Author: News Desk

പുതുതായി പാസാക്കിയ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൈവസി ആക്റ്റ് പ്രാരംഭ ഘട്ട സ്റ്റാർട്ടപ്പുകളെ തളർത്തുമോ? സ്റ്റാർട്ടപ്പുകളെ മുളയിലേ നുള്ളിക്കൊഴിക്കുന്ന അന്തകനാകുമോ ഈ ആക്റ്റിലെ ചട്ടങ്ങൾ? അതോ ആക്ടിൽ നിന്നും തത്കാലത്തേക്ക് അവരെ ഒഴിവാക്കി നൽകുമോ? ഡാറ്റാ സ്വകാര്യതാ മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ തക്ക സാമ്പത്തിക ഭദ്രതയും, സമയ കാലാവധിയും, സാവകാശവും വളർച്ചയിലേക്ക് മാത്രം ശ്രദ്ധിച്ചു മുന്നോട്ടു പോകുന്ന ഭൂരിഭാഗം പ്രാരംഭ സ്റ്റാർട്ടപ്പുകൾക്കുമുണ്ടോ? ഇതൊക്കെ സ്റ്റാർട്ടപ്പ് ലോകത്തിന്റെ ചോദ്യങ്ങളാണ്. മറുപടി നൽകേണ്ടതും, പരിഹാരം കണ്ടെത്തേണ്ടതും കേന്ദ്ര ഇലക്ട്രോണിക്സ്, ഐ ടി മന്ത്രാലയമാണ്. ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൈവസി ആക്ടിൽ നിന്ന് പ്രാരംഭ ഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകളെ ഒഴിവാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാൽ അതിന് സാധ്യതയില്ലെന്ന് നിയമവിദഗ്ധർ പറയുന്നു. ഡിജിറ്റൽ ലോകത്തിനു സമഗ്രമായ ഒരൊറ്റ ആക്ട്. അതാണ് കേന്ദ്ര മന്ത്രാലയത്തിന്റെ നിലപാടും. പുതുതായി രൂപീകരിച്ച ഡിപിഡിപി നിയമം നടപ്പാക്കാൻ സർക്കാർ ഇതുവരെ സമയപരിധി നൽകിയിട്ടില്ല. പുതിയ സ്വകാര്യതാ നിയമം നടപ്പാക്കാൻ രണ്ട് വർഷത്തെ സമയം ആവശ്യപ്പെട്ട് സർക്കാരിന് നിവേദനം…

Read More

2022 ലാണ് കേരളത്തിന്റെ റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ KSRTC ഇലക്ട്രിക് സ്വിഫ്റ്റ് ബസ്സുകൾ നിരത്തിലിറക്കിയത്. 2023 ൽ KSRTC എടുത്ത തീരുമാനം സമീപഭാവിയിൽ ഹരിത ഇന്ധനങ്ങളിലേക്ക് മാറാനുള്ള പദ്ധതിയുടെ ഭാഗമായി 1690 ഇലക്ട്രിക് ബസുകൾ ഉടൻ പുറത്തിറക്കുക എന്നതാണ്. യൂണിയൻ ഗവൺമെന്റ് സ്കീമുകൾക്ക് കീഴിൽ, കിഫ്ബിയുടെ സഹായത്തോടെ വാങ്ങിയ 690 ബസുകൾക്ക് പുറമേ 1000 ബസുകളും കെഎസ്ആർടിസിക്ക് ലഭിക്കും. ദീർഘദൂര സർവീസുകൾക്കായി 750 ബസുകൾ വാടക അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ ഡ്രൈവർമാർക്കൊപ്പം നൽകും. കെഎസ്ആർടിസി കിലോമീറ്ററിന് 43 രൂപ വാടകയായി നൽകണം. ബാക്കിയുള്ള 250 ബസുകൾ ഓഗ്മെന്റേഷൻ ഓഫ് സിറ്റി ബസ് സർവീസ് സ്കീമിൽ സൗജന്യമായി നൽകും. നിലവിൽ തിരുവനന്തപുരം നഗരത്തിനുള്ളിൽ തലങ്ങും വിലങ്ങും സർവീസ് നടത്തുന്ന KSRTC സ്വിഫ്റ്റ് ഇലക്ട്രിക് ബസ്സുകൾ മാത്രം മതി അവയുടെ വിജയത്തിന്റെ തെളിവായി. ഈ ഇലക്ട്രിക് ബസ് സർവീസ് രാജ്യമൊട്ടുക്കു നടപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്ര സർക്കാർ. അതിന്റെ ഭാഗമായി ഒരു ദശാബ്ദം കൊണ്ട് രാജ്യത്തെ…

Read More

ഇന്ത്യയിൽ ഗവേഷണ വികസന നിർമാണ പ്രവർത്തനങ്ങൾ ഇന്ത്യയിലേക്ക് വ്യാപിപ്പിക്കാൻ തയാറെടുക്കുന്ന എയ്‌റോസ്‌പേസ്, ഡിഫൻസ് കമ്പനികളുടെ ഇഷ്ടകേന്ദ്രമായി മാറുകയാണ് തമിഴ്‌നാട്.  കേരളത്തിന്റെ അഭിമാന പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ കൂടി പങ്കാളിയാകുന്നു ഈ മാറ്റത്തിലേക്ക് എന്നതും ശ്രദ്ധേയമാണ്. കാരണം മറ്റൊന്നുമല്ല ഈ കമ്പനികൾക്കെല്ലാവർക്കുമായി ഇന്ത്യയിലെ ആദ്യത്തെ ഡ്രോൺ കോമൺ ടെസ്റ്റിംഗ് സെന്റർ വരികയാണ് തമിഴ്നാട്ടിൽ. തമിഴ്നാടിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ പ്രതിരോധ രംഗത്തെ മുഖച്ഛായ മാറ്റാൻ ഈ ടെസ്റ്റിംഗ് സെന്റർ സഹായിക്കും. ഡിഫൻസ് ടെസ്റ്റിംഗ് ഇൻഫ്രാസ്ട്രക്ചർ (DTI) സ്കീമിന് കീഴിലുള്ള ഇന്ത്യയിലെ ആദ്യത്തെ ഡ്രോൺ കോമൺ ടെസ്റ്റിംഗ് സെന്റർ യാഥാർഥ്യമാക്കാൻ  തമിഴ്നാട് ഒരുങ്ങുന്നു. ശ്രീപെരുമ്പത്തൂരിന് സമീപം വല്ലം വടഗലിലുള്ള സിപ്‌കോട്ട് ഇൻഡസ്ട്രിയൽ പാർക്കിലെ 2.3 ഏക്കർ സ്ഥലത്താണ് 45 കോടി രൂപ ചെലവ് വരുന്ന ഈ സൗകര്യം സ്ഥാപിക്കുന്നത്. തമിഴ്‌നാട് ഡിഫൻസ് ഇൻഡസ്ട്രിയൽ കോറിഡോർ (TNDIC) നടപ്പാക്കുന്നതിനുള്ള നോഡൽ ഏജൻസിയായ തമിഴ്നാട് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (TIDCO) യുടെ മേല്നോട്ടത്തിലാണീ കേന്ദ്രം വരിക. TNDIC…

Read More

ലുലു മാളില്‍ മൂന്ന് ദിവസം നീണ്ട് നിന്ന ലുലു സെലിബ്രേറ്റ് വെഡ്ഡിംഗ് എക്സ്പോ, വെഡ്ഡിംഗ് ഫാഷന്‍ ലീഗ് സീസണ്‍ രണ്ടിന് താരത്തിളക്കത്തോടെ സമാപനം. സിനിമ താരങ്ങളായ ആന്‍റണി പെപ്പെ, ഷെയിന്‍ നിഗം, നീരജ് മാധവ്, ഐമ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ വെഡ്ഡിംഗ് ഫാഷന്‍ ലീഗ് റാംപില്‍ ചുവടുവെച്ചു. എല്ലാ വിവാഹമുഹൂര്‍ത്തങ്ങള്‍ക്കുമായി ലുലു സെലിബ്രേറ്റ് ഒരുക്കുന്ന സമഗ്ര സിഗ്നേച്ചർ വിവാഹ വസ്ത്രശേഖരങ്ങളണിഞ്ഞാണ് രണ്ട് ദിവസമായി നടന്ന വെഡ്ഡിംഗ് ഫാഷന്‍ ലീഗില്‍ രാജ്യത്തെ പ്രമുഖ മോഡലുകൾ റാംപിലെത്തിയത്. ലുലു സെലിബ്രേറ്റിന്‍റെ ഏറ്റവും പുതിയ സിഗ്നേച്ചർ ഡിസൈനായ “ഇംപ്രഷന്‍സ്” ഫാഷന്‍ ലീഗില്‍ അവതരിപ്പിച്ചു. വിവാഹമുഹൂര്‍ത്തങ്ങള്‍ക്ക് അനുയോജ്യമായ കാഞ്ചീപുരം സാരി, ബ്രൈഡല്‍ ലഹങ്കാസ്, പാര്‍ട്ടിവെയര്‍ ലാച്ചാസ്, കേരളത്തിന്‍റെ പരമ്പരാഗത കൈത്തറി വസ്ത്രങ്ങള്‍, മ്യൂറല്‍ പെയിന്‍റിംഗ് വര്‍ക്കുകളുള്ള സാരികള്‍, പുരുഷന്മാര്‍ക്കുള്ള ഷെര്‍വാണീസ്, ഷര്‍ട്ടുകള്‍, പാര്‍ട്ടീവെയര്‍ കുര്‍ത്തീസ് തുടങ്ങിയവയുടെ വേറിട്ട ശേഖരം അണിനിരത്തുന്നതായിരുന്നു വെഡ്ഡിംഗ് ഫാഷന്‍ ലീഗ്. ഷാം ഖാനാണ് ഷോ സംവിധാനം ചെയ്തത്. സിനിമ താരം രാഹുല്‍ മാധവ്, പ്രാച്ചി…

Read More

പടുകൂറ്റൻ വിൻഡ് ടർബൈനുകളുടെ ഓരോ യൂണിറ്റും, ഓരോ ബ്ലൈഡും കൂറ്റൻ ട്രൈലറുകളിലാണ് പദ്ധതി സ്ഥലത്തു ഇൻസ്റ്റലേഷന് എത്തിക്കുന്നത്. അവിടെ വീണ്ടും ദിവസങ്ങളെടുക്കും അവ ഒന്ന് ഉയർത്തി സ്ഥാപിച്ചു കിട്ടാൻ. ഇനി അത്തരം ഭാരിച്ച ജോലികളൊന്നും വേണ്ട. വിൻഡ്ടർബൈനുകൾ സ്ഥാപിക്കുന്നതിനും, കോല പോലെ വിൻഡ് ടർബൈനിലേക്ക് ഓടിക്കയറി   ബ്ലേഡുകൾ ഉയർത്തുന്നതിനുമുള്ള ക്രെയിൻലെസ്സ് സിസ്റ്റം കോലാലിഫ്റ്റർ രംഗത്തെത്തിക്കഴിഞ്ഞു.   കോലയെപ്പോലെ കയറുന്ന KoalaLifter കനത്ത ക്രെയിൻ ഉപയോഗിക്കാതെ കാറ്റ് ടർബൈനുകൾ സ്ഥാപിക്കുന്നതിനും സ്പെയർ പാർട്സ് മാറ്റിസ്ഥാപിക്കുന്നതിനുമുള്ള സാങ്കേതിക പരിഹാരമാണ് KoalaLifter. അഡാപ്റ്റബിൾ ഘർഷണ കോളറുകൾ വഴി കോലാലിഫ്റ്ററിന് ടവറിന്റെ ശക്തി ഉപയോഗിച്ച് ടവറിന് മുകളിലേക്ക് കയറാൻ കഴിയും. ടർബൈനിലേക്ക് കയറുന്നതിനുള്ള പിന്തുണയായി കാറ്റാടി ടവറിന്റെ ബലം ഉപയോഗിക്കുന്ന ഒരു സ്വയം-കയറ്റ സംവിധാനമാണ് കോലാലിഫ്റ്റർ. വിപുലീകരിക്കാവുന്ന കോളറുകൾ ഉപയോഗിച്ച് ടവറിനെ ആലിംഗനം ചെയ്യുന്ന രീതിയാണ് പ്രധാന കണ്ടുപിടുത്തം. ഇത് KoalaLifter-നെ ഏത് ഉയരത്തിലുള്ള വിൻഡ് ടർബൈൻ മോഡലിനും അനുയോജ്യമാക്കുന്നു. ഉയർന്ന ടണേജ് ക്രെയിനുകളുടെ ആവശ്യമില്ലാതെ…

Read More

“ഡെഡ് ലൈൻ സെപ്റ്റംബർ 16 ആണ്. തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പിന്റെ കീഴിലുള്ള Apple നിർമാണ ഫാക്ടറി ചൈനയുമായി കടുത്ത ഒരു മത്സരത്തിലാണ്. ചൈനീസ് ഫാക്ടറികളിൽ നിന്ന് പുറത്തിറങ്ങുന്നതിന് മുന്നേ ഇവിടെ നിന്നും  ഏറ്റവും പുതിയ  iPhone 15  വിപണിയിലെത്തണം.” ആപ്പിൾ ചൈനയ്ക്ക് പുറത്ത് നിർമ്മാണം വിപുലീകരിക്കാനുള്ള ഒരു മൾട്ടി-ഇയർ സംരംഭത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. വാഷിംഗ്ടണും ബീജിംഗും തമ്മിലുള്ള പിരിമുറുക്കം മൂലം വ്യാപാരത്തിൽ വർദ്ധിച്ചുവരുന്ന അനിശ്ചിതത്വം ഏറെ ഗുണം ചെയ്തത് ഇന്ത്യക്കാണ്, ഒപ്പം Apple നും. ആഗോള സ്മാർട്ട് ഫോൺ നിർമാതാക്കളായ Apple തങ്ങളുടെ നിർണായക ഉൽപ്പന്നങ്ങളുടെ വിതരണ ശൃംഖലയിലെ അസ്വാരസ്യങ്ങൾ കുറയ്ക്കാൻ ചൈനക്ക് പുറത്തെ ഒരു രാജ്യത്തെ തിരഞ്ഞെടുത്തത്  ഇന്ത്യയെയാണ്. അങ്ങനെ ആപ്പിൾ തുടങ്ങിയ ഇന്ത്യയിലെ നിർമാണ കയറ്റുമതി സംരംഭം വൻവിജയമായി. ഇന്ത്യയിലെ Apple സ്റ്റോറുകളാകട്ടെ മാസങ്ങൾ കൊണ്ട് വില്പനയിൽ മുന്നേറി Apple ന്റെ യൂറോപ്പ്യൻ വിപണിയെ തന്നെ നയിക്കുന്ന പ്രചോദനമായി മാറി. ഇന്ത്യയിൽ ഉത്പാദന കേന്ദ്രങ്ങൾ സ്ഥാപിച്ച ആപ്പിൾ അതുകൊണ്ടു…

Read More

പരമ്പരാഗത വൈദഗ്ധ്യമുള്ളവർക്കായി വിശ്വകർമ പദ്ധതി പ്രഖ്യാപിച്ചു പ്രധാനമന്ത്രി മോദി. 13,000-15,000 കോടി രൂപ വകയിരുത്തിയ ഈ പദ്ധതി സെപ്റ്റംബർ 17 ന് വിശ്വകർമ ജയന്തി ദിനത്തിൽ ആരംഭിക്കും. വനിതാ കാർഷിക സംഘങ്ങൾക്ക് ഡ്രോൺ പരിശീലന പദ്ധതി, പാവപ്പെട്ടവർക്കും, ഇടത്തരക്കാർക്കുമായി പലിശ സബ്സിഡിയോടു കൂടി ഭവന നിർമാണ പദ്ധതി എന്നിവയും പ്രധനമന്ത്രി പ്രഖ്യാപിച്ചു. ചൊവ്വാഴ്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദഗ്ധ തൊഴിലാളികൾ, വനിതാ സ്വയം സഹായ സംഘങ്ങൾ, നഗരങ്ങളിലെ പാവപ്പെട്ടവർ എന്നിവർക്കായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചത്. വിശ്വകർമ പദ്ധതി ബാർബർമാർ, സ്വർണ്ണപ്പണിക്കാർ, അലക്കുകാരൻമാർ തുടങ്ങിയ വൈദഗ്ധ്യമുള്ള ജോലികൾക്കായിട്ടാണ് 13,000 കോടി മുതൽ 15,000 കോടി രൂപ വരെ വകയിരുത്തി സർക്കാർ വിശ്വകർമ പദ്ധതി ആരംഭിക്കുന്നത്.   കരകൗശല വിദഗ്ധരുടെയും കരകൗശല വിദഗ്ധരുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം, വ്യാപ്തി, എത്തിച്ചേരൽ എന്നിവ മെച്ചപ്പെടുത്താനും അവരെ ആഭ്യന്തരവും ആഗോളവുമായ മൂല്യ ശൃംഖലയുമായി സമന്വയിപ്പിക്കാനും വിശ്വകർമ പദ്ധതി ലക്ഷ്യമിടുന്നു.…

Read More

“സംരംഭകരേ….നിങ്ങൾക്കും കേരളത്തിൽ ആരംഭിക്കാം ഒരു മികച്ച സ്വകാര്യ വ്യവസായ പാർക്ക്. അങ്ങനെ കേരളത്തിന്റെ അഭിമാനമായി ലോകത്തിനു മുന്നിൽ മാറാം നിങ്ങൾക്കും. നിങ്ങളെ കാത്തിരിക്കുന്നത് 1000 ഏക്കറിൽ 100 സ്വകാര്യ വ്യവസായ പാർക്കുകൾ” . സംസ്ഥാനത്തെ വ്യവസായ വികസനത്തിന് കുതിപ്പേകാൻ സർക്കാർ ആവിഷ്കരിച്ച സ്വകാര്യ വ്യവസായ പാർക്കുകൾക്ക് (Private Industrial Estate (PIE) -മികച്ച സ്വീകാര്യത ലഭിക്കുകയാണിപ്പോൾ . സർക്കാർ മേഖലയ്ക്കു പുറമേ സ്വകാര്യ പാർക്കുകൾ കൂടി വികസിപ്പിച്ച് സംരംഭകരെ ആകർഷിക്കാനും തൊഴിൽ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ എട്ട് പാർക്കുകളാണ് വികസന ഘട്ടത്തിലുള്ളത്. നാലു വർഷം കൊണ്ട് 1000 ഏക്കറിൽ 100 സ്വകാര്യ വ്യവസായ പാർക്കുകൾ സാധ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ വര്ഷം കേരളത്തിൽ പ്രവർത്തനം തുടങ്ങാനൊരുങ്ങുന്നത് 25 പാർക്കുകളാണ്.   ഇന്ത്യൻ വിർജിൻ സ്പൈസസ്, ജേക്കബ്ബ് ആൻഡ് റിച്ചാർഡ് ഇൻറർനാഷണൽ, സാൻസ് സ്റ്റെറിൽസ് (കോട്ടയം), ഡെൽറ്റ അഗ്രിഗേറ്റ്സ് ആൻഡ് സാൻഡ്, പത്തനംതിട്ട ഇൻഡസ്ട്രിയൽ പ്രമോഷൻ (പത്തനംതിട്ട), കടമ്പൂർ ഇൻഡസ്ട്രീസ് പാർക്ക് (പാലക്കാട്),…

Read More

ഇലക്ട്രിക് സ്കൂട്ടറിൽ ആകർഷകരായി ഷോറൂമിലെത്തുന്നവർ മിക്കവരും തിരികെ മടങ്ങാൻ നിര്ബന്ധിതരാകുന്നത് ലക്ഷങ്ങൾക്കപ്പുറത്തേക്കുള്ള ആ സ്കൂട്ടറിന്റെ വില കേട്ട് മനം മടുത്തിട്ടാണ്. എന്നാലിതാ Ola എന്ന സ്റ്റാർട്ടപ്പുണ്ടല്ലോ അതും പരിഹാരമായി. ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ ഒല ഇലക്ട്രിക്, കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും,തങ്ങളുടെ ഇലക്ട്രിക് ഇരുചക്രവാഹന നിര വിപുലീകരിക്കുന്നതിനുമായി ഏറ്റവും താങ്ങാനാവുന്ന സ്കൂട്ടർ, മോട്ടോർബൈക്ക് മോഡലുകൾ അവതരിപ്പിച്ചിരിക്കുന്നു. സോഫ്റ്റ്‌ബാങ്ക് ഗ്രൂപ്പിന്റെ പിന്തുണയുള്ള, ബംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനി Ola Electric അവതരിപ്പിച്ച അതിന്റെ പുതിയ എൻട്രി ലെവൽ ഇലക്ട്രിക് സ്‌കൂട്ടർ S1X നു പ്രാരംഭ വില 79,999 രൂപ മാത്രം . തമിഴ്‌നാട്ടിലെ ഓല ഫ്യൂച്ചർ ഫാക്ടറിയിൽ നടന്ന ഒരു ഗാല ഇവന്റിൽ ഒരു വർഷത്തിനുള്ളിൽ വിൽപ്പനയും ഡെലിവറിയും ആരംഭിക്കുന്ന നാല് പ്രീമിയം ഇലക്ട്രിക് മോട്ടോർബൈക്കുകളുംOla Electric പുറത്തിറക്കി. S1X (2kwh ബാറ്ററിയുള്ളത്), 3kwh ബാറ്ററിയുള്ള S1X, 3kwh ബാറ്ററിയോട് കൂടിയ S1X+ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് പുതിയ S1X…

Read More

ഈ വർഷം സെപ്തംബർ അവസാനത്തോടെ ഇന്ത്യ പുതിയൊരു മീഡിയ ഭീമന്റെ ഉദയത്തിനു സാക്ഷ്യം വഹിക്കുകയാണ്. നിലവിലെ 14,851 കോടി രൂപ വരുമാനത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ കമ്പനിയാകും ഇത്. ഗൂഗിൾ, മെറ്റാ, ഡിസ്നി-സ്റ്റാർ എന്നിവയ്ക്ക് പിന്നിൽ വ്യക്തമായ ഒരു സ്ഥാനമുണ്ടാകും ഈ സോണി-സീ ലയന കമ്പനിക്ക്. പുതിയ കമ്പനിയിൽ ഭൂരിപക്ഷ ഓഹരി സോണിക്കാകും. സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡും കൾവർ മാക്സ് എന്റർടെയ്ൻമെന്റും (നേരത്തെ സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സ് ഇന്ത്യ) ലയിപ്പിക്കാൻ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (എൻസിഎൽടി) വ്യാഴാഴ്ച അനുമതി നൽകിയതോടെയാണീ നേട്ടം. കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയും രണ്ട് പ്രധാന സ്റ്റോക്ക് എക്സ്ചേഞ്ചുകളും ലയനത്തിന് അനുമതി നൽകിയിട്ടുണ്ട്.   ആക്സിസ് ഫിനാൻസ്, ജെസി ഫ്ലവർ അസറ്റ് റീകൺസ്ട്രക്ഷൻ കോ, ഐഡിബിഐ ബാങ്ക്, ഐമാക്‌സ് കോർപ്പറേഷൻ, ഐഡിബിഐ ട്രസ്റ്റിഷിപ്പ് എന്നിവയുൾപ്പെടെ സോണിക്കും Zee ക്കും വായ്‌പകൾ നൽകി കുടിശികയായ സ്ഥാപനങ്ങളുടെ വാദം കേട്ട ശേഷമാണീ ലയനത്തിനുള്ള അനുമതി.  …

Read More