Author: News Desk

2023ൽ ഇത് വരെ വാട്സ്ആപ്പ് ഇന്ത്യയിൽ മികച്ച ഏഴ് ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ ചാറ്റ് ലോക്ക്, എഡിറ്റ് ബട്ടൺ, എച്ച്ഡി ഫോട്ടോസ് ഷെയറിങ്, സ്‌ക്രീൻ ഷെയറിങ് പോലുള്ള പുതിയ ഫീച്ചറുകൾ ഇപ്പോൾ എല്ലാവർക്കും ലഭ്യമാണ്. ചാറ്റ് ലോക്ക് സൂപ്പർ പേഴ്‌സണൽ ചാറ്റുകൾ ലോക്ക് ചെയ്യാനുള്ള ഫീച്ചർ അടുത്തിടെയാണ് വാട്സ്ആപ്പ് അവതരിപ്പിച്ചത്. ആളുകൾക്ക് ചാറ്റിന്റെ പ്രൊഫൈൽ സെക്ഷനിൽ പോയി ഈ ഫീച്ചർ എനേബിൾ ചെയ്യാവുന്നതാണ്. ചാറ്റ് ലോക്ക് ഫീച്ചറിൽ ടാപ്പ് ചെയ്താൽ നിങ്ങൾ തിരഞ്ഞെടുത്ത ചാറ്റ് ലോക്ക് ആകും. നിങ്ങൾക്കല്ലാതെ മറ്റാർക്കും ഇത് ഓപ്പൺ ചെയ്യാൻ സാധിക്കില്ല. ലോക്ക് ചെയ്ത ചാറ്റുകൾ പ്രത്യേകം ഫോൾഡറിലേക്ക് മാറ്റും. നിലവിൽ സ്ക്രീൻ ലോക്ക് തന്നെയാണ് ചാറ്റ് ലോക്ക് തുറക്കാനായും ഉപയോഗിക്കുന്നത എച്ച്ഡി ഫോട്ടോ ക്വാളിറ്റി ഡോക്യുമെന്റ് രൂപത്തിലല്ലാതെ വാട്സ്ആപ്പിലൂടെ അയക്കുന്ന ഫോട്ടോകളുടെ ക്വാളിറ്റി നന്നേ കുറവാണ് എന്നതാണ് ഏറ്റവും പ്രധാന പ്രശ്നം.കോൺടാക്‌റ്റുകൾക്ക് ഉയർന്ന നിലവാരമുള്ള ഫോട്ടോകൾ അയയ്‌ക്കാനുള്ള ഓപ്ഷൻ വാട്സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ചു.…

Read More

നിങ്ങൾ ഷോപ്പിൽ പോയി 200 രൂപയ്ക്കു മേൽ പർച്ചെയ്‌സ് നടത്തിയോ. എന്നിട്ട് ആ ബിൽ ചോദിച്ചു വാങ്ങിയോ? ഇല്ലെങ്കിൽ വാങ്ങണം. എന്നിട്ട് ‘മേരാ ബിൽ മേരാ അധികാർ ‘ എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയോ  ‘web.merabill.gst.gov.in’ എന്ന വെബ് പോർട്ടൽ വഴിയോ ഇൻവോയ്‌സുകൾ അപ്‌ലോഡ് ചെയ്തേക്കൂ. ഭാഗ്യം നിങ്ങളെ തേടിയെത്തുന്നത് ഒരു കോടി രൂപ ബമ്പർ സമ്മാനത്തിന്റെ രൂപത്തിലാണെങ്കിലോ. തീർന്നില്ല നിങ്ങൾക്കായി 10 ലക്ഷം രൂപ വരെയുള്ള മറ്റു സമ്മാനങ്ങളും കാത്തിരിക്കുന്നുണ്ട്. മറക്കണ്ട. നിങ്ങളുടെ ബിൽ വ്യക്തമായ വിവരങ്ങൾ സഹിതം വളരെ സിമ്പിളായി അപ്‌ലോഡ് ചെയ്യുക സമ്മാനങ്ങൾ നേടുക. ഒപ്പം ബിൽ വാങ്ങുന്നത് നിങ്ങളുടെ അവകാശമാണെന്നും ഓർക്കുക. എല്ലാ പർച്ചെയ്‌സുകൾക്കും ബില്ലുകൾ ചോദിക്കുന്ന ഉപഭോക്താക്കളുടെ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിക്കുന്നു ‘മേരാ ബിൽ മേരാ അധികാർ’ – ‘Mera Bill Mera Adhikaar’- . പദ്ധതി പ്രകാരം bill ഉറപ്പായിട്ടും വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഓരോ പാദത്തിലും ഒരു കോടി രൂപ വീതം…

Read More

ഇന്ത്യയിലും യുകെയിലുടനീളമുള്ള മൂന്ന് ഹോട്ടലുകളടക്കം സ്ഥാപനങ്ങൾ സംയുക്തമായി കൈകാര്യം ചെയ്യുന്നതിന് ഒബ്‌റോയ് ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സുമായി (ഒബ്‌റോയ്) ധാരണയിൽ ഏർപ്പെട്ട് റിലയൻസ് ഇൻഡസ്ട്രീസ്. ഒബ്‌റോയ് റിലയൻസിന്റെ ഹോട്ടൽ ശൃംഖലയുടെ  മുഖം മിനുക്കാനുള്ള ശ്രമത്തിലാണ്. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിൽ (BKC) സ്ഥിതി ചെയ്യുന്ന അനന്ത് വിലാസ് ഹോട്ടൽ, യുകെയിലെ സ്റ്റോക്ക് പാർക്ക്, ഗുജറാത്തിലെ ഒരു ആസൂത്രിത പ്രോജക്റ്റ് എന്നിവ ഈ മൂന്ന് പ്രോപ്പർട്ടികളിൽ ഉൾപ്പെടുന്നു. ഒബ്‌റോയ് ഹോട്ടൽസ് നടത്തുന്ന ഐക്കണിക് ലക്ഷ്വറി ‘വിലാസ’ പോർട്ട്‌ഫോളിയോയുടെ ഭാഗമായാണ് അനന്ത് വിലാസ് ആദ്യത്തെ മെട്രോ കേന്ദ്രീകൃത പ്രോപ്പർട്ടിയായി വിഭാവനം ചെയ്തിരിക്കുന്നത്. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ തിരക്കേറിയ ബിസിനസ്സ് മേഖലയിലാണ് അനന്ത് വിലാസ് സ്ഥിതി ചെയ്യുന്നത്. ബിസിനസ്, ഹോസ്പിറ്റാലിറ്റി, ഷോപ്പിംഗ്, എഫ് & ബി, കല, സംസ്‌കാരം, വിദ്യാഭ്യാസ, പാർപ്പിട ഉപയോഗങ്ങൾ, പൗരന്മാരുടെയും സന്ദർശകരുടെയും ഉയർന്ന തിരക്ക് എന്നിവയാൽ സമ്മിശ്ര ഉപയോഗ കേന്ദ്രമായി അതിവേഗം മാറിക്കൊണ്ടിരിക്കുന്ന നഗരത്തിലേക്ക് കൂടുതൽ സൗകര്യങ്ങൾ പ്രദാനം ചെയ്യുകയാണ് ഈ…

Read More

ഇന്ത്യ AI യിലൂടെ വളർന്നു ഇതാ ലോകത്തെ AI-യിൽ വൈദഗ്ധ്യമുള്ള TOP 5 രാജ്യങ്ങളിൽ ഒന്നായി എത്തിയിരിക്കുന്നു. ഇന്ത്യയിലെ AI വൈദഗ്ധ്യമുള്ള  പ്രൊഫഷണലുകളുടെ വളർച്ച ഇതിനകം തന്നെ 14 മടങ്ങ് ആണ്. ഈ വളർച്ച LinkedIn റിപ്പോർട്ട് വെളിപ്പെടുത്തുന്നു ഓൺലൈൻ പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇന്നിന്റെ പുതിയ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (AI) വൈദഗ്ദ്ധ്യമുള്ള ആളുകൾ 2016 ജനുവരിയെ അപേക്ഷിച്ച് 2023 ജൂണിൽ 14 മടങ്ങ് വർദ്ധിച്ചു. ഈ റിപ്പോർട്ട് പ്രകാരം സിംഗപ്പൂർ, ഫിൻലാൻഡ്, അയർലൻഡ്, കാനഡ എന്നിവയ്‌ക്കൊപ്പം AI കഴിവുള്ള മികച്ച 5 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു. AI കഴിവുള്ള രാജ്യങ്ങളിൽ ഇന്ത്യ ആദ്യ അഞ്ച് സ്ഥാനത്താണ് 43 ശതമാനം ഇന്ത്യൻ തൊഴിലാളികളും അവരുടെ ജോലിസ്ഥലങ്ങളിൽ AI ഉപയോഗം വർദ്ധിച്ചിട്ടുണ്ട്. 2023ൽ ഒരു ഡിജിറ്റൽ വൈദഗ്ധ്യമെങ്കിലും പഠിക്കുമെന്ന് മൂന്നിൽ 2 ഇന്ത്യക്കാരും പറയുന്നു ഈ കഴിവുകളുടെ പ്രാധാന്യം ഇന്ത്യൻ പ്രൊഫഷണലുകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ലിങ്ക്ഡ്ഇൻ ഇന്ത്യയിലെ കൺട്രി മാനേജർ…

Read More

പൊരുതിത്തോറ്റ പ്രഗ്യാനന്ദക്കിനി ഒറ്റ ലക്ഷ്യമേ മുന്നിലുള്ളു. ലോക ഒന്നാം നമ്പർ ചെസ്സ് പട്ടം. ഇത്തവണ ലോക ഒന്നാം നമ്പർ ചെസ് താരവും അഞ്ച് തവണ ലോക ചാമ്പ്യനുമായ മാഗ്നസ് കാൾസണിനോട് ചെസ് ലോകകപ്പിന്റെ ഫൈനലിൽ പ്രഗ്യാനന്ദ വെറുതെ പൊരുതിത്തോറ്റതല്ല. ഫൈനലിൽ കയറി കാൾസണെ രണ്ടു ഗെയിമുകളിലും സമനിലയിലാക്കി അടിയറവു പറയിപ്പിച്ച് പിനീട് നടന്ന  ടൈബ്രേക്കറിൽ ഇന്ത്യയുടെ യുവ തുർക്കി പരാജയം സമ്മതിച്ചതാണ്. ലോകത്തിന്റെ ആകാംക്ഷകൾ മുഴുവൻ പ്രഗ്യാനന്ദയിലേക്കായിരുന്നു.   ടൈം ബ്രേക്കറിൽ ആദ്യ റാപ്പിഡ് റൗണ്ടിൽ ഒരു മുന്നേറ്റം നടത്താൻ പ്രഗ്യാനന്ദ ആറര മിനിറ്റെടുത്തു. 25 മിനിറ്റ് നീണ്ട കളിയിലെ ആ ഒരു നീക്കം ഇന്ത്യൻ താരത്തെ തിരിച്ചടിച്ചു. ഈ അവസരം കാൾസൺ മുതലെടുത്തു.പ്രഗ്യാനന്ദയുടെ പിഴവ് മുതലെടുത്ത് കാൾസൺ 2.5-1.5 പോയിന്റിന് വിജയിച്ചു.ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് ചെസ് ലോകകപ്പിന്റെ രണ്ട് ക്ലാസിക്കൽ റൗണ്ടുകൾ സമനിലയിൽ പിരിഞ്ഞത്. FIDE ലോകകപ്പ് ഫൈനലിലെത്താൻ ടൈ ബ്രേക്കറിൽ ഫാബിയാനോ കരുവാനയെ പ്രഗ്നാനന്ദ പരാജയപ്പെടുത്തി. അങ്ങനെ ഫൈനൽ…

Read More

മികച്ച സംരംഭങ്ങള്‍ക്ക്  മികവിന്റെ അംഗീകാരം നൽകാനൊരുങ്ങി കേരളാ സർക്കാർ. സംരംഭങ്ങളെ കൈപിടിച്ചുയർത്തിയ മികച്ച തദ്ദേശ സ്ഥാപനങ്ങൾക്കും, ജില്ലാ വ്യവസായ കേന്ദ്രങ്ങൾക്കുമുണ്ട്  വ്യവസായ വകുപ്പിന്‍റെ സംസ്ഥാന പുരസ്കാരം. ഇത്തവണ പോർട്ടൽ വഴി കൂടുതൽ സുതാര്യതയോടെയാകും പുരസ്‌കാര നിർണയം. പുരസ്‌കാരത്തിനായി സംരംഭങ്ങൾ അപേക്ഷിക്കേണ്ടത് പോർട്ടൽ വഴി മാത്രമാകും. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് അവാര്‍ഡിന് അര്‍ഹമായ സംരംഭങ്ങളെയും സ്ഥാപനങ്ങളെയും തിരഞ്ഞെടുക്കുന്നത്. സംസ്ഥാനത്തെ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അവയുടെ സംഭാവനകളെ അംഗീകരിക്കുന്നതിനുമായി വ്യവസായ വാണിജ്യ വകുപ്പ് നൽകുന്ന 2023 ലെ സംസ്ഥാന പുരസ്കാരത്തിന് അപേക്ഷിക്കുന്നതിനുള്ള പോര്‍ട്ടല്‍ (http://awards.industry.kerala.gov.in) വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. സംരംഭ പുരസ്‌കാരം സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും  മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സംരംഭങ്ങള്‍ക്കാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം, ലാര്‍ജ് ആന്‍ഡ് മെഗാ വിഭാഗത്തില്‍ ഉത്പാദന, സേവന, വ്യാപാര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍, കയറ്റുമതി അധിഷ്ടിത സംരംഭങ്ങള്‍, ഉത്പാദന സ്റ്റാര്‍ട്ടപ്പുകള്‍, വനിത, പട്ടികജാതി, പട്ടികവര്‍ഗ, ട്രാന്‍സ് ജെന്‍ഡര്‍ സംരംഭങ്ങള്‍ എന്നിവയ്ക്ക് പുരസ്കാരങ്ങള്‍…

Read More

പരിഷ്കരിച്ചു പ്രഖ്യാപിച്ച ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ (NEP) വിദ്യാർത്ഥികൾക്ക് പഠനാനുഭവം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കാര്യമായ മാറ്റങ്ങൾ അവതരിപ്പിച്ചു കേന്ദ്രം. സിബിഎസ്ഇ 11,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി വർഷത്തിൽ രണ്ടുതവണ ബോർഡ് പരീക്ഷകൾ നടത്താനുള്ള തീരുമാനമാണ് പ്രധാന മാറ്റങ്ങളിലൊന്ന് ബോർഡ് പരീക്ഷകൾ, ഭാഷാ പ്രാവീണ്യം, കഴിവ് അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലുകൾ, വിഷയങ്ങളുടെ വഴക്കം, മൊത്തത്തിലുള്ള പാഠ്യപദ്ധതി ചട്ടക്കൂട് എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ NEP പ്രഖ്യാപനം അവതരിപ്പിച്ച പരിവർത്തനപരമായ മാറ്റങ്ങൾ ഇന്ത്യയിലെ 11,12 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ യാത്രയെ പുനർനിർവചിക്കാൻ തയ്യാറാണ്. സമഗ്രമായ വികസനം, സാംസ്കാരിക സമ്പുഷ്ടീകരണം, വ്യക്തിഗതമാക്കിയ പഠനാനുഭവങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ദേശീയ വിദ്യാഭ്യാസ നയം കൂടുതൽ ചലനാത്മകവും ശാക്തീകരിക്കുന്നതുമായ വിദ്യാഭ്യാസ സമ്പ്രദായത്തിന് വഴിയൊരുക്കുന്നു. മാതൃക മാറുന്നതിനനുസരിച്ച്, വർദ്ധിച്ച അവസരങ്ങൾ, കുറഞ്ഞ സമ്മർദ്ദങ്ങൾ, പഠനത്തിനും മൂല്യനിർണ്ണയത്തിനും കൂടുതൽ സമഗ്രമായ സമീപനം എന്നിവയിൽ നിന്ന് വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനം ലഭിക്കും. ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടു തവണ വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കും രണ്ടു…

Read More

ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ബഹിരാകാശ പേടകമായ ചന്ദ്രയാൻ -3 വിജയകരമായി നിലത്തിറക്കിയത് ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളുടെ തുടക്കം മാത്രമാണ്. വരും മാസങ്ങളിൽ മറ്റു ചില വമ്പൻ ദൗത്യങ്ങൾക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ സുവർണ്ണ കാലഘട്ടം ആരംഭിച്ചുകഴിഞ്ഞു .ഇനി കൈയെത്തും ദൂരത്തു വരാനിരിക്കുന്നത് സൂര്യനിലേക്കുള്ള ആദിത്യ-എൽ1, ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗൻയാൻ എന്നിവയാണ്. ചന്ദ്രയാൻ 3 ദൗത്യം ബഹിരാകാശ ഏജൻസിക്ക് കൂടുതൽ ബഹിരാകാശത്തെ പര്യവേക്ഷണം ചെയ്യാനുള്ള ആത്മവിശ്വാസം നൽകുമെന്നും അടുത്ത മൂന്ന് മാസത്തേക്ക് ഇസ്രോയുടെ കൈ നിറയെ ദൗത്യങ്ങളുണ്ടാകുമെന്നും ISRO ചെയർമാൻ എസ് സോമനാഥ് കഴിഞ്ഞ ദിവസത്തെ ചന്ദ്രയാൻ വിജയത്തിന് ശേഷം സൂചിപ്പിച്ചിരുന്നു.   “ചന്ദ്രനിൽ പോയി സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നത് കഠിനമായ ദൗത്യമാണ്. ഏതൊരു രാജ്യത്തിനും, അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പോലും, ഇത് നേടുന്നത് വളരെ ബുദ്ധിമുട്ടാണ്, പക്ഷേ ഞങ്ങൾ ഇത് രണ്ട് ദൗത്യങ്ങളിലൂടെ ചെയ്തു. ആദ്യ ദൗത്യത്തിന് ഒരു ചെറിയ…

Read More

തന്റെ കുഞ്ഞു ആദ്യമായി നടക്കുന്നത് വെബ്കാമിലൂടെ കാണുന്ന ഒരമ്മയുടെ അവസ്ഥയായിരുന്നു അപ്പോൾ ഭൂമിയിൽ ISRO യിലെ ശാസ്ത്രജ്ഞർക്ക്. ഇന്ത്യ ചന്ദ്രനിൽ നടന്നിരിക്കുന്നു. വിക്രം ലാൻഡറിൽ നിന്ന് പുറത്തിറങ്ങിയ പ്രഗ്യാൻ റോവർ മൂൺവാക്ക് നടത്തിയിരിക്കുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരവും ചരിത്രപരവുമായ സോഫ്റ്റ് വിക്ഷേപണത്തിന് ശേഷം ചന്ദ്രയാൻ 3 ന്റെ ആദ്യ നീക്കത്തിൽ റോവർ പ്രവർത്തനക്ഷമമായെന്നു ISRO ട്വീറ്റ് ചെയ്തു. “Made in India, Made for the Moon, The Ch-3 Rover ramped down from the Lander and India took a walk on the moon!” ബുധനാഴ്ച വൈകീട്ട് 6.04-ന് വിജയകരമായി ലാൻഡിംഗിന് ശേഷം ചന്ദ്രയാൻ 3 ചന്ദ്രന്റെ പൊടിപടലങ്ങൾ അടങ്ങുന്നത് കാത്തിരുന്നു. പിനീട് വിക്രം ലാൻഡറിന്റെ വയറ്റിൽ ഘടിപ്പിച്ച പ്രഗ്യാൻ റോവറിന്റെ പ്രവർത്തനം ആരംഭിച്ചു, റോവർ പുറത്തുവന്നു. ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ ചെയർമാൻ പവൻ കെ ഗോയങ്കയാണ് വിക്രമിൽ നിന്ന്…

Read More

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിൽ -RRVL -ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി -QIA- 8,278 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ നിക്ഷേപം റിലയൻസ് റീട്ടെയിലിന്റെ ന്റെ പ്രീ-മണി ഓഹരി മൂല്യം ₹ 8.278 ലക്ഷം കോടിയാക്കി. ഈ നിക്ഷേപത്തിലൂടെ ആർആർവിഎല്ലിന്റെ 0.99% ഓഹരികൾ ക്യുഐഎയുടെ സ്വന്തമാകും. • ഈ ഇടപാടിലൂടെ മൊത്തം ഓഹരി മൂല്യം പ്രകാരം രാജ്യത്തെ മികച്ച നാല് കമ്പനികളിൽ ഒന്നാകും RRVL • ഇന്ത്യയുടെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയിൽ കൂടുതൽ നിക്ഷേപം നടത്താൻ ഖത്തറി ഫണ്ട് ശ്രമിക്കുന്നതിനിടെയാണ് QIA യുടെ നിക്ഷേപം വിവിധ ആഗോള നിക്ഷേപകരിൽ നിന്ന് 2020-ൽ ആർആർവിഎൽ നടത്തിയ ഫണ്ട് സമാഹരണം മൊത്തം 47,265 കോടി രൂപയായിരുന്നു. റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിന്റെ നിക്ഷേപകരായി ക്യുഐഎയെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് ഡയറക്ടർ ഇഷ മുകേഷ് അംബാനി പറഞ്ഞു. “ക്യുഐഎയുടെ നിക്ഷേപം ഇന്ത്യൻ…

Read More