Author: News Desk
പരിഷ്കരിച്ചു പ്രഖ്യാപിച്ച ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ (NEP) വിദ്യാർത്ഥികൾക്ക് പഠനാനുഭവം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കാര്യമായ മാറ്റങ്ങൾ അവതരിപ്പിച്ചു കേന്ദ്രം. സിബിഎസ്ഇ 11,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി വർഷത്തിൽ രണ്ടുതവണ ബോർഡ് പരീക്ഷകൾ നടത്താനുള്ള തീരുമാനമാണ് പ്രധാന മാറ്റങ്ങളിലൊന്ന് ബോർഡ് പരീക്ഷകൾ, ഭാഷാ പ്രാവീണ്യം, കഴിവ് അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലുകൾ, വിഷയങ്ങളുടെ വഴക്കം, മൊത്തത്തിലുള്ള പാഠ്യപദ്ധതി ചട്ടക്കൂട് എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ NEP പ്രഖ്യാപനം അവതരിപ്പിച്ച പരിവർത്തനപരമായ മാറ്റങ്ങൾ ഇന്ത്യയിലെ 11,12 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ യാത്രയെ പുനർനിർവചിക്കാൻ തയ്യാറാണ്. സമഗ്രമായ വികസനം, സാംസ്കാരിക സമ്പുഷ്ടീകരണം, വ്യക്തിഗതമാക്കിയ പഠനാനുഭവങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ദേശീയ വിദ്യാഭ്യാസ നയം കൂടുതൽ ചലനാത്മകവും ശാക്തീകരിക്കുന്നതുമായ വിദ്യാഭ്യാസ സമ്പ്രദായത്തിന് വഴിയൊരുക്കുന്നു. മാതൃക മാറുന്നതിനനുസരിച്ച്, വർദ്ധിച്ച അവസരങ്ങൾ, കുറഞ്ഞ സമ്മർദ്ദങ്ങൾ, പഠനത്തിനും മൂല്യനിർണ്ണയത്തിനും കൂടുതൽ സമഗ്രമായ സമീപനം എന്നിവയിൽ നിന്ന് വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനം ലഭിക്കും. ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടു തവണ വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കും രണ്ടു…
ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ബഹിരാകാശ പേടകമായ ചന്ദ്രയാൻ -3 വിജയകരമായി നിലത്തിറക്കിയത് ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളുടെ തുടക്കം മാത്രമാണ്. വരും മാസങ്ങളിൽ മറ്റു ചില വമ്പൻ ദൗത്യങ്ങൾക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ സുവർണ്ണ കാലഘട്ടം ആരംഭിച്ചുകഴിഞ്ഞു .ഇനി കൈയെത്തും ദൂരത്തു വരാനിരിക്കുന്നത് സൂര്യനിലേക്കുള്ള ആദിത്യ-എൽ1, ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗൻയാൻ എന്നിവയാണ്. ചന്ദ്രയാൻ 3 ദൗത്യം ബഹിരാകാശ ഏജൻസിക്ക് കൂടുതൽ ബഹിരാകാശത്തെ പര്യവേക്ഷണം ചെയ്യാനുള്ള ആത്മവിശ്വാസം നൽകുമെന്നും അടുത്ത മൂന്ന് മാസത്തേക്ക് ഇസ്രോയുടെ കൈ നിറയെ ദൗത്യങ്ങളുണ്ടാകുമെന്നും ISRO ചെയർമാൻ എസ് സോമനാഥ് കഴിഞ്ഞ ദിവസത്തെ ചന്ദ്രയാൻ വിജയത്തിന് ശേഷം സൂചിപ്പിച്ചിരുന്നു. “ചന്ദ്രനിൽ പോയി സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നത് കഠിനമായ ദൗത്യമാണ്. ഏതൊരു രാജ്യത്തിനും, അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പോലും, ഇത് നേടുന്നത് വളരെ ബുദ്ധിമുട്ടാണ്, പക്ഷേ ഞങ്ങൾ ഇത് രണ്ട് ദൗത്യങ്ങളിലൂടെ ചെയ്തു. ആദ്യ ദൗത്യത്തിന് ഒരു ചെറിയ…
തന്റെ കുഞ്ഞു ആദ്യമായി നടക്കുന്നത് വെബ്കാമിലൂടെ കാണുന്ന ഒരമ്മയുടെ അവസ്ഥയായിരുന്നു അപ്പോൾ ഭൂമിയിൽ ISRO യിലെ ശാസ്ത്രജ്ഞർക്ക്. ഇന്ത്യ ചന്ദ്രനിൽ നടന്നിരിക്കുന്നു. വിക്രം ലാൻഡറിൽ നിന്ന് പുറത്തിറങ്ങിയ പ്രഗ്യാൻ റോവർ മൂൺവാക്ക് നടത്തിയിരിക്കുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരവും ചരിത്രപരവുമായ സോഫ്റ്റ് വിക്ഷേപണത്തിന് ശേഷം ചന്ദ്രയാൻ 3 ന്റെ ആദ്യ നീക്കത്തിൽ റോവർ പ്രവർത്തനക്ഷമമായെന്നു ISRO ട്വീറ്റ് ചെയ്തു. “Made in India, Made for the Moon, The Ch-3 Rover ramped down from the Lander and India took a walk on the moon!” ബുധനാഴ്ച വൈകീട്ട് 6.04-ന് വിജയകരമായി ലാൻഡിംഗിന് ശേഷം ചന്ദ്രയാൻ 3 ചന്ദ്രന്റെ പൊടിപടലങ്ങൾ അടങ്ങുന്നത് കാത്തിരുന്നു. പിനീട് വിക്രം ലാൻഡറിന്റെ വയറ്റിൽ ഘടിപ്പിച്ച പ്രഗ്യാൻ റോവറിന്റെ പ്രവർത്തനം ആരംഭിച്ചു, റോവർ പുറത്തുവന്നു. ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ ചെയർമാൻ പവൻ കെ ഗോയങ്കയാണ് വിക്രമിൽ നിന്ന്…
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിൽ -RRVL -ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി -QIA- 8,278 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ നിക്ഷേപം റിലയൻസ് റീട്ടെയിലിന്റെ ന്റെ പ്രീ-മണി ഓഹരി മൂല്യം ₹ 8.278 ലക്ഷം കോടിയാക്കി. ഈ നിക്ഷേപത്തിലൂടെ ആർആർവിഎല്ലിന്റെ 0.99% ഓഹരികൾ ക്യുഐഎയുടെ സ്വന്തമാകും. • ഈ ഇടപാടിലൂടെ മൊത്തം ഓഹരി മൂല്യം പ്രകാരം രാജ്യത്തെ മികച്ച നാല് കമ്പനികളിൽ ഒന്നാകും RRVL • ഇന്ത്യയുടെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയിൽ കൂടുതൽ നിക്ഷേപം നടത്താൻ ഖത്തറി ഫണ്ട് ശ്രമിക്കുന്നതിനിടെയാണ് QIA യുടെ നിക്ഷേപം വിവിധ ആഗോള നിക്ഷേപകരിൽ നിന്ന് 2020-ൽ ആർആർവിഎൽ നടത്തിയ ഫണ്ട് സമാഹരണം മൊത്തം 47,265 കോടി രൂപയായിരുന്നു. റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിന്റെ നിക്ഷേപകരായി ക്യുഐഎയെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് ഡയറക്ടർ ഇഷ മുകേഷ് അംബാനി പറഞ്ഞു. “ക്യുഐഎയുടെ നിക്ഷേപം ഇന്ത്യൻ…
ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം വിജയകരമായി ഇറങ്ങി, ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയ ദൗത്യത്തിൽ ISRO ക്കൊപ്പം കൈകോർത്തു അഭിമാനമായ ഇന്ത്യൻ സ്വകാര്യമേഖല കമ്പനികൾ ഇവയാണ്, ലാർസൻ ആൻഡ് ടൂർബോയുടെ എയ്‌റോസ്‌പേസ് വിംഗ്, മിശ്ര ധാതു നിഗം, ഭാരത് ഹെവി ഇലക്ട്രിക്കൽസ്, എംടിഎആർ ടെക്‌നോളജീസ്, ഗോദ്‌റെജ് എയ്‌റോസ്‌പേസ്, അങ്കിത് എയ്‌റോസ്‌പേസ്, വാൾചന്ദ്‌നഗർ ഇൻഡസ്‌ട്രീസ് . ഈ സ്വകാര്യമേഖലാ കമ്പനികൾ ദൗത്യത്തിനുള്ള ഘടകങ്ങളും സാമഗ്രികളും വിതരണം ചെയ്യുന്നതിൽ നിർണായക പങ്കുവഹിച്ചു.ലാർസൻ ആൻഡ് ടൂർബോയുടെ (എൽ ആൻഡ് ടി) എയ്‌റോസ്‌പേസ് വിംഗാണ് ചന്ദ്രയാൻ 3 ന്റെ വിക്ഷേപണ വാഹനത്തിനുള്ള നിർണായക ഘടകങ്ങൾ വിതരണം ചെയ്യുന്നതിൽ പ്രധാന പങ്ക് വഹിച്ചത്. മുംബൈ ആസ്ഥാനമായുള്ള കമ്പനി ഇന്ത്യയുടെ ബഹിരാകാശ ഏജൻസിക്ക് അതായത് ഹെഡ്-എൻഡ് സെഗ്‌മെന്റ്, മിഡിൽ സെഗ്‌മെന്റ്, നോസൽ ബക്കറ്റ് ഫ്ലേഞ്ച് എന്നീ നിർണായക ബൂസ്റ്റർ സെഗ്‌മെന്റുകൾ നൽകി. ബഹിരാകാശ ദൗത്യങ്ങളുടെ വിജയകരമായ വിക്ഷേപണത്തിനായി ഇഷ്‌ടാനുസൃതമായി നിർമ്മിച്ച പ്രൊപ്പല്ലന്റ് പ്ലാന്റ്,…
KTDC ക്കെന്താ തിരുവനന്തപുരം ടെക്‌നോ പാർക്കിലെ ടെക്കികൾക്കിടയിൽ കാര്യം എന്നല്ലേ. കാര്യമുണ്ട് കേട്ടോ. ടെക്കികളെ തങ്ങളുടെ സുന്ദര ടൂറിസം ഡെസ്റ്റിനേഷനുകളിലേക്ക് അവർ കൊണ്ട് പോകും. ആതിഥേയ മര്യാദ കൊണ്ട് വീർപ്പു മുട്ടിക്കും. പകരം ടെക്കികൾ തങ്ങളുടെ ഐ ടി ജോലി അവിടെയും ചെയ്തുകൊള്ളണം എന്ന് മാത്രം. അതാണ് KTDC യും ടെക്‌നോപാർക്കും ചേർന്ന് വിഭാവനം ചെയ്യുന്ന വർക്കേഷൻ പദ്ധതി. ഐ.ടി- ഐ.ടി. അനുബന്ധ മേഖലകളില്‍ ജോലിയെടുക്കുന്നവര്‍ക്കായി ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ വര്‍ക്കേഷന്‍ പദ്ധതിക്കായി കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷനും ടെക്നോപാര്‍ക്കും തയ്യാറെടുക്കുന്നു. അവധിക്കാല ആഘോഷങ്ങളെ തൊഴിലിടവുമായി സംയോജിപ്പിക്കുന്ന നൂതന പദ്ധതി കേരളത്തില്‍ പ്രാബല്യത്തിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനുള്ള ധാരണാപത്രം കെടിഡിസിയും ടെക്നോപാര്‍ക്കും കൈമാറി. ഇതോടൊപ്പം വിനോദസഞ്ചാരികൾക്കായി കെടിഡിസി തയ്യാറാക്കിയ പ്രത്യേക പാക്കേജുകളായ ‘അബ്സല്യൂട്ട് കേരള’യുടേയും, കെടിഡിസിയുടെ പാക്കേജുകളും ഹോട്ടലുകളില്‍ മുറികളും ബുക്കു ചെയ്യുന്നതിനായി ഏർപ്പെടുത്തിയ 18004250123 എന്ന ടോൾ ഫ്രീ നമ്പറിന്റെ പ്രവര്‍ത്തനോദ്ഘാടനവും പൊതുമരാമത്ത്, ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു.…
വെറും 11 ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ഞൂറുകോടി ക്ലബ്ബിൽ കയറി രജനീകാന്തിന്റെ ജയിലര്‍. ആഗോളതലത്തില്‍ സിനിമ നേടിയ കളക്ഷന്നാണ് 500 കോടി കടന്നത്. റിലീസ് ചെയ്ത് 11 ദിവസങ്ങള്‍ പിന്നിടുമ്പോഴും തീയേറ്ററുകളിൽ ജയിലറിന് നല്ല തിരക്കാണ്. ‘2.0’, ‘പൊന്നിയിന്‍ സെല്‍വന്‍’ എന്നിവയ്ക്ക് ശേഷം 500 കോടി ക്ലബ്ബില്‍ ചേരുന്ന മൂന്നാമത്തെ തമിഴ് ചിത്രമായി ‘ജയിലര്‍’ മാറി. 500 കോടി ക്ലബില്‍ അതിവേഗമെത്തുന്ന രണ്ടാമത്തെ ചിത്രമാണ് സൂപ്പര്‍സ്റ്റാറിന്റെ ജയിലര്‍. നേരത്തെ 2.0 കേവലം ഏഴുദിവസം കൊണ്ട് ഈ നേട്ടം കൈവരിച്ചിരുന്നു. ജയിലര്‍ ഈ നേട്ടത്തിലേക്ക് എത്തുന്നതിനായി 10 ദിവസമെടുത്തു. ജയിലർ ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. സിനിമയുടെ ഇന്ത്യയിലുടനീളമുള്ള മൊത്തം വരുമാനം 262.15 കോടിയാണ്. ഇന്ത്യക്ക് പുറത്ത് ‘ജയിലര്‍’ 166.31 കോടിക്ക് തുല്യമായ 20 ദശലക്ഷം ഡോളറിന്റെ വരുമാനമാണ് നേടിയതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് വിജയ് ചിത്രമായ ‘ബീസ്റ്റിന്റെ’ ലോകമെമ്പാടുമുള്ള 153.64 കോടി രൂപ എന്ന റെക്കാര്‍ഡിനെയാണ്…
മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ X-ൽ വാർത്തകൾ നേരിട്ട് പ്രസിദ്ധീകരിച്ച് ഉയർന്ന വരുമാനവും എഴുതാനുള്ള കൂടുതൽ സ്വാതന്ത്ര്യവും നേടാൻ മാധ്യമപ്രവർത്തകരോട് അഭ്യർത്ഥിച്ചു ഇലോൺ മസ്‌ക് . വിവരങ്ങൾ നേരിട്ട് പ്രസിദ്ധീകരിക്കാൻ എക്‌സ് മാധ്യമപ്രവർത്തകർ തിരഞ്ഞെടുക്കുവാനായി പുതിയ സംവിധാനങ്ങൾ പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരുമെന്നും മസ്ക്ക് ചൂണ്ടിക്കാട്ടി. ‘‘നിങ്ങൾ എഴുതാൻ കൂടുതൽ സ്വാതന്ത്ര്യവും ഉയർന്ന വരുമാനവും ആഗ്രഹിക്കുന്ന ഒരു മാധ്യമപ്രവർത്തകനാണെങ്കിൽ, ഈ പ്ലാറ്റ്‌ഫോമിൽ നേരിട്ട് പ്രസിദ്ധീകരിക്കുക’’ – ഇലോൺ മസ്‌ക് എക്‌സിൽ പോസ്റ്റ് ചെയ്തു.പ്ലാറ്റ്‌ഫോമിലെ മാധ്യമ പ്രസാധകരുടെ ലേഖനങ്ങൾ ഉപഭോക്താക്കളെ നേരിട്ട് വായിക്കാൻ അനുവദിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ച് മസ്‌ക് നേരത്തെ സംസാരിച്ചിരുന്നു. ഉപയോക്താക്കളിൽ നിന്നും ഓരോ ലേഖനത്തിന്റെയും അടിസ്ഥാനത്തിൽ നിരക്ക് ഈടാക്കുമെന്നും പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷന് സൈൻ അപ്പ് ചെയ്‌തില്ലെങ്കിൽ കൂടുതൽ പണം നൽകേണ്ടിവരുമെന്നും ഇലോൺ മസ്‌ക് നേരത്തെ വെളിപ്പെടുത്തിയിരുന്നു “അതിനുള്ള സംവിധാനം അടുത്ത മാസം പുറത്തിറങ്ങും, ഈ പ്ലാറ്റ്‌ഫോം മാധ്യമ പ്രസാധകരെ ഒരു ക്ലിക്കിലൂടെ ഓരോ ലേഖനത്തിനും ഉപയോക്താക്കൾക്ക് നിരക്ക് ഈടാക്കാൻ അനുവദിക്കും. ഇത് പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷനായി…
ന്യൂയോർക്ക് കേന്ദ്രീകരിച്ച സ്റ്റാർട്ടപ്പ് Somatic ന്റെ പുതിയ കണ്ടുപിടിത്തം തീർത്തും വ്യത്യസ്തമാണ്. AI നിയന്ത്രണത്തോടെ പ്രവർത്തിക്കുന്ന വാണിജ്യ വിശ്രമമുറി ക്ലീനിംഗ് റോബോട്ടാണ് അത്. ഏവരും ബുദ്ധിമുട്ടുള്ളതും, മനം മടുപ്പിക്കുന്നതുമായി കരുതുന്ന ബാത്റൂം ക്ലീനിങ് വളരെ ഭംഗിയായി വിർച്യുൽ റിയാലിറ്റിയിലൂടെ പരിശീലനം നൽകിക്കൊണ്ടിരിക്കുന്ന, ഇപ്പോൾ പരീക്ഷണഘട്ടത്തിലുള്ള , ഈ റോബോട്ട് ചെയ്യും.വർഷങ്ങളോളം തന്റെ മുത്തച്ഛന്റെ റെസ്റ്റോറന്റിൽ ജോലിചെയ്തതിൽ നിന്നും ലഭിച്ച ആശയമാണീ ക്ലീനിങ് റോബോട്ട് എന്ന് Somatic സിഇഒ മൈക്കൽ ലെവി ഒരു മടിയും കൂടാതെ പറയുന്നു. ബാത്ത്‌റൂമിന്റെ VR സിമുലേഷൻ ഉപയോഗിച്ച്, രാസവസ്തുക്കൾ, വാക്വം, ബ്ലോ-ഡ്രൈ എന്നിവ എവിടെ സ്‌പ്രേ ചെയ്യണമെന്നും തുടച്ചുനീക്കണമെന്നും റോബോട്ടിന് നിർദേശം നൽകാൻ അണിയറയിൽ ടീം ഉണ്ട്. ഇത് പൂർണവിജയമായിക്കഴിഞ്ഞാൽ റോബോട്ട് ചുറ്റും നാവിഗേറ്റ് ചെയ്യാൻ ലിഡാർ ഉൾപ്പെടെയുള്ള വിവിധ സെൻസറുകൾ ഉപയോഗിക്കുന്ന തലത്തിലേക്കെത്തും. റോബോട്ട് ഒരു വിശ്രമമുറി വൃത്തിയാക്കും, തുടർന്ന് റീചാർജ് ചെയ്യാനും ആവശ്യാനുസരണം രാസവസ്തുക്കൾ നിറയ്ക്കാനും പോകും. എല്ലാം സ്വയം ചെയ്തുകൊള്ളും സെൻസറുകൾ…
ഇന്ത്യയുടെ അഭിമാനം ചന്ദ്രനെക്കാളുയരത്തിൽ എത്തിയ നിമിഷങ്ങളായിരുന്നു ചന്ദ്രനിൽ ചന്ദ്രയാൻ 3 മുത്തമിട്ടപ്പോൾ. മറ്റേതൊരു ലോക രാജ്യത്തോടും കിടപിടിക്കാൻ തങ്ങൾക്കാകുമെന്നു ഇന്ത്യ ബഹിരാകാശത്തു കാട്ടിക്കൊടുത്ത നിമിഷങ്ങളായി അത്. ഏകദേശം 2 മീറ്റർ ഉയരവും 1,700 കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള ചന്ദ്രയാൻ-3 ലാൻഡർ കൃത്യ സമയത്തുതന്നെ ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്തു റോവറിനെ സ്വതന്ത്രമാക്കി. ആഗസ്റ്റ് 23 ന് വൈകുന്നേരം 17:47 ന് ലാൻഡിംഗ് നടപടിക്രമങ്ങൾ ആരംഭിക്കുമ്പോൾ, ചന്ദ്രയാൻ 3 ഭൂമിക്ക് ഏതാണ്ട് ലംബമായി ഏകദേശം 90 ഡിഗ്രി കോണിലെത്തിയിരുന്നു. ചന്ദ്രന്റെ തെക്ക് ഭാഗത്തെ ലക്ഷ്യം വച്ചുകൊണ്ട് ചന്ദ്രയാൻ-3, വരാനിരിക്കുന്ന ചാന്ദ്ര ദൗത്യങ്ങൾക്ക് വേണ്ട അടിസ്ഥാനം ഒരുക്കും. ഇന്ത്യയുടെ ഒരു സുസ്ഥിര ചാന്ദ്ര ഔട്ട്‌പോസ്റ്റിനുള്ള ഓക്സിജൻ, ഇന്ധനം, ജലം എന്നിവയുടെ സുപ്രധാന സ്രോതസ്സുകളെ ഐന്റിഫൈ ചെയ്യും. ഭൂമിയിലെ 14 ദിനങ്ങൾക്ക് സമാനമായ ഒരു ചന്ദ്ര ദിനം മൊത്തം പരീക്ഷണങ്ങൾ തുടരും. ഈ സമയത്ത് അത് ചന്ദ്രോപരിതലത്തിലെ ഒരു സ്പെക്ട്രോമീറ്റർ ഉപയോഗിച്ച് ധാതു ഘടന വിശകലനം ചെയ്യും.…