Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

FSTCയുമായി കൈകോർത്ത് Sarla Aviation

15 June 2026

കൊല്ലം-തേനി ദേശീയപാത, ഒന്നാം ഘട്ടത്തിന് അനുമതി

15 June 2026

സ്പേസ് എക്സ് വിപണി കുതിപ്പിൽ നേട്ടമുണ്ടാക്കി ഡൽഹിയിലെ ബിസിനസ് കുടുംബം

15 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » യുഎസ് ഡോക്ടർമാരെ നയിക്കാൻ ഇന്ത്യക്കാരൻ
Uncategorized

യുഎസ് ഡോക്ടർമാരെ നയിക്കാൻ ഇന്ത്യക്കാരൻ

അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ (AMA) പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യൻ വംശജൻ എന്ന ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബോബി മുക്കമല (Bobby Mukkamala). ഇഎൻ‌ടി ഡോക്ടറായ ബോബി മുക്കമല, എഎംഎയുടെ 180ആമത്തെ പ്രസിഡന്റാണ്.
AmalBy Amal29 June 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ (AMA) പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യൻ വംശജൻ എന്ന ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബോബി മുക്കമല (Bobby Mukkamala). ഇഎൻ‌ടി ഡോക്ടറായ ബോബി മുക്കമല, എഎംഎയുടെ 180ആമത്തെ പ്രസിഡന്റാണ്.

ഓർഗനൈസ്ഡ് മെഡിസിനിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള ബോബി എഎംഎയുടെ സബ്സ്റ്റൻസ് യൂസ്, പെയിൻ കെയർ ടാസ്ക് ഫോഴ്സ് അധ്യക്ഷനുമാണ്. സംഘടനയുടെ 178 വർഷം നീണ്ട ചരിത്രത്തിലെ ആദ്യ ഇന്ത്യൻ വംശജനായ പ്രസിഡന്റാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ബോബി പറഞ്ഞു. തീർത്തും വികാരനിർഭരവും അത്ഭുതപ്പെടുത്തുന്നതുമായ നിമിഷമാണിത്. യുഎസ്സിൽ മെച്ചപ്പെട്ടതും കൂടുതൽ നീതിയുക്തവുമായ ആരോഗ്യ സംവിധാനത്തിനായി പ്രവർത്തിക്കും-അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം നവംബറിൽ ബ്രെയിൻ ട്യൂമർ കണ്ടെത്തിയതിനെ തുടർന്ന് ബോബി ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. തലച്ചോറിന്റെ ഇടതുവശത്ത് 8 സെന്റീമീറ്റർ നീളമുള്ള ടെമ്പറൽ ലോബ് ട്യൂമറാണ് നീക്കം ചെയ്തത്. ബ്രെയിൻ ട്യൂമറിനു ശേഷം അതിൽ നിന്നും ഇത്തരത്തിലുള്ള തിരിച്ചുവരവും സ്ഥാനലബ്ധിയും പ്രതീക്ഷിച്ചിരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.

1970കളിൽ ആന്ധ്രയിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഡോക്ടർ ദമ്പതികളുടെ മകനായാണ് ബോബി ജനിച്ചത്. മാതാപിതാക്കളുടെ പാത പിന്തുടർന്ന് മെഡിസിൻ രംഗത്തേക്കെത്തി. മിഷിഗൺ യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം ചിക്കാഗോ ലയോള യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലാണ് റെസിഡൻസി പൂർത്തിയാക്കിയത്. ബോബി 2012ൽ മിഷിഗൺ സർവകലാശാലയിൽ എൻഡോവ്ഡ് ഹെൽത്ത് പ്രൊഫഷൻസ് സ്കോളർഷിപ്പ് സ്ഥാപിച്ചിരുന്നു. 2014ൽ മിഷിഗണിലെ ഫ്ലിന്റ് വാട്ടർ ക്രൈസിസ് നേരിടുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. സേവനപാതയിലെ മികവിന് എഎംഎ ഫൗണ്ടേഷന്റെ “എക്‌സലൻസ് ഇൻ മെഡിസിൻ” ലീഡർഷിപ്പ് അവാർഡും ബോബിയെ തേടിയെത്തി.

2009ലാണ് ബോബി എഎംഎ കൗൺസിൽ ഓൺ സയൻസ് ആൻഡ് പബ്ലിക് ഹെൽത്തിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. 2017ലും 2021ലും അദ്ദേഹം എഎംഎ ബോർഡ് ഓഫ് ട്രസ്റ്റീസിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 2011 മുതൽ മിഷിഗൺ സ്റ്റേറ്റ് മെഡിക്കൽ സൊസൈറ്റി ബോർഡ് ഓഫ് ഡയറക്ടർ അംഗമായും, രണ്ട് വർഷം ബോർഡ് ചെയർമാനായും, പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ജെനസി കൗണ്ടി മെഡിക്കൽ സൊസൈറ്റി (GCMS) മുൻ പ്രസിഡന്റ് കൂടിയായ ബോബി നിലവിൽ ജിസിഎംഎസ് ഡയറക്ടർ ബോർഡിലും സേവനമനുഷ്ഠിക്കുന്നു.

Dr. Bobby Mukkamala makes history as the first Indian-origin president of the American Medical Association (AMA). Learn about his personal journey and lifelong commitment to medicine

Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
Amal

Related Posts

ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്

11 June 2026

ബ്രഹ്മപുരത്ത് തെരുവ് നായകൾക്ക് ഷെൽട്ടറുകൾ സ്ഥാപിക്കും

7 February 2026

മലയാളി സ്റ്റാർട്ടപ്പിന് ദേശീയ പേറ്റന്റ്

6 January 2026

റഷ്യൻ തൊഴിലാളി ക്ഷാമം പരിഹരിക്കാൻ ഇന്ത്യൻ തൊഴിലാളികൾ

30 December 2025
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • FSTCയുമായി കൈകോർത്ത് Sarla Aviation
  • കൊല്ലം-തേനി ദേശീയപാത, ഒന്നാം ഘട്ടത്തിന് അനുമതി
  • സ്പേസ് എക്സ് വിപണി കുതിപ്പിൽ നേട്ടമുണ്ടാക്കി ഡൽഹിയിലെ ബിസിനസ് കുടുംബം
  • റഫാലിൽ ‘മേക്ക് ഇൻ ഇന്ത്യ’ ഉറപ്പാക്കും
  • ആഗോള പേറ്റന്റ് പട്ടികയിൽ ചരിത്രം കുറിച്ച് ജിയോ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • FSTCയുമായി കൈകോർത്ത് Sarla Aviation
  • കൊല്ലം-തേനി ദേശീയപാത, ഒന്നാം ഘട്ടത്തിന് അനുമതി
  • സ്പേസ് എക്സ് വിപണി കുതിപ്പിൽ നേട്ടമുണ്ടാക്കി ഡൽഹിയിലെ ബിസിനസ് കുടുംബം
  • റഫാലിൽ ‘മേക്ക് ഇൻ ഇന്ത്യ’ ഉറപ്പാക്കും
  • ആഗോള പേറ്റന്റ് പട്ടികയിൽ ചരിത്രം കുറിച്ച് ജിയോ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil