Author: News Desk

“ഇന്ത്യയിൽ അങ്ങോളമിങ്ങോളമുള്ള കോളേജ്, സർവകലാശാലാ വിദ്യാർത്ഥികൾ UST ഡീകോഡ് 2023 ഹാക്കത്തോണിൽ മത്സരിക്കും. 19 ലക്ഷം രൂപ സമ്മാനത്തുകയും തൊഴിൽ അവസരവുമാണ് കാത്തിരിക്കുന്നത്. ബിരുദ – ബിരുദാനന്തര വിദ്യാർത്ഥികൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടമാക്കുന്നതിനും അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും സഹായകമാകുന്ന വിധത്തിൽ യു എസ് ടി വിഭാവനം ചെയ്ത ഹാക്കത്തോൺ ആണ് ഡീകോഡ്. പ്രശ്നപരിഹാര മാർഗ്ഗങ്ങൾ, പുത്തൻ കണ്ടുപിടുത്തങ്ങൾ, ഡിസൈൻ സാദ്ധ്യതകൾ തുടങ്ങിയ നിരവധി പ്രായോഗിക കാര്യങ്ങളിൽ താത്പര്യമുള്ള വിദ്യാർത്ഥികൾക്കായി ഡീകോഡ് എന്ന പ്ലാറ്റ് ഫോം ഒരുക്കുന്നതിലൂടെ വിദ്യാർത്ഥികളെ പുതുയുഗ സാങ്കേതിക വിദ്യയുടെ ലോകത്തേയ്ക്ക് ആനയിക്കുക എന്ന ലക്ഷ്യമാണ് യു എസ് ടി ചെയ്യുന്നത്. ജനറേറ്റീവ് ഐ ഐയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഡീകോഡ് 2023 ൽ ഭാഗമാകുക വഴി, യു എസ് ടി യുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ബിരുദ-ബിരുദാന്തര വിദ്യാർത്ഥികൾക്കും പങ്കാളിത്തം ഉറപ്പാക്കാനാവും. ഡീകോഡ് 2023 ഹാക്കത്തോണിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കോളേജ്, സർവകലാശാല വിദ്യാർഥികൾക്ക് ഡി3 വെബ്സൈറ്റിലോ ഹാക്കർഎർത്തിലോ ആഗസ്റ്റ് 15 നു മുൻപ്…

Read More

യൂട്യൂബിലൂടെ അസത്യവും, നിയമവിരുദ്ധവുമായ ഏതൊരു കണ്ടെന്റും പ്രചരിപ്പിക്കുന്നവർ സൂക്ഷിക്കുക. അത്തരം കണ്ടെന്റുകൾ ശ്രദ്ധയിൽ പെട്ടാൽ യൂട്യൂബ് ചാനൽ തന്നെ ബ്ലോക്ക് ചെയ്യാൻ നടപടിയെടുത്തു കേരള സർക്കാർ. സംസ്ഥാന ഐ ടി വകുപ്പ് സെക്രട്ടറിക്കായിരിക്കും ഇതിന്റെ ചുമതല. യൂട്യൂബ് സംപ്രേഷണവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് അവ ബ്ലോക്ക് ചെയ്യുന്നതിനായി കേന്ദ്ര സർക്കാരിന്റെ ഡെസിഗ്‌നേറ്റഡ് ഓഫീസര്‍ക്ക് ശിപാര്‍ശ നല്‍കുന്നതിന് സംസ്ഥാന ഐ.ടി വകുപ്പ് സെക്രട്ടറിയെ നോഡല്‍ ഓഫീസറായി നിയമിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.പി.വി. അന്‍വറിന്റെ സബ്മിഷന്  മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലും നോഡല്‍ ഓഫീസര്‍ക്ക് ഇത്തരത്തില്‍ ശുപാര്‍ശ നല്‍കാവുന്നതാണ്. യൂട്യൂബില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്ന വിവരങ്ങള്‍ നിയമ വിരുദ്ധമായതോ രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശരാജ്യങ്ങളുമായിട്ടുള്ള സൗഹൃദബന്ധം, ക്രമസമാധാനം, കോടതിയലക്ഷ്യം, മതസ്പര്‍ദ്ധ, അപകീര്‍ത്തിപ്പെടുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ടതോ ആണെങ്കില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍ മീഡിയറി ഗൈഡ് ലൈന്‍സ് ആന്റ് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്) റൂള്‍സ്-2021 പ്രകാരം അവ നിരോധിച്ചിട്ടുണ്ട്.…

Read More

“കേരളത്തിലെ വിദ്യാസമ്പന്നരായ യുവാക്കൾക്ക് മികച്ച തൊഴിലവസരങ്ങൾ ഒരുക്കാനും ഐടി മേഖലയുടെ വികാസം അനിവാര്യമാണെന്ന ഉറച്ച ബോധ്യത്തോടേയാണ് എൽ ഡി എഫ് പ്രവർത്തിച്ചു വന്നിട്ടുള്ളത്. ആ ലക്ഷ്യം സാക്ഷാൽക്കരിക്കാൻ പ്രതിജ്ഞാബദ്ധതയോടെ കൂടൂതൽ ഊർജ്ജസ്വലമായി സർക്കാർ മുന്നോട്ടു പോകും.” ആത്മവിശ്വാസത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു. ഇടതു സർക്കാരിന്റെ മികവിന്റെ 7 വർഷങ്ങളിൽ ഐ ടി മേഖലക്ക് തിളക്കമാർന്ന സ്ഥാനമാണുള്ളത്. ഐ ടി മേഖലയുടെ ഓരോ ശാഖകളിലും മികവിന്റെ, വളർച്ചയുടെ, പുരോഗതിയുടെ കുതിപ്പാണ് കാണാനുള്ളത് ” മുഖ്യമന്ത്രി പിണറായി വിജയൻ തുടരുന്നു: “കേരളത്തിന്റെ ഐടി മേഖല മുൻപൊരിക്കലും കാണാത്ത നേട്ടങ്ങളിലേക്കാണ് കുതിക്കുന്നത്. 2016-23 കാലയളവിൽ 85,540 കോടി രൂപയുടെ ഐടി കയറ്റുമതിയാണ് കേരളത്തിൽ നിന്നുണ്ടായത്. 2011-16 കാലയളവിൽ അത് 34,123 കോടി രൂപയായിരുന്നു. അക്കാലയളവിൽ 26000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടപ്പോൾ 2016-23 കാലയളവിൽ 62000 തൊഴിലവസരങ്ങളാണുണ്ടായത്. ഐടി സ്പേയ്സിൽ 2016-11 കാലയളവിൽ ഉണ്ടായ വർദ്ധനവ് 4,575,000 ച.അടി ആയിരുന്നെങ്കിൽ 7,344,527 ച.അടി വർദ്ധനവാണ് 2016-23 കാലയളവിലുണ്ടായത്.”…

Read More

2022ൽ വിവിധ വിദേശ രാജ്യങ്ങളിൽ ഉപരിപഠനത്തിനായി രാജ്യം വിട്ട ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം നൂറോ ഇരുന്നൂറോ ഒന്നുമല്ല, ഏഴര ലക്ഷത്തിലധികം. ഇനി മുതിർന്ന മാധ്യമപ്രവർത്തകനായ എസ് രാധാകൃഷ്ണൻ കുറിച്ചിട്ട ഈ വരികൾ കൂടി ശ്രദ്ധിക്കാം. ഈയിടെ ഒരു പ്രവേശന പരീക്ഷയിൽ ചോദ്യമുണ്ടാക്കിയപ്പോൾ വെറുതെ ഒരു ചോദ്യം നൽകി.”ഇന്ത്യയിൽനിന്ന് വിദ്യാർഥികൾ ഉപരിപഠനാർഥം കൂട്ടത്തോടെ വിദേശത്തേയ്ക്ക് പോകുന്നതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എഴുതുക.”കേരളത്തിനു പുറത്തുള്ള വിദ്യാർഥികൾ എഴുതുന്ന പരീക്ഷയായതുകൊണ്ടാണ് ഇന്ത്യയിൽ എന്നു ചോദിച്ചത്.പല ചോദ്യങ്ങളിൽനിന്ന് തിരഞ്ഞെടുക്കാൻ അവസരം നൽകിയിരുന്നതുകൊണ്ടായിരിക്കണം മലയാളി വിദ്യാർഥികളാണ് ഈ ചോദ്യത്തിന് കൂടുതലായി ഉത്തരം നൽകിയത്. 20-23 പ്രായപരിധിയിലുള്ളവരായിരുന്നു അവർ.ഉത്തരങ്ങളിലെ പ്രധാന പത്തു പോയ്ൻറുകൾ ഇങ്ങനെയായിരുന്നു:1.പഠിക്കുമ്പോൾ തന്നെ മാതാപിതാക്കളെ ബുദ്ധിമുട്ടിക്കാതെ ജോലി ചെയ്ത് ചെലവിനുള്ള വക കണ്ടെത്തണം.ആ പണമുപയോഗിച്ച് ഇഷ്ടമുള്ളതെന്തും പഠിക്കണം. 2. പഠിച്ചുകഴിഞ്ഞാൽ ജോലി ലഭിക്കണം. 3.ഇഷ്ടമുള്ള സമയത്ത് ഇഷ്ടമുള്ള ഭക്ഷണം കഴിക്കണം. 4. ഇഷ്ടമുള്ള വസ്ത്രം ധരിക്കണം, തുറിച്ചുനോട്ടം ഒഴിവാക്കണം 5. ഏതു സമയത്തും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം വേണം.…

Read More

ഇലക്ട്രിക് വെഹിക്കിള്‍(EV) സ്റ്റാര്‍ട്ടപ്പായ ചാര്‍ജ്ജ് മോഡ് chargeMOD (BPM Power Private Limited) ഫീനിക്സ് എയ്ഞജല്‍സില്‍ നിന്നും രണ്ടരക്കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു.  വീടുകളിലും വാണിജ്യകേന്ദ്രങ്ങളിലും ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജ്ജിംഗ് പോയിന്‍റുകള്‍ വികസിപ്പിച്ചെടുത്ത സ്റ്റാര്‍ട്ടപ്പാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത ചാര്‍ജ്ജ്മോഡ്. ഇന്ന് കേരളത്തിലെ ഇവി ചാര്‍ജ്ജിംഗ് സ്റ്റേഷനുകളില്‍ 90 ശതമാനവും ചാര്‍ജ്ജ്മോഡാണ് ഉപയോഗിക്കുന്നത്. ഇന്ത്യയിലൊട്ടാകെ 2000 ലേറെ ചാര്‍ജ്ജിംഗ് സംവിധാനം ഇവരുടെ സാങ്കേതികവിദ്യയിലാണ് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായാണ് ചാര്‍ജ്ജ്മോഡ് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് എന്‍ജിനീയറിംഗ് കോളേജില്‍ നിന്നും ബിടെക് പഠനത്തിന് ശേഷം എം രാമനുണ്ണി, അനൂപ് വി, അദ്വൈത് സി, ക്രിസ് തോമസ് എന്നിവര്‍ ചേര്‍ന്ന് 2019 ലാണ് ഈ സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുന്നത്. എല്‍ ആന്‍ഡ് ടി, മുരുഗപ്പ ഗ്രൂപ്പ്, കെഎസ്ഇബി, കൊച്ചി മെട്രോ തുടങ്ങിയവ ചാര്‍ജ്ജമോഡിന്‍റെ പ്രധാന ഉപഭോക്താക്കളാണ്. ഉത്പന്ന വികസനത്തിനും ശൃംഖല വര്‍ധിപ്പിക്കുന്നതിനുമാണ് ഈ നിക്ഷേപത്തുക വിനിയോഗിക്കുകയെന്ന് ചാര്‍ജ്ജ്മോഡ് സിഇഒയും സഹസ്ഥാപകനുമായ എം രാമനുണ്ണി പറഞ്ഞു. ലളിതവും…

Read More

ഗുഡ്ബൈ ഗൂഗിൾ.. മോസില്ല…ഫയർഫോക്സ്.. മൈക്രോസോഫ്റ്റ് എഡ്ജ്…. ഇൻഡ്യക്കുണ്ടല്ലോ മികച്ച സ്റ്റാർട്ടപ്പുകൾ. അവർ നിർമിക്കും ഇന്ത്യയുടെ സ്വന്തം ഒരു ഇന്റർനെറ്റ് ബ്രൗസർ. അതെ തദ്ദേശീയ വെബ് ബ്രൗസര്‍ നിര്‍മ്മാണത്തിന്റെ യജ്ഞം ഇന്ത്യ ആരംഭിച്ചിരിക്കുന്നു. ഇന്ത്യ സ്വന്തമായി ബ്രൗസർ വികസിപ്പിച്ചെടുക്കുന്നു. പുതിയ ആത്മനിർഭർ നീക്കത്തിൽ MeiTY സ്വന്തം ഇന്റർനെറ്റ് ബ്രൗസർ ആരംഭിക്കാൻ ഇന്ത്യൻ വെബ് ബ്രൗസർ ഡെവലപ്‌മെന്റ് ചലഞ്ച് ആഹ്വാനം ചെയ്തിരിക്കുന്നു. . ഇന്ത്യയുടെ സുരക്ഷാ സർട്ടിഫിക്കേഷനുമായി പൊരുത്തപ്പെടുന്ന ഒരു ഇന്ത്യൻ വെബ് ബ്രൗസറിന്റെ രൂപകൽപ്പനയും വികസനവും ഉത്തേജിപ്പിക്കുന്നതിനായി ഇന്ത്യൻ സ്റ്റാർട്ടപ്പുകളേയും സോഫ്റ്റ്‌വെയർ ഡെവലപ്പർമാരേയും ക്ഷണിക്കുകയാണ് MeiTY. ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ഫോക്‌സ്, മൈക്രോസോഫ്റ്റ് എഡ്ജ് എന്നിവയുമായി മത്സരിക്കുന്ന, തദ്ദേശീയ വെബ് ബ്രൗസര്‍ വികസിപ്പിക്കാനാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ഇന്ത്യന്‍ വെബ് ബ്രൗസര്‍ ഡെവലപ്‌മെന്റ് ചലഞ്ച് ആരംഭിച്ചത്. ആഗോള ഉപയോഗത്തിനായി ആഭ്യന്തര ബ്രൗസര്‍ സൃഷ്ടിക്കുക എന്നതാണ് ചലഞ്ചിന്റെ പ്രാഥമിക ലക്ഷ്യം. ഇന്റഗ്രേറ്റഡ് കണ്‍ട്രോളര്‍ ഓഫ് സര്‍ട്ടിഫിക്കേഷന്‍ അതോറിറ്റിസ് (സിസിഎ) ഇന്ത്യ റൂട്ട്…

Read More

ഒരു പടി താഴെയിറങ്ങി റിലയൻസ് ഇൻഡസ്ട്രീസ്. ഇന്ത്യയിലെ ഏറ്റവും ലാഭകരമായ കമ്പനി ഏതാണ് എന്ന ചോദ്യത്തിന് വർഷങ്ങളായി ഒരൊറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളു. റിലയൻസ് ഇൻഡസ്ട്രീസ്. ഇനി ആ പദവിക്ക് അവകാശി മറ്റാരുമല്ല സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. ഇപ്പോൾ എസ്ബിഐ റിലയൻസിനെ മറികടന്നു മുന്നിലെത്തിയിരിക്കുന്നു. ഒന്നാം സ്ഥാനത്തു നിന്നുള്ള റിലയൻസിന്റെ പതനം കൊവിഡ് പ്രതിസന്ധിയോടെ ആഭ്യന്തര, ആഗോള സമ്പദ്‌വ്യവസ്ഥയിലുണ്ടായ മാറ്റങ്ങൾ ആണ് റിലയൻസിനെയും ബാധിച്ചത്. ഇന്ത്യയിലെ കോർപ്പറേറ്റ് കമ്പനികളുടെ ലാഭത്തിൻെറ ഗതിവിഗതികൾ തന്നെ മാറ്റി മാറ്റിമറിച്ച സംഭവമായി കൊവിഡ് എന്നത് ശ്രദ്ധേയമാണ്. ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലാഭം നേടിയിരുന്ന കമ്പനിയായിരുന്നു റിലയൻസ് ഇൻഡസ്ട്രീസ്. എന്നാൽ 2024 സാമ്പാത്തിക വർഷത്തിൻെറ ആദ്യ പാദത്തിൽ ആണ് റിലയൻസിനെ പിന്നിലാക്കി എസ്‌ബി‌ഐ ഈ നേട്ടം കരസ്ഥമാക്കിയത്. ഈ വർഷം ജൂണിൽ അവസാനിച്ച 12 മാസ കാലയളവിൽ ഏകീകൃത അറ്റാദായമായി 66,860 കോടി രൂപയാണ് എസ്ബിഐ നേടിയത്. റിലയൻസ് ഇൻഡസ്ട്രീസിൻെറ മൊത്തം അറ്റാദായം 64,758…

Read More

ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ പുനർനാമകരണം ചെയ്യപ്പെടുന്നു. അതിന്റെ പുതിയ ലോഗോയും നിറവും ഓഹരിയുടമയായ വിസ്താര എയർ ലൈനിനോട് ചേർന്ന് നിൽക്കുന്ന തരത്തിൽ നിലവിൽ വരും. ഏറ്റവും ശ്രദ്ധേയമായത് എയർ ഇന്ത്യയോളം പഴക്കമുള്ള അതിന്റെ ബ്രാൻഡ് ലോഗോ മഹാരാജായുടെ ജോലിഭാരം കുറയും എന്നതാണ്. എയർ ഇന്ത്യയുടെ 77 വർഷം പഴക്കമുള്ള മഹാരാജ ചിഹ്നം നിലനിർത്തുമെന്നാണ് സൂചന. എങ്കിലും ലോഗോ പുതുതായിരിക്കും. വയറും ചുരുണ്ട മീശയും അക്വിലിൻ മൂക്കും വരയുള്ള തലപ്പാവുമുള്ള പ്രിയങ്കരനായ മഹാരാജാ ചിഹ്നം എയർ ഇന്ത്യയുടെ പ്രീമിയം ക്ലാസുകളിലും എയർപോർട്ട് ലോഞ്ചുകളിലും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ‘എയർ ഇന്ത്യ റീബ്രാൻഡിംഗ്’ ടാറ്റ ഗ്രൂപ്പിന്റെ ഉന്നതരുടെ സാന്നിധ്യത്തിലാകും എയർ ഇന്ത്യയുടെ റീബ്രാൻഡിംഗ്. കാരിയറിന്റെ നിലവിലെ ഓറഞ്ച് നിറത്തിലുള്ള കൊണാർക്ക് ചക്രമുള്ള ചുവന്ന ഹംസം ലോഗോ ചുവപ്പ്, വെള്ള, പർപ്പിൾ എന്നീ മൂന്ന് നിറങ്ങളിലുള്ള പുതിയൊരു ലോഗോക്ക് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു . ചുവപ്പും വെളുപ്പും എയർ ഇന്ത്യയുടെ നിറവും പർപ്പിൾ വിസ്താര എയർലൈനിൽ നിന്ന്…

Read More

ബംഗളുരുവിലെ ഇൻഡസ് സ്കൂളിൽ പന്തുലമ്മ പഠിപ്പിക്കാൻ ക്‌ളാസിലെത്തിയാൽ വിദ്യാർത്ഥികൾക്കെല്ലാം ആവേശമാണ്. പഠനം കൃത്യതയോടെ. സംശയങ്ങൾക്കെല്ലാം കൃത്യമായ മറുപടി. തിരികെ ചോദ്യങ്ങൾ ചോദിക്കുക ഞൊടിയിടയിൽ. കുട്ടികൾ കൃത്യമായ ഉത്തരം പറഞ്ഞില്ലെങ്കിൽ വടിയെടുത്തു തല്ലുകയോ, ചെവി കിഴുക്കുകയോ ഒന്നും ചെയ്യില്ല പന്തുലമ്മ. അത്ര അഡ്വാൻസ്ഡ് ആണീ പന്തുലമ്മ. ഫിസിക്സ്, മാത്സ്, കെമിസ്ട്രി വിഷയങ്ങൾ വളരെ മികവോടെ ഈ AI കരുത്തുള്ള പന്തുലമ്മ കൈകാര്യം ചെയ്യും. പന്തുലമ്മ AI ശക്തിയുള്ള അധ്യാപക റോബോട്ടാണ് കേട്ടോ. ബംഗളുരുവിലെ ഇൻഡസ് ഇന്റർനാഷണൽ സ്‌കൂൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ റോബോട്ട് അധ്യാപകനെ അവതരിപ്പിച്ചു. 5 അടി 7 ഇഞ്ച് ഉയരമുള്ള ഈ റോബോട്ട് അധ്യാപകൻ മറ്റു അധ്യാപകരോടൊപ്പം മികവിൽ പഠിപ്പിക്കുന്നു. ലോകത്ത് ആദ്യമായി ഇത്തരത്തിൽ കൃത്രിമബുദ്ധി ഉപയോഗിച്ച് നിർമ്മിച്ച റോബോട്ട് ടീച്ചറുടെ കൃത്യത നൂറ് ശതമാനമാണെന്നും, പിഴവുകൾ ഇതുവരെ സംഭവിച്ചിട്ടില്ലെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദഗ്ധരായ റാവുവും രാഹുവും പറയുന്നു. കമാൻഡ് വഴി വിദ്യാർത്ഥികൾക്ക് ഈ റോബോട്ടിനോട്…

Read More

പഠനം എവിടെ നടക്കുന്നുണ്ടോ അവിടെ ട്യൂട്ടറിന്റെ -tutAR- സാന്നിധ്യമുണ്ടായിരിക്കണം. അവർ പഠിപ്പിക്കുന്നതിൽ ട്യൂട്ടർ വക എൻഗേജ്മെന്റ് ഉണ്ടായിരിക്കണം. പഠിപ്പിക്കുന്നവർക്കും, പഠിക്കുന്നവർക്കും ട്യൂട്ടറിന്റെ 3D മോഡലുകൾ ഉപകാരപ്രദമാകണം, അങ്ങനെ പഠനം പഠിപ്പിക്കൽ ഇവരണ്ടും രസകരമായ അനുഭവമാക്കി മാറ്റണം” ഇതാണ് tutAR ന്റെ ഇനിയുള്ള ലക്‌ഷ്യം 2015 ന്റെ തുടക്കം മുതൽ ഇന്ന് വരെ പരാജയമുണ്ടാകാനിട നൽകാതെ, നഷ്ടത്തിന്റെ കയ്പ് നീരറിയാതെ tutAR എന്ന പ്രോജെക്ടിലൂടെ ത്രിമാന ദൃശ്യങ്ങളായി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും, ലേണിങ്, PLP പ്ലാറ്റുഫോമുകളുടെയും വിശ്വസ്ത AR,VR മുഖമായി ട്യൂട്ടർ ആപ്പിലൂടെ യാത്ര തുടരുകയാണ് സ്റ്റാർട്ടപ്പായ Infusory Future Tech Labs Pvt. Ltd ഉം തോംസൺ ടോം, ശ്യാം, സുവിത് എന്നീ മൂന്നു ചെറുപ്പക്കാരും, 40 അംഗ സംഘവും. കണ്ടെന്റ് ഡവലപ്മെന്റ് എന്ന ഹിമാലയൻ ദൗത്യത്തിലേക്കു സധൈര്യം കാലെടുത്തു വച്ച ഇവർ ഇപ്പോളും പറയാം മടിക്കുന്നില്ല ഈ കണ്ടന്റ് ഡവലപ്മെന്റിൽ തങ്ങൾ അത്ര പ്രഗത്ഭരാളായിരുന്നു എന്ന്. എന്നിട്ടും അവരുടെ ആത്മ വിശ്വാസവും,…

Read More