Author: News Desk
പാപ്പരായ ഗോ ഫസ്റ്റ് (Go First) കാരിയർ കമ്പനിയെ ഏറ്റെടുക്കാൻ താത്പര്യം അറിയിച്ച് സ്പൈസ്ജെറ്റ് (SpiceJet). സാമ്പത്തിക പ്രതിസന്ധിയിൽ കഴിയുന്ന ഗോ ഫസ്റ്റിന്റെ പ്രവർത്തനം കഴിഞ്ഞ മെയ് മുതൽ മന്ദഗതിയിലായിരുന്നു. ഗോ ഫസ്റ്റ് ഏറ്റെടുക്കാനുള്ള താത്പര്യം കമ്പനിയെ അറിയിച്ചതായി റെഗുലേറ്ററി ഫയലിംഗിലാണ് സ്പൈസ് ജെറ്റ് പറഞ്ഞത്. പ്രതിസന്ധിയിൽ സ്പൈസ് ജെറ്റുംസാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന സ്പൈസ് ജെറ്റ് വിവിധ നിക്ഷേപകരിൽ നിന്ന് 270 മില്യൺ ഡോളറാണ് സമാഹരിക്കാനിരിക്കുന്നത്. സാമ്പത്തിക സ്ഥിതി ഭദ്രമാക്കാൻ പുതിയ മൂലധനം സമാഹരിക്കുന്നതിന് കമ്പനി ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്. പുതിയ നിക്ഷേപം ഉപയോഗിച്ചായിരിക്കും സ്പൈസ് ജെറ്റ്, ഗോ ഫസ്റ്റിനെ സ്വന്തമാക്കുന്നത്. പ്രാറ്റ് ആൻഡ് വിറ്റ്നി എൻജിനുമായുള്ള (Pratt & Whitney engine) പ്രശ്നമാണ് ഗോ ഫസ്റ്റിനെ വലച്ചത്. പാപ്പരത്തത്തിൽ നിന്ന് പുറത്തുവരാനുള്ള പരിശ്രമം നടത്തികൊണ്ടിരിക്കുകയാണ് കമ്പനി. ഗോ ഫസ്റ്റിനെ പ്രവർത്തന ക്ഷമമായ എയർലൈനാക്കി മാറ്റുകയാണ് സ്പൈസ് ജെറ്റ് ലക്ഷ്യംവെക്കുന്നത്. ഇതിനായി ഗോ ഫസ്റ്റിലെ ഉദ്യോഗസ്ഥനുമായി ചർച്ച നടത്തി. ആദ്യം വന്നത്…
ഇന്ത്യയിൽ ഡ്രൈവറില്ലാ കാറുകൾ അനുവദിക്കില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ഡ്രൈവറില്ലാ കാറുകൾ വന്നാൽ രാജ്യത്തെ ഡ്രൈവർമാരുടെ പണി പോകുമെന്നും അത് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. 70-80 ലക്ഷം പേരാണ് രാജ്യത്ത് ടാക്സി-ഡ്രൈവർ മേഖലയെ ആശ്രയിച്ച് കഴിയുന്നത്. ഇവരുടെയെല്ലാം പണി ഡ്രൈവറില്ലാ കാറുകൾ വന്നാൽ അവസാനിക്കും. ചെറിയ ജനസംഖ്യയുള്ള രാജ്യങ്ങൾക്കായിരിക്കും ഡ്രൈവറില്ലാ കാറുകൾ അനുയോജ്യമെന്നും മന്ത്രി പറഞ്ഞു. പണിയാവുക ടെസ്ലയ്ക്ക്ഓട്ടോമോട്ടീവ് മേഖലയിലുണ്ടായിട്ടുള്ള മികച്ച സാങ്കേതിക കണ്ടുപിടിത്തങ്ങളിലൊന്നാണ് ഓട്ടോണോമസ് ഡ്രൈവിംഗ് ടെക്നോളി. ആഗോള ബ്രാൻഡായ ടെസ്ല (Tesla) അടക്കം ഇന്ത്യൻ വിപണിയിലേക്ക് ഡ്രൈവറില്ലാ കാറുകൾ കൊണ്ട് വരാൻ ലക്ഷ്യമിടുന്നുണ്ട്. എന്നാൽ പൂർണമായും ഡ്രൈവറില്ലാ കാറുകൾ രാജ്യത്തിന് വേണ്ട എന്ന നിലപാടാണ് സർക്കാരിനുള്ളത്. ഇതിന് മുമ്പും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഡ്രൈവറില്ലാ കാറുകളോട് സമാന നിലപാടാണെടുത്തിട്ടുള്ളത്. 2017ൽ രാജ്യത്ത് ഡ്രൈവറില്ലാ കാറുകൾക്ക് അനുവദി കൊടുക്കില്ലെന്ന് പറഞ്ഞിരുന്നു. റോഡ് സുരക്ഷ ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് മന്ത്രി ഡ്രൈവറില്ലാ കാറുകളോട് മുഖം തിരിച്ചത്. ഡ്രൈവറില്ലാ…
കാൻസർ രോഗ ചികിത്സക്കുള്ള മരുന്നുകൾ മിതമായ നിരക്കിൽ ലഭ്യമാവുക എന്ന ലക്ഷ്യത്തോടെ അവശ്യ കാൻസർ മരുന്നുകളുടെ നിർമാണത്തിലേക്കു കടക്കുകയാണ് കേരളാ പൊതു മേഖലയിലെ മരുന്ന് നിർമാണ സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് (KSDP). പേറ്റന്റ് ഇല്ലാത്ത അവശ്യ മരുന്നുകളുടെ ഉൽപ്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കാൻസർ മരുന്നുകളുടെ ലഭ്യത സംസ്ഥാനത്തു വർദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന സംരംഭത്തിനാണ് ആലപ്പുഴ ആസ്ഥാനമാക്കിയ KSDP ഒരുങ്ങുന്നത്. കെ.എസ്.ഡി.പി ഇതിനായി ആലപ്പുഴ കലവൂരിലെ ഓങ്കോളജി ഫാർമ പാർക്കിൽ പുതിയ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുകയാണ്. പ്രാരംഭ ഘട്ടത്തിൽ ഉയർന്ന ഡിമാൻഡുള്ള ഓങ്കോളജി ഡ്രഗ് ഫോർമുലേഷനുകൾ നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഗണ്യമായ ഡിമാൻഡുള്ള 20 ഓങ്കോളജി മരുന്നുകൾ KSDP കണ്ടെത്തിയിട്ടുണ്ട്. സാധാരണക്കാരന് താങ്ങാനാവുന്ന വിലയിൽ ലഭ്യമാകുന്ന മരുന്നുകളുടെ ഉത്പാദനത്തിനായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനെയും -ICMR, സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനെയും – CDSCO – കമ്പനി സമീപിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള…
സുസ്ഥിര ഊർജ സംരക്ഷണത്തിന് കേരളത്തിന് സൗരോർജ പാർക്ക് (Solar Park) അനുവദിച്ച് കേന്ദ്രം. 12 സംസ്ഥാനങ്ങളിലായി 50 സോളാർ പാർക്കുകൾക്ക് നവംബർ 30 വരെ അനുമതി നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ഊർജമന്ത്രി ആർകെ സിങ് പാർലമെൻിൽ പറഞ്ഞു. 50 സോളാർ പാർക്കുകളിലായി ആകെമൊത്ത് 37,490 MW വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കും. കേരളത്തിന് ആശ്വാസം കേരളത്തിന് 155 MW വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള സോളാർ പാർക്കാണ് അനുവദിച്ചിരിക്കുന്നത്. വൈദ്യുതിയുടെ വർധിച്ചുവരുന്ന ആവശ്യകത നേരിടുന്നതിന് പുനരുപയോഗ ഊർജ സ്രോതസ്സുകളിൽ നിന്നുള്ള ഉത്പാദനം പരമാവധി വർധിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള സംസ്ഥാനത്തിൻെറ കുതിപ്പിന് ഊർജം പകരുന്നതാണ് പദ്ധതി. സംസ്ഥാനത്തെ ആദ്യത്തെ സൗരോർജ പാർക്ക് കാസർഗോഡ് അമ്പലത്തറയിലാണുള്ളത്. 220 കെവി ശേഷിയുള്ള സൗരോർജ പാർക്ക് 2020ലാണ് ആരംഭിക്കുന്നത്. പുതിയ പാർക്ക് വരുന്നത് സംസ്ഥാനത്തിൻ വർധിച്ചു വരുന്ന വൈദ്യുതി ആവശ്യങ്ങൾക്ക് ആശ്വാസമാകും. എന്നാൽ എവിടെയാണ് പുതിയ സൗരോർജ പാർക്ക് പണിയാൻ പോകുന്നത് എന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. രാജ്യത്തെ സുസ്ഥിര ഊർജത്തിൽ…
പ്ലാസ്റ്റിക് മാലിന്യം എവിടെയെങ്കിലും വലിച്ചെറിയാതെ കൃത്യമായി കളയുകയാണെങ്കിൽ ഷോപ്പിംഗ് റിവാർഡ് കൊടുക്കുകയാണ് യുഎഇ. അങ്ങനെ എല്ലാ പ്ലാസ്റ്റിക്കും കൂട്ടി ഒരുമിച്ച് കളഞ്ഞിട്ട് കാര്യമില്ല. ഷോപ്പിംഗ് റിവാർഡ് കിട്ടണമെങ്കിൽ റീസൈക്കിൾ ചെയ്യാൻ പറ്റുന്ന പ്ലാസ്റ്റിക് കൃത്യമായി വേർത്തിരിക്കണം. ഇങ്ങനെ വേർത്തിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ക്യൂആർ കോഡുള്ള ബാഗുകളിൽ നിക്ഷേപിച്ച് ബിന്നിലിടണം. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക്നോളജി സ്റ്റാർട്ടപ്പ് കമ്പനിയായ നദീറയാണ് ഇത്തരമൊരു ആശയത്തിന് പിന്നിൽ. ദുബായിലും അബുദാബിയിലുമായി 50 സ്മാർട്ട് ബിന്നുകളാണ് നദീറ സ്ഥാപിച്ചിരിക്കുന്നത്. പ്രത്യേക ചിപ്പുകൾ ഘടിപ്പിച്ച് വരുന്ന സ്മാർട്ട് ബിന്നുകളിൽ റീസൈക്കിൾ ചെയ്യാൻ പറ്റുന്ന പ്ലാസ്റ്റിക് മാലിന്യം മാത്രമേ നിക്ഷേപിക്കാൻ സാധിക്കുകയുള്ളു. റീസൈക്കിൾ ചെയ്യാൻ സാധിക്കാത്ത മാലിന്യമാണെങ്കിൽ ഈ ബിന്നുകൾ തുറക്കില്ല. സ്മാർട്ട് ബിൻ നിറയുകയാണെങ്കിൽ അറിയിക്കാൻ സെൻസർ സംവിധാനവുമുണ്ട്. ക്യൂആർ കോഡുള്ള ബാഗുകൾ സ്കാൻ ചെയ്ത് ഉടമയ്ക്ക് ക്രെഡിറ്റോ ഫീഡ്ബാക്കോ നൽകുകയാണ് ചെയ്യുന്നത്. ക്രെഡിറ്റ് ഉപയോഗിച്ച് ടലബാതിലോ കാരേഫോറിലോ ഷോപ്പ് ചെയ്യാം.നിർമിതബുദ്ധിയും ബ്ലോക്ക്ചെയിനും ഉപയോഗിച്ചാണ് സംവിധാനം പ്രവർത്തിക്കുന്നത്. ബിൻ…
ഇന്ത്യയിലെ ഫുഡ് കിംഗ് ബിരിയാണി തന്നെ. സ്വിഗ്ഗിയിൽ 2023 ലും ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ ആവശ്യപ്പെട്ട ഭക്ഷണം ബിരിയാണിയാണ്. തുടർച്ചയായി എട്ടാം വർഷമാണ് ബിരിയാണി ഈ സ്ഥാനത്ത് എത്തുന്നത്. ഹൈദരാബാദാണ് ഇന്ത്യയിലെ ബിരിയാണി നഗരം. സ്വിഗ്ഗിയുടെ കണക്കിൽ ഇന്ത്യയുടെ ചോക്ലേറ്റ് കേക്ക് നഗരം ബംഗളൂരുവാണ്. 2023 ൽ ചെന്നൈ, ദില്ലി, ഹൈദരബാദിൽ എന്നീ നഗരങ്ങളിൽ നിന്നാണ് ഏറ്റവുമധികം ഓർഡറുകൾ സ്വിഗ്ഗിയിലേക്ക് എത്തിയത്. ഒന്നാമൻ ബിരിയാണി, നഗരം ഹൈദരാബാദ് കഴിഞ്ഞ ദിവസമാണ് സ്വിഗ്ഗിയിൽ ഏറ്റവുമധികം ഓർഡർ ചെയ്ത ഭക്ഷണങ്ങളുടെ പട്ടിക പുറത്ത് വന്നത്. 2023-ൽ തുടർച്ചയായ എട്ടാം വർഷവും ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമിൽ ഏറ്റവുമധികം ഓർഡർ ചെയ്ത വിഭവമായതിനാൽ ബിരിയാണി സ്വിഗ്ഗിയുടെ ചാർട്ടുകളിൽ ഒന്നാമതെത്തി. 2023-ൽ ഇന്ത്യ സെക്കൻഡിൽ 2.5 ബിരിയാണി ഓർഡർ ചെയ്തു. ശരാശരി 5.5 എണ്ണം ചിക്കൻ ബിരിയാണി ഓർഡർ ചെയ്യുമ്പോൾ ഒരു വെജ് ബിരിയാണിയാണ് ഓർഡർ ചെയ്തത്. ജനുവരി 1 നും നവംബർ 23 നും ഇടയിലുള്ള ഓർഡർ…
സർക്കാർ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മാധ്യമ സ്ഥാപനങ്ങൾ സ്വന്തമാക്കുന്നതിന് നിയമഭേദഗതി കൊണ്ടുവന്ന് ദുബായ്. മീഡിയ പ്രവർത്തനത്തിന് കീഴിൽഭേദഗതി അനുസരിച്ച് മീഡിയുമായി ബന്ധപ്പെട്ട് എല്ലാ ഉള്ളടക്കങ്ങളുടെയും നിർമാണം, വിതരണം, അച്ചടി, പ്രസിദ്ധീകരണം എന്നിവ മീഡിയാ പ്രവർത്തനത്തിന് കീഴിൽ കൊണ്ടുവന്നിട്ടുണ്ട്. സൗജന്യമായോ അല്ലാതെയോ ചെയ്യുന്ന ഓഡിയോ, വീഡിയോ, ഡിജിറ്റൽ ബ്രോഡ്കാസ്റ്റിംഗ് എന്നിവയും മീഡിയാ പ്രവർത്തനത്തിന് കീഴിൽ വരും. ഇത്തരം മീഡിയാ പ്രവർത്തനങ്ങൾക്ക് ലൈസൻസും പെർമിറ്റും നൽകുന്നതും ഇനി ഭേദഗതി അടിസ്ഥാനമാക്കിയായിരിക്കും. യുഎഇയിൽ പ്രവർത്തിക്കുന്ന എല്ലാ മാധ്യമ സ്ഥാപനങ്ങളും വ്യക്തികളും മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം.പാലിക്കേണ്ട മാനദണ്ഡങ്ങൾ- ഇസ്ലാം അടക്കമുള്ള എല്ലാ മതവിഭാഗങ്ങളോടും വിശ്വാസങ്ങളോടും ബഹുമാനം പുലർത്തണം. യുഎഇയുടെ പരമാധികാരം, ചിഹ്നങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങിയവയെ മാനിക്കണം. യുഎഇയുടെ വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുന്ന പ്രവർത്തനങ്ങൾ പാടില്ല. സാമൂഹിക ഐക്യമോ ദേശീയതയെയോ ബാധിക്കുന്ന ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കരുതെന്ന് നിയമം നിഷ്കർഷിക്കുന്നു. യുഎഇയുടെ നിയമ-സാമ്പത്തിക സംവിധാനങ്ങളോട് നിരുത്തരവാദിത്വപരമായി പെരുമാറരുതെന്നും നിയമം പറയുന്നു. സിനിമ ആരൊക്കെ കാണണമെന്ന് നിശ്ചയിക്കുംനിയമം അനുസരിച്ച് സിനിമാ…
സ്പാന്നർ തങ്ങളുടെ കൈയിൽ ഭദ്രമാണെന്ന് തെളിയിക്കുകയാണ് കാസർഗോഡ് വെസ്റ്റ് എളേരിയിലെ മൂന്ന് സ്ത്രീകൾ. വെസ്റ്റ് എളേരി ഭീമനടി കാലിക്കടവിൽ സിഗ്നോറ എന്ന പേരിൽ കേരളത്തിലെ ആദ്യത്തെ വനിതാ ടൂവീലർ വർക്ക് ഷോപ്പ് തുടങ്ങിയിരിക്കുകയാണ് മൂന്ന് വനിതകൾ. എന്തിനും റെഡി വണ്ടി നന്നാക്കാൻ സിഗ്നോറയിൽ കയറിച്ചെന്നാൽ കാണുക കൈയിൽ സ്പാന്നറും പതിമൂന്നേ പതിനാലും ഒമ്പതേ പത്തും പിടിച്ചു നിൽക്കുന്ന മൂന്ന് വനിതകളെ ആയിരിക്കും. വർക്ക് ഷോപ്പിൽ ആളില്ലേ എന്നു വിചാരിച്ച് തിരിച്ചിറങ്ങാൻ വരട്ടെ. ഈ സ്ത്രീകളാണ് ഇവിടത്തെ ജീവനക്കാർ, ഉടമകളും ഇവർ തന്നെ. ബിൻസി ജിജോ, ബിന്ദു ഡൊമനിക്, മേഴ്സി പി എന്നിവരാണ് വർക്ക്ഷാപ്പിന്റെ നടത്തിപ്പുകാരും ജീവനക്കാരും. സ്വയം സംരംഭത്തിൽ പുതുവഴി തെളിക്കുകയാണ് ഈ മൂന്ന് സ്ത്രീകൾ. സിഗ്നോറയിൽ നന്നാക്കാൻ കൊണ്ടുവരുന്നത് ബൈക്കോ സ്കൂട്ടറോ എന്തുമായിക്കൊള്ളട്ടെ… പണി സർവീസോ ഓയിൽ ചെയ്ഞ്ചോ ഫിൽറ്റർ മാറ്റലോ ആയിക്കൊള്ളട്ടെ…എല്ലാത്തിനും ഇവർ റെഡിയാണ്. കാസർഗോട്ടെ പെണ്ണുങ്ങളെ കണ്ട്ക്കാ എന്ന് അറിയാതെ പറഞ്ഞ് പോകും ഇവരെ കണ്ടാൽ! പേടി…
നിർമ്മിതബുദ്ധി ഉപയോഗിച്ച് പ്രിൻസ് മാമനെന്ന 29കാരൻ സംരംഭകൻ നിർമ്മിച്ച് വിപണിയിലെത്തിക്കാൻ തയാറെടുക്കുന്ന കുഞ്ഞൻ റോബോട്ട് ‘ഗാഡ്രോ’ നമ്മുടെ കൃഷിയിടത്തിലെ കളകളൊക്കെ നല്ല സുന്ദരമായി പറിച്ചു നീക്കും. കുട്ടികളുടെ റിമോട്ട് കാർ പോലെ അനായാസമാണിതിന്റെ പ്രവർത്തനം. കള പറിക്കാനെത്തുന്ന റോബോട്ടിന്റെ കുഞ്ഞൻ കാമറകൾ കൃഷിയിടത്തിലെ പച്ചക്കറി, പൂച്ചെടികൾ ഏതെന്നു കണ്ടെത്തി വഴിമാറി കളകളുടെ അടുത്തേക്ക് പോകും. ഒരിക്കൽ സെറ്റ് ചെയ്താൽ എ ഐ കഴിവുപയോഗിച്ചു ഓട്ടോമാറ്റിക്കായി കള പറിക്കാനുള്ള കഴിവുണ്ട് ഗാഡ്രോക്ക്. യൂട്യൂബിന്റേയും, ഇൻസ്റ്റാഗ്രാമിന്റെയുമൊക്കെ അടിമകളാകുന്ന സ്കൂൾ കുട്ടികൾക്ക് കൃഷിയും, കളപറിക്കലും, ഗാർഡനിംഗും എങ്ങിനെ ഒരു ഹോബിയാക്കാം എന്ന സന്ദേശമാണ് പ്രിൻസ് മാമന്റെ കുഞ്ഞൻ ഗാഡ്രോയിലുടെ യാഥാർഥ്യമാകുക. കുഞ്ഞൻ ഗാഡ്രോയുടെ കൂടുതൽ കള പറിക്കുന്ന വമ്പൻ ഹെവി ഡ്യൂട്ടി റോബോട്ട് പിന്നാലെ വിപണിയിലേക്ക് വരുന്നുണ്ട്. രാജ്യത്തിനകത്തും, വിദേശത്തു നിന്നും അതിനു ആവശ്യക്കാരുമുണ്ട്. മെക്കാട്രോണിക്സ് എൻജിനിയറായ കൊല്ലം ഇടമൺ സ്വദേശി പ്രിൻസ് മാമൻ ഫ്രീമാൻ റോബോട്ടിക്സ് എന്ന തന്റെ കവടിയാർ ആസ്ഥാനമായ സംരംഭത്തിലൂടെയാണ് ‘ഗാഡ്രോ’…
യുഎഇയിൽ താമസിക്കുന്നവർക്ക് ഷോപ്പിംഗിനും യാത്രയ്ക്കും കാർ ഇൻഷുറൻസും ബില്ലുകളും അടയ്ക്കാനും ഉപയോഗിക്കാൻ പറ്റുന്നതാണ് പ്രിവിലേജ് കാർഡുകളും ലോയൽറ്റി പ്രോഗ്രാമുകളും. ഡിസ്കൗണ്ടുകളും ഡീലുകളും നിരവധിയാണ് പ്രിവിലേജ് കാർഡുകളിൽ. യുഎഇയിൽ താമസിക്കുന്നവരാണെങ്കിൽ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പ്രിവിലേജ് കാർഡുകൾ, ലോയൽറ്റി പ്രോഗ്രാമുകളെ പരിചയപ്പെടാം. ആർടിഎ നോൽ പ്ലസ് (RTA Nol Plus)യുഎഇയിലെ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ഒന്നാണ് ആർടിഎ നോൽ പ്ലസ് കാർഡ്. യുഎഇ മെട്രോ, ട്രാം, ബസ്, ടാക്സി എന്നിവയിൽ സഞ്ചരിക്കാൻ ഈ ഒരൊറ്റ കാർഡ് മതിയാകും. ചെലവഴിക്കുന്ന ഓരോ രണ്ട് ദിർഹത്തിനും ഉപഭോക്താക്കൾക്ക് 1 പോയന്റ് ലഭിക്കും. മിക്കയിടങ്ങളിലും ഓഫറുകളും ലഭിക്കും. വെബ്സൈറ്റിൽ എന്തെല്ലാം ഓഫറുകൾ ലഭിക്കുമെന്ന് നോക്കാനുള്ള സൗകര്യവുമുണ്ട്. സ്മൈൽസ് (Smiles)എറ്റിസാലത് (Etisalat) ആണ് സ്മൈൽസ് പോയന്റ് നൽകുന്നത്. ആപ്പ് ഡൗൺലോഡ് ചെയ്ത് എറ്റിസാലത് ബില്ലുകൾ അടക്കുന്നവർക്കാണ് പോയന്റ് ലഭിക്കുക. ഈ പോയന്റുകൾ ഷോപ്പിംഗ് വൗച്ചറുകളിലും ബില്ലടയ്ക്കുന്നതിനും മറ്റും ഉപയോഗിക്കാം. ഷെയർ (Share) മജിദ് അൽ ഫുത്തെയ്ം (Majid Al…