My Story

ടെക്കനോളജിയും മാനേജ്മെന്‍റും പ്രണയിച്ചപ്പോള്‍ പിറന്നത് ഹാപ്പി ഷാപ്പി എന്ന ഇകോമേഴ്സ്

പഞ്ചാബില്‍ ജനിച്ചുവളര്‍ന്ന് അമേരിക്കയിലെ ജോര്‍ജ്ജ് വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനത്തിന് പോയ ഒരു ചെറുപ്പക്കാരന്‍, അതേ യൂണിവേഴ്സിറ്റിയില്‍ പഠിച്ചിരുന്ന സുന്ദരിയായ ഒരു ഇന്ത്യന്‍ പെണ്‍കുട്ടിയെ വര്‍ഷങ്ങള്‍ക്ക് ശേഷം പരിചയപ്പെടുന്നു. അവര്‍ നല്ല സുഹൃത്തുക്കളായി, സൗഹൃദം പ്രണയത്തിന് വഴിമാറി. ഇരുവരും വിവാഹം കഴിച്ചു. ഏതൊരു ഇന്ത്യക്കാരനും കൊതിക്കുന്ന ലക്ഷങ്ങള്‍ വരുമാനമുള്ള, ജോലി കൈയ്യിലിരിക്കവേ അതുപേക്ഷിച്ച് നാട്ടില്‍ വന്ന് ബിസിനസ് തുടങ്ങാന്‍ ഇരുവരും തീരുമാനിച്ചു. ആ സംരംഭം ഹിറ്റാകുന്നു. ഇരുവരും പ്രശസ്തരാകുന്നു. ഏതെങ്കിലും ബോളിവുഡ് സിനിമയുടെ സ്റ്റോറി ലൈനല്ല, സെലബ്രേഷനും ഫാഷനും തെരയുന്ന ഇന്ത്യന്‍ യുവത്വത്തിന്‍റെ ഹരമായ ഹാപ്പി ഷാപ്പി എന്ന സ്റ്റാര്‍ട്ടപ്പ് പിറന്ന കഥയാണിത്. ഫാഷന്‍ , ട്രെന്‍ഡ്, ഗിഫ്റ്റ്, വെഡ്ഡിംഗ്, സെലബ്രേഷന്‍ തുടങ്ങി, ഏത് ഇന്ത്യക്കാരന്‍റേയും ആഘോഷം പൊലിപ്പിക്കാന്‍ ഓണ്‍ലൈന്‍ സൊല്യൂഷന്‍ നല്‍കുന്ന ഇ കൊമേഴ്സ് പ്ലാറ്റ്ഫോം ഹാപ്പിഷാപ്പിയുടെ ഫൗണ്ടേഴ്സായ നിഥിന്‍ സൂദും സന സൂദും പരിചയപ്പെട്ടത് തന്നെ ഈ സ്റ്റാര്‍ട്ടപ്പിന് വേണ്ടിയാണെന്ന് തോന്നിപ്പോകും. എന്ത് സര്‍വ്വീസ് വേണമെന്ന് മനസ്സിലാക്കി, ബഡ്ജറ്റ് അനുസരിച്ച് മാര്യേജായാലും, ഏത് ഇവന്‍റ്യാലും പ്രോഡക്റ്റും മെറ്റീരിയലും കണ്ട് മനസ്സിലാക്കി സെലക്ററ് ചെയ്യാന്‍ പ്ളാറ്റ്ഫോമൊരുക്കി അത് വിജയത്തിലെത്തിച്ച സ്റ്റാര്‍ട്ടപ്പിന്‍റെ ഫൗണ്ടര്‍മാര്‍ channeliam.com ഫൗണ്ടര്‍ നിഷ കൃഷ്ണനുമായി സംസാരിച്ചു, തങ്ങളുടെ പ്രണയം സംരംഭത്തിന് വഴിമാറിയ കഥ.
ഓരോ സെക്കന്‍റും ട്രെന്‍ഡുകള്‍ അപ്ഡേറ്റ് ചെയ്യേണ്ട ചാലഞ്ചുണ്ട് ഫാഷന്‍ സെക്ടറിന്. കോടിക്കണക്കിന് വരുന്ന ഓഡിയന്‍സിന്‍റെ മാറുന്ന ഫാഷന്‍ ടേസ്റ്റ് മനസ്സിലാക്കേണ്ട ഉത്തരവാദ്വമുണ്ട്. അതെല്ലാം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സും മാനേജ്മെന്‍റ് സ്ക്കില്ലും സമന്വയിപ്പിച്ച് ഹാന്‍ഡില്‍ ചെയ്തിടത്താണ് ഹാപ്പി ഷാപ്പിയുടെ വിജയം. കംഫര്‍ട്ട് സോണ്‍ ബ്രേക്ക് ചെയ്യുന്നിടത്താണ് വിജയം. അത് ഇരുവരുടേയും സാഹചര്യം വെച്ച് അത്ര എളുപ്പമല്ലായിരുന്നു. എന്നാല്‍ ചാലഞ്ചസ് എടുക്കാന്‍ തയ്യാറായടത്ത് നിഥിന്‍ സൂദും സന സൂദും മികച്ച എന്‍ട്രപ്രണര്‍മാരായി. ഹസ്ബന്‍റും വൈഫും സ്റ്റാര്‍ട്ടപ്പിന്‍റെ കോഫൗണ്ടേഴ്സാകുന്പോള്‍ പലപ്പോഴും സഫറുചെയ്യുന്നത് കുട്ടികളാണ്. സന അതും മാനേജ് ചെയ്യാന്‍ ശ്രമിക്കുന്നു. അമേരിക്കയിലെ പ്രൊഫഷണല്‍ ജോലി രാജിവെച്ച് ഇന്ത്യയിയില്‍ വന്ന് റിസ്ക്കെടുക്കാന്‍ പ്രേരിപ്പിച്ചത് നാട്ടിലെ മാര്‍ക്കറ്റിന്‍രെ ഡൈവേഴ്സിറ്രിയും ഓപ്പകര്‍ച്യൂണിറ്റിയുമാണെന്ന് വ്യക്തമാക്കുകയാണ് സനയും നിഥിനും

Leave a Reply

Close
Close