ത് സെന്റർ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. കേന്ദ്ര സാംസ്കാരിക-ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് ആദ്യം കേന്ദ്രം സന്ദർശിക്കുമെന്നും പിന്നാലെ പ്രധാനമന്ത്രി എത്തുമെന്നുമാണ് ടൂറിസം സഹമന്ത്രി സുരേഷ് ഗോപി സൂചിപ്പിച്ചത്. ജടായു എർത്ത് സെന്ററിന്റെ ശിൽപിയായ രാജീവ് അഞ്ചലുമായി ശെഖാവത്ത് രണ്ട് ദിവസം മുൻപ് കൂടിക്കാഴ്ച നടത്തിയെന്നും ജടായുവിനെ ഡൽഹി ബിനാലെയിൽ പ്രദർശിപ്പിക്കാൻ അദ്ദേഹം താൽപ്പര്യം പ്രകടിപ്പിച്ചതായും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

സീതയെ തട്ടിക്കൊണ്ടുപോയ രാവണനുമായി ജടായു നടത്തിയ പോരാട്ടത്തിന്റെ അനന്തരഫലം ചിത്രീകരിക്കുന്ന ശിൽപം ഇതിനകം തന്നെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറിയിട്ടുണ്ട്. സിനിമയിൽ ജടായുവിന്റെ കഥാപാത്രം കടന്നുവന്നതോടെ ഈ കേന്ദ്രത്തിലേക്ക് സഞ്ചാരികളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധ വർധിച്ചു. സംവിധായകനും ശിൽപിയുമായ രാജീവ് അഞ്ചൽ വിഭാവനം ചെയ്ത് രൂപകൽപ്പന ചെയ്ത ഇക്കോ-ടൂറിസം പദ്ധതിയായ ജടായു എർത്ത് സെന്ററിന് 2004-ലാണ് അനുമതി ലഭിച്ചത്. 2018ൽ ശിൽപം പൂർത്തിയായി.
Prime Minister Narendra Modi is likely to visit Kollam’s Jatayu Earth Centre following increased national attention after the release of the movie Ramayana.

