Author: News Desk

‘നമ്മ യാത്രി’ ആപ്പിന്റെ വിജയത്തിന് ശേഷം ബെംഗളൂരുവിലെ ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് യൂണിയൻ ഇപ്പോൾ മറ്റൊരു പുതിയ ആപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ‘മെട്രോ മിത്ര’ ആപ്പ് ബംഗളൂരു മെട്രോ സ്റ്റേഷനുകളിലേക്കും പുറത്തേക്കും അവസാന മൈൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും വർധിപ്പിക്കാനും സഹായിക്കുമെന്നും സ്റ്റാൻഡേർഡ് മീറ്റർ സംസ്കാരം പുനരുജ്ജീവിപ്പിക്കുമെന്നുമാണ് കരുതുന്നത്. ‘മെട്രോ മിത്ര’ ആപ്പ് ജൂലൈ 17 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗത്തിൽ വരുമെന്നാണ് റിപ്പോർട്ട്. അവസാന മൈൽ കണക്റ്റിവിറ്റിക്കായി മീറ്റർ നിരക്ക് മോഡൽ പുനരവതരിപ്പിക്കുകയാണ് ഈ പുതിയ ആപ്ലിക്കേഷന്റെ ലക്ഷ്യമെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു. ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുക മാത്രമല്ല, ഓട്ടോ ഡ്രൈവർമാരെ മുഖ്യധാരാ ഓട്ടോ സർവീസുകളിലേക്ക് കൊണ്ടുവരികയും ചെയ്യുകയും ആപ്പിന്റെ ലക്ഷ്യമാണ്. സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായി മീറ്റർ സംസ്കാരം തിരികെ കൊണ്ടുവരാൻ ആപ്പിലൂടെ ലക്ഷ്യമിടുന്നു. ബി‌എം‌ആർ‌സി‌എല്ലിന്റെ വാട്ട്‌സ്ആപ്പ് ചാറ്റ് ബോട്ട് ഫീച്ചർ വഴി ഒരു യാത്രക്കാരൻ മെട്രോ യാത്രയ്‌ക്കായി ടിക്കറ്റ് വാങ്ങിയിട്ടുണ്ടെങ്കിൽ, ആ യാത്രക്കാരന് അവസാന മൈൽ കണക്റ്റിവിറ്റിക്കായി ലക്ഷ്യസ്ഥാനത്തേക്ക് ഒരു തവണ ഓട്ടോ റൈഡ്…

Read More

ഫാർമാ MSME കൾക്ക് മൂക്കുകയറിടാൻ കേന്ദ്രം ഫാർമസ്യൂട്ടിക്കൽ മേഖലയിൽ പ്രവർത്തിക്കുന്ന MSME സംരംഭങ്ങളെ  ശക്തിപ്പെടുത്തുന്നതിനായി  പ്രത്യേക പദ്ധതികൾ ആരംഭിച്ച് ഒരു വർഷം തികയുന്നതിനു മുമ്പ് തന്നെ വടിയെടുത്തു കേന്ദ്രസർക്കാർ. MSME ഫാർമ മേഖലയിലെ വഴിവിട്ട പ്രവണതകൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്  കേന്ദ്ര രാസവസ്തു-വള മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ. എംഎസ്എംഇ ഫാർമ മേഖലയിൽ സ്വയം നിയന്ത്രണത്തിന്റെ ആവശ്യകത എടുത്തു പറഞ്ഞ കേന്ദ്രമന്ത്രി, ‘ലോകത്തിന്റെ ഫാർമസി’ എന്ന പദവി ഇന്ത്യ നിലനിർത്തണമെന്നും എംഎസ്എംഇ കളോട് ആവശ്യപ്പെട്ടു. ഫാർമ കമ്പനികൾ  തങ്ങൾ നിർമിക്കുന്ന മരുന്നുകളുടെ ഗുണനിലവാരത്തെക്കുറിച്ച് ജാഗ്രത പുലർത്തണം.  സ്വയം നിയന്ത്രണത്തിലൂടെ നല്ല നിർമ്മാണ പ്രക്രിയകളിലേക്ക് വേഗത്തിൽ നീങ്ങേണ്ടതും പ്രധാനമാണ്. “എംഎസ്എംഇ മേഖലയിലെ ഫാർമ കമ്പനികളുടെ  പ്രതിനിധികളോട്  ഡോ. മൻസുഖ് മാണ്ഡവ്യ പറഞ്ഞു. വ്യാജ മരുന്നുകൾ നിർമ്മിക്കുന്ന എല്ലാ ഫാർമസ്യൂട്ടിക്കൽ നിർമ്മാണ കമ്പനികൾക്കെതിരെയും കർശന നടപടിയെടുക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് (ഡിസിജിഐ) ഡോ. മൻസുഖ് മാണ്ഡവ്യ നിർദ്ദേശം നൽകി. റെഗുലേറ്ററി…

Read More

ഇന്ത്യയിൽ 50,00,000-ത്തിലധികം ആളുകൾക്ക് നിലവിൽ  തൊഴിൽ നൽകുന്ന ഇന്ത്യൻ ഐടി, ഐടിഇഎസ്, ബിപിഒ, ബിപിഎം എന്നീ വ്യവസായങ്ങളിലേക്ക് കടന്നു കയറുകയാണ് AI. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മെഷീൻ ലേണിംഗ് എന്നിവയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ വിവിധ തൊഴിലുകളിലും വ്യവസായങ്ങളിലും, പ്രത്യേകിച്ച് ഇന്ത്യൻ IT, ITeS, BPO, BPM വ്യവസായങ്ങളിലെ ജോലികളിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു. IT  മേഖല ഒരു അണ്വായുധ പരീക്ഷണ ഭീഷണിക്കു സമാനമായ ഭീതിയിലാണ്. മേല്പറഞ്ഞ  50,00,000-ത്തിലധികം ജീവനക്കാരുടെ  വൈറ്റ് കോളർ ജോലിക്കു മേൽ ഒരു വൈറസ് പോലെ പടരും AI എന്ന് ചുരുക്കം. ആണവായുധങ്ങളുടെ വ്യാപനം തടയുന്നതിൽ ലോകത്തിനു ഒരു സാർവത്രിക കരാർ ഉണ്ടായിരുന്നു. അതുപോലെ, ഡോളി എന്ന ആടിനെ ക്ലോൺ ചെയ്തതിന് ശേഷം ശാസ്ത്രലോകം ക്ലോണിംഗ് സാങ്കേതികവിദ്യയും നിയന്ത്രിച്ചു. കാരണം ഇവ ആത്യന്തികമായി വിളിച്ചു വരുത്തുക വിനാശകരമായ ദൂരവ്യാപക പ്രത്യാഘാതങ്ങൾ തന്നെ. സമാനമായൊരവസ്ഥ ലോകത്തെ ഇന്ന് സംജാതമായിരിക്കുന്നു. നിങ്ങൾ നോക്കിക്കോളൂ ഒരു ആണവായുധ പരീക്ഷണം പോലെയോ ക്ലോണിങ്ങിന്റെ അപകടാവസ്ഥ പോലെയോ ഗൗരവമേറിയ ഒരു സ്ഥിതിയാകും…

Read More

യൂറോപ്പ് ഏറ്റവും കൂടുതല്‍ ഷെങ്കൻ വീസ അപേക്ഷകള്‍ നിരസിച്ച വര്‍ഷങ്ങളില്‍ ഒന്നായിരുന്നു 2022. യൂറോപ്പ് യാത്രക്കായുള്ള ഷെങ്കൻ വിസ ലഭിക്കാനായി അപേക്ഷിക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കുത്തനെ കൂടുകയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഷെങ്കൻ വിസയ്ക്കായുള്ള അപേക്ഷകളുടെ വലിയ ശതമാനം നിരസിക്കപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മൊത്തം അപേക്ഷകളുടെ 45.8 ശതമാനവും നിരസിക്കപ്പെട്ട അൾജീരിയയാണ് ഈ പട്ടികയിൽ ഒന്നാമത്. അള്‍ജീരിയന്‍ പൗരന്‍മാരുടെ 179,409 വീസ അപേക്ഷകൾ തള്ളിപ്പോയതായി ഈ വര്‍ഷം പുറത്തിറങ്ങിയ സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയും തുര്‍ക്കിയുമാണ് ഈ പട്ടികയില്‍ അള്‍ജീരിയക്ക് പിന്നിലായുള്ളത്. ഇന്ത്യയുടെ 121,188 അപേക്ഷകളും തുര്‍ക്കിയുടെ 120,876 അപേക്ഷകളും ഷെങ്കൻ വിസ അധികാരികള്‍ തള്ളി. മൊറോക്കോയും റഷ്യയുമാണ് വീസ അപേക്ഷകൾ തള്ളിപ്പോയപട്ടികയില്‍ ഇന്ത്യക്കും തുര്‍ക്കിക്കും പിന്നിലായുള്ളത്. പോകാൻ ആഗ്രഹിക്കുന്ന ഷെങ്കൻ രാജ്യത്തിൻറെ കോൺസുലേറ്റ് ആണ് വിസ അനുവദിക്കുകയോ, തള്ളുകയോ ചെയ്യുന്നത്. യൂറോപ്പിലെ 27 രാജ്യങ്ങൾ ഉൾപ്പെടുന്ന ഷെങ്കന്‍ പ്രദേശം മുഴുവനും യാത്ര ചെയ്യാനായി ഉപയോഗിക്കുന്ന ഒരൊറ്റ വീസയാണ് ഷെങ്കന്‍ വീസ.…

Read More

മന്ത്രി ശ്രീ പി.എ മുഹമ്മദ് റിയാസിനോടുള്ള ചാനൽ അയാമിന്റെ AI അവതാരകയുടെ ചോദ്യം ടൂറിസം മേഖലയ്ക്കായി എന്താണ് അങ്ങയുടെ മനസിലുളള നടപ്പാക്കാൻ താങ്കളാഗ്രഹിക്കുന്ന ഒരു ഇംപോർട്ടന്റ് പ്രോജക്ട്? ഒരു പ്രദേശത്ത് ടൂറിസം വികസിച്ചാൽ ആ പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റം വരും. ജനകീയ ടൂറിസം എന്നുളളതാണ് പ്രധാനപ്പെട്ട കാഴ്ച്ചപ്പാട്. ഇതിന്റെ ഭാഗമായി ഉത്തവാദിത്ത ടൂറിസം മിഷനെ മുന്നോട്ട് കൊണ്ടുപോകുവാനുളള എല്ലാ ശ്രമങ്ങളും ഇപ്പോൾ നടത്തി കൊണ്ടിരിക്കുകയാണ്. ബീച്ച് ടൂറിസത്തിന്റെ അനന്ത സാധ്യത കേരളം ഉപയോഗിക്കാൻ ശ്രമിക്കുകയാണ്. ബീച്ച് ടൂറിസത്തിൽ‌ കേരളത്തെ നയിക്കുന്നത് കോവളമാണ്, നമുക്കറിയാം കോവളം ഒരു ഇന്റർനാഷണൽ ഡെസ്റ്റിനേഷനാണ്. കോവളത്തിന് വേണ്ടി പുതിയ പദ്ധതികൾ ഇപ്പോൾ നടപ്പിലാക്കുന്നു. ബീച്ച് ടൂറിസത്തിന്റെ അനന്ത സാധ്യതകൾ, അഡ്വഞ്ചർ സ്പോർട്സിന് ഉപയോഗപ്പെടുത്തിക്കൊണ്ട് നടത്തിക്കൊണ്ടിരിക്കുന്നു. ഫ്ലോട്ടിംഗ് ബ്രിഡ്ജ് പോലുളള, അല്ലെങ്കിൽ മറ്റു സംവിധാനങ്ങളൊക്കെ തന്നെ കേരളത്തിൽ കൊണ്ടുവരികയാണ്. മലയോര ടൂറിസം-മലയോര ടൂറിസത്തിൽ കേരളത്തിന്റെ അനന്ത സാധ്യതയെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ വേണ്ടി ഹൈക്കിംഗ് ഉൾപ്പെടെ ട്രക്കിംഗ് ഉൾപ്പെടെ സംവിധാനങ്ങളൊരുക്കുന്നു. അതിനു വേണ്ടി ഒരു പ്രത്യേക മാപ്പ് തയ്യാറാക്കാനുളള ശ്രമത്തിലാണ് ഞങ്ങൾ.…

Read More

ധാരാവിയിലെ ചേരികൾ പുനർവികസിപ്പിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ബിഡ്ഡിന് മഹാരാഷ്ട്ര സർക്കാർ അംഗീകാരം നൽകി. 259 ഹെക്ടർ ധാരാവി പുനർവികസന പദ്ധതിക്കായി അദാനി  ഗ്രൂപ്പിന് കീഴിലുളള അദാനി പ്രോപ്പർട്ടീസായിരുന്നു രംഗത്തെത്തിയത്. കഴിഞ്ഞ നവംബറിൽ ഗ്രൂപ്പ് സ്ഥാപനമായ അദാനി പ്രോപ്പർട്ടീസ് 5,069 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനത്തോടെ 259 ഹെക്ടർ ചേരി പുനർവികസനം ചെയ്യാനുള്ള ബിഡ് നേടിയിരുന്നു. 2,025 കോടി രൂപ ക്വോട്ട് ചെയ്ത ഡിഎൽഎഫിനെ പിന്തള്ളിയാണ് അദാനി ഗ്രൂപ്പ് ബിഡ് നേടിയത്.  പ്രോജക്ടിന്റെ പ്രവർത്തനം ആരംഭിക്കാൻ ഗ്രൂപ്പിനെ സഹായിക്കുന്ന സർക്കാരിൽ നിന്നുള്ള ഔപചാരിക അറിയിപ്പാണ് ഗവൺമെന്റ് റസല്യൂഷൻ. ഹൗസിംഗ് ഡിപ്പാർട്ട്‌മെന്റ് GR പുറപ്പെടുവിക്കുകയും എല്ലാ സർക്കാർ വകുപ്പുകളും ഒരാഴ്ചക്കകം ഉത്തരവുകൾ പുറപ്പെടുവിക്കാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. പുനർനിർമ്മാതാവിന് പദ്ധതി ആരംഭിക്കുന്നതിന് മഹാരാഷ്ട്ര സർക്കാർ അലോട്ട്‌മെന്റ് ലെറ്റർ നൽകും. ഏകദേശം 23,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി ആഗോള ടെൻഡറിങ്ങിലൂടെ ഇന്ത്യയിലെ ഒരു ഏജൻസി നടത്തുന്ന ഏറ്റവും വലിയ പുനർവികസനങ്ങളിലൊന്നായിരിക്കും. ഇപ്പോൾ 2.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന 6.5 ലക്ഷം ചേരി നിവാസികളെ പുനരധിവസിപ്പിക്കുന്നതിന് ഏഴു വർഷമാണ് പദ്ധതിയുടെ ആകെ സമയപരിധി. സെൻട്രൽ മുംബൈയിൽ ലക്ഷക്കണക്കിന് ചതുരശ്ര അടി…

Read More

ഇന്ത്യയുടെ ‘ഫാറ്റ് ബോയ്’ കൃത്യ സമയത്തു തന്നെ യാത്ര ആരംഭിച്ചപ്പോൾ തന്റെ ലക്ഷ്യം പകുതിയിലേറെ സാക്ഷാത്കരിച്ചതിന്റെ ത്രില്ലിലായിരുന്നു ഇന്ത്യയുടെ “Rocket Woman” ആരെന്നല്ലേ? ഡോ. റിതു കരിദാൽ ശ്രീവാസ്തവ. ചന്ദ്രയാൻ 3 ദൗത്യത്തിന് നേതൃത്വം നൽകുന്ന ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ അഭിമാനമായ മുതിർന്ന ശാസ്ത്രജ്ഞ. ചന്ദ്രനിലേക്കുള്ള 3  ലക്ഷം കിലൊമീറ്റർ ദൂരം താണ്ടുക എന്ന ലക്ഷ്യത്തിനാണ് ഫാറ്റ് ബോയ് ആയ LVM 3 M4  തുടക്കമിട്ടത്. ഇന്ത്യയിലെ “റോക്കറ്റ് വുമൺ” എന്നറിയപ്പെടുന്ന ശ്രീവാസ്തവ ലഖ്‌നൗ സ്വദേശിയാണ്. 1997ൽ ഐഎസ്ആർഒയിൽ ചേർന്ന ശ്രീവാസ്തവ ചന്ദ്രയാൻ-2ന്റെ മിഷൻ ഡയറക്ടറും മംഗൾയാന്റെ ഡെപ്യൂട്ടി ഓപ്പറേഷൻസ് ഡയറക്ടറുമായിരുന്നു. മംഗൾയാൻ ദൗത്യത്തിന്റെ വിജയത്തിന് ശേഷം റിതു കരിദാൽ ചാന്ദ്ര ബഹിരാകാശ ദൗത്യത്തിന് നേതൃത്വം നൽകുന്നു. ലഖ്‌നൗ സർവകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. പിന്നീട് ബംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐഐഎസ്‌സി) നിന്ന് എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗിൽ MTech നേടി എയ്‌റോസ്‌പേസിൽ വിദഗ്ധയായി ISRO യിൽ പ്രവേശിക്കുകയായിരുന്നു.ഇന്ത്യയുടെ…

Read More

ISRO വിജയകരമായി വിക്ഷേപണം നടത്തിയ ചന്ദ്രയാൻ 3 ദൗത്യത്തിൽ സുപ്രധാന പങ്ക് വഹിച്ച് കേരളത്തിലെ  പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ. ചന്ദ്രയാൻ 3 ദൗത്യത്തിൽ നാൽപ്പത്തിയൊന്ന് വിവിധ ഇലക്ട്രോണിക്സ് മോഡ്യൂൾ പാക്കേജുകൾ കെൽട്രോൺ നൽകിയിട്ടുണ്ട്. സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ LVM 3 യിലെ ഇൻറർഫേസ് പാക്കേജുകൾ, ഏവിയോണിക്സ് പാക്കേജുകൾ, ചന്ദ്രയാന് വേണ്ടിയുള്ള പവർ മോഡ്യൂളുകൾ, ടെസ്റ്റ് ആൻഡ് ഇവാലുവേഷൻ സപ്പോർട്ട് എന്നിവ നൽകിയത് കെൽട്രോൺ ആണ്. അങ്ങനെ ബഹിരാകാശ മേഖലയ്ക്ക് ആവശ്യമായിട്ടുള്ള  ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ നിർമ്മാണം തദ്ദേശീയമായി നടപ്പിലാക്കുന്നതിൽ കെൽട്രോണും ഭാഗമായി. ISRO യുടെ വിവിധ ഗുണപരിശോധന മാനദണ്ഡങ്ങൾക്ക് അനുസൃതമായുള്ള അസംബ്ലിങ് ആൻഡ് ഫാബ്രിക്കേഷൻ പ്രോസസ്സുകൾ കൃത്യമായി പരിപാലിച്ചാണ് കെൽട്രോൺ ഈ സുപ്രധാന മിഷനിൽ ഭാഗമായിട്ടുള്ളത്. തിരുവനന്തപുരം കരകുളത്തുള്ള കെൽട്രോൺ എക്യുപ്മെന്റ് കോംപ്ലക്സ്, മൺവിളയിലുള്ള കെൽട്രോൺ കമ്മ്യൂണിക്കേഷൻ കോംപ്ലക്സ്, ബാംഗ്ലൂർ മാർക്കറ്റിംഗ് ഓഫീസ് തുടങ്ങിയ യൂണിറ്റുകളാണ് ഈ പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ചത്. സ്പേസ് ഇലക്ട്രോണിക്സ് മേഖലയിൽ ഐ എസ് ആർ ഒ യുടെ…

Read More

ലോകത്തെ രണ്ടാമത്തെ സമ്പദ്‌വ്യവസ്ഥയാകാനുള്ള ബുള്ളറ്റ് കുതിപ്പിലാണ് ഇന്ത്യയെന്ന് ലോകം തിരിച്ചറിയുന്നു. സേവനമേഖലയുടെ വളർച്ച,  ജനസംഖ്യാ അനുപാതം എന്നിവ കാരണം ഇന്ത്യ 2075-ഓടെ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് റിപ്പോർട്ട്. 2023 നും 2047 നും ഇടയിൽ 845-880 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇന്ത്യക്ക് ആവശ്യമാണെന്ന് കേന്ദ്ര സർക്കാർ വിലയിരുത്തുന്നു. ഇതിനായി  അടിസ്ഥാന സൗകര്യ വികസന- സാമ്പത്തിക വളർച്ചാ മേഖലകളിൽ  ചൈനീസ് മാതൃക പരീക്ഷിക്കുകയാണ് ഇന്ത്യ. അതേസമയം ഇതൊന്നും കണ്ടു സന്തോഷിക്കേണ്ട സമയമായിട്ടില്ല എന്ന ശക്തമായ നിലപാടിലാണ് കേന്ദ്ര ധനമന്ത്രാലയം. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സുസ്ഥിരമായി വളരുകയാണെങ്കിലും ബാഹ്യ ഘടകങ്ങള്‍ ഭീഷണി ഉയര്‍ത്തുന്നു എന്ന നിഗമനമാണ് കാരണം. ഇന്ത്യ രണ്ടാമത്തെ സമ്പദ്‌വ്യവസ്ഥയാകും: Goldman Sachs ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയും കുട്ടികളുടെയും പ്രായമായവരുടെയും എണ്ണവും തമ്മിലുള്ള ഏറ്റവും മികച്ച അനുപാതമാണ് ഇന്ത്യയിലെ ജനസംഖ്യയെന്ന് Goldman Sachs. സേവന മേഖല വളരുന്നതോടൊപ്പം കഴിവുള്ള വ്യക്തികളുടെ എണ്ണം, ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യാ അനുപാതം…

Read More

ഇന്ത്യയെ അടുത്തറിയണമെങ്കിൽ ട്രെയിനിൽ തന്നെ യാത്ര ചെയ്യണം എന്ന് പഴമക്കാർ പറയുന്നതിൽ കാര്യമുണ്ട്. നിങ്ങൾ സ്ഥിരമായി ഒരേ റൂട്ടിൽ അടുപ്പിച്ചു ട്രെയിനിൽ യാത്ര ചെയ്യുന്ന ഒരാളാണെങ്കിലും ട്രെയിനിന്റെ ജനൽ പാളിക്കപ്പുറത്തുകൂടി കടന്നു പോകുന്ന സ്ഥിരം കാഴ്ചകൾ പോലും നിങ്ങളിൽ വൈകാരികമായ ഒരു ബന്ധമുണ്ടാക്കിയിരിക്കും. തീർച്ച. കാരണം റെയിൽവെ ട്രക്കുകളുടെ ഭൂമിശാസ്ത്രപരമായ ഘടന അങ്ങനെയാണ്. ഇന്ത്യൻ ട്രെയിനുകൾക്ക് സമ്പന്നമായ സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യമുണ്ട്, കൂടാതെ നിരവധി ആളുകൾക്ക് അവയുമായി ബന്ധപ്പെട്ട മനോഹരമായ ഓർമ്മകളുണ്ട്. ഭൂപ്രകൃതി വളരെ വൈവിധ്യപൂർണ്ണമായ, രാജ്യത്തുടനീളമുള്ള മനോഹരമായ കാഴ്ചകൾ അനുഭവിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് ട്രെയിനിൽ യാത്ര ചെയ്യുക. ഇതിനു ഉദാഹരണമായി ഇന്ത്യയിലെ 5 ഹരിത റെയിൽവേ സ്റ്റേഷനുകൾ മാത്രമെടുത്താൽ മതി. ആ വൈവിധ്യം നിങ്ങൾക്ക് അനുഭവിച്ചറിയാൻ. ഷിംല റെയിൽവേ സ്റ്റേഷൻ, ഹിമാചൽ പ്രദേശ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിനോദസഞ്ചാരമുള്ള സ്ഥലങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, ഷിംലയെ ഒഴിവാക്കാനാവില്ല. സൗന്ദര്യവും പ്രത്യേകതയും കാരണം, രാജ്യത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ഹിൽ സ്റ്റേഷനുകളിൽ…

Read More