Author: News Desk
മാരിടൈം സാങ്കേതിക വിദ്യാ ഹബാകാൻ ഐഐടി മദ്രാസിന്റെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ്- Indian Institute of Technology Madras) സെൻ്റർ ഓഫ് എക്സലൻസ് (CoE). രാജ്യത്തെ പ്രധാന മാരിടൈം പ്രോജക്ടുകളിൽ ഇപ്പോൾ തന്നെ CoEയിലെ ഗവേഷകർ പ്രവർത്തിക്കുന്നുണ്ട്. സമുദ്രവുമായി ബന്ധപ്പെട്ട മേഖലകളിൽ വിദേശ സഹായവും സാങ്കേതിക പിന്തുണയും കുറച്ച് കൊണ്ടുവരാൻ ഇത് വഴി സാധിച്ചിട്ടുണ്ട്. ഇതുവഴി മേഖലയിൽ സാമ്പത്തിക മെച്ചമുണ്ടാക്കാനും സാധിച്ചു. യുജിസിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമിനൻസിന്റെ ഭാഗമായാണ് ഐഐടി മദ്രാസ് കഴിഞ്ഞ വർഷം 15 മികവിന്റെ കേന്ദ്രങ്ങൾ അഥവാ സെന്റർ ഓഫ് എക്സലൻസ് തുടങ്ങുന്നത്. മാരിടൈം സെക്ടറിൽ CoE ആഗോള ഹബ്ബാക്കി മാറ്റുമെന്ന് CoE മാരിടൈം എക്സ്പെരിമെന്റ്സ് ടു മാരിടൈം എക്സ്പീരിയൻസ് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ വി ശ്രീറാം പറഞ്ഞു.ഹരിത ഷിപ്പിംഗ്, കടൽത്തീര/കടലോര എൻജിനിയറിംഗ്, ഭാവിയിലുണ്ടാകുന്ന തുറമുഖങ്ങൾ, പുനരുപയോഗ സാങ്കേതിക വിദ്യ എന്നീ മേഖലകളിലാണ് മികവിന്റെ കേന്ദ്രങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുക, ഭാവി…
ഇന്നൊവേറ്റീവായ ആശയങ്ങൾ കൊണ്ട് ഇലക്ട്രിക് വാഹന (EV) സ്റ്റാർട്ടപ്പ് മേഖലയിൽ സ്വന്തമായി ഇടം ഉറപ്പിച്ചവരാണ് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദ്യുത് ടെക് സർവീസ് പ്രൈവറ്റ് ലിമിറ്റഡ്. സിതിജ് കോതി (Xitij Kothi), ഗൗരവ് ശ്രീവാസ്തവ എന്നിവർ ചേർന്ന് 2021ൽ തുടങ്ങിയ വിദ്യുത് ഇ-വാഹനങ്ങൾ വാങ്ങുന്ന പ്രക്രിയ എളുപ്പമാക്കാൻ സഹായിക്കുന്നു. നവീന സാമ്പത്തിക ആശയങ്ങൾ കൊണ്ടാണ് വിദ്യുത് ഇത് സാധ്യമാക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും ഒരേ പോലെ വിദ്യുതിന്റെ സേവനം ഉപയോഗപ്പെടുത്താം. ഇ-വാഹനങ്ങൾ വാങ്ങുക, ഫിനാൻസ് ചെയ്യുക, പുനർവിൽപ്പന എന്നിവയ്ക്ക് വിദ്യുത് സഹായിക്കും. കസ്റ്റം ഫിനാൻസിംഗിനുള്ള അവസരവും വിദ്യുത് മുന്നോട്ട് വെക്കുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ ഇ-വിക്ക് സെക്കന്ററി മാർക്കറ്റ് ഒരുക്കുകയാണ് വിദ്യുത് തങ്ങളുടെ സേവനങ്ങളിലൂടെ. OEM, നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ ((NBFC) എന്നിവരുമായുള്ള പങ്കാളിത്തതോടെയാണ് വിദ്യുത് ഇതെല്ലാം സാധ്യമാക്കുന്നത്.ബി2സി കേന്ദ്രീകരിച്ചാണ് വിദ്യുത് പ്രധാനമായും പ്രവർത്തിക്കുന്നത്. എനർജി ടെക്, ഓട്ടോ ടെക്, ട്രാൻസ്പോർട്ടേഷൻ, ലോജിസ്റ്റിക്സ് ടെക്, എൻവിറോൺമെന്റ് ടെക് തുടങ്ങിയ മാർക്കറ്റ് മേഖലകളിൽ വിദ്യുത്…
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എഡ്‍ടെക് കമ്പനി ബൈജൂസിന്റെ ഉടമസ്ഥതയിലുള്ള ആകാശ എജ്യുക്കേഷന്റെ വരുമാനം 2,000 കോടി രൂപ കടന്നതായി റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആകാശിന്റെ ഓപ്പറേറ്റിംഗ് വരുമാനത്തിലാണ് വർധനവുണ്ടായത്. 2022-23 സാമ്പത്തിക വർഷത്തിൽ ആകാശിന്റെ ഓപ്പറേറ്റിംഗ് വരുമാനം 2,325.1 കോടി രൂപയിലെത്തി. കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിന് ബൈജൂസ് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. 2022 സാമ്പത്തിക വർഷത്തെ വരുമാനവുമായി തട്ടിച്ചു നോക്കുമ്പോൾ 63% വർധനവാണ് ഓപ്പറേറ്റിംഗ് വരുമാനത്തിലുണ്ടായത്.1,421.2 കോടി രൂപയാണ് 2022 സാമ്പത്തിക വർഷത്തെ വരുമാനം. അതേസമയം ബൈജൂസ് പ്രതീക്ഷിച്ചതിനേക്കാൾ ആകാശിന്റെ വരുമാനത്തിൽ കുറവ് വന്നിട്ടുണ്ട്. 2023 സാമ്പത്തിക വർഷം ആകാശിന്റെ ഓപ്പറേറ്റിംഗ് വരുമാനം 3,000 കോടി രൂപയാകുമെന്ന് ബൈജൂസ് പ്രവചിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആകാശിന്റെ ലാഭം 330 കോടി രൂപയാണ്. 2022നെ അപേക്ഷിച്ച് ആകാശിന്റെ ലാഭത്തിൽ 300% ആണ് വർധനവ് ഉണ്ടായിട്ടുള്ളത്. 79.5 കോടി രൂപയാണ് 2022ൽ ആകാശിന് ലാഭം ലഭിച്ചത്. ബൈജൂസിന്റെ റിപ്പോർട്ട് അനുസരിച്ച് ജീവനക്കാർക്ക് ആനുകൂല്യങ്ങൾ…
എംഎസ്എംഇ മന്ത്രാലയത്തിന്‍റെ TCEC (ടെക്നോളജി സെന്‍റേഴ്സ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ സെന്‍റേഴ്സ്) പദ്ധതിക്ക് കീഴില്‍ സ്ഥാപിക്കുന്ന സെന്‍റര്‍ നൂതന സാങ്കേതികവിദ്യകളിലേക്കുള്ള പ്രവേശനം, തിരുവനന്തപുരം പള്ളിപ്പുറത്തെ ടെക്നോസിറ്റി ടെക്നോപാര്‍ക്ക് ഫേസ് ഫോറില്‍ എംഎസ്എംഇ ടെക്നോളജി സെന്‍റര്‍ സ്ഥാപിക്കുന്നതിനായി നടപടികൾക്ക് തുടക്കമായി. ഇതിനു വേണ്ട ഭൂമിയുടെ പാട്ടക്കരാര്‍ എംഎസ്എംഇ മന്ത്രാലയവുമായി ടെക്നോപാര്‍ക്ക് കൈമാറി. കരാര്‍ പ്രകാരം ടെക്നോസിറ്റിയിലെ 9.50 ഏക്കര്‍ ഭൂമി 90 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കും. എംഎസ്എംഇ മന്ത്രാലയത്തിന്‍റെ TCEC (ടെക്നോളജി സെന്‍റേഴ്സ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ സെന്‍റേഴ്സ്) പദ്ധതിക്ക് കീഴില്‍ സ്ഥാപിക്കുന്ന സെന്‍റര്‍ നൂതന സാങ്കേതികവിദ്യകളിലേക്കുള്ള പ്രവേശനം, എംഎസ്എംഇകള്‍ക്കുള്ള സൗകര്യങ്ങള്‍, സാങ്കേതിക പിന്തുണ, നൈപുണ്യ പരിശീലനം, ബിസിനസ് സേവനങ്ങള്‍ എന്നിവ നല്‍കി സംസ്ഥാനത്തിന്‍റെ ഡിജിറ്റല്‍ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തും. സാങ്കേതിക നൈപുണ്യ വികസനത്തിന് അവസരങ്ങള്‍ നല്‍കുന്നതിലൂടെ എംഎസ്എംഇകളെയും മറ്റ് വ്യവസായങ്ങളെയും പിന്തുണയ്ക്കുന്നതില്‍ ടെക്നോളജി സെന്‍റര്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഈ മേഖലയിലേക്ക് വരുന്ന യുവതീയുവാക്കള്‍ക്ക് സാങ്കേതിക-ബിസിനസ് ഉപദേശങ്ങളും പിന്തുണയും നല്‍കുകയും ചെയ്യും. ഇന്ത്യയുടെ ജിഡിപിയുടെ 30…
ബഹിരാകാശമേഖലയിൽ ജെൻഡർ വൈവിധ്യം ഉറപ്പാക്കാൻ കല്പനാ ഫെലോഷിപ്പ് പ്രഖ്യാപിച്ച് ഇന്ത്യയിലെ മുൻനിര എയ്റോസ്പെയ്സ് സ്റ്റാർട്ടപ്പായ സ്കൈറൂട്ട് എയ്റോസ്പെയ്സ് (Skyroot Aerospace). സ്പെയ്സ് ടെക്നോളജി മേഖലയിൽ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ആദ്യത്തെ ഫെലോഷിപ്പ് കൂടിയാണിത്. ബഹിരാകാശ യാത്ര നടത്തിയ ഇന്ത്യൻ വംശജയായ ആദ്യ വനിതയായ കല്പന ചൗളയ്ക്ക് ബഹുമാനാർഥമായാണ് ഫെലോഷിപ്പിന് ഈ പേര് നൽകിയിരിക്കുന്നത്. സ്പെയ്സ് പ്രോജക്ടുകളിൽ ജോലി ചെയ്യാൻ വനിതകൾക്ക് കൂടുതൽ അവസരമൊരുക്കുകയാണ് കല്പനാ ഫെലോഷിപ്പിലൂടെ തങ്ങൾ ലക്ഷ്യമിടുന്നത് എന്ന് സ്കൈറൂട്ട് കോ ഫൗണ്ടറും സിഇഒയുമായ പവൻ ചന്ദന പറഞ്ഞു.മാസം സ്റ്റൈപന്റോടെയാണ് ഫെലോഷിപ്പ് പ്രോഗ്രാം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രൊഫഷണലുകൾക്ക് കീഴിൽ എക്സിപിരിമെന്റൽ ലേണിംഗിനും മെന്റർഷിപ്പിനും അവസരമുണ്ട്. സ്കൈറൂട്ടിന്റെ ടെക്നോളജിക്കൽ, ആർട്ട് ഇൻഫ്രാസ്ട്രക്ചർ വിഭാഗത്തിൽ ഫെലോഷിപ്പ് ചെയ്യാം. ബന്ധപ്പെട്ട മേഖലയിൽ അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും ബിദുരം കഴിഞ്ഞവർക്കും അപേക്ഷിക്കാം. ഈ വർഷത്തെ ഫെലോഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ആദ്യ ബാച്ച് ജൂലൈയിലാണ് ആരംഭിക്കുക.1 വർഷം നീണ്ടു നിൽക്കുന്ന ഫെലോഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സ്കൈറൂട്ട്…
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഒരു വിദേശിക്ക് അമേരിക്കൻ പൗരത്വം നേടുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പൗരത്വം നേടാനായി ആഗ്രഹിക്കുന്നവർ ഇമിഗ്രേഷൻ ആന്റ് നാഷണാലിറ്റി ആക്ടിൽ (ഐഎൻഎ) നൽകിയിരിക്കുന്ന യോഗ്യതകൾ പാലിക്കേണ്ടതുണ്ട്. അതെല്ലാം മറികടന്നു കൊണ്ട് ഇന്ത്യക്കാർക്ക് പൗരത്വം നേടാൻ ഏറ്റവും പ്രിയപ്പെട്ട രാജ്യം യു എസ് തന്നെ. കഴിഞ്ഞ വർഷം മാത്രം US പൗരത്വം നേടിയത് അരലക്ഷം ഇന്ത്യക്കാരാണ് . ഇന്ത്യ കഴിഞ്ഞാൽ ഇന്ത്യക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യം ഗൾഫിലോ യൂറോപ്പിലോ അല്ല, 2023ൽ മാത്രം 59,000 പേർ പൗരത്വം സ്വീകരിച്ച അമേരിക്കയാണ് ഇക്കാര്യത്തിൽ മുന്നിലുള്ള രാജ്യം. പ്രതിവർഷം അമേരിക്കൻ പൗരത്വം നേടുന്ന മറ്റ് രാജ്യക്കാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യക്കാർ. അമേരിക്കയിൽ രണ്ടരക്കോടി ഏഷ്യക്കാരാണ് താമസമുള്ളത്. ഇതിൽ അമ്പത് ലക്ഷത്തിലധികം പേർ ചൈനക്കാരാണ്. 48 ലക്ഷം പേരുള്ള ഇന്ത്യക്കാർ രണ്ടാം സ്ഥാനത്ത് വരും. ഇതിൽ തന്നെ പത്ത് ലക്ഷം ഇന്ത്യക്കാർ ജനിച്ചതും വളർന്നതും അമേരിക്കയിലാണെന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അമേരിക്കൻ സിറ്റിസൺഷിപ്പ്…
ആഡംബര വാഹനമായ റേഞ്ച് റോവർ ഇവോക്ക് സ്വന്തമാക്കിയിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. കേരളത്തിലെ ആദ്യത്തെ 2024 മോഡൽ റേഞ്ച് റോവർ ഇവോക്ക് ലക്ഷ്വറി എസ്‌യുവി ആണ് നടി സ്വന്തമാക്കിയിരിക്കുന്നത്. മെഴ്സിഡീസ് ജിഎൽസി 220ഡിയാണ് നടിയുടെ കൈയിലുള്ള മറ്റൊരു ആഡംബര എസ്‌യുവി. കേരളത്തിൽ 2024 റേഞ്ച് റോവർ ഇവോക്കിന്റെ ആദ്യ ഉടമയാണ് ഐശ്വര്യ ലക്ഷ്മി. 67.90 ലക്ഷം രൂപയാണ് 2024 റേഞ്ച് റോവറിന്റെ എക്സ് ഷോറൂം വില 86.64 ലക്ഷം രൂപയാണ് കൊച്ചിയിൽ ഓൺ റോഡ് വില. 15 ലക്ഷം രൂപയെങ്കിലും രജിസ്ട്രേഷനും ഇൻഷുറൻസിന് 2.85 ലക്ഷം രൂപയും അടക്കേണ്ടി വരും. കൊച്ചിയിലെ ഷോറൂമിൽ നിന്നാണ് ട്രിബേക്ക ബ്ലൂ നിറത്തിലുള്ള വാഹനം വാങ്ങിയത്. റേഞ്ച് റോവറിന്റെ ഇവോക്കിന്റെ പുതിയ പതിപ്പ് ജനുവരി അവസാനമാണ് ഇന്ത്യൻ മാർക്കറ്റിലെത്തുന്നത്. ഡൈനാമിക് എസ്ഇ ട്രിമ്മിൽ പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകളിലാണ് റേഞ്ച് റോവർ വാഹനം വിപണിയിലെത്തിച്ചിരിക്കുന്നത്. ഇതുകൂടാതെ 11.4 ഇഞ്ച് കർവ്ഡ് സ്ക്രീൻ, ഹീറ്റഡ് സീറ്റുകൾ, 3ഡി…
ഔദ്യോഗിക വസതിയിലേക്ക് ഫിറ്റ്നസ് ഉപകരണങ്ങൾ സ്ഥാപിക്കാൻ സ്പീക്കർ എ.എൻ ഷംസീർ ടെൻഡർ വിളിച്ചതോടെ ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുകയാണ് ട്രെഡ്മില്ലും, ലെഗ് കെൾ ആൻഡ് ലെഗ് എക്സ്‌റ്റെൻഷൻ മെഷീനും. ട്രെഡ്മിൽ, ലെഗ് കെൾ ആൻഡ് ലെഗ് എക്സ്‌റ്റെൻഷൻ മെഷീൻ, കൊമേഴ്ഷ്യൽ ക്രോസ് ട്രെയിനർ മെഷീൻ എന്നിവ സ്ഥാപിക്കാനാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. എങ്ങനെയുള്ള ഉപകരണങ്ങളാണ് വേണ്ടതെന്നും ടെൻഡറിൽ വിശദമായി പറയുന്നുണ്ട്. ട്രെഡ്‌മിൽ 5 എച്ച് പിക്ക് മുകളിലുള്ളതായിരിക്കണമെന്ന് മാത്രമല്ല ദൂരം, കലോറി, ഹാർട്ട് റേറ്റ്, പവർ എന്നിവ പ്രദർശിപ്പിക്കുന്ന എൽ ഇ ഡി സ്‌ക്രീനും ഉണ്ടായിരിക്കണം. ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്ന വർക്ക് ഔട്ടുകളിൽ പ്രധാന റോളാണ് ഈ രണ്ടു മെഷീനുകൾക്കും. എന്താണ് മനുഷ്യ ശരീരത്തിന് അവ കൊണ്ടുള്ള ഉപയോഗമെന്നും, അവരയുടെ പ്രവർത്തനം എങ്ങിനെയാണെന്നും നോക്കാം. ട്രെഡ്‌മിൽ വ്യായാമത്തിലൂടെ മാത്രം വയറിലെ കൊഴുപ്പ് നിശ്ശേഷം ഇല്ലാതാക്കുന്നത് അസാധ്യമാണെങ്കിലും, സ്ഥിരമായ ട്രെഡ്‌മിൽ വ്യായാമങ്ങൾ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് ഗണ്യമായ സംഭാവന നൽകുമെന്ന് ഗവേഷണ-ഫിറ്റ്‌നസ് വിദഗ്ധർ സമ്മതിക്കുന്നു. ട്രെഡ്‌മില്ലിൽ നടന്നുള്ള…
ഉപഭോക്താക്കളെ പിടിച്ചു നിർത്താൻ പുതിയ പദ്ധതികൾ ആലോചിച്ച് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്-BSNL). ഉപഭോക്താക്കളുടെ എണ്ണത്തിൽ വർധനവുണ്ടാക്കാൻ വോഡഫോൺ ഐഡിയയുടെ 4ജി നെറ്റ്‌വർക്ക് ഉപയോഗപ്പെടുത്താൻ സർക്കാരിനോട് അപേക്ഷിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ. ബിഎസ്എൻഎല്ലിൽ നിന്ന് കൂടുതൽ ഉപഭോക്താക്കൾ എയർടെൽ, ജിയോ എന്നിവയിലേക്ക് മാറാൻ തുടങ്ങിയിരുന്നു. നല്ലൊരു ശതമാനം ഉപഭോക്താക്കളാണ് ബിഎസ്എൻഎൽ വിട്ട് സ്വകാര്യ ടെലികോം സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നത്. ഈ ഘട്ടത്തിലാണ് സബ്സ്ക്രൈബർമാരുടെ എണ്ണം വർധിപ്പിക്കാൻ വേണ്ടി സർക്കാരിന് മുന്നിൽ ബിഎസ്എൻഎൽ പുതിയ പദ്ധതി അവതരിപ്പിച്ചത്. വോഡഫോൺ ഐഡിയയുടെ ഏറ്റവും വലിയ ഓഹരി ഉടമകൾ കേന്ദ്രസർക്കാരാണ്. വോഡഫോൺ ഐഡിയയുടെ 33.1% ഓഹരിയാണ് കേന്ദ്രസർക്കാരിന്റെ കൈയിലുള്ളത്. വോഡവോൺ ഐഡിയയുടെ 4ജി നെറ്റ്‌വർക്ക് ഉപയോഗിക്കുന്നത് വഴി രാജ്യത്തെ സേവനം വ്യാപിപ്പിക്കാൻ സാധിക്കുമെന്നാണ് ബിഎസ്എൻഎൽ പ്രതീക്ഷിക്കുന്നത്.4ജി സേവനം ലഭ്യമല്ലാത്തതാണ് നിലവിൽ ഉപഭോക്താക്കൾ വിട്ടുപോകാൻ കാരണമെന്നാണ് ബിഎസ്എൻഎൽ കരുതുന്നത്. രാജ്യത്തെ മിക്ക സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരും 5ജി സേവനം നൽകി തുടങ്ങുമ്പോൾ 4ജി നെറ്റ്‍വർക്ക് പോലും ശരിയാംവണ്ണം…
കൊച്ചി നഗരത്തിൽ ഏറ്റെടുത്ത എൻഎംടി (NMT-നോൺ മോട്ടോറൈസ്ഡ് ട്രാൻസ്പോർട്ട്) നിർമാണ പ്രവർത്തനങ്ങൾ അടുത്തമാസം കൊണ്ട് പൂർത്തിയാക്കാൻ കൊച്ചി മെട്രോ റെയിൽ (KMRL-കെഎംആർഎൽ). എൻഎംടിക്ക് കീഴിലുള്ള എല്ലാ നിർമാണ പ്രവർത്തനങ്ങളും അടുത്തമാസത്തോടെ തീർക്കാനാണ് KMRL ലക്ഷ്യമിടുന്നത്. റോഡ് നവീകരണ പ്രവർത്തനങ്ങൾക്കൊപ്പം എൻഎംടിക്ക് കീഴിൽ കൊച്ചി നഗരത്തിൽ കാൽനട യാത്രക്കാർക്ക് വേണ്ടിയുള്ള പാത, സൈക്കിൾ പാത, അത്യാധുനിക നടപ്പാത എന്നിവയാണ് KMRL നിർമിക്കുന്നത്. ഫ്രഞ്ച് ബാങ്കിന്റെ സാമ്പത്തിക പിന്തുണയോടെയാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്.കലൂർ-കടവന്ത്ര റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ആലുവ-ഇടപ്പള്ളി റോഡിന്റെ സൗന്ദര്യവത്കരണവും ഏകദേശം പൂർത്തിയായി കഴിഞ്ഞു. മിനർവ ജംഗ്ഷൻ മുതൽ എസ്എൻ ജംഗ്ഷൻ വരെയുള്ള ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് KMRL മായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നായിരുന്നു KMRL മുമ്പ് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് നിർമാണ പ്രവർത്തനങ്ങൾ നീണ്ടു പോകുകയായിരുന്നു. റോഡ് വനിതാ സൗഹൃദമാക്കാനുള്ള പ്രവർത്തനങ്ങൾ കൂടി നടത്താൻ തീരുമാനിച്ചതാണ് നിർമാണം…