Author: News Desk
ഔദ്യോഗിക വസതിയിലേക്ക് ഫിറ്റ്നസ് ഉപകരണങ്ങൾ സ്ഥാപിക്കാൻ സ്പീക്കർ എ.എൻ ഷംസീർ ടെൻഡർ വിളിച്ചതോടെ ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുകയാണ് ട്രെഡ്മില്ലും, ലെഗ് കെൾ ആൻഡ് ലെഗ് എക്സ്‌റ്റെൻഷൻ മെഷീനും. ട്രെഡ്മിൽ, ലെഗ് കെൾ ആൻഡ് ലെഗ് എക്സ്‌റ്റെൻഷൻ മെഷീൻ, കൊമേഴ്ഷ്യൽ ക്രോസ് ട്രെയിനർ മെഷീൻ എന്നിവ സ്ഥാപിക്കാനാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. എങ്ങനെയുള്ള ഉപകരണങ്ങളാണ് വേണ്ടതെന്നും ടെൻഡറിൽ വിശദമായി പറയുന്നുണ്ട്. ട്രെഡ്‌മിൽ 5 എച്ച് പിക്ക് മുകളിലുള്ളതായിരിക്കണമെന്ന് മാത്രമല്ല ദൂരം, കലോറി, ഹാർട്ട് റേറ്റ്, പവർ എന്നിവ പ്രദർശിപ്പിക്കുന്ന എൽ ഇ ഡി സ്‌ക്രീനും ഉണ്ടായിരിക്കണം. ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്ന വർക്ക് ഔട്ടുകളിൽ പ്രധാന റോളാണ് ഈ രണ്ടു മെഷീനുകൾക്കും. എന്താണ് മനുഷ്യ ശരീരത്തിന് അവ കൊണ്ടുള്ള ഉപയോഗമെന്നും, അവരയുടെ പ്രവർത്തനം എങ്ങിനെയാണെന്നും നോക്കാം. ട്രെഡ്‌മിൽ വ്യായാമത്തിലൂടെ മാത്രം വയറിലെ കൊഴുപ്പ് നിശ്ശേഷം ഇല്ലാതാക്കുന്നത് അസാധ്യമാണെങ്കിലും, സ്ഥിരമായ ട്രെഡ്‌മിൽ വ്യായാമങ്ങൾ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് ഗണ്യമായ സംഭാവന നൽകുമെന്ന് ഗവേഷണ-ഫിറ്റ്‌നസ് വിദഗ്ധർ സമ്മതിക്കുന്നു. ട്രെഡ്‌മില്ലിൽ നടന്നുള്ള…
ഉപഭോക്താക്കളെ പിടിച്ചു നിർത്താൻ പുതിയ പദ്ധതികൾ ആലോചിച്ച് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്-BSNL). ഉപഭോക്താക്കളുടെ എണ്ണത്തിൽ വർധനവുണ്ടാക്കാൻ വോഡഫോൺ ഐഡിയയുടെ 4ജി നെറ്റ്‌വർക്ക് ഉപയോഗപ്പെടുത്താൻ സർക്കാരിനോട് അപേക്ഷിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ. ബിഎസ്എൻഎല്ലിൽ നിന്ന് കൂടുതൽ ഉപഭോക്താക്കൾ എയർടെൽ, ജിയോ എന്നിവയിലേക്ക് മാറാൻ തുടങ്ങിയിരുന്നു. നല്ലൊരു ശതമാനം ഉപഭോക്താക്കളാണ് ബിഎസ്എൻഎൽ വിട്ട് സ്വകാര്യ ടെലികോം സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നത്. ഈ ഘട്ടത്തിലാണ് സബ്സ്ക്രൈബർമാരുടെ എണ്ണം വർധിപ്പിക്കാൻ വേണ്ടി സർക്കാരിന് മുന്നിൽ ബിഎസ്എൻഎൽ പുതിയ പദ്ധതി അവതരിപ്പിച്ചത്. വോഡഫോൺ ഐഡിയയുടെ ഏറ്റവും വലിയ ഓഹരി ഉടമകൾ കേന്ദ്രസർക്കാരാണ്. വോഡഫോൺ ഐഡിയയുടെ 33.1% ഓഹരിയാണ് കേന്ദ്രസർക്കാരിന്റെ കൈയിലുള്ളത്. വോഡവോൺ ഐഡിയയുടെ 4ജി നെറ്റ്‌വർക്ക് ഉപയോഗിക്കുന്നത് വഴി രാജ്യത്തെ സേവനം വ്യാപിപ്പിക്കാൻ സാധിക്കുമെന്നാണ് ബിഎസ്എൻഎൽ പ്രതീക്ഷിക്കുന്നത്.4ജി സേവനം ലഭ്യമല്ലാത്തതാണ് നിലവിൽ ഉപഭോക്താക്കൾ വിട്ടുപോകാൻ കാരണമെന്നാണ് ബിഎസ്എൻഎൽ കരുതുന്നത്. രാജ്യത്തെ മിക്ക സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരും 5ജി സേവനം നൽകി തുടങ്ങുമ്പോൾ 4ജി നെറ്റ്‍വർക്ക് പോലും ശരിയാംവണ്ണം…
കൊച്ചി നഗരത്തിൽ ഏറ്റെടുത്ത എൻഎംടി (NMT-നോൺ മോട്ടോറൈസ്ഡ് ട്രാൻസ്പോർട്ട്) നിർമാണ പ്രവർത്തനങ്ങൾ അടുത്തമാസം കൊണ്ട് പൂർത്തിയാക്കാൻ കൊച്ചി മെട്രോ റെയിൽ (KMRL-കെഎംആർഎൽ). എൻഎംടിക്ക് കീഴിലുള്ള എല്ലാ നിർമാണ പ്രവർത്തനങ്ങളും അടുത്തമാസത്തോടെ തീർക്കാനാണ് KMRL ലക്ഷ്യമിടുന്നത്. റോഡ് നവീകരണ പ്രവർത്തനങ്ങൾക്കൊപ്പം എൻഎംടിക്ക് കീഴിൽ കൊച്ചി നഗരത്തിൽ കാൽനട യാത്രക്കാർക്ക് വേണ്ടിയുള്ള പാത, സൈക്കിൾ പാത, അത്യാധുനിക നടപ്പാത എന്നിവയാണ് KMRL നിർമിക്കുന്നത്. ഫ്രഞ്ച് ബാങ്കിന്റെ സാമ്പത്തിക പിന്തുണയോടെയാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്.കലൂർ-കടവന്ത്ര റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ആലുവ-ഇടപ്പള്ളി റോഡിന്റെ സൗന്ദര്യവത്കരണവും ഏകദേശം പൂർത്തിയായി കഴിഞ്ഞു. മിനർവ ജംഗ്ഷൻ മുതൽ എസ്എൻ ജംഗ്ഷൻ വരെയുള്ള ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് KMRL മായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നായിരുന്നു KMRL മുമ്പ് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് നിർമാണ പ്രവർത്തനങ്ങൾ നീണ്ടു പോകുകയായിരുന്നു. റോഡ് വനിതാ സൗഹൃദമാക്കാനുള്ള പ്രവർത്തനങ്ങൾ കൂടി നടത്താൻ തീരുമാനിച്ചതാണ് നിർമാണം…
നാലാം വ്യാവസായിക വിപ്ലവത്തിന്റെ ഈ കാലത്തു പരമ്പരാഗത വ്യവസായവും സ്റ്റാർട്ടപ്പുകളും സംയോജിച്ചു മുന്നോട്ടു നീങ്ങണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു ഇതിന് സ്റ്റാർട്ടപ്പ് മിഷന്റെ പ്ലാൻ ലാബുകൾ ഉപയോഗപ്പെടുത്താൻ സാധിക്കണം. അതിനു വേണ്ട എല്ലാ പിന്തുണയും സർക്കാർ നൽകും. തിരുവനന്തപുരത്ത് സംഘടിപ്പിച്ച മുഖ്യമന്ത്രിയുടെ യുവജനങ്ങളുമായുള്ള സംവാദം പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. സംരംഭകൻ താല്പര്യമുള്ളവർക്ക് ശക്തമായ പിന്തുണ നൽകുന്നതിന്റെ ഉത്തമമായ തെളിവാണ് സംസ്ഥാനത്തു നടപ്പാക്കുന്ന സ്റ്റാർട്ടപ്പ് നയം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന്റെ ഫലമായി 2016 മുതൽ 2021 വരെ 3200 സ്റ്റാർട്ടപ്പുകൾ ആരംഭിക്കാനായി. അതിൽ 32000 തൊഴിലവസരങ്ങൾ സൃഷ്ഠിക്കാനായി. 2021 മുതൽ ഇത് വരെയുള്ള അവസ്ഥയെടുത്താൽ 4127 സ്റ്റാർട്ടപ്പുകൾ ആരംഭിച്ചു, 42000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. സർവകലാശാല വിദ്യാർത്ഥികളിൽ നിന്നും സംരംഭകരെ സൃഷ്ടിക്കാനായി 466 ഇന്നോവേഷണൽ എന്റർപ്രണേഴ്‌സ് ഡെവലപ്മെന്റ് സെന്റർ സ്ഥാപിക്കാനും സാധിച്ചു. പരമ്പരാഗത സംരഭകർക്കുള്ള സ്ട്രീം ബോർഡ് ആണ് യുവജന സംരംഭകത്വ വികസന പദ്ധതി. സ്കൂളുകൾക്ക്…
വാട്സാപ്പിൽ (WhatsApp) ഡീപ്ഫെയ്ക്ക് ഹെൽപ്‌ലൈൻ സൗകര്യം കൊണ്ടുവരാൻ മെറ്റ (Meta). മറ്റൊരു കമ്പനിയുമായി പങ്കാളിത്തതോടെയാണ് മെറ്റ വാട്സാപ്പിൽ പുതിയ ഫീച്ചർ വികസിപ്പിക്കുന്നത്. നിർമിത ബുദ്ധി സാങ്കേതി വിദ്യ (എഐ) സംവിധാനം ഉപയോഗിച്ച് നിർമിക്കുന്ന ഡീപ്ഫെയ്ക്ക് വീഡിയോകൾ തിരിച്ചറിയാൻ സഹായിക്കുന്ന ഹെൽപ്‌ലൈൻ സംവിധാനമാണ് മെറ്റ വികസിപ്പിക്കാൻ പോകുന്നത്. അടുത്തമാസം ഉപഭോക്താക്കൾക്ക് സംവിധാനം ഉപയോഗപ്പെടുത്തി തുടങ്ങാൻ സാധിക്കും. വാട്സാപ്പ് ചാറ്റ്ബോട്ടിന്റെ സഹായത്തോടെയായിരിക്കും ഇത് സാധ്യമാക്കുക. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിൽ (മൾട്ടി ലിംഗ്വൽ) ചാറ്റ്ബോട്ട് ഉപയോഗിക്കാൻ സാധിക്കും. ഡീപ്ഫെയ്ക്ക് വീഡിയോകൾ തിരിച്ചറിയുന്നതിൽ സഹായിക്കാനായി മിസ്ഇൻഫോർമേഷൻ കോംബാറ്റ് അലൈൻസുമായി പങ്കാളിത്തതോടെയായിരിക്കും മെറ്റ പ്രവർത്തിക്കുക. തിരിച്ചറിയുക, തടയുക, റിപ്പോർട്ട് ചെയ്യുക, ബോധവത്കരണം നടത്തുക എന്നീ തത്ത്വങ്ങൾ അടിസ്ഥാനമാക്കിയാണ് പദ്ധതി ആവിഷ്കരിച്ചത്. ഈ മാസം ആദ്യം എഐ ലേബലിംഗ് പോളിസി നടപ്പാക്കുമെന്നും മെറ്റ പ്രഖ്യാപിച്ചിരുന്നു.വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുമ്പായി എഐ സഹായത്തോടെ നിർമിക്കുന്ന തെറ്റായ വിവരങ്ങൾ പിടിച്ചു കെട്ടാൻ നടപടിയെടുക്കാൻ മൈക്രോസോഫ്റ്റ്, മെറ്റ, ഗൂഗിൾ, ആമസോൺ,…
മലയാളികൾക്ക് യാത്രകളോടുള്ള പ്രിയം കൂടിയതോടെ നേട്ടമുണ്ടാക്കി കേരളത്തിലെ വിമാനത്താവളങ്ങൾ. മികച്ച ജോലി അവസരങ്ങൾ, വിദ്യാഭ്യാസം, വിനോദയാത്രകൾ എന്നിവയ്ക്ക് മലയാളികൾ തിരഞ്ഞെടുക്കുന്നത് വിദേശ രാജ്യങ്ങളെയാണ്. വിദേശത്തേക്ക് പോകാനുള്ള മലയാളികളുടെ വർധിച്ചു വരുന്ന പ്രവണത ഏറ്റവും കൂടുതൽ നേട്ടമായത് കേരളത്തിലെ നാല് വിമാനത്താവളങ്ങൾക്കാണ്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് മലയാളികൾ വിദേശ യാത്രകൾക്ക് തിരഞ്ഞെടുക്കുന്നത്. ദക്ഷിണേന്ത്യയിലെ മറ്റ് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ കൈകാര്യം ചെയ്യുന്നതിനേക്കാൾ രാജ്യാന്തര യാത്രക്കാരെയാണ് കേരളത്തിലെ ഈ നാല് വിമാനത്താവളങ്ങൾ കൈകാര്യം ചെയ്യുന്നത്.ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം, മുംബൈ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുമായാണ് സംസ്ഥാനത്തെ വിമാനത്താവളങ്ങൾ മത്സരിക്കുന്നത്. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം വഴി കഴിഞ്ഞ വർഷം ഏപ്രിൽ-ഡിസംബർ മാസങ്ങളിൽ 1.40 കോടി യാത്രക്കാരും മുംബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി 1.04 കോടി യാത്രക്കാരും യാത്ര ചെയ്തു. ഇന്ത്യയിലേക്കും വിദേശത്തേക്കുമായി നടത്തിയ ബൈലാറ്ററൽ എയർ സർവീസ് കൂടി ഉൾപ്പെടുത്തിയാണ് ഇത്. അതേസമയം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി 36.95 ലക്ഷം രാജ്യാന്തര യാത്രക്കാരാണ്…
കോയമ്പത്തൂരും മധുരയിലും തന്റെ സാന്നിധ്യമറിയിക്കാനൊരുങ്ങുകയാണ് ചെന്നൈയിൽ സൂപ്പർ ഹിറ്റായി മാറിയ മെട്രോ റെയിൽ സർവീസ്. റെയിൽ മെട്രോക്ക് അനുമതി തേടി തമിഴ്നാട് സർക്കാർ ഡി പി ആർ സമർപ്പിച്ചു കാത്തിരിക്കുകയാണ് . ധനമന്ത്രി തങ്കം തെന്നരസുവിൻെറ ഇത്തവണത്തെ ബജറ്റിൽ കോയമ്പത്തൂരിലെയും മധുരയിലെയും പുതിയ മെട്രോ പദ്ധതികൾക്ക് സംസ്ഥാനം അനുമതി തേടുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാൽ പുതിയ മെട്രോ പദ്ധതികളുമായി മുന്നോട്ട് പോകും. ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിനായി വകയിരുത്തിയിരിക്കുന്നത് 12,000 കോടി രൂപയാണ്. ചെന്നൈ മെട്രോ സെൻട്രൽ സ്ക്വയറിൽ 27 നിലകളുള്ള പുതിയ കൊമേഴ്സ്യൽ ഓഫീസ് പാർക്ക് നിർമിക്കും. 600 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. തമിഴ്നാട്ടിലെ റോഡ് വികസനത്തിനായും ബജറ്റിൽ വമ്പൻ തുക വകയിരുത്തിയിട്ടുണ്ട് . അടിസ്ഥാന സൗകര്യ വികസന രംഗത്ത് വൻ തുക ചെലവഴിക്കുകയാണ് തമിഴ്നാട്. നഗരപ്രദേശങ്ങളിലെ 4,457 കിലോമീറ്റർ റോഡ് നവീകരിക്കുന്നതിന് 2,500 കോടി രൂപയും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ റോഡ് വികസനത്തിനായി…
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL-ബിപിസിഎൽ) കൊച്ചി റിഫൈനറിയുടെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിച്ചേക്കും. കംപ്രസ്ഡ് ബയോഗ്യാസ് നിർമാണത്തിൽ മുൻപരിചയമുള്ള 3 കമ്പനികളെ ഇതിനായി BPCL ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. പ്രോജക്ടിന്റെ സാങ്കേതിക കൺസൾട്ടന്റുമാരായി ഫാക്ട് എൻജിനിയറിംഗ് ആൻഡ് ഡിസൈൻ ഓർഗനൈസേഷനെ (FEDO) ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. കമ്പനികളെ തിരഞ്ഞെടുക്കുന്നതിൽ FEDO പങ്കാളിത്തം വഹിക്കും. തിരഞ്ഞെടുക്കപ്പെടുന്ന കമ്പനി കുറച്ച് കാലത്തേക്ക് പ്ലാന്റ് നടത്തികൊണ്ട് പോകുകയും പരിപാലിക്കുകയും ചെയ്യണം.പദ്ധതി യാഥാർഥ്യമായാൽ 150 ടൺ മുൻസിപ്പൽ ഖരമാലിന്യം സംസ്കരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഖരമാലിന്യം സംസ്കരിച്ച് ഉണ്ടാക്കുന്ന ബയോഗ്യാസ് വിതരണം ചെയ്യാനുള്ള സംവിധാനവും നിർമിക്കേണ്ടതുണ്ട്. കൊച്ചി കോർപ്പറേഷന്റെ ബ്രഹ്മപുരം ക്യാംപസിലാണ് ബയോഗ്യാസ് പ്ലാന്റ് നിർമിക്കുക. കൊച്ചി കോർപ്പറേഷൻ മുമ്പ് മാലിന്യ ട്രീറ്റ്മെന്റ് പ്ലാന്റ് നിർമിക്കാൻ ഉദ്ദേശിച്ചിരുന്ന സ്ഥലത്തായിരിക്കും ബയോഗ്യാസ് പ്ലാന്റ് നിർമിക്കുക. കോർപ്പറേഷൻ സ്ഥാപിച്ച വെയ്സ്റ്റ് മാനേജ്മെന്റ് പ്ലാന്റ് സാങ്കേതിക തകരാർ നേരിട്ടതോടെ പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഇതേ സ്ഥലത്തായിരിക്കും BPCL ബയോഗ്യാസ്…
ചൂടു കനത്തതോടെ കേരളത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ അതോറിറ്റി. ആറ് ജില്ലകൾക്കാണ് ഇന്ത്യ മെറ്റീരിയോളജിക്കൽ ഡിപാർട്മെന്റ് യെല്ലോ അലേർട്ട് പുറപ്പിടുവിച്ചത്. താപനില കൂടിയതിനാൽ എറണാകുളം, തൃശ്ശൂർ, കണ്ണൂർ, ആലപ്പുഴ, കോട്ടയം, കോഴിക്കോട് തുടങ്ങിയ ജില്ലകൾക്കാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ എറണാകുളം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ താപനില 37 °C എത്തും. കോഴിക്കോട്, കോട്ടയം, കോഴിക്കോട് ജില്ലകളിൽ താപനില സാധാരണയുള്ളതിനേക്കാൾ 2-4°C വരെ കൂടും. സാധാരണ മാർച്ച്-ജൂൺ മാസങ്ങളിൽ കേരളത്തിൽ ചൂട് കൂടാറുണ്ടെങ്കിലും ഫെബ്രുവരിയിൽ ഇത്രയും ഉയർന്ന താപനില പതിവില്ല. കഴിഞ്ഞ 30 വർഷത്തെ താപനില പരിശോധിച്ചാൽ ഇത്രയും ചൂടു കൂടിയ ഫെബ്രുവരി അധികമുണ്ടായിട്ടില്ല.ഫെബ്രുവരിയിൽ തന്നെ കേരളം ചുട്ടുപൊള്ളാൻ തുടങ്ങിയതോടെ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് പുറത്ത് ജോലി ചെയ്യുന്നവർ. നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ, വഴിയോര കച്ചവടക്കാർ, കൃഷിക്കാർ എന്നിവരും പുറത്ത് പോകുന്നവരും സൂര്യാഘാതത്തിനെതിരേ ജാഗ്രത പാലിക്കണം.…
ധരിക്കുന്നവർക്ക് മുന്നിൽ സമാന്തര ലോകം സൃഷ്ടിക്കുന്ന ആപ്പിളിന്റെ ഓഗ്മെന്റ് റിയാലിറ്റി ഉപകരണമായ ആപ്പിൾ വിഷൻ പ്രോയ്ക്ക് തിരിച്ചടി. മാർക്കറ്റിലെത്തി രണ്ടാഴ്ച തികയുമ്പോൾ വാങ്ങിയവർ ഭൂരിപക്ഷവും ആപ്പിൾ വിഷൻ പ്രോ തിരിച്ചേൽപ്പിക്കുകയാണ്. ആപ്പിളിന്റെ കടുത്ത ആരാധകർ പോലും ആപ്പിൾ വിഷൻ പ്രോയുടെ നേർക്ക് കണ്ണടയ്ക്കുകയാണ്. എല്ലായിടത്ത് നിന്നും അനുകൂല പ്രതികരണം ലഭിച്ചിട്ടും വാങ്ങിയവർ ഭൂരിപക്ഷവും തിരിച്ച് ഏൽപ്പിക്കുകയാണ്. 3,500 ഡോളറാണ് ഈ ഫസ്റ്റ് ജനറേഷൻ ഹെഡ്സെറ്റിന്റെ വില. ആപ്പിൾ വിഷൻ പ്രോ തിരിച്ചേൽപ്പിക്കാൻ പല കാരണങ്ങളാണ് ഉപഭോക്താക്കൾ പറയുന്നത്. തുടക്കത്തിൽ മികച്ച സ്വീകാര്യത ലഭിച്ചെങ്കിലും ദിവസേനയുള്ള ഉപയോഗത്തിന് ഹെഡ്സെറ്റ് സൗകര്യപ്രദമല്ലെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ഉപകരണത്തിന്റെ വിലയാണ് മറ്റു ചിലർക്ക് പ്രശ്നമായി പറഞ്ഞത്. എന്നാൽ ആപ്പിൾ വിഷൻ പ്രോയിൽ നിന്ന് ആളുകളെ അകറ്റിയ പ്രധാന പ്രശ്നം അതിന്റെ ഭാരമാണ്. ഭാരം മൂലം ദീർഘനേരം ആപ്പിൾ വിഷൻ പ്രോ ഉപയോഗിക്കാൻ സാധിക്കുന്നില്ല എന്ന് പലരും പരാതി പറഞ്ഞു. ഭാരം കൂടിയതും മറ്റും കാരണം അസ്വസ്ഥതയും തലവേദനയുമുണ്ടാകുന്നതായി…