Author: News Desk
വാനാക്രൈ വൈറസ് സൈബര്‍ സുരക്ഷയെയും ബിസിനസ് ലോകത്തെയും എങ്ങനെയാണ് ബാധിക്കുക. വാസ്തവത്തില്‍ വാനാക്രൈ പോലുളള റാന്‍സംവെയര്‍ വൈറസുകള്‍ പുതിയ ഭീഷണിയല്ല. കംപ്യൂട്ടറില്‍ ഇത്തരം വൈറസുകള്‍ കടത്തിവിട്ട് ഡിജിറ്റല്‍ ബ്ലാക്ക്‌മെയിലിംഗ് നടത്തുന്ന സംഘങ്ങള്‍ നേരത്തെ മുതല്‍ സജീവമാണ്. നിലവില്‍ ലോകം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന വാനാക്രൈ വൈറസിനെ ഭയക്കേണ്ട കാര്യമില്ലെന്നാണ് ഐടി ഇന്‍ഫ്രാ കണ്‍സള്‍ട്ടന്റ് ശ്യാംലാല്‍ ടി പുഷ്പന്‍ പറയുന്നത്
നിക്ഷേപകര്‍ വളരെ താല്‍പര്യത്തോടെയാണ് ഇന്ത്യയെ നോക്കുന്നത്. അതുകൊണ്ടാണ് ഇത്രയധികം നിക്ഷേപം ഇവിടേക്ക് ഒഴുകുന്നത്. സുദീര്‍ഘമായ വളര്‍ച്ചയ്ക്കുളള കരുത്ത് ഇന്ത്യയ്ക്കുണ്ടെന്ന വിശ്വാസമാണ് ഇതിന് കാരണം. ബാങ്കിംഗ് മേഖലയിലെ കിട്ടാക്കടം തിരിച്ചുപിടിക്കാനുളള ഓര്‍ഡിനന്‍സ് ഉള്‍പ്പെടെ രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഘടനാപരമായ മാറ്റങ്ങള്‍ നിക്ഷേപകര്‍ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. ചന്ദാ കൊച്ചാര്‍ സിഇഒ ഐസിഐസിഐ
റോബോട്ടിക്‌സ്, മെഷീന്‍ ലേണിംഗ് സൊല്യൂഷന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ വിഷയങ്ങളാണ് നിക്ഷേപകര്‍ക്ക് താല്‍പര്യമുള്ള മേഖലകളായി മാറുന്നത്. ലോകമാകമാനം നിക്ഷേപകരെ ആകര്‍ഷിക്കുന്ന ടെക്‌നോളജി സ്റ്റാര്‍ട്ടപ് ഐഡിയകള്‍ ഏതൊക്കെയെന്ന് വിശദമാക്കുകയാണ് ടെക് മഹീന്ദ്ര മുന്‍ സിഒഒ അമിതാവ റോയ്. ഇന്ത്യയില്‍ നിന്നും റോബോട്ടിക്‌സ് മേഖലയിലെ ഇന്നവേഷന്‍സ് കൂടിവരികയുമാണ്. സ്വാഭാവികമായും വിദേശ ഫണ്ടിംഗ് ഏജന്‍സികള്‍ താല്‍പര്യപൂര്‍വ്വം ശ്രദ്ധിക്കുന്നതും ഈ മേഖലയിലെ ഇന്ത്യന്‍ കമ്പനികളെയാണ്.
സാമ്പത്തിക ലാഭത്തിനൊപ്പം സമൂഹത്തോടുളള ഉത്തരവാദിത്വമാണ് സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പുകളെ വ്യത്യസ്തമാക്കുന്നത്. ടെക്‌നോളജിയിലെ വളര്‍ച്ച ആരോഗ്യമേഖലയില്‍ ഉള്‍പ്പെടെ ഗുണപരമായ മാറ്റങ്ങള്‍ക്ക് ഉപയോഗിക്കുന്നതോടെ താഴെക്കിടയിലുളളവര്‍ പോലും സംരംഭകത്വത്തിന്റെ ഗുണഭോക്താക്കളായി മാറുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സോഷ്യല്‍ എന്റര്‍പ്രൈസ് നെറ്റ്‌വര്‍ക്കുകളിലൊന്നായ വില്‍ഗ്രോ, സ്റ്റാര്‍ട്ടപ്പ് മിഷനും ടൈ കേരളയ്ക്കുമൊപ്പം സംഘടിപ്പിച്ച സെമിനാറില്‍ ചര്‍ച്ചയായതും സമൂഹത്തിന്റെ നന്‍മ ലക്ഷ്യമിട്ടുളള ഇത്തരം സംരംഭക ആശയങ്ങളാണ്. നാട്ടിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പ്രായോഗിക തലത്തില്‍ അനുയോജ്യമായ പരിഹാരം കണ്ടെത്തുമ്പോഴാണ് ടെക്‌നോളജി അര്‍ത്ഥവത്താകുന്നത്. അടിസ്ഥാന വികസനത്തില്‍ ഏറെ മുന്നോട്ടുപോകാനുളള കേരളത്തില്‍ സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പ് മൂവ്‌മെന്റ് ഏറെ പ്രതീക്ഷ ഉണര്‍ത്തുന്നു. കേരളത്തില്‍ നിന്നും പുറംനാടുകളില്‍ പോയി പഠനവും ജോലിയും ചെയ്ത് മടങ്ങിയെത്തിയ തലമുറയാണ് സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പ് എന്ന ആശയത്തെ കൂടുതലും ഏറ്റെടുത്തിരിക്കുന്നതെന്ന് വില്‍ഗ്രോ ഇന്നവേഷന്‍ ഫൗണ്ടേഷന്‍ സ്‌കൗട്ടിംഗ് ആന്‍ഡ് ഇന്‍സ്പിരേഷന്‍ ഹെഡ് ഉല്ലാസ് മാരാര്‍ പറയുന്നു. കേരളീയര്‍ക്ക് പൊതുവേ സാമൂഹ്യപ്രശ്‌നങ്ങളില്‍ അവബോധം കൂടുതലാണ്. അതുകൊണ്ടുതന്നെ അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്കിടെ കേരളത്തില്‍ കൂടുതല്‍ സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പുകള്‍ പുതിയ ആശയങ്ങളുമായി…
എസ്ബിഐ ബഡ്ഡി എന്ന മൊബൈല്‍ വാലറ്റ് ഉപയോഗിച്ച് എടിഎം വഴി പണം പിന്‍വലിക്കുന്നതിന് മാത്രമാണ് 25 രൂപ സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നത്. സാധാരണ രീതിയില്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് സര്‍വ്വീസ് ചാര്‍ജ് ഉയര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണ്. എസ്ബിഐ ബഡ്ഡിയിലൂടെ എടിഎം ഇടപാട് നടത്താനുളള സൗകര്യം പുതിയതായി ഏര്‍പ്പെടുത്തിയ സംവിധാനമാണ്. രജ്‌നിഷ് കുമാര്‍ എസ്ബിഐ എംഡി (നാഷണല്‍ ബാങ്കിംഗ്)
സാധാരണക്കാരെ ലക്ഷ്യമിട്ടുളള സ്വയം തൊഴില്‍ വായ്പാ പദ്ധതിയാണ് കേന്ദ്രസര്‍ക്കാരിന്റെ പിഎംഇജിപി (പ്രധാനമന്ത്രിയുടെ തൊഴില്‍ ഉല്‍പാദക പദ്ധതി). 18 വയസിന് മുകളിലുളള ആര്‍ക്കും ലളിതമായ വ്യവസ്ഥകളില്‍ ഈ പദ്ധതിയില്‍ നിന്നും സബ്‌സിഡിയോടെ സ്വയം തൊഴില്‍ വായ്പയെടുക്കാം. എട്ടാം ക്ലാസ് പാസായവര്‍ക്ക് 25 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. പൊതുവിഭാഗത്തില്‍ ഉള്‍പെടുന്നവര്‍ പദ്ധതിച്ചെലവിന്റെ 10 ശതമാനവും സംവരണ വിഭാഗങ്ങള്‍ 5 ശതമാനവും മാത്രം കണ്ടെത്തിയാല്‍ മതിയാകും. മാനുഫാക്ചറിംഗ് യൂണിറ്റിന് 25 ലക്ഷം രൂപ വരെയും സര്‍വ്വീസ് യൂണിറ്റിന് 10 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. ഇത്രയധികം സബ്‌സിഡി ആനുകൂല്യങ്ങള്‍ ഉളള മറ്റൊരു സ്‌കീം നിലവിലില്ലെന്നതാണ് പിഎംജിപിയുടെ മറ്റൊരു പ്രത്യേകത. ജനറല്‍ കാറ്റഗറിയും സ്‌പെഷല്‍ കാറ്റഗറിയുമായി തിരിച്ചാണ് സബ്‌സിഡി നല്‍കുന്നത്. വനിതകളും എസ്‌സി-എസ്ടി വിഭാഗങ്ങളും ഭിന്നശേഷിക്കാരും ഉള്‍പ്പെടെ സ്‌പെഷല്‍ കാറ്റഗറിയിലാണ് ഉള്‍പ്പെടുക. കൃഷിക്ക് നേരിട്ട് സഹായം ലഭിക്കില്ല. കൂടുതൽ ലോൺ വിവരങ്ങൾക്ക് ക്ലിക്ക് ചെയ്യുക All about PMGP scheme.Prime Minister’s Employment…
സ്റ്റാര്‍ട്ടപ്പുകള്‍ക്കുളള ഫണ്ട് രാജ്യത്തിന് അകത്തുനിന്ന് ഉണ്ടാകണം. രാജ്യത്തെ പരമ്പരാഗത ബിസിനസ് സംരംഭങ്ങളും വ്യവസായികളും ഇവിടുത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ പണം നിക്ഷേപിക്കാന്‍ തയ്യാറാകണം. രാജ്യത്തിന് അകത്ത് തന്നെ നിക്ഷേപകര്‍ ഉളളപ്പോള്‍ എന്തിനാണ് നമ്മള്‍ പുറത്തുനിന്നുളളവരെ ആശ്രയിക്കുന്നത്. ആഭ്യന്തര മൂലധനത്തിന്റെ കുറവാണ് ഇവിടുത്തെ സംരംഭകരെ പുറത്തുനിന്നുളള നിക്ഷേപകരെ കണ്ടെത്താന്‍ നിര്‍ബന്ധിതമാക്കുന്നത്. വിജയ് ശേഖര്‍ ശര്‍മ പേടിഎം സിഇഒ
വിദ്യാര്‍ത്ഥികളുടെ ഐഡിയ ബിസിനസ്സാക്കാന്‍ സര്‍ക്കാര്‍ ഫണ്ടു നല്‍കുകയാണ്. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ വഴി തുടക്കത്തില്‍ 100 നൂതന ആശയങ്ങളാണ് സര്‍ക്കാര്‍ ക്ഷണിക്കുന്നത്. സംസ്ഥാനത്തെ 193 എഞ്ചിനീയറിംഗ് കോളേജുകളില്‍ രൂപീകരിച്ചിട്ടുള്ള ഇന്നവേഷന്‍ എന്‍ട്രപ്രണര്‍ഷിപ് ഡവലപ്‌മെന്റ് സെന്ററുകളില്‍ നിന്ന് 150 ആശയങ്ങളാണ് കേരള സ്റ്റാര്‍ട്ടപ് മിഷനും ഐടി ഡിപാര്‍ട്ട്‌മെന്റിനും ലഭിച്ചത്. ഇതില്‍ ഷോര്‍ട്ട് ലിസ്റ്റു ചെയ്ത 19 പ്രോജക്റ്റുകള്‍ക്ക് കിന്‍ഫ്രയില്‍ നടന്ന ഐഡിയത്തോണില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. ഐടി സെക്രട്ടറി എം. ശിവശങ്കര്‍ നേരിട്ടെത്തിയാണ് പിച്ചിംഗില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും അവരുടെ ആശയങ്ങളെ കേള്‍ക്കുകയും ചെയ്തത്. സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ്, മുന്‍ സിഇഒ ഡോ. ജയശങ്കര്‍ പ്രസാദ് എന്നിവരും ഐഡിയ ഡേയ്ക്ക് നേതൃത്വം നല്‍കി. മൗലികമായ ഒരു ആശയം പോലും കേരളത്തില്‍ ഇനി യാഥാര്‍ത്ഥ്യമാകാതെ പോകരുത് എന്ന കാഴ്ചപ്പാടോടെയാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഐഡിയത്തോണ്‍ സംഘടിപിച്ചത്. പ്രതിരോധ ആവശ്യങ്ങള്‍ക്കുപയോഗിക്കാവുന്ന റോബോട്ടു മുതല്‍ കുരുമുളക് പറിച്ച് വേര്‍തിരിച്ചെടുക്കാവുന്ന ഉപകരണം വരെയുള്ള തികച്ചും വ്യത്യസ്തങ്ങളായ ആയങ്ങളാണ്…
മലയാളിയുടെ സംരംഭക ആശയങ്ങള്‍ക്ക് പുതിയ വഴിത്തിരിവ് നല്‍കിയ കാര്‍ഷിക വിളയാണ് ചക്ക. വിദേശരാജ്യങ്ങളിലേക്ക് പോലും നമ്മുടെ നാട്ടിലെ ചക്കയില്‍ നിന്നുളള ഉല്‍പ്പന്നങ്ങള്‍ ഇന്ന് കയറ്റുമതി ചെയ്യുന്നു. പല തരത്തിലുളള മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാമെന്നതിനാല്‍ സംയോജിത സംരംഭമെന്ന വിശാലമായ സാദ്ധ്യതയാണ് കര്‍ഷകര്‍ക്ക് മുന്നില്‍ തുറന്നിടുന്നത്. ചക്കയില്‍ നിന്നുളള ഉല്‍പ്പന്നങ്ങളുടെ ബിസിനസ് ആശയങ്ങളും വിപണന സാദ്ധ്യതകളും വിശദമാക്കുകയാണ് ആലപ്പുഴ കൃഷിവിജ്ഞാന കേന്ദ്രത്തിലെ സബ്ജക്ട് സ്‌പെഷലിസ്റ്റ് ജിസി ജോര്‍ജ്. ഉപ്പേരി മുതല്‍ ചോക്‌ലേറ്റും ജ്യൂസും ഐസ്‌ക്രീമും ഉള്‍പ്പെടെ ചക്കയില്‍ നിന്ന് ഉണ്ടാക്കാം. ചിക്കന്‍ 65 ന് പകരക്കാരനായി ചക്ക 65 പോലും ഇന്ന് വിപണിയില്‍ കാണാം. ആരോഗ്യപരമായ സവിശേഷതകള്‍ അടങ്ങിയിട്ടുളളതുകൊണ്ടു തന്നെ ഉല്‍പ്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റും കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടില്ല. ബ്രേക്ക്ഫാസ്റ്റ് ഭക്ഷണശീലങ്ങളായ പുട്ടും ഉപ്പുമാവും ന്യൂഡില്‍സും ചപ്പാത്തിയുമൊക്കെ ഉണ്ടാക്കാന്‍ ഇന്ന് ഉണക്കി പൊടിച്ച ചക്ക ഉപയോഗിക്കുന്നു. ചക്കയുടെ ചകിണിയില്‍ നിന്നും ചക്കക്കുരുവില്‍ നിന്നുമൊക്കെ പലതരത്തിലുളള ഉല്‍പ്പന്നങ്ങളാണ് പുറത്തിറങ്ങുന്നത്. അധികവും ഭക്ഷണസാധനങ്ങള്‍. ഒന്നരമാസം മുതല്‍ 60 ദിവസം…
എന്‍ട്രപ്രണേഴ്സ് സംരംഭത്തെ കുറിച്ച് ചിന്തിക്കുന്പോള്‍ ഏറ്റവും പ്രധാനമായി കാണേണ്ടത് റിഡന്‍ഡന്‍ഡ് മാര്‍ക്കറ്റിംഗ് വയബിലിറ്റിയാണ്. സ്ഥിരമുള്ള ക്ലയിന്‍സിനെ കിട്ടാതാകുന്ന സാഹചര്യത്തിലും ബിസിനസ്സിന് ഇടിവുതട്ടാതെ മുന്നോട്ട് പോകാന്‍ ഒരു സെക്കന്‍ഡറി മാര്‍ക്കറ്റിംഗ് സംവിധാനം ഉണ്ടാകണം. കേരളത്തിലെ പുതിയ തലമുറ എന്‍ട്രപ്രണേഴ്സിനോട് ഫിക്കി കേരള ഹെഡ് സേവി മാത്യു ഉപദേശിക്കുന്നത്, കരുത്തുറ്റ മാര്‍ക്കറ്റിംഗ് നയമുണ്ടാകണമെന്നാണ്.