Author: News Desk

മാലിന്യ മുക്ത കേരളമെന്ന ലക്ഷ്യത്തിലെത്താൻ സംരംഭങ്ങളുടെ പങ്ക് വളരെ നിർണായകം. പരിസ്ഥിതിക്കും ആരോഗ്യത്തിനും ബദൽ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ ആശയങ്ങളും ബിസിനസ് മോഡലുകളും ആവശ്യമാണ്. ഇതില്‍ സംരംഭകര്‍ക്ക് നിര്‍ണായക പങ്കു വഹിക്കാനാകും”.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് കോര്‍പ്പറേഷനുകളില്‍ ഖരമാലിന്യ സംസ്കരണത്തിനായി ലോകബാങ്ക് സഹായത്തോടെ 2,400 കോടി രൂപയുടെ പദ്ധതി ഓഗസ്റ്റില്‍ ആരംഭിക്കും. സംസ്ഥാനത്തെ 1,034 തദ്ദേശ സ്ഥാപനങ്ങളുടെ മാലിന്യ സംസ്കരണ പദ്ധതികള്‍ക്കായി മൊത്തം 2,290 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ജൂലൈ 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള രണ്ടാം ഘട്ട കാമ്പയിന്‍ നിര്‍ണായകമാണെന്നും മാലിന്യ സംസ്കരണത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഊന്നല്‍ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാലിന്യ സംസ്കരണ പദ്ധതികള്‍ നടപ്പിലാക്കാനുള്ള ആശയങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള സമയപരിധി ജൂലൈ 31 ആയി നിശ്ചയിച്ചിട്ടുണ്ടെന്ന് മന്ത്രി സൂചിപ്പിച്ചു. മാലിന്യമുക്തം നവകേരളം കാമ്പയിനിന്‍റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ വിജയിപ്പിക്കാനായി സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ളവരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ സംഘടനാ പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍…

Read More

വ്യാജ ലോട്ടറി തിരിച്ചറിയാൻ സാധിക്കുന്ന സ്റ്റാർട്ടപ്പ് സാങ്കേതിക വിദ്യ തേടി കേരളാ ലോട്ടറി വകുപ്പും കേരള സ്റ്റാർട്ടപ്പ് മിഷനും. സംസ്ഥാനത്തെ വ്യാജലോട്ടറി കണ്ടെത്തുന്നതുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ലോട്ടറി വകുപ്പും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ലോട്ടറി ചലഞ്ച് -‘Lottery Challenge’- സംഘടിപ്പിക്കുന്നു. ലോട്ടറി വകുപ്പിന്‍റെ പ്രധാനപ്പെട്ട രണ്ട് പ്രശ്നങ്ങള്‍ക്കാണ് ചലഞ്ചിലൂടെ പരിഹാരം കാണേണ്ടത്. വ്യാജലോട്ടറി കഴിഞ്ഞ കുറേക്കാലമായി ലോട്ടറി വകുപ്പ് അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നമാണ്. അത് തിരിച്ചറിയാൻ സമയമെടുത്തുള്ള പരിശോധനകളാണ് ഇപ്പോൾ നടത്തുന്നത്. നിലവില്‍ ഓരോ ടിക്കറ്റും മനുഷ്യവിഭവശേഷി ഉപയോഗിച്ച് പ്രത്യേകം പരിശോധിച്ചാണ് സമ്മാനമുള്‍പ്പെടെ നല്‍കുന്നത്. ഇത് വളരെ സമയമെടുക്കുന്ന പ്രക്രിയയാണ്. വ്യാജലോട്ടറി തിരിച്ചറിയാന്‍ സാധിക്കുന്നതും QR കോഡ് സ്കാന്‍ ചെയ്യാന്‍ കഴിയുന്നതുമായ യന്ത്രമാണ് ചലഞ്ചിലൂടെ ലോട്ടറി വകുപ്പ് പ്രതീക്ഷിക്കുന്നത്. അതിലൂടെ ലോട്ടറിയുടെ സാധുത വേഗത്തിൽ കൃത്യമായി പരിശോധിക്കാനാകണം. ഇതിലൂടെ സമയലാഭവും, ഒപ്പം കുറ്റമറ്റ സേവനവും നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനു പുറമെ സംസ്ഥാനത്തെ 35 ലോട്ടറി ഓഫീസുകളില്‍ നിന്നായി ഓരോ ദിവസവും നറുക്കെടുക്കുന്ന ടിക്കറ്റുകളിലെ ക്യു…

Read More

6.7 ഇഞ്ച് ഫുൾ HD+ ഡൈനാമിക് AMOLED 2X പ്രധാന ഡിസ്‌പ്ലേയും 3.4 ഇഞ്ച് സൂപ്പർ AMOLED 60 ഹെർട്സ് കവർ ഡിസ്‌പ്ലേയും ഉള്ള Galaxy Z Flip 5 ആണ് കമ്പനി പുറത്തിറക്കിയത്. 8 ജിബി റാമുമായി ജോടിയാക്കിയ ഫോണിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 രണ്ടാം ജനറേഷൻ പ്രോസസറാണുളളത്. 256 GB, 512 GB എന്നീ രണ്ട് സ്റ്റോറേജ് ഓപ്‌ഷനുകൾ ഫോൺ വാഗ്ദാനം ചെയ്യുന്നു. കവർ ഡിസ്പ്ലേയിൽത്തന്നെ കോൾ ചെയ്യാനും ഫോട്ടോ എടുക്കാനും സന്ദേശങ്ങൾക്ക് മറുപടി അയയ്ക്കാനുമുള്ള സംവിധാനം ഉണ്ട്. 3700 mAh ബാറ്ററിയാണുള്ളത്. സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 5 ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 പ്ലാറ്റ്‌ഫോമിൽ വരുന്നു. കൂടാതെ 7.6 ഇഞ്ച് QXGA+ AMOLED ഡിസ്പ്ലേയും സജ്ജീകരിച്ചിരിക്കുന്നു. ഫോണിന്റെയും ടാബിന്റെയും ഉപയോഗം സാധിക്കുന്ന മോഡലിന് കനം കുറവാണ്. എതിരാളികളായ Xiaomi, Oppo എന്നിവയിൽ നിന്ന് പ്രീമിയം സെഗ്‌മെന്റിൽ കമ്പനി കടുത്ത മത്സരം നേരിടുന്നതിനാൽ ഈ വർഷം…

Read More

ലോകം ഒരു അർധചാലക യുദ്ധത്തിന് സാക്ഷ്യം വഹിക്കുവാൻ പോകുകയാണോ? ആഗോള ചിപ്പ് ഭീമനായ ചൈനക്കെതിരെ യു എസ്, ജപ്പാൻ, നെതർലൻഡ്‌സ്‌, യൂറോപ്പ്യൻ യൂണിയൻ എന്നിവർ പടുത്തുയർത്തുന്ന വിപണിവിലക്കുകളിൽ ഇന്ത്യയും പങ്കാളിയാകുകയാണോ? അതോ ആഗോള ചിപ്പ് ഭീമനാകാനുള്ള ദൃഢനിശ്ചയം നിറവേറ്റുകയാണോ ഈ പങ്കാളിത്തത്തിലൂടെ ഇന്ത്യയുടെ ലക്‌ഷ്യം?” ജപ്പാനിൽ 23 നിർണായക ചിപ്പ് നിർമ്മാണ ഇനങ്ങളുടെ കയറ്റുമതി നിയന്ത്രണം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ചൈനയുടെ സെമികണ്ടക്ടർ കുത്തക തടയുകയെന്ന അമേരിക്കയുടെ ആവശ്യം ജപ്പാൻ നടപ്പാക്കുകയായിരുന്നു. ഇതോടൊപ്പം ജപ്പാൻ ഇന്ത്യയുമായി ഇതാ ഒരു തന്ത്രപ്രധാന കരാർ ഒപ്പിട്ടിരിക്കുന്നു. അര്‍ദ്ധചാലക ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനായി ഇന്ത്യ വ്യാഴാഴ്ച ജപ്പാനുമായി ‘സഹകരണ മെമ്മോറാണ്ടം’ ഒപ്പിട്ടു. സെമി കണ്ടക്ടർ നിർമാണ മേഖലയിൽ സഹകരണം ഉല്‍പാദനം, ഗവേഷണം, രൂപകല്‍പ്പന, ഉപകരണ ഗവേഷണം, പ്രതിഭ, വിതരണ ശൃംഖല വികസനം എന്നിവയിൽ ഇന്ത്യയുടെ പിന്തുണയാണ് ജപ്പാന്റെ ലക്‌ഷ്യം. കാരണം മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് നടന്ന ജപ്പാൻ-യുഎസ് ചിപ്പ് യുദ്ധത്തിലെ പരാജയം ആവർത്തിക്കാതിരിക്കാൻ ജാപ്പനീസ് ചിപ്പ്…

Read More

ഈ നേട്ടങ്ങളുടെയൊക്കെ ശോഭ കെടുത്തുന്ന മറ്റൊരു വാർത്തയാണ് ഇപ്പോൾ ഇന്ത്യൻ ബാങ്കിങ് മേഖലയെ ആശങ്കയിലാക്കിയിരിക്കുന്നത് 2023 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷം ഇന്ത്യയിലെ ബാങ്കുകൾ മത്സരിച്ചു എഴുതിത്തള്ളിയ കിട്ടാക്കടം 2.09 ലക്ഷം കോടി രൂപയുടേത്. അഞ്ചു വർഷത്തിനിടെ ബാങ്കുകൾ ഇങ്ങനെ എഴുതിത്തള്ളിയത് 10.57 ലക്ഷം കോടി രൂപയും. ധനമന്ത്രി നിർമലാ സീതാരാമൻ തിരികെ കിട്ടാത്ത ചെറുകിട വായ്‌പകളെപ്പറ്റി രാജ്യത്തെ പൊതുമേഖലാ-സ്വകാര്യ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്കിയതിങ്ങനെ.”വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് കാര്‍ക്കശ്യത്തോടെയുള്ള നടപടി ക്രമങ്ങള്‍ പാടില്ല, മനുഷ്യത്വപൂര്‍ണമായ രീതിയിലായിരിക്കണം ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്. “ലോക്സഭയിലായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. പക്ഷെ ഒരു ഗുണമുണ്ടായി ബാങ്കുകൾക്ക്. ഇങ്ങനെ കിട്ടാക്കടം വൻതോതിൽ എഴുതിത്തള്ളിയതോടെ ബാങ്കുകളുടെ മൊത്തം നിഷ്ക്രിയ ആസ്തി 10 വർഷത്തെ താഴ്ന്ന നിരക്കായ 3.9 %മായി. ഇത് മറ്റാരുടേതുമല്ല റിസർവ് ബാങ്കിന്റെ കണക്കുകളാണ്. 2012-13 സാമ്പത്തിക വർഷം മുതൽ ബാങ്കുകൾ 15,31,453 കോടി രൂപ (187 ബില്യൺ ഡോളർ)യാണ് എഴുതിത്തള്ളിയത്. കഴിഞ്ഞ 3 വർഷത്തിനിടെ എഴുതിത്തള്ളിയ വായ്പാ…

Read More

മൊത്തത്തിൽ ഇതൊരു കൺഫ്യൂഷൻ AI ആയി മാറിയെന്നു OpenAI ക്ക് ബോധ്യം വന്നു കഴിഞ്ഞു. അതവർ തുറന്നു പറയുകയും ചെയ്തു.AI യിൽ തങ്ങളുടെ ഒരു പരാജയം സമ്മതിച്ചു OpenAI. മനുഷ്യൻ എഴുതിയ ടെക്സ്റ്റും AI- ജനറേറ്റഡ് റൈറ്റും തമ്മിൽ വേർതിരിച്ചറിയാൻ OpenAI രൂപകൽപ്പന ചെയ്‌ത AI ക്ലാസിഫയർ ടൂൾ നിർത്തലാക്കുന്നതായി പ്രഖ്യാപിച്ചു. ഉപകരണത്തിന്റെ കുറഞ്ഞ കൃത്യത ബോധ്യപ്പെട്ടതിന്റെ ഫലമായാണ് ഈ തീരുമാനം. ടൂളിന്റെ ഫീഡ്ബാക്ക് സംയോജിപ്പിക്കുന്നതിനും ടെക്സ്റ്റിന്റെ ആവിർഭാവം പരിശോധിക്കുന്നതിനുള്ള കൂടുതൽ ഫലപ്രദമായ സാങ്കേതിക വിദ്യകൾ രംഗത്തെത്തിക്കുന്നതിനായി തങ്ങൾ പരിശ്രമത്തിലാണെന്നു OpenAI അറിയിച്ചു. ഫെഡറൽ ട്രേഡ് കമ്മീഷൻ (FTC) OpenAI-യുടെ വിവരങ്ങളെക്കുറിച്ചും ഡാറ്റാ വെറ്റിംഗ് രീതികളെക്കുറിച്ചും -OpenAI’s information and data vetting practices- അന്വേഷണം ആരംഭിച്ചു. AI- ജനറേറ്റു ചെയ്‌ത ഓഡിയോ, വിഷ്വൽ ഉള്ളടക്കം തിരിച്ചറിയാൻ ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്ന മെക്കാനിസങ്ങൾ വികസിപ്പിക്കുന്നതിനും വിന്യസിക്കുന്നതിനും കമ്പനി ഇപ്പോൾ ഗവേഷണങ്ങൾ തുടരുകയാണ്. ഈ സംവിധാനങ്ങളുടെ പ്രത്യേക സവിശേഷതകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. AI- ജനറേറ്റഡ് ടെക്‌സ്‌റ്റ് കണ്ടെത്തുന്നതിൽ ക്ലാസിഫയർ ഒരിക്കലും പ്രത്യേകം പ്രാവീണ്യം നേടിയിട്ടില്ലെന്ന് സമ്മതിക്കുന്നതിൽ OpenAI പക്ഷെ ഒരു മടിയും കാട്ടിയില്ല. കൂടാതെ…

Read More

ഫ്രാൻസിലും ശ്രീലങ്കയിലും സിംഗപ്പൂരിലും ജപ്പാനിലും, UAE യിലും എന്തിനേറെ തായ്‌ലൻഡിൽ സുഖവാസത്തിനു വരെ ഇനി ഇന്ത്യക്കാർക്ക് ധൈര്യമായി കടന്നു ചെല്ലാം. നമ്മുടെ UPI  ഉണ്ടല്ലോ… അവിടെയും അത് മതി പണമിടപാടിന്.   സിംഗപ്പൂരിൽ തുടക്കമിട്ടതാണ് ഇന്ത്യൻ UPIയുടെ ജൈത്രയാത്ര. അതിപ്പോൾ ഫ്രാൻസ്, UAE, ഭൂട്ടാൻ വഴി ശ്രീലങ്ക വരെ എത്തി നിൽക്കുന്നു. ഇനി ഭീം യുപിഐ വഴിയുള്ള പണമിടപാട് വൈകാതെ പതിനഞ്ചോളം രാജ്യങ്ങളുമായി സാധ്യമാകും. തയ്‌വാൻ, ജപ്പാൻ, തായ്‌ലൻഡ്, മലേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം അടക്കമുള്ള രാജ്യങ്ങളുമായി യുപിഐ ബന്ധിപ്പിക്കാനുള്ള നടപടികൾ വിവിധ ഘട്ടങ്ങളിലാണ്. ഈ നടപടികൾ UPI യുടെ ഫിന്‍ടെക്ക് കണക്ടിവിറ്റി വര്‍ദ്ധിപ്പിക്കും. യൂണിഫൈഡ് പെയ്മന്റ് ഇന്റര്‍ഫേസ് രാജ്യാന്തര തലത്തിൽ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ശക്തി പകരുന്നതായിരുന്നു കഴിഞ്ഞ ദിവസം യുഎഇയുമായിട്ടും ശ്രീലങ്കയുമായിട്ടും ഇന്ത്യ ഒപ്പിട്ട കരാർ. സിംഗപ്പൂരുമായുള്ള യുപിഐ ബന്ധിപ്പിക്കൽ ഫെബ്രുവരിയിൽ പൂർത്തിയായിരുന്നു. ഉപയോക്താക്കളെ അതിര്‍ത്തി കടന്നുള്ള ഇടപാടുകള്‍ നടത്താന്‍ അനുവദിക്കുന്നതിനായി സിംഗപ്പൂരിന്റെ പേ നൗവുമായി ഇന്ത്യ രൂപ ബന്ധിപ്പിച്ചു. ഇന്ത്യയിൽ ഒരാൾക്ക് യുപിഐ വഴി പണമയയ്ക്കുന്ന അതേ…

Read More

ഇന്ത്യയിൽ ലോകോത്തര ഡാറ്റാ സെന്ററുകൾ വരികയാണ്. ഇന്ത്യയിലെ എന്റർപ്രൈസുകളുടെയും ഡിജിറ്റൽ സേവന കമ്പനികളുടെയും നിർണായക ഇൻഫ്രാസ്ട്രക്ചർ ആവശ്യങ്ങൾ നിറവേറ്റുകയാണ് പ്രാഥമിക ലക്‌ഷ്യം. ഇതിനായി ബ്രൂക്ക്ഫീൽഡ് ഇൻഫ്രാസ്ട്രക്ചർ, ഡിജിറ്റൽ റിയാലിറ്റി എന്നിവയുമായി പങ്കാളികളാകുകയാണ് റിലയൻസ്. ഈ സംയുക്ത സംരംഭം ഇന്ത്യയിലെ ഒന്നിലധികം സ്ഥലങ്ങളിൽ ലോകോത്തര ഡാറ്റാ സെന്ററുകൾ വികസിപ്പിക്കും. ആദ്യഘട്ടത്തിൽ  ചെന്നൈയിലും മുംബൈയിലും ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുകയാണ് ലക്‌ഷ്യം. ‘ഡിജിറ്റൽ കണക്ഷൻ: എ ബ്രൂക്ക്ഫീൽഡ്, ജിയോ ആൻഡ് ഡിജിറ്റൽ റിയാലിറ്റി കമ്പനി’ എന്നാണ് ഈ സംരംഭത്തെ  ബ്രാൻഡ് ചെയ്തിരിക്കുന്നത്. ഇതിനായി   ബ്രൂക്ക്ഫീൽഡ് ഇൻഫ്രാസ്ട്രക്ചർ, ഡിജിറ്റൽ റിയാലിറ്റി  എന്നിവയുമായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഇന്ത്യയിൽ ഡാറ്റാ സെന്ററുകൾ വികസിപ്പിക്കുന്നതിനായുള്ള  കരാറിൽ ഏർപ്പെട്ടു.  ബ്രൂക്ക്ഫീൽഡ് ഇൻഫ്രാസ്ട്രക്ചറിനും ഡിജിറ്റൽ റിയാലിറ്റിക്കും ഒപ്പം ഇന്ത്യയിലെ ഡാറ്റാ സെന്ററുകൾക്കായുള്ള എസ് പി വി കളിലാണ്  റിലയൻസ് നിക്ഷേപിക്കുന്നത്. ഓരോ ഇന്ത്യൻ എസ് പി വി കളിലും റിലയൻസ് 33.33% ഓഹരികൾ കൈവശം വയ്ക്കുകയും തുല്യ പങ്കാളിയാകുകയും ചെയ്യും. നിസ്സാരനല്ല…

Read More

“ഇരുന്നു യാത്ര ചെയ്യാം, കിടന്നും. 200 HP പവർ, ഓൺലൈൻ ട്രാക്കിംഗ് സംവിധാനവും AI അലർട്ടും. ഇനി ഒരു കിടിലൻ ഡ്രൈവറെ കൂടി കൂടെകൂട്ടിയാൽ വന്ദേ ഭാരതിന്റെ അതേ റൂട്ടിൽ നിരത്തിലൂടെ പറക്കും ഈ KSRTC-SWIFT HYBRID സീറ്റർ കം സ്ലീപ്പർ ബസ്.” അതെ. തിരുവനന്തപുരം – കാസർഗോഡ് റൂട്ടിലാണ് ആദ്യ സർവീസ് കൂടുതൽ ഹൈ ടെക്ക് ആയി നിരത്തിലേക്കെത്തുകയാണ് കേരളത്തിന്റെ സ്വന്തം KSRTC- SWIFT.  ഇത് ജീവനക്കാരുടെ ബസ് എന്നാണ് ഗതാഗത മന്ത്രി ആന്‍റണി രാജു വിശേഷിപ്പിച്ചത്. കെഎസ്ആർടിസി – സ്വിഫ്റ്റിലെ ജീവനക്കാരിൽ നിന്നും കരുതൽ ധനമായി വാങ്ങിയ തുക ഉപയോഗിച്ച് സ്വിഫ്റ്റ് വാങ്ങിയ പുതിയ ഹൈബ്രിഡ് ബസായ സീറ്റർ കം സ്ലീപ്പർ ബസ് നിരത്തിലേക്ക് എത്തുകയാണ്.   കെഎസ്ആർടിസിയിൽ ആദ്യമായാണ് ഹൈബ്രിഡ് ബസ് അവതരിപ്പിക്കുന്നത്. അധിക സൗകര്യങ്ങളോട് കൂടിയ 2×1 സീറ്റുകൾ (ഒരു വശത്ത് രണ്ട് സീറ്റുകളും, മറു വശത്ത് ഒരു സീറ്റും) ഉള്ള 27 സീറ്ററുകളും, 15…

Read More

ഹോട്ടലുകൾക്കായി ദുബായ്  ‘സുസ്ഥിര ടൂറിസം സ്റ്റാമ്പ് ’ അവതരിപ്പിക്കുന്നു. Cop28 ഉച്ചകോടിക്ക് മുന്നോടിയായി സുസ്ഥിര ടൂറിസം പ്രോത്സാഹിപ്പിക്കുന്ന ഹോട്ടലുകളെ ദുബായ് സാമ്പത്തിക, ടൂറിസം വകുപ്പ് കണ്ടെത്തും. Gold, silver, bronze എന്നിങ്ങനെയുള്ള വിഭാഗങ്ങളുള്ള ത്രിതല സ്കീമാണ് സ്റ്റാമ്പിന്റെ സവിശേഷത. ദുബായ് സുസ്ഥിര ടൂറിസം സ്റ്റാമ്പ് ലഭിക്കുന്നതിനുള്ള ഹോട്ടലുകൾക്കുള്ള നോമിനേഷനുകൾ ഓഗസ്റ്റ് 3-ന് ആരംഭിച്ച് ഓഗസ്റ്റ് 31-ന് അവസാനിക്കും. സ്റ്റാമ്പ് ലഭിക്കുന്നതിന്, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസത്തിന്റെ 19 സുസ്ഥിരത ആവശ്യകതകളിൽ ഹോട്ടലുകൾ  ഉയർന്ന നിലവാരം പാലിക്കണം. അതിൽ ഊർജ, ജല കാര്യക്ഷമത, മാലിന്യ നിർമാർജന പരിപാടികൾ, സ്റ്റാഫ് വിദ്യാഭ്യാസം, ഇടപഴകൽ തുടങ്ങിയ മാനദണ്ഡങ്ങൾ ഉൾപ്പെടുന്നു. സുസ്ഥിര വിനോദസഞ്ചാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യസ്ഥാനമായി ദുബായിയുടെ സ്ഥാനം മാറ്റുന്നതിനുളള ശ്രമത്തിന്റെ ഭാഗമായാണ് സസ്റ്റൈനബിൾ ടൂറിസം സ്റ്റാമ്പ്. വിനോദസഞ്ചാര മേഖലയെ അതിന്റെ സുസ്ഥിര ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും യുഎഇയുടെ NetZero 2050 സംരംഭത്തെ പിന്തുണയ്ക്കുന്നതിനുമായി ശാക്തീകരിക്കുന്നതിനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിനാണ് പുതിയ സ്റ്റാമ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ…

Read More