Author: News Desk

https://youtu.be/Ft-Cb9pOyR0 എറണാകുളം മട്ടാഞ്ചേരിയിലെ ഹെറിറ്റേജ് ആര്‍ട്‌സ് വെറുമൊരു ആന്റിക് ഷോപ്പ് അല്ല. സംസ്‌കാരത്തിന്റെ ശേഷിപ്പുകള്‍ ശേഖരിച്ച് ടൂറിസ്റ്റുകള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്ന ഹെറിറ്റേജ് ആര്‍ട്‌സിന്റെ ഭാഗമായുളള ജിഞ്ചര്‍ റെസ്റ്റോറന്റില്‍ തനത് കേരളീയ ഭക്ഷണവും വിളമ്പുന്നു. ലോകം മുഴുവന്‍ സാദ്ധ്യതയുളള സംരംഭമായി വളരുകയാണ് ഹെറിറ്റേജ് ബിസിനസ്.

Read More

https://youtu.be/jSdO0GU4c30 കേരളത്തില്‍ ചുരിദാര്‍ ഒരു തരംഗമായി മാറിവന്ന കാലത്ത് സ്ത്രീകളുടെ ബോഡി ഷേയ്പ്പിനനുസരിച്ചുളള വസ്ത്രം വിപണിയില്‍ എത്തിച്ച വി-സ്റ്റാര്‍ കേരളത്തിന്റെ സ്വന്തം ലൈഫ്സ്‌റ്റൈല്‍ ബ്രാന്‍ഡായി മാറിക്കഴിഞ്ഞു. മാര്‍ക്കറ്റിലെ ആവശ്യങ്ങളുടെ സൂക്ഷ്മത കണ്ടറിഞ്ഞ് സ്ട്രാറ്റജി മെനയുന്ന ഷീല കൊച്ചൗസേപ്പ് എന്ന സംരംഭകയാണ് വി-സ്റ്റാറിന്റെ വിജയവും പെരുമയും. കൃത്യമായ പ്ലാനിംഗും മാനേജ്മെന്റ് വൈദഗ്ധ്യവും കൊണ്ടാണ് സംസ്ഥാനത്തെ പ്രത്യേക സാഹചര്യങ്ങളില്‍ നിന്ന് ഷീല കൊച്ചൗസേപ്പ് എന്ന വുമണ്‍ എന്‍ട്രപ്രണര്‍ വിജയം മെനഞ്ഞത്. ഇന്ന് ബിസിനസ് മുന്നോട്ടുകൊണ്ടുപോകാന്‍ ഹാര്‍ഡ് വര്‍ക്കല്ല സ്മാര്‍ട്ട് വര്‍ക്കാണ് വേണ്ടതെന്ന അഭിപ്രായമാണ് ഷീല കൊച്ചൗസേപ്പ് പങ്കുവെയ്ക്കുന്നത്. ഇരുന്നൂറിലധികം ജീവനക്കാര്‍ വി-സ്റ്റാറിലുണ്ട്. തന്നെക്കാള്‍ ഉത്തരവാദിത്വത്തോടെ അവര്‍ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് പറയുമ്പോള്‍ ജീവനക്കാരില്‍ ഒരു എന്‍ട്രപ്രണര്‍ എത്രത്തോളം വിശ്വാസമര്‍പ്പിക്കുന്നുവെന്ന് കൂടിയാണ് വ്യക്തമാകുന്നത്. ടെക്‌സ്റ്റൈല്‍ മേഖലയോടുളള താല്‍പര്യമാണ് വി-ഗാര്‍ഡിന്റെ തണലില്‍ നിന്നും പുതിയ ഒരു ബിസിനസ് കെട്ടിപ്പടുക്കാന്‍ ഷീല കൊച്ചൗസേപ്പിനെ പ്രേരിപ്പിച്ചത്. വീടിനോട് ചേര്‍ന്ന അച്ഛന്റെ ടെക്‌സ്റ്റൈല്‍ ഷോപ്പില്‍ നിന്ന് ചെറുപ്പം മുതല്‍ കാര്യങ്ങള്‍ കണ്ടുപഠിച്ചത് ബിസിനസിലെ…

Read More

https://youtu.be/CuengsY2x18 സഹപാഠി , കളിക്കൂട്ടുകാരന്‍, പണം വാഗ്ദാനം ചെയ്തയാള്‍. ഇതൊന്നും സംരംഭത്തിന് പാര്‍ട്ണറെ തിരെഞ്ഞെടുക്കാന്‍ ഒരു കാരണമല്ല. അത് വളരെ സൂക്ഷമമായി ചെയ്യേണ്ടതാണ്. നമുക്ക് പരിചയക്കുറവുള്ള മേഖലകള്‍ കൈകാര്യം ചെയ്യാന്‍ പറ്റിയവരാകണം പാര്‍ട്ണര്‍മാര്‍. വെറും വാക്കുകളല്ല, എഗ്രിമെന്‍റുകളാണ് എവിടേയും പ്രധാനം. പാര്‍ട്ണര്‍ സ്വന്തം ബന്ധുവാണെങ്കിലും വേണം കൃത്യമായ ധാരണയും എഗ്രിമെന്‍റുകളും….

Read More

https://youtu.be/lssCITivlYw സംരംഭം തുടങ്ങുമ്പോള്‍ ആദ്യ കടമ്പ ഫണ്ടാണ്. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന മുദ്ര ലോണ്‍ ഇന്ന് രാജ്യമാകെ തരംഗമാണ്. കാരണം മൂന്ന് വിഭാഗങ്ങളിലായി 10 ലക്ഷം രൂപ വരെ യാതൊരു ഈടുമില്ലാതെ നിങ്ങളുടെ ഏത് ബാങ്ക് വഴിയും ലോണ്‍ കിട്ടും.വസ്തുജാമ്യമോ ആള്‍ജാമ്യമോ വേണ്ട എന്നതാണ് ഇതിന്റെ പ്രത്യേകത.ചില്ലറന്യായങ്ങള്‍ പറഞ്ഞ് ലോണ്‍ ആപ്ലിക്കേഷന്‍ ബാങ്കിന് തള്ളാന്‍ കഴിയില്ല എന്നതും പരാതി ഉണ്ടെങ്കില്‍ വിവിധ തലങ്ങളില്‍ അത് പരിഹരിക്കാനുള്ള സംവിധാനമുണ്ടെന്നതും മുദ്രയുടെ പ്രത്യേകതയാണ്.

Read More

https://youtu.be/k2mrAo-I8rU സ്റ്റാര്‍ട്ടപ്പെന്നാല്‍ ഐടി അധിഷ്ഠിതമായിക്കണമെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ കൊച്ചിയില്‍ 58 വയസ്സുള്ള ലിസി പോള്‍ ഡ്രസ് അലക്കാനായി ഒരു സ്റ്റാര്‍ട്ട് അപ് തുടങ്ങിയിരിക്കുന്നു. അതിന് ഒരു സോഫ്റ്റ്വെയര്‍ ആപ്പിലൂടെ കസ്റ്റമേഴ്സിന് സൗകര്യപ്രദമായ സേവനം നല്‍കുകയാണ് ഇവര്‍. മിസിസ് ക്ലീന്‍ എന്നാണ് സംരംഭത്തിന്റെ പേര്. മിസിസ് ക്ലീനിലൂടെ ലിസി പോള്‍ ലക്ഷ്യം വെയ്ക്കുന്നത് മെട്രോയുടെ വേഗതയില്‍ ജീവിതം പായുന്പോള്‍ വീട്ടുകാര്യങ്ങള്‍ നോക്കാന്‍ സമയം തികയാത്ത സ്ത്രീകളെയാണ്. വിദേശത്ത് നിന്ന് തിരിച്ചെത്തിയപ്പോള്‍ തുടങ്ങിയ സംരംഭം ഒരു സേവനം കൂടിയാകുന്നതില്‍ ലിസിയ്ക്ക് സന്തോഷം.

Read More

https://youtu.be/pCnTkQgfFas വലിയ പ്രതീക്ഷയോടെ ഇറക്കിയ ആദ്യ ഉല്‍പ്പന്നം തകര്‍ന്നപ്പോള്‍ ജോണ്‍കുര്യാക്കോസ് തളര്‍ന്നുപോയി, എല്ലാം നഷ്ടപ്പെട്ടെന്ന് കരുതിയ ദിവസങ്ങള്‍ മനക്കരുത്ത് കൊണ്ട് തിരിച്ചുപിടിച്ചു. ഇപ്പോള്‍ 100 കോടിയുടെ ബിസിനസ് സാമ്രാജ്യത്തിലെത്തി നില്‍ക്കുമ്പോള്‍ ഡെന്റ്‌കെയര്‍ നേരിട്ട തിരിച്ചടികള്‍ ജോണ്‍കുര്യാക്കോസ് ഓര്‍ത്തെടുക്കുന്നു, ഉറക്കം കളഞ്ഞ ആ രാത്രിയെക്കുറിച്ച് ഡെന്റ്‌കെയര്‍ സ്ഥാപകന്‍ ജോണ്‍കുര്യാക്കോസ്.

Read More

https://youtu.be/1m9qo_FtajU ഡിജിറ്റല്‍ ഫണ്ട് ട്രാന്‍സ്ഫറില്‍ ഉപഭോക്താക്കള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് രഹസ്യസ്വഭാവവും സ്വകാര്യതയും സംരക്ഷിക്കുകയെന്നത്. പരിചയമില്ലാത്ത ഷോപ്പുകളിലും മറ്റിടങ്ങളിലും പാസ്‌വേഡുകള്‍ രേഖപ്പെടുത്തുമ്പോള്‍ ഉണ്ടാക്കുന്ന തലവേദന ചെറുതല്ല. എന്നാല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ച ലോട്‌സ ആപ്പില്‍ ഉപഭോക്താക്കളുടെ മൊബൈലില്‍ നിന്നുതന്നെ പാസ്‌വേഡ് ഉള്‍പ്പെടെ രേഖപ്പെടുത്താം.

Read More

https://youtu.be/2dNE_7TLB3A വികസനം, നിക്ഷേപം, സംരംഭം എന്നിവയിലെല്ലാം പരിഷ്‌കരണ സ്വഭാവത്തോട് കൂടിയ വലിയ മാറ്റം കേരളത്തിന് ഉണ്ടായിട്ടുണ്ട്.ആ പരിവര്‍ത്തനത്തിന് കാരണം എന്‍ട്രപ്രണര്‍ഷിപ്പിനോട് മലയാളിക്ക് ഉണ്ടായിരുന്ന കാഴ്ചപ്പാട് മാറിയതാണ്. പുരോഗമനപരമായ ഈ കാഴ്ചപ്പാടിന് പ്രഫഷണലായ നേതൃത്വം നല്‍കുകയാണ് ടൈ കേരള. കേരളത്തിന് പൊതുവേ സംരംഭകരോട് ഉണ്ടായിരുന്ന വരണ്ട നിലപാടുകളെ ടൈ പൊളിച്ചുപണിയുകയാണ്. പ്രസിഡന്റ് രാജേഷ് നായര്‍ channel i’m നോട് തുറന്ന് സംസാരിക്കുന്നു.

Read More