Author: News Desk
ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമാതാക്കളായ Ducati അതിന്റെ ഏറ്റവും ശക്തമായ മോട്ടോർസൈക്കിളായ Panigale V4 R ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഫോക്‌സ്‌വാഗന്റെ ഉടമസ്ഥതയിലുള്ള ഡ്യുക്കാറ്റി V4 R ഇന്ത്യയിൽ 69.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുറത്തിറക്കിയത്. ഇറ്റലിയിലെ ബൊലോഗ്നയിലുളള ഡ്യുക്കാറ്റിയുടെ ഫാക്ടറിയിൽ നിർമ്മിച്ച മോട്ടോർസൈക്കിൾ ഇന്ത്യയിൽ ഒരു കംപ്ലീറ്റ് ബിൽട്ട്അപ്പ് യൂണിറ്റ് ആയി വിൽക്കുന്നു. ഇന്ത്യയ്ക്കായി V4 R 5 യൂണിറ്റുകൾ അനുവദിച്ചതിൽ എല്ലാം വിറ്റുതീർന്നു, ഡെലിവറികൾ ഉടൻ ആരംഭിക്കും. ഡ്യുക്കാറ്റി പാനിഗാലെ വി4 ആർ മോഡലിന് 998cc Desmosedici Stradale R V4 എഞ്ചിനാണുളളത്. ഈ എഞ്ചിൻ 15,500 ആർപിഎമ്മിൽ 240.5 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കുന്നു. സ്റ്റാൻഡേർഡ് ഫോമിൽ 998സിസി വി4 എഞ്ചിൻ 15,500 ആർപിഎമ്മിൽ 218 ബിഎച്ച്പി പവറാണ് ഉത്പാദിപ്പിക്കുന്നത്. ഷെല്ലുമായി സഹകരിച്ച് ഒരു പ്രത്യേക എഞ്ചിൻ ഓയിൽ വികസിപ്പിച്ചെടുത്തതായി ഡ്യുക്കാറ്റി പറയുന്നു, ഇത് പവർ ഔട്ട്പുട്ട് 237 ബിഎച്ച്‌പിയായി വർധിപ്പിക്കുന്നു. ഉപകരണങ്ങളുടെ കാര്യത്തിൽ, പുതിയ പാനിഗേൽ V4 R-ന്…
ദുബായ് ഇനി ശീതകാല കേന്ദ്രം മാത്രമല്ല. ഇപ്പോൾ വേനൽക്കാലത്ത് പോലും വർഷം മുഴുവനും ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു. സന്ദർശനത്തിന് അനുയോജ്യമായ ലോകത്തിലെ ഏറ്റവും മനോഹരമായ 10 നഗരങ്ങളുടെ പട്ടികയിൽ കൊടുംചൂടിലും ഇടംപിടിച്ച് ദുബായ്. എമിറേറ്റ് മേഖലയിലെ ഏറ്റവും മനോഹരമായ നഗരമായും ആഗോളതലത്തിൽ മികച്ച 10 സ്ഥാനങ്ങളിലും ദുബായ് ഇടം നേടിയിട്ടുണ്ട്. പ്രശസ്തമായ Condé Nast ട്രാവലർ മാഗസിനാണ് ഇൻസ്റ്റാഗ്രാം വ്യൂസും, ടിക് ടോക്ക് ഹാഷ്‌ടാഗുകളും ഉപയോഗിച്ച് ഈ തിരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ 50,938 ഹാഷ്ടാഗുകളും ടിക് ടോക്കിൽ 12.2 ദശലക്ഷത്തിലധികം വ്യൂസും ഉള്ള ദുബായ് ആറാം സ്ഥാനത്താണ്. ലണ്ടൻ ഒന്നാം സ്ഥാനത്തും ഫ്രഞ്ച് തലസ്ഥാനമായ പാരിസും മൂന്നാമത് ജർമ്മൻ തലസ്ഥാനമായ ബെർലിനുമുണ്ട്. ചിക്കാഗോയും സിയാറ്റിലും നാലും അഞ്ചും സ്ഥാനങ്ങളിൽ എത്തി. സിഡ്‌നിയും ന്യൂയോർക്കും ഏഴും എട്ടും സ്ഥാനങ്ങളിലും മിയാമിയും മെൽബണും ഒമ്പതും പത്താം സ്ഥാനവും നേടി. വർഷാവസാനത്തിന് മുമ്പ് നിർബന്ധമായും സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ദുബായി ലോകത്ത് രണ്ടാം സ്ഥാനത്തെത്തിയെന്ന് Condé Nast Traveler പറയുന്നു. തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായി വ്യത്യസ്തമായ ദുബായ് സന്ദർശിക്കാൻ നിരവധി…
ബാറ്റിംഗിൽ നിരവധി മികച്ച ഇന്നിംഗ്സുകൾ കാഴ്ച വെച്ചിട്ടുളള മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന പുതിയൊരു പാതയിലാണ്. ബാറ്റ് വിട്ട് കത്തി കയ്യിലെടുത്തിരിക്കുകയാണ് റെയ്ന. ‘Raina- Culinary Treasures Of India’ എന്ന പേരിൽ താരം ഒരു റെസ്റ്റോറന്റിന് തുടക്കമിട്ടിരിക്കുന്നു. റെസ്റ്റോറന്റ് ഇവിടെങ്ങുമല്ല, അങ്ങ് നെതർലന്റ്സിലെ ആംസ്റ്റർഡാമിലാണ്. ഇന്ത്യൻ വിഭവങ്ങൾ യൂറോപ്യൻസിന് പരിചയപ്പെടുത്താനാണ് ഭക്ഷണപ്രിയനായ റെയ്ന പുതിയ റെസ്റ്റോറന്റ് തുറന്നിരിക്കുന്നത്. ഇന്ത്യയിലെ വൈവിധ്യമാർന്ന പാചക രീതിയ്ക്കുളള തന്റെ ആദരവാണ് റെസ്റ്റോറന്റ് എന്ന് റെയ്ന ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞു. മുമ്പെങ്ങും ആസ്വദിച്ചിട്ടില്ലാത്ത ഒരു പാചക വൈവിധ്യത്തിന് തയ്യാറാകൂ! ആംസ്റ്റർഡാമിൽ റെയ്‌ന ഇന്ത്യൻ റെസ്‌റ്റോറന്റ് അവതരിപ്പിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, ഇവിടെ ഭക്ഷണത്തോടും പാചകത്തോടുമുള്ള എന്റെ അഭിനിവേശമാണ് പ്രധാനം, ക്രിക്കറ്റ് താരം ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു. ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും വിഭവങ്ങളാൽ സമൃദ്ധമായിരിക്കും റെയ്‌ന ഇന്ത്യൻ റെസ്റ്റോറന്റ്. ഇന്ത്യൻ ഭക്ഷണത്തോടുള്ള ഇഷ്ടം ആംസ്റ്റർഡാമിലെ ജനങ്ങളുമായി പങ്കിടാൻ ആഗ്രഹിച്ചതിനാലാണ് റെസ്റ്റോറന്റ് തുറക്കാൻ തീരുമാനിച്ചതെന്ന് റെയ്‌ന പറഞ്ഞു.…
രാജ്യത്തിന് പുറത്തേക്ക് അയയ്ക്കുന്ന പണത്തിന് ഉയർന്ന TCS (ടാക്സ് കളക്ഷൻ അറ്റ് സോഴ്സ്) ഈടാക്കാനുള്ള ബജറ്റ് നിർദ്ദേശം ജൂലൈ 1 മുതൽ നടപ്പിലാക്കും. നേരിട്ട് വിദേശത്ത് നിക്ഷേപിക്കുകയോ വിദേശ പര്യടനം ആസൂത്രണം ചെയ്യുകയോ ആണെങ്കിൽ നികുതിയിനത്തിൽ വലിയ വർദ്ധനവാകും ഇനിയുണ്ടാവുക. വൈദ്യചികിത്സയ്ക്കും വിദ്യാഭ്യാസത്തിനുമല്ലാതെ മറ്റേതെങ്കിലും ആവശ്യങ്ങൾക്ക് അയക്കുന്ന തുകയ്ക്കാണ് TCS ഈടാക്കുക. അടുത്ത ബന്ധുക്കൾക്കായി വിദേശത്തേക്ക് പണം അയക്കുന്നവരും ഇനി TCS ഒടുക്കേണ്ടി വരും. വിദേശ പഠനത്തിന് വിദ്യാർത്ഥികൾക്ക് അയച്ചു കൊടുക്കുന്ന തുകക്കും ഇനി TCS നൽകേണ്ടി വരും. വിദേശ പഠനം ചിലവേറും എന്നർത്ഥം. വിദ്യാഭ്യാസത്തിനു വിദേശത്തേക്ക് പോകുന്ന മക്കളുടെ പേരിലും, അവരുടെ ആശ്രിതരായി പോകുന്ന ബന്ധുക്കളുടെ പേരിലും ഇന്ത്യയിൽ നിന്നും നിക്ഷേപം ഒഴുകുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് കഴിഞ്ഞ ബഡ്ജറ്റിൽ അതിനു നിയന്ത്രണം കൊണ്ട് വരാൻ പ്രഖ്യാപനമുണ്ടായത്. വിദേശ ടൂർ പാക്കേജുകൾക്കായി പണം ചെലവഴിക്കുന്നവർക്കും ഇനിമുതൽ മുഴുവൻ തുകയുടെയും 20% ടിസിഎസ് ആയി നൽകേണ്ടിവരും. എന്നാൽ വിദേശ ടൂർ ഏജൻസികൾ വഴി ടൂർ…
ഓഹരിഘടനയിൽ മാറ്റം വരുത്തിയതോടെ സംസ്ഥാനത്തെ ആദ്യത്തെ ഡീംഡ് പൊതുമേഖലാ സ്ഥാപനമായി കോക്കോണിക്സ് മാറി. നാല് പുതിയ ലാപ്ടോപ് മോഡലുകൾ കൂടി അവതരിപ്പിച്ച് ശക്തമായ രണ്ടാം വരവിനൊരുങ്ങുകയാണ് കേരളത്തിന്റെ സ്വന്തം ലാപ്ടോപ് നിർമ്മാണ കമ്പനിയായ കോക്കോണിക്സ്. പുതിയ മോഡലുകൾ വിപണിയിലിറക്കിക്കൊണ്ടുള്ള കമ്പനിയുടെ റീലോഞ്ച് ജൂലൈ മാസത്തിൽ നടക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു. ഇനി മുതൽ പ്രവർത്തന സ്വയം ഭരണാവകാശമുള്ള സ്ഥാപനമായിരിക്കും കോക്കോണിക്സ്. ഓഹരിഘടനയിൽ മാറ്റം വരുത്തിയതോടെയാണ് സംസ്ഥാനത്തെ ആദ്യ ഡീംഡ് പൊതുമേഖലാ സ്ഥാപനമായി കോക്കോണിക്സ് മാറിയത്. കെൽട്രോൺ, കെ.എസ്.ഐ.ഡി.സി എന്നീ സ്ഥാപനങ്ങൾക്ക് 51% ഓഹരിയും യു.എസ്.ടി.ഗ്ലോബലിന് 47% ഓഹരിയുമാണ് കമ്പനിയിലുള്ളത്. 2 % ഓഹരികൾ ഐ.ടി. വകുപ്പ് ശുപാർശ ചെയ്യുന്ന സ്റ്റാർട്ടപ്പ് കമ്പനികൾക്കാണ്. വരുന്നു കോക്കോണിക്സ് മിനി ലാപ് ടോപ്പ് സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള കെൽട്രോൺ, കെ.എസ്.ഐ.ഡി.സി എന്നീ സ്ഥാപനങ്ങൾക്കൊപ്പം പ്രമുഖ ഐ.ടി കമ്പനിയായ യു.എസ്.ടി ഗ്ലോബലും ചേർന്നുള്ള കമ്പനിയായ കോക്കോണിക്സ് നേരത്തെ പുറത്തിറക്കിയ ഏഴ് ലാപ്ടോപ് മോഡലുകൾക്ക് പുറമേയാണ് പുതിയ…
edtech decacorn BYJU’s-ന്റെ സമയം ഇപ്പോളും അത്ര ശരിയായിട്ടില്ല. ബൈജൂസിലെ പ്രശ്നങ്ങൾ ഒന്നിന് പുറകെ ഒന്നായി വഷളായിക്കൊണ്ടിരിക്കുകയാണ് കോർപ്പറേറ്റ് ഭരണത്തിലെ വീഴ്ചയെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി കോർപ്പറേറ്റ് കാര്യ മന്ത്രാലയം (MCA) BYJU-ന്റെ പരിശോധനയ്ക്ക് ഉത്തരവിട്ടിരിക്കുന്നു. 2021 സാമ്പത്തിക വർഷത്തേക്കുള്ള ഓഡിറ്റഡ് ഫിനാൻഷ്യൽ സ്‌റ്റേറ്റ്‌മെന്റുകൾ സമർപ്പിക്കുന്നതിലെ കാലതാമസത്തിന്റെ കാരണം വ്യക്തമാക്കാൻ കഴിഞ്ഞ വർഷം എംസിഎ എഡ്‌ടെക് ജയന്റിനോട് ആവശ്യപ്പെട്ടിരുന്നു.തൊട്ടു പിന്നാലെ അതും സംഭവിച്ചു. ഒരു ആഗോള ഭീമൻ BYJU’s നെ കൈവിട്ടു. ജൂൺ 21 വ്യാഴാഴ്ച BYJU-ന്റെ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റർ ഡെലോയിറ്റ് ഹാസ്കിൻസ് & സെൽസ്-Deloitte Haskins & Sells – രാജിവച്ചു. അതിനു പിന്നാലെ ഏറ്റവും മൂല്യമുള്ള ഇന്ത്യൻ സ്റ്റാർട്ടപ്പിൽ നിന്ന് വ്യാഴാഴ്ച മൂന്ന് ബോർഡ് അംഗങ്ങൾ രാജിവച്ചു, ഇത് എഡ്ടെക്ക് വ്യവസായത്തെ ഞെട്ടിച്ചു. പീക്ക് XV പാർട്‌ണേഴ്‌സിന്റെ ജിവി രവിശങ്കർ, ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവിന്റെ വിവിയൻ വു, പ്രോസസിന്റെ റസ്സൽ ഡ്രെസെൻസ്റ്റോക്ക് എന്നിവർ ബോർഡിൽ നിന്ന് പടിയിറങ്ങി.എന്നാൽ അങ്ങനങ്ങു തോറ്റു പിന്മാറാൻ ബൈജൂസ് തയാറല്ല.തങ്ങളുടെ…
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പാകിസ്ഥാൻ ഓരോന്നായി വിട്ടു കടം വെട്ടാനുള്ള ശ്രമത്തിലാണ്. ഇപ്പോളിതാ കറാച്ചി തുറമുഖ ടെർമിനലുകൾ UAE ക്കു കൈമാറാൻ പാകിസ്ഥാൻ സർക്കാർ തീരുമാനമെടുത്തുകഴിഞ്ഞു. അടുത്തിടെയാണ് അധികമായി ഒരു ബില്യൺ ഡോളറിന്റെ സഹായം UAE പാകിസ്താന് അനുവദിച്ചത്. ജനുവരിയിൽ UAE 2 ബില്യൺ ഡോളറാണ് പാകിസ്താന് അനുവദിച്ചത്. ഈ തുകയും അതിനു മുമ്പ് കൈപ്പറ്റിയ തുകയും തിരികെ നൽകാൻ നിർവ്വാഹമില്ലാത്തതിനാൽ UAE കറാച്ചി തുറമുഖത്തിന് മേൽ കൈവച്ചു എന്നാണറിവ്. ഐഎംഎഫിൽ നിന്നുള്ള വായ്പയുടെ പുനരുജ്ജീവനത്തെക്കുറിച്ചുള്ള അനിശ്ചിതത്വത്തിനിടയിൽ അടിയന്തര ഫണ്ട് സ്വരൂപിക്കാൻ ശ്രമിക്കുകയാണ് പാകിസ്ഥാൻ ധനമന്ത്രി ഇസ്ഹാഖ് ദാർ തിങ്കളാഴ്ച അധ്യക്ഷത വഹിച്ച അന്തർ സർക്കാർ വാണിജ്യ ഇടപാടുകൾ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റി യോഗത്തിന്റെ തീരുമാന പ്രകാരം കറാച്ചി പോർട്ട് ട്രസ്റ്റും (കെപിടി) യുഎഇ ഗവൺമെന്റും തമ്മിലുള്ള വാണിജ്യ കരാർ ചർച്ച ചെയ്യുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കാൻ പാക്കിസ്ഥാനിലെ എക്‌സ്പ്രസ് ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തു. കറാച്ചി തുറമുഖ ടെർമിനലുകൾ…
It is better to underpromise and overdeliver than vice versa. For this one need not break the law of the land. You become a star not because of your title; you become a star because you are adding star value to the company. A great leader also has the ability to make people an inch taller in his presence.” 2020 ലെ ഈ വാക്കുകൾ കേട്ട് പ്രചോദനമുൾക്കൊണ്ട് ഐ ടി സ്ഥാപനങ്ങളിൽ പണിയെടുത്ത ടെക്കികളിൽ നല്ലൊരു ഭാഗം HR വിഭാഗം “ഫയറിങ്” – firing എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന പിരിച്ചുവിടലിന്റെ ഇരകളായി. അവരിൽ ഭൂരിഭാഗവും സ്വന്തം സ്റ്റാർട്ടപ്പുകൾ തുടങ്ങി ഈ എക്കോസിസ്റ്റത്തിന്റെ ഏറ്റവും വലിയ പ്രൊമോട്ടർമാരായി എന്ന അഭിമാനം ഉയർത്തുന്ന വാർത്തയാണ് പിനീട് കേട്ടത്. എന്നിട്ട് എന്തായി? ഇപ്പോൾ കേൾക്കുന്ന…
“ഫ്രെഡി സെൽഫ് സർവീസ്, ഫ്രെഡി കോപൈലറ്റ്, ഫ്രെഡി ഇൻസൈറ്റ്സ്” ഒരു സ്റ്റാർട്ടപ്പിന്റെ വിവിധ വിഭാഗങ്ങളല്ല, മറിച്ച് വിൽപന, വിപണനം, ഉപഭോക്തൃ പിന്തുണ എന്നിവക്കായി SaaS സ്റ്റാർട്ടപ്പ് ഫ്രഷ്‌വർക്ക്‌സ് രംഗത്തിറക്കിയ AI ടൂളുകളാണ്. കോപൈലറ്റ്, സെൽഫ് സർവീസ്, ഇൻസൈറ്റുകൾ എന്നിവ വിൽപ്പന സ്ഥിതിവിവരക്കണക്കുകൾക്കും പ്രവചനങ്ങൾക്കും, ജോലിസ്ഥലത്തെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് ഏജന്റുമാർ, വിൽപ്പനക്കാർ, വിപണനക്കാർ, ഐടി ടീമുകൾ, നേതാക്കൾ എന്നിവരെ സഹായിക്കുന്നതിനും വേണ്ടി രൂപകൽപ്പന ചെയ്ത ടൂളുകളാണ്. ഈ പുതിയ AI കഴിവുകൾ Freshworks ന്റെ ടാസ്‌ക്കുകൾ കാര്യക്ഷമമാക്കുക മാത്രമല്ല, ജോലി പ്രക്രിയകൾ ലളിതമാക്കുകയും സമയലാഭം നൽകുകയും ചെയ്യുന്നുവെന്ന് Freshworks പറയുന്നു. ഫ്രെഡി കോപൈലറ്റിനെ ബെംഗളൂരുവിൽ നടന്ന ഡെവലപ്പർ ഉച്ചകോടിയിലാണ് Freshworks അവതരിപ്പിച്ചത്. ഫ്രെഷ്‌വർക്ക്സ് ഉൽപ്പന്നങ്ങളുടെ വർക്ക്ഫ്ലോകൾ കാര്യക്ഷമമാക്കുന്നതിനും ഉപയോക്താക്കൾക്ക് പിന്തുണയ്‌ക്കും വിൽപ്പനയ്‌ക്കും വിപണനത്തിനുമായി ഈ ഉപകരണം രൂപകൽപ്പന ചെയ്‌തിരിക്കുന്നു.കോപൈലറ്റിന്റെ ബീറ്റാ വിന്യാസങ്ങൾ 390 കമ്പനികൾ സ്വീകരിച്ചിട്ടുണ്ടെന്നും, അതിന്റെ ഫലമായി 83% വരെ പരിശ്രമം കുറഞ്ഞതായും ഫ്രഷ്‌വർക്ക്സ് പറഞ്ഞു. ഫ്രെഡി സെൽഫ് സർവീസ് കമ്പനികളെ ഫ്രഷ്‌വർക്ക്സ് പ്ലാറ്റ്‌ഫോമും വലിയ ഭാഷാ മോഡലും (എൽഎൽഎം) പ്രയോജനപ്പെടുത്തി വലിയ…
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലോകം പ്രാർത്ഥനയിലായിരുന്നു. പക്ഷെ ഫലമുണ്ടായില്ല. ഓഷ്യൻഗേറ്റിന്റെ ടൈറ്റൻ സബ്‌മേഴ്‌സിബിളിൽ ടൈറ്റാനിക് കാണാൻ കടലിന്റെ അടിത്തട്ടിലേക്ക് സാഹസിക യാത്ര നടത്തിയ ആ അഞ്ചു പേർക്കായുള്ള നാല് ദിവസം നീണ്ട തിരച്ചിൽ ഒടുവിൽ അവസാനിച്ചു. കടലിനടിത്തട്ടിലെ ദുരന്തമായി നടന്ന സ്ഫോടനത്തിൽ ടൈറ്റനിലെ അഞ്ച് യാത്രക്കാരും മരിച്ചതായി യുഎസ് കോസ്റ്റൽ ഗാർഡ് സ്ഥിരീകരിച്ചു. രക്ഷാ പ്രവർത്തനങ്ങൾക്കായി US, കാനഡ, ഫ്രാൻസ് രാജ്യങ്ങൾ ചെലവിട്ടത് ദശ ലക്ഷകണക്കിന് ഡോളറാണ്. 2023 ജൂൺ 22 വ്യാഴാഴ്ച രാത്രി ഇന്ത്യൻ സമയം ഏകദേശം 9:30 ന് , കാനഡയുടെ ROV തിരച്ചിൽ പ്രദേശത്ത് അവശിഷ്ടങ്ങൾ കണ്ടെത്തി, അത് ടൈറ്റൻ സബ്‌മേഴ്‌സിബിളിന്റെ ബാഹ്യ ബോഡിയാണെന്ന് തിരിച്ചറിഞ്ഞു. ജൂൺ 18 ന് ടൈറ്റൻ കടലിലേക്ക് ഇറങ്ങി അരമണിക്കൂറിനുശേഷം സ്ഫോടനം കേട്ടതായി തെളിവ് ലഭിച്ചിരുന്നു. ആശയവിനിമയത്തിനായി ടൈറ്റൻ സ്റ്റാർലിങ്കിന്റെ കണക്ഷനാണ് ആശ്രയിക്കുന്നത്. എന്നാൽ ഒരു മണിക്കൂറിന് ശേഷം ആ നെറ്റ്‌വർക്കും നഷ്ടപ്പെട്ടു. യുഎസ് നേവി കോസ്റ്റൽ ഗാർഡ് വ്യാഴാഴ്ച…