Author: News Desk
സോക്കർ കിങ്‌ഡം എന്ന പ്രശസ്തിയിലേക്ക് പന്തുരുട്ടുകയാണ് സൗദി അറേബ്യ. കാൽപന്തുകളിയുടെ ലോക ആതിഥേയരാകാനോരുങ്ങുന്ന ജിദ്ദയിലേക്കാകും ഇനി കണ്ണുകളെല്ലാം. 2023ലെ ക്ലബ് ലോകകപ്പ് സൗദി അറേബ്യൻ നഗരമായ ജിദ്ദയിൽ നടക്കുമെന്ന് സോക്കർ ലോക ഗവേണിംഗ് ബോഡി ഫിഫ തിങ്കളാഴ്ച അറിയിച്ചു. ടൂർണമെന്റിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ഫിഫ പ്രതിനിധി സംഘം കഴിഞ്ഞയാഴ്ച ജിദ്ദയിൽ നടത്തിയ സന്ദർശനത്തെ തുടർന്നാണ് തീരുമാനം.2027 ലെ ഏഷ്യൻ കപ്പിനും സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. കൂടാതെ സൗദി 2034 ലെ പുരുഷ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ശക്തമായ മത്സരാർത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്നു. സൗദി അറേബ്യൻ ചാമ്പ്യൻ അൽ-ഇത്തിഹാദിന്റെ സ്വന്തം നഗരമായ ജിദ്ദക്ക് ഈ ആതിഥേയത്തത്വത്തിൽ അഭിമാനിക്കാം. ജിദ്ദയെ ഫിഫ ക്ലബ് ലോകകപ്പിന്റെ ആതിഥേയ നഗരമായി തിരഞ്ഞെടുത്തതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് സാഫ് പ്രസിഡന്റ് യാസർ അൽ മിസെഹൽ പറഞ്ഞു. ഏഴ് ടീമുകളുള്ള ഫോർമാറ്റിൽ നടക്കുന്ന അവസാന ക്ലബ് ലോകകപ്പ് മത്സരമാകും ജിദ്ദയിൽ നടക്കുക. 2025-ൽ അമേരിക്കയിൽ നടക്കുക 32 ടീമുകളുടെ മത്സരമാകും.ഡിസംബർ 12 മുതൽ…
ടേസ്റ്റ് അറ്റ്ലസിന്റെ ആഗോള രുചി പട്ടികയിൽ കോഴിക്കോട്ടെ ഈ പാരഗൺ എങ്ങനെ ചെന്നു പെട്ടു? ഇത് വെറുമൊരു പട്ടികയല്ല, ടേസ്റ്റ് അറ്റ്‌ലസ് പുറത്തുവിട്ട ലോകത്തെ 150 ഐതിഹാസിക റസ്റ്ററന്റുകളുടെ പട്ടികയില്‍ 11ാം സ്ഥാനമാണ് പാരഗണും അവിടുത്തെ ബിരിയാണിയും സ്വന്തമാക്കിയിരിക്കുന്നത്. പാരഗൺ ഒരുക്കുന്ന ബിരിയാണിയുടെ മലബാറി രുചിപെരുമ പ്രശസ്തമാണെന്ന് ടേസ്റ്റ് അറ്റ്ലസ് പറയുന്നു കോഴിക്കോടെത്തുന്നവർ, അത് വഴി യാത്ര ചെയ്യുന്നവർ ഒക്കെ പാരഗണിന്റെ മുന്നിൽ വരി നിന്ന് ബിരിയാണി വാങ്ങി അതിന്റെ രുചി ആസ്വദിക്കുന്നതിനു എന്തിനാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ. അങ്ങനെ പാരഗൺ ഹോട്ടലിന്റെ രുചിപ്പെരുമയ്ക്ക് ഒരു ലോക അംഗീകാരം കൂടി. 2018ൽ ക്രൊയേഷ്യ ആസ്ഥാനമായി തുടക്കമിട്ട ടേസ്റ്റ് അറ്റ്ലസിന്റെ റാങ്കിങ്ങിൽ കഴിഞ്ഞ മൂന്നു വർഷമായി ഇന്ത്യയിൽ ഒന്നാംസ്ഥാനത്താണ് പാരഗണും പാരഗണിലെ ബിരിയാണിയും. പട്ടികയിലെ ആദ്യ 50 സ്ഥാനങ്ങളിൽ രണ്ട് ഇന്ത്യൻ റസ്റ്റോറന്റുകളാണ് ഉൾപ്പെട്ടത്. പാരഗണിനു പുറമെ പട്ടികയിലുള്ള ബെംഗളൂരു മാവേലി ടിഫിൻ റൂംസിന്റെ റവ ഇഡ്ഡലി 39ാം സ്ഥാനത്താണ്. ഒരു നൂറ്റാണ്ടിലേറെയായി…
മലയാളി സ്റ്റാർട്ടപ് ഗോ ഇസി ഓട്ടോടെക് (GO EC ) കണക്കാക്കുന്നത് 2030 ഓടെ രാജ്യത്തെ മൊത്തം വാഹനങ്ങളുടെ 75% ലധികവും ഇലക്ട്രിക് വാഹനങ്ങൾ കൈയ്യടക്കും എന്നാണ്. ചാർജിങ്ങ് സ്റ്റേഷനുകളുടെ ആവശ്യകത വർധിക്കുന്ന സാധ്യത മുൻനിർത്തിയാണ് അതിവേഗ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ GO EC തയാറെടുക്കുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലും മാളുകളുകളിലും ദേശീയ പാതക്കരികിലുമായി അതിവേഗ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യം. GO ECയുടെ കോർ മേഖല ഇലക്ട്രിക് ചാർജിങ്ങ് സ്റ്റേഷൻ ശൃംഖലയാണ്. ദേശീയ പാതയിൽ 100- 125 കിമീ പരിധിയിൽ ഒരു ചാർജിങ് സ്റ്റേഷൻ കമ്പനി ലക്ഷ്യമിടുന്നു. 2023 അവസാനത്തോടെ 1000 സ്റ്റേഷനുകളെന്ന ലക്ഷ്യം കൈവരിക്കാൻ ലക്ഷ്യമിടുന്നു. GO EC സിഇഒയും എക്സിക്യൂട്ടിവ് ഡയറക്ടറുമായ പി ജി രാംനാഥ് : “കമ്പനി കഴിഞ്ഞ ഒരു വർഷം കൊണ്ട് 103 സ്റ്റേഷനുകൾ സ്ഥാപിച്ചു. കേരളത്തിൽ എഴുപതും സംസ്ഥാനത്തിന് പുറത്ത് മുപ്പതിലധികവും സ്റ്റേഷനുകൾ ഗോ ഇസിക്കുണ്ട്.ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വലിയ തോതിൽ വർധിച്ചെങ്കിലും…
ആഗോള വൻകിട പ്ലാറ്റ്ഫോമുകളും സ്റ്റാർട്ടപ്പുകളുമൊക്കെ 2022 അവസാനവും 2023 ആദ്യ പാദവും ജീവനക്കാർക്ക് നൽകുന്നത് ആശങ്കകളും അനിശ്ചിതത്വവുമാണ്. സാമ്പത്തികമായി നേട്ടമുണ്ടാക്കി മുന്നേറുമ്പോൾ കൂടുതൽ പ്രവർത്തന ഫലം നേടുന്നതിനെന്ന ന്യായീകരണവുമായി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടുന്നത് മനുഷ്യ വിഭവ ശേഷി മേഖലക്ക് തന്നെ കനത്ത തിരിച്ചടിയാണ്. കമ്പനി പുനഃസംഘടനയുടെയും മറ്റും പേരിൽ പിരിച്ചു വിടുന്നവർക്ക് പകരം നിയമനങ്ങൾ നടത്തുന്നില്ല എന്നത് പുതിയ തൊഴിലവസരങ്ങൾ വൻതോതിൽ വെട്ടികുറയ്ക്കുന്നതിനു കാരണമാകും. ഫലത്തിൽ ഈ സാമ്പത്തിക വർഷം കടുത്ത അനിശ്ചിതാവസ്ഥയിലായാണ് തൊഴിലിടങ്ങൾ. കൂട്ടപിരിച്ചുവിടലിന് OLX കൂട്ടപിരിച്ചുവിടലിന് തയ്യാറെടുത്ത് OLX. ആഗോളതലത്തില്‍ 800 ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനിച്ചത്. അടുത്തിടെ കമ്പനിയുടെ കാര്‍ വില്‍പന പ്ലാറ്റ്‌ഫോമായ ഒ.എല്‍.എക്സ് ഓട്ടോസ് പ്രവര്‍ത്തനം പല മേഖലകളിലും അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആഗോള തലത്തില്‍ 800 ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതി ഒ.എല്‍.എക്സ് ഗ്രൂപ്പ് പ്രഖ്യാപിച്ചത്. പുനഃസംഘടനയാണ് കാരണമായി പറയുന്നത്. സാമ്പത്തിക സാഹചര്യങ്ങള്‍ മോശമായത് മൂലം കമ്പനി പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി 2023ല്‍ 1500 ഓളം ജീവനക്കാരെ ആഗോളതലത്തില്‍ പിരിച്ച് വിടുമെന്ന ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. 15…
ഇന്ത്യയിലെ ഏറ്റവും മൂല്യമുളള എഡ്ടെക് സ്റ്റാർട്ടപ്പായ ബൈജൂസിൽ (Byju’s) കഴിഞ്ഞ കുറച്ച് കാലങ്ങളായി കാര്യങ്ങളൊന്നും അത്ര പന്തിയല്ലെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തുടർച്ചയായ തിരിച്ചടികളാണ് വിവിധ മേഖലകളിൽ ബൈജൂസ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഒരാഴ്‌ചയ്‌ക്കുള്ളിൽ ഓഡിറ്ററെയും മൂന്ന് ബോർഡ് അംഗങ്ങളെയും നഷ്ടപ്പെട്ട ഇന്ത്യൻ എഡ്ടെക് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകൾ നൽകുന്നതിൽ കാലതാമസം നേരിട്ടതിന്റെ പേരിൽ ബൈജൂസുമായുള്ള ബന്ധം വിച്ഛേദിക്കുകയാണെന്ന് ഓഡിറ്റർ ഡിലോയിറ്റ് (Deloitte Haskins & Sells) അറിയിച്ചിരുന്നു. നിരവധി തവണ അറിയിച്ചിട്ടും ബൈജൂസിൽ നിന്ന് സാമ്പത്തിക രേഖകൾ ലഭിക്കാത്തതിനാലാണ് പിന്മാറ്റമെന്ന് ഡിലോയിറ്റ് വ്യക്തമാക്കിയിരുന്നു. ഇതോടെ 2022-ലെ ഓഡിറ്റഡ് വരുമാനം സെപ്റ്റംബറിലും 2023-ലെ റിസൾട്ട് ഡിസംബറിലും ഫയൽ ചെയ്യുമെന്ന് നിക്ഷേപകരോട് വ്യക്തമാക്കിയിരിക്കുകയാണ് എഡ്‌ടെക് കമ്പനി. ബൈജൂസിന്റെ പുതിയ ഓഡിറ്ററായി ബിഡിഒയെ (MSKA & Associates) നിയമിച്ചിട്ടുണ്ട്. അതേസമയം കമ്പനിയുടെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിനായി ബൈജൂസിന്റെ നേതൃത്വം 75 ഓളം ഓഹരി ഉടമകളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സ്ഥാപകൻ ബൈജു രവീന്ദ്രൻ, ചീഫ്…
ഡെന്മാർക്ക് ആസ്ഥാനമായുള്ള Danske ബാങ്ക് ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി സേവന സ്ഥാപനമായ ഇൻഫോസിസുമായി 454 മില്യൺ ഡോളറിന്റെ കരാർ ഒപ്പിട്ടു. ഡിജിറ്റൽ പരിവർത്തനം വർദ്ധിപ്പിക്കുന്നതിനായി അഞ്ച് വർഷത്തേക്ക് 454 മില്യൺ ഡോളറാണ് ഇടപാടിന്റെ മൂല്യം. ഒരു അധിക വർഷത്തേക്ക് പരമാവധി മൂന്ന് തവണ വരെ പുതുക്കാനുള്ള ഓപ്ഷനുമുണ്ട്, ഇൻഫോസിസ് പ്രസ്താവനയിൽ പറഞ്ഞു. ഉപഭോക്താവിനായുളള ഡിജിറ്റൽ സൊല്യൂഷനുകളും മികച്ച ഉപഭോക്തൃ അനുഭവങ്ങൾ പ്രാപ്തമാക്കുന്നതിനും പ്രവർത്തന കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും സാങ്കേതിക ഇൻഫ്രാസ്ട്രക്ചർ നവീകരിക്കുകയാണെന്ന്”ഡാൻസ്കെ ബാങ്കിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഫ്രാൻസ് വോൾഡേഴ്‌സ് പ്രസ്താവനയിൽ പറഞ്ഞു. ഡെൻമാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡാൻസ്കെ ബാങ്ക് വ്യക്തിഗത, ബിസിനസ് ഉപഭോക്താക്കൾക്കും വലിയ കോർപ്പറേറ്റ്, സ്ഥാപന ഉപഭോക്താക്കൾക്കും ബാങ്കിംഗ് സേവനങ്ങൾ നൽകുന്നു. മികച്ച ഉപഭോക്തൃ അനുഭവങ്ങൾ, പ്രവർത്തന മികവ്, നെക്സ്റ്റ്-ജെൻ സൊല്യൂഷനുകൾ നൽകുന്ന ആധുനികവൽക്കരിച്ച ടെക്‌നോളജി ലാൻഡ്‌സ്‌കേപ്പ് എന്നിവയിൽ തന്ത്രപരമായ മുൻഗണനകൾ നേടാൻ ഈ സഹകരണം ഡാൻസ്‌കെ ബാങ്കിനെ സഹായിക്കും ഡാൻസ്‌കെ ബാങ്കിന്റെ 1,400-ലധികം പ്രൊഫഷണലുകൾ ജോലി…
രാഷ്ട്രീയം തന്റെ ലക്ഷ്യമല്ലെന്ന് സന്തോഷ് ജോർജ്ജ് കുളങ്ങര. ലോകം മുഴുവൻ സഞ്ചരിച്ച് അവിടെ നടക്കുന്ന നല്ല കാര്യങ്ങൾ ആളുകളിലേക്ക് എത്തിക്കുക എന്നതാണ് തന്റെ പരമപ്രധാന ലക്ഷ്യമെന്നും സന്തോഷ് ജോർജ്ജ് കുളങ്ങര വ്യക്തമാക്കി. ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്സ് സംഘടിപ്പിച്ച പരസ്യ സഞ്ചാരം കോൺക്ലേവിൽ സംസാരിക്കവേയാണ് സന്തോഷ് ജോർജ്ജ് കുളങ്ങര തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയത്. ഐആം റെസ്പോൺസിബിൾ എന്ന വിഷയത്തിൽ സംസാരിക്കവേ, സംരംഭകരും ഇന്നവേറ്റേഴ്സും ക്രിയേറ്റിവിറ്റി ഉള്ളവരും ഇടപെട്ടാൽ മാത്രമേ നാട് നന്നാവൂ എന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാരല്ല, സമൂഹമാണ് മാറേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സോഷ്യൽ മീഡിയയിലെ വീഡിയോ കണ്ടാൽ പോലു സംരംഭകത്വം, ക്രിയേറ്റീവിറ്റി, സാമൂഹികപ്രതിബദ്ധത, ലോകസഞ്ചാരത്തിന്റെ അനുഭവങ്ങൾ എന്നിവ ആഡ് ഫിലിം മേക്കേഴ്സിന്റെ വേദിയിൽ അദ്ദേഹം പങ്കുവെച്ചു.ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്സ് പ്രസിഡന്റ് ജബ്ബാർ കല്ലറയ്ക്കൽ, സെക്രട്ടറി സിജോയ് വർഗ്ഗീസ് എന്നിവരും സംസാരിച്ചു. സംഘടനയുടെ ഭാരവാഹികളായ സ്ലീബാ വർഗ്ഗീസ്, ഷിബു അന്തിക്കാട് എന്നിവരും കോൺക്ലേവിന് നേതൃത്വം നൽകി.
നടപ്പു സാമ്പത്തികവർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതീക്ഷകൾ കടക്കുമെന്ന് വാർത്തകളാണ് ആദ്യ പാദത്തിന്റെ അവസാനം പുറത്തു വരുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള പ്രവചനം 6.3 ശതമാനമായി ഫിച്ച് റേറ്റിംഗ് ഉയർത്തി, ഫിച്ച് നേരത്തെ പ്രവചിച്ച 6 ശതമാനത്തിൽ നിന്ന് മുകളിലാണിത്. ഫിച്ച് പറയുന്നത് പ്രകാരം “1Q23 ലെ ശക്തമായ ഔട്ട്‌ഡേണും സമീപകാല വേഗതയും ഞങ്ങളുടെ FY23-24 വളർച്ചാ പ്രവചനം ലോകത്തിലെ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കുകളിലൊന്നായ 6.3% ആയി ഉയർത്താൻ ഞങ്ങളെ പ്രേരിപ്പിച്ചു,” അതേ സമയം നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 6.1 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് റോയിട്ടേഴ്‌സ് പോള്‍ ചൂണ്ടിക്കാട്ടുന്നു . സര്‍ക്കാര്‍ ചെലവഴിക്കലാണ് പ്രധാനമായും വളര്‍ച്ച ഉറപ്പുവരുത്തുക എന്നാണ് റോയിട്ടേഴ്‌സ് അനുമാനം . ഉപഭോഗവും കയറ്റുമതിയും തിരിച്ചടി നേരിടുന്ന സാഹര്യത്തിലാണിത്. സമ്പദ് വ്യവസ്ഥ 6.1 ശതമാനം വളരുമെന്ന് കാട്ടുന്ന സര്‍വേ അത് കുറയാന്‍ സാധ്യതയുണ്ടെന്നും സൂചന നൽികിയിട്ടുണ്ട്. മൊത്തത്തിൽ 3.7-6.9 ശതമാനം വരെയാണ്…
ഇനി ഇന്ത്യൻ അതിർത്തികളിൽ കരയിലും കടലിലും പട്രോളിങ്ങിന് ഇന്ത്യ സേന സ്വന്തമാക്കുന്ന അത്യാധുനിക അമേരിക്കൻ MQ-9B റീപ്പർ ഡ്രോണുകളുണ്ടാകും. സായുധരായ ഈ ഡ്രോണുകൾ വേണ്ടി വന്നാൽ കണ്മുന്നിൽ പെടുന്ന ശത്രുലക്ഷ്യങ്ങളെ ആക്രമിച്ചു തുരത്തിയോടിക്കാനും തക്ക മിസൈൽ-ബോംബ് സംവിധാനങ്ങളുള്ളവയാണ്. അങ്ങനെ ഇന്ത്യൻ സേനാവിഭാഗങ്ങൾക്കു ലഭിക്കുകയാണ് പ്രിഡേറ്റർ-ബി ഡ്രോണുകൾ എന്നും അറിയപ്പെടുന്ന ജനറൽ അറ്റോമിക്സ് നിർമിക്കുന്ന സീഗാർഡിയൻ, സ്കൈ ഗാർഡിയൻ ഡ്രോണുകൾ. സ്ട്രൈക്ക് മിസൈലുകൾ ഘടിപ്പിച്ച അമേരിക്കൻ നിർമിത MQ-9B റീപ്പർ ഡ്രോണുകൾ ഉയർന്ന ഉയരത്തിലുള്ള ദീർഘ-സഹിഷ്ണുതയുള്ള ഡ്രോണുകളാണ്, അത് ശത്രു ലക്ഷ്യങ്ങളെ കൃത്യമായ കൃത്യതയോടെ ഇല്ലാതാക്കാൻ കഴിവുള്ളവയാണ്. ഇനി ഇന്ത്യയുടെ അതിർത്തികളിലും സമുദ്ര മേഖലകളിലും ദീർഘദൂര നിരീക്ഷണത്തിനായി ഈ ഡ്രോണുകൾ ഉപയോഗിക്കും. ദീർഘദൂര പ്രിസിഷൻ സ്‌ട്രൈക്കുകൾക്കായി എയർ ടു ഗ്രൗണ്ട് മിസൈലുകളും സ്മാർട്ട് ബോംബുകളും ഈ ഡ്രോണുകളിൽ സജ്ജീകരിച്ചിരിക്കുന്നു. 31 സായുധ MQ-9B റീപ്പർ ഡ്രോണുകൾക്കായുള്ള ഔപചാരിക ഏറ്റെടുക്കൽ പ്രക്രിയ ജൂലൈ ആദ്യം പ്രതിരോധ വകുപ്പ്ആരംഭിക്കും. ഈ സാമ്പത്തിക വർഷത്തിനുള്ളിൽ യഥാർത്ഥ…
ലോക സിനിമാചരിത്രത്തിൽ ‘ദി ഗോഡ്ഫാദർ’ എന്ന ചിത്രത്തിന് പ്രത്യേകിച്ച് ഒരു ആമുഖം ആവശ്യമില്ല. 1972-ൽ ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള സംവിധാനം ചെയ്ത ഈ ക്രൈം ഡ്രാമ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. കുടുംബ ബന്ധങ്ങളുടെയും കുടിപ്പകയുടെയും പശ്ചാത്തലത്തിൽ ‘മർലൺ ബ്രാൻഡോ, അൽ പാച്ചിനോ തുടങ്ങിയ പ്രതിഭകളുടെ പ്രകടനങ്ങളാൽ അവിസ്മരണീയമാണ് സിനിമ. സിനിമപ്രേമികളുടെയും ചലച്ചിത്ര വിദ്യാർത്ഥികളുടെയും ഒരു റഫറൻസ് ചിത്രമായി മാറിയ ഗോഡ്ഫാദറിന്റെ മോളിവുഡ് വെർഷനാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നൂതനസാദ്ധ്യതകൾ ഉപയോഗിക്കുന്ന മോളിവുഡ് വെർഷനിൽ ഡീപ് ഫേക്കിലൂടെ പ്രത്യക്ഷപ്പെടുന്നത് മമ്മൂട്ടിയും മോഹൻലാലും ഫഹദ് ഫാസിലുമാണെന്നതാണ് ശ്രദ്ധേയം. The WONDERS of ARTIFICIAL INTELLIGENCE Mohanlal Mammooty and Fahad fasil in GODFATHER https://t.co/wwV6FhFKsg— Ram Gopal Varma (@RGVzoomin) June 25, 2023 ഈ വീഡിയോയിൽ ദ ലാസ് വെഗാസ് കാസിനോ ഉടമയായ മോ ഗ്രീനിനെ മമ്മൂട്ടി അവതരിപ്പിക്കുന്നു. ഗോഡ്ഫാദറിൽ മോ ഗ്രീനിനെ അവതരിപ്പിക്കുന്നത് അലക്‌സ്…