Author: News Desk
പ്രൊഫഷണല് ഫുട്ബോളില് കേരളത്തിലെ കളിക്കാരെ വാര്ത്തെടുക്കാന് സോക്കറില് ഒരു സ്റ്റാര്ട്ട് അപ്പുമായി ഗ്രീന്ഫീല്ഡ് കബ്സ്. അന്താരാഷ്ട്രനിലവാരമുള്ള കോച്ചിംഗും മെന്ററിംഗുമാണ് ഇവര് ലക്ഷ്യം വെയ്ക്കുന്നത്.ഇതിനായി വിദേശ കോച്ചുകളും കേരളത്തിലെ കളിക്കാരും കുട്ടികളെ പരിശീലിപ്പിക്കുന്നു. നെതര്ലന്റ്സ് സോക്കര് സിറ്റിയുമായി സഹകരിച്ചാണ് പരിശീലനം. തെരഞ്ഞെടുക്കപ്പെടുന്നവരെ യൂറോപ്യന് ക്ലബുകള്ക്ക് കീഴില് പരിശീലനം കൊടുക്കാനാണ് ഉദ്ദേശം.മിക്സഡ് ഫുട്ബോളും ജിഎഫ്സി ലക്ഷ്യം വെയ്ക്കുന്നു.
ഇന്നവേഷനും ടെക്നോളജിയും നിര്ണ്ണായകമായ കാലഘട്ടത്തില് ഉപഭോക്താക്കളുടെ താല്പര്യങ്ങള് ഫോക്കസ് ചെയ്തും ഇന്നവേഷനിലൂടെയും, ഇപ്പോഴത്തെ ബിസിനസ്സിന് തെളിച്ചം പകര്ന്നും ടാറ്റാ ഗ്രൂപ്പ് തിളക്കമാര്ന്ന പ്രകടനം കാഴ്ചവെയ്ക്കും. ആത്യന്തികമായി കമ്പനിയുടെ ഷെയര്ഹോള്ഡേഴ്സിനും കസ്റ്റമേഴ്സിനും കൂടുതല് വാല്യു ലഭിക്കണം. എന്. ചന്ദ്രശേഖരന് ടാറ്റ സണ്സ് ചെയര്മാന്
സ്റ്റാര്ട്ട് അപ്പുകള്ക്ക് വലിയ സഹായവും പിന്തുണയും ഏറിവരുമ്പോള് സംരംഭക ആശയങ്ങള്ക്ക് ഒരു കുറവുമില്ല. എന്നാല് വെറും ആശയവുമായി എന്ട്രപ്രണറാകാന് ഇറങ്ങുന്നവരും കുറവല്ല. പ്ലാനിങ്ങില്ലാതെ ബിസിനസ്സിലിറങ്ങരുതെന്നു മാത്രമല്ല, അഞ്ച് വര്ഷത്തെ കൃത്യമായ കോസ്റ്റ് അനാലിസ്സും മാര്‍ക്കറ്റ് ഓപ്പര്ച്യൂണിറ്റിയും അറിഞ്ഞവര്ക്കേ സംരംഭം വിജയിപ്പിക്കാനാകൂ. എങ്ങനെ ഒരു ഐഡിയ, ലാഭം തരുന്ന ബിസിനസ്സാക്കി മാറ്റാം- കോസ്റ്റ് അക്കൗണ്ടന്റ് പുഷ്പി മുരിക്കന് വിശദീകരിക്കുന്നു.
ഡീമോണിറ്റൈസേഷനു ശേഷം കറന്‍സിരഹിത ഇടപാടുകളെക്കുറിച്ച് രാജ്യം ചര്‍ച്ച ചെയ്യുമ്പോള്‍ എത്ര പേര്‍ക്കറിയാം ഡിജിറ്റല്‍ ബാങ്ക് ഇടപാടുകള്‍ക്ക് ഇന്റര്‍നെറ്റ് വേണ്ടെന്ന് ? യുഎസ്എസ്ഡിയിലൂടെ ഫോണ്‍ വഴി എല്ലാത്തരം ബാങ്കിംഗ് ഇടപാടുകളും സാധ്യമാണ്…. ഓണ്‍ലൈന്‍ സാധ്യതകളെക്കുറിച്ച് എന്റര്‍പ്രൂണേഴ്‌സ് അറിയേണ്ടതെല്ലാം ഡിജിറ്റല്‍ ഇവാഞ്ചലിസ്റ്റ് വി.കെ.ആദര്‍ശ് പങ്കുവെയ്ക്കുന്നു. ‘ഐഡിയല്‍ ടോക്കി’ല്‍…
ലോകം മുഴുവന്‍ ഒരു കള്‍ച്ചറല്‍ ഷിഫ്റ്റ് സംഭവിച്ചുകൊണ്ടിരിക്കുന്നു. ഫാഷനും, ഫുഡും, ആറ്റിറ്റിയൂടൂമെല്ലാം അതിനനുസരിച്ച് മാറുകയാണ്. ഭക്ഷണത്തില്‍ വന്ന മാറ്റമാണ് അതിലേറ്റവും പ്രധാനം. റൊട്ടിക്കും പേസ്റ്ററിക്കും വലിയ ഡിമാന്റുണ്ട്. 6-7 % ആണ് രാജ്യത്തെ ഇപ്പോഴത്തെ ഉപഭോഗമെങ്കില്‍, രണ്ട് വര്‍ഷത്തിനുളളില്‍ അത് 10-15 % ആകാന്‍ പോകുന്നു. വലിയ സെഗ്മെന്റായി വളരുന്ന പേസ്റ്ററി ബിസിനസ്സില്‍ നാഷണല്‍ പേസ്റ്ററി സ്‌കൂള്‍ എന്ന ആശയവുമായി കഴിഞ്ഞ 5 വര്‍ഷമായി ഒരു സംരംഭം നടത്തുകയാണ് മലേഷ്യക്കാരിയായ വിനോഷിനി.
വിദ്യാര്‍ത്ഥികളുടെ എന്‍ട്രപ്രെണര്‍ഷിപ്പിന് വലിയ പ്രാധാന്യമുള്ള ഇക്കാലത്ത്, രാജഗിരിയിലെ എബി ജോസ് തുടങ്ങിയിരിക്കുന്ന ഇ-കൊമേഴ്‌സാണ് നേച്ചര്‍ ലോക്ക്. നമ്മുടെ നാടന്‍ വിഭവങ്ങളായ ഇഞ്ചിയും കുരുമുളകും പച്ചമഞ്ഞളും കൂവപ്പൊടിയും എല്ലാം വില്‍ക്കുന്ന ഓണ്‍ലൈന്‍ കടയാണിത്. ഇന്ത്യയില്‍ മാത്രം 2000 കോടി ഡോളര്‍ വരും മൊത്തം ഇ-വ്യാപാരം. ഈ മാര്‍ക്കറ്റ് സൈസ് മുന്നില്‍ കണ്ട് നൂറുകണക്കിന് ഓണ്‍ലൈന്‍ ബിസിനസ്സ് സംരംഭങ്ങളാണ് രാജ്യത്ത് പുതിയതായി തുടങ്ങുന്നത്. എബിയുടെ ചെറിയ ശ്രമങ്ങള്‍ക്ക് വലിയ വിപണി സാധ്യതയുണ്ട്.
സ്ഥാപക നിക്ഷേപകര്‍ക്ക് കമ്പനിയിലെ ക്യാപിറ്റല്‍ അലോക്കേഷനെക്കുറിച്ച് ചോദ്യം ചോദിക്കാം. അത് ഏതൊരു ഇന്‍വെസ്റ്ററുടേയും അവകാശമാണ്. കമ്പനി നടത്തിപ്പും ഭരണവും സുതാര്യമാവണം. അത് അന്വേഷിക്കേണ്ടത് നിക്ഷേപകരുടെ റപ്യൂട്ടേഷന്റെ കൂടി ഭാഗമാണ്. (ഇന്‍ഫോസിസിലെ മാനേജ്‌മെന്റ് തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍) ടിവി മോഹന്‍ദാസ് പൈ മുന്‍ സിഎഫ്ഒ, ഇന്‍ഫോസിസ്