Author: News Desk
സഹകരണ മേഖലയ്ക്കായി കോഴിക്കോട് ഐഐഎമ്മില്‍ ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോടെ 29 നും 30 നുമാണ് ഹാക്കത്തോണ്‍ നടക്കുന്നത്. സഹകരണ സെക്ടറിലെ സ്ഥാപനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് സാങ്കേതിക പരിഹാരം തേടുകയാണ് ലക്ഷ്യം. രാജ്യത്ത് ആദ്യമായിട്ടാണ് സഹകരണ മേഖലയ്ക്കായി മാത്രം ഒരു ഹാക്കത്തോണ്‍ നടത്തുന്നതെന്ന് സംഘാടകര്‍ ചൂണ്ടിക്കാട്ടി. 2 മുതല്‍ 6 പേര്‍ വരെയടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക് ഹാക്കത്തോണില്‍ പങ്കെടുക്കാം. പ്രൊഡക്ടുകളുടെ മാര്‍ക്കറ്റ് റീച്ച് എളുപ്പമാക്കുന്നതും കോ-ഓപ്പറേറ്റീവ് സെക്ടറിലെ ഇ ഗവേണന്‍സും ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ സൊല്യൂഷനുകള്‍ കണ്ടെത്താം. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ക്ക് worldofwork.coop/coopathon ല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഐഐഎമ്മില്‍ നടക്കുന്ന കോ-ഓപ്പറേറ്റീവ്‌സ് ഇന്‍ ചെയ്ഞ്ചിംഗ് വേള്‍ഡ് ഓഫ് വര്‍ക്ക് എന്ന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായിട്ടാണ് ഹാക്കത്തോണും ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 29 മുതല്‍ മെയ് 1 വരെ യാണ് കോണ്‍ഫറന്‍സ്. ഐഐഎമ്മിനൊപ്പം ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയ്ന്‍സ് ഏഷ്യ ആന്‍ഡ് പസഫിക്, ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍, ഊരാലുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി തുടങ്ങിയവരുടെ…
ക്രിപ്‌റ്റോ കറന്‍സിക്ക് വിലക്കേര്‍പ്പെടുത്തി എസ്ബിഐ എസ്ബിഐ കാര്‍ഡ് ഉപയോഗിച്ചുളള ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ക്ക് വിലക്ക് ആര്‍ബിഐ നിര്‍ദ്ദേശമനുസരിച്ചാണ് നടപടിയെന്ന് എസ്ബിഐ
ഡാറ്റയുടെ കുത്തൊഴുക്ക് ടെക്‌നോളജി സെക്ടറുകളെ വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്. കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളാണ് വലിയ ചാലഞ്ചസ് നേരിടുന്നത്. മാര്‍ക്കറ്റ് ഡാറ്റകള്‍ അനലൈസ് ചെയ്ത് ക്ലയന്റ്‌സിന് കൃത്യമായ സൊല്യൂഷന്‍ പ്രൊവൈഡ് ചെയ്യുകയെന്നത് ശ്രമകരമായ ജോലിയായി മാറി. എന്നാല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ മേഖലയില്‍ കൂടുതല്‍ സാധ്യത തെളിയുകയാണെന്ന് കെപിഎംജി ഗ്ലോബല്‍ ഡയറക്ടര്‍ റിച്ചാര്‍ഡ് രേഖി ചൂണ്ടിക്കാട്ടുന്നു. കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളെ ആശ്രയിക്കുന്നവരുടെ കീ പോയിന്റ് കസ്റ്റമേഴ്‌സാണ്. അതുകൊണ്ടു തന്നെ കസ്റ്റമര്‍ ഫോക്കസ്ഡ് സൊല്യൂഷനാണ് അവര്‍ ആഗ്രഹിക്കുന്നതും. അത്തരം സൊല്യൂഷനുകള്‍ തേടി കണ്‍സള്‍ട്ടിംഗ് ഫേമുകള്‍ സ്റ്റാര്‍ട്ടപ്പുകളെ സമീപിച്ചു തുടങ്ങിക്കഴിഞ്ഞു. വന്‍കിട കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ബിഗ് ഡാറ്റ അനാലിസിസിനായി സ്റ്റാര്‍ട്ടപ്പുകളെ ആശ്രയിക്കുന്നുണ്ട്. സ്റ്റാര്‍ട്ടപ്പുകളുമായി ചേര്‍ന്ന് ജോയിന്റ് സൊല്യൂഷന്‍ പ്രൊവൈഡ് ചെയ്യുന്ന സിസ്റ്റമാണ് പല സ്ഥാപനങ്ങളും പ്രിഫര്‍ ചെയ്യുന്നത്. ഇതിന് വേണ്ട ഇക്കോസിസ്റ്റവും പ്ലാറ്റ്‌ഫോമുമൊക്കെ ഒരുക്കി നല്‍കാനും സ്ഥാപനങ്ങള്‍ തയ്യാറാകുന്നുണ്ട്. മാര്‍ക്കറ്റ് റിയാലിറ്റി ഉള്‍ക്കൊണ്ട് ഈ സാഹചര്യം അതിജീവിക്കാനാണ് കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങള്‍ ശ്രമിക്കുന്നത്. ഈ ട്രാന്‍സിഷന്‍ പീരീഡില്‍ ക്ലയന്റ്‌സിനെ സപ്പോര്‍ട്ട്…
ഇന്ത്യന്‍ ഓണ്‍ലൈന്‍ ജോബ് മാര്‍ക്കറ്റിലെ ഗ്രോത്ത് മുന്നില്‍കണ്ടാണ് ഗൂഗിളിന്റെ നീക്കം
പിഎച്ച്ഡി സ്‌കോളേഴ്സിന് റിസര്‍ച്ചിനൊപ്പം സ്റ്റാര്‍ട്ടപ്പും തുടങ്ങാന്‍ അവസരമൊരുക്കുകയാണ് ഡല്‍ഹി ഐഐടി. തിസീസ് സബ്ജക്ടില്‍ ഐഐടി സപ്പോര്‍ട്ടോടെ സ്റ്റാര്‍ട്ടപ്പ് സംരംഭം തുടങ്ങാനാണ് സാധ്യത തെളിയുന്നത്. ഇതിനായി പ്രത്യേക ഇന്‍കുബേഷന്‍ ഫെസിലിറ്റിയും ഒരുക്കും. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിലെ വലിയ മാറ്റത്തിനാണ് ഇതോടെ ഐഐടി തുടക്കമിടുന്നത്. കൂടുതല്‍ യുവസംരംഭകരെ സൃഷ്ടിക്കുന്നതിനപ്പുറം കാമ്പുളള സംരംഭങ്ങള്‍ക്ക് കൂടി ഇത് വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍. ഡല്‍ഹി ഐഐടി ഡയറക്ടര്‍ വി. രാംഗോപാല്‍ റാവുവാണ് പ്രോഗ്രാമിനെക്കുറിച്ച് വിശദമാക്കിയത്. രാജ്യത്തെ സെന്‍ട്രല്‍ ഫണ്ടഡ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഓരോ വര്‍ഷവും 25,000 പേരാണ് പിഎച്ച്ഡിക്ക് രജിസ്റ്റര്‍ ചെയ്യുന്നത്. ഗവേഷണകാലമായതിനാല്‍ ഇന്‍കുബേഷന്‍ ലാബുകളില്‍ സമയം ചെലവഴിക്കാനും ഇവര്‍ക്ക് കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പിഎച്ച്ഡി സ്‌കോളേഴ്‌സിനെ കമ്പനികള്‍ റിക്രൂട്ട് ചെയ്യാന്‍ മടിക്കുന്നുണ്ട്. സ്വന്തം സംരംഭത്തിന് വഴിയൊരുങ്ങുന്നതോടെ ഈ പ്രശ്‌നത്തിനും പരിഹാരമാകുകയാണ്. മാത്രമല്ല കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് ശേഷം സംരംഭങ്ങള്‍ തുടങ്ങാന്‍ യുവാക്കളെ പ്രേരിപ്പിക്കുകയും ചെയ്യും. ഇത്തരത്തില്‍ ഇന്‍കുബേറ്റ് ചെയ്യപ്പെടുന്ന സംരംഭകര്‍ക്ക് സൗജന്യ മെന്ററിംഗ് സേവനവും സീഡ് ക്യാപ്പിറ്റലും സാലറിയും നല്‍കുന്നതും…
75 കോടി രൂപയുടെ ഫ്രഷ് ഫണ്ടിംഗുമായി Nykaa ഇന്ത്യന്‍ ഓണ്‍ലൈന്‍ ബ്യൂട്ടി കോസ്‌മെറ്റിക് ബ്രാന്‍ഡാണ് Nykaa കമ്പനിയുടെ മാര്‍ക്കറ്റ് വാല്യു ഇതോടെ 3000 കോടിയിലെത്തി 2016 ല്‍ 100 കോടിയിലധികം രൂപ Nykaa റെയ്‌സ് ചെയ്തിരുന്നു 2019 ഓടെ 55 ഓഫ്‌ലൈന്‍ സ്‌റ്റോറുകള്‍ തുറക്കുകയാണ് കമ്പനിയുടെ ലക്ഷ്യം
ആരും ശ്രദ്ധിക്കാതിരുന്ന ചായ ബിസിനസിനെ പ്രഫഷണലാക്കി റെവല്യൂഷനൈസ് ചെയ്ത ബ്രാന്‍ഡ്. ചൂട് ചായയുടെ ഡോര്‍ഡെലിവറിക്ക് മാത്രമായി തുടങ്ങിയ ഇന്ത്യയിലെ ആദ്യ കമ്പനിയാണ് ചായ് പോയിന്റ്. ഒന്ന് വിളിച്ചാല്‍ മതി അര മണിക്കൂറിനുളളില്‍ ചൂട് ചായ ടേബിളിലെത്തും. ഒരു ദിവസം മൂന്ന് ലക്ഷത്തിലധികം കപ്പ് ചായകളാണ് ചായ്പോയിന്റിലൂടെ വിറ്റുപോകുന്നത്. ജമ്മു കശ്മീര്‍ സ്വദേശി അമുലീക് സിംഗ് ബിജ്റാള്‍ എന്ന യുവസംരംഭകനാണ് ചായ് പോയിന്റ്ിന് പിന്നില്‍. ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദവും ഹാര്‍വാര്‍്ഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് എംബിഎയും നേടിയ അമുലീക് മൈക്രോസോഫ്്റ്റ് ഉള്‍പ്പെടെയുളള ബ്രാന്‍ഡുകളില്‍ ജോലി ചെയ്ത ശേഷമാണ് സ്വന്തം സംരംഭം തുടങ്ങിയത്. ചായയെ സ്റ്റാന്‍ഡേര്‍ഡൈസ് ചെയ്യാന്‍ ആരും തയ്യാറാകാതിരുന്നിടത്താണ് അമുലീക് സിംഗ് മാര്‍ക്കറ്റ് കണ്ടെത്തിയത്. 2010 ഏപ്രിലില്‍ ബെംഗലൂരുവിലാണ് ആദ്യ പൈലറ്റ് സ്റ്റോര്‍ തുടങ്ങിയത്. ഇന്ന് ഡല്‍ഹിയും ഹൈദരാബാദും മുംബൈയും ചെന്നൈയും ഉള്‍പ്പെടെ എട്ട് നഗരങ്ങളില്‍ ചായ് പോയിന്റുണ്ട്. മാത്രമല്ല ഇന്ത്യയിലെ ഏറ്റവും വലിയ ചായ് റീട്ടെയ്ലറായി ഇവര്‍ മാറി. 100 സര്‍വ്വീസ്…
കസേര അസംബിള്‍ ചെയ്യുന്ന റോബോട്ട്. ഫര്‍ണീച്ചര്‍ ഇന്‍ഡസ്ട്രിയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന ഇന്നവേഷന് പിന്നില്‍ സിംഗപ്പൂരിലെ നാന്‍യാംഗ് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ റിസേര്‍ച്ചേഴ്‌സാണ്. പാര്‍ട്‌സുകള്‍ കൊടുത്താല്‍ 8:55 മിനിറ്റില്‍ റോബോട്ട് കസേര അസംബിള്‍ ചെയ്തു തരും. പാര്‍ട്‌സ് മാറിപ്പോകാതിരിക്കാനും കൃത്യമായി കണ്ടെത്തി ഉറപ്പിക്കാനും സഹായിക്കുന്ന 3 D ക്യാമറ കണ്ണുകളും സെന്‍സറുകളും 100 ശതമാനം പേര്‍ഫെക്ഷന്‍ ഉറപ്പ് നല്‍കുന്നു. കസേരയുടെ പാര്‍ട്‌സുകള്‍ ക്യാമറ കണ്ണുകളുടെ സഹായത്തോടെ മൂന്ന് സെക്കന്‍ഡിനുളളില്‍ കണ്ടെത്തും. തുടര്‍ന്നാണ് ഫിക്‌സ് ചെയ്യുക. ബള്‍ക്ക് പ്രൊഡക്ഷനില്‍ മനുഷ്യര്‍ വിനിയോഗിക്കുന്നതിലും കുറച്ച് സമയം മതിയെന്നതാണ് റോബോട്ടിക് സിസ്റ്റത്തിന്റെ പ്രത്യേകത. റെഡി ടു അസംബിള്‍ ഫര്‍ണീച്ചര്‍ ബ്രാന്‍ഡായ IKEA യ്ക്ക് വേണ്ടിയാണ് റോബോട്ട് നിര്‍മിച്ചത്. മനുഷ്യരുടേതിന് സമാനമായ രണ്ട് റോബോട്ടിക് കൈകള്‍ ഉപയോഗിച്ചാണ് കസേര അസെംബിള്‍ ചെയ്യുന്നത്. പാര്‍ട്‌സുകള്‍ പിക്ക് ചെയ്യാനും ഫിക്‌സ് ചെയ്യാനും എത്ര ഫോഴ്‌സ് വിനിയോഗിക്കണമെന്ന് കമാന്‍ഡ് ചെയ്യുന്നത് സെന്‍സറുകളാണ്. കൂടുതല്‍ ഫോഴ്‌സ് വിനിയോഗിച്ച് ഫര്‍ണീച്ചറുകള്‍ക്ക് കേടുപാട് ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണിത്. മുന്‍കൂട്ടി…
ജിഎസ്ടിക്ക് പിന്നാലെ രാജ്യത്തെ വാഹന നികുതിയും പെര്‍മിറ്റും ഏകീകരിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവെയ്സ് മിനിസ്ട്രി രൂപീകരിച്ച മന്ത്രിതല സമിതിയാണ് നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. വണ്‍ നേഷന്‍ വണ്‍ വെഹിക്കിള്‍ ടാക്സും വണ്‍ നേഷന്‍ വണ്‍ പെര്‍മിറ്റുമാണ് പരിഗണിക്കുന്നത്. വാഹനങ്ങളുടെ ഇന്‍വോയ്‌സ് പ്രൈസിനെ അടിസ്ഥാനമാക്കി ഒറ്റ നികുതി ഈടാക്കണമെന്നാണ് നിര്‍ദ്ദേശം. ഇതനുസരിച്ച് ഒരു സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്തേക്ക് കൈമാറ്റം ചെയ്യുമ്പോള്‍ റീ രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി കൂടുതല്‍ നികുതിയൊടുക്കേണ്ടി വരില്ല. വാഹന ഉടമകളുടെ നികുതി ഭാരം കുറയുമെന്നും വാഹനങ്ങളുടെ അന്തര്‍സംസ്ഥാന വില്‍പനയും കൈമാറ്റവും സുഗമമാകുമെന്നും മാറ്റത്തിന്റെ നേട്ടമായി സമിതി ചൂണ്ടിക്കാട്ടുന്നു. പബ്ലിക് ട്രാന്‍സ്പോര്‍ട്ടിംഗ് സംവിധാനത്തെ പ്രോത്സാഹിപ്പിക്കാനും നിര്‍ദ്ദേശം സഹായിക്കുമെന്നാണ് സമിതിയുടെ വിലയിരുത്തല്‍. നിലവില്‍ പ്രൈവറ്റ് ട്രാന്‍സ്‌പോര്‍ട്ടിംഗ് മേഖലയിലെ വാര്‍ഷിക ഗ്രോത്ത് 20 ശതമാനമാണ്. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിംഗില്‍ രണ്ട് ശതമാനം മാത്രമാണ് വളര്‍ച്ച. രാജസ്ഥാന്‍ ഗതാഗത മന്ത്രി യൂനസ് ഖാന്‍ അധ്യക്ഷനായ സമിതിയാണ് നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.…
ബേബികെയര്‍ പ്രൊഡക്ട് സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപവുമായി ശില്പാ ഷെട്ടി