Author: News Desk
ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം വിജയകരമായി ഇറങ്ങി, ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയ ദൗത്യത്തിൽ ISRO ക്കൊപ്പം കൈകോർത്തു അഭിമാനമായ ഇന്ത്യൻ സ്വകാര്യമേഖല കമ്പനികൾ ഇവയാണ്, ലാർസൻ ആൻഡ് ടൂർബോയുടെ എയ്‌റോസ്‌പേസ് വിംഗ്, മിശ്ര ധാതു നിഗം, ഭാരത് ഹെവി ഇലക്ട്രിക്കൽസ്, എംടിഎആർ ടെക്‌നോളജീസ്, ഗോദ്‌റെജ് എയ്‌റോസ്‌പേസ്, അങ്കിത് എയ്‌റോസ്‌പേസ്, വാൾചന്ദ്‌നഗർ ഇൻഡസ്‌ട്രീസ് . ഈ സ്വകാര്യമേഖലാ കമ്പനികൾ ദൗത്യത്തിനുള്ള ഘടകങ്ങളും സാമഗ്രികളും വിതരണം ചെയ്യുന്നതിൽ നിർണായക പങ്കുവഹിച്ചു.ലാർസൻ ആൻഡ് ടൂർബോയുടെ (എൽ ആൻഡ് ടി) എയ്‌റോസ്‌പേസ് വിംഗാണ് ചന്ദ്രയാൻ 3 ന്റെ വിക്ഷേപണ വാഹനത്തിനുള്ള നിർണായക ഘടകങ്ങൾ വിതരണം ചെയ്യുന്നതിൽ പ്രധാന പങ്ക് വഹിച്ചത്. മുംബൈ ആസ്ഥാനമായുള്ള കമ്പനി ഇന്ത്യയുടെ ബഹിരാകാശ ഏജൻസിക്ക് അതായത് ഹെഡ്-എൻഡ് സെഗ്‌മെന്റ്, മിഡിൽ സെഗ്‌മെന്റ്, നോസൽ ബക്കറ്റ് ഫ്ലേഞ്ച് എന്നീ നിർണായക ബൂസ്റ്റർ സെഗ്‌മെന്റുകൾ നൽകി. ബഹിരാകാശ ദൗത്യങ്ങളുടെ വിജയകരമായ വിക്ഷേപണത്തിനായി ഇഷ്‌ടാനുസൃതമായി നിർമ്മിച്ച പ്രൊപ്പല്ലന്റ് പ്ലാന്റ്,…
KTDC ക്കെന്താ തിരുവനന്തപുരം ടെക്‌നോ പാർക്കിലെ ടെക്കികൾക്കിടയിൽ കാര്യം എന്നല്ലേ. കാര്യമുണ്ട് കേട്ടോ. ടെക്കികളെ തങ്ങളുടെ സുന്ദര ടൂറിസം ഡെസ്റ്റിനേഷനുകളിലേക്ക് അവർ കൊണ്ട് പോകും. ആതിഥേയ മര്യാദ കൊണ്ട് വീർപ്പു മുട്ടിക്കും. പകരം ടെക്കികൾ തങ്ങളുടെ ഐ ടി ജോലി അവിടെയും ചെയ്തുകൊള്ളണം എന്ന് മാത്രം. അതാണ് KTDC യും ടെക്‌നോപാർക്കും ചേർന്ന് വിഭാവനം ചെയ്യുന്ന വർക്കേഷൻ പദ്ധതി. ഐ.ടി- ഐ.ടി. അനുബന്ധ മേഖലകളില്‍ ജോലിയെടുക്കുന്നവര്‍ക്കായി ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ വര്‍ക്കേഷന്‍ പദ്ധതിക്കായി കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷനും ടെക്നോപാര്‍ക്കും തയ്യാറെടുക്കുന്നു. അവധിക്കാല ആഘോഷങ്ങളെ തൊഴിലിടവുമായി സംയോജിപ്പിക്കുന്ന നൂതന പദ്ധതി കേരളത്തില്‍ പ്രാബല്യത്തിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനുള്ള ധാരണാപത്രം കെടിഡിസിയും ടെക്നോപാര്‍ക്കും കൈമാറി. ഇതോടൊപ്പം വിനോദസഞ്ചാരികൾക്കായി കെടിഡിസി തയ്യാറാക്കിയ പ്രത്യേക പാക്കേജുകളായ ‘അബ്സല്യൂട്ട് കേരള’യുടേയും, കെടിഡിസിയുടെ പാക്കേജുകളും ഹോട്ടലുകളില്‍ മുറികളും ബുക്കു ചെയ്യുന്നതിനായി ഏർപ്പെടുത്തിയ 18004250123 എന്ന ടോൾ ഫ്രീ നമ്പറിന്റെ പ്രവര്‍ത്തനോദ്ഘാടനവും പൊതുമരാമത്ത്, ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു.…
വെറും 11 ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ഞൂറുകോടി ക്ലബ്ബിൽ കയറി രജനീകാന്തിന്റെ ജയിലര്‍. ആഗോളതലത്തില്‍ സിനിമ നേടിയ കളക്ഷന്നാണ് 500 കോടി കടന്നത്. റിലീസ് ചെയ്ത് 11 ദിവസങ്ങള്‍ പിന്നിടുമ്പോഴും തീയേറ്ററുകളിൽ ജയിലറിന് നല്ല തിരക്കാണ്. ‘2.0’, ‘പൊന്നിയിന്‍ സെല്‍വന്‍’ എന്നിവയ്ക്ക് ശേഷം 500 കോടി ക്ലബ്ബില്‍ ചേരുന്ന മൂന്നാമത്തെ തമിഴ് ചിത്രമായി ‘ജയിലര്‍’ മാറി. 500 കോടി ക്ലബില്‍ അതിവേഗമെത്തുന്ന രണ്ടാമത്തെ ചിത്രമാണ് സൂപ്പര്‍സ്റ്റാറിന്റെ ജയിലര്‍. നേരത്തെ 2.0 കേവലം ഏഴുദിവസം കൊണ്ട് ഈ നേട്ടം കൈവരിച്ചിരുന്നു. ജയിലര്‍ ഈ നേട്ടത്തിലേക്ക് എത്തുന്നതിനായി 10 ദിവസമെടുത്തു. ജയിലർ ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. സിനിമയുടെ ഇന്ത്യയിലുടനീളമുള്ള മൊത്തം വരുമാനം 262.15 കോടിയാണ്. ഇന്ത്യക്ക് പുറത്ത് ‘ജയിലര്‍’ 166.31 കോടിക്ക് തുല്യമായ 20 ദശലക്ഷം ഡോളറിന്റെ വരുമാനമാണ് നേടിയതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് വിജയ് ചിത്രമായ ‘ബീസ്റ്റിന്റെ’ ലോകമെമ്പാടുമുള്ള 153.64 കോടി രൂപ എന്ന റെക്കാര്‍ഡിനെയാണ്…
മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ X-ൽ വാർത്തകൾ നേരിട്ട് പ്രസിദ്ധീകരിച്ച് ഉയർന്ന വരുമാനവും എഴുതാനുള്ള കൂടുതൽ സ്വാതന്ത്ര്യവും നേടാൻ മാധ്യമപ്രവർത്തകരോട് അഭ്യർത്ഥിച്ചു ഇലോൺ മസ്‌ക് . വിവരങ്ങൾ നേരിട്ട് പ്രസിദ്ധീകരിക്കാൻ എക്‌സ് മാധ്യമപ്രവർത്തകർ തിരഞ്ഞെടുക്കുവാനായി പുതിയ സംവിധാനങ്ങൾ പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരുമെന്നും മസ്ക്ക് ചൂണ്ടിക്കാട്ടി. ‘‘നിങ്ങൾ എഴുതാൻ കൂടുതൽ സ്വാതന്ത്ര്യവും ഉയർന്ന വരുമാനവും ആഗ്രഹിക്കുന്ന ഒരു മാധ്യമപ്രവർത്തകനാണെങ്കിൽ, ഈ പ്ലാറ്റ്‌ഫോമിൽ നേരിട്ട് പ്രസിദ്ധീകരിക്കുക’’ – ഇലോൺ മസ്‌ക് എക്‌സിൽ പോസ്റ്റ് ചെയ്തു.പ്ലാറ്റ്‌ഫോമിലെ മാധ്യമ പ്രസാധകരുടെ ലേഖനങ്ങൾ ഉപഭോക്താക്കളെ നേരിട്ട് വായിക്കാൻ അനുവദിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ച് മസ്‌ക് നേരത്തെ സംസാരിച്ചിരുന്നു. ഉപയോക്താക്കളിൽ നിന്നും ഓരോ ലേഖനത്തിന്റെയും അടിസ്ഥാനത്തിൽ നിരക്ക് ഈടാക്കുമെന്നും പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷന് സൈൻ അപ്പ് ചെയ്‌തില്ലെങ്കിൽ കൂടുതൽ പണം നൽകേണ്ടിവരുമെന്നും ഇലോൺ മസ്‌ക് നേരത്തെ വെളിപ്പെടുത്തിയിരുന്നു “അതിനുള്ള സംവിധാനം അടുത്ത മാസം പുറത്തിറങ്ങും, ഈ പ്ലാറ്റ്‌ഫോം മാധ്യമ പ്രസാധകരെ ഒരു ക്ലിക്കിലൂടെ ഓരോ ലേഖനത്തിനും ഉപയോക്താക്കൾക്ക് നിരക്ക് ഈടാക്കാൻ അനുവദിക്കും. ഇത് പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷനായി…
ന്യൂയോർക്ക് കേന്ദ്രീകരിച്ച സ്റ്റാർട്ടപ്പ് Somatic ന്റെ പുതിയ കണ്ടുപിടിത്തം തീർത്തും വ്യത്യസ്തമാണ്. AI നിയന്ത്രണത്തോടെ പ്രവർത്തിക്കുന്ന വാണിജ്യ വിശ്രമമുറി ക്ലീനിംഗ് റോബോട്ടാണ് അത്. ഏവരും ബുദ്ധിമുട്ടുള്ളതും, മനം മടുപ്പിക്കുന്നതുമായി കരുതുന്ന ബാത്റൂം ക്ലീനിങ് വളരെ ഭംഗിയായി വിർച്യുൽ റിയാലിറ്റിയിലൂടെ പരിശീലനം നൽകിക്കൊണ്ടിരിക്കുന്ന, ഇപ്പോൾ പരീക്ഷണഘട്ടത്തിലുള്ള , ഈ റോബോട്ട് ചെയ്യും.വർഷങ്ങളോളം തന്റെ മുത്തച്ഛന്റെ റെസ്റ്റോറന്റിൽ ജോലിചെയ്തതിൽ നിന്നും ലഭിച്ച ആശയമാണീ ക്ലീനിങ് റോബോട്ട് എന്ന് Somatic സിഇഒ മൈക്കൽ ലെവി ഒരു മടിയും കൂടാതെ പറയുന്നു. ബാത്ത്‌റൂമിന്റെ VR സിമുലേഷൻ ഉപയോഗിച്ച്, രാസവസ്തുക്കൾ, വാക്വം, ബ്ലോ-ഡ്രൈ എന്നിവ എവിടെ സ്‌പ്രേ ചെയ്യണമെന്നും തുടച്ചുനീക്കണമെന്നും റോബോട്ടിന് നിർദേശം നൽകാൻ അണിയറയിൽ ടീം ഉണ്ട്. ഇത് പൂർണവിജയമായിക്കഴിഞ്ഞാൽ റോബോട്ട് ചുറ്റും നാവിഗേറ്റ് ചെയ്യാൻ ലിഡാർ ഉൾപ്പെടെയുള്ള വിവിധ സെൻസറുകൾ ഉപയോഗിക്കുന്ന തലത്തിലേക്കെത്തും. റോബോട്ട് ഒരു വിശ്രമമുറി വൃത്തിയാക്കും, തുടർന്ന് റീചാർജ് ചെയ്യാനും ആവശ്യാനുസരണം രാസവസ്തുക്കൾ നിറയ്ക്കാനും പോകും. എല്ലാം സ്വയം ചെയ്തുകൊള്ളും സെൻസറുകൾ…
ഇന്ത്യയുടെ അഭിമാനം ചന്ദ്രനെക്കാളുയരത്തിൽ എത്തിയ നിമിഷങ്ങളായിരുന്നു ചന്ദ്രനിൽ ചന്ദ്രയാൻ 3 മുത്തമിട്ടപ്പോൾ. മറ്റേതൊരു ലോക രാജ്യത്തോടും കിടപിടിക്കാൻ തങ്ങൾക്കാകുമെന്നു ഇന്ത്യ ബഹിരാകാശത്തു കാട്ടിക്കൊടുത്ത നിമിഷങ്ങളായി അത്. ഏകദേശം 2 മീറ്റർ ഉയരവും 1,700 കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള ചന്ദ്രയാൻ-3 ലാൻഡർ കൃത്യ സമയത്തുതന്നെ ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്തു റോവറിനെ സ്വതന്ത്രമാക്കി. ആഗസ്റ്റ് 23 ന് വൈകുന്നേരം 17:47 ന് ലാൻഡിംഗ് നടപടിക്രമങ്ങൾ ആരംഭിക്കുമ്പോൾ, ചന്ദ്രയാൻ 3 ഭൂമിക്ക് ഏതാണ്ട് ലംബമായി ഏകദേശം 90 ഡിഗ്രി കോണിലെത്തിയിരുന്നു. ചന്ദ്രന്റെ തെക്ക് ഭാഗത്തെ ലക്ഷ്യം വച്ചുകൊണ്ട് ചന്ദ്രയാൻ-3, വരാനിരിക്കുന്ന ചാന്ദ്ര ദൗത്യങ്ങൾക്ക് വേണ്ട അടിസ്ഥാനം ഒരുക്കും. ഇന്ത്യയുടെ ഒരു സുസ്ഥിര ചാന്ദ്ര ഔട്ട്‌പോസ്റ്റിനുള്ള ഓക്സിജൻ, ഇന്ധനം, ജലം എന്നിവയുടെ സുപ്രധാന സ്രോതസ്സുകളെ ഐന്റിഫൈ ചെയ്യും. ഭൂമിയിലെ 14 ദിനങ്ങൾക്ക് സമാനമായ ഒരു ചന്ദ്ര ദിനം മൊത്തം പരീക്ഷണങ്ങൾ തുടരും. ഈ സമയത്ത് അത് ചന്ദ്രോപരിതലത്തിലെ ഒരു സ്പെക്ട്രോമീറ്റർ ഉപയോഗിച്ച് ധാതു ഘടന വിശകലനം ചെയ്യും.…
ഇന്ത്യക്കും സ്വന്തമായിരിക്കുന്നു കാർ ക്രാഷ് സുരക്ഷാ ടെസ്റ്റ്. ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം (NCAP) 2023 ഒക്ടോബർ 1 മുതൽ നടപ്പിലാക്കും. സുരക്ഷിതമായ കാറുകളുടെ ആവശ്യം വർധിപ്പിക്കാനും ഉപഭോക്തൃ ആവശ്യങ്ങൾക്ക് അനുസൃതമായി നിർമ്മാതാക്കളെ പ്രോത്സാഹിപ്പിക്കാനും ഈ പരിപാടി സഹായിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഇന്ത്യൻ കാറുകളെ ആഗോള വിപണിയിൽ മികച്ച രീതിയിൽ മത്സരിപ്പിക്കാനും ഇന്ത്യൻ കാർ നിർമ്മാതാക്കളുടെ കയറ്റുമതി സാധ്യത വർദ്ധിപ്പിക്കാനും സഹായിക്കും. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം (എൻസിഎപി) ഉദ്‌ഘാടനം ചെയ്തു. നിര്മാണക്കമ്പനികൾക്ക് സ്വമേധയാ NCAP ടെസ്റ്റ് നടത്താം. ഇത് ഒന്നിലധികം ക്രാഷ് ടെസ്റ്റുകളിലൂടെ കാറിന്റെ സുരക്ഷാ സവിശേഷതകൾ വിലയിരുത്താൻ ശ്രമിക്കുന്ന അന്തർദ്ദേശീയ NCAP ടെസ്റ്റുകൾക്ക് സമാനമാണ്. എന്നാൽ ചില മാറ്റങ്ങളും ഉണ്ട്. എന്താണ് ഭാരത് എൻസിഎപി ഭാരത് എൻസിഎപി ഒരു സന്നദ്ധ പരിപാടിയാണ്, 3.5 ടണ്ണിൽ താഴെ (3,500 കിലോഗ്രാം) ഭാരമുള്ളതും…
ചന്ദ്രന്റെ ഇതുവരെ പര്യവേക്ഷണം ചെയ്യപ്പെടാത്ത ദക്ഷിണധ്രുവത്തിലേക്ക് പോകാനുള്ള ഇപ്പോഴത്തെ മത്സരം, അമേരിക്കയും സോവിയറ്റ് യൂണിയനും മത്സരിച്ച 1960 കളിലെ ബഹിരാകാശ ഓട്ടത്തെ ഓർമ്മിപ്പിക്കുന്നു. ഇവിടെ ഇപ്പോൾ ഇന്ത്യയും റഷ്യയും തമ്മിലായിരുന്നു മത്സരം. നിർഭാഗ്യവശാൽ രണ്ടാഴ്ച മുമ്പ് വിക്ഷേപിച്ച റഷ്യയുടെ ലൂണ -25, ചന്ദ്രന്റെ പ്രതലം കാണാതെ തന്നെ തകർന്നുവീണു. പിന്ന്നെ ആ മത്സരത്തിൽ അവശേഷിച്ചത് ഒറ്റയാൾ മാത്രം.ഇന്ത്യയുടെ ചന്ദ്രയാൻ-3. ദൗത്യത്തിന് തുടക്കമിട്ട ഒറ്റ കാര്യം കൊണ്ട് തന്നെ ഇന്ത്യയെ ഇനി ഒറ്റപ്പെടുത്തൽ ഒരു ലോകശക്തിക്കുമാകില്ലെന്ന് വ്യക്തം. ഇന്ത്യയെന്ന ദക്ഷിണേഷ്യൻ രാജ്യത്തിന്റെ പുതിയ ബഹിരാകാശ വ്യവസായത്തിന് ഈ മത്സരം വഴി ഏറെ ഉത്തേജനം ഉടനടി ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. ഇപ്പോൾ ബഹിരാകാശം ഒരു ബിസിനസ്സാണ്, ചന്ദ്രന്റെ ദക്ഷിണധ്രുവം ഒരു സമ്മാനമാണ്, കാരണം അവിടെയുള്ള ജലത്തിന്റെ മഞ്ഞ്, ഭാവിയിലെ ചാന്ദ്ര കോളനി, ഖനന പ്രവർത്തനങ്ങൾ, ചൊവ്വയിലേക്കുള്ള ദൗത്യങ്ങൾ എന്നിവയെ ഈ ഗവേഷണ ലാൻഡിംഗ് പിന്തുണയ്ക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രേരണയോടെ, ഇന്ത്യ…
മെഗാസ്റ്റാർ ചിരഞ്ജീവിയുടെ മകനും, തെന്നിന്ത്യൻ സൂപ്പർസ്റ്റാറുമായ രാം ചരണിനെ പറ്റി അധികം വിവരണങ്ങളൊന്നും ആവശ്യമില്ല. അപ്പോൾ ഉപാസന കാമിനേനി കൊനിഡേലയോ? അവർ 2012 മുതൽ രാംചരണിന്റെ പ്രിയ പത്നിയാണ്. ഉപാസനയുടെയും രാം ചരണിന്റെയും ആസ്തി ഏകദേശം 2500 കോടി രൂപയാണ്. അത് മാത്രമല്ല ഉപാസനയുടെ പേരിലുള്ള വിശേഷണങ്ങൾ. അപ്പോളോ ഹോസ്പിറ്റൽസ് ഫാമിലിയിൽ നിന്നുള്ള അടുത്ത തലമുറ സംരംഭക എന്ന വിശേഷണമാണ് കൂടുതൽ ചേരുക ഉപാസനക്ക്. തീർന്നിട്ടില്ല. ഉപാസന കാമിനേനി ഒരു നെക്സ്റ്റ് ജനറേഷൻ സംരംഭക കൂടിയാണ്. അവരുടെ ആസ്തി മാത്രം 1,130 കോടി രൂപയാണ്. സംരംഭകത്വം ബിസിനസ്സിൽ മാത്രം ഒതുങ്ങുന്നില്ല. അത് ആളുകളുടെ ജീവിതത്തിൽ ഒരു മാറ്റമുണ്ടാക്കുക എന്നതു കൂടിയാണ്. പല സംരംഭകരും അത് തിരിച്ചറിയുന്നതിൽ പരാജയപ്പെടുകയും പലപ്പോഴും യഥാർത്ഥ സംരംഭകത്വത്തിന്റെ പാതയിൽ നിന്ന് അകന്നുപോകുകയും ചെയ്യുന്നു. സംരംഭകത്വത്തിന് ഏറ്റവും നിർണായകവും പൊതുവായതുമായ ഒരു കാര്യം മൂല്യം സൃഷ്ടിക്കുക എന്നതാണ്. താൻ ഏറ്റെടുക്കുന്ന ഏത് ജോലിക്കും മൂല്യം സൃഷ്ടിക്കുകയും അത്…
ഓണത്തിനു നാട്ടിൽ എത്താൻ കഴിയാത്തവർക്ക് ഉറ്റവർക്കായി സ്വന്തം ആശംസയോടെ കേരളത്തനിമയാർന്ന കൈത്തറി ഓണക്കോടി ഓണസമ്മാനമായി എത്തിച്ചുനല്കുന്ന പദ്ധതി ഒരുക്കി കോവളം വെള്ളാറിലെ കേരള ആര്‍ട്ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ്. ഓണപ്പാച്ചിലില്ലാതെ ഫോണിലൂടെ തെരഞ്ഞെടുത്ത് ഓർഡർ നല്കുന്ന വസ്ത്രങ്ങൾ ഓണപ്പുലരികളിൽ സ്നേഹസമ്മാനമായി വീട്ടിലെത്തും. ‘ഗിഫ്റ്റ് എ ട്രഡിഷന്‍’ എന്നു പേരിട്ട പദ്ധതിയിലൂടെ സമ്മാനം സ്വന്തം വിലാസത്തിൽ വരുത്തി ഉറ്റവർക്കു നേരിട്ടു സമ്മാനിക്കുകയുമാകാം. ക്രാഫ്റ്റ് വില്ലേജ് ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ ഒരു കേരള ടൂറിസം സംരംഭമാണ്. മികച്ച കൈത്തറിവസ്ത്രങ്ങൾക്കൊപ്പം ഡൗൺ സിൻഡ്രോം ബാധിച്ച കലാകാരന്മാർ നിർമ്മിച്ച ഒരു മാലയും സമ്മാനപ്പെട്ടിയിൽ ഉണ്ടാകും. ഇവ ഇടനിലക്കാരില്ലാതെ ഉത്പാദകവിലയ്ക്കു സംഭരിക്കുന്നത് ആയതിനാൽ അധികവില ഇല്ല. ഇവ സമ്മാനിക്കുമ്പോൾ കൈത്തറിസംഘങ്ങളിലെ നൂറുകണക്കിനു തൊഴിലാളികൾക്കും കരകൗശലവിദഗ്ദ്ധരായ ഏതാനും ഡൗൺ സിൻഡ്രോം ബാധിതർക്കും ഓണക്കാലത്തു കൈത്താങ്ങാകുന്ന പരിപാടിയിൽ പങ്കുചേരുന്നതിൻ്റെ സന്തോഷവും.ക്രാഫ്റ്റ് വില്ലേജിന്റെ www.kacvkovalam.com എന്ന വെബ്‌സൈറ്റിലൂടെ ലോകത്ത് എവിടെനിന്നും സമ്മാനങ്ങള്‍ തെരഞ്ഞെടുത്ത് ഓര്‍ഡര്‍ ചെയ്യാം. സൈറ്റിലൂടെത്തന്നെ പണവും അടയ്ക്കാം. ഓഗസ്റ്റ് 24 നകം ഓർഡർ…