Author: News Desk
വരുന്ന സെപ്റ്റംബർ 30 വരെ ഇന്ത്യയിലെ ബാങ്കുകൾ പൊതു ജനം കൊണ്ട് വരുന്ന 2,000 രൂപ നോട്ടുകൾ മാറ്റി നൽകുകയോ അവ അക്കൗണ്ടിലേക്ക് നിക്ഷേപമായി സ്വീകരിക്കുകയോ ചെയ്യും. അങ്ങനെ ചെയ്യാതെ ഇനിയും 2000 ത്തിന്റെ നോട്ടുകൾ കൈവശം വച്ചിരിക്കുന്നവരുണ്ടോ? അത്തരക്കാരിൽ നിന്നും ഇനി വരാനുള്ളത് പ്രഹരത്തിലുണ്ടായിരുന്നവയിൽ 12% നോട്ടുകളാണ്. എങ്കിൽ ഈ സമയത്തിനുള്ളിൽ മാറ്റിയെടുക്കണം. അല്ലെങ്കിൽ ഈ നോട്ടുകൾ നിശ്ചിത സമയ പരിധി കഴിഞ്ഞിട്ടും കൈവശം സൂക്ഷിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടികളുണ്ടായേക്കാം. അവർ പിഴ നൽകേണ്ടി വരും. റിസർവ് ബാങ്ക് ഇത് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ധനമന്ത്രായലയത്തിൽ ഇത്തരമൊരു സൂചന കേൾക്കുന്നുണ്ട്. 2023 മെയ് 19-ന് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. ആർബിഐ കണക്കുകൾ പ്രകാരം 2000 രൂപ നോട്ടുകളിൽ 88 ശതമാനവും ഇതുവരെ തിരിച്ചെത്തി. ആർബിഐ വിശദീകരണം: “ബാങ്കുകളിൽ നിന്ന് ലഭിച്ച കണക്കുകൾ പ്രകാരം, 2023 ജൂലൈ 31 വരെ പ്രചാരത്തിൽ നിന്ന് തിരികെ ലഭിച്ച 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.14 ലക്ഷം കോടി രൂപയാണ്, 2023 മെയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളിൽ…
ഒരു ട്രില്യൺ ഡോളർ ഡിജിറ്റൽ സമ്പദ് വ്യവസ്‌ഥ, സാങ്കേതികതയിലൂന്നിയ ദശകം (ഇന്ത്യ ടെക്കാഡ്) എന്നിവ സാക്ഷാത്കരിക്കുന്നതിനായി രാജ്യത്ത് അന്താരാഷ്ട്ര നിലവാരമുള്ള സൈബർ നിയമങ്ങളുണ്ടാകണമെന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനൊപ്പം നിൽക്കുന്ന സുപ്രധാന നാഴികക്കല്ലാണ് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട ഡിപിഡിപി ബില്ലെന്ന് (ഡിജിറ്റൽ വ്യക്തിഗത വിവര സംരക്ഷണ ബിൽ) കേന്ദ്ര ഇലക്ട്രോണിക്സ്, ഐ ടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. “കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയം എന്റെ നേതൃത്വത്തിൽ രാജ്യത്തെ ഡിജിറ്റൽ പൗരന്മാരടക്കം വിവിധ സമൂഹങ്ങളുമായി നടത്തിയ വിപുലമായ നിരവധി കൂടിയാലോചനകൾക്ക് ശേഷമാണ് ഈ ബിൽ രൂപപ്പെട്ടത്. ബിൽ പാർലമെന്റിൽ പാസാകുന്ന മുറക്ക് രാജ്യത്തെ എല്ലാ ഡിജിറ്റൽ പൗരന്മാരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടും.നവീകൃത സമ്പദ്‌വ്യവസ്ഥയെ വികസിപ്പിക്കാനും ദേശീയ സുരക്ഷയിലും മഹാമാരി, ഭൂകമ്പം തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളിൽ സർക്കാരിന്റെ നിയമാനുസൃത ഇടപെടലുകൾ സാദ്ധ്യമാക്കുന്നതിനും ഇത് വഴിതെളിക്കും”, അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിപിഡിപി ബിൽ സംബന്ധിച്ച വിശദാംശങ്ങൾ അടങ്ങുന്ന വിഡിയോയും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചു What…
വീട്ടിലേക്കു വാങ്ങുന്ന ടി വിക്ക് ആ വീടിനേക്കാൾ വിലയുണ്ടെങ്കിൽ എന്ത് ചെയ്യും? അപ്പോൾ ആ ടി വി അത്രയും ടെക്ക് ആഡംബരപൂർണമായിരിക്കും, വീടിനും ഫ്ലാറ്റിനുമൊപ്പം ഒരു അസറ്റ് തന്നെയാകും ആ ടി വി. അപ്പോൾ പിന്നെ ഒരെണ്ണം വാങ്ങിയില്ലെങ്കിൽ നഷ്ടം തന്നെയാകും. സാംസങ് ഇന്ത്യയിൽ അവതരിപ്പിച്ച അതിന്റെ അത്യാഡംബര മൈക്രോ എൽഇഡിയുടെ വില ഒരു വീടിന് തുല്യമാണ്. ഈ കൂറ്റൻ 110 ഇഞ്ച് Samsung MicroLED സ്മാർട്ട് ടിവി യുടെ വില ഒരു കോടിക്കും പുറത്താണ്. കൃത്യമായി പറഞ്ഞാൽ 1,14,99,000 രൂപയാണ്. അൾട്രാ പ്രീമിയം ഡിസ്‌പ്ലേ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി രൂപകൽപ്പന ചെയ്‌തതാണ് ഈ അൾട്രാ ലക്ഷ്വറി സാങ്കേതിക വിദ്യയെന്ന് സാംസങ് അവകാശപ്പെടുന്നു, മൈക്രോ എൽഇഡി ആഡംബര ഇന്റീരിയർ സ്‌പെയ്‌സുകളിലേക്ക് യോജിപ്പിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ടിവിയ്ക്ക് AI-അപ്‌സ്‌കേലിംഗ് കഴിവുകളും സവിശേഷതകളും ഉണ്ട്. 24.8 ദശലക്ഷം മൈക്രോമീറ്റർ വലിപ്പമുള്ള അൾട്രാ-സ്മോൾ എൽഇഡികൾ പ്രകാശവും നിറവും കൊണ്ട് ദൃശ്യമികവിന്റെ ആഴത്തിലുള്ള തലങ്ങൾ സൃഷ്ടിക്കുന്നു. സ്‌ക്രീനിൽ ഉജ്ജ്വലമായ…
EV കളിൽ ഏറ്റവും സൂപ്പറും ലേറ്റസ്റ്റുമായ മോഡലുകൾ തന്നെയാണ് എലോൺ മസ്‌കിന്റെ കമ്പനിയായ ടെസ്‌ല വിപണിയിലെത്തിക്കുന്നത്. അതിന്റെ വിജയകുതിപ്പിനിടയിൽ മസ്ക്ക് ഒരു മൊബൈൽ ഫോൺ വിപണിയിലെത്തിച്ചാൽ എങ്ങനെയിരിക്കും അതിനുള്ള പ്രതികരണം. ഈ 2023 ൽ തങ്ങളുടെ ഉൽപ്പന്നപട്ടികയിൽ ഇടംപിടിക്കുന്ന നവാഗതൻ ടെസ്‌ല ഫോൺ പൈ എന്ന തങ്ങളുടെ ആദ്യത്തെ സ്‌മാർട്ട്‌ഫോണായിരിക്കുമെന്ന് കമ്പനി സിഇഒ എലോൺ മസ്ക് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. 2023 ഡിസംബറിൽ വിപണിയിലെത്തുന്ന ഫോണിനെ ലക്ഷകണക്കിന് പേരാണ് കാത്തിരിക്കുന്നത്. സംശയം വേണ്ട ഇന്നത്തെ കാലത്തെ ഏറ്റവും നൂതനമായ കണ്ടുപിടുത്തമായിരിക്കും ടെസ്‌ല ഫോൺ പൈ-Tesla Phone. മസ്‌കിന്റെ ട്വീറ്റിൽ സ്മാർട്ട് ഫോണിന്റെ ചിത്രം കണ്ട ആരാധകരുടെ അന്വേഷണങ്ങൾക്ക് ടെസ്‌ല സിഇഒ മറുപടി നൽകി ഫോൺ മികച്ചതായിരിക്കും! ഒരിക്കലും മോശമാകില്ല.” മസ്‌ക് ഒന്ന് കൂടി പറഞ്ഞു. ഇത് തികച്ചും അവിശ്വസനീയമായിരിക്കും. ഒരുപക്ഷേ നിങ്ങൾക്കത് ചൊവ്വയിൽ നിന്ന് ഉപയോഗിക്കാം! ” ടെസ്‌ല ഫോൺ, സ്റ്റാർലിങ്ക് ഫോണാകും ടെസ്‌ല ഫോൺ പൈ ഒരു ശക്തമായ പ്രോസസർ നൽകുന്ന…
ഫണ്ടിംഗ് പ്രതിസന്ധിയിൽ പ്രവർത്തനം മതിയാക്കി നിക്ഷേപകർക്ക് മൂലധനം തിരികെ നൽകുമെന്ന് B2B ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് ConnectedH. Kaalari ക്യാപ്പിറ്റലിന്റെയും ഇൻകുബേറ്റ് ഫണ്ട് ഇന്ത്യയുടെയും പിന്തുണയോടെ മുൻനിര നിക്ഷേപകരിൽ നിന്ന് 2.3 മില്യൺ ഡോളർ അതായത് 20 കോടിയോളം സമാഹരിച്ച് രണ്ട് വർഷം കഴിയുമ്പോഴാണ് ConnectedH അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നത്. നിക്ഷേപകരിൽ നിന്നും തുടർ ഫണ്ടിംഗ് തടസ്സപ്പെട്ടതോടെ കഴിഞ്ഞ മാസം ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ അതിന്റെ ഫൗണ്ടർമാർ തീരുമാനമെടുത്തു. ഡയഗ്നോസ്റ്റിക് ലാബുകൾക്കായി CRM സൊല്യൂഷനുകളും, ഓൺലൈൻ റിപ്പോർട്ട് മാനേജ്‌മെന്റ് ടൂളുകളും വാഗ്ദാനം ചെയ്യുന്ന B2B ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പായിരുന്നു ConnectedH. സ്റ്റാർട്ടപ്പ് അടച്ചുപൂട്ടിയെന്നും ബാക്കിയുള്ള മൂലധനം നിക്ഷേപകർക്ക് തിരികെ നൽകുമെന്നും കണക്ടഡ് എച്ച് സഹസ്ഥാപകൻ സുരേഷ് സിംഗ് ലിങ്ക്ഡ്ഇൻ പോസ്റ്റിൽ പറഞ്ഞു. അഞ്ച് വർഷത്തിനിടയിൽ അഞ്ച് നഗരങ്ങളിലായി 400-ലധികം ഹെൽത്ത് കെയർ പ്രൊവൈഡർമാരിലൂടെ 5 ലക്ഷത്തിലധികം രോഗികൾക്ക് കണക്റ്റഡ്എച്ച് സേവനം നൽകിയിരുന്നു. 2018ൽ ശുഭാം ഗുപ്ത, രാഹുൽ കുമാർ, സുരേഷ് സിംഗ് എന്നിവരാണ് ഫുൾസ്റ്റാക്…
കേന്ദ്ര കൃഷിമന്ത്രാലയവും കേരള കാർഷിക വികസന കർഷക ക്ഷേമവകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് കാർഷിക യന്ത്രവത്കരണ ഉപപദ്ധതി (SMAM). കര്‍ഷകര്‍ക്ക് കാര്‍ഷിക യന്ത്രങ്ങളും വിളവെടുപ്പാനന്തര, വിള സംസ്‌കരണ യന്ത്രങ്ങളും 40 മുതല്‍ 60 ശതമാനം വരെ സബ്‌സിഡിയോടെ നല്‍കുന്ന പദ്ധതിയാണിത്. പൂർണ്ണമായും ഓൺലൈൻ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കർഷകൻ യാതൊരു സർക്കാർ ഓഫീസുകളിലും പോകേണ്ടി വരുന്നില്ല എന്നതാണ് ഏറ്റവും വലിയ സവിശേഷതയും സുതാര്യതയും. ചെറുകിട യന്ത്രങ്ങൾ മുതൽ കൊയ്ത്ത് മെതിയന്ത്രം വരെയും വിള സംസ്കരണവുമായി ബന്ധപ്പെട്ട ഡ്രയറുകൾ, മില്ലുകൾ തുടങ്ങിയവയും ഈ പദ്ധതി വഴി ഏതൊരു കർഷകനും കർഷക ഗ്രൂപ്പുകൾക്കും 40% മുതൽ 80% വരെ സാമ്പത്തിക സഹായത്തോടുകൂടി സ്വന്തമാക്കാൻ സാധിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന SMAM പദ്ധതിയിലേക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ അപേക്ഷിക്കാം. കര്‍ഷക കൂട്ടായ്മകള്‍, എഫ്.പി.ഒ, വ്യക്തികള്‍, പഞ്ചായത്തുകള്‍ തുടങ്ങിയവയ്ക്ക് കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് പദ്ധതി തുകയുടെ 40 ശതമാനവും…
ചൈനയുമായി ചൈന തന്നെ ഉണ്ടാക്കിവച്ച വിഷയങ്ങളുടെ പേരിൽ കടുത്ത ശത്രുതയിലാണ് ഇന്ത്യ. എന്നാൽ ഈ ചൈനീസ് കരട് നിയമം ഇന്ത്യ കൂടി ഒന്ന് പരിഗണിച്ചാൽ നന്നായിരിക്കും. കാരണം കോവിഡ് കാലത്തു തുടങ്ങി അതിനു ശേഷവും തുടരുന്ന നമ്മുടെ കുട്ടികളുടെ മൊബൈൽ ദുരുപയോഗവും നല്ലതല്ലാത്ത പ്രവണതകളും കുറച്ചെങ്കിലും അവസാനിച്ചേനെ. കാരണം അത്ര കടുകട്ടിയും ശക്തവുമാണ് ചൈന പുറത്തിറക്കിയിരിക്കുന്ന ഈ നിയമങ്ങൾ. 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ മൊബൈൽ ഉപയോഗത്തിന്റെ സമയം പരിമിതപ്പെടുത്തുന്ന നിയമങ്ങൾ നിർദ്ദേശിച്ചു നടപ്പാക്കാനൊരുങ്ങുകയാണ് ചൈനയിലെ സൈബർസ്‌പേസ് അഡ്മിനിസ്‌ട്രേഷൻ.18 വയസ്സിന് താഴെയുള്ളവരുടെ സ്മാർട്ട്‌ഫോൺ സ്‌ക്രീൻ സമയം പ്രതിദിനം പരമാവധി രണ്ട് മണിക്കൂറായി പരിമിതപ്പെടുത്തുന്ന നിയമങ്ങൾ കൊണ്ട് വരികയാണ് ചൈനീസ് റെഗുലേറ്റർമാർ. കരട് നിയമം പ്രകാരം എട്ട് വയസ്സിന് താഴെയുള്ള കുട്ടികൾ അവരുടെ സ്മാർട്ട്‌ഫോണിൽ ഒരു ദിവസം പരമാവധി 40 മിനിറ്റ് പരിമിതപ്പെടുത്തണം. എട്ട് വയസ്സിന് മുകളിലുള്ള, എന്നാൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രതിദിനം ഒരു മണിക്കൂറിൽ കൂടുതൽ ഫോൺ ഉപയോഗിക്കാൻ കഴിയില്ല. 16 നും 17 നും ഇടയിൽ പ്രായമുള്ളവർക്ക്…
ഗ്രീൻ ഹൈഡ്രജൻ, ഗ്രീൻ അമോണിയ ഉല്പാദന ലക്ഷ്യത്തിലേക്കു കേരളം കൂടുതൽ അടുക്കുന്നു. ഗ്രീൻ ഹൈഡ്രജൻ, ഗ്രീൻ അമോണിയ എന്നിവ ഉത്പാദിപ്പിച്ചു കയറ്റുമതി ചെയ്യുന്നതിനും ആഭ്യന്തിരമായി ഉപയോഗിക്കുവാനും ഉൽപ്പാദന പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് രണ്ട് കമ്പനികൾ കേരള സർക്കാരിനെ സമീപിച്ചിരിക്കുന്നു. വിഴിഞ്ഞം അദാനി തുറമുഖത്തുനിന്ന് ജർമനിയിലേക്ക് ഒരു ലക്ഷം ടൺ ഗ്രീൻ അമോണിയ കയറ്റുമതി ചെയ്യാം എന്നാണ് കമ്പനികളിലൊന്ന് നിർദേശിച്ചിരിക്കുന്നത്.ഈ ഗ്രീൻ അമോണിയ ഉൽപ്പാദന കേന്ദ്രത്തിന് പ്രതിവർഷം 2,00,000 ടൺ ഉൽപ്പാദന ശേഷി ഉണ്ടാകും.ഈ പദ്ധതിക്കായി 22,061 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.ഈ ഗ്രീൻ അമോണിയ ഉൽപ്പാദന കേന്ദ്രത്തിന് പ്രതിവർഷം 2,00,000 ടൺ ഉൽപ്പാദന ശേഷി ഉണ്ടാകും. ഇതിനായി ഗ്രീൻ അമോണിയ പ്ലാന്റിന്റെ മുഴുവൻ സമയ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു സംയോജിത പുനരുപയോഗ ഊർജ പദ്ധതി കൂടി കേരളത്തിൽ സ്ഥാപിക്കാൻ പദ്ധതിയിടുന്നു. പ്ലാന്റിന്റെ വൈദ്യുതി ആവശ്യകതകൾ നിറവേറ്റുക 1,500 മെഗവാട്ട് / 12,000 മെഗാവാട്ട് ശേഷിയുള്ള ഒരു ക്ലോസ്ഡ് ലൂപ്പ് പമ്പ്ഡ് ഹൈഡ്രോ…
ചെന്നൈയിലെ പുതിയ യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺസുൽ ജനറലായി ക്രിസ്റ്റഫർ ഡബ്ള്യു. ഹോഡ്‌ജസ് ചുമതലയേറ്റെടുത്തു. യു എസ് ഫോറിൻ സർവീസിലെ മുതിർന്ന ഉദ്യോഗസ്ഥനായ ക്രിസ്റ്റഫർ ഡബ്ള്യു. ഹോഡ്‌ജസ് നേരത്തെ, യൂറോപ്പ്യൻ രാജ്യങ്ങൾ, വിയറ്റ്‌നാം, ഇസ്രായേൽ തുടങ്ങിയ രാജങ്ങളിൽ സുപ്രധാന ഫോറിൻ അഫയേഴ്‌സ് തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയിലെ പുതിയ പദവി ഏറ്റെടുക്കുന്നതിന് മുമ്പുള്ള അദ്ദേഹത്തിൻറെ അവസാന വിദേശ നിയമനം ജറുസലേമിലെ യു.എസ്. എംബസ്സിയിൽ അസിസ്റ്റൻറ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ, പലസ്തീൻ അഫയേഴ്സ് യൂണിറ്റ് ചീഫ് എന്നീ നിലകളിലായിരുന്നു. നേരത്തെ യു.എസ്. സർക്കാരിന്റെ കോർഡിനേറ്റർ ഫോർ അഫ്‌ഗാൻ റീലൊക്കേഷൻ എഫർട്‌സ് (കെയർ) ഓഫീസിൽ മുതിർന്ന ഉപദേശകനായി പ്രവർത്തിച്ചിട്ടുണ്ട് ക്രിസ്റ്റഫർ ഹോഡ്‌ജസ്. അതിന് മുമ്പ് നിയർ ഈസ്റ്റേൺ അഫയേഴ്‌സ് ബ്യൂറോയിൽ അസിസ്റ്റൻസ് കോർഡിനേഷൻ ആൻഡ് പ്രസ് ആൻഡ് പബ്ലിക് ഡിപ്ലോമസി വിഭാഗത്തിന്റെ ഡെപ്യൂട്ടി അസിസ്റ്റൻറ് സെക്രട്ടറിയായും ഇസ്രയേലി-പലസ്തീനിയൻ അഫയേഴ്‌സ് വകുപ്പിൽ ഡെപ്യൂട്ടി അസിസ്റ്റൻറ് സെക്രട്ടറിയായും സേവനമുഷ്ഠിച്ചു. യു.എസ്.ഫോറിൻ സർവീസിൽ രണ്ടായിരാമാണ്ടിൽ ചേർന്ന അദ്ദേഹം ജറുസലേം; വിയറ്റ്നാമിലെ…
തിരുവനന്തപുരത്തെ മംഗലപുരത്ത് രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്കിനു തുടക്കമായി. ഇന്ത്യയിൽ ആദ്യമായി ടെക്നോപാർക്ക്, ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി എന്നിവ സ്ഥാപിച്ചു പ്രവർത്തന സജ്ജമാക്കിയ കേരളമാണ് രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്കിന്റെയും പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം മംഗലപുരത്ത് ഡിജിറ്റൽ സയൻസ് പാർക്കിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ഇന്ത്യയിൽ ആദ്യമായി ടെക്നോപാർക്ക് സ്ഥാപിച്ചും ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി സ്ഥാപിച്ചും രാജ്യത്തിനു മാതൃകയായ കേരളം രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന് തുടക്കം കുറിച്ചും മാതൃകയാകുകയാണിവിടെ,” മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ അഭിമാനം ഈ കേരളത്തിന്റെ ഡിജിറ്റൽ സയൻസ് പാർക്ക് സംസ്ഥാനത്ത് സ്ഥാപിക്കുന്ന നാലു സയൻസ് പാർക്കുകളിൽ ഒന്നാണു ഡിജിറ്റൽ സയൻസ് പാർക്ക്. രണ്ടു വർഷം മുൻപ് ടെക്‌നോപാർക്കിനോട് ചേർന്ന മംഗലപുരത്ത് രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് തുടക്കം കുറിച്ച് ഐടി മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കേരളം രാജ്യത്തിനാകെ മാതൃകയായിരുന്നു. ഈ യൂണിവേഴ്‌സിറ്റിയോടു…