Author: News Desk
“തെക്കൻ കേരളം ഇത്തവണ ചോദിച്ചത് അത്തമൊരുക്കാൻ ഒരല്പം പൂവായിരുന്നു. എന്നാൽ കാട്ടാക്കട മണ്ഡലം നൽകിയത് ഒരു പൂക്കാലവും” പൂ വാങ്ങുവാനായി തമിഴ് നാടിനെ ആശ്രയിക്കുക എന്ന പതിവ് രീതിക്കു കേരളത്തിലെ പലയിടങ്ങളിലും പരിഹാരമായി കഴിഞ്ഞ ഓണത്തിന് പൂപ്പാടങ്ങൾ ഒരുങ്ങിയതിനു ഒപ്പം ഇവിടെയും കാട്ടാക്കടയിലും കാട്ടാൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഒരു ശ്രമം നടത്തിയിരുന്നു. അന്നത്തെ വിജയം ഇത്തവണത്തെ ഓണത്തിലെ വമ്പൻ വിജയമായി മാറിയപ്പോൾ കാട്ടാൽ എന്ന സംരംഭക ബ്രാൻഡിനായി അതിന്റെ ക്രെഡിറ്റ്. ഇന്നിതാ കാട്ടാക്കട മണ്ഡലത്തിലാകെ 50 ഏക്കറിൽ പൂകൃഷിയുണ്ട്. പരമാവധി ഇടങ്ങൾ പൂപ്പാടങ്ങളും പച്ചക്കറി പ്പാടങ്ങളാക്കാനൊരുങ്ങുകയാണ് ഗ്രാമ പഞ്ചായത്തുകളും കൃഷി ഓഫീസുകളും .കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും കൃഷിവകുപ്പിന്റെ യും ഒത്തൊരുമയുടെ വിജയം തന്നെയാണിത്. ഇപ്പോൾ കാട്ടാക്കടമണ്ഡലത്തിൽ സംഭവിക്കുന്നതിതാണ്. കാട്ടാക്കട മണ്ഡലത്തിൽ പള്ളിച്ചലിലെ കൊറണ്ടി വിളയിലാണ് ഏറ്റവും വലിയ പൂകൃഷിപാടം.അത്കഴിഞ്ഞാൽ വിളപ്പിലിലെ കടമ്പു എസ്റ്റേറ്റിലെ 5 ഏക്കറിലാണ് ഏറ്റവും വലിയ പൂകൃഷി നടക്കുന്നത്. നേമം ബ്ലോക്ക് നേതൃത്വത്തിൽ…
നിർമാണം പൂർത്തിയാകുമ്പോൾ ഈ പരമ്പരാഗത ശൈലിയിലെ നിർമിതി അബുദാബിയിലെ മരുഭൂമിയിൽ വളരെ ദൂരെ നിന്നും പോലും വീക്ഷിക്കാനാകുക മണലിൽ വിരിഞ്ഞു വിടർന്നു നിൽക്കുന്ന ഒരു കൂറ്റൻ താമര പോലെ. ഇത്തരം ശില്പ ചാതുര്യമുള്ള മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ഹിന്ദു ശിലാക്ഷേത്രം അബുദാബിയിൽ ഉയരുകയാണ്. ഇതാണ് BAPS ഹിന്ദു മന്ദിർ, പിങ്ക് മണൽക്കല്ലും വെളുത്ത മാർബിളും കൊണ്ട് നിർമ്മിച്ച ചരിത്രപരമായ ക്ഷേത്രം, ദുബായ്-അബുദാബി ഹൈവേയിൽ അബു മുറൈഖ പ്രദേശത്ത് ഉയരുന്നു. BAPS സ്വാമിനാരായണൻ സൻസ്തയാണ് ക്ഷേത്രത്തിന്റെ നിർമാണം നടത്തുന്നത്. പുരാതന ഹിന്ദു ‘ശിൽപ ശാസ്ത്രങ്ങൾ’ അനുസരിച്ചാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. 1,000 വർഷത്തിലേറെ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്ന ക്ഷേത്രം 27 ഏക്കർ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഇതിന് ഏഴ് ശിഖരങ്ങൾ ഉണ്ടായിരിക്കും. കൈകൊണ്ട് കൊത്തിയ അത്ഭുതകരമായ ശിൽപങ്ങൾ ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തെയും സംസ്‌കാരത്തെയും പ്രതിഫലിപ്പിക്കുന്നു, കൂടാതെ ഒട്ടകങ്ങൾ പോലുള്ള അറബ് ചിഹ്നങ്ങളും ഉൾപ്പെടുന്നു. ഇന്ത്യൻ ഇതിഹാസങ്ങളായ രാമായണം, മഹാഭാരതം, ഹൈന്ദവ ഗ്രന്ഥങ്ങളിൽ നിന്നും പുരാണങ്ങളിൽ നിന്നുമുള്ള…
“വിദ്യാഭ്യാസമുള്ള, കാര്യങ്ങൾ മനസ്സിലാക്കുന്ന ഒരാളെ വോട്ട് ചെയ്തു തിരഞ്ഞെടുക്കുക. പേര് മാറ്റാൻ മാത്രം അറിയാവുന്ന ഒരാളെ തിരഞ്ഞെടുക്കരുത്. നിങ്ങളുടെ തീരുമാനം ശരിയായി എടുക്കുക. ” വിദ്യാർത്ഥികളോട് ഓൺലൈൻ അധ്യാപനത്തിനിടെ ഇത്തരത്തിൽ അഭ്യർത്ഥിച്ച് വിവാദമുണ്ടാക്കിയ അധ്യാപകനായ കരൺ സാങ്‌വാനെ പുറത്താക്കിയതിന് പക്ഷെ ഇപ്പോൾ എഡ്‌ടെക് പ്ലാറ്റ്‌ഫോം അൺഅക്കാഡമി -Unacademy- സോഷ്യൽ മീഡിയയിൽ തിരിച്ചടി നേരിടുന്നു. പ്രതിപക്ഷം കോൺഗ്രെസും ആം ആദ്മി പാർട്ടിയും ഒക്കെ അൺഅക്കാഡമി ക്കെതിരെ വിമർശനവുമായി രംഗത്തെത്തി. എങ്ങിനെ വിവാദമായി എക്‌സിൽ ഇപ്പോൾ വൈറലായ ഒരു വീഡിയോയിൽ, നല്ല വിദ്യാഭ്യാസമുള്ള രാഷ്ട്രീയക്കാരെ തിരഞ്ഞെടുക്കാൻ സാങ്‌വാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിരുന്നു. ബ്രിട്ടീഷ് കാലത്തെ ഐപിസി, സിആർപിസി, ഇന്ത്യൻ എവിഡൻസ് ആക്റ്റ് എന്നിവയ്ക്ക് പകരമായി ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ അടുത്തിടെ ലോക്‌സഭയിൽ അവതരിപ്പിച്ച ബില്ലുകളെ കുറിച്ച് അധ്യാപകൻ ചർച്ച ചെയ്യുകയായിരുന്നു. സാങ്‌വാൻ അധ്യാപനത്തിനിടെ നിരക്ഷരരായ രാഷ്ട്രീയക്കാർ ആരാണെന്നതിനു പേരുകളൊന്നും ചൂണ്ടികാട്ടിയിരുന്നില്ലെങ്കിലും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സോഷ്യൽ മീഡിയ എക്‌സിലെ ചില പരാമർശങ്ങൾ വിവാദങ്ങൾ ആളിക്കത്തിക്കുകയായിരുന്നു. പ്രധാനമന്ത്രി…
ational Payments Corporation of India യുടെ ഇന്റർനാഷണൽ ഘടകമായ NIPL അടുത്തിടെ ജർമനിയിൽ UPI സേവനങ്ങൾ അവതരിപ്പിച്ചിരുന്നു. എന്നാലതൊന്നു പരീക്ഷിച്ചിട്ടു തന്നെ കാര്യമെന്ന് ജർമൻ ഡിജിറ്റൽ ആൻഡ് ട്രാൻസ്‌പോർട്ട് മന്ത്രി വോൾക്കർ വിസ്സിംഗ്. അങ്ങനെ ജി20 ഡിജിറ്റൽ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനായി ബംഗളൂരുവില്‍ എത്തിയ വോള്‍ക്കര്‍ വിസ്സിംഗ് അക്കാര്യം പരീക്ഷിച്ചറിയാൻ തീരുമാനിച്ചു. എംബസി ഉദ്യോഗസ്ഥർക്കൊപ്പം നേരെ നഗരത്തിലെ ഒരു ചന്തയിലേക്ക്. അവിടെ നിന്നും വലിയ കൗതുകത്തോടെയാണ് യുപിഐ ഉപയോഗിച്ച് ചന്തയിൽ നിന്ന് വോള്‍ക്കര്‍ പച്ചക്കറി വാങ്ങിയത്. ഇന്ത്യയുടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിനെ ഇന്ത്യയുടെ വിജയഗാഥകളിൽ ഒന്നായി ഇന്ത്യയിലെ ജർമ്മൻ എംബസി ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെ പുകഴ്ത്തുകയും ചെയ്തു. വോൾക്കർ വിസ്സിംഗ് പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിന്റെയും പേയ്‌മെന്റുകൾക്കായി യുപിഐ ഉപയോഗിക്കുന്നതിന്റെയും വീഡിയോകളും ചിത്രങ്ങളും ജര്‍മ്മൻ എംബസി പങ്കുവെച്ചു. ഇന്ത്യയുടെ നേട്ടങ്ങളുടെ ഒരു ഉദാഹരണം രാജ്യത്തിന്‍റെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറാണ് എന്ന് കുറിച്ച് കൊണ്ടാണ് ജര്‍മ്മൻ എംബസി ചിത്രങ്ങള്‍ പങ്കുവെച്ചത്. ഡിജിറ്റൽ, ഗതാഗത മന്ത്രി…
ചാന്ദ്രദൗത്യത്തിൽ റഷ്യക്ക് വമ്പൻ തിരിച്ചടി. ചന്ദ്രനിലേക്കയച്ച റഷ്യയുടെ പേടകമായ ‘ലൂണ 25’ തകർന്നുവീണു. ഭ്രമണപഥം മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായ ‘ലൂണ 25’ പേടകം ചന്ദ്രനിൽ തകർന്നു വീഴുകയായിരുന്നു. ഇക്കാര്യം റഷ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്താനുള്ള നീക്കം പുരോഗമിക്കുന്നതിനിടെയാണ് ലൂണ തകർന്നുവീണത്. ഇതിന് പിന്നാലെ റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ്ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു.ഞായറാഴ്ച ഉച്ചതിരിഞ്ഞ്, ലൂണ -25 ചന്ദ്രോപരിതലത്തിൽ തകർന്നതായി റോസ്‌കോസ്മോസ് അറിയിച്ചു. “പേടകത്തിൽ അടിയന്തര സാഹചര്യം ഉടലെടുത്തതിനാൽ ഭ്രമണപഥം കുറയ്ക്കുന്നതിനുള്ള ടാസ്ക്ക് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പേടകവുമായുള്ള ബന്ധവും നഷ്ടപ്പെട്ടിരുന്നു. തകരാർ പരിഹരിക്കാൻ ശ്രമിക്കുകയാണ്”, റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് പറഞ്ഞു. ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ വിക്ഷേപണത്തിന് ശേഷമായിരുന്നു റഷ്യ ലൂണ വിക്ഷേപിച്ചത്. അഞ്ച് പതിറ്റാണ്ടിന് ശേഷം റഷ്യ നടത്തുന്ന ആദ്യത്തെ ചാന്ദ്ര ദൗത്യം കൂടിയായിരുന്നു ലൂണ – 25. ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ – 3 ജൂലൈ 14 നാണ്…
ഇന്ത്യയുടെ പ്രതിശീർഷ വരുമാനം 14.9 ലക്ഷമാകും. നിലവിലത്തെ GDP യുടെ 7 ഇരട്ടി വരുമിത്. എപ്പോഴാണത് സംഭവിക്കുക ? 2047 സാമ്പത്തിക വർഷത്തിൽ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടാണത്. ഓർക്കണം 2023 സാമ്പത്തിക വർഷത്തിൽ 2 ലക്ഷമാണ് ഇന്ത്യയുടെ പ്രതിശീർഷ വരുമാനം. വരുമാന നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവരിലെ താഴ്ന്ന സ്ലാബിലുള്ള 25% പേർ ആ സ്ലാബ് വിട്ടുയരും. നിലവിൽ ഇൻകം ടാക്‌സ് റിട്ടേൺസ് ഫയൽ ചെയ്തവരുടെ കണക്കുകൾ വിശകലനം ചെയ്‌തതാണീ റിപ്പോർട്ട്. 2047 എന്ന ലക്ഷ്യത്തിലേക്കടുക്കുമ്പോൾ 25% പേർ താഴ്ന്ന സ്ലാബ് വിട്ടുയരുന്നതിൽ 17.5 ശതമാനം പേർ 5-10 ലക്ഷം വിഭാഗത്തിലേയ്ക്കും 5 ശതമാനം പേർ 10-20 ലക്ഷം വിഭാഗത്തിലേയ്ക്കുമാണെത്തുക. 0.5 ശതമാനം പേർ 50-1 കോടി വിഭാഗത്തിലേയ്ക്കും 0.075 പേർ ഒരു കോടി രൂപയ്ക്ക് മുകളിലുള്ള വിഭാഗത്തിലേയ്ക്കും മാറും. സ്വതന്ത്രദിനാഘോഷത്തോടനുബന്ധിച്ച റിപ്പോർട്ടിലാണ് എസ്ബിഐ ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തു സ്ഥിരമായും, മുടക്കമില്ലാതെയും ഐടിആർ ഫയൽ ചെയ്യുന്നവർ 2047 സാമ്പത്തിക…
കേന്ദ്ര ഇൻകം ടാക്സ് വകുപ്പിന്റെ അക്കൗണ്ടിൽ കോടികൾ അധികം കിടപ്പുണ്ട്. ഒന്നും രണ്ടുമല്ല 1150 കോടി രൂപ. അതാരുടേതാണെന്നു ചോദിച്ചപ്പോൾ ആദ്യം ഉത്തരമില്ല. സമർത്ഥനായൊരു IPS ഓഫീസർ കണക്കുകൾ നിരത്തി ചോദിച്ചപ്പോൾ മറുപടി കിട്ടി. അത് കേരളത്തിന്റേതാണ്. കേരളത്തിന് അവകാശപ്പെട്ടതാണ്. നമ്മുടെ ബിവറേജസ് കോര്പറേഷന് അവകാശപ്പെട്ട തുകയാണത്. ആ IPS ഓഫീസർ തന്റെ ഓഡിറ്റ് യുദ്ധം തുടർന്നപ്പോൾ ഇൻകം ടാക്സ് വകുപ്പ് അധികം ഈടാക്കിയ ആ തുക കേരളത്തിന് തിരികെ നൽകാൻ തീരുമാനിച്ചു. ആ സമർത്ഥനായ ഓഫീസർ ആരാണെന്നല്ലേ ചാർട്ടേർഡ് അക്കൗണ്ടന്റായി പരിശീലനം പൂർത്തിയാക്കിയ കോർപ്പറേഷൻ സിഎംഡി യോഗേഷ് ഗുപ്ത IPS . ഇക്കാര്യം അറിയിച്ചതാരാണെന്നല്ലേ കേരളത്തിന്റെ എക്‌സൈസ് മന്ത്രി എം ബി രാജേഷും. 2014-15 മുതൽ ബിവറേജ്സ് കോർപ്പറേഷനെ പ്രതിസന്ധിയിലാക്കിയ ഇൻകം ടാക്സ് പ്രശ്നങ്ങൾ പരിഹരിച്ച് 1150 കോടി രൂപ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിൽ നിന്ന് തിരിച്ചു ലഭിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം…
പുതുതായി ആരംഭിക്കുന്ന സംരംഭങ്ങൾക്ക് വേണ്ടതെല്ലാം ഇനി വിരൽ തുമ്പിൽ. സംരംഭകർക്കുള്ള മാർഗ നിർദേശങ്ങൾ നൽകുക, സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ സംരംഭങ്ങളുടെ സുസ്ഥിരത ഉറപ്പു വരുത്തുക എന്നീ ലക്ഷ്യങ്ങളോടെ എംഎസ്എംഇ ഹെല്‍പ്പ് ഡെസ്ക് പദ്ധതിക്ക് സംസ്ഥാനത്തു തുടക്കമായി. വ്യവസായ സംരംഭങ്ങളേയും ഐ.സി.എ.ഐ പോലുള്ള പ്രൊഫഷണല്‍ സംഘടനകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് വിദഗ്ദ്ധ സേവനം ലഭ്യമാകുക വഴി വ്യാവസായിക വളര്‍ച്ചക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. എംഎസ്എംഇകള്‍ക്ക് ഫിനാന്‍സ്, ടാക്സ്, ഓഡിറ്റ് വിഷയങ്ങളില്‍ വിദഗ്ദ്ധ സേവനത്തിനായി ഹെല്പ് ഡെസ്‌ക്കുകൾ പ്രവർത്തിക്കും. എംഎസ്എംഇകള്‍ക്ക് ഫിനാന്‍സ്, ടാക്സ്, ഓഡിറ്റ് വിഷയങ്ങളില്‍ വിദഗ്ദ്ധ സേവനത്തിനായി ആരംഭിക്കുന്ന ഹെല്‍പ്പ് ഡെസ്ക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് കൊച്ചിയിൽ നിർവഹിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ക്കായുള്ള നികുതി ഓഡിറ്റ് ഏകദിന സെമിനാറും മന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യ(ഐ.സി.എ.ഐ)യുടെ കേരള ചാപ്റ്ററും ചേര്‍ന്നാണ് ഹെല്‍പ്പ് ഡെസ്ക്ക്…
നിങ്ങളുടെ സംരംഭം കുറഞ്ഞത് 10 പേർക്കെങ്കിലും തൊഴിൽ ഉറപ്പാക്കുന്നുണ്ടോ. എങ്കിൽ പ്രവാസി സഹകരണ സംഘങ്ങളുടെ ഇത്തരം സംരംഭങ്ങൾക്ക് നോർക്കയുടെ ഒറ്റതവണത്തെ രണ്ടു ലക്ഷം രൂപയുടെ ധനസഹായം ഉറപ്പാക്കാം. പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് ഒറ്റത്തവണയായി ധനസഹായം നല്‍കുന്നത്. പ്രവാസി കേരളീയരുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് നോര്‍ക്ക-റൂട്ട്സ് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. പൊതു ജനതാല്‍പര്യമുളള കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ചെറുകിട വ്യവസായം, മല്‍സ്യമേഖല, മൂല്ല്യവര്‍ദ്ധിത ഉല്‍പന്ന നിര്‍മ്മാണം, സേവന മേഖല, നിര്‍മ്മാണ മേഖല എന്നീ മേഖലകളിലെ ഉല്‍പാദന, സേവന, ഐ.ടി, തൊഴില്‍ സംരംഭങ്ങളിലൂടെ കുറഞ്ഞത് 10 പേര്‍ക്കെങ്കിലും തൊഴിലും വരുമാനവും ലഭ്യമാകുന്ന സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അല്ലെങ്കില്‍ നിലവിലുളള സംരംഭങ്ങള്‍ മേല്‍പ്രകാരം തൊഴില്‍ ലഭ്യമാകത്തക്കതരത്തില്‍ വികസിപ്പിക്കുന്നതിനുമാണ് രണ്ട് ലക്ഷം രൂപ പ്രവര്‍ത്തന മൂലധനം ഉൾപ്പെടെ മൂന്നു ലക്ഷം രൂപ ധനസഹായം നല്‍കുന്നത്. സംഘം നേരിട്ട് നടത്തുന്ന സംരംഭങ്ങള്‍, സംഘത്തിലെ…
സ്വന്തമായി മെഴ്‌സിഡസ് ബെൻസ് ഉള്ള ലോകത്തെ ഏക നായ. അതാണ് ബണ്ണി. ബെൻസിന്റെ ഷോറൂമിലെത്തിയാണ് ബെന്നി തന്റെ ബെൻസ് സ്വീകരിച്ചത്. കാറിടിച്ച് രണ്ട് പിൻകാലുകളും നഷ്ടപ്പെട്ട ബണ്ണി എന്ന നായയ്ക്ക് പ്രത്യേക വീൽചെയർ നിർമ്മിച്ച് നൽകിയ ജർമ്മൻ ഓട്ടോമൊബൈൽ ഭീമനായ മെഴ്‌സിഡസ് ബെൻസ് സമൂഹ മാധ്യമങ്ങളിൽ ലോകത്തിന്റെ ഹൃദയം കവർന്നു. ഒരു അപകടത്തെ തുടർന്ന് രണ്ടു കാലുകളും നഷ്ടപ്പെട്ടതോടെ ബണ്ണിയെ ഉടമകൾ ഉപേക്ഷിച്ചു. ഭാഗ്യവശാൽ, അവൾ മൃഗ രക്ഷാപ്രവർത്തകരുടെ സംരക്ഷണയിലായി. ബണ്ണിയെ പരിചരിക്കുന്ന അനിമൽ റെസ്‌ക്യൂവർ ഹെൻറി ഫ്രീഡ്‌മാൻ തന്റെ ഇൻസ്റ്റാഗ്രാം പേജ് കീപ്പിംഗ്ഫിനിൽ പങ്കിട്ട ഒരു വീഡിയോയിൽ നിന്നാണ് എല്ലാം ആരംഭിച്ചത്. ഹെൻറി ബണ്ണിയുടെ ഒരു വീഡിയോ പങ്കുവെക്കുകയും അവളുടെ പിൻകാലുകൾ നഷ്‌ടപ്പെടാൻ കാരണമായ ഒരു അപകടത്തെത്തുടർന്ന് അവളുടെ ഉടമകൾ അവളെ എങ്ങനെ ഉപേക്ഷിച്ചുവെന്ന് വിശദീകരിക്കുകയും ചെയ്തു. വീഡിയോ പെട്ടെന്ന് വൈറലായി, “ഈ നായ മെഴ്‌സിഡസ് ബെൻസ് വീൽചെയർ അർഹിക്കുന്നു” എന്ന് ഒരാൾ അതിൽ ഒരു കമന്റ് ഇട്ടു. ഇത്…