Author: News Desk
കാഴ്ചവൈകല്യമുളളവര്‍ക്കായി പുറത്തിറക്കിയ Seeing AI ആപ്പിലാണ് ഈ സൗകര്യം. iOS ഡിവൈസുകളില്‍ മാത്രമാണ് ആപ്പ് നിലവില്‍ സപ്പോര്‍ട്ട് ചെയ്യുന്നത്. ക്യാമറയിലൂടെ കറന്‍സി തിരിച്ചറിഞ്ഞ് എത്ര രൂപയാണെന്ന് വോയ്‌സിലൂടെ അറിയിക്കും. നിലവില്‍ പ്രചാരത്തിലുളള എല്ലാ ഇന്ത്യന്‍ കറന്‍സികളും ആപ്പിലൂടെ തിരിച്ചറിയാം.
ഒരു സ്ഥാപനം എങ്ങനെയാണ് ബില്‍ഡ് ചെയ്‌തെടുക്കുക? തുടക്കക്കാരായ എന്‍ട്രപ്രണേഴ്‌സ് നേരിടുന്ന ഏറ്റവും വലിയ ചലഞ്ചാണിത്. സ്ഥാപനത്തിന്റെ വര്‍ക്കിംഗ് പ്രൊസസിലും ഡെയ്‌ലി ആക്ടിവിറ്റികളിലുമൊക്കെ തുടക്കകാലത്ത് കൃത്യമായ മോണിട്ടറിംഗ് ആവശ്യമാണ്. ഒരു എന്‍ട്രപ്രണറെ സംബന്ധിച്ച് സ്ഥാപനം എങ്ങനെ നടത്തിക്കൊണ്ടുപോകണമെന്നത് ഏറ്റവും പ്രധാനമാണെന്ന് ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍ പറയുന്നു. ഏര്‍ളി എന്‍ട്രപ്രണേഴ്‌സ് മനസിലാക്കിയിരിക്കേണ്ട ചില പാഠങ്ങള്‍ അദ്ദേഹം channeliam.com മായി പങ്കുവെയ്ക്കുന്നു. ഒപ്പം വേണ്ടവരെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം പാര്‍ട്‌ണേഴ്‌സിനെ തെരഞ്ഞെടുക്കുമ്പോഴും സ്ഥാപനത്തിലെ ജീവനക്കാരെ തെരഞ്ഞെടുക്കുമ്പോഴും നമുക്ക് ഉചിതമായവരെ സെലക്ട് ചെയ്യുക. നിങ്ങളുടെ സംരംഭക ആശയങ്ങളോട് ചേര്‍ന്നുപോകുന്നവരും അത് മനസിലാക്കുന്നവരുമാകണം. നല്ല ആളുകളുമായി ചേരുമ്പോള്‍ മാത്രമാണ് നമ്മുടെ ചിന്തകളും മെച്ചപ്പെടുക. അതുകൊണ്ടു തന്നെ ഏറ്റവും നല്ല ആളുകളെ വേണം ഉള്‍ക്കൊളളിക്കാന്‍. തീരുമാനങ്ങള്‍ സിസ്റ്റത്തിന്റെ ഭാഗമാക്കണം ഒരു സ്ഥാപനത്തെ സംബന്ധിച്ച് ഡിസിഷന്‍ മെയ്ക്കിംഗ് വളരെ പ്രധാനമാണ്. പല കാര്യങ്ങളിലും ശരിയെന്ന് തോന്നുന്ന തീരുമാനങ്ങള്‍ പെട്ടന്ന് സ്വീകരിക്കേണ്ടി വരും. അതുകൊണ്ടു തന്നെ ഡിസിഷന്‍ മെയ്ക്കിംഗ് സ്ഥാപനത്തിലെ സിസ്റ്റത്തിന്റെ…
ഫെയ്‌സ്ബുക്ക് ഡെവലപ്പര്‍ സര്‍ക്കിള്‍ തിരുവനന്തപുരം ലോഞ്ച് മീറ്റപ്പ് 16 ന്. ടെക്‌നോപാര്‍ക്കില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ മീറ്റപ്പ് കഫെയിലാണ് പരിപാടി. AR സ്റ്റുഡിയോ, ബ്ലോക്ക്‌ചെയിന്‍, AI വിഷയങ്ങളില്‍ സെഷനുകള്‍. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം, ഉച്ചയ്ക്ക് 12 മുതല്‍ 3 വരെയാണ് പരിപാടി. ഫെയ്‌സ്ബുക്കിന്റെ ഡെവലപ്പര്‍ കമ്മ്യൂണിറ്റിയാണ് ഫെയ്‌സ്ബുക്ക് ഡെവലപ്പര്‍ സര്‍ക്കിള്‍.
ചൂട് ചായയുമായി അരികിലേക്ക് പറന്നുവരുന്ന ഡ്രോണ്‍. ഇത് ഒരു സ്വപ്‌നമല്ല. ഇ കൊമേഴ്‌സിലെ അതികായന്‍മാരായ ആമസോണ്‍ പോലും ഡ്രോണ്‍ ഡെലിവറിയില്‍ പരീക്ഷണഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ ഈ മേഖലയില്‍ ഇന്നവേറ്റീവായ ചുവടുവെയ്പ് നടത്തിയിരിക്കുകയാണ് ടെക് ഈഗിള്‍ എന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ്. ചൂട് ചായയുടെ ഡ്രോണ്‍ ഡെലിവറി വിജയകരമായി പരീക്ഷിച്ചുകഴിഞ്ഞു കാണ്‍പൂര്‍ ഐഐടിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ 2015 ല്‍ തുടങ്ങിയ ടെക് ഈഗിള്‍. രണ്ട് ലിറ്റര്‍ ചായ 10 കിലോമീറ്റര്‍ ദൂരത്തില്‍ വരെയെത്തിക്കാവുന്ന ഡ്രോണുകളാണ് വിജയകരമായി പരീക്ഷിച്ചത്. ലക്‌നൗവിലെ ഓണ്‍ലൈന്‍ കാക (Online Kaka) എന്ന ഹോം ഡെലിവറി ഫുഡ് സര്‍വ്വീസുമായി ചേര്‍ന്നാണ് ടെക് ഈഗിള്‍ ഈ പരീക്ഷണം നടത്തിയത്. ജിപിഎസ് ട്രാക്കിംഗ് ഡിവൈസുകളിലൂടെ മോണിട്ടര്‍ ചെയ്യാവുന്ന ഡ്രോണ്‍, കണ്‍ട്രോള്‍ സ്‌റ്റേഷനിലേക്ക് ലൈവ് ഡാറ്റ ട്രാന്‍സ്മിറ്റ് ചെയ്ത് കൃത്യമായ നിയന്ത്രണം ഉറപ്പുവരുത്തുകയും ചെയ്യും. ചായയോടുളള ഇന്ത്യക്കാരുടെ താല്‍പര്യം വര്‍ദ്ധിച്ചുവരുന്നത് കണക്കിലെടുത്താണ് ചായ ഡെലിവറിയില്‍ തന്നെ പരീക്ഷണം തുടങ്ങാന്‍ ടെക് ഈഗിള്‍ തയ്യാറായത്. 50 കിലോമീറ്റര്‍ വരെ ഫുഡ്…
ഗ്ലോബല്‍ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പിനെ കസ്റ്റമര്‍ സര്‍വ്വീസിന് ഉപയോഗിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ ബാങ്കുകള്‍. കൊഡാക് മഹീന്ദ്രയാണ് പൈലറ്റ് പദ്ധതി തുടങ്ങിയത്. ICICI ഉള്‍പ്പെടെയുളള കൂടുതല്‍ ബാങ്കുകള്‍ വാട്‌സ്ആപ്പിനെ കൂടുതല്‍ ഉപയോഗപ്പെടുത്താനുളള തയ്യാറെടുപ്പിലാണ്. ലളിതമായതും കസ്റ്റമേഴ്‌സിന് കൂടുതല്‍ പരിചിതമായ പ്ലാറ്റ്‌ഫോമായതിനാലും കൂടുതല്‍ എന്‍ഗേജ്‌മെന്റുകള്‍ക്ക് വഴിയൊരുക്കുമെന്ന് കൊഡാക് മഹീന്ദ്ര ബാങ്ക് ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ ദീപക് ശര്‍മ വ്യക്തമാക്കി. കൊഡാക് മഹീന്ദ്രയുടെ വേരിഫൈഡ് വാട്‌സ്ആപ്പ് നമ്പരിലേക്ക് കസ്റ്റമേഴ്‌സിന് ആശയവിനിമയം നടത്താം. പാസ്ബുക്ക് ആക്ടിവേറ്റ് ചെയ്യുന്നതുള്‍പ്പെടെയുളള സര്‍വ്വീസുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാന്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ തുടങ്ങിയ കാര്യങ്ങള്‍ ബാങ്കുമായി അപ്‌ഡേറ്റ് ചെയ്യാന്‍ വേണ്ട നിര്‍ദ്ദേശങ്ങളും വാട്‌സ്ആപ്പിലൂടെ നല്‍കുന്നുണ്ട്. കൊഡാക് മഹീന്ദ്രയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ കൊഡാക് 811 കസ്റ്റമേഴ്‌സിനുളള ഡിജിറ്റല്‍ വെല്‍ക്കം കിറ്റുകളും വാട്‌സആപ്പിലൂടെ നല്‍കും. എന്നാല്‍ സുരക്ഷ മുന്‍നിര്‍ത്തി ഉപഭോക്താക്കളുടെ പേഴ്‌സണല്‍, സെന്‍സിറ്റീവ് വിവരങ്ങള്‍ പങ്കുവെയ്ക്കില്ലെന്ന് കൊഡാക് മഹീന്ദ്ര വ്യക്തമാക്കി. ഐസിഐസിഐ ബാങ്കും വാട്‌സ്ആപ്പിനെ കൂടുതല്‍ ഉപയോഗപ്പെടുത്തി ബാങ്കിംഗ് സേവനങ്ങള്‍ വ്യാപിപ്പിക്കാനുളള തയ്യാറെടുപ്പിലാണ്. കസ്റ്റമേഴ്‌സിന്…
ജൂണ്‍ 20 മുതല്‍ വീഡിയോകള്‍ക്കായി ഇന്‍സ്റ്റാഗ്രാമില്‍ പുതിയ ഹബ്ബ് വരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫെയ്‌സ്ബുക്ക് വാച്ചിനും സ്‌നാപ്ചാറ്റ് ഡിസ്‌കവറിനും സമാനമായ ഫീച്ചറാണ് ഒരുങ്ങുന്നത്. 4K റെസല്യൂഷന്‍ സപ്പോര്‍ട്ട് ചെയ്യുന്ന വെര്‍ട്ടിക്കല്‍ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാം. ഇന്‍സ്റ്റാഗ്രാം വീഡിയോ പ്ലാറ്റ്‌ഫോം യൂട്യൂബിനും തിരിച്ചടിയാകും
ഇന്ത്യയിലെ ആദ്യ ബ്ലഡ്ബാഗ് നിര്‍മ്മാണ കമ്പനിയായ തെരുമോപെന്‍പോളിന്റെ ഫൗണ്ടര്‍ സി. ബാലഗോപാലിന് പറയാനുളളതെല്ലാം അനുഭവങ്ങളാണ്. തുടക്കത്തിലെ പത്ത് വര്‍ഷങ്ങള്‍ ഐഎഎസ് ജോലി രാജിവെച്ച് ബിസിനസിലേക്ക് ഇറങ്ങാനുളള തീരുമാനം തെറ്റായിപ്പോയോ എന്ന് ചിന്തിപ്പിക്കുന്ന അനുഭവങ്ങളാണ് കൂടുതലും നേരിട്ടതെന്ന് ബാലഗോപാല്‍ പറയുന്നു. സി. ബാലഗോപാല്‍ സംരംഭം തുടങ്ങുമ്പോള്‍ ടെക്നോളജിക്കല്‍ എക്സ്പേര്‍ടൈസോ, ബിസിനസ് ചെയ്ത പരിചയമോ പണമോ കയ്യില്‍ ഉണ്ടായിരുന്നില്ല. സ്ഥാപനം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഘട്ടത്തില്‍ ഒരു ശനിയാഴ്ച വൈകിട്ട് തന്റെ കൈയ്യിലെത്തിയ രജിസ്‌റ്റേര്‍ഡ് നോട്ടീസില്‍ തിങ്കളാഴ്ച റവന്യൂ റിക്കവറിക്കുളള അറിയിപ്പായിരുന്നു. മുന്നില്‍ ഒരു ഞായര്‍ മാത്രം. ഏതൊരു സംരംഭകനും തകര്‍ന്നുപോകുന്ന നിമിഷം. പക്ഷെ സി. ബാലഗോപാല്‍ തോല്‍ക്കാന്‍ തയ്യാറായില്ല. വി. വിശ്വനാഥമേനോന്‍ ധനമന്ത്രിയായിരുന്ന കാലമായിരുന്നു. യാതൊരു പരിചയവും ഇല്ലാതിരുന്നിട്ടും ഞായറാഴ്ച നേരിട്ട് പോയി അദ്ദേഹത്തെ കണ്ടു. വായ്പകള്‍ തിരിച്ചടയ്ക്കുമെന്നും സമയം വേണമെന്നും പറഞ്ഞു. ആ ഇടപെടലിന്റെ ഫലമായി ബാങ്കുകള്‍ നിലപാട് മയപ്പെടുത്തി. ഒരു സംരംഭം അടച്ചുപൂട്ടേണ്ടി വന്നാല്‍ അതിന്റെ ഉത്തരവാദിത്വം സംരംഭകന്…
കേരള സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപവുമായി Unicorn India Ventures. കൊച്ചി ആസ്ഥാനമായ Inntot Technologies ലാണ് നിക്ഷേപം നടത്തിയത്. നെക്സ്റ്റ് ജനറേഷന്‍ ഡിജിറ്റല്‍ മീഡിയ റിസീവര്‍ സൊല്യൂഷന്‍ സ്റ്റാര്‍ട്ടപ്പാണ് Inntot Technologies. ഹൈടെക് ടെസ്റ്റിംഗ് എക്യുപ്‌മെന്റുകള്‍ക്കും മാര്‍ക്കറ്റിംഗിനും പണം വിനിയോഗിക്കും. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ Unicorn India Ventures നടത്തുന്ന ആറാമത്തെ നിക്ഷേപമാണിത്.
ഏര്‍ളി സ്‌റ്റേജ് സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയില്‍ കൈത്താങ്ങാകാന്‍ സ്‌കെയിലപ്പ് ഫെസ്റ്റുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രൊഡക്ടുകള്‍ മാര്‍ക്കറ്റിലെത്തിക്കാന്‍ 12 ലക്ഷം രൂപ വരെ ഇതിലൂടെ ലഭിക്കും. ഏര്‍ളി സ്റ്റേജ് ഫണ്ടിനായി ഇന്നവേറ്റേഴ്‌സ് നെട്ടോട്ടമോടുന്ന സ്ഥിതി ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നീക്കം. അവസാന 6 മാസം വരുമാനമായോ നിക്ഷേപമായോ കുറഞ്ഞത് 12 ലക്ഷം രൂപ ലഭിച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം. നിക്ഷേപത്തിന് ശ്രമിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും പങ്കെടുക്കാം. സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തതാകണം. http://startupmission.kerala.gov.in/pages/scaleupideaday എന്ന വെബ്‌സൈറ്റിലൂടെ ജൂണ്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ജൂണ്‍ 30 ന് നടക്കുന്ന ഫൈനല്‍ പിച്ച് ഫെസ്റ്റിലൂടെയാകും അര്‍ഹരായവരെ തെരഞ്ഞെടുക്കുക. ഏര്‍ളി സ്റ്റേജ് ഇന്‍വെസ്റ്റ്‌മെന്റ് റിസ്‌കി സ്റ്റെപ്പ് ആയിട്ടാണ് ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സും വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ സ്ഥാപനങ്ങളും കണക്കാക്കുന്നത്. ഈ ഘട്ടത്തില്‍ ബിസിനസ് ലോണിനായി മറ്റ് ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കാനും ഇന്നവേറ്റേഴ്‌സിന് കഴിയില്ല. ഈ ബുദ്ധിമുട്ട് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഇടപെടല്‍.…
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ക്ലൗഡ് ആക്‌സിലറേഷന്‍ പ്രോഗ്രാമുമായി Oracle ഡല്‍ഹി എന്‍സിആര്‍, ബെംഗലൂരു, മുംബൈ എന്നിവിടങ്ങളില്‍ ആക്‌സിലറേഷന്‍ പ്രോഗ്രാമുകള്‍ നെക്സ്റ്റ് ജനറേഷന്‍ ആക്‌സിലറേഷന്‍ ഇനിഷ്യേറ്റീവാണ് Oracle ലക്ഷ്യമിടുന്നത് കോ വര്‍ക്കിംഗ് സ്‌പെയ്‌സും Oracle ക്ലൗഡിന്റെ സൗജന്യസേവനവും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രയോജനപ്പെടുത്താം Oracle.com/in/startup വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം ………… Divgi-TTS ല്‍ 100 കോടി നിക്ഷേപവുമായി ഒമാന്‍ ഇന്ത്യ ജോയിന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് പൂനെ ആസ്ഥാനമായുളള ഓട്ടോമൊബൈല്‍ കംപോണന്റ് മേക്കറാണ് Divgi-TTS ഒമാന്‍ സ്‌റ്റേറ്റ് ജനറല്‍ റിസര്‍വ്വ് ഫണ്ടിന്റെയും എസ്ബിഐയുടെയും സംയുക്ത സംരംഭമാണ് OIJIF പ്രൊഡക്ഷന്‍ കപ്പാസിറ്റി ഉയര്‍ത്താനും കൂടുതല്‍ പ്രൊഡക്ടുകള്‍ മാര്‍ക്കറ്റിലിറക്കാനും ഫണ്ട് വിനിയോഗിക്കും ആദ്യ റൗണ്ട് നിക്ഷേപത്തില്‍ Divgi-TTS 100 മില്യന്‍ ഡോളര്‍ സ്വരൂപിച്ചിരുന്നു ……………. മ്യൂസിക് സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപവുമായി Sony ലണ്ടന്‍ ആസ്ഥാനമായുളള Roli സ്റ്റാര്‍ട്ടപ്പിലാണ് നിക്ഷേപം നടത്തിയത് സ്മാര്‍ട്ട്‌ഫോണുകളിലൂടെ കംപോസ് ചെയ്യാവുന്ന ന്യൂ ജനറേഷന്‍ കീബോര്‍ഡ് ഡെവലപ്പേഴ്‌സാണ് Roli സോണിയുടെ വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ വിഭാഗമായ Sony Innovation Fund ആണ് നിക്ഷേപം നടത്തിയത്…