Author: News Desk

വ്യത്യസ്തമായ ആംപിയന്‍സില്‍ മനസ് നിറഞ്ഞ് ഭക്ഷണം കഴിക്കാന്‍ ഒരിടം. കൊച്ചി കാക്കനാട് സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡിലുളള മസ്‌ടേക്ക് മള്‍ട്ടി ക്യൂസിന്‍ റെസ്‌റ്റോറന്റിലെത്തുന്നവരെ ആകര്‍ഷിക്കുന്നത് ഇവിടുത്തെ ആംപിയന്‍സ് ആണ്. അടുക്കളിയിലെ രുചിയൂറുന്ന വിഭവങ്ങളെക്കാള്‍ ആരും കൊതിക്കുന്ന മൂഡ്. കടുത്ത കോംപെറ്റീഷന്‍ ഉളള റെസ്റ്റോറന്റ് ബിസിനസില്‍ മസ്‌ടേക്കിനെ വ്യത്യസ്തമാക്കുന്നതും ഈ ആംപിയന്‍സ് ആണ്. റെസ്റ്റോറന്റ് ബിസിനസ് പാഷനായി കൊണ്ടുനടക്കുന്ന ബിനോജ് നായര്‍ എന്ന യുവ എന്‍ട്രപ്രണര്‍ ആണ് മസ്‌ടേക്കിന്റെ പ്രധാന പാര്‍ട്ണര്‍. ചെന്നൈയില്‍ ഒരു ഐടി പാര്‍ക്കില്‍ തുടങ്ങിയ സെല്‍ഫ് സര്‍വ്വീസ് കൗണ്ടറില്‍ നിന്നാണ് മസ്‌ടേക്കിലേക്ക് ബിനോജ് എത്തി നില്‍ക്കുന്നത്. അടുക്കളയിലെ കാര്യങ്ങള്‍ കൂടുതല്‍ മനസിലാക്കിയപ്പോള്‍ റെസ്‌റ്റോറന്റ് നടത്തിപ്പിലെ ചാലഞ്ചുകള്‍ കൂടി അറിയണമെന്ന് ആഗ്രഹം തോന്നിയെന്നാണ് മസ്‌ടേക്കിലേക്കുളള വഴി ചോദിച്ചപ്പോള്‍ ബിനോജിന്റെ മറുപടി. മസ്‌ടേക്കില്‍ വരുന്നവര്‍ വൃത്തിയെക്കുറിച്ചും പാചകത്തെക്കുറിച്ചും പരാതികള്‍ പറയാറില്ല. കാരണം അടുക്കളയില്‍ നടക്കുന്നത് എല്ലാവര്‍ക്കും കാണാം. സീ ത്രൂ കിച്ചണ്‍ സംവിധാനം കസ്റ്റമേഴ്‌സിന്റെ വിശ്വാസം ഒന്നുകൂടി ഉറപ്പിക്കുന്നു. ഓരോ ദിവസവും വ്യത്യസ്ത…

Read More

ടെക്‌നോളജിയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ലോകത്ത് ഇനി തൊഴിലിനും പുതിയ സംരംഭങ്ങള്‍ തുടങ്ങാനും കൂടുതല്‍ സാദ്ധ്യതയുളള അഞ്ച് മേഖലകള്‍. ഫിന്‍ടെക് മുതല്‍ വെര്‍ച്വല്‍ ലേണിങ്ങില്‍ വരെ അനന്തമായ സാദ്ധ്യതകളാണ് ഓരോ ദിവസവും ഉണ്ടാകുന്നതെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറയുന്നു. കാലത്തിനൊത്ത മാറ്റം കേരളത്തിലും സംഭവിക്കേണ്ടത് അനിവാര്യമാണ്. ഇന്ത്യ പോലൊരു രാജ്യത്ത് ഒരിക്കലും വിപണിയെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല. എങ്ങനെ വിപണിയില്‍ എത്തിപ്പെടുമെന്ന കാര്യം മാത്രം ആലോചിച്ചാല്‍ മതിയെന്ന് ഡോ. സജി ഗോപിനാഥ് പറയുന്നു. (വീഡിയോ കാണുക) 1 ഫിന്‍ടെക് 90കളില്‍ ഇന്റര്‍നെറ്റ് വരുമ്പോള്‍ അതുപയോഗിച്ച് ഇത്രയും ബിസിനസ് ചെയ്യാന്‍ കഴിയുമെന്ന് ആരും കരുതിയിരുന്നില്ല. സമാനമായ മാറ്റമാണ് ഫിന്‍ടെക്കിലൂടെ സാദ്ധ്യമാകുക. വരും കാലത്ത് പ്രധാന മാറ്റം സംഭവിക്കുന്ന മേഖലയില്‍ ഒന്നാണിത്. ബ്ലോക്ക് ചെയിനും ബിറ്റ് കോയിനും ഉള്‍പ്പെടെയുളളവ ടെക്‌നോളജിയിലൂടെ സാദ്ധ്യമാകുന്ന മാറ്റങ്ങളാണ്. 2 ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് റോബോട്ടുകള്‍ കൂടുതല്‍ എത്തുന്നതോടെ മനുഷ്യരുടെ ജോലിക്ക് ഭീഷണിയാകുമെന്ന പേടിയാണ് പലര്‍ക്കും. എന്നാല്‍…

Read More

ഒരു എന്‍ആര്‍ഐയ്ക്ക് നാട്ടില്‍ കൃഷിഭൂമി വാങ്ങാന്‍ കഴിയുമോ?. നിലവിലെ നിയമമനുസരിച്ച് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെ ഒരു വിദേശ മലയാളിക്ക് കൃഷിഭൂമിയോ പ്ലാന്റേഷനോ ഫാം ഹൗസോ വാങ്ങാന്‍ കഴിയില്ല. എന്നാല്‍ പാരമ്പര്യമായി കിട്ടുന്ന സ്വത്തുക്കള്‍ക്ക് ഇത് ബാധകമല്ല. ഭൂമി വില്‍ക്കാനും ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. കോര്‍പ്പറേറ്റ് ലീഗല്‍ കംപ്ലെയ്ന്‍സിലും ഫോറിന്‍ എക്സ്ചേഞ്ചിലും 10 വര്‍ഷത്തോളം പരിചയസമ്പന്നനായ ഗോകുല്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നു. (വീഡിയോ കാണുക) അഗ്രികള്‍ച്ചര്‍ ലാന്‍ഡ്, പ്ലാന്റേഷന്‍ പ്രോപ്പര്‍ട്ടി, ഫാം ഹൗസ് തുടങ്ങിയവ വാങ്ങുന്നതിനാണ് നിയന്ത്രണങ്ങള്‍ നിലവിലുളളത്. മറ്റ് രീതിയില്‍ ഭൂമി വാങ്ങുന്നതിന് നിയമപരമായി തടസമില്ല. 1999 ലെ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിലും അതിനോട് അനുബന്ധിച്ചുളള റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സിലുമാണ് ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ വിശദീകരിക്കുന്നത്. ഭൂമി ഏറ്റെടുക്കാനോ ദാനമായി കൈവശം വെയ്ക്കാനോ അനുമതി ആവശ്യമാണ്. വാങ്ങിയ ഭൂമി വില്‍ക്കണമെങ്കിലും നിരവധി നടപടിക്രമങ്ങള്‍ പാലിക്കണം. ഒരു ഇന്ത്യന്‍ പൗരന് മാത്രമേ ഭൂമി വില്‍ക്കാന്‍ കഴിയൂ. ആ…

Read More

പണം വാരുന്ന ട്രെന്‍ഡി ബിസിനസ് ട്രെന്‍ഡി ബിസിനസുകള്‍ എന്നും പണം കൊയ്യുന്ന മേഖലയാണ്. വിവാഹ വസ്ത്രങ്ങളും കുട്ടിക്കുപ്പായവും സ്‌പോര്‍ട്‌സ് വസ്ത്രവും മുതല്‍ ക്യാരി ബാഗുകള്‍ വരെ ട്രെന്‍ഡി ബിസിനസുകളാക്കി പണം വാരാം. വലിയ മുതല്‍ മുടക്കില്ലാതെ ചെയ്യാവുന്ന ബിസിനസ് കൂടിയാണിത്. വ്യത്യസ്തമായ സെഗ്‌മെന്റുകള്‍ അഭിരുചിക്ക് അനുസരിച്ച് തെരഞ്ഞെടുക്കാം. ട്രെന്‍ഡുകള്‍ക്ക് അനുസരിച്ച് മാര്‍ക്കറ്റില്‍ ഈസിയായി വില്‍ക്കാവുന്ന പ്രൊഡക്ടുകള്‍ വേണം തെരഞ്ഞെടുക്കാന്‍. വസ്ത്ര വിപണി ട്രെന്‍ഡി ബിസിനസില്‍ കൂടുതല്‍ സാദ്ധ്യതയുളള മേഖലയാണ് വസ്ത്രവിപണി. മാറുന്ന ട്രെന്‍ഡിന് അനുസരിച്ച് വിവാഹവസ്ത്രങ്ങള്‍ തുന്നിക്കൊടുക്കുന്നവര്‍ക്ക് ഇന്ന് വലിയ ഡിമാന്‍ഡാണ്. പുതിയ ട്രെന്‍ഡുകള്‍ പഠിക്കാന്‍ താല്‍പര്യം കാണിച്ചാല്‍ ഈ മേഖലയില്‍ തന്നെ ബിസിനസ് വിപുലപ്പെടുത്താം. കുട്ടിക്കുപ്പായം കുട്ടികള്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ മിക്കവയും ട്രെന്‍ഡിയാണ്. തുണി വാങ്ങി വീട്ടിലിരുന്ന് തന്നെ കുപ്പായങ്ങള്‍ തയ്ച്ച് വില്‍ക്കാം. വീട്ടിലിരുന്നാണെങ്കില്‍ പോലും മാസം നല്ലൊരു തുക സമ്പാദിക്കാവുന്ന ബിസിനസ് ആണിത്. ട്രെന്‍ഡിയായ സ്‌പോര്‍ട്‌സ് വസ്ത്രങ്ങള്‍ സ്‌പോര്‍ട്‌സ് വിയറുകള്‍ ഇന്ന് ട്രെന്‍ഡി വസ്ത്രങ്ങള്‍ കൂടിയാണ്. കുട്ടികള്‍ മുതല്‍…

Read More

2002 ല്‍ കൊച്ചിയിലെ ഒരു വീടിന്റെ ലിവിങ് റൂമില്‍ ചെറിയ രീതിയില്‍ ആരംഭിച്ച മന്ത്ര എന്ന ബോട്ടിക്യൂ ഇന്ന് ഫാഷന്‍ ലോകത്ത് പരിചിതമായ മന്ത്രമായിമാറിക്കഴിഞ്ഞു. ഒപ്പം അതിന്റെ ഉടമ ശാലിനി ജെയിംസ് എന്ന ഫാഷന്‍ ഡിസൈനറും. ചെന്നൈ നിഫ്റ്റില്‍ നിന്ന് ഫാഷന്‍ ടെക്‌നോളജിയും കല്‍ക്കത്ത ഐഐഎമ്മില്‍ നിന്ന് ബിസിനസ് മാനേജ്‌മെന്റും പഠിച്ചിറങ്ങിയ ശാലിനി എറണാകുളത്ത് മന്ത്ര തുടങ്ങിയത് കേവലം വുമണ്‍ എന്‍ട്രപ്രണര്‍ എന്ന പേരെടുക്കാനായിരുന്നില്ല. മറിച്ച് ഡിസൈനിങ് രംഗത്ത് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താനായിരുന്നു. ഡ്രസ് സിസൈനിങ്ങില്‍ സ്വന്തമായ ബ്രാന്‍ഡിന് ഉടമയായ ശാലിനി ജെയിംസ് അതിസൂഷ്മമായ ചുവടുവെയ്പിലൂടെ ദേശീയ തലത്തില്‍ പോലും ഇന്ന് ശ്രദ്ധ നേടിക്കഴിഞ്ഞു. മന്ത്രയിലെത്തുന്ന കസ്റ്റമേഴ്‌സില്‍ അധികം പേര്‍ക്കും എന്താണ് വേണ്ടതെന്ന് നിശ്ചയമുളളവരാണ്. അവരുടെ ആശയങ്ങള്‍ റിയാലിറ്റിയിലേക്ക് മാറ്റുക മാത്രമാണ് താന്‍ ചെയ്യുന്നതെന്ന ശാലിനി പറയുന്നു. ആ പ്രൊസസിലാണ് തന്റെ ക്രിയേറ്റീവ് വോയ്‌സ് ഉപയോഗിക്കുന്നത്. ടെക്‌സ്‌റ്റൈല്‍ പ്രൊഡക്ട് ആയതുകൊണ്ടു തന്നെ ഓഫ്‌ലൈന്‍ മാര്‍ക്കറ്റിങ്ങിനാണ് പ്രാധാന്യം നല്‍കുന്നത്. ഫിറ്റ് ആന്‍ഡ് കംഫര്‍ട്ട്…

Read More

The winds of change are blowing in Kerala as Inq is all set to build up a novel startup culture in the state. Inq consists of entrepreneurs from Kerala, Bangalore, Tamil Nadu as well as those from Malaysia, Australia and Gulf countries. The first edition of Inq innovation conclave was held in Kochi, Kerala, and it highlighted the idea, ‘global innovation ecosystem’. ‘’We come up with mentoring for the startup world. We reach the global level of startups like global gurus and national level champions who are really working out to help startups to scale. We will also come up…

Read More

പരാജയങ്ങളിലും പ്രതിസന്ധികളിലും തളരാത്ത ആത്മവിശ്വാസമാണ് ഒരു എന്‍ട്രപ്രണറുടെ വിജയത്തിന്റെ ആണിക്കല്ല്. ലോകത്തെ ഒന്നാം നമ്പര്‍ ഇ കൊമേഴ്‌സ് സ്ഥാപനമായ ആലിബാബയുടെ സ്ഥാപകന്‍ ജാക് മായുടെ ജീവിതം ഏതൊരു എന്‍ട്രപ്രണര്‍ക്കും പ്രചോദനമാണ്. മുപ്പതോളം ജോലിക്ക് ശ്രമിച്ചു. പക്ഷെ എല്ലായിടത്തും പരാജയപ്പെട്ടു. പൊലീസില്‍ ചേരാന്‍ പോയപ്പോള്‍ യോഗ്യനല്ലെന്ന്‌പറഞ്ഞാണ് ഒഴിവാക്കിയത്. സ്വന്തം നഗരത്തില്‍ തുറന്ന കെഎഫ്സി യൂണിറ്റില്‍ ജോലിക്ക് അപേക്ഷിച്ചെങ്കിലും ഒപ്പം ഇന്റര്‍വ്യൂവിനെത്തിയ 23 പേര്‍ക്കും പ്രവേശനം കിട്ടി. പക്ഷെ ജാക് മാ ഒഴിവാക്കപ്പെട്ടു. (വീഡിയോ കാണുക) 1964 ല്‍ ചൈനയിലെ ഹാങ്ഷൂവില്‍ ജനിച്ച ജാക് മാ കുട്ടിക്കാലം മുതല്‍ ഇംഗ്ലീഷ് പഠിക്കാന്‍ കഠിനമായി പരിശ്രമിച്ചിരുന്നു. ഇതിനായി ദിവസവും 40 മിനിറ്റിലധികം ബൈക്കില്‍ സഞ്ചരിച്ച് ഹാങ്ഷൂ ഹോട്ടലിലെത്തി അതിഥികളുമായി ആശയവിനിമയം നടത്തി. ഒന്‍പത് വര്‍ഷത്തോളം ഇത് തുടര്‍ന്നു. ഇംഗ്ലീഷില്‍ ബിരുദം നേടിയ ശേഷം അധ്യാപകനായി. ബിരുദപഠനത്തിനുളള എന്‍ട്രന്‍സില്‍ മൂന്ന് തവണയാണ് ജാക് മാ പരാജയപ്പെട്ടത്. ജീവിതത്തിന്റെ ഉയരങ്ങള്‍ താണ്ടാന്‍ അതികഠിനമായി പരിശ്രമിച്ച ജാക് മായ്ക്ക് ബിസിനസ്…

Read More

ടെക്‌നോളജിക്കും ക്രിയേറ്റിവിറ്റിക്കും അപ്പുറം മാനേജീരിയല്‍ കപ്പാസിറ്റിയാണ് ഒരു എന്‍ട്രപ്രണര്‍ക്ക് വേണ്ടതെന്ന് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിളളി. സ്ഥാപനത്തെ അടുത്ത പടിയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിന് വേണ്ടതും ഫിനാന്‍സിലും എച്ച്ആര്‍ മാനേജ്‌മെന്റിലുമുളള കൈയ്യടക്കമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊച്ചി, കളമശേരി മേക്കര്‍ വില്ലേജില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ജൂലൈ എഡിഷന്‍ മീറ്റപ്പ് കഫെയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച സൗകര്യങ്ങളോട് കൂടിയ ഇന്ത്യയിലെ നമ്പര്‍ വണ്‍ ടെക്‌നിക്കല്‍ സോണ്‍ ആയി മേക്കര്‍ വില്ലേജ് മാറുകയാണെന്ന് സിഇഒ പ്രസാദ് ബി നായര്‍ വ്യക്തമാക്കി.(വീഡിയോ കാണുക) നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വി ഗാര്‍ഡ് തുടങ്ങുന്ന കാലം ഓര്‍ത്തെടുത്താണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിളളി സംസാരിച്ചു തുടങ്ങിയത്. അന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷനും മേക്കര്‍ വില്ലേജും പോലുളള പ്ലാറ്റ്‌ഫോമുകള്‍ ഉണ്ടായിരുന്നില്ല. ഗൈഡന്‍സ് നല്‍കാനും ആളുകള്‍ കുറവായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യമാകമാനമുളള എന്‍ട്രപ്രണേഴ്‌സിന് മികച്ച പ്ലാറ്റ്‌ഫോമാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനും മേക്കര്‍ വില്ലേജും ഒരുക്കുന്നത്. ആ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് മെന്റര്‍ഗുരു ഡയറക്ടര്‍ എസ്.ആര്‍. നായര്‍…

Read More

സാങ്കേതിക മേഖലയിലെ മാറ്റത്തിന് അനുസരിച്ച് ജീവനക്കാരെ പ്രാപ്തരാക്കാന്‍ കമ്പനികള്‍ തയ്യാറാകണം. ആവശ്യമായ പരിശീലനം നല്‍കണം. അതിനായി നിക്ഷേപം നടത്താന്‍ കമ്പനികള്‍ തയ്യാറാകണം. സാങ്കേതികവിദ്യയിലെ മാറ്റങ്ങള്‍ പഠിക്കാന്‍ ജീവനക്കാരും താല്‍പര്യം കാണിക്കണം. ഐടി മേഖലയില്‍ തൊഴില്‍ പ്രതിസന്ധി ഉണ്ടെന്ന പ്രചാരണം വാസ്തവമല്ല. ഗ്രോത്ത് റേറ്റ് മന്ദഗതിയിലായതിനാല്‍ റിക്രൂട്ട്‌മെന്റ് കുറഞ്ഞു. ക്രിസ് ഗോപാലകൃഷ്ണന്‍ മുന്‍ സിഇഒ ഇന്‍ഫോസിസ്

Read More

രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തിന്റെ വളര്‍ച്ചയിലൂടെ രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയായ തൊഴിലില്ലായ്മ കൂടിയാണ് പരിഹരിക്കപ്പെടുന്നതെന്ന് റ്റി-ഹബ്ബ് സിഇഒ ജയ് കൃഷ്ണന്‍. ആവശ്യത്തിന് തൊഴിലസരങ്ങള്‍ സൃഷ്ടിക്കുകയെന്നത് വര്‍ഷങ്ങളായി സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളിയാണ്. എന്നാല്‍ ലോകത്തെ മുഴുവന്‍ സ്ഥിതി കണക്കിലെടുക്കുമ്പോള്‍ ഈ പ്രതിസന്ധി പരിഹരിക്കുന്നതില്‍ സ്റ്റാര്‍ട്ടപ്പുകള്‍ വിജയിക്കുന്നുണ്ടെന്ന് വേണം മനസിലാക്കാനെന്ന് ജയ് കൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ഒരു പൊതുവായ പ്രശ്‌നത്തിന് സൊല്യൂഷന്‍ തേടുകയാണ് സ്റ്റാര്‍ട്ടപ്പുകള്‍ സാധാരണ ചെയ്യുന്നത്. ഈ സൊല്യൂഷന് ഒപ്പം തന്നെ കുറച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിയുന്നുണ്ട്. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം തൊഴിലവസരങ്ങള്‍ ഒരുക്കുമെന്ന കാര്യം ഉറപ്പിച്ച് പറയാന്‍ കഴിയുമെന്നും ജയ് കൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ലോകത്ത് ടെക്‌നോളജിയില്‍ വിപ്ലവകരമായ പല മാറ്റങ്ങള്‍ക്കും വേദിയാകുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. രാജ്യം ഒരു പ്രത്യേക തലത്തിലേക്ക് വളരണമെങ്കില്‍ ശാസ്ത്ര, സാങ്കേതിക മേഖലകളില്‍ മികച്ച അടിത്തറ ആവശ്യമാണ്. അതിന് നമ്മുടെ വിദ്യാഭ്യാസ രീതി കാലത്തിനൊത്ത് മാറണം. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിംഗും ഒക്കെ വളരെ…

Read More