Author: News Desk

ഈ ബൈക്ക് നിസ്സാരക്കാരനല്ല. വിളിച്ചാല്‍ തനിയെ വരും, പോകാന്‍ പറഞ്ഞാല്‍ പോകും. ടെക്‌നോളജിയിലെ ഡെവലപ്‌മെന്റ് ടൂ വീലറുകളിലേക്കും അവതരിപ്പിക്കുകയാണ് യമഹ. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോണമസ് മോട്ടോര്‍സൈക്കിള്‍ എന്ന കണ്‍സെപ്റ്റില്‍ യമഹ ഡിസൈന്‍ ചെയ്ത മോട്ടറോയ്ഡ് ബൈക്കിലാണ് ഈ പ്രത്യേകതകള്‍. യമഹ മോട്ടോര്‍ പ്രസിഡന്റ് ഹിരോയുകി യനാഗിയാണ് വാഹനം അവതരിപ്പിച്ചത്. ഉപയോഗിക്കുന്ന ആളുടെ മുഖം തിരിച്ചറിയാനും ബോഡി മൂവ്‌മെന്റ്‌സ് മനസിലാക്കാനും മോട്ടറോയ്ഡിന് ശേഷിയുണ്ട്. ഇമേജ് റെക്കഗ്നൈസേഷന്‍ ഫീച്ചറിലൂടെയാണ് ഇത് സാധ്യമാകുന്നത്. വാഹനത്തിന്റെ സുരക്ഷയും ഇതിലൂടെ ഉറപ്പുവരുത്തുന്നു. റൈഡര്‍ ഇറങ്ങിയാല്‍ വാഹനം തനിയെ പാര്‍ക്കിംഗ് ഏരിയയില്‍ പോയി സൈഡ് സ്റ്റാന്‍ഡില്‍ പ്ലെയ്‌സ്ഡ് ആകും. താഴെ വീഴുമെന്ന പേടിയും വേണ്ട. സെന്റര്‍ ഓഫ് ഗ്രാവിറ്റി സ്വയം മനസിലാക്കാനും അതനുസരിച്ച് ശരിയായി പൊസിഷന്‍ ക്രമീകരിക്കാനും മോട്ടറോയ്ഡിന് കഴിയും. 213 കിലോയാണ് വാഹനത്തിന്റെ വെയ്റ്റ്. യമഹ വികസിപ്പിച്ച എഎംസിഇഎസ് ടെക്‌നോളജിയിലൂടെയാണ് സെല്‍ഫ് ബാലന്‍സിംഗ് സാധ്യമാകുന്നത്. നെക്സ്റ്റ് ജനറേഷന്‍ വാഹനങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ബൈക്ക് യമഹ മോട്ടോര്‍…

Read More

എംഎസ്എംഇ സെക്ടറില്‍ ഐടിയുടെ സേവനം പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച സ്‌കീമാണ് ഡിജിറ്റല്‍ എംഎസ്എംഇ. മൈക്രോ, സ്മോള്‍ സ്‌കെയില്‍ സംരംഭകര്‍ക്ക് ഡിജിറ്റല്‍ സാദ്ധ്യതകള്‍ ഉപയോഗിക്കാന്‍ അവസരമൊരുക്കുന്നതാണ് പദ്ധതി. digitalmsme.gov.in വെബ്‌സൈറ്റിലൂടെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ബിസിനസില്‍ ക്ലൗഡ് കംപ്യൂട്ടിംഗ് പ്രയോജനപ്പെടുത്തുന്നവര്‍ക്ക് അതിന് വേണ്ടിവരുന്ന ചെലവിന്റെ 60 ശതമാനം റീഇംപേഴ്സ് ചെയ്തു നല്‍കും. വനിതകളും എസ് സി, എസ്ടി വിഭാഗങ്ങളും നടത്തുന്ന സംരംഭങ്ങള്‍ക്ക് 70 ശതമാനം തുക തിരികെ നല്‍കും.(വീഡിയോ കാണുക) പരമാവധി ഒരു ലക്ഷം രൂപ വരെയാണ് നല്‍കുക. രണ്ട് വര്‍ഷത്തേക്കാണ് ഒരു സംരംഭത്തിന് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഇതിന് ശേഷം തുടരണോയെന്ന് സര്‍ക്കാരിന് തീരുമാനിക്കാം. എംഎസ്എംഇ വെബ്സൈറ്റില്‍ ഉദ്യോഗ് ആധാര്‍ നമ്പരും ആധാര്‍ നമ്പരും ഉള്‍പ്പെടെയുളള വിവരങ്ങള്‍ രേഖപ്പെടുത്തി അപേക്ഷിക്കാം. ആധാര്‍ നമ്പര്‍ ഇല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ നല്‍കിയും രജിസ്റ്റര്‍ ചെയ്യാം. (വീഡിയോ കാണുക) രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ചെറുകിട വ്യവസായങ്ങളെ പരമ്പരാഗത രീതിയില്‍ നിന്നും കാലോചിതമായി പരിഷ്‌കരിക്കാന്‍…

Read More

ഐടിയില്‍ കേരളം രാജ്യത്തിനാകെ വികസന മാതൃകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഡിജിറ്റല്‍ ഇന്ത്യയുടെ വിജയത്തെ അനുസരിച്ചായിരിക്കും രാജ്യത്തിന്റെ ഫ്യൂച്ചര്‍ ഇക്കണോമിയും എംപ്ലോയ്മെന്റ് ക്രിയേഷനും നിലനില്‍ക്കുന്നത്. ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഡിജിറ്റല്‍ ഇന്ത്യയുടെ പവര്‍ഹൗസാണ് കേരളമെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ടെക്‌നോസിറ്റിയില്‍ സര്‍ക്കാരിന്റെ ആദ്യ ഐടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കവേയാണ് കേരളത്തിന് അഭിമാനമാകുന്ന രാഷ്ട്രപതിയുടെ വാക്കുകള്‍. ടെക്‌നോപാര്‍ക്കിന്റെ നാലാംഘട്ട വികസനത്തിന്റെ ഭാഗമായിട്ടാണ് ടെക്‌നോസിറ്റി ക്യാംപസ് സ്ഥാപിക്കുന്നത്. ക്യാംപസിലെ ആദ്യ ബില്‍ഡിംഗ് 2019 ല്‍ പ്രവര്‍ത്തനസജ്ജമാകും. കേരളത്തെ ഡിജിറ്റല്‍ സംസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി. ടെക്‌നോസിറ്റി യാഥാര്‍ത്ഥ്യമാകുന്നതോടെ ഇ മൊബിലിറ്റിയും സ്‌പെയ്‌സ് സയന്‍സും സൈബര്‍ സെക്യൂരിറ്റിയും ബ്ലോക്ക് ചെയിനും ഉള്‍പ്പെടെ ഫ്യൂച്ചര്‍ ടെക്‌നോളജീസിന്റെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി തിരുവനന്തപുരം മാറും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ ഐടി സെക്ടറില്‍ വലിയ വളര്‍ച്ചയാണ് ഉണ്ടാകുന്നതെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഐടി എക്‌സ്‌പോര്‍ട്ടിലും ഐടി അധിഷ്ഠിത സര്‍വ്വീസ് കമ്പനികളിലും എട്ടാം സ്ഥാനത്താണ്…

Read More

ലോകത്ത് ആദ്യമായി ഒരു റോബോട്ടിന് പൗരത്വം നല്‍കുന്ന രാജ്യമായിരിക്കുന്നു സൗദി അറേബ്യ. യുഎസ് ബേസ്ഡ് ആയ ഹാന്‍സണ്‍ റോബോട്ടിക്സ് വികസിപ്പിച്ച സോഫിയ റോബോട്ടിനാണ് സൗദി പൗരത്വം നല്‍കിയത്. സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് റിയാദില്‍ സംഘടിപ്പിച്ച ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് കോണ്‍ഫെറന്‍സിലായിരുന്നു ഈ ചരിത്ര നിമിഷം. മനുഷ്യരുടേതിന് സമാനമായ ബുദ്ധിയും വികാരവും ചിന്തയും പ്രകടിപ്പിക്കുന്ന രീതിയില്‍ ഡിസൈന്‍ ചെയ്തിട്ടുളള ഹ്യൂമനോയ്ഡ് റോബോട്ട് ആണ് സോഫിയ. ടെക്കനോളജി ലോകത്തും വിശ്വാസപരമായും ഏറെ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടുകൊണ്ടാണ് ചരിത്രപരമായ തീരുമാനം അസാമാന്യമായ മനുഷ്യസാദൃശ്യവും സൂക്ഷ്മമായ നിരീക്ഷണബുദ്ധിയും പ്രതികരണശേഷിയുമാണ് സോഫിയുടെ പ്രത്യേകതകള്‍. അന്‍പതിലധികം ഫെയ്‌സ് എക്്‌സപ്രഷന്‍സ്. സന്തോഷവും സങ്കടവും ദേഷ്യവും സാഹചര്യത്തിനൊത്ത് മുഖത്ത് പ്രകടമാകും. മനുഷ്യരുമായി നിരന്തരം സംവദിച്ച് അവരുടെ നീഡ് മനസിലാക്കി ഹ്യൂമന്‍ ലൈഫ് മെച്ചപ്പെടുത്തുന്ന റോബോട്ടുകളാണ് ഹാന്‍സണ്‍ റോബോട്ടിക്സ് ലക്ഷ്യമിടുന്നത്. സ്മാര്‍ട്ടര്‍ ഹോമും ബെറ്റര്‍ സിറ്റീസും ഒക്കെയായി മനുഷ്യജീവിതം മെച്ചപ്പെടുത്താന്‍ തന്റെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ശേഷി ഉപയോഗപ്പെടുത്തണമെന്ന് സോഫിയ അഭ്യര്‍ത്ഥിച്ചു. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ…

Read More

ചുഴലിക്കാറ്റില്‍ തകര്‍ന്ന രാമേശ്വരത്തെ പാമ്പന്‍ പാലം 46 ദിനം കൊണ്ട് പുനര്‍നിര്‍മ്മിച്ച സാങ്കേതിക വൈദഗ്ധ്യമാണ് 31-ാം വയസില്‍ ഇ. ശ്രീധരനെന്ന എന്ന റെയില്‍വേ എഞ്ചിനീയറിലേക്ക് രാജ്യത്തിന്റെ ശ്രദ്ധ തിരിച്ചുവിട്ടത്. അവിടെ നിന്നിങ്ങോട്ട് കൊല്‍ക്കത്ത മെട്രോ പദ്ധതിയുള്‍പ്പെടെ രാജ്യത്തിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റില്‍ നിര്‍ണായകമാകുന്ന പ്രൊജക്ടുകളായിരുന്നു ഇ ശ്രീധരനെ കാത്തിരുന്നത്. അസാധ്യമെന്ന് കരുതിയ വലിയ പ്രൊജക്ടുകള്‍ ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത് കൃത്യമായി എക്‌സിക്യൂട്ട് ചെയ്ത ബോള്‍ഡ്‌നെസ്സാണ് മെട്രോമാന്‍ എന്ന് സ്നേഹപൂര്‍വ്വം വിളിക്കുന്ന ഇ ശ്രീധരനെ രാജ്യത്തിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് പ്രൊസസില്‍ അവഗണിക്കാനാകാത്ത സാന്നിധ്യമാക്കി മാറ്റിയത്. കൊങ്കണ്‍ റെയില്‍വേയും ഡല്‍ഹി മെട്രോയും മുതല്‍ മലയാളിയുടെ സ്വന്തം, കൊച്ചി മെട്രോ വരെ ആ ആത്മധൈര്യത്തിന്റെ പ്രൊഡക്ടുകളാണ്. കൊങ്കണ്‍ റെയില്‍വേ നിര്‍മിച്ച് 20 വര്‍ഷം പിന്നിടുമ്പോള്‍ അത് മലയാളികള്‍ അടക്കമുളളവരുടെ സാമൂഹ്യ, സാമ്പത്തിക സാഹചര്യങ്ങളെ സ്വാധനിക്കാന്‍ തക്ക റിസള്‍ട്ട് തന്നിരിക്കുന്നു. 1997 ല്‍ നിലവില്‍ വന്ന കൊങ്കണ്‍ പാതയില്‍ 20 വര്‍ഷം കൊണ്ട് ട്രാവല്‍ കോസ്റ്റില്‍ മാത്രം മലയാളികള്‍ സേവ്…

Read More

ഡല്‍ഹി ഐഐടിയിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറിംഗ് പഠനകാലത്ത് തുടങ്ങിയ പരിചയം സച്ചിനെയും ബിന്നിയെയും നയിച്ചത് ഫ്‌ളിപ്പ്കാര്‍ട്ട് എന്ന ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിന്റെ ആശയത്തിലേക്കായിരുന്നു. ഇ കൊമേഴ്‌സ് വെബ്‌സൈറ്റിനെ സപ്പോര്‍ട്ട് ചെയ്യുന്ന സപ്ലൈ ചെയിനോ മറ്റ് സൗകര്യങ്ങളോ ഇല്ലാതിരുന്ന കാലം. ആമസോണിന്റെ വെബ്‌സര്‍വ്വീസ് ടീമില്‍ ജോലി ചെയ്ത പരിചയത്തിന്റെ ബലത്തില്‍ പ്രൈസ് കംപാരിസണ്‍ സെര്‍ച്ച് എന്‍ജിനായിരുന്നു ഇരുവരും പ്ലാനിട്ടത്. എന്നാല്‍ ഇ- കൊമേഴ്‌സില്‍ ഇന്ത്യയിലെ സാദ്ധ്യതകള്‍ തിരിച്ചറിഞ്ഞതോടെ ബുക്ക് സെയില്‍സില്‍ പതുക്കെ ആരംഭിച്ചു. 2007 ല്‍ ബെംഗലൂരുവിലെ 2 ബിഎച്ച്കെ അപ്പാര്‍ട്ട്മെന്റില്‍ ഫ്ളിപ്പ്കാര്‍ട്ടിന് തുടക്കമിടുമ്പോള്‍ ആത്മവിശ്വാസം മാത്രമായിരുന്നു ശരിക്കും ഇന്‍വെസ്റ്റ്‌മെന്റ്. ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങുന്നവര്‍ നിരന്തരം പറ്റിക്കപ്പെട്ടിരുന്ന സമയത്താണ് അതേ പ്ലാറ്റ്‌ഫോമില്‍ ഇവര്‍ ഭാഗ്യപരീക്ഷണത്തിന് തയ്യാറായത്. പര്‍ച്ചെയ്സിനായി ഡയറക്ട് മാര്‍ക്കറ്റിനെ ആശ്രയിച്ചിരുന്ന ഇന്ത്യയില്‍ ആളുകളുടെ വിശ്വാസ്യത നേടുകയായിരുന്നു ഫ്‌ളിപ്പ്കാര്‍ട്ട് നേരിട്ട പ്രധാന വെല്ലുവിളി. നല്ല ബ്രാന്‍ഡുകള്‍ ചേര്‍ത്തും ഇന്റര്‍ഫെയ്സ് ഉണ്ടാക്കിയും ഇത് ഒരു പരിധി വരെ മറികടന്നു. ക്യാഷ് ഓണ്‍ ഡെലിവറി സൗകര്യവും കസ്റ്റമേഴ്‌സിന്റെ…

Read More

ടൂറിസത്തിലൂടെ അടുത്ത അഞ്ച് വര്‍ഷത്തിനുളളില്‍ 100 മില്യന്‍ തൊഴിലവസരങ്ങള്‍ ഒരുക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. നിലവില്‍ 44 മില്യന്‍ ആളുകള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. ഹോട്ടലുകള്‍ ഉള്‍പ്പെടെ ടൂറിസവുമായി ബന്ധപ്പെട്ട പദ്ധതികളില്‍ സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് സംവിധാനം കാര്യക്ഷമമാക്കണം. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കുന്നതിനായി ഫിനാന്‍സ് മിനിസ്ട്രിയോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര ടൂറിസം മന്ത്രി

Read More

ആഗോളതലത്തില്‍ ബിസിനസ് ഇടപാടുകളുടെ കേന്ദ്രമായി മാറുമ്പോഴും പേമെന്റുകള്‍ക്കായി സ്വന്തമായ ഒരു കറന്‍സി സംവിധാനം ഇല്ലാത്തത് ഇന്റര്‍നെറ്റിന്റെ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ബിറ്റ്‌കോയിനും ക്രിപ്‌റ്റോ കറന്‍സികളും ആ കുറവ് നികത്തുകയാണ്. ശക്തമായ സുരക്ഷാ നെറ്റ്വര്‍ക്കും ലാഭകരമായി എളുപ്പത്തില്‍ പണമിടപാട് സാധ്യമാകുമെന്നതും ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കുന്നു. ബ്ലാക്ക് മണി ഉള്‍പ്പെടെ നിലവിലെ സമ്പദ് വ്യവസ്ഥ നേരിടുന്ന പല ഭീഷണികളും ക്രിപ്‌റ്റോ കറന്‍സികളെ ബാധിക്കില്ലെന്നും ഇതിന്റെ ഗുണമായി ടെക് എക്‌സ്‌പേര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പണത്തിന്‍റെ ഉടമസ്ഥാവകാശം വ്യക്തമായി നിര്‍ണ്ണയിക്കാനാകാത്തതും, ഇടപാടുകള്‍ക്ക് അത്ര സുതാര്യത ആവശ്യമില്ലാത്തതും കാരണം ഭരണകൂടങ്ങള്‍ ബിറ്റ്കോയിനെ സംശയദൃഷ്ടിയില്‍ നിര്‍ത്തുകയാണ്. ഇന്ത്യയും തല്‍ക്കാലം ബിറ്റ്കോയിനെ അംഗീകിച്ചിട്ടില്ല. സെബ് പേ പോലെയുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ബിറ്റ് കോയിൻ – ഇന്ത്യൻ കറൻസി വിനിമയ സാധ്യതകൾ തുറന്നിട്ടുണ്ടങ്കിലും ആർ ബി ഐ നയം വ്യക്തമാക്കും വരെ ഇന്ത്യയിൽ ഇതിന്റെ നിയമ സാധുത ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. പൂര്‍ണമായും ടെക്‌നോളജിയില്‍ അധിഷ്ഠിതമായ കറന്‍സി സംവിധാനമെന്ന ലേബലാണ്…

Read More

Microsoft HoloLens uses transparent lenses, spatial sound and an understanding of our surroundings. HoloLens makes you feel that you are actually part of the world around you. That’s mixed reality. Microsoft HoloLens is the world’s first untethered self-contained holographic computer. HoloLens can be everywhere in a physical location. You can walk around them, or they can walk with you! One speciality of HoloLens is that it is untethered. It understand the objects before you. Mixed reality brings people, places, and objects from your physical and digital worlds together enables you to visualize and work with your digital content as part…

Read More