Author: News Desk
ലേഡി സൂപ്പർ സ്റ്റാർ എന്ന് നയൻതാരയെ വെറുതെയല്ല വിളിക്കുന്നത്. ടോളിവുഡാണെങ്കിലും ബോളിവുഡാണെങ്കിലും ബോക്‌സ് ഓഫീസ് ഹിറ്റാണ് നയൻസിന്റെ സിനിമകൾ. സിനിമകളിൽ മാത്രമല്ല, സംരംഭങ്ങളിലും ഹിറ്റടിക്കാനുള്ള ഒരുക്കത്തിലാണ് നയൻസും ഭർത്താവും സംവിധായകനുമായ വിഗ്നേഷ് ശിവനും. സെലിബ്രറ്റി എൻട്രപ്രണർമാരാകുന്ന അടുത്ത ദമ്പതികൾ. ഇരുവരുടെയും 9Skin ബ്രാൻഡ് മാർക്കറ്റിൽ എത്തി കഴിഞ്ഞു. ചർമ്മ പരിചരണ ഉത്പന്നങ്ങളുമായാണ് 9Skin ബ്രാൻഡ് വിപണിയിലെത്തിയത്.ബ്രാൻഡിന്റെ സഹസ്ഥാപക സിങ്കപ്പൂരിൽ നിന്നുള്ള സീരിയൽ എൻട്രപ്രണർ ഡെയ്‌സി മോർഗനാണ് (Daisy Morgan). നയൻതാരയും വിഗ്നേഷ് ശിവനും ഇതിന് മുമ്പ് ചെന്നൈയിലെ ‘ചായ് വാലി’യിൽ നിക്ഷേപം നടത്തിയിരുന്നു.നയൻസിന്റെ സ്‌കിൻകെയർ സൗന്ദര്യ വർധ, ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങളിലാണ് 9Skin ഇപ്പോൾ ശ്രദ്ധിക്കുന്നത്. ഓരോരുത്തരുടെയും ആവശ്യം മനസിലാക്കിയുള്ള ചർമ പരിചരണ ഉത്പന്നങ്ങളാണ് 9Skin-ന്റേത് എന്ന് നയൻതാര പറഞ്ഞു. ഏത് സ്‌കിൻ ടൈപ്പിനു പറ്റുന്ന ഉത്പന്നങ്ങളും ബ്രാൻഡിന് കീഴിൽ ലഭിക്കുമെന്ന് ഇരുവരും ഉറപ്പ് നൽകുന്നു. ബൂസ്റ്റർ ഓയിലായ സ്‌കിന്റിലേറ്റ് (Skintillate), നൈറ്റ് ക്രീം റെജുവനേറ്റ് (Rejuvenate), ആന്റി ഏയ്ജിങ് സെറമായ…
ചിത്രങ്ങളെടുക്കുന്ന AI സാങ്കേതിക വിദ്യ ശ്രദ്ധ പിടിച്ചു പറ്റിയതോടെ പ്രശസ്തമായ ദുബായ് ജൈടെക്സ് ആഗോള ടെക് എക്സിബിഷനിൽ ഇത്തവണത്തെ ഔദ്യോഗിക മീഡിയ പാർട്ണറായി SaaS മേഖലയിലെ കേരളാ സ്റ്റാർട്ടപ് പ്രീമാജിക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് കേരളത്തിൽ നിന്നുള്ള ഒരു സ്റ്റാർട്ടപ് ലോകത്തെ ഏറ്റവും വലിയ ടെക്നോളജി മേളകളിലൊന്നായ ജൈടെക്സ് മേളയുടെ പ്രധാന പങ്കാളിയാകുന്നത്. ജൈടെക്സിന് അനുബന്ധമായി നടക്കുന്ന എക്സ്പാൻഡ് നോർത്ത് സ്റ്റാർ എന്ന സ്റ്റാർട്ടപ്പ് മേളയിലും കൊച്ചി ആസ്ഥാനമായ പ്രീമാജിക്ക് പ്രധാന പങ്കാളിയാണ്. ഒക്ടോബർ 15 മുതൽ 20 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് 43-ാമത് ജൈടെക്സ് മേള അരങ്ങേറുന്നത്.മേളയ്ക്കെത്തുന്ന ആരുടെ ഫോട്ടോയും തൽസമയം അവരവരുടെ മൊബൈൽ ഫോണിലേക്ക് എത്തിക്കുന്ന പ്രീമാജിക്കിന്റെ AI സാങ്കേതികവിദ്യയാണ് ജൈടെക്സ് മീഡിയ പാർട്ണർ ആയി സ്റ്റാർട്ടപ്പിനെ നയിച്ചത്. അങ്ങനെ കൈമാറുന്ന ഫോട്ടോകൾ വ്യക്തികൾ അവരുടെ ഓൺലൈൻ പ്ലാറ്റുഫോമുകളിൽ പങ്കുവയ്ക്കുമ്പോൾ വസ്തുനിഷ്ഠമായ ഉള്ളടക്കങ്ങൾ അതിനൊപ്പം സൃഷ്ഠിക്കപ്പെടുന്നു എന്നതിലാണ് പ്രീമാജിക്കിന്റെ മികവ് . കേരളത്തിലെ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയ്ക്ക് ലഭിച്ച…
താഴെ നഗരങ്ങളെ കണ്ട്, മേഘങ്ങള്‍ക്കിടയിലൂടെ ഒരു ബസ് യാത്ര ഇങ്ങനെയൊരു യാത്രയ്ക്ക് ഇന്ത്യന്‍ നഗരങ്ങള്‍ ഇനി എത്ര കാത്തിരിക്കണം? സ്‌കൈ ബസ് അഥവാ ആകാശ ബസ്സുകള്‍ ഇന്ത്യയിലെ നഗരങ്ങള്‍ക്ക് മുകളില്‍ കൂടി ഓടുന്നത് അത്ര വിദൂരമായിരിക്കില്ല. ഷാര്‍ജയിലെ യു സ്‌കൈ (uSkY) ടെക്‌നോളജിയുടെ പൈലറ്റ് സര്‍ട്ടിഫിക്കേഷനും എക്‌സപീരിയന്‍സ് സെന്ററും കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഇന്ത്യയിലും സ്‌കൈ ബസിനുള്ള സാധ്യത വീണ്ടും തെളിഞ്ഞത്. സ്‌കൈ ബസില്‍ പരീക്ഷണ യാത്രയും നടത്തിയാണ് മന്ത്രി യു സ്‌കൈയില്‍ നിന്ന് മടങ്ങിയത്. സ്‌കൈ ബസ് ടെക്‌നോളജി എളുപ്പമല്ലെങ്കിലും ചെറിയ ദൂരപരിധിയില്‍ ഇന്ത്യയിലും സ്‌കൈ ബസ് പരീക്ഷണ ഓട്ടം നടത്തും. സ്‌കൈ ബസ്സുകള്‍ രാജ്യത്തേക്ക് കൊണ്ടുവരാന്‍ യു-സ്‌കൈ ടെക്‌നോളജി, ചെന്നൈയിലെ ഐ- സ്‌കൈയുമായി (iSky) കരാറുണ്ടാക്കിയതായി മന്ത്രി പറഞ്ഞു. അര്‍ബന്‍ മൊബിലിറ്റി സുഗമമാക്കുകയാണ് സ്‌കൈ ബസ് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടക്കത്തില്‍ ഡല്‍ഹി, ബെംഗളൂരു, പൂനെ തുടങ്ങിയ നഗരങ്ങളിലായിരിക്കും സ്‌കൈ ബസുകള്‍ എത്തുകയെന്നാണ്…
ഒക്‌ടോബർ അഞ്ചിന് തുടക്കമിട്ട ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിനായി 26 ബ്രാൻഡുകളെ അണിനിരത്തി ഔദ്യോഗിക ബ്രോഡ്കാസ്റ്റർ ഡിസ്നി സ്റ്റാർ. ഇക്കുറി PhonePe, Dream11, LendingKart എന്നിങ്ങനെ 3 സ്റ്റാർട്ടപ്പുകൾ ആണ് പ്രധാനമായും സ്പോൺസേഴ്സായി എത്തുന്നത്. coco cola, ഗൂഗിൾ പേ, HUL തുടങ്ങിയ സ്ഥാപനങ്ങൾ ആധിപത്യം പുലർത്തുന്ന ലിസ്റ്റിൽ കഴിഞ്ഞ തവണ 16 സ്റ്റാർട്ടപ്പുകൾ ബ്രാൻഡിങ്ങിനായി അണിനിരന്നിരുന്നു. കഴിഞ്ഞ വർഷത്തെ മത്സരത്തിൽ പങ്കാളിയായിരുന്ന എഡ് ടെക്ക് Byju’s, ഹെൽത്ത് കെയർ സ്റ്റാർട്ടപ്പ് Pharmeasy, യൂണികോൺ സ്റ്റാർട്ടപ്പ് Cars 24, ഓട്ടോമൊബൈൽ സ്റ്റാർട്ടപ്പ് CarDekho എന്നിവയുടെ അഭാവവും ഇത്തവണ ശ്രദ്ധേയമാണ്. ഇത്തവണത്തെ ബ്രാൻഡിങ്ങിലൂടെ ടിവി, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ പരസ്യവരുമാനം 2,000-2,200 കോടി രൂപ നേടുമെന്ന് ഡിസ്നി സ്റ്റാർ പ്രതീക്ഷിക്കുന്നു. ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിന്റെ 2023 പതിപ്പിൽ പരസ്യദാതാക്കളെന്ന നിലയിൽ സ്റ്റാർട്ടപ്പുകളുടെ അഭാവം ശ്രദ്ധേയമാണ്. ലോകകപ്പിന്റെ 2023 പതിപ്പിനായി സ്‌പോൺസർമാരായി സൈൻ അപ്പ് ചെയ്‌ത 26 ബ്രാൻഡുകളിൽ ഫോൺപേ, ഡ്രീം11, ലെൻഡിംഗ്കാർട്ട് എന്നീ…
“മേക്ക് ഇൻ ഇന്ത്യ” യിൽ നിർമിച്ച ആദ്യത്തെ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തേജസ് ഇരട്ട സീറ്റർ വിമാനം ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറി. നിലവിൽ എച്ച്എഎല്ലിന് IAF-ൽ നിന്ന് ലഭിച്ച 18 ഇരട്ട സീറ്റ് തേജസിന്റെ ഓർഡറിൽ 2023-24 കാലഘട്ടത്തിൽ എട്ടെണ്ണം വിതരണം ചെയ്യാമെന്നാണ് പ്രതീക്ഷ. ബാക്കിയുള്ള 10 എണ്ണം 2026-27 ഓടെ വിതരണം ചെയ്യും. ഇതോടെ LCA ഇരട്ട-സീറ്റർ വേരിയന്റിന്റെ നിർമ്മാണം, അത്തരം കഴിവുകൾ തങ്ങളുടെ പ്രതിരോധ സേനയിൽ പ്രവർത്തനക്ഷമമാക്കിയ എലൈറ്റ് രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഉൾപ്പെടുന്നു.IAF ന്റെ പരിശീലന ആവശ്യകതകളെ പിന്തുണയ്ക്കുന്നതിനും ആവശ്യമെങ്കിൽ യുദ്ധ മുഖത്ത് ഒരു പോരാളിയുടെ റോളിലേക്ക് സ്വയം മറുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഭാരം കുറഞ്ഞതും ഓൾ-വെതർ മൾട്ടി-റോൾ 4.5 ജനറേഷൻ വിമാനമാണ് തേജസ് ഇരട്ട സീറ്റർ. റിലാക്‌സ്ഡ് സ്റ്റാറ്റിക് സ്റ്റെബിലിറ്റി, ക്വാഡ്രാപ്ലെക്‌സ് ഫ്‌ളൈ-ബൈ-വയർ ഫ്ലൈറ്റ് കൺട്രോൾ, അശ്രദ്ധമായ മാനേജിംഗ്, അഡ്വാൻസ്ഡ് ഗ്ലാസ് കോക്‌പിറ്റ്, ഇന്റഗ്രേറ്റഡ് ഡിജിറ്റൽ ഏവിയോണിക്‌സ് സംവിധാനങ്ങൾ, എയർഫ്രെയിമിനായുള്ള…
OpenAI യുടെ CEO യും അമേരിക്കൻ നിക്ഷേപകനുമായ സാം ആൾട്ട്മാൻ നടത്തിയ ഏറ്റവും പുതിയ നിക്ഷേപ പിന്തുണ ലോക ടെക്ക് ശ്രദ്ധ നേടുകയാണ്. രണ്ട് ഇന്ത്യൻ കൗമാരക്കാർ ചേർന്ന് സ്ഥാപിച്ച AI സ്റ്റാർട്ടപ്പ് Induced AIക്കാണ് സാം ആൾട്ട്മാൻ കൈകൊടുത്തിരിക്കുന്നത്. വർക്ക്ഫ്ലോ ഓട്ടോമേറ്റ് ചെയ്യുന്നതിന് ബിസിനസ്സുകളെ സഹായിക്കാനാണ് Induced AI ലക്ഷ്യമിടുന്നത്. 19 കാരനായ ആയുഷ് പഥക്, 18കാരനായ ആര്യൻ ശർമ്മ എന്നിവർ ചേർന്ന് ഇക്കൊല്ലം ആദ്യം സ്ഥാപിച്ച ഇൻഡ്യൂസ്ഡ് എഐക്ക് ബ്രൗസർ-നേറ്റീവ് വർക്ക്ഫ്ലോക്കായി ഒരു ഇന്റഗ്രേഷൻ ഇക്കണോമി നിർമ്മിക്കാൻ കഴിയുമെന്ന് വാദിക്കുന്നു. Induced AI അതിന്റെ സീഡ് ഫണ്ടിംഗ് റൗണ്ടിൽ 2.3 മില്യൺ ഡോളർ സമാഹരിച്ചതായി അറിയിച്ചു, അതിന്റെ നിക്ഷേപകരിൽ സിഗ്നൽഫയർ, അൺടൈറ്റിൽഡ് വെഞ്ചേഴ്‌സ്, എസ്‌വി ഏഞ്ചൽ, സൂപ്പർസ്‌ക്രിപ്റ്റ്, ബാലാജി ശ്രീനിവാസൻ, ജൂലിയൻ വെയ്‌സർ, ഐഡിഇഒ കൊളാബ്, ഒൺഡെക്ക് എന്നിവ ഉൾപ്പെടുന്നു. Induced AI, ബിസിനസ്സുകളെ അവരുടെ വർക്ക്ഫ്ലോക പ്ലെയിൻ ഇംഗ്ലീഷിൽ ഇൻപുട്ട് ചെയ്യാൻ സഹായിക്കും. കൂടാതെ സ്‌ക്രീൻ ഉള്ളടക്കം…
ഓഗസ്റ്റിൽ രാജ്യത്തേക്കെത്തിയ വിദേശ നിക്ഷേപ ഒഴുക്കിൽ 123 ശതമാനം വർദ്ധന. മുൻവർഷം ഇതേ കാലയളവിനേക്കാൾ 123 ശതമാനം വർദ്ധനയാണുണ്ടായതെന്ന് റിസർവ് ബാങ്കിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ വ്യവസായ മേഖലയിലേക്ക് വിദേശ നിക്ഷേപം ഗണ്യമായി ഒഴുകുന്നു എന്ന നല്ല സൂചനയാണിത്. പോർട്ട് ഫോളിയോ നിക്ഷേപം, ഏറ്റെടുക്കലുകളും ലയനങ്ങളും അടക്കം നേരിട്ടുള്ള നിക്ഷേപം എന്നിവയുടെ രൂപത്തിലാണ് വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് വരുന്നത്. അദാനി ഗ്രൂപ്പിന്‍റെ അദാനി പവറിൽ ജിക്യുജി പാർട്ടണേഴ്സ് നടത്തിയ 180 കോടി ഡോളറിന്‍റെ നിക്ഷേപമാണ് ആഗസ്റ്റിലെ വിദേശ പണമൊഴുക്ക് കുത്തനെ കൂടാൻ ഇടയാക്കിയത്. ആഗസ്റ്റിൽ മൊത്തം 520 കോടി ഡോളറിന്‍റെ വിദേശ മൂലധന നിക്ഷേപമാണ് ഇന്ത്യയിലെത്തിയത്. ഇതിൽ ബഹു ഭൂരിപക്ഷവും അടിസ്ഥാനസൗകര്യ വികസന രംഗത്താണ് ലഭിച്ചത്. റീട്ടെയ്ൽ വ്യാപാരം, കൺസ്യൂമർ പ്രോഡക്റ്റ്സ് തുടങ്ങിയ മേഖലകളിലേക്കും വൻതോതിൽ വിദേശ നിക്ഷേപം ഒഴുകിയെത്തുകയാണ്. അതേസമയം സ്റ്റാർട്ടപ്പ് സ്ഥാപനങ്ങളിൽ നിക്ഷേപം കാര്യമായിട്ടില്ല. മുൻനിര സ്റ്റാർട്ടപ്പുകളായ ബൈജൂസ്, നൈക്ക, സ്വീഗി, സൊമാറ്റോ തുടങ്ങിയവയിൽ നിക്ഷേപം നടത്തിയ…
ബിസിനസ് ലോകത്ത് SNS എന്ന് വിളിപ്പേരുള്ള ചെന്നൈ സ്വദേശി എസ് എൻ സുബ്രഹ്മണ്യൻ ലാർസൻ ആൻഡ് ടൂബ്രോ എന്ന മൾട്ടി ബില്യൺ ഡോളർ കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി അധികാരമേറ്റെടുത്തു. നിലവിൽ ഡയറക്ടർ ബോർഡ് അംഗമായ പ്രവർത്തിക്കുന്ന അദ്ദേഹം 2017 ജൂലൈ മുതൽ L&T യുടെ സിഇഒയും എംഡിയും ആണ്. എസ് എൻ എസ് LTIMindtree, L&T ടെക്നോളജി സർവീസസ് എന്നിവയുടെ ബോർഡുകളിൽ വൈസ് ചെയർമാൻ, L&T മെട്രോ റെയിൽ ലിമിറ്റഡിന്റെ (ഹൈദരാബാദ്) ചെയർമാൻ, L&T ഫിനാൻസ് ഹോൾഡിംഗ്സ് ലിമിറ്റഡിന്റെ ഡയറക്ടറും ചെയർപേഴ്സണും എന്നീ പദവികളും വഹിക്കുന്നുണ്ട്. . L&T യുടെ സിഇഒയും എംഡിയും ആയിരുന്ന കാലയളവിൽ എസ്എൻഎസ്, എൽ ആൻഡ് ടിയുടെ ഇൻഫ്രാസ്ട്രക്ചർ ബിസിനസിനെ രാജ്യത്തെ ഏറ്റവും വലിയ കൺസ്ട്രക്ഷൻ ഓർഗനൈസേഷനായും ലോകത്തിലെ ഏറ്റവും വലിയ സ്ഥാപനമായും മാറ്റി. ഡിജിറ്റലൈസേഷൻ, ബിഗ് ഡാറ്റ, പ്രവചനാത്മക വിശകലനം എന്നിവയുടെ വികസസനത്തിനൊപ്പം മുന്നിട്ടിറങ്ങി, എൽ ആൻഡ് ടിയുടെ വിപുലമായ ബിസിനസ്സ് താൽപ്പര്യങ്ങളെ…
RBI യുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഇ-കുബേർ രസീതുകളും പേയ്‌മെന്റുകളും സംബന്ധിച്ച വിവിധ കേന്ദ്ര സർക്കാർ ഇടപാടുകൾക്കായി മാർച്ച് 31 ഞായറാഴ്ചയും പ്രവർത്തനക്ഷമമാകും. സർക്കാർ ഇടപാടുകൾ സുഗമമാക്കുവാനാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ e-kuber കോർ ബാങ്കിംഗ് സൊല്യൂഷൻ നടപ്പാക്കിയിരിക്കുന്നത്. 2024 മാർച്ച് 31 ന് പ്രോസസ്സ് ചെയ്യുന്ന, ഇ-കുബേറുമായി സംയോജിപ്പിച്ചുള്ള, സർക്കാർ ഇടപാടുകൾ 2023-24 സാമ്പത്തിക വർഷത്തിൽ തന്നെ ഗവൺമെന്റിന്റെ ക്യാഷ് ബാലൻസിലേക്ക് എത്തുമെന്ന് ആർബിഐ പറയുന്നു. അതിനായി മാർച്ച് 31 ഞായറാഴ്ച സാമ്പത്തിക സ്ഥാപനങ്ങൾക്ക് പ്രവർത്തി ദിവസമായിരിക്കുമെന്നും , അവർക്കായി ഇ കുബേർ പ്രവർത്തനക്ഷമമായിരിക്കുമെന്നും RBI വിജ്ഞാപനത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. സാധാരണയായി ജനുവരി 26 (റിപ്പബ്ലിക് ദിനം), ഓഗസ്റ്റ് 15 (സ്വാതന്ത്ര്യദിനം), ഒക്ടോബർ 2 (ഗാന്ധി ജയന്തി) തുടങ്ങിയ അവധി ദിവസങ്ങളിൽ എല്ലാ മാസത്തെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും എല്ലാ ഞായറാഴ്ചകളിലും ഇ-കുബേർ പ്രവർത്തിക്കില്ല. 2023-24 സാമ്പത്തിക വർഷത്തിലെ തന്നെ രസീതുകളും പേയ്‌മെന്റുകളും സംബന്ധിച്ച എല്ലാ സർക്കാർ ഇടപാടുകളും കണക്കിലെടുക്കുന്നതിന് ഉള്ള…
ടീമുകളെല്ലാം റെഡി, ചൊവ്വാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ഇംഗ്ലണ്ടും ന്യൂസ് ലൻഡും നേർക്കു നേർ പൊരുതുന്നതോടെ ഏകദിന ക്രിക്കറ്റ് ലോക കപ്പിന് തുടക്കമാവും. കളിയിൽ ആര് ജയിച്ചാലും കളിക്ക് പുറത്ത് നേട്ടമുണ്ടാക്കുക ഡിസ്‌നി സ്റ്റാർ ആയിരിക്കും. 3,500 കോടിയെങ്കിലും പരസ്യവരുമാനം ഡിസ്‌നി സ്റ്റാറിന് ലോക കപ്പിന്റെ സംപ്രേഷണത്തിൽ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 12 വർഷത്തിന് ശേഷം ഇന്ത്യയിലെത്തുന്ന ലോക കപ്പിന് കാണികൾ ധാരാളമുണ്ടാകും. എല്ലാവർക്കും സ്റ്റേഡിയത്തിൽ നേരിട്ട് എത്താൻ സാധിക്കാത്തത് കൊണ്ട് കളി കാണാൻ ടെലിവിഷന്റെയും ഡിജിറ്റൽ പ്ലാറ്റ് ഫോമുകളുടെയും മുന്നിലിരിക്കുന്നവരുടെ എണ്ണം കൂടും. കളി കാണികളുടെയും പരസ്യക്കാരുടെയും എണ്ണത്തിൽ റെക്കോർഡ് തകർക്കുമെന്നാണ് ഡിസ്‌നി സ്റ്റാർ കണക്കു കൂട്ടുന്നത്. കണക്കു കൂട്ടൽ ശരിയായാൽ ഇന്ത്യൻ പ്രീമിയർ ലീഗിന് (Indian Premier League) ശേഷമുള്ള പണം വാരി കളിയായി ഐസിസി മാറും. പരസ്യങ്ങളെ ഇതിലേഐപിഎല്ലിന്റെ ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ തവണ ഡിജിറ്റൽ സംപ്രേഷണ അവകാശവും ടെലിവിഷൻ സംപ്രേഷണത്തിനുള്ള അവകാശവും രണ്ട് കമ്പനികൾക്കായിരുന്നു…