Author: News Desk

OTT പ്ലാറ്റ്‌ഫോമുകളുടെ വരവ് ഇന്ത്യൻ പ്രേക്ഷകരുടെ ആസ്വാദന കാഴ്ചപ്പാടിൽ വലിയതോതിൽ വിപ്ലവം സൃഷ്ടിച്ചിട്ടുണ്ട്.  മുഖ്യധാരാ സിനിമയിലെ അഭിനേതാക്കൾ കൂടി OTT സീരീസുകളിലേക്കെത്തിയത് OTT പ്ലാറ്റ്‌ഫോമുകളുടെ ജനപ്രീതിയും വർദ്ധിപ്പിച്ചു. മുഖ്യധാരാ അഭിനേതാക്കൾ മുതൽ പുതുമുഖങ്ങൾ വരെ, പ്രമുഖ OTT സീരീസുകളിൽ ഒരു റോൾ നേടുന്നത് മിക്കവാറും എല്ലാ താരങ്ങളുടെയും പരിഗണനയിലുണ്ട്. 2023-ൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന OTT അഭിനേതാക്കളുടെ ലിസ്റ്റിൽ മുൻപിലെത്തിയിരിക്കുന്നത് അജയ് ദേവ്ഗണാണ്. അജയ് ദേവ്ഗൺ OTT-യിൽ അരങ്ങേറ്റം കുറിച്ചത് ‘രുദ്ര: ദി എഡ്ജ് ഓഫ് ഡാർക്ക്‌നെസ്’ എന്ന Disney+ Hostar-സീരീസിലൂടെയാണ്. ഇതൊരു സൈക്കോളജിക്കൽ ക്രൈം ത്രില്ലറാണ്, ബ്രിട്ടീഷ് പരമ്പരയായ ലൂഥറിന്റെ ഇന്ത്യൻ റീമേക്കിലെ അഭിനയത്തിന് 125 കോടി രൂപ അജയ് ദേവ്ഗൺ വാങ്ങി. സേക്രഡ് ഗെയിംസിലെ ഗുരുജിയോ മിർസാപൂരിലെ അഖണ്ഡാനന്ദ് ത്രിപാഠിയോ ആകട്ടെ, മികച്ച പ്രകടനങ്ങൾ നൽകുകയും പ്രേക്ഷകരുടെ ഹൃദയത്തിൽ പ്രതിഷ്ഠ നേടുകയും ചെയ്ത നടനാണ് പങ്കജ് ത്രിപാഠി. GQ റിപ്പോർട്ട് അനുസരിച്ച്, മിർസാപൂരിലെ അഭിനയത്തിന് താരം 10 കോടി രൂപയും സേക്രഡ് ഗെയിംസിന് ഏകദേശം 12 കോടി രൂപയും ഈടാക്കി. ഏകദേശം 5 മില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ഏകദേശ ആസ്തി.…

Read More

റോഡ് സുരക്ഷാ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി, എക്‌സ്‌പ്രസ് വേകളിലും ദേശീയ പാതകളിലും സൈനേജുകൾക്കുള്ള സമഗ്രമായ മാർഗനിർദേശങ്ങൾ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) പുറത്തിറക്കി. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും സുരക്ഷിതമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനുമുള്ള സർക്കാരിന്റെ നടപടികളുടെ ഭാഗമായാണ് ഈ നീക്കം. റോഡ‍ിലെ സൂചകങ്ങൾ ഡ്രൈവർമാർക്ക് മെച്ചപ്പെട്ട ദൃശ്യപരതയും അവബോധജന്യമായ മാർഗ്ഗനിർദ്ദേശവും നൽകുന്നു. ഡ്രൈവർമാർക്ക് സുപ്രധാന വിവരങ്ങളും നിർദ്ദേശങ്ങളും നൽകുന്നതിൽ റോഡ് സൈനേജുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അവയുടെ ഫലപ്രാപ്തി കൂടുതൽ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു. അവലോകന പ്രക്രിയയുടെ ഭാഗമായി, ഇന്ത്യൻ റോഡ് കോൺഗ്രസ് (IRC) കോഡുകളും മാർഗ്ഗനിർദ്ദേശങ്ങളും, അന്തർദേശീയ രീതികളും, പ്രവർത്തന വീക്ഷണവും അനുസരിച്ച് നിലവിലുള്ള വ്യവസ്ഥകൾ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വിലയിരുത്തി. ട്രാഫിക് നിയന്ത്രണങ്ങൾ കാര്യക്ഷമമാക്കുകയും വ്യക്തവും സംക്ഷിപ്തവുമായ മാർഗ്ഗനിർദ്ദേശങ്ങൾ, മുന്നറിയിപ്പുകൾ, സുരക്ഷിതമായ ഗതാഗത വിവരങ്ങൾ എന്നിവ നൽകുന്ന സൂചനകൾ സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം. ദൃശ്യപരതയും വ്യക്തതയും വർദ്ധിപ്പിക്കുന്നതിന് ഊന്നൽ നൽകുന്നതാണ് മാർഗ്ഗനിർദ്ദേശങ്ങളിലെ പ്രധാന ഹൈലൈറ്റ്. വലിയ അക്ഷരങ്ങൾ, ചിഹ്നങ്ങൾ, എന്നിവയുടെ ഉപയോഗത്തോടൊപ്പം ഉചിതമായ ഉയരത്തിലും ദൂരത്തിലും സൈനേജുകൾ സ്ഥാപിക്കുന്നത്, പ്രതികൂല കാലാവസ്ഥയിൽ…

Read More

ലോകത്തിലെ ഏറ്റവും വലിയ AI സൂപ്പർ കമ്പ്യൂട്ടർ അവതരിപ്പിച്ച് യുഎഇയുടെ  G42-വും അമേരിക്കൻ‌ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനി Cerebras  സിസ്റ്റംസും. AI മോഡൽ പരിശീലന സമയം ഗണ്യമായി കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പ്യൂട്ടിംഗിലേക്ക് ഒരു പുതിയ സമീപനം വാഗ്ദാനം ചെയ്യുന്ന ഒൻപത് പരസ്‌പര ബന്ധിത സൂപ്പർ കമ്പ്യൂട്ടറുകളുടെ ശൃംഖലയായ Condor Galaxy അവതരിപ്പിച്ചു. Condor Galaxy നെറ്റ്‌വർക്കിന്റെ വിപുലീകരണ പദ്ധതിയിൽ യുഎസിൽ വിന്യസിക്കുന്നതിനുള്ള രണ്ട് AI സൂപ്പർ കമ്പ്യൂട്ടറുകളായ CG-2, CG-3 എന്നിവ കൂടി ഉൾപ്പെടുന്നു. ഈ മൂന്ന് സൂപ്പർ കമ്പ്യൂട്ടറുകളും 12 എക്സാഫ്ലോപ്പുകളും 162 ദശലക്ഷം കോറുകളും ഉള്ള ഒരു ഡിസ്ട്രിബ്യൂഡ് എഐ സൂപ്പർകമ്പ്യൂട്ടർ രൂപീകരിക്കും. ഈ പരസ്പരബന്ധിത സൂപ്പർകമ്പ്യൂട്ടിംഗ് ശൃംഖല ആഗോളതലത്തിൽ AI-യിൽ തകർപ്പൻ മുന്നേറ്റം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. “ലോകമെമ്പാടുമുള്ള സൂപ്പർ കമ്പ്യൂട്ടറുകളുടെ പ്രവർത്തനം വളരെ ആവേശകരമാണ്, ഈ പങ്കാളിത്തം സെറിബ്രാസിന്റെ അസാധാരണമായ കമ്പ്യൂട്ട് ശേഷിയും G42-ന്റെ മൾട്ടി-ഇൻഡസ്ട്രി AI വൈദഗ്ധ്യവും ഒരുമിച്ച് കൊണ്ടുവരുന്നു.” ജി 42 ക്ലൗഡിന്റെ സിഇഒ തലാൽ അൽകൈസി പറഞ്ഞു. ആരോഗ്യ സംരക്ഷണം, ഊർജം, കാലാവസ്ഥാ പ്രവർത്തനങ്ങൾ എന്നിവയിലും മറ്റും…

Read More

പൊട്ടിച്ചിതറുന്ന മദ്യക്കുപ്പികൾ ഇനി തമിഴ്നാട്ടിൽ കാണാനാകുക സിനിമകളിൽ മാത്രമാകും. സുരക്ഷിതമായി രണ്ടെണ്ണം വീശാനുള്ളത്ര കരുതലാണ് തമിഴ്നാടിന്റെ ടാസ്ക് മാസ്ക് ജനങ്ങൾക്ക് നൽകാൻ പോകുന്നത്. ചില്ലു മദ്യകുപ്പികളോട് തമിഴ്നാട് വിടപറയാൻ  ഒരുങ്ങുകയാണ്. ടാസ്‌മാസ്കുകളിൽ ഇനി നിരക്കുക ടെട്രാ മദ്യ പാക്കുകൾ പരിസ്ഥിതി, ശുചിത്വ ആനുകൂല്യങ്ങൾ ചൂണ്ടിക്കാട്ടി ടെട്രാ പായ്ക്കുകളിൽ മദ്യം വിൽക്കുന്നതിനുള്ള പദ്ധതികൾ സർക്കാർ പരിഗണിക്കുകയാണെന്ന് സംസ്ഥാന നിരോധന, എക്സൈസ് മന്ത്രി എസ് മുത്തുസാമി പറഞ്ഞു. തമിഴ്‌നാട് സർക്കാർ 500 മദ്യശാലകൾ അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണീ തീരുമാനം. പുതിയ തീരുമാനത്തോടെ കഴിഞ്ഞ വര്ഷം തമിഴ്നാട് ഹൈക്കോടതി ഇടപെട്ട് സർക്കാർ നടപ്പാക്കിയ മദ്യകുപ്പികളുടെ ബൈ ബാക്ക്പദ്ധതി അവസാനിക്കും നിലവിൽ വിൽപനക്കായി പുനരുപയോഗിക്കുന്ന മദ്യക്കുപ്പികൾ വൃത്തിഹീനമായ സാഹചര്യങ്ങളിൽ കൈകാര്യം ചെയ്യുന്നതായി അധികൃതർ പല അവസരങ്ങളിലും കണ്ടെത്തിയിരുന്നു. ഇതിനു ഒരു അവസാനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെട്രാ പാക്കുകളുടെ സാധ്യത തേടുന്നതും. അയൽ സംസ്ഥാനങ്ങളായ കർണാടകയിലും പുതുച്ചേരിയിലും ഈ രീതി ഇതിനകം നടപ്പാക്കിയിട്ടുണ്ട്. ഈ ഉദ്യമത്തിന്റെ സാധ്യത പഠിക്കാൻ സർക്കാർ ഒരു  ഔദ്യോഗിക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.  ടെട്രാ പായ്ക്കുകൾ “മായം ചേർക്കാൻ കഴിയില്ല”. അവ “കൈകാര്യം ചെയ്യാൻ എളുപ്പമാണ്” ഇതാണ് എക്‌സൈസ് മന്ത്രിയുടെ…

Read More

ഇന്ത്യയിൽ നിന്നും മൊബൈൽ ഫോണുകൾ നിർമിച്ചു കയറ്റുമതി ചെയ്യുന്ന ചൈനീസ് കമ്പനികൾ 9075.07 കോടി രൂപ ഇന്ത്യൻ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തി. ഇതിൽ 2230.15 കോടി രൂപ തിരിച്ചു പിടിച്ചു. കേന്ദ്ര ഐ ടി സഹ മന്ത്രി രാജീവ് ചന്ദ്രശേഖർ രാജ്യസഭയിൽ നൽകിയ കണക്കുകളാണിത്. നരെയ്ൻ ദാസ് ഗുപ്ത ഉന്നയിച്ച ചോദ്യങ്ങൾക്കാണ് മന്ത്രി കമ്പനി കണക്കുകൾ തിരിച്ചു മറുപടി നൽകിയത്. ഇന്ത്യയിൽ  നേരിട്ടു മൊബൈൽ ഫോണുകൾ നിർമിക്കുന്നതും, ഇന്ത്യൻ നിർമാതാക്കൾക്ക് കരാർ നൽകി നിർമിച്ചു കയറ്റുമതി ചെയ്യുന്നതുമായ ചൈനീസ് കമ്പനികളുടെ 2017-18 മുതൽ 01.07.2023 വരെ നടത്തിയ വെട്ടിപ്പിന്റെ കണക്കുകളാണ് മന്ത്രി വെളിപ്പെടുത്തിയത്. Oppo, Vivo, Xiaomi, Ismartha india ltd എന്നീ ചൈനീസ് കമ്പനികളുടെ ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് മൊബൈൽ നിർമാണ കമ്പനികൾ ചേർന്ന് കസ്റ്റംസ്  ടാക്സ് ഇനത്തിൽ വെട്ടിച്ചത് 7966.09  കോടി രൂപയാണ്. ഇതിൽ 604.55 കോടി രൂപ തിരിച്ചു പിടിച്ചിട്ടുണ്ട്. Oppo, Vivo, Xiaomi,Bubugao, Inone smart…

Read More

റിലയൻസും അനുബന്ധ സ്ഥാപനങ്ങളും നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ തളരാതെ പിടിച്ചു നിന്നതു ഇന്ത്യൻ സമ്പദ്‌വ്യവസ്ഥക്കു താങ്ങു തന്നെയാണ്. റിലയൻസിന്  ആദ്യ പാദത്തിൽ അറ്റാദായം 16,011 കോടി രൂപ, ഒരു ഓഹരിക്ക് ₹9/- ലാഭവിഹിതം പ്രഖ്യാപിച്ചു. റിലയൻസ് ജിയോയ്ക്ക് ഏപ്രിൽ-ജൂൺ ആദ്യ പാദത്തിൽ 12.2 % വർധനയോടെ 4,863 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. റിലയൻസ് റീട്ടെയിലിന്റെ ഒന്നാം പാദത്തിലെ വരുമാനം 69,962 കോടി രൂപയായും ഓയിൽ ആൻഡ് ഗ്യാസ് വരുമാനം 4,632 കോടി രൂപയായും ഉയർന്നു. റിലയൻസിന് 2023-24 സാമ്പത്തിക വർഷത്തിൽ ആദ്യ പാദത്തിൽ അറ്റാദായം 16,011 കോടി രൂപയാണ്. കഴിഞ്ഞ വർഷം ആദ്യപാദത്തിൽ 17,955 കോടി രൂപയായിരുന്നതിൽ നിന്നും ഇത്തവണ വരുമാനത്തിൽ കുറവ് രേഖപ്പെടുത്തി. എങ്കിലും 2023 ലെ പ്രകടനം റിലയൻസ് ഇൻഡസ്ട്രീസ് മെച്ചപെടുത്തി. മാർച്ച് 31 ന് അവസാനിച്ച മൂന്ന് മാസങ്ങളിലെ റെക്കോർഡ് ലാഭമായ 19,299 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ അറ്റാദായം ഈ ത്രൈമാസത്തിൽ കുറവാണ്.…

Read More

എറണാകുളം മേഖലാ യൂണിയന്‍ ആസ്ഥാനത്ത് കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തോടെ മില്‍മ പുതുതായി പണികഴിപ്പിച്ച ആധുനിക ഗുണ പരിശോധന കേന്ദ്രം – സ്റ്റേറ്റ് സെന്‍ട്രല്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലാബിന്‍റെ നടത്തിപ്പ് CALF നു കൈമാറും. ദേശീയ ക്ഷീര വികസന ബോര്‍ഡിന്‍റെ (NDDB) പൂര്‍ണ ഉടമസ്ഥതയിലുള്ള CALF (സിഎഎല്‍എഫ് ) ലിമിറ്റഡുമായി കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (KCMMF-മില്‍മ) കരാര്‍ ഒപ്പിട്ടു. കരാര്‍ പ്രകാരം സെന്‍ട്രല്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലാബിന്‍റെ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ് 10 വര്‍ഷത്തേക്ക് കാഫ് (സിഎഎല്‍എഫ് ) ലിമിറ്റഡിന് മില്‍മ കൈമാറി. 10 കോടിയോളം രൂപയുടെ കേന്ദ്ര സഹായത്തോടെ സജ്ജീകരിച്ചിരിക്കുന്ന ലാബില്‍ വിവിധ ഭക്ഷ്യ ഉല്‍പന്നങ്ങള്‍, കാലിത്തീറ്റ, ധാതു മിശ്രിതങ്ങള്‍ എന്നിവ പരിശോധിക്കാനുള്ള അത്യാധുനിക ഉപകരണങ്ങളുണ്ട്. NDDB ചെയര്‍മാന്‍ ഡോ. മീനേഷ് സി ഷാ, മില്‍മ ചെയര്‍മാന്‍ കെ എസ്. മണി, മില്‍മ എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ എം ടി. ജയന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ എന്‍ഡിഡിബി CALF ലിമിറ്റഡ്…

Read More

ഏതു മേഖലയിലും വിലക്കയറ്റം രൂക്ഷമാകുന്ന ഈ അവസ്ഥയിൽ പിവിആർ സിനിമാസ് കാട്ടുന്നത് നല്ലൊരു മാതൃകയാണ്. നല്ല ഒരു സിനിമ നല്ലൊരു തീയേറ്ററിൽ കാണാനെത്തുന്ന ഇടത്തരം -സാധാരണക്കാർ എന്നും ഉയർത്തിയിരുന്ന ഒരു പരാതിക്കു പിവിആർ സിനിമാസ് പരിഹാരം കണ്ടെത്തിയിരിക്കുന്നു. സിനിമാ ശൃംഖലയായ പിവിആർ സിനിമാസ് പാനീയങ്ങൾക്കും ലഘുഭക്ഷണങ്ങൾക്കും വില കുറച്ചു കൊണ്ടുള്ള പട്ടിക അവതരിപ്പിച്ചു. അമിത വില കാരണം സോഷ്യൽ മീഡിയയിൽ വന്ന വിമർശനങ്ങൾ തന്നെ കാരണം. നിലവിൽ പി വി ആർ നോയിഡയിൽ ഈടാക്കിയിരുന്നത് “55 ഗ്രാം ചീസ് പോപ്‌കോണിന് 460 രൂപ, 600 മില്ലി പെപ്‌സിക്ക് 360 രൂപ.ഇപ്പോളിതാ പി വി ആർ നോയിഡയിൽ 99 രൂപയിൽ തുടങ്ങുന്ന രണ്ടു പ്രൊമോഷൻ ഓഫറുകളും വാരാന്ത്യങ്ങളിൽ സ്പെഷ്യൽ ഓഫറും പ്രഖ്യാപിച്ചിരിക്കുന്നു. രാജ്യത്തെ മറ്റു സിനിമാ മൾട്ടിപ്ലക്സുകൾ മാതൃകയാക്കേണ്ടതാണീ തീരുമാനം പിവിആർ നോയിഡ ബ്രാഞ്ചിൽ  പോപ്‌കോണിന്റെയും പെപ്‌സിയുടെയും അമിത വില മാധ്യമങ്ങൾ ചൂണ്ടി കാണിച്ചതിനെ തുടർന്നാണ് നടപടി. പ്രശ്നം പരിഹരിക്കാൻ  പ്രമോഷനുകൾ വാഗ്ദാനം…

Read More

ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നിയമസഭാംഗം 1413 കോടി രൂപ കൈയിലുള്ള ഡി കെ ശിവകുമാർ തന്നെ. ഒരു മാറ്റവുമില്ല. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിക്ക് പോലും ആകെ ആസ്തി: 510 കോടി രൂപയേ ഉള്ളൂ. പശ്ചിമ ബംഗാളിലെ ഇൻഡ്‌സിൽ നിന്നുള്ള BJP എം എൽ എ നിര്‍മല്‍ കുമാര്‍ ധാരയുടെ ആസ്തി എത്രയാണെന്നോ. ആകെ1,700 രൂപ. രാജ്യത്ത് ഏറ്റവും കൂടുതൽ ആസ്തിയുള്ള 10 എംഎൽഎമാരുടെയും, ഏറ്റവും കുറവ് ആസ്തിയുള്ള 10 എംഎൽഎമാരുടെയും സ്വത്തു വിവരങ്ങളുടെ പുതിയ കണക്കുകള്‍ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും (എഡിആർ) നാഷണൽ ഇലക്ഷൻ വാച്ചും ചേർന്ന് തയാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയിലെ ഏറ്റവും ധനികനായ എംഎല്‍എ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ആണെന്ന് പുതിയ കണക്കുകള്‍. 1413 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. 2023ൽ തിരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ തനിക്ക് 273 കോടിയുടെ സ്ഥാവര സ്വത്തുക്കളും 1,140 കോടി രൂപ ജംഗമ…

Read More

‘All it takes is one day’-‘ഒരു ദിവസം മാത്രം’. കിംഗ് ഖാന്റെ ശബ്ദത്തോടെ 2023 പുരുഷ ക്രിക്കറ്റ് ലോകകപ്പ് പ്രഖ്യാപനം നടത്തിയിരിക്കുന്നു ICC. ഷാരൂഖ് ഖാൻ ശബ്ദം നൽകിയ 2023 ലോകകപ്പ് പ്രൊമോ വീഡിയോ ഇന്റർനെറ്റിൽ തരംഗമായി കഴിഞ്ഞു. ടൂർണമെന്റിന്റെ മുദ്രാവാക്യത്തെയും ടാഗ്‌ലൈനിനെയും കേന്ദ്രീകരിച്ചുള്ള 2 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഷാരൂഖ് ഖാൻ വിവരിക്കുന്നതാണ് ലോക ക്രിക്കറ്റ് പ്രേമികളെ ഇളക്കി മറിച്ചിരിക്കുന്നത്. ഇന്റർനെറ്റിൽ കൊടുങ്കാറ്റായി മാറിയ വീഡിയോയിൽ  10 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പ് ചരിത്രത്തിലെ ഐതിഹാസിക നിമിഷങ്ങളിലൂടെയും കടന്നുപോകുന്ന വിഷ്വലുകൾ, ആരാധകർ വീശുന്ന പതാകകൾ, ദേശീയ നിറങ്ങൾ എന്നിവ പ്രദർശിപ്പിച്ചിരിക്കുന്നു.2019 ലോകകപ്പ് ജേതാവ് ക്യാപ്റ്റൻ ഇയോൻ മോർഗൻ, ദിനേശ് കാർത്തിക്, ജോൺടി റോഡ്‌സ്, മുത്തയ്യ മുരളീധരൻ, ശുഭ്മാൻ ഗിൽ, കൂടാതെ ജെമിമ റോഡ്രിഗസ് എന്നിവരും ഇന്ത്യൻ ആരാധകർക്കൊപ്പം നൃത്തം ചെയ്യുന്ന അതിഥി വേഷങ്ങളും വീഡിയോയിൽ ഉണ്ട്. 12 വർഷത്തിന് ശേഷം ഏഷ്യൻ മണ്ണിലേക്കുള്ള പുരുഷ ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളുടെ തിരിച്ചു വരവ് ഇന്ത്യയിൽ തിരിച്ചെത്തുന്നതോടെ ക്രിക്കറ്റ് ലോകകപ്പിന്റെ ആവേശം തീർച്ചയായും ഉച്ചസ്ഥായിയിലെത്തുകയാണ്. ലോകമെമ്പാടുമുള്ള ആരാധകരുടെ ആകാംക്ഷ നിലനിർത്തിക്കൊണ്ടു  2023 ലെ പുരുഷ ക്രിക്കറ്റ് ലോകകപ്പിന്  ഇന്ത്യ വീണ്ടും ആതിഥേയത്വം വഹിക്കും.ഒക്ടോബർ 5 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മുൻ പതിപ്പിലെ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും…

Read More