Author: News Desk
ഒക്ടോബർ 1 മുതൽ രാജ്യത്തെ സാമ്പത്തിക രംഗത്ത് വിവിധ മാറ്റങ്ങളാണ് വരാൻ പോകുന്നത്. 2000 രൂപ തിരികെ ഏല്പിക്കൽ, വിദേശ ക്രെഡിറ്റ് കാർഡ്- പണമിടപാടിന് ടി.സി.എസ്, തിരിച്ചറിയൽ രേഖയായി ജനന രജിസ്ട്രേഷൻ ഭേദഗതി തുടങ്ങിയ മാറ്റങ്ങൾ ഒക്ടോബർ ഒന്ന് മുതൽ നടപ്പിലാകും. 2000 രൂപ നോട്ട് 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ പോയി മാറ്റിയെടുക്കുന്നതിനോ നിക്ഷേപിക്കുന്നതിനോ ഉള്ള സമയപരിധി സെപ്തംബർ 30ന് അവസാനിക്കും. ഒക്ടോബർ 1 മുതൽ കൈവശമുള്ള 2000 രൂപ നോട്ട് മാറ്റിയെടുക്കൽ സങ്കീർണമായേക്കും. നോട്ടുകൾക്കു നിയമ സാധുതയുണ്ടാകുമെങ്കിലും, ഇത്ര നാളായി ബാങ്കിൽ ഏല്പിക്കാത്തതിന് കാരണം ബോധ്യപ്പെടുത്തേണ്ടി വരും, പ്രാദേശിക റിസർവ് ബാങ്കുകൾ വഴിയാകും ഈ വിശദീകരണം നൽകേണ്ടി വരുക. കഴിഞ്ഞ മേയിലാണ് 2000 രൂപ നോട്ടുകൾ ആർ.ബി.ഐ പിൻവലിച്ചത്. ജനന സർട്ടിഫിക്കറ്റ് ഒക്ടോബർ ഒന്നിനു ശേഷം ജനിക്കുന്നവരുടെ പ്രായം തെളിയിക്കുന്ന അടിസ്ഥാനരേഖയായി ജനനസർട്ടിഫിക്കറ്റ് മാറും. വിദ്യാഭ്യാസം,സർക്കാർ ജോലി, ഡ്രൈവിംഗ് ലൈസൻസ്, വിവാഹ രജിസ്ട്രേഷൻ, പാസ്പോർട്ട്, ആധാർ, വോട്ടേഴ്സ് ലിസ്റ്റ്…
സംഗതി എഐ (AI) ഒക്കെയാണെങ്കിലും പഴയ വിവരങ്ങളല്ലേ കിട്ടൂ, ചാറ്റ് ജിപിടിയെ (Chat GPT) കുറിച്ചുള്ള ഈ പരാതി പഴങ്കഥയാകും. ഇനി ഏറ്റവും പുതിയ വിവരങ്ങളും ചാറ്റ് ജിപിടിയില്‍ ലഭിക്കും. 2021 സെപ്റ്റംബര്‍ വരെയുള്ള വിവരങ്ങള്‍ മാത്രമായിരുന്നു ചാറ്റ് ജിപിടിയില്‍ ഇതുവരെ ലഭിച്ചിരുന്നത്. ഇനി മുതല്‍ ഏറ്റവും പുതിയ വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ സ്വയം ബ്രൗസ് ചെയ്ത് കൈമാറാന്‍ ചാറ്റ് ജിപിടിക്ക് സാധിക്കുമെന്ന് മാതൃസ്ഥാപനമായ ഓപ്പണ്‍ എഐ (open AI) പറഞ്ഞു.ബ്രൗസിങ് സൗകര്യം മെയിലാണ് ചാറ്റ് ജിപിടിയില്‍ അവതരിപ്പിക്കുന്നത്. ഡാറ്റാ ബേയ്‌സിന്റെ ആശങ്കയില്ലാതെ ചാറ്റ് ജിപിടിയില്‍ ബ്രൗസിങ് വേണമെന്ന് അന്നേ ആവശ്യമുയര്‍ന്നിരുന്നു. വരിസംഖ്യ അടച്ച് ചാറ്റ് ജിപിടി ഉപയോഗിക്കുന്ന പ്ലസ്, എന്റര്‍പ്രൈസ് ഉപഭോക്താക്കള്‍ക്കായിരിക്കും നിലവില്‍ ഈ സൗകര്യം ലഭ്യമാകുക. വൈകാതെ മറ്റു ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കുമെന്ന് ഓപ്പണ്‍ എഐ കഴിഞ്ഞ ദിവസം X-ല്‍ പറഞ്ഞു. ചിത്രവും ശബ്ദവും ഉപയോഗിച്ച് ആശയവിനിമയം നടത്താനുള്ള സൗകര്യവും ചാറ്റ് ജിപിടി കഴിഞ്ഞ ആഴ്ച അവതരിപ്പിച്ചിരുന്നു. ആപ്പിളിന്റെ സിരി…
അത്യാധുനിക പേഴ്‌സണൽ എഐ അസിസ്റ്റന്റുമാർക്കായുള്ള വിപണിയിലെ വിടവ് നികത്തിക്കൊണ്ട് ഹാൽതിയ.എഐ അവതരിപ്പിച്ചു, ഒരു ആൾ-ഇൻ-വൺ ആപ്പ്. Haltia.AI ലോകത്തിലെ ഏറ്റവും സ്വകാര്യതയുള്ള പേഴ്സണൽ AI അസിസ്റ്റന്റിനെ അനാവരണം ചെയ്തു എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി AI അവതാറുകളായ ഹാൽഫോർഡും (“ഹാൽ”) ടിയാനയും (“ടിയ”) കോർപ്പറേറ്റ് എക്‌സിക്യൂട്ടീവുകളും ഉയർന്ന ആസ്തിയുള്ള വ്യക്തികളും മുതൽ കുടുംബത്തിന്റെയും കരിയറിന്റെയും ആവശ്യങ്ങൾ നിറവേറ്റുന്ന ജോലി ചെയ്യുന്ന അമ്മമാർ വരെ തങ്ങളുടെ ദിവസത്തിൽ വിലയേറിയ മണിക്കൂറുകൾ ലാഭിക്കാൻ ആഗ്രഹിക്കുന്ന ആർക്കും പേർസണൽ അസിസ്റ്റന്റ് ആയി സഹായത്തിനെത്തും.നിലവിൽ നിക്ഷേപകർക്കിടയിലെ ഒരു ബീറ്റ പ്രോഗ്രാമായി പേർസണൽ AI അസിസ്റ്റന്റ് പ്രവർത്തിക്കും. ഡിഫോൾട്ട് അവതാരങ്ങളായ ഹാൽഫോർഡും (“ഹാൽ”) ടിയാനയും (“ടിയ”) അടിസ്ഥാന ടാസ്‌ക്കുകൾ മുതൽ സങ്കീർണ്ണവും പ്രവചനാത്മകവുമായ പ്രവർത്തനങ്ങൾ വരെയുള്ള സ്റ്റാൻഡേർഡ് എഐ കഴിവുകൾക്ക് അപ്പുറത്തേക്കും ജോലിയെടുക്കുമെന്നു തെളിയിച്ചു കഴിഞ്ഞു. ഐഒഎസ് ഉപയോക്തൃ അനുഭവം വർധിപ്പിക്കുന്നതിനായി സവിശേഷമായ രീതിയിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന, Haltia.AI, ആപ്പിൾ ഉൽപ്പന്നങ്ങളുമായി സംയോജിപ്പിക്കുകയും പുതുതായി വിപണിയിലെത്തിയ iPhone 15-ൽ…
യുക്രൈനിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ സ്കൈഅപ് എയര്‍ലൈനും (SkyUp Airlines) അവരുടെ മാള്‍ട്ടയിലെ ഉപകമ്പനിയായ സ്കൈഅപ് മാള്‍ട്ടയും (SkyUp Malta) വ്യോമയാന സേവനങ്ങള്‍ പുനരാരംഭിക്കുന്നതിനായി ഐബിഎസിന്‍റെ സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ തെരഞ്ഞെടുത്തു. വ്യോമയാന സോഫ്റ്റ് വെയര്‍ രംഗത്ത് പ്രവർത്തിക്കുന്ന, ഐബിഎസിന്‍റെ പാസഞ്ചര്‍ സര്‍വീസ് സോഫ്റ്റ് വെയറിലൂടെ (PAS) ഉപഭോക്തൃ സേവനങ്ങള്‍ കുറ്റമറ്റതാക്കാന്‍ സ്കൈഅപ്പിന് -SkyUp- ശ്രമിക്കുന്നത് യുക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് ഭാഗികമായി മാത്രം പ്രവര്‍ത്തിച്ചിരുന്ന സ്കൈഅപ്പ് ACMI സേവനങ്ങളില്‍ സജീവമായിരുന്നു. മാള്‍ട്ടയിലെ വ്യോമയാന ലൈസന്‍സ് ലഭിച്ചതോടെയാണ് വീണ്ടും വ്യോമയാന രംഗത്ത് സജീവമാകുകയാണ്. മാള്‍ട്ടയില്‍ നിന്നും യൂറോപ്പിലെ എവിടേക്ക് വേണമെങ്കിലും വിമാനസര്‍വീസ് നടത്താനുള്ള അനുമതിയും സ്കൈഅപ്പിന് ലഭിച്ചു. മാറി വരുന്ന വിപണിയ്ക്കനുസരിച്ച് ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ സഹായത്തോടെ നിരക്ക്, അനുബന്ധ സേവനങ്ങള്‍, എന്നിവ വിവിധ ഡിസ്ട്രിബ്യൂഷന്‍ ചാനലുകള്‍ വഴി നല്‍കാനാകും. മാത്രമല്ല, പ്രധാന കമ്പനിയായ സ്കൈഅപ്പും മാള്‍ട്ടയിലെ ഉപകമ്പനിയും ഒറ്റ പ്ലാറ്റ് ഫോമിലൂടെ പ്രവര്‍ത്തിക്കും. ഇതിലൂടെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്‍റുകള്‍ എന്നിവരിലേക്ക് ഒറ്റ…
വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് ഓട്ടോ ഇന്ത്യയിൽ ഒരു നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. കമ്പനിയുടെ പദ്ധതി യാഥാർത്ഥ്യമായാൽ, ഇന്ത്യയിൽ ഒരു നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്ന ആദ്യത്തെ വിയറ്റ്നാമീസ് സ്ഥാപനമായിരിക്കും ലോകത്തിലെ ഏറ്റവും മൂല്യമുള്ള മൂന്നാമത്തെ കാർ നിർമ്മാതാക്കളായ VinFast Auto. ഇന്ത്യയിൽ EV നിർമാണ പ്ലാന്റിനുള്ള അനുമതിക്കായി കാത്തിരിക്കുന്ന Teslaക്ക് കനത്ത ഭീഷണി കൂടിയാണ് ഈ വരവ്. ടെസ്‌ലയോടു മത്സരിക്കാൻ അമേരിക്കയിലും പടുകൂറ്റൻ EV പ്ലാന്റ് തുടങ്ങിക്കഴിഞ്ഞു VinFast . തമിഴ്‌നാടും ഗുജറാത്തും അടക്കം നിക്ഷേപ സാധ്യതയുള്ള സ്ഥലങ്ങൾ തേടുന്ന കമ്പനി വിവിധ സംസ്ഥാന സർക്കാരുകളുമായി ചർച്ച നടത്തി വരികയാണ്.വിൻഫാസ്റ്റ് ലക്ഷ്യമിടുന്നത് EV കയറ്റുമതിയാണോ അതോ പുതിയ നിർമ്മാണ യൂണിറ്റ് ഇന്ത്യൻ വിപണിയെ മാത്രം ലക്ഷ്യമിട്ടുള്ളതാണോ എന്ന വ്യക്തമാക്കിയിട്ടില്ല .ഓഗസ്റ്റിൽ ടെസ്‌ലയെയും ടൊയോട്ടയെയും പിന്തുടർന്ന് മൂനാം സ്ഥാനത്തെത്തിയ വിൻഫാസ്റ്റ് ഓട്ടോ, മാർക്കറ്റ് ക്യാപിറ്റലൈസേഷൻ പ്രകാരം ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന നിർമ്മാതാവായി. നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്തതിന് ശേഷം അതിന്റെ…
ജാവ യെസ്ഡി മോട്ടോർസൈക്കിൾസ് ജാവ 42, യെസ്ഡി റോഡ്സ്റ്റർ എന്നിവയുടെ പുതിയ ഡ്യുവൽ-ടോൺ വേരിയന്റ് പുറത്തിറക്കി. രണ്ട് വേരിയന്റുകളും വിവിധ മെച്ചപ്പെടുത്തലുകൾക്കൊപ്പം നാല് പുതിയ കളർ ഓപ്ഷനുകളിൽ വിപണിയിലെത്തി. പുതിയ ജാവ 42 ഡ്യുവൽ ടോണിന്റെ വില 1,98,142 രൂപയിലും പുതിയ യെസ്ഡി റോഡ്‌സ്റ്ററിന് 2,08,829 രൂപയിലും ആരംഭിക്കുന്നു. Jawa 42 Dual Tone പുതിയ ജാവ 42 ഡ്യുവൽ ടോൺ വേരിയന്റിൽ നിലവിലെ 294.7 സിസി ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിൻ തുടരുന്നു, ഇത് 27 ബിഎച്ച്പി, ആറ് സ്പീഡ് ഗിയർബോക്‌സുമായി മികച്ചതാക്കിയിട്ടുണ്ട്. ലെൻസ് ഇൻഡിക്കേറ്ററുകൾ, ഷോർട്ട്-ഹാംഗ് ഫെൻഡറുകൾ, ഡയമണ്ട് കട്ട് അലോയ് വീലുകൾ, പുതിയ ഡിംപിൾഡ് ഫ്യുവൽ ടാങ്ക് എന്നിവ പുതുമയാണ്. കൂടാതെ കോസ്മിക് റോക്ക്, ഇൻഫിനിറ്റി ബ്ലാക്ക്, സ്റ്റാർഷിപ്പ് ബ്ലൂ, സെലസ്റ്റിയൽ കോപ്പർ എന്നിവ ഉൾപ്പെടുന്ന ഡ്യുവൽ-ടോൺ കളർവേകൾ ജാവയുടെ സൗന്ദര്യത്തിനു മാറ്റു കൂട്ടുന്നു. Yezdi Roadster എർഗണോമിക്‌സ് ഡിപ്പാർട്ട്‌മെന്റിലെ പ്രധാന മാറ്റങ്ങളോടെ പുതിയ യെസ്‌ഡി…
ലോകോത്തര റീട്ടെയ്ൽ ഷോപ്പിങ്ങിന്റെ വാതിൽ തുറന്ന് തെലങ്കാന. സംസ്ഥാനത്തെ ആദ്യ ലുലു മാൾ ഹൈദരാബാദിലെ കുക്കട്ട്പള്ളിയിൽ ജനങ്ങൾക്കായി തുറന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ സാന്നിധ്യത്തിൽ തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു, യുഎഇ കോൺസൽ ജനറൽ ആരെഫ് അൽനുഐമി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. അഞ്ച് ലക്ഷം സ്ക്വയർ ഫീറ്റിലാണ് ഹൈദരാബാദിലെ ലുലു മാൾ. ഷോപ്പിങ്ങിന്റെ ഏറ്റവും മികച്ച അനുഭവം സമ്മാനിച്ച് രണ്ട് ലക്ഷം സ്ക്വയർ ഫീറ്റിലാണ് ലുലു ഹൈപ്പർമാർക്കറ്റ്. രണ്ടായിരത്തിലധികം പേർക്കാണ് ഇവിടെ പുതിയ തൊഴിലവസരം ലഭിക്കുന്നത്. സ്വിറ്റസ്ർലൻഡിലെ ദാവോസിൽ കഴിഞ്ഞ വർഷം മെയിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ വച്ച്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയും തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു നടത്തിയ കൂടിക്കാഴ്ചയിൽ നിശ്ചയിച്ച തെലങ്കാനയിലെ നിക്ഷേപങ്ങളുടെ ഭാഗമായാണ് പുതിയ മാൾ. ധാരണാപത്രത്തിൽ ഒപ്പുവച്ച് മാസങ്ങൾക്കകം പദ്ധതി യാഥാർത്ഥ്യമായി. ഹൈദരാബാദിലെ ആദ്യ മാൾ പൂർത്തീകരിക്കാൻ മികച്ച പിന്തുണയാണ് തെലങ്കാന…
പറക്കും ടാക്‌സികള്‍ യാഥാര്‍ഥ്യമാക്കാനുള്ള ഒരുക്കത്തിലാണ് ദുബായി. 2026-ഓടെ ടാക്‌സി വിളിച്ച് ദുബായുടെ ആകാശത്തിലൂടെ പറക്കാം. മൂന്ന് വര്‍ഷത്തിന് ശേഷം ദുബായില്‍ പറക്കും ടാക്‌സികള്‍ സജീവമാകുമെന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കൈപോര്‍ട്‌സ് (Skysports) സിഇഒ ഡണ്‍കണ്‍ വാള്‍ക്കര്‍ (Duncan Walker) പറഞ്ഞു. പറക്കും ടാക്‌സികള്‍ക്കായി ദുബായില്‍ ആദ്യത്തെ വെര്‍ട്ടിപോര്‍ട്ടുകള്‍ (vertiptor) അഥവാ വെര്‍ട്ടിക്കല്‍ പോര്‍ട്ടുകള്‍ പണിയുന്നത് സ്‌കൈപോര്‍ട്‌സ് ആണ്. വെര്‍ട്ടിപോര്‍ട്ടുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്ത് തന്നെ പറക്കും ടാക്‌സി ശൃംഖലാ സംവിധാനുമുള്ള ആദ്യ രാജ്യമായി ദുബായി മാറുമെന്ന് ഡണ്‍കണ്‍ പറഞ്ഞു. ദുബായില്‍ നടന്ന മൂന്നാമത് ദുബായി ലോക കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു.മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ പറക്കുന്ന എയര്‍ടാക്‌സികളെയാണ് ദുബായില്‍ അവതരിപ്പിക്കുന്നത്. 241 കിലോമീറ്റര്‍ പരിധിയില്‍ ഇവയുടെ സേവനം ലഭിക്കും. പൈലറ്റിനെ കൂടാതെ നാല് പേര്‍ക്കായിരിക്കും എയര്‍ ടാക്‌സിയില്‍ യാത്ര ചെയ്യാന്‍ സാധിക്കുക. എയര്‍ ടാക്‌സികള്‍ യാഥാര്‍ഥ്യമാകുന്നതോടെ യാത്രാസമയം കാല്‍ ഭാഗമായി കുറയും. റോഡ് മാര്‍ഗം മുക്കാല്‍ മണിക്കൂറെടുക്കുന്ന യാത്രയ്ക്ക് ആകാശ മാര്‍ഗം 6…
ഭൂകമ്പം വരുമ്പോൾ ആളുകൾക്ക് മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്നതിന് ആൻഡ്രോയിഡ് ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം ഇന്ത്യയിൽ അവതരിപ്പിച്ച് ഗൂഗിൾ. ഇന്ത്യയുടെ നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻഡിഎംഎ), നാഷണൽ സീസ്മോളജി സെന്റർ (എൻഎസ്‌സി) എന്നിവയുമായി സഹകരിച്ചാണ് ഗൂഗിളിന്റെ സംവിധാനം ഇന്ത്യയിലെത്തിച്ചത്. ലോകത്തെ പല രാജ്യങ്ങളിലും GOOGLE വിന്യസിച്ചതാണ് ഈ സംവിധാനം. എന്താണ് ആൻഡ്രോയിഡ് ഭൂകമ്പ മുന്നറിയിപ്പ് സിസ്റ്റം ആൻഡ്രോയിഡ് എർത്ത്‌ക്വേക്ക് അലേർട്ട് സിസ്റ്റം, ഭൂകമ്പങ്ങൾ കണ്ടെത്താനും കണക്കാക്കുന്നതിനും ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണുകളിലെ സെൻസറുകൾ ഉപയോഗിക്കുന്നു. ഭൂകമ്പസമയത്ത് തീവ്രമായ തിരമാലകൾ അടിച്ചേക്കാവുന്ന പ്രദേശത്തെ Android ഉപകരണങ്ങളിലേക്ക് എമർജൻസി അലേർട്ടുകൾ അയയ്‌ക്കാൻ സിസ്റ്റം ഇന്റർനെറ്റ് ഉപയോഗിക്കുന്നു. വ്യക്തികൾ അവരുടെ പ്രദേശത്ത് ഭൂകമ്പത്തെക്കുറിച്ച് അന്വേഷിക്കുമ്പോൾ സമീപത്തുള്ള ഭൂകമ്പ സംഭവങ്ങളെയും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളെയും കുറിച്ചുള്ള Google തിരയൽ ഫലങ്ങളിലെ വിവരങ്ങളും സിസ്റ്റം നൽകുന്നു. ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം എങ്ങനെയാണ് പ്രവർത്തിക്കുന്നത്? മിക്ക Android ഉപകരണങ്ങളിലും ബിൽറ്റ്-ഇൻ ആക്സിലറോമീറ്റർ സെൻസറുകൾ ഉണ്ട്. ഈ സെൻസറുകൾ മിനി സീസ്മോമീറ്ററുകളായി പ്രവർത്തിക്കുന്നു. ഒരു ഉപകരണം…
ഒടിടി പ്ലാറ്റ് ഫോമുകളുടെ ജിഎസ്ടി ചട്ടങ്ങള്‍ കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. നെറ്റ് ഫ്‌ലിക്‌സ് (Netflix), സ്‌പോട്ടിഫൈ (Spotify), ഹോട്ട് സ്റ്റാര്‍ (Hotstar) തുടങ്ങിയ ഒടിടി പ്ലാറ്റ് ഫോമുകള്‍ ഇനി മുതല്‍ 18 % ജിഎസ്ടി അടയ്ക്കണം. ഒക്ടോബര്‍ ഒന്ന് മുതല്‍ പുതുക്കിയ ജിഎസ്ടി നിലവില്‍ വരും. ഇന്ത്യയിലെ മുഴുവന്‍ വിദേശ ഡിജിറ്റല്‍ സേവനദാതാക്കള്‍ക്കും നിയമം ബാധകം. ഒടിടി പ്ലാറ്റ് ഫോമുകള്‍ക്ക് പുറമേ, ഓണ്‍ലൈന്‍ വിദ്യാഭ്യാസ സേവനങ്ങളും ഗെയിമിങ്ങും പരസ്യങ്ങളും പുതിയ നിയമത്തിന് കീഴില്‍ വരും. ഇനി അടക്കേണ്ടി വരുംഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് ഇന്ത്യയില്‍ മികച്ച വരുമാനമാണ് ലഭിക്കുന്നത്. എന്നാല്‍ മിക്ക വിദേശ സ്ഥാപനങ്ങള്‍ക്കും ഇന്ത്യയില്‍ ജിഎസ്ടി അടക്കേണ്ട താനും. ജിഎസ്ടി രജിസ്‌ട്രേഷന് കീഴില്‍ വരാത്ത ഗുണഭോക്താക്കള്‍ക്ക് സേവനം നല്‍കുന്ന വിദേശ സ്ഥാപനങ്ങളെ ഇത്രയും കാലം നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അതിനാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും വാണിജ്യേതര വിഭാഗത്തില്‍പെടുന്നവര്‍ക്കും ഡിജിറ്റല്‍ സേവനം നല്‍കിയിരുന്ന വിദേശ സ്ഥാപനങ്ങള്‍ക്ക് ജിഎസ്ടി അടയ്‌ക്കേണ്ടി വന്നിട്ടില്ല. ഇത്തരം സ്ഥാപനങ്ങളെല്ലാം ഇനി മുതല്‍…