Author: News Desk

എല്ലാ സ്റ്റാർട്ടപ്പ് കണ്ണുകളും ‘Innovation at the Bottom of the Pyramid’ലേക്കാണ്.  ഇന്ത്യ സ്റ്റാർട്ട്-അപ്പ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ബെംഗളൂരുവിൽ നടക്കാനിരിക്കുന്ന ഇന്ത്യ സ്റ്റാർട്ടപ്പ് ഫെസ്റ്റിവലിന്റെ (ISF) പ്രമേയമാണിത്. സുപ്രധാന ലക്‌ഷ്യം മറ്റൊന്നുമല്ല. ഇന്ത്യയിലെ ഇപ്പോളത്തെ “ഫണ്ടിംഗ് വിന്റർ” പ്രതിസന്ധിയെ നേരിടുക തന്നെ. 2023 ആദ്യ പാദത്തിൽ 36% ഇടിവുണ്ടായ ഇന്ത്യൻ സ്റ്റാർട്ടപ്പ് ഫണ്ടിങ്ങിനെ പുതുജീവൻ നൽകി പഴയ പടി കൊണ്ടെത്തിക്കുക. ഒപ്പം രാജ്യത്തെ മികച്ച 100 സ്റ്റാർട്ടപ്പുകളെ കണ്ടെത്തി അവരെ ആത്മനിർഭർ ഭാരതിന്റെ പങ്കാളികളായി ഒപ്പം ചേർക്കുക. “ഫണ്ടിംഗ് വിന്റർ” നേരിടാൻ ഉയർന്ന നെറ്റ്‌വർത്ത് വ്യക്തികളെയും (HNA) വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകളെയും (VC) ഒരുമിച്ച് കൊണ്ടുവരാനും ഫെസ്റ്റിവൽ ലക്ഷ്യമിടുന്നു. ‘ഇനവേഷൻ അറ്റ് ദി ബോട്ടം ഓഫ് ദി പിരമിഡ്’ എന്ന സമീപനം പ്രോത്സാഹിപ്പിക്കുന്നതിന് ആശയങ്ങൾക്കും നവീകരണങ്ങൾക്കും ഒരു പ്ലാറ്റ്ഫോം നൽകാനാണ് ഇക്കുറി ISF ലക്ഷ്യമിടുന്നത്. ആഗസ്റ്റ് 10 മുതൽ 12 വരെ അരങ്ങേറുന്ന ISF ഇവന്റ് ഇന്ത്യയിൽ മാത്രമല്ല, ജപ്പാനിൽ നിന്നും യുകെയിൽ നിന്നും…

Read More

അഞ്ച് കോടി രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ള ബിസിനസ് സ്ഥാപനങ്ങൾ ആഗസ്റ്റ് ഒന്നുമുതൽ GST ഇ-ഇൻവോയ്സ് നിർബന്ധമായും സമർപ്പിക്കണം. 2017-18ന് ശേഷമുള്ള ഏതെങ്കിലും സാമ്പത്തിക വർഷം അഞ്ച് കോടി രൂപയ്ക്കുമേൽ വാർഷിക വിറ്റുവരവുള്ളവർക്കാണ് ഈ നിയമം ബാധകം. ഈ സ്ഥാപനങ്ങൾ ആഗസ്റ്റ് ഒന്നുമുതൽ ഇ-ഇൻവോയ്‌സ് സമർപ്പിക്കണം. ചരക്കുനീക്കം, സേവനങ്ങൾ, കയറ്റുമതി എന്നിവയ്ക്ക് ഇത് ബാധകമാണ്. അ‍ഞ്ച് കോടിയിലേറെ വിറ്റുവരവുണ്ടായിട്ടും ഇ–ഇൻവോയ്സ് തയാറാക്കിയില്ലെങ്കിൽ സ്വീകരിക്കുന്നയാൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ITC) ലഭിക്കില്ല. ചരക്കു നീക്കം ആരംഭിക്കുന്നതിനു മുൻപു തന്നെ ഇ–ഇൻവോയ്സിംഗ് നടത്തണം. ഇതിനായി ജി.എസ്.ടി കോമൺ പോർട്ടൽ വഴിയോ ഇ–ഇൻവോയ്സ് റജിസ്ട്രേഷൻ പോർട്ടലായ einvoice1.gst.gov.in വഴിയോ രജിസ്ട്രേഷൻ എടുക്കണം. ഇ-വേ ബിൽ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വ്യാപാരികൾക്ക് ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഇ- ഇൻവോയ്‌സ്‌ പോർട്ടലിൽ ലോഗിൻ ചെയ്യാം. ഓരോ ഇടപാടിനും ഓരോ (unique) ഇൻവോയ്‌സ് റെഫറൻസ് നമ്പറോട് കൂടിയ ഇ-ഇൻവോയ്‌സ് ജനറേറ്റ് ചെയ്യും. ഇത് വിറ്റവരും വാങ്ങിയവരും സമർപ്പിച്ച രേഖകളുമായി ഒത്തുനോക്കും. പൊരുത്തക്കേടുകളില്ലെങ്കിൽ ഇൻപുട്ട് ടാക്‌സ്…

Read More

“Next stop: the moon” – ഭൂമിയുടെ ഭ്രമണപഥത്തിനു പുറത്തു കടന്ന ചന്ദ്രയാന്റെ അടുത്ത സ്റ്റോപ്പ് നേരെ ചന്ദ്രനിലാണ്. ചന്ദ്രയാൻ-3 ചന്ദ്രന്റെ ഉപരിതലത്തിലേക്ക് നീങ്ങുകയാണ്. ഐഎസ്ആർഒ നേരത്തെ പ്രഖ്യാപിച്ച പ്രകാരം ഓഗസ്റ്റ് 23 ന് ചന്ദ്രോപരിതലത്തിൽ ചന്ദ്രയാൻ-3 യിലെ ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിംഗ് നടന്നിരിക്കും. ISTRAC-ൽ നടത്തിയ വിജയകരമായ പെരിജി-ഫയറിങ്ങോടെ ISRO ചന്ദ്രയാൻ-3 പേടകത്തെ ചൊവ്വാഴ്ച ട്രാൻസ്ലൂണാർ ഭ്രമണപഥത്തിലേക്ക് വിജയകരമായി ഇൻജെക്ട് ചെയ്തു. ഇതോടെയാണ് പേടകത്തിന്റെ അടുത്തതും അവസാനത്തതുമായ സ്റ്റോപ്പ് ഇനി ചന്ദ്ര ഉപരിതലമെന്നു ISRO പ്രഖ്യാപിച്ചത്. “ചന്ദ്രയാൻ -3 ഭൂമിയെ ചുറ്റിപ്പറ്റിയുള്ള ഭ്രമണപഥം പൂർത്തിയാക്കി ചന്ദ്രനിലേക്ക് പോകുന്നു. , ISRO ബഹിരാകാശ പേടകത്തെ ട്രാൻസ്ലൂണാർ ഭ്രമണപഥത്തിലേക്ക് കടത്തി വിട്ടിരിക്കുന്നു ,” ദേശീയ ബഹിരാകാശ ഏജൻസി ആസ്ഥാനം അറിയിച്ചു. പേടകം ചന്ദ്രനിൽ എത്തുമ്പോൾ, ലൂണാർ-ഓർബിറ്റ് ഇൻസെർഷൻ (LOI) 2023 ഓഗസ്റ്റ് 5-ന് ആസൂത്രണം ചെയ്തിട്ടുണ്ട്”. trans-lunar injection (TLI)നു  ശേഷം  ചൊവ്വാഴ്ച ചന്ദ്രയാൻ -3 ബഹിരാകാശ പേടകം ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിൽ നിന്ന്…

Read More

കേരളത്തിലുടനീളമുള്ള KSUM-ന്റെ സ്റ്റാർട്ടപ്പ് ഇൻകുബേറ്ററുകൾ LEAP Coworks എന്ന പേരിൽ ഇനി അറിയപ്പെടും. കെഎസ്‌യുഎമ്മിന്റെ LEAP Coworks അംഗത്വ കാർഡ്  മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. കെഎസ്‌യുഎമ്മിന്റെ നവീകരിച്ച ആസ്ഥാനത്തിന്റെ ഉദ്‌ഘാടനവും ടെക്‌നോപാർക് ഫേസ് 1 ലെ തേജസ്വിനി ബിൽഡിങ്ങിൽ മുഖ്യമന്ത്രി നിർവഹിച്ചു. ടെക്‌നോപാർക്കിലെ KSUM ന്റെ പുതിയ  ആസ്ഥാനം LEAP Coworks Space എന്ന് പുനർനാമകരണം ചെയ്തു. ഇതിലൂടെ സ്റ്റാർട്ടപ്പുകൾക്കായി സംസ്ഥാനത്തുടനീളം സ്റ്റാൻഡേർഡ് കോ-വർക്കിംഗ് സ്പേസുകൾ ലഭ്യമാക്കാമെന്നു KSUM പ്രതീക്ഷിക്കുന്നു. ഉദ്‌ഘാടനത്തിനു ശേഷം കോ-വർക്കിംഗ് സ്പേസിന്റെ അടിസ്ഥാന സൗകര്യങ്ങൾ മുഖ്യമന്ത്രി നോക്കിക്കണ്ടു. സംസ്ഥാന ഇലക്‌ട്രോണിക്‌സ് & ഐടി സെക്രട്ടറി ഡോ രത്തൻ യു കേൽക്കർ, ടെക്‌നോപാർക്ക് സിഇഒ സജീവ് നായർ, സോഫ്റ്റ്‌വെയർ ടെക്‌നോളജി പാർക്ക്‌സ് ഓഫ് ഇന്ത്യ (എസ്‌ടിപിഐ) ഡയറക്ടർ ജനറൽ അരവിന്ദ് കുമാർ, ടി.സി.എസ്. കേരള തലവനും വൈസ് പ്രസിഡന്റുമായ ദിനേശ് തമ്പി എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ലോഞ്ച്, എംപവർ, ആക്‌സിലറേറ്റ്, പ്രോസ്‌പർ രജിസ്ട്രേഷന്: https://leap.startupmission.in/. സ്റ്റാർട്ടപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്ന ആർക്കും ലീപ്…

Read More

കൊച്ചിക്കായി ലോക ബാങ്ക് പിന്തുണയോടെ അടുത്ത 25 വർഷത്തെ വിദഗ്ധ ഖര മാലിന്യ പരിപാലന പ്ലാൻ തയ്യാറാവുന്നു. കൊച്ചി കോർപറേഷന്റെ നിലവിലുള്ള ഖരമാലിന്യ പരിപാലന പ്രവർത്തനങ്ങളിലുള്ള പോരായ്മകൾ കണ്ടെത്തി പരിഹരിക്കുന്നതിനും, മാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുമായി ദീർഘകാല – സമഗ്ര ഖരമാലിന്യ രൂപരേഖ തയ്യാറാക്കാൻ വിദഗ്ദ സംഘത്തെ നിയോഗിക്കും. വേൾഡ് ബാങ്ക് സഹായത്തോടെ പ്രവർത്തിക്കുന്ന കേരള ഖര മാലിന്യ പരിപാലന പദ്ധതി-KSWMP- നിയമിക്കുന്ന വിദഗ്ദർ ആയിരിക്കും രൂപരേഖ തയ്യാറാക്കുക. അടുത്ത 25 വർഷത്തേക്കുള്ള കൊച്ചിയിലെ ഖര മാലിന്യ പരിപാലനം ആണ് പ്ലാനിൽ ഉണ്ടാവുക. ആദ്യപടിയായി പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങൾ ശേഖരിക്കുവാനായി പൊതു കൂടിയാലോചന മുനിസിപ്പൽ ടൌൺ ഹാളിൽ ചേർന്നു. കേരള ഖര മാലിന്യ പരിപാലന പദ്ധതി നിയമിച്ചിട്ടുള്ള വിദഗ്ദർ ഈ നിർദേശങ്ങൾ ക്രോഡീകരിച്ച് സമഗ്രമായ പ്ലാൻ തയ്യാറാക്കും. വിവിധ സർക്കാർ പദ്ധതികളിലെ ഫണ്ടുകൾ സംയോജിപ്പിച്ചായിരിക്കും രൂപരേഖ പ്രാവർത്തികമാക്കുന്നത്. ബ്രഹ്മപുരം പ്രശ്നത്തിന് ശേഷം എല്ലാ സർക്കാർ ഏജൻസികളും ഒരുമിച്ചു കൊച്ചിക്ക് വേണ്ടി പ്രവർത്തിച്ചതിലൂടെ…

Read More

16,499 രൂപക്ക് റിലയൻസ് റീട്ടെയിലിന്റെ ജിയോബുക്ക് വിപണിയിലേക്കെത്തുന്നു. നൂതന ജിയോ ഒ എസ് ഓപ്പറേറ്റിംഗ് സിസ്റ്റം, സ്റ്റൈലിഷ് ഡിസൈൻ, ഇന്റർനെറ്റ് കണക്റ്റിവിറ്റി എന്നീ സവിശേഷതകളോടെയാണ് ജിയോ ബുക്ക് എത്തുന്നത്. ഇന്ത്യയിലെ ആദ്യ ‘ലേർണിംഗ്‌ ബുക്ക് ‘ആഗസ്ത് 5 മുതൽ വിപണിയിൽ ലഭ്യമാകും. മാറ്റ് ഫിനിഷ്, അൾട്രാ സ്ലിം ബിൽറ്റ്, ലൈറ്റ് വെയ്റ്റ് (990ഗ്രാം) എന്നിങ്ങനെ സ്റ്റൈലിഷ് ഡിസൈനിലാണ്  ജിയോബുക്ക്  ഒരുക്കിയിരിക്കുന്നത്. 2.0 GHz ഒക്ടാ കോർ പ്രോസസർ, 4 GB LPDDR4 റാം, 64GB സ്റ്റോറേജ് (SD കാർഡ് ഉപയോഗിച്ച് 256GB വരെ വികസിപ്പിക്കാം) , ഇൻഫിനിറ്റി കീബോർഡ്, വലിയ മൾട്ടി-ജെസ്റ്റർ ട്രാക്ക്പാഡ്, ഇൻ-ബിൽറ്റ് USB/HDMI പോർട്ടുകൾ എന്നിവയിലൂടെ ഇത് മികച്ച പ്രകടനം നൽകും. ജിയോബുക്കിന്റെ ഹാർഡ്‌വെയർ സവിശേഷതകൾ: ജിയോബുക്കിന്റെ മറ്റു സവിശേഷതകൾ റിലയൻസ് ഡിജിറ്റൽ ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളിൽ നിന്നും ആമസോൺ വഴിയും വാങ്ങാം. വിദ്യാർത്ഥികൾക്ക് കൂടുതൽ അനുയോജ്യമായ ഈ ജിയോ ബുക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനും  കോഡിങ്ങ് പഠിക്കാനും,…

Read More

ഓൺലൈൻ ഗെയിമിംഗിനും കാസിനോകൾക്കും ചുമത്തിയ 28% ജിഎസ്ടിയിൽ മാറ്റമില്ലെന്ന് സർക്കാർ ആവർത്തിച്ചു വ്യക്തമാക്കി. നികുതി നടപടികളിൽ സുതാര്യതയില്ലാത്ത ഇത്തരം സ്ഥാപനങ്ങൾക്ക് നികുതി പിരിച്ചെടുക്കാൻ മറ്റു മാർഗ്ഗമില്ലെന്ന നിലപാടിലാണ് കേന്ദ്രം. ലെവി വളരെ കുത്തനെയുള്ളതാണെന്നും ബിസിനസിനെ ദോഷകരമായി ബാധിക്കുമെന്നും വാദിച്ചുകൊണ്ട് ഗെയിമിംഗ് വ്യവസായം കഴിഞ്ഞ മാസത്തെ ജിഎസ്ടി കൗൺസിൽ തീരുമാനം പുനഃപരിശോധിക്കാൻ രംഗത്തെത്തിയിരുന്നു. കാസിനോകൾക്കും ഓൺലൈൻ ഗെയിമുകൾക്കും പുതിയ നികുതി ഈടാക്കണമെന്ന സംസ്ഥാന, കേന്ദ്ര ധനമന്ത്രിമാർ അടങ്ങുന്ന GST കൗൺസിലിന്റെ തീരുമാനം ഏകകണ്ഠമായിരുന്നു.നിലവിൽ ഓൺലൈൻ ഗെയിമുകളുയുടെയും കാസിനോകളുടെയും വരുമാനം എങ്ങനെ തിട്ടപ്പെടുത്തുമെന്നതിൽ അനിശ്ചിതാവസ്ഥയാണ് നികുതി വകുപ്പിന്. “ഒരു കാസിനോയിലെ ഒരു വ്യക്തിയുടെ വരുമാനം കണക്കാക്കാൻ ഞങ്ങൾ എല്ലാ ടേബിളിലും ഒരു ഇൻസ്‌പെക്ടറെ വിന്യസിക്കണോ അതോ എത്ര ശീതളപാനീയങ്ങൾ എത്ര വിലയ്ക്കാണ് അവിടെ ചിലവാക്കുന്നത് എന്ന് കണക്കാക്കണോ? കാസിനോകൾ പോലെ, ഓൺലൈൻ ഗെയിമിംഗും സുതാര്യതയില്ലാത്ത  ബിസിനസ്സാണ്. കാര്യങ്ങൾ വിലയിരുത്താനും കണക്കുകൂട്ടലുകൾ നടത്താനും വളരെ ബുദ്ധിമുട്ടാണ്,” ഒരു മുതിർന്ന GST ഉദ്യോഗസ്ഥൻ പറഞ്ഞതിങ്ങനെയാണ് . ഇന്ത്യയിലെ ഓൺലൈൻ…

Read More

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പെൻസിൽ നിർമ്മാതാക്കളായ DOMS ഇൻഡസ്ട്രീസ്, 1,200 കോടി രൂപയുടെ ഇനിഷ്യൽ പബ്ലിക് ഓഫറിംഗിന് ഒരുങ്ങുന്നു. ഐപിഒ ഡ്രാഫ്റ്റ് പേപ്പറുകൾ ആഗസ്റ്റ് രണ്ടാം വാരത്തിൽ സെബിയിൽ ഫയൽ ചെയ്യും. ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ഐഐഎഫ്എൽ ക്യാപിറ്റൽ ലിമിറ്റഡ്, ബിഎൻപി പാരിബാസ് എന്നിവയെ കമ്പനി ബാങ്കർമാരായി നിയമിച്ചിട്ടുണ്ട്. DOMS-ൽ 51% ഓഹരിയുള്ള ഇറ്റലിയിലെ F.I.L.A ഗ്രൂപ്പ്  ഇഷ്യൂവിൽ 800 കോടി രൂപയുടെ ഓഹരികൾ വാഗ്ദാനം ചെയ്യാൻ പദ്ധതിയിടുന്നു. കമ്പനിയുടെ ഇന്ത്യൻ പ്രൊമോട്ടർമാരിൽ രവേഷിയ, രജനി ഫാമിലിയും ഉൾപ്പെടുന്നു. ഏഷ്യാ പസഫിക് മേഖലയിലുടനീളമുള്ള സ്റ്റേഷനറി വ്യവസായത്തിൽ ഏറ്റവും വലിയ ഒറ്റ-ലൊക്കേഷൻ നിർമ്മാണ സൗകര്യം സ്ഥാപിക്കാൻ കമ്പനി ഈ വരുമാനം ഉപയോഗിക്കും. നിലവിലെ പ്ലാന്റിനെ പാട്ടഭൂമിയിൽ നിന്ന് ഉടമസ്ഥതയിലുള്ള സൗകര്യങ്ങളിലേക്ക് മാറ്റുക, നിർമാണ ശേഷി വർധിപ്പിക്കുക, പുതിയ ഉൽപ്പന്നങ്ങൾക്കായി പ്ലാന്റുകൾ സ്ഥാപിക്കുക, പഴയ യന്ത്രസാമഗ്രികൾ നവീകരിക്കുക എന്നിവയാണ് നിക്ഷേപം ലക്ഷ്യമിടുന്നത്.കോവിഡ് -19 ന് ശേഷം സ്റ്റേഷനറി വിപണി…

Read More

യു.എസ് നികുതി വ്യവസായ കമ്പനികളെ ക്ഷണിച്ചു കേരളം കാരണങ്ങൾ ഇവയാണ്: അമേരിക്കൻ ടാക്‌സേഷൻ മേഖലയിൽ നിലവിൽ മതിയായ പ്രൊഫഷണലുകളുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. ടാക്‌സേഷൻ മേഖലയിൽ മതിയായ നൈപുണ്യശേഷിയും, വിദ്യാഭ്യാസ യോഗ്യതയുമുള്ള വിദ്യാർഥികൾ കേരളത്തിൽ ഏറെയുണ്ട്. കേരളത്തിന്റെ സാദ്ധ്യതകൾ യു എസ് ടാക്‌സേഷൻ മേഖല പരമാവധി വിനിയോഗിക്കണമെന്ന് തിരുവനന്തപുരത്തു നടന്ന യു.എസ് ടാക്സ് ഇൻഡസ്ട്രി മീറ്റിൽ അഭിപ്രായമുയർന്നു. യുവാക്കളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള കേരള സർക്കാരിൻറെ ശ്രമങ്ങളെ  മീറ്റിൽ പംകെടുത്ത യു എസ് നികുതി വിദഗ്ധർ അഭിനന്ദിച്ചു. ടാക്സേഷനിലും അക്കൗണ്ടിംഗിലും മികവുള്ള പ്രൊഫഷണലുകളുടെ കുറവ് യു.എസ് ടാക്സേഷൻ നേരിടുന്നുണ്ടെന്ന് അവർ പറഞ്ഞു. കമ്പനികൾ കഴിവുള്ള ഉദ്യോഗാർഥികളെ തിരയുകയാണ്. അവർക്ക് ആവശ്യമായ സാങ്കേതിക പരിശീലനം നൽകും. യു.എസ് ടാക്സേഷൻ മറ്റ് രാജ്യങ്ങളിൽ തുറക്കുന്ന ഓഫീസുകളിൽ ടാക്സേഷൻ വിദഗ്ധരുടെ സേവനം ഉണ്ടായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. തൊഴിൽ നൈപുണ്യമുള്ള പ്രൊഫഷണലുകളും നിക്ഷേപസൗഹൃദ അന്തരീക്ഷവുമുള്ള കേരളം യു.എസ് നികുതി വ്യവസായ കമ്പനികൾക്ക് പ്രവർത്തിക്കാൻ അനുയോജ്യമായ ഇടമായിരിക്കുമെന്ന് നിയമ, വ്യവസായ, കയർ…

Read More

ബോളിവുഡിലെ ‘ബിഗ് ബി’ എന്നറിയപ്പെടുന്ന അമിതാഭ് ബച്ചൻ ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ്. 195-ലധികം സിനിമകളുമായി ‘ബിഗ് ബി’ അഞ്ച് പതിറ്റാണ്ടിലേറെയായി ബിഗ് സ്‌ക്രീൻ ഭരിക്കുന്നു. ബച്ചൻ കുടുംബത്തിന്റെ ആഡംബരത്തിന്റെയും ആധുനികതയുടെയും പര്യായമാണ് അവരുടെ സമ്പന്നമായ മാളിക, മുംബൈയിലെ ജുഹുവിലുള്ള ജൽസ. രാജ്യത്തെ ഏറ്റവും വിലയേറിയ വീടുകളിലൊന്നായി ഗംഭീര ഡിസൈനും രാജകീയമായ ഇന്റീരിയറുകളുളള ഈ ആധുനിക കൊട്ടാരം ഇടം പിടിച്ചിട്ടുണ്ട്. ‘ആഘോഷം’ എന്ന് വിവർത്തനം ചെയ്യുന്ന ജൽസ മൂന്ന് തലമുറകളുടെ ഭവനമാണ്, മെഗാസ്റ്റാർ, അദ്ദേഹത്തിന്റെ ഭാര്യ നടി ജയാ ബച്ചൻ, അവരുടെ മകനും നടനുമായ അഭിഷേക് ബച്ചൻ, ഭാര്യ ഐശ്വര്യ റായി, മകൾ ആരാധ്യ എന്നിവരുടെ. ശ്രദ്ധേയമായ ഒരു ചടങ്ങ് ഞായറാഴ്ച ജൽസയ്ക്ക് പുറത്ത് നടക്കാറുണ്ട്. അമിതാബ് ബച്ചനെ ഒരു നോക്ക് കാണാൻ ആരാധകർ മണിക്കൂറുകളോളം പൊള്ളുന്ന ചൂടിൽ ഒത്തുകൂടി കാത്തിരിക്കുന്നു. അമിതാഭ് ബച്ചൻ ജൽസയുടെ ഗേറ്റിലെ ഒരു താൽക്കാലിക പോഡിയത്തിൽ നിൽക്കുകയും ലോകമെമ്പാടുമുള്ള ആരാധകരെ…

Read More