Author: News Desk
കോളേജ് ക്യാംപസില്‍ ഡിസൈന്‍ പ്രൊജക്ടായി ഒരു കൂട്ടം ചെറുപ്പക്കാര്‍ തുടങ്ങിയ ഐഡിയ ഇന്ന് മാര്‍ക്കറ്റില്‍ ജനപ്രിയമാവുകയാണ്. സഹൃദയ കോളെജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി വിദ്യാര്‍ഥിയായ നജീബ് ഹനീഫും സുഹൃത്തുക്കളായ ബ്രിട്ടോ, ബ്രിറ്റോ, ആകാശ് എന്നിവര്‍ ചേര്‍ന്നാരംഭിച്ച B-Lite Cookies എന്ന പ്രൊഡക്റ്റിന് കേവലം സ്‌നാക്കസ് എന്നതിനപ്പുറം വലിയ മേല്‍ വിലാസമുണ്ട്. ഒരു രോഗിയ്ക്ക് മരുന്നിന് പകരമായി ഫുഡ് പ്രൊഡക്ട് കഴിക്കാന്‍ സാധിക്കുക എന്നതാണ് കുക്കീസിന്റെ ലക്ഷ്യമെന്ന് സിഇഒയും ഫൗണ്ടറുമായ നജീബ് പറയുന്നു. കൊച്ചിയിലെ വെല്ലിങ്ടണ്‍ ഐലന്റില്‍ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ആന്റ് ടെക്നോളജിയിലാണ് B-Lite കുക്കീസ് ഇന്‍കുബേറ്റ് ചെയ്തിരിക്കുന്നത്. B-Lite കുക്കീസിനേയും അതിന്റെ ഫൗണ്ടേസിനേയും ചാനല്‍ അയാം ഡോട്ട് കോം, സ്റ്റാര്‍ട്ടപ് സ്റ്റുഡിയോ എന്ന ക്യാംപസ് ലേണിംഗ് പരിപാടിയുടെ ഭാഗമായി ബിടെക് വിദ്യാര്‍ത്ഥിനിയായ അതുല്യ ജോസഫ് അവതരിപ്പിക്കുകയാണ്. ഡിസീസ് സ്പെസിഫിക് ഫുഡ് പ്രൊഡക്ട് മാനുഫാക്ചറിംഗാണ് കമ്പനിയുടെ കാഴ്ചപ്പാടെന്ന് വിദ്യാര്‍ത്ഥികളായ ഈ സംരംഭകര്‍ വ്യക്തമാക്കുന്നു. രണ്ട് പ്രൊഡക്ടാണ്…
Facebook യൂസേഴ്‌സിന് ഇനി ഇന്ത്യന്‍ സംഗീതം പങ്കുവെക്കാം. ഇന്ത്യയിലെ പ്രമുഖ മ്യൂസിക് കമ്പനികളുമായി Facebook ധാരണയിലെത്തി. T-Series, Zee Music Company, Yash Raj Films എന്നിവരുമായാണ് Facebook കരാറായത്. ഇതുവഴി യൂസേഴ്‌സിന് പോസ്റ്റുകളായും വീഡിയോകളായും ലൈസന്‍സ്ഡ് മ്യൂസിക് ഷെയര്‍ ചെയ്യാം. പകര്‍പ്പവകാശ പ്രശ്‌നമുള്ളതിനാല്‍ ഇത്തരം പോസ്റ്റുകള്‍ നേരത്തെ നീക്കം ചെയ്തിരുന്നു. Instagram, Whatsapp യൂസേഴ്‌സിനും ഈ സേവനം ലഭ്യമാകും.
ഇന്ത്യയില്‍ ഓഫ്‌ലൈന്‍ സ്‌റ്റോറുകള്‍ വിപുലീകരിക്കാന്‍ Xiaomi. Mi LED TV ഉള്‍പ്പെടെയുള്ളവയുടെ സെയില്‍സ് വര്‍ധിപ്പിക്കലാണ് ലക്ഷ്യം. രാജ്യത്തെ വിവിധ റീട്ടെയില്‍ ഫോര്‍മാറ്റുകള്‍ എക്‌സ്പാന്‍ഡ് ചെയ്യാനും കമ്പനിക്ക് പ്ലാനുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ 5000 Mi സ്റ്റോറുകള്‍ ഈ വര്‍ഷം തുറക്കും. നിലവില്‍ 50ലധികം Mi Home സ്റ്റോറുകളും 500 Mi സ്‌റ്റോറുകളും Xiaomiയ്ക്കുണ്ട്. ഓഫ്‌ലൈന്‍ മാര്‍ക്കറ്റില്‍ സ്മാര്‍ട്‌ഫോണുകളില്‍ രണ്ടാമത്തെ വലിയ ബ്രാന്‍ഡാണ് Xiaomi.
3 മാസത്തിനിടെ വീണ്ടും വില വര്‍ധനയുമായി Toyota. Toyota Kirloskar Motor പുതിയ മോഡലുകള്‍ക്കാണ് ഏപ്രില്‍ മുതല്‍ വില ഉയരുക. ജനുവരിയില്‍ 4 ശതമാനം വരെ മുഴുവന്‍ പ്രൊഡക്ടുകളുടെയും വില toyota വര്‍ധിപ്പിച്ചിരുന്നു. മറ്റ് കാര്‍നിര്‍മ്മാതാക്കളായ Maruti suzuki, Hyundai, Honda കാറുകളുടെ വില ഉയര്‍ന്നിരുന്നു.ഉല്‍പ്പാദന ചെലവ് വര്‍ധിച്ചതാണ് വില ഉയരാനുളള പ്രധാന കാരണം.
ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ ഫോക്കസ് ചെയ്ത് Myntra. പാരന്റ് കമ്പനിയായ Flipkartന്റെ ഏറ്റെടുക്കലിനുശേഷം ബിസിനസ് സ്ട്രാറ്റജിയില്‍ മാറ്റത്തിന് ശ്രമിക്കുന്നുവെന്ന് Myntra. ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ നഷ്ടത്തിലാണെന്ന റിപ്പോര്‍ട്ട് Myntra തള്ളി.മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലെ 2 ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ പൂട്ടിയതായി റിപ്പോര്‍ട്ട് വന്നിരുന്നു.മറ്റൊരു സ്ഥലത്ത് റീലൊക്കേറ്റ് ചെയ്യാനാണ് ബംഗളൂരുവിലെ സ്റ്റോര്‍പൂട്ടിയതെന്ന് Myntra.
153 മില്യണ്‍ ഡോളര്‍ ഫണ്ട് നേടി Hotstar. Star India 832 കോടി രൂപയും ബാക്കി Star US ആണ് നിക്ഷേപം നടത്തിയത്.ഹോട്ട്‌സ്റ്റാറില്‍ Star India നടത്തിയ രണ്ടാമത്തെ വലിയ നിക്ഷേപമാണിത്. Hotstarന് 350 മില്യണ്‍ ഡൗണ്‍ലോഡുകളും 150 മില്യണ്‍ ആക്ടീവ് യൂസേഴ്സും നിലവിലുണ്ട്.സ്റ്റാര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള വീഡിയോ സ്ട്രീമിംഗ് സേവനമാണ് Hotstar.
ഓട്ടോമൊബൈല്‍ പാര്‍ട്‌സ് സ്റ്റാര്‍ട്ടപ്പിന് 3.5 കോടിയുടെ നിക്ഷേപം. sparehub ആണ് ഇന്ത്യന്‍ ഏഞ്ചല്‍ നെറ്റ്‌വര്‍ക്കില്‍ നിന്ന് ഫണ്ട് നേടിയത്. ഓട്ടോമൊബൈല്‍ പാര്‍ട്‌സിന്റെ ലഭ്യത കുറവും, വിലക്കൂടുതലും പരിഹരിക്കാന്‍ spareshub സൊല്യൂഷനൊരുക്കുന്നു ജോഗ്രഫിക്കല്‍ എക്‌സ്പാന്‍ഷനും ടെക്‌നോളജി കാപ്പബലിറ്റീസ് ശക്തിപ്പെടുത്താനും ഫണ്ട് വിനിയോഗിക്കും. 2017 ജൂലൈയില്‍ ചെന്നൈ ഏഞ്ചല്‍സില്‍ നിന്ന് sparehubs 40 ലക്ഷം സമാഹരിച്ചിരുന്നു.
സംരംഭകര്‍ക്ക് സെയില്‍സ് പലപ്പോഴും ബാരിയറായി മാറുന്നത് ചില സിസ്റ്റമാറ്റിക്ക് സ്ട്രാറ്റജിയെക്കുറിച്ച് അറിയാതെ പോകുന്നത് കൊണ്ടാണ്. പ്രൊഡക്ടായാലും സര്‍വ്വീസായാലും സ്ട്രാറ്റജികള്‍ അറിഞ്ഞിരിക്കേണ്ടത് നിര്‍ബന്ധമാണ്. സ്റ്റാര്‍ട്ടപ്പുകള്‍ ഓര്‍ത്തിരിക്കേണ്ട 5 കാര്യങ്ങള്‍ 1. ആരാണ് കസ്റ്റമറെന്ന് മനസിലാക്കുക കമ്പനിയുടെ വളര്‍ച്ചയ്ക്ക് ആരാണ് കസ്റ്റമറെന്ന് ആദ്യം മനസിലാക്കുക. ഫോക്കസ് ചെയ്യുക, വളരുക, ഫീഡ്ബാക്ക് എടുക്കുക, പ്രോഫിറ്റുണ്ടാക്കുക. ഇതിലൂടെ ക്ലൈന്‍ഡ് സ്ട്രാറ്റജി എക്സ്പാന്‍ഡ് ചെയ്യാന്‍ കഴിയും. 2. പ്രൊഡക്ടിന്റെ പര്‍പ്പസ് എന്ത്? നിങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കാന്‍ ഉദ്ദേശിക്കുന്ന പ്രൊഡക്ടിന്റെയോ സര്‍വീസിന്റെയോ പര്‍പ്പസ് മനസിലുണ്ടാകണം. മറ്റുള്ള എന്‍ട്രപ്രണേഴ്സ് മാര്‍ക്കറ്റിലിറക്കി വിജയിച്ചത് കൊണ്ട് അതേ പ്രൊഡക്ട് മാര്‍ക്കറ്റിലെത്തിക്കാമെന്ന് കരുതരുത്. 3. കസ്റ്റമര്‍ എന്തുകൊണ്ട് നിങ്ങളുടെ പ്രൊഡക്ട് വാങ്ങണം? നിങ്ങളുടെ പ്രൊഡക്ട് ഉപയോഗിക്കുന്നതിനുള്ള കാരണം നിലവിലെ കസ്റ്റമേഴ്സിനോട് ചോദിച്ചു മനസിലാക്കണം. ഇതുവഴി പ്രൊഡക്ടുകള്‍ കൂടുതല്‍ മികച്ചതായി മാര്‍ക്കറ്റിലെത്തിക്കാന്‍ സാധിക്കും. 4. പ്രൈസ് ഫോര്‍ പ്രോഫിറ്റ് കമ്പനിയ്ക്കായി എന്‍ട്രപ്രണര്‍ ചെലവഴിക്കുന്ന സമയവും പണവും കഷ്ടപ്പാടുമാണ് പ്രൈസ് ഫോര്‍ പ്രോഫിറ്റ്. സംരംഭത്തില്‍ നിന്ന് ലാഭമുണ്ടായാലേ എന്‍ട്രപ്രണേഴ്സിന് എംപ്ലോയീസിനോടും…
കേന്ദ്രസര്‍ക്കാരിന്റെ 10,000 കോടി സ്റ്റാര്‍ട്ടപ്പ് ഫണ്ടിലേക്ക് 3000 കോടി നിക്ഷേപം കൂടി. ലോങ് ടേം പാര്‍ട്‌ണേഴ്‌സില്‍ നിന്ന് 16,680 കോടി ഫണ്ടിംഗ് കമ്മിറ്റ്‌മെന്റുമുണ്ട്. 2016ലാണ് കേന്ദ്രസര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പ് ഫണ്ട് ലോഞ്ച് ചെയ്തത്. Small Industries Development Bank of India ആണ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ ഫണ്ട് ഓഫ്ഫണ്ട് കൈകാര്യം ചെയ്യുന്നത്. രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളെ നിക്ഷേപ സമാഹരണത്തിന് സഹായിക്കാന്‍ആരംഭിച്ചതാണ് സ്റ്റാര്‍ട്ടപ്പ് ഫണ്ട്.വെന്‍ച്വര്‍ കാപ്പിറ്റല്‍ ഫണ്ടുകള്‍ വഴിയാണ് തുക വിതരണം ചെയ്യുന്നത്.240 സ്റ്റാര്‍ട്ടപ്പ് വെന്‍ച്വേഴ്‌സിലാണ് വിസി ഫണ്ടുകള്‍ക്ക് നിക്ഷേപമുള്ളത്.
കസ്റ്റം മേഡ് ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പങ്കാളികളെ തേടി ola. ola ഡിസൈന്‍ ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ രാജ്യത്തെ വാഹന നിര്‍മ്മാതാക്കളുമായാണ് ചര്‍ച്ച. വാഹനങ്ങളിലുപയോഗിക്കാനുള്ള എഫിഷ്യന്റ് ബാറ്ററികള്‍ നിര്‍മ്മിക്കാനും ola പ്രമുഖ കന്പനികളെ തേടുന്നുണ്ട് . 2022 ആകുമ്പോഴേക്കും 10 ലക്ഷം ഇലക്രിക് വാഹനങ്ങള്‍ രാജ്യത്തെ റോഡുകളില്‍ ഇറക്കുമെന്ന് Ola. ഇലക്ട്രിക് മൊബിലിറ്റി സെഗ്മെന്‍റില്‍ Hyundai 300 മില്യണ്‍ ഡോളര്‍ വരെ Olaയില്‍ നിക്ഷേപിച്ചേക്കും.