Author: News Desk

https://youtu.be/L9aFpRTSG3Y എന്‍ട്രപ്രണേഴ്സ് സംരംഭത്തെ കുറിച്ച് ചിന്തിക്കുന്പോള്‍ ഏറ്റവും പ്രധാനമായി കാണേണ്ടത് റിഡന്‍ഡന്‍ഡ് മാര്‍ക്കറ്റിംഗ് വയബിലിറ്റിയാണ്. സ്ഥിരമുള്ള ക്ലയിന്‍സിനെ കിട്ടാതാകുന്ന സാഹചര്യത്തിലും ബിസിനസ്സിന് ഇടിവുതട്ടാതെ മുന്നോട്ട് പോകാന്‍ ഒരു സെക്കന്‍ഡറി മാര്‍ക്കറ്റിംഗ് സംവിധാനം ഉണ്ടാകണം. കേരളത്തിലെ പുതിയ തലമുറ എന്‍ട്രപ്രണേഴ്സിനോട് ഫിക്കി കേരള ഹെഡ് സേവി മാത്യു ഉപദേശിക്കുന്നത്, കരുത്തുറ്റ മാര്‍ക്കറ്റിംഗ് നയമുണ്ടാകണമെന്നാണ്.

Read More

https://youtu.be/hbg2DDMUvwQ സംസ്ഥാനത്തെ എന്‍ട്രപ്രൂണര്‍ എക്കോസിസ്റ്റത്തെ ആകെ ഉടച്ചുവാര്‍ത്ത സ്റ്റാര്‍ട്ടപ് മിഷന്‍, യുവാക്കളുടെ സംരംഭക സ്പനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിക്കുന്ന കാറ്റലിസ്റ്റ് ഏജന്‍റാണിന്ന്. ഇന്ത്യന്‍ ഇന്‍സ്റ്റ്യിറ്റൂട്ട് ഓഫ് മാനേജ്മെന്‍റിലെ പ്രൊഫസറായിരുന്ന ഡോ. സജി ഗോപിനാഥ്, കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ സാരഥിയാകുന്പോള്‍, ലോകത്തെ ഏത് ഇന്‍കുബേഷന്‍ സംവിധാനത്തോടും കിടപിടിക്കാവുന്ന ഒന്നായി കേരള സ്റ്റാര്‍ട്ടപ് മിഷനെ വളര്‍ത്തിയെടുക്കുക എന്ന ബൃഹത്തായ ദൗത്യമാണ് ഏറ്റെടുക്കുന്നത്. channeliam.com ന് അനുവദിച്ച പ്രത്യേക അഭിമുഖം. ഇന്ന് മൂന്ന് ഇന്‍കുബേഷന്‍ സെന്‍ററുകളും, ഇരുനൂറോളം കോളേജുകളില്‍ ബൂട്ട് ക്യാന്പുകളും, സ്കൂളുകളില്‍ നടപ്പാക്കുന്ന പ്രത്യേക പദ്ധതികളും ഉള്‍പ്പെടെ വളരെ ബൃഹത്തായ നെറ്റ് വര്‍ക്കാണ് കേരള സ്റ്റാര്‍ട്ടപ് മിഷനുള്ളത്. നൂറുകണക്കിന് യുവ പ്രതിഭകളാണ് സ്വന്തം ആശയത്തെ സ്റ്റാര്‍ട്ടപ് മിഷന്‍റെ ഇന്‍കുബേഷന്‍ സൗകര്യങ്ങളുപയോഗിച്ച് മികച്ച പ്രോഡക്ററാക്കി മാറ്റുന്നത്. സര്‍ക്കാരിന്‍റെ ടെക്കനോളജി സ്റ്റാര്‍ട്ടപ് പോളിസി നടപ്പാക്കുന്ന നോഡല്‍ ഏജന്‍സി കൂടിയായ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സ്കൂള്‍ തലം മുതല്‍ എഞ്ചിനീയറിംഗ് കോളേജുകള്‍ വരെ പടര്‍ന്നു വളര്‍ന്ന സമാനതകളില്ലാത്ത ടെക്കനോളജി നെറ്റ്…

Read More

https://youtu.be/ZTTeoV2N8dA ഡിജിറ്റല്‍ പണമിടപാടുകള്‍ ലളിതമായി നടത്താന്‍ സഹായിക്കുന്ന മൊബൈല്‍ ആപ് ആണ് ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി അഥവാ ഭീം. പണം അയയ്ക്കാനും സ്വീകരിക്കാനും ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഇടപാട് നടത്താനും ഭീമിലൂടെ കഴിയും. കൈകാര്യം ചെയ്യാനുളള എളുപ്പവും വേഗവും ആണ് ഭീമിനെ പോപ്പുലര്‍ ആക്കിയത്. പണം നല്‍കേണ്ട ആളുടെ അക്കൗണ്ട് നമ്പര്‍ പോലും അറിയേണ്ട ആവശ്യമില്ലെന്നതാണ് പ്രത്യേകത. ആധാര്‍ നമ്പര്‍ വഴിയും വര്‍ച്വല്‍ പ്രൈവറ്റ് അഡ്രസ് വഴിയും പണം അയയ്ക്കാന്‍ ഭീമിലൂടെ സാധിക്കും.

Read More

പാലും പാലുല്‍പ്പന്നങ്ങളും ധാരാളം ഉപയോഗിക്കുന്നവരാണ് നമ്മള്‍. ഇതിനോട് അനുബന്ധമായ ബിസിനസുകള്‍ക്കും വലിയ ഡിമാന്റാണ് കണ്ടുവരുന്നത്. വലിയ മുതല്‍മുടക്കില്ലാതെ വീട്ടമ്മമാര്‍ക്ക് വീട്ടിലിരുന്ന് തുടങ്ങാന്‍ കഴിയുന്ന ബിസിനസാണ് തൈര് ബിസിനസ്. ലളിതമായി തുടങ്ങാമെന്നതും മുതല്‍മുടക്കിന്റെ ഇരട്ടി ലാഭം നേടാമെന്നതുമാണ് ഈ ബിസിനസിനെ ആകര്‍ഷകമാക്കുന്നത്. ഒരു പായ്ക്കിംഗ് മെഷീന്‍ മാത്രം മതിയാകും. മാര്‍ക്കറ്റില്‍ ഡിമാന്റുളള ഉല്‍പ്പന്നമാണെന്നത് വിപണിസാധ്യതയും ഉറപ്പ് നല്‍കുന്നു. https://youtu.be/N7UusMN60bs 200 ഗ്രാമിന്റെയും 500 ഗ്രാമിന്റെയും ഒക്കെ ചെറിയ പായ്ക്കറ്റുകളാക്കി വില്‍പന നടത്താം. വിപണി കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണങ്ങളും ആവശ്യമില്ല. വീടിന് തൊട്ടടുത്തുളള സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയും വെജിറ്റബിള്‍ ഷോപ്പുകളിലൂടെയും വില്‍ക്കാം. മാത്രമല്ല വിവാഹ സദ്യകള്‍ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരില്‍ നിന്നും കാറ്ററിംഗ് ബിസിനസുകാരില്‍ നിന്നും ബള്‍ക്ക് ഓര്‍ഡറുകളും ശേഖരിക്കാം. ചെറിയ രീതിയില്‍ തുടങ്ങി വിപുലപ്പെടുത്താവുന്ന ബിസിനസാണിത്. അധികം അധ്വാനം വേണ്ടെന്നതാണ് എടുത്തുപറയേണ്ട കാര്യം. പ്രൊഡക്ടിന്റെ ക്വാളിറ്റി ഇവിടെ പ്രധാനമാണ്. നല്ല തൈരാണെങ്കില്‍ ഡിമാന്റ് ഉയരുകയും ബിസിനസ് വിപുലപ്പെടുത്താനും കഴിയും. റെഡി ടു ഡ്രിങ്ക് മോരുകളിലേക്കും മറ്റ്…

Read More

ഏതൊരാള്‍ക്കും വരുമാനം മാനേജ് ചെയ്യാന്‍ പ്രോഗ്നോ അഡ്വൈസര്‍ ഡോട്ട് കോമിനെ സമീപിക്കാം. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ ഓണ്‍ലൈന്‍ ഫിനാന്‍ഷ്യന്‍ അഡ്വൈസര്‍. ഓണ്‍ലൈന്‍ സര്‍വീസിലൂടെ പണം എങ്ങനെ മാനേജ് ചെയ്യണമെന്ന് ഇവര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം തരും. എത്ര ചെറിയ വരുമാനവും സ്മാര്‍ട്ടായി മാനേജ് ചെയ്യാമെന്നത് പ്രോഗ്നോയുടെ പ്രത്യേകതയാണ്. ഒരു പ്രൊഡക്റ്റിന്‍റേയും ഏജന്‍റല്ലാത്തതിനാല്‍ ക്ലയിന്റിനോട് മാത്രമാണ് തങ്ങള്‍ക്ക് കമ്മിറ്റ്മെന്‍റെന്ന് പ്രോഗ്നോ അഡ്വൈസര്‍ വ്യക്തമാക്കുന്നു. കെഎസ്ഐഡിസി സഹായത്തോടെയാണ് പ്രോഗ്നോ അഡ്വൈസര്‍ പ്രവര്‍ത്തിക്കുന്നത്.

Read More

ചില ദേശസാല്‍കൃത ബാങ്കുകളെ വീണ്ടും സ്വകാര്യവല്‍ക്കരിക്കേണ്ട (റീപ്രൈവറ്റൈസ്) സമയമായി. ബാങ്കുകളുടെ എണ്ണം ചുരുക്കി നിലവിലുളളത് കൂടുതല്‍ ഹെല്‍ത്തി ആക്കിയാല്‍ നമ്മുടെ സിസ്റ്റത്തിന് ഗുണകരമാകും. സ്വകാര്യ മൂലധന സമാഹരണം,ആസ്തി വില്‍പന, ലയനം, ഓഹരിവിറ്റഴിക്കല്‍, ശക്തമായ തിരുത്തല്‍ നടപടികള്‍ തുടങ്ങിയവയാണ് ഇന്ന് ബാങ്കുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുളള പരിഹാരം. വിരാല്‍ ആചാര്യ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍

Read More

കാര്‍ഷികമേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുതിയ എക്കോസിസ്റ്റം ഒരുക്കുകയാണ് പിറവത്തെ മിനി അഗ്രോപാര്‍ക്ക്. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ പ്രൊഡക്ഷനും വര്‍ക്ക്‌സ്റ്റേഷനും മാര്‍ക്കറ്റിംഗിനുമെല്ലാം ഇവിടെ സൗകര്യമുണ്ട്.വിപണിയില്‍ നേരിട്ട് ചെന്ന് കൈപൊള്ളാതെ പ്രൊഡക്ടിന് മാര്‍ക്കറ്റിലുള്ള സാധ്യത അറിയാനും വലിയ തുക മുതല്‍മുടക്കില്ലാതെ ഒരു ബിസിനസ് തുടങ്ങാനും ആവശ്യമായ എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും മിനി അഗ്രോപാര്‍ക്കില്‍ നല്‍കുന്നു. തുടക്കക്കാരായ സംരഭകര്‍ക്ക് ട്രയല്‍ പ്രൊഡക്ഷനുളള സൗകര്യം ഉള്‍പ്പെടെയാണ് ഇവിടെ ഒരുക്കിയിട്ടുളളത്. പ്രൊഡക്ട് സ്റ്റാന്‍ഡേര്‍ഡൈസേഷനിലും മാര്‍ക്കറ്റിംഗിലും കൃത്യമായ മാര്‍ഗനിര്‍ദ്ദേശവും ഇവര്‍ നല്‍കുന്നു. കാര്‍ഷിക മേഖലയില്‍ സംരംഭകരായി ചുവടുവെയ്ക്കുന്നവര്‍ക്ക് ഏറെ സഹായകരമാണ് അഗ്രോപാര്‍ക്കി്‌ന്റെ സേവനങ്ങള്‍.ഇതിനോടകം 600 ല്‍ പരം പേരാണ് പിറവം മിനി അഗ്രോപാര്‍ക്കിലൂടെ സംരംഭകരായി മാറിയത്. സംരംഭകര്‍ക്കായി ഇവിടെ സംഘടിപ്പിക്കുന്ന സെമിനാറുകളിലെയും ശില്‍പശാലകളിലെയും നിറഞ്ഞ സദസ്സുകള്‍ അഗ്രോപാര്‍ക്കിന്റെ വിജയം സാക്ഷ്യപ്പെടുത്തുന്നു. കേരളത്തിന്റെ നവസംരംഭ ചുറ്റുപാടില്‍ മിനി അഗ്രാ പാര്‍ക്ക് പോലെയുളള സോഷ്യോ ഇക്കണോമിക് സ്ഥാപനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ചെറിയ മുതല്‍മുടക്കില്‍ തുടങ്ങാമെന്നതാണ് കാര്‍ഷിക സംരംഭങ്ങളുടെ പ്രത്യേകത. തേങ്ങയില്‍ നിന്നും ചക്കയില്‍ നിന്നുമൊക്കെ നിരവധി മൂല്യവര്‍ദ്ധിത…

Read More

കാര്‍ഷിക വരുമാനത്തിന് നികുതി ചുമത്താന്‍ സര്‍ക്കാരിന് ആലോചനയില്ല. അത്തരത്തില്‍ നികുതിയേര്‍പ്പെടുത്താനുളള അധികാരം ഭരണഘടനാപരമായി സര്‍ക്കാരിനില്ല. ഇക്കാര്യത്തില്‍ നീതി ആയോഗ് സമര്‍പ്പിച്ച ശുപാര്‍ശ പരിശോധിച്ചു. കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനാണ് നിലപാട് വ്യക്തമാക്കുന്നത്. അരുണ്‍ ജെയ്റ്റ്‌ലി കേന്ദ്ര ധനമന്ത്രി

Read More

https://youtu.be/zPFE8mdkvSk ഒരു ആര്‍ട്ടിസ്റ്റിനും എന്‍ട്രപ്രണറാകാം. കോഴിക്കോട്ടുകാരി സല്‍മ സലീം നന്നായി ചിത്രങ്ങള്‍ വരയ്ക്കുന്നു. കാപ്പിപ്പൊടിയില്‍ ചാലിച്ചെടുത്ത കളറുകളാണ് അവരുടെ ചിത്രങ്ങളുടെ പ്രത്യേകത. കോഫിയാണ് മീഡിയം. മാസ് ക്രിയേസിയോണ്‍ എന്ന കമ്പനിവഴി അത് മാര്‍ക്കറ്റ് ചെയ്യാന്‍ സല്‍മയ്ക്ക് സാധിക്കുന്നു. സല്‍മയും സുഹൃത്തുക്കളും അവരുടേതായ സംരംഭക സ്‌പേസ് കണ്ടെത്തുകയാണ്. കേരളത്തിന് ഇപ്പോള്‍ വേണ്ടതും എന്‍ട്രപ്രണര്‍ഷിപ്പിലെ ഈ പുതുപരീക്ഷണങ്ങളാണ്.

Read More

രാജ്യമെങ്ങും ഇപ്പോള്‍ സ്റ്റാര്‍ട്ടപ്പുകളുടെ വസന്തമാണ്. ഈ ആശയങ്ങള്‍ കേവലം പരീക്ഷണം മാത്രമാകാതിരിക്കണമെങ്കില്‍ വലിയ പദ്ധതി ആവശ്യമുണ്ട്. രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കുളള സൊല്യൂഷന്‍ ആകണം ഓരോ സ്റ്റാര്‍ട്ടപ്പും. കേരളത്തില്‍ നവ എന്‍ട്രപ്രണര്‍ വിപ്ലവം സൃഷ്ടിക്കുന്ന കെഎസ്‌ഐഡിസി അത്തരം സംരഭങ്ങളെ വളര്‍ത്താനുളള പരിശ്രമത്തിലാണെന്ന് എംഡി ഡോ. എം ബീന ഐഎഎസ്.

Read More