Author: News Desk

നിങ്ങളിത് വല്ലതും അറിയുന്നുണ്ടോ നാട്ടുകാരെ, അല്ലെങ്കിൽ അറിയാൻ മിനക്കെടാറുണ്ടോ? നിങ്ങളറിയാതെ നിങ്ങളുടെ കാശു പോകുന്ന വഴി കണ്ടോ. അതിങ്ങനെയാണ്, ഇത്രയുമാണ്. ഞെട്ടേണ്ട അത് നിങ്ങളുടെ കാശ് തന്നെയാണ്. ഇനിയെങ്കിലും ഒന്ന് ശ്രദ്ധിച്ചോളു. സേവനം നൽകേണ്ട ബാങ്കുകൾ ചൂഷകരാകുമ്പോൾ ഉപഭോക്താക്കളെ ചൂഷണം ചെയ്തു രാജ്യത്തെ ബാങ്കുകൾ സമ്പാദിച്ചതു ലക്ഷങ്ങളല്ല, 35,000 കോടി രൂപയാണ്. മിനിമം ബാലൻസ് സൂക്ഷിക്കാത്തതിനും നിശ്ചയിച്ച പരിധി കഴിഞ്ഞുള്ള എ.ടി.എം ഉപയോഗത്തിനുമടക്കം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ ബാങ്കുകൾ ഉപഭോക്താക്കളുടെ ‘പോക്കറ്റടിച്ച്’ നേടിയതാണീ തുക. ഇതിൽ 90 %വും സാധാരണക്കാരുടെ പക്കൽ നിന്നുമാണ് പോക്കറ്റടിച്ചതു എന്ന് വ്യക്തം.ബാങ്കുകൾ മത്സരിച്ച് പിഴ സ്വഭാവത്തിൽ ഉപഭോക്താക്കളിൽനിന്ന് പണം പിഴിയുക കൂടിയാണെന്ന് കേന്ദ്ര ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു . പണമിടപാടുകൾ നടന്നെന്ന വിവരമറിയിക്കാൻ വേണ്ടി എസ്.എം.എസ് അയച്ച വകയിൽ മാത്രം ബാങ്കുകൾ ഈടാക്കിയത് 6254 കോടിയാണ്. ബാങ്കുകൾ ഉപഭോക്താക്കൾക്ക് നൽകേണ്ട സേവനങ്ങൾ മാറാന് പരമാവധി നേട്ടമുണ്ടാക്കി റിസർവ് ബാങ്ക് ചട്ടങ്ങൾ ലംഘിക്കുകയാണെന്നും വ്യക്തമാകുന്നു.…

Read More

കൊച്ചി നഗരത്തിനുള്ളിലെ കലാ സാംസ്കാരിക കേന്ദ്രമായ ചങ്ങമ്പുഴ പാർക്ക് നവീകരണത്തിനായി തയാറെടുക്കുകയാണ്. നവീകരണ സംരംഭം, ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റിയും (ജിസിഡിഎ) കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡും (സിഎസ്‌എംഎൽ) സംയുക്തമായാണ് നടത്തുന്നത്. 4 കോടി രൂപ ചെലവ് വരുന്ന നവീകരണ പ്രവർത്തനങ്ങൾക്ക് സെപ്തംബർ 1 ന് തുടക്കമിട്ടു കഴിഞ്ഞു.   വർഷം മുഴുവനും പാർക്കിൽ കലാ സാംസ്കാരിക പരിപാടികൾ ഇടപ്പള്ളിയിൽ ജനിച്ച ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പേരിലുള്ള ഈ പാർക്ക് അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോനാണ് ഉദ്ഘാടനം ചെയ്തത്. പാർക്കിന് 12 ലക്ഷം രൂപയാണ് വാർഷിക അറ്റകുറ്റപ്പണി ചെലവ് ജിസിഡിഎ കണക്കാക്കുന്നത്.ചങ്ങമ്പുഴ കൾച്ചറൽ സെന്റർ (CSK) ആണ് ചങ്ങമ്പുഴ പാർക്ക് ഇപ്പോൾ പരിപാലിക്കുന്നത്. അറ്റകുറ്റപ്പണികൾക്കുള്ള ഗ്രാന്റായി ജിസിഡിഎ ഒരു നിശ്ചിത തുക നൽകുന്നുണ്ട്. കാലാനുസൃതമായ മാറ്റങ്ങൾ അവതരിപ്പിച്ചു കൊണ്ടുള്ള നവീകരണമാണ് പാർക്കിൽ നടത്തുന്നത്. കൂടുതൽ പ്രേക്ഷകരെ ഉൾക്കൊള്ളുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കും.. ജിസിഡിഎ സ്ഥലം ഏറ്റെടുത്ത് 1977-ൽ സ്ഥാപിതമായതാണ് പാർക്ക്.

Read More

മാഡൻ ജൂലിയൻ ഓസിലേഷൻ. എന്താണത് ? ഇതാണോ  ഇന്ത്യൻ സമ്പദ്ഘടന നേരിടാൻ ഒരുങ്ങുന്ന പുതിയ വെല്ലുവിളി; ഏറെ നിർണായകമാകും ഈ സെപ്റ്റംബർ എന്നാണ് റിപോർട്ടുകൾ. രാജ്യത്ത് കഴിഞ്ഞ 100 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ മഴ ലഭിച്ച ഓഗസ്റ്റ് മാസം ഈ വര്‍ഷമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്. സാധാരണ ലഭിക്കുന്നതിലും 30 മുതല്‍ 33 ശതമാനം വരെ കുറവാണ് മഴക്കണക്കില്‍ ഓഗസ്റ്റ് മാസം രാജ്യത്താകമാനം രേഖപ്പെടുത്തിയത്. എല്‍നിനോ പ്രതിഭാസമാണ് മഴക്കുറവിന് കാരണമെന്നാണ് വിലയിരുത്തല്‍. എന്നാൽ സെപ്റ്റംബറിൽ മാഡൻ ജൂലിയൻ ഓസിലേഷൻ ഇന്ത്യയെ രൂക്ഷമായി ബാധിക്കുമെന്നാണ്‌ സൂചന. വിലക്കയറ്റം അത് രൂക്ഷമാക്കും. അവശ്യ കാർഷിക ഉത്പാദനം കുറയുന്നത് രൂക്ഷമാകുന്നതോടെ ഭക്ഷ്യ സ്ഥിരത ഇല്ലാതാകും. കരുതൽ ശേഖരം കൂടുതലായി വിനിയോഗിക്കേണ്ടി വരും. ഫലമോ രാജ്യം വരൾച്ചയിലേക്കു നീങ്ങും. കാർഷിക വിളകളുടെ ഉത്പാദനത്തിലെ ഇടിവ് കാരണം അരി, ഗോതമ്പ്, പഞ്ചസാര എന്നിവയുടെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്കും നിയന്ത്രണമേർപ്പെടുത്തിയത് ഈ സൂചനയാണ് നൽകുന്നത്. തീർന്നിട്ടില്ല. വിലക്കയറ്റം രൂക്ഷമായാൽ…

Read More

ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെന്റിന്റെ ഈ കാലത്തു തെരുവ് കച്ചവടക്കാരിൽ നിന്നും ഇഷ്ടപെട്ട സാധനങ്ങൾ വാങ്ങാൻ ചില്ലറ തിരക്കേണ്ട അവസ്ഥയാണ്. എന്നാൽ ഇനി അതിനും ഒരു മാറ്റം വരുന്നു. കാഡിയിലൂടെ. ഇനി തെരുവ് കച്ചവടക്കാർക്കും തങ്ങളുടെ കൈയിലെ സ്മാർട്ട് വാച്ചിലൂടെ പണം സ്വീകരിക്കാം, അത് കാഡിയുടെ സ്മാർട്ട് വാച്ച് ആയിരിക്കണമെന്ന് മാത്രം. ഇതാണ് തെരുവുകളിലും വളരുന്ന ഡിജിറ്റൽ ഇന്ത്യ. തെരുവ് കച്ചവടക്കാർക്കായുള്ള കാഡി എന്ന സ്മാർട്ട് വാച്ച് പുറത്തിറക്കാൻ സ്റ്റാർട്ട് അപ്പ് proxgy. 1,000 രൂപ മാത്രം വിലയുള്ള, ഏറ്റവും കുറഞ്ഞ യുപിഐ പേയ്‌മെന്റുകൾക്കായിട്ട് തയാറാക്കിയതാണ് കാഡി-Kadi UPI- വാച്ചിന് USB ചാർജിഗ് ആവശ്യമില്ല, കൂടാതെ പ്രതിദിനം 1 രൂപ മുതൽ ആരോഗ്യ റിപ്പോർട്ടിംഗും ഇൻഷുറൻസും നൽകുന്നു.പരമ്പരാഗത ഐഎംപിഎസ്, എൻഇഎഫ്ടി, ആർടിജിഎസ് സേവനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇടപാട് സ്ഥിരീകരിക്കുന്ന എസ്എംഎസ് അറിയിപ്പ് അയയ്ക്കുന്നയാൾക്കും സ്വീകർത്താവിനും ലഭിക്കുന്നു, പരമ്പരാഗത റീട്ടെയിൽ സജ്ജീകരണത്തിനപ്പുറം പ്രവർത്തിക്കുന്ന കച്ചവടക്കാരെ ശാക്തീകരിക്കുന്നതിനാണ് കാഡി രൂപകൽപ്പന ചെയ്തിരിക്കുന്നത്. അവിടെയും ക്ലിക്കായതു സ്റ്റാർട്ടപ്പ്…

Read More

പുതിയ ജെ സീരീസ് എഞ്ചിനുമായി കരുത്തു കൂട്ടി പുറത്തിറക്കിയ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350   ഇന്ത്യൻ നിരത്തുകളിലും ആധിപത്യമുറപ്പിക്കാൻ എത്തുകയാണ്.   ക്ലാസിക് 350, മീറ്റിയോർ 350 എന്നീ മറ്റ് ആധുനിക 350 ബൈക്കുകൾക്ക് സമാനമായിരിക്കും ആദ്യകാല ബുള്ളറ്റിന്റെ ലുക്കുള്ള ഈ പുതിയ ബുള്ളറ്റ് 350. കൂടുതൽ മോടിയുള്ളതും സ്റ്റേബിളും വിശ്വസനീയവുമായ പുതിയ ജെ-സീരീസ് എൽഎസ് (ലോംഗ് സ്ട്രോക്ക്) എഞ്ചിൻ 349 സിസി കരുത്തുമായിട്ടാണ് വരുന്നത്. 349 CC എൻജിൻട്രാക്റ്റബിലിറ്റിയും കുറഞ്ഞ വൈബ്രേഷനും വിന്റേജ് ഡിസൈൻ LCD സ്ക്രീൻ, യുഎസ്ബി ചാർജിങ് പോർട്ടും ഓവൽ മാസ്റ്റർ സിലിണ്ടറും ഡിസ്ക് ബ്രേക്ക്, ഡ്യുവൽ-ചാനൽ എബിഎസ്, ഗോൾഡ് പിൻസ്ട്രിപ്പിങ്, ക്രോം എഞ്ചിൻ എന്നിവയും പുതിയ ജെ സീരീസ് 349 സിസി എഞ്ചിന്റെ പ്രധാന സവിശേഷതകൾ ട്രാക്റ്റബിലിറ്റിയും കുറഞ്ഞ വൈബ്രേഷനുമാണ്. സർവ്വീസ് ചെയ്യാനുള്ള കാലയളവും വളരെയെധികം വർധിക്കുന്നുവെന്നതും എഞ്ചിന്റെ പ്രത്യേകതയാണ്. മെച്ചപ്പെട്ട ലോ-എൻഡ് ഗ്രണ്ടും എഞ്ചിനുണ്ട്. ഈ എഞ്ചിൻ 6,100 ആർപിഎമ്മിൽ 20.2 ബിഎച്ച്പി പവറും 4,000 ആർപിഎമ്മിൽ 27 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. പുതിയ…

Read More

അങ്ങനെ ആദിത്യൻ വിക്ഷേപണ വാഹനത്തിലേറി സൂര്യനെകാണാനുള്ള തന്റെ യാത്രക്ക് തുടക്കമിട്ടു കഴിഞ്ഞു. ഇനി നീണ്ട 4 മാസം. കൃത്യമായി പറഞ്ഞാൽ 125 ദിവസത്തെ യാത്ര. അത് കഴിയുമ്പോൾ നേരത്തെ നിശ്ചയിച്ചുറപ്പിച്ച ഭ്രമണ പഥത്തിലേക്കെത്തും.പിന്നെ ഒന്നിന് പുറകെ ഒന്നായി നിരവധി പഠനങ്ങൾ . 5.2 വർഷം നീളുന്ന നീണ്ട ഒരു ദൗത്യത്തിനായാണ് ഇന്ത്യ ആദിത്യ L1 നെ സൂര്യന്റെ അടുത്തേക്ക് അയച്ചിരിക്കുന്നത്. ഐഎസ്ആർഒയിലൂടെ ഇന്ത്യ, ആദിത്യ എൽ1-നൊപ്പം നക്ഷത്ര പര്യവേക്ഷണത്തിന്റെ പാത ആരംഭിചിരിക്കുന്നു. . ആദിത്യ എൽ1 വെറുമൊരു ദൗത്യം മാത്രമല്ല, നമ്മുടെ സൂര്യനെ മനസ്സിലാക്കുന്നതിൽ പ്രത്യാശയുടെ വെളിച്ചമാണ്. ഈ വിക്ഷേപണത്തോടെ, ബഹിരാകാശ പര്യവേഷണത്തിൽ ഇന്ത്യ അതിന്റെ സ്ഥാനം ഉറപ്പിക്കുന്നു. അതിന്റെ കണ്ടെത്തലുകൾക്കായി കാത്തിരിക്കുമ്പോൾ, ഒരു കാര്യം വ്യക്തമാണ്: ആദിത്യ എൽ1 ശോഭനമായ ഭാവിയിലേക്കുള്ള കുതിപ്പാണ്. ആദിത്യ L1 ന്റെ യാത്രയിൽ അത് ആദ്യം ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലെത്തും. അതിന്റെ പ്രൊപ്പൽഷൻ സിസ്റ്റം ഉപയോഗിച്ച്, ബഹിരാകാശ പേടകം L1-ലേക്ക് കുതിക്കും. ജനുവരി പകുതിയോടെ…

Read More

അറബിക്കിനായുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാർജ് ലാങ്ഗ്വേജ് മോഡൽ പുറത്തിറക്കി അബുദാബി.ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന ഭാഷകളിലൊന്ന് AI മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് അബുദാബി Jais എന്ന അറബിക്ക്- ഇംഗ്ലീഷ് ഓപ്പൺ സോഴ്സ് മോഡൽ വികസിപ്പിച്ചെടുത്തത്. അബുദാബി AI കമ്പനിയായ G42, മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്‌സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സിലിക്കൺ വാലി ആസ്ഥാനമായുള്ള സെറിബ്രാസ് സിസ്റ്റംസ് എന്നിവയുടെ യൂണിറ്റായ ഇൻസെപ്ഷൻ ആണ് ജെയ്‌സ് വികസിപ്പിച്ചെടുത്തത്. അറബി ഭാഷക്ക് നിലവിലുള്ള മറ്റ് LLM-കളെ അപേക്ഷിച്ച് Jais കൂടുതൽ കൃത്യതയുള്ളതാണെന്ന് ഡെവലപ്പർമാർ പറഞ്ഞു. മെഷീൻ ലേണിംഗ് പ്ലാറ്റ്‌ഫോമിൽ ഹഗ്ഗിംഗ് ഫേസിൽ ഇത് ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്. ജപ്പാനിലും ഇന്ത്യയിലും നടത്തിയ ശ്രമങ്ങൾക്ക് സമാനമായി ഇംഗ്ലീഷ് ഇതര LLM-കളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശാസ്ത്ര-കമ്പ്യൂട്ടിംഗ് കമ്മ്യൂണിറ്റികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കൂടുതൽ ചുവടുവയ്പ്പാണ് ജെയ്‌സിന്റെ സമാരംഭമെന്ന് ഇൻസെപ്ഷൻ ചീഫ് എക്‌സിക്യൂട്ടീവ് ആൻഡ്രൂ ജാക്‌സൺ പറഞ്ഞു. “ചോദ്യങ്ങൾക്കുള്ള പ്രതികരണങ്ങൾ സൃഷ്‌ടിക്കുക, പ്രമാണങ്ങൾ സൃഷ്‌ടിക്കുക, വിവർത്തനങ്ങൾ, ഇമെയിലുകൾ, ഉപദേശങ്ങളും ശുപാർശകളും നൽകൽ എന്നിങ്ങനെയുള്ള ജനറേറ്റീവ് ഉപയോഗ കേസുകളിൽ…

Read More

ഇന്ത്യൻ റയിൽവെയുടെ പരമോന്നത ബോഡിയായ റെയിൽവേ ബോർഡിന്റെ ആദ്യ വനിതാ സിഇഒയും ചെയർപേഴ്‌സണുമായി ജയ വർമ സിൻഹ IRMS ചുമതലയേറ്റു. ഇന്ത്യൻ റെയിൽവേയുടെ 166 വർഷത്തെ ചരിത്രത്തിലെ ഈ സ്ഥാനം വഹിക്കുന്ന ആദ്യ വനിതയായി അവർ . ചരിത്രപരമായ നീക്കത്തിൽ, ഇന്ത്യൻ റെയിൽവേ മാനേജ്‌മെന്റ് സർവീസസിലെ (ഐആർഎംഎസ്) പരിചയസമ്പന്നനായ ജയ വർമ സിൻഹയെ റെയിൽവേ ബോർഡിന്റെ പുതിയ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി നിയമിക്കുന്നതിന് ക്യാബിനറ്റിന്റെ അപ്പോയിന്റ്‌മെന്റ് കമ്മിറ്റി (എസിസി) അനുമതി നൽകിയിരുന്നു . 2023 ഒക്ടോബർ 1 മുതൽ 2024 ഓഗസ്റ്റ് 31 വരെ അധിക പുനർ-തൊഴിൽ കാലാവധിയോടെയാണ് ജയ വർമ സിൻഹ ബോർഡ് ചെയർപേഴ്‌സണായി തുടരുക. നിലയിൽ റെയിൽവേ മന്ത്രാലയത്തിലെ റെയിൽവേ ബോർഡിലെ ഓപ്പറേഷൻസ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് അംഗമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു .. കൂടാതെ, ഇന്ത്യൻ റെയിൽവേയിലെ ചരക്ക്, യാത്രാ സേവനങ്ങളുടെ മൊത്തത്തിലുള്ള ഗതാഗതത്തിന്റെ ഉത്തരവാദിത്തവും സിൻഹയ്ക്കാണ്. അലഹബാദ് യൂണിവേഴ്‌സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിയായ സിൻഹ 1988-ൽ…

Read More

ഇത്തവണത്തെ ഓണം, സംസ്ഥാനത്തെ കുടുംബശ്രീ സംരംഭങ്ങൾ ഒരു ആഘോഷമാക്കി മാറ്റുകയായിരുന്നു. 23.09 കോടി രൂപയുടെ കച്ചവടമാണ് കുടുംബശ്രീയുടെ 1087 ഓണച്ചന്തകളിലായി നടന്നത്. ഇത്‌ കഴിഞ്ഞ വർഷം 19 കോടിയായിരുന്നു, ഇത്തവണ ലഭിച്ചത് നാലുകോടിയുടെ വർദ്ധനവ്‌.പൂകൃഷിയുടെ കാര്യത്തിലും പൂ വിപണനത്തിലും ഇത്തവണ കുടുംബശ്രീ ഉജ്വല നേട്ടമാണ് കൈവരിച്ചത്‌.എല്ലാ സിഡിഎസ് തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും കുടുംബശ്രീ ഓണം വിപണന മേളകളൊരുക്കിയിരുന്നു. 3.25 കോടി രൂപയുടെ വിൽപ്പന നടത്തിയ എറണാകുളം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. ഏറ്റവും കൂടുതൽ മേളകൾ നടത്തിയത്‌ മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിലാണ്‌.  സംരംഭങ്ങളുടെ ഉത്പന്നങ്ങൾക്ക് മികച്ച പ്രതികരണം കുടുംബശ്രീയുടെ 20,990 സ്വയം സഹായക സംഘങ്ങളുടെയും 28,401 ചെറുകിട സംരംഭങ്ങളുടെയും ഉൽപ്പന്നങ്ങള്‍ മേളയിൽ വിൽപ്പന നടത്തി.ന്യായവിലയ്ക്ക്  പരിശുദ്ധവും മായംകലരാത്തതുമായ തനത് ഉല്‍പ്പന്നങ്ങളാണ് കുടുംബശ്രീ ഓരോ കേന്ദ്രത്തിലും ലഭ്യമാക്കിയത്. കുടുംബശ്രീ സൂക്ഷ്മ സംരംഭകരും സംഘകൃഷി സംഘങ്ങളും ഉല്‍പ്പാദിപ്പിക്കുന്ന വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ തോതിലാണ് ആവശ്യക്കാരെത്തിയത്. വിവിധ തരം ധാന്യപ്പൊടികള്‍, ഭക്ഷ്യോല്‍പ്പന്നങ്ങള്‍, കാര്‍ഷിക…

Read More