Author: News Desk

ഇന്ത്യയിലെ make in india  സ്മാർട്ട്ഫോൺ കയറ്റുമതിയിൽ കുതിപ്പുമായി ഏപ്രിൽ, മെയ് മാസങ്ങൾ റെക്കോർഡിട്ടു. മേയിൽ മാത്രം ഇന്ത്യയിൽനിന്ന് 12,000 കോടി രൂപയുടെ സ്മാർട്ട്ഫോൺ കയറ്റുമതി നടന്നതായാണ് റിപ്പോർട്ടുകൾ. ഇതിൽ 10,000 കോടി രൂപയുടെ കയറ്റുമതിയും ആപ്പിൾ ഐഫോണിന് അവകാശപ്പെട്ടതാണ്. ഈ സാമ്പത്തിക വർഷം ഏപ്രിൽ, മേയ് മാസങ്ങളിൽ മാത്രം 20,000 കോടിയുടെ സ്മാർട്ട്ഫോൺ കയറ്റുമതി ഇന്ത്യ നടത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2022–2023) 500 കോടി രൂപയുടെ ഐഫോണുകളാണ് ഇന്ത്യയിൽനിന്നു കയറ്റുമതി ചെയ്തത്.  തൊട്ടു പിന്നാലെ ആപ്പിളിന്റെ രണ്ടാം സ്ഥാനത്തുള്ളത് സാംസങ് സ്മാർട്ട് ഫോണുകളാണ്.ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക് അസോസിയേഷനാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി രാജ്യത്ത് ഐഫോൺ ഉൽപാദനം വർധിപ്പിക്കാൻ നിർമാണത്തിനു നേതൃത്വം നൽകുന്ന ഫോസ്‌കോണിന്  പദ്ധതിയുള്ളതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മുൻപ് ഐഫോണ്‍ 14 ന്റേയും 13ന്റേയും അസംബ്ലിങ് നടന്നത് ചെന്നൈയിലുള്ള ഫാക്ടറിയിലാണ്.Foxconn and Pegatron തമിഴ്നാട്ടിലും,  Wistron കര്ണാടകയിലുമാണ് ആപ്പിൾ ഐ ഫോണുകൾ അസംബിൾ  ചെയ്തു…

Read More

ചൈനീസ് കോടീശ്വരൻ ജാക്ക് മാ ടോക്കിയോ സർവകലാശാലയിൽ വിസിറ്റിംഗ് പ്രൊഫസറായി തന്റെ ആദ്യ സെമിനാർ എടുത്തു. ജപ്പാൻ ടൈംസ് പറയുന്നതനുസരിച്ച്, രണ്ട് മണിക്കൂർ നീണ്ടുനിന്ന സെമിനാർ “മാനേജ്‌മെന്റ് തത്വശാസ്ത്രത്തെക്കുറിച്ചും ഭാവിയിൽ യുവതലമുറയ്ക്ക് എങ്ങനെ വിജയം നേടാം” എന്നതിനെക്കുറിച്ചും പ്രൊഫസർ മായുടെ സമ്പന്നമായ അനുഭവത്തെയും സംരംഭകത്വത്തെയും നവീകരണത്തെയും കുറിച്ചുള്ള അറിവിനെയും അടിസ്ഥാനമാക്കിയുള്ളതായിരുന്നു. മെയ് മാസത്തിലാണ് വിസിറ്റിംഗ് പ്രൊഫസറായി ടോക്കിയോ സർവകലാശാല ചൈനയിലെ പ്രമുഖ സംരംഭകനെ ക്ഷണിച്ചത്. നിയമന കാലാവധി ഒക്ടോബർ അവസാനത്തോടെ അവസാനിക്കും, എന്നാൽ കരാർ വാർഷികാടിസ്ഥാനത്തിൽ പുതുക്കാവുന്നതാണ്. ചൈനയിലെ ഏറ്റവും വിജയിച്ച ബിസിനസ്സ് പ്രമുഖരിൽ ഒരാളാകുന്നതിന് മുമ്പ് ജാക്ക് മാ ഒരു ഇംഗ്ലീഷ് അധ്യാപകനായിരുന്നു. 2020-ന്റെ അവസാനത്തിൽ ഷാങ്ഹായിൽ നടന്ന ഒരു പ്രസംഗത്തിനിടെ ചൈനീസ് റെഗുലേറ്റർമാരെ വിമർശിച്ചതിന് ശേഷം പൊതു പരിപാടികളിൽ നിന്ന് അപ്രത്യക്ഷനായിരുന്നു ജാക്ക് മാ. ചൈനീസ് സർക്കാരുമായുള്ള മായുടെ ബന്ധം വഷളായത് ബിസിനസിനെയും ബാധിച്ചു. ആ സമയത്ത്, മായുടെ ഫിൻ‌ടെക് കമ്പനിയായ ആന്റ് ഗ്രൂപ്പിന്റെ 37 ബില്യൺ ഡോളർ…

Read More

“ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ഞാൻ അവിശ്വസനീയമാംവിധം ആവേശഭരിതനാണ്. ലോകത്തിലെ ഏതൊരു വലിയ രാജ്യത്തേക്കാളും കൂടുതൽ വാഗ്ദാനങ്ങൾ ഇന്ത്യയ്ക്കുണ്ട്:” ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ടെസ്‌ല (TSLA.O) ചീഫ് എക്‌സിക്യൂട്ടീവ് എലോൺ മസ്‌ക്  പറഞ്ഞതാണിത്. പിന്നാലെ മസ്‌ക് ഒരു ഉറപ്പു കൂടി നൽകി “ടെസ്‌ല ഇന്ത്യയിൽ ഉണ്ടാകുമെന്നും അത് എത്രയും വേഗം നടക്കുമെന്നും തനിക്ക്  ഉറപ്പുണ്ട്.പിഎം മോദി ഇന്ത്യയെക്കുറിച്ച് ശരിക്കും ശ്രദ്ധിക്കുന്നു, കാരണം ഇന്ത്യയിൽ കാര്യമായ നിക്ഷേപം നടത്താൻ അദ്ദേഹം ഞങ്ങളെ പ്രേരിപ്പിക്കുന്നു, അതാണ് ഞങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നത്. അത്തരമൊരു പ്രഖ്യാപനം ഉടൻ പ്രതീക്ഷിക്കാം ” “ഇലക്‌ട്രിക് മൊബിലിറ്റിയിലും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വാണിജ്യ ബഹിരാകാശ മേഖലയിലും നിക്ഷേപം നടത്താൻ ഇന്ത്യയിലെ അവസരങ്ങൾ പര്യവേക്ഷണം ചെയ്യാൻ” മോദി മസ്‌കിനെ ക്ഷണിച്ചതായി ഇന്ത്യൻ വിദേശകാര്യ വക്താവ് പിന്നീട് ട്വീറ്റ് ചെയ്തു. അതെ. ന്യൂയോർക്കിൽ നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യയിൽ Tesla യുടെ  ഉൽപ്പാദന കേന്ദ്രം സ്ഥാപിക്കാനുള്ള പദ്ധതികളെക്കുറിച്ച് മസ്‌ക് മോദിയെ അറിയിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും…

Read More

KSUM ‘ലീപ്’ പദ്ധതിയുടെ ആദ്യ കേന്ദ്രം ഉദ്ഘാടനം 22ന് കാസര്‍കോഡ് സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററുകളെ കോ-വര്‍ക്കിംഗ് സ്പേസ് ആക്കി മാറ്റുന്നതിനുള്ള കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ലീപ് (ലോഞ്ച്, എംപവര്‍, അക്സിലറേറ്റ്, പ്രോസ്പര്‍) പദ്ധതിയുടെ ആദ്യ കേന്ദ്രം 22.06.2023ന് കാസര്‍കോഡ്  ഉദ്ഘാടനം ചെയ്യും. രാവിലെ പത്തരയ്ക്ക് അഡിഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം (ASAP) സിഎംഡി ഉഷാ ടൈറ്റസ് ആണ് ഉദ്ഘാടനം ചെയ്യുന്നത്. KSUM CEO അനൂപ് അംബിക അധ്യക്ഷനാകുന്ന ചടങ്ങില്‍ കാസര്‍കോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍, എംഎല്‍എ എന്‍ എ നെല്ലിക്കുന്ന്, ജില്ലാ കളക്ടര്‍ ഇന്‍പശേഖര്‍ കെ, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്‍റ് ഷാനവാസ് പഥൂര്‍ എന്നിവര്‍ പങ്കെടുക്കും. ഫ്രഷ് ടു ഹോം സ്ഥാപകന്‍ മാത്യു ജോസഫ്, ടെക്ജെൻഷ്യ സ്ഥാപകന്‍ ജോയ് സെബാസ്റ്റ്യന്‍, എഫ് സി റോവറിലെ ഫിറോസ്, ലൈവ് ലോ സ്ഥാപകന്‍ പി വി ദിനേശ് , എന്‍ട്രി ആപ്പ് സ്ഥാപകന്‍ മുഹമ്മദ് നിസാമുദ്ദീന്‍, അഡ്വ. ഹരീഷ് വാസുദേവന്‍ എന്നിവര്‍…

Read More

ലോകത്ത് ആഡംബര ജീവിതത്തിന് ഏറ്റവും ചെലവേറിയ നഗരമായി സിംഗപ്പൂർ. സ്വിസ് പ്രൈവറ്റ് ബാങ്ക് ജൂലിയസ് ബെയർ പുറത്തിറക്കിയ  2023-ലെ ഗ്ലോബൽ വെൽത്ത് ആൻഡ് ലൈഫ് സ്റ്റൈൽ റിപ്പോർട്ടിലാണ് മറ്റു ലോകനഗരങ്ങളെ പിന്തളളി സിംഗപ്പൂർ മുന്നിലെത്തിയത്. കഴിഞ്ഞ വർഷം അഞ്ചാം സ്ഥാനത്തും 2021ൽ ഒമ്പതാം സ്ഥാനത്തും എത്തിയ സിംഗപ്പൂർ ഇതാദ്യമാണ് ഒന്നാമതെത്തുന്നത്. ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിശീർഷ ജിഡിപിയുളള സിംഗപ്പൂരിൽ എല്ലാവരുടെയും പൊതു ജീവിതച്ചെലവ് വളരെ ഉയർന്നതാണ്. പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലുളളത് ഷാങ്ഹായിയും ഹോങ്കോങ്ങുമാണ്. ലണ്ടൻ, ന്യൂയോർക്ക്, മൊണാക്കോ, ദുബായ്, തായ്പേയ്, സാവോ പോളോ,മിയാമി എന്നിവയാണ് ആദ്യപത്തിലിടം കണ്ട മറ്റു നഗരങ്ങൾ. 18-ാം സ്ഥാനത്തുളള മുംബൈയാണ് പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ നഗരം. ലോകമെമ്പാടുമുള്ള 25 നഗരങ്ങളെ ഉൾപ്പെടുത്തിയ പട്ടികയിൽ ജോഹന്നാസ്ബർഗ് അവസാന സ്ഥാനത്താണ്. ജൂലിയസ് ബെയർ വിശകലന വിദഗ്ധരുടെ അഭിപ്രായത്തിൽ  ഹൈ ക്ലാസ് വ്യക്തികൾക്ക് താമസിക്കാനും ജോലി ചെയ്യാനും ഉള്ള ആകർഷകമായ സ്ഥലമാക്കി സിംഗപ്പൂരിനെ മാറ്റാനുള്ള ശ്രമങ്ങളിൽ സിംഗപ്പൂർ ഗവൺമെന്റ് വിജയിച്ചു.…

Read More

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരൻ എന്ന റെക്കോർഡിട്ട സയീദ് അൽമീരി വീണ്ടും ഒരു റെക്കോർഡിനുടമയായി. ഒന്നല്ല രണ്ട് ലോക റെക്കോർഡുകളാണ് ചുരുങ്ങിയ കാലയളവിൽ ഈ എമിറാത്തി പയ്യൻ നേടിയത്. ഈ മാർച്ചിൽ, 4 വർഷവും 218 ദിവസവും പ്രായമുള്ളപ്പോളാണ് ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ആദ്യ ലോക റെക്കോർഡ് സയീദ് റഷീദ് അൽമീരി നേടുന്നത്. ഇത്തവണ 4 വർഷവും 238 ദിവസവും പ്രായമുള്ളപ്പോൾ ഒരു പുസ്തക പരമ്പര പ്രസിദ്ധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിട്ടാണ് സയീദ് അൽമീരി വീണ്ടും റെക്കോർഡിട്ടത്. അഞ്ച് വയസ്സ് തികയുന്നതിന് മുമ്പ് ഈ കൊച്ചുകുട്ടി രണ്ടു ലോക റെക്കോർഡ് കൈവരിച്ചു എന്നതാണ് അൽമീരിയുടെ നേട്ടത്തെ അസാധാരണമാക്കുന്നത്. സയീദിന്റെ മൂത്ത സഹോദരി അൽദാബി ഏഴാം വയസ്സിൽ അറബിയിലും ഇംഗ്ലീഷിലും ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസാധകയായി ഗിന്നസ് ബുക്കിൽ റെക്കോർഡിട്ടിരുന്നു. സയീദിന്റെ അമ്മ പറയുന്നതനുസരിച്ച് ചെറുപ്പം മുതലേ പുസ്തകങ്ങൾ വായിക്കാൻ തൽപ്പരയായിരുന്നത്…

Read More

“എവിടെ ചെന്നാലും എപ്പോഴും ഒപ്പമുണ്ടാകും” എന്ന ഒരാളുടെ ഉറപ്പ് നമ്മിൽ തെല്ലൊന്നുമല്ല സുരക്ഷിതത്വ ബോധമുണർത്തുന്നത്. ആ ഉറപ്പ് കൊച്ചിയിൽ നിറവേറ്റുകയാണെന്ന് സാക്ഷ്യപെടുത്തുകയാണ് Reliance Jio 5G. കൊച്ചി നഗരത്തിൽ എയർപോർട്ട് മുതൽ വാട്ടർ മെട്രോ വരെ, കരയിലും ജലത്തിലും എവിടെയും കടന്നു ചെല്ലുകയാണ് Jio 5G. കൂടുതൽ ജനങ്ങൾ ഒരുമിച്ചു കൂടുകയും, വെയ്റ്റിംഗ് ടൈം ഉള്ളതുമായ കൊച്ചിയിലെ കേന്ദ്രങ്ങളിലെല്ലാം സാന്നിധ്യമറിയിച്ച ജിയോയുടെ അതിവേഗ 5G ടാറ്റ ഉപഭോഗം കഴിഞ്ഞ 6 മാസത്തിനുള്ളിൽ പതിന്മടങ്ങായി. എയർപോർട്ട്, വാട്ടർ മെട്രോ സ്റ്റേഷനുകൾ , വൈറ്റില മൊബിലിറ്റി ഹബ്, റെയിൽവേ സ്റ്റേഷനുകൾ, കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് എന്നിങ്ങനെ എല്ലാ ട്രാവൽ ഹബ്ബുകളിലും മികച്ച സേവനമാണ് ജിയോ 5G നൽകുന്നത്. ജിയോ 5G ഉപയോഗപ്പെടുത്തി വിനോദത്തിനും വിജ്ഞാനത്തിനുമായി നിരവധി സർവീസുകളാണ് ഉപഭോക്താക്കൾക്കായി ജിയോ ഒരുക്കിയിരിക്കുന്നത്. ഇപ്പോൾ കരയിലും ജലപാതകളിലും ജിയോ 5 ജി സേവനങ്ങൾ ഒരു പോലെ ആസ്വദിക്കാം. ഇന്ത്യയിലെ ആദ്യ വാട്ടർമെട്രോ സർവീസ് തുടങ്ങിയ…

Read More

യുഎസ് നിർമിത സായുധ ഡ്രോണുകൾ, പട്രോളിംഗ് വിമാനങ്ങൾ എന്നിവ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ . ജനറൽ അറ്റോമിക്സ് നിർമിച്ച 31 MQ-9B സീഗാർഡിയൻ ഡ്രോണുകൾ വാങ്ങാൻ പ്രതിരോധമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു കഴിഞ്ഞു. മൂന്ന് ബില്യൺ ഡോളർ (ഏകദേശം 25,000 കോടി രൂപ) വിലവരുന്ന ഡ്രോണുകളാണ് ഇന്ത്യവാങ്ങുന്നത്. അടുത്ത ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശനത്തിനായി തിരിക്കാനിരിക്കെയാണ് ഈ നീക്കം. 10 ‘സീ ഗാർഡിയൻ’ വേരിയൻറ് യൂണിറ്റുകൾ വീതം മൂന്നു തവണയായി വാങ്ങാനാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ അടുത്ത ആഴ്ച നടക്കുന്ന കൂടിക്കാഴ്ചയിൽ ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെക്കുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ സൂചന നൽകി. ഇന്ത്യയും യു എസ്സും തമ്മിൽ നിലവിൽ ഒന്നിലേറെ സഹകരണ കരാറുകൾ നിലവിലുണ്ട്. ആ കരാറുകൾ ശക്തിപ്പെടുത്തുകയും, പ്രതിരോധ സാമഗ്രികൾ വാങ്ങുകയും ചെയ്യുന്ന ചർച്ചകൾക്കാകും ഇന്ത്യ മുൻ‌തൂക്കം നൽകുക. പ്രതിരോധിക്കാന് ഇന്ത്യയുമായുള്ള ബന്ധം കൂടുതല് ശക്തിപ്പെടുത്താനുള്ള നീക്കമാണ് യുഎസിന്റെ ഭാഗത്ത് നിന്നുള്ളത്.…

Read More

എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ സംഭരണ ശേഷി വർധിപ്പിക്കാൻ സർക്കാർ അനുമതി കാത്തിരിക്കുകയാണ് കേരളത്തിൽനിന്നുള്ള വിലകുറഞ്ഞ ജന പ്രിയ റം ജവാന്റെ ഉത്പാദകർ. അനുമതി ലഭിച്ചാൽ ജവാൻ  മദ്യത്തിന്റെ ഉല്‍പ്പാദനം വർദ്ധിപ്പിക്കും. ഉല്‍പ്പാദന ലൈനുകളുടെ എണ്ണം നാലില്‍നിന്ന് ആറാക്കി ഉയർത്തും. ഉത്പാദനം വർധിച്ചാൽ ജവാന്റെ പ്രീമിയം ബ്രാന്റും അര ലിറ്റർ ബോട്ടിലും വിപണിയിലെത്തും. നിലവിൽ 8000 കേയ്‌സാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. ഉല്‍പ്പാദന ലൈനുകളുടെ എണ്ണം ഉയർത്തുന്നതോടെ പ്രതിദിനം 12,000 കേയ്‌സ് മദ്യം ഉത്പാദിപ്പിക്കാൻ സാധിക്കും. ഇതോടെ ഔട്ട്ലെറ്റുകളിൽ ജവാന്റെ ദൗർലഭ്യവും ഇല്ലാതാകും. ജവാന്‍ റമ്മിന്റെ ഉത്പാദകരായ ട്രാവന്‍കൂര്‍ ഷുഗര്‍ ആന്‍ഡ് കെമിക്കല്‍സ്, മദ്യം നിര്‍മ്മിക്കുന്നതിനുള്ള എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ സംഭരണം 20 ലക്ഷം ലിറ്ററില്‍ നിന്ന് 35 ലക്ഷം ലിറ്ററാക്കി ഉയര്‍ത്താന്‍ സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. സര്‍ക്കാര്‍ അനുമതി ലഭിച്ചാൽ ഉത്പാദനം വീണ്ടും വർധിപ്പിച്ചു പ്രതിദിനം 15,000 കെയ്‌സ് മദ്യം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. നിലവിലെ 8000 കേയ്‌സിനേക്കാൾ ഇരട്ടി. കൂടാതെ ഇനി…

Read More

ആധാറും പാനും ലിങ്ക് ചെയ്യാനുള്ള സമയപരിധി 2023 ജൂൺ 30 ന് അവസാനിക്കുന്നു.  2023 ജൂൺ 30 വരെ നിങ്ങളുടെ ആധാർ പൻകാർഡുമായി ലിങ്ക് ചെയ്‌തില്ലെങ്കിൽ, നിങ്ങളുടെ പാൻ പ്രവർത്തനരഹിതമാകും. തുടക്കത്തിൽ, പിഴ ഇല്ലാതെ പാൻ-ആധാർ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2022 മാർച്ച് 31 ആയിരുന്നു, ഈ സമയപരിധി പിന്നീട് 2023 മാർച്ച് 31 വരെ നീട്ടിയിരുന്നു. എന്നാൽ 1000 രൂപ പിഴ ചുമത്തിയായിരുന്നു സമയപരിധി നീട്ടിയത്, അതിപ്പോൾ വീണ്ടും ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്. 80 വയസ്സോ അതിൽ കൂടുതലോ ഉള്ള വ്യക്തികൾ, ആദായനികുതി നിയമം അനുസരിച്ചുള്ള പ്രവാസികൾ,ഇന്ത്യൻ പൗരന്മാരല്ലാത്തവർ എന്നിവരെ പാൻ-ആധാർ ലിങ്കിംഗിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആദായനികുതി വെബ്‌സൈറ്റ് അനുസരിച്ച്, രജിസ്റ്റർ ചെയ്തവർക്കും രജിസ്റ്റർ ചെയ്യാത്ത ഉപയോക്താക്കൾക്കും ഇ-ഫയലിംഗ് പോർട്ടലിൽ (www.incometax.gov.in) അവരുടെ ആധാറും പാനും ലിങ്ക് ചെയ്യാൻ കഴിയും. ആധാർ-പാൻ ലിങ്കേജിനുള്ള പേയ്മെന്റ് തുക എത്രയാണ്?ഒരു ഇ-ഫയലിംഗ് പോർട്ടലിൽ ആധാർ-പാൻ ലിങ്കിംഗ് അഭ്യർത്ഥന സമർപ്പിക്കുന്നതിന് മുമ്പ്, 1000 രൂപ ഒറ്റ ചലാനിൽ അടയ്‌ക്കേണ്ടതാണ്. പാൻ-ആധാർ എങ്ങനെ ലിങ്ക് ചെയ്യാം 2023 ജൂൺ 30 വരെ പാൻ ആധാറുമായി ലിങ്ക് ചെയ്‌തില്ലെങ്കിൽ എന്തു സംഭവിക്കും? 2023 ജൂൺ 30 വരെ നിങ്ങളുടെ ആധാർ പൻകാർഡുമായി ലിങ്ക് ചെയ്‌തില്ലെങ്കിൽ, നിങ്ങളുടെ പാൻ പ്രവർത്തനരഹിതമാകും. നികുതി റീഫണ്ട് ലഭിക്കില്ല. പാൻ പ്രവർത്തനരഹിതമായി തുടരുന്ന കാലയളവിൽ റീഫണ്ടിന്  പലിശ ലഭിക്കില്ല.ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാനാവില്ല. ആദായനികുതി നിയമം വ്യവസ്ഥ ചെയ്യുന്ന…

Read More