Author: News Desk
സംരംഭങ്ങൾക്ക് അനുയോജ്യമായ 26 ജിഗാഹെർട്സ് എംഎം വേവ് ഫ്രീക്വൻസി സേവനങ്ങൾ ആരംഭിച്ചു തടസ്സമില്ലാത്ത അതിവേഗ Jio കണക്റ്റിവിറ്റിയുടെ ഒരു പുതിയ യുഗത്തിന് സാക്ഷ്യം വഹിക്കാൻ സംസ്ഥാനം ഒരുങ്ങുകയാണ്. എംഎം വേവ് (mmWave) സാങ്കേതികവിദ്യയിലൂടെയുള്ള 5 ജി ഇന്റർനെറ്റ് കണക്റ്റിവിറ്റി കേരളത്തിൽ എത്തിച്ചു കഴിഞ്ഞു റിലയൻസ് ജിയോ.26 GHz mmWave തുണയാകുക ഇങ്ങനെ സംരംഭങ്ങൾക്ക് ഏതു കണക്ടിവിറ്റി കുറഞ്ഞ പ്രദേശത്തായാലും വേഗത്തിൽ ഡാറ്റകൂടുതൽ ഡേറ്റ ആവശ്യങ്ങളും പരിമിതമായ ഫൈബർ കണക്റ്റിവിറ്റിയും ഉള്ള ഉയർന്ന കെട്ടിടങ്ങൾക്ക്ഫൈബർ കണക്ഷൻ ബുദ്ധിമുട്ടായ തിരക്കേറിയ പ്രദേശങ്ങൾക്ക് .സ്‌പോർട്‌സ് സ്റ്റേഡിയങ്ങൾ, എയർപോർട്ടുകൾ, ഷോപ്പിംഗ് സ്ട്രീറ്റുകൾ തുടങ്ങിയ ജനങ്ങൾ കൂട്ടം കൂടുന്ന തിരക്കുള്ള സ്ഥലങ്ങൾക്കും അനുയോജ്യമാണ്.തിരക്കേറുമ്പോൾ ഈ 5G നെറ്റ്‌വർക്കുകൾ 26 GHz ഫ്രീക്വൻസികളിൽ പ്രവർത്തിക്കും. 6 GHz 5G-യേക്കാൾ പത്തിരട്ടി ബാൻഡ്‌വിഡ്ത്ത് വേഗത്തിലുള്ള ഡാറ്റയും കുറഞ്ഞ ലേറ്റൻസിയും നൽകുന്നു. കേബിൾ, ഫൈബർ കണക്ഷനുകൾ പോലുള്ള പരമ്പരാഗത ഫിക്സഡ് വയേർഡ് രീതികൾക്ക് ബദലാണ് ചെലവ് കുറഞ്ഞ ഫിക്സഡ് വയർലെസ് ആക്സസ്…
തൻറെ ജോലിസ്ഥലത്തേക്ക് സ്‌കൂട്ടറിൽ പോകുന്നതിനിടെ ഒരു കാർ ഇടിച്ചപ്പോൾ Xunjie Zhangന്റെ മനസ്സിൽ ഉടലെടുത്തതാണ് നടന്നു കൊണ്ട് ഓടുന്ന ഷൂവിന്റെ ആശയം. ഇപ്പോളിതാ “ഓട്ടത്തിന്റെ വേഗതയിൽ നടക്കാൻ സാധിക്കുന്ന ഷൂ പുറത്തിറക്കിയിരിക്കുന്നു Xunjie Zhang സ്ഥാപകനും CEO യുമായ പിറ്റ്സ്ബർഗ് ആസ്ഥാനമായുള്ള ഷിഫ്റ്റ് റോബോട്ടിക്സ്-Shift Robotics – എന്ന സ്റ്റാർട്ടപ്. ഇതിന്റെ പിന്നിൽ എവിടെത്തേതും പോലെ മറ്റാരുമല്ല ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ തന്നെ. ഓട്ടത്തിന്റെ വേഗതയിൽ നടക്കുക മാത്രമല്ല മൂൺവാക്കേഴ്‌സ് ഘടിപ്പിച്ച AI ഷൂ ലോകത്തിലെ ഏറ്റവും വേഗതയേറിയ ഷൂസ് തന്നെയായിരിക്കും. മണിക്കൂറിൽ ഏഴ് മൈൽ വരെ നടത്തം വേഗത്തിലാക്കാൻ കഴിയുന്ന ഒന്നാണിതെന്നു ഷിഫ്റ്റ് റോബോട്ടിക്‌സ് അവകാശപ്പെടുന്നു. ഇത് ശരാശരി മനുഷ്യന്റെ മണിക്കൂറിൽ 3 മൈൽ എന്ന നടത്തത്തിന്റെ വേഗതയിൽ 250% വർദ്ധനയാണ്. ഷൂസിനു മുകളിൽ എട്ടു വീലുകളുള്ള, AI കൊണ്ട് പ്രവർത്തിക്കുന്ന മൂൺവാക്കർ കെട്ടിക്കൊണ്ട് നടന്നുകൊണ്ടോടാം.ഷൂസ് ബാറ്ററിയിൽ പ്രവർത്തിക്കുന്നു, പൂർണ്ണമായി ചാർജ് ചെയ്യാൻ ഏകദേശം 90 മിനിറ്റ് എടുക്കും,…
ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ വിജയകരമാക്കുന്നതിൽ യുവാക്കളുടെ സംഭാവനയെ അഭിനന്ദിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോഡി. ടയർ 2, ടയർ 3 നഗരങ്ങളിൽ നിന്നുള്ള ജനത സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെ വിവിധ മേഖലകളിൽ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ടെന്നും 77-ാമത് സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു . “രാജ്യത്തിന്റെ നേട്ടങ്ങളുടെ കണക്ക് ഞാൻ അടുത്ത ഓഗസ്റ്റ് 15 ന് ചെങ്കോട്ടയിൽ നിന്ന് നൽകും.” പ്രധാനമന്ത്രി പ്രഖ്യാപിച്ചു. “കഴിഞ്ഞ വർഷം ബാലിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ വികസിത രാജ്യങ്ങൾ ഉൾപ്പെടെ എല്ലാവർക്കും ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ വിജയത്തെക്കുറിച്ച് അറിയാൻ ആഗ്രഹമുണ്ടായിരുന്നു. ഇന്ത്യ എന്തുതന്നെ ചെയ്താലും അത് മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽ പരിമിതപ്പെടുത്തിയിട്ടില്ലെന്നും, ഇന്ത്യയിന്ന് ഡിജിറ്റൽ വികസനത്തിന്റെ രണ്ടാം ഘട്ടത്തിലാണെന്നും താൻ ഉച്ചകോടിയിൽ നിലപാട് വ്യക്തമാക്കിയതായി മോഡി പറഞ്ഞു. ടയർ 2, ടയർ 3 നഗരങ്ങളിൽ നിന്നുള്ളവരും സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെ വിവിധ മേഖലകളിൽ വളരെയധികം സ്വാധീനം ചെലുത്തുന്നു.…
ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങുകയാണ് പ്രമുഖ ദക്ഷിണ കൊറിയൻ ഗെയിമിംഗ് കമ്പനിയായ ക്രാഫ്റ്റൺ. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഇന്ത്യയിൽ സ്റ്റാർട്ടപ്പുകളിൽ ഗെയിമിങ് ഗവേഷണങ്ങൾക്കായി $150 ദശലക്ഷം നിക്ഷേപിക്കാൻ ക്രാഫ്റ്റൺ പദ്ധതിയിടുന്നു. ‘India First സമീപനത്തിന്റെ ഭാഗമായി, ക്രാഫ്റ്റൺ രാജ്യത്തെ ഗെയിമിംഗ് വിഭാഗത്തിന്റെ സമഗ്രമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും വരും വർഷങ്ങളിൽ ഇന്ത്യൻ സ്റ്റാർട്ട്-അപ്പ് ഇക്കോസിസ്റ്റത്തിൽ നിക്ഷേപിക്കുകയും ചെയ്യും. 2021 മുതൽ 11 നൂതന ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ ഏകദേശം 140 മില്യൺ ഡോളർ നിക്ഷേപിച്ചതായി ക്രാഫ്റ്റൺ അവകാശപ്പെടുന്നു. ഗെയിം ഡെവലപ്‌മെന്റ് സ്റ്റുഡിയോകൾക്കപ്പുറം, കമ്പനിയുടെ നിക്ഷേപങ്ങൾ ഇ സ്‌പോർട്‌സ്, മൾട്ടിമീഡിയ വിനോദം, ഉള്ളടക്ക സൃഷ്‌ടി, ഓഡിയോ പ്ലാറ്റ്‌ഫോമുകൾ എന്നി മേഖലകളിലുമുണ്ട്. സമീപ മാസങ്ങളിൽ, ഈ വളർന്നുവരുന്ന സെഗ്‌മെന്റുകളിലെ സ്റ്റാർട്ടപ്പുകളെ സജീവമായി പിന്തുണയ്‌ക്കുന്ന സമ്പദ്‌വ്യവസ്ഥയും ആഴത്തിലുള്ള സാങ്കേതികവിദ്യയും ഉൾപ്പെടുത്തുന്നതിനായി ക്രാഫ്റ്റൺ ശ്രദ്ധ കേന്ദ്രികരിച്ചു. ഈ നിക്ഷേപത്തിലൂടെ, പ്രാദേശിക സ്റ്റാർട്ടപ്പ് പ്രതിഭകളെ പരിപോഷിപ്പിക്കാനും നവീകരണത്തെ പ്രോത്സാഹിപ്പിക്കാനും ഇന്ത്യയെ ആഗോള ഗെയിമിംഗ് വ്യവസായത്തിന്റെ മുൻനിരയിലേക്ക് നയിക്കാനും ക്രാഫ്റ്റൺ…
മൈമോസയുടെ ഇന്റർനെറ്റ് ഉത്പന്നങ്ങളുടെ വേഗത അനുഭവിച്ചിട്ടുണ്ടോ? ഇതി ഇനി അതിനും അവസരമുണ്ട്. ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനവും ഓപ്പൺ ടെലികോം സൊല്യൂഷനുകളുടെ ആഗോള തലവനുമായ റാഡിസിസ് കോർപറേഷൻ (Radisys® Corporation) മൈമോസ നെറ്റ്‌വർക്ക്സ് – Mimosa Networks, Inc. നെ ഏറ്റെടുത്തു. എയർസ്പാൻ നെറ്റ്‌വർക്ക് ഹോൾഡിങ്‌സിൽ നിന്നുമാണ് മിനോസയെ റാഡിസിസ് സ്വന്തമാക്കിയത്. ലൈസൻസില്ലാത്ത സ്പെക്‌ട്രം ബാൻഡുകളെ സ്വാധീനിക്കുന്ന പോയിന്റ്-ടു-പോയിന്റ്, പോയിന്റ്-ടു-മൾട്ടി-പോയിന്റ് കണക്റ്റിവിറ്റി ഉൽപ്പന്നങ്ങളുടെ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോയാണ് മൈമോസയുടേത്. ഈ ഉൽപ്പന്നങ്ങൾ മൾട്ടി-ഗിഗാബിറ്റ്-പെർ-സെക്കൻഡ് ഫിക്‌സഡ് വയർലെസ് നെറ്റ്‌വർക്കുകളും ടെലികമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങൾക്കായുള്ള വയർലെസ് കണക്റ്റിവിറ്റിയും ദ്രുതഗതിയിൽ ലഭ്യമാക്കുന്നു. മൈമോസയുടെ ഉൽപ്പന്നങ്ങൾ റാഡിസിസിന്റെ ഓപ്പൺ ആക്സസ് പോർട്ട്ഫോളിയോയ്ക്ക് കൂടുതൽ മൂല്യമേകും. മൈമോസ ഇപ്പോൾ റാഡിസിസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ്.
2023-24ൽ തങ്ങളുടെ വരുമാനം 10 മടങ്ങ് വർധിച്ച് 2,500 കോടി രൂപയിലെത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എഡ്‌ടെക് യൂണികോൺ ഫിസിക്‌സ് വാല. നാലാം ക്ലാസിലെ സ്വയം പഠന കോഴ്‌സുകൾ മുതൽ ഓൺലൈൻ, ഓഫ്‌ലൈൻ മോഡുകളിലെ സിവിൽ സർവീസ് പ്രിപ്പറേറ്ററി പരീക്ഷകൾ വരെയുള്ള ബിസിനസ് വിപുലീകരിക്കുന്നതിലൂടെ ഈ വരുമാന നേട്ടം കൊയ്യാമെന്നാണ് പ്രതീക്ഷ. 232 കോടി രൂപയുടെ വരുമാനമായിരുന്നു 2022 ൽ ഫിസിക്സ് വാല നേടിയെടുത്തത്. കഴിഞ്ഞ 2022 -2023 സാമ്പത്തികവർഷം അവസാനിച്ചപ്പോൾ ആ വരുമാനം 780 കോടിയായി ഉയർന്നു. ഈ കണക്കുകൂട്ടലിലാണ് 2023-24 സാമ്പത്തിക വർഷാവസാനം 2500 കോടിയിലധികം വരുമാനത്തിൽ 2.5 മടങ് വളർച്ചയോടെ പ്രകടനം കാഴ്ച വക്കാമെന്നു കമ്പനി പ്രതീക്ഷിക്കുന്നത്. വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റലും GSV വെൻചേഴ്‌സും പിന്തുണയ്‌ക്കുന്ന ഫിസിക്‌സ് വാല ഇപ്പോൾ പ്രൈമറി ക്ലാസിലെ വിദ്യാർത്ഥികളിലേക്ക് എത്തിച്ചേരുന്നതിനായി കോഴ്‌സ് ഉള്ളടക്കം വികസിപ്പിക്കുന്നു, ഒപ്പം UPSC അടക്കം ഉയർന്ന മത്സര പരീക്ഷകളിൽ വിദ്യാർത്ഥികളുടെ അടിത്തറ വിപുലീകരിക്കാൻ ശ്രമിക്കുന്നു.ഫിസിക്‌സ് വാല (പിഡബ്ല്യു) ചീഫ് ഗ്രോത്ത്…
കോവിഡിന് ശേഷം മൾട്ടിപ്ലക്‌സ് ശൃംഖലയായ പിവിആർ ഐനോക്‌സ് നല്ലൊരു തിരക്ക് നേരിട്ട് കണ്ടത് കഴിഞ്ഞ ആഗസ്റ്റ് 13-ന് ഞായറാഴ്ച. ഒന്നല്ല നാല് സിനിമകൾക്ക് പ്രേക്ഷകർ ഇടിച്ചു കയറിയ ദിവസം. രജനികാന്തിന്റെ ജയിലർ, സണ്ണി ഡിയോൾ നായകനായ ഗദർ 2, അക്ഷയ് കുമാറിന്റെ OMG 2, തെലുങ്ക് ചിത്രം ഭോല ശങ്കർ എന്നിവയിലൂടെ പിവിആർ ഐനോക്‌സ് – PVR Inox -എക്കാലത്തെയും ഉയർന്ന ഒറ്റ ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷനും രേഖപ്പെടുത്തി. PVR Inox ൽ 12.8 ലക്ഷം പേരാണ് സിനിമകൾക്കായെത്തിയത്. ഞായറാഴ്ച മാത്രം 39.5 കോടി രൂപയുടെ മൊത്ത വരുമാനം നേടുകയും ചെയ്തു. ആഗസ്ത് 11-13 വാരാന്ത്യത്തിൽ 33.6 ലക്ഷം പ്രേക്ഷകരെത്തി, 100 കോടിയിലധികം കളക്ഷനും നേടി ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് നടത്തിയത്. കോവിഡിന് ശേഷമുള്ള കാലഘട്ടത്തിലെ ഏറ്റവും തിരക്കേറിയ വാരാന്ത്യമായിരുന്നു ഇതെന്ന് മൾട്ടിപ്ലക്‌സ് ശൃംഖല അറിയിച്ചു. സ്വാതന്ത്ര്യദിന അവധിക്ക് മുന്നോടിയായുള്ള വാരാന്ത്യത്തിൽ ഇന്ത്യയിലുടനീളമുള്ള സിനിമാശാലകൾ 2.10 കോടിയിലധികം പ്രേക്ഷകരെത്തിയതായി…
ലോകത്ത് എല്ലാം ഞൊടിയിടയിൽ ചെയ്തു കാട്ടുന്ന ChatGPT, ഇങ്ങനെ പോകുകയാണെങ്കിൽ അതേ വേഗതയിൽ സ്വന്തം മാതൃ സ്ഥാപനമായ OpenAI അടച്ചു പൂട്ടിക്കും. ഈ AI ഭീമനെ പോറ്റാൻ ഇങ്ങനെ ചിലവാക്കുകയാണെങ്കിൽ ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുമ്പ് തന്നെ OpenAI ക്കു ഷട്ടറിടേണ്ടിവരും എന്ന കടുത്ത ഭീതിയിലാണ് സാം ആൾട്ട്മാൻ. അതിനു കാരണമുണ്ട്. ChatGPT പ്രവർത്തിപ്പിക്കുന്നതിനായി OpenAI പ്രതിദിനം ഏകദേശം $700,000 (ഏകദേശം 5.8 കോടി രൂപ) ചിലവഴിക്കുന്നു, OpenAI യുടെ പ്രധാന പിന്തുണക്കാരായ മൈക്രോസോഫ്റ്റും മറ്റ് നിക്ഷേപകരും ഈ ചെലവുകൾ ഇപ്പോൾ അവരുടെ സ്വന്തം പോക്കറ്റിൽ നിന്നാണ് വഹിക്കുന്നത്. എന്നിരുന്നാലും, സാം ആൾട്ട്‌മാന്റെ നേതൃത്വത്തിലുള്ള കമ്പനി ഉടൻ ലാഭത്തിലായില്ലെങ്കിൽ നൽകുന്ന സഹായം നിർത്തി വച്ച് അവർ മറ്റു വഴി നോക്കിയേക്കാം. 2024 അവസാനത്തോടെ OpenAI പാപ്പരായേക്കാം. അനലിറ്റിക്‌സ് ഇന്ത്യ മാഗസിനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നതിതാണ്.ഓപ്പൺഎഐയിൽ മൈക്രോസോഫ്റ്റിന്റെ 10 ബില്യൺ ഡോളർ നിക്ഷേപം കമ്പനിയെ ഇപ്പോൾ നിലനിറുത്തുന്നു. ഓപ്പൺഎഐ 2023-ൽ 200…
വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരള ടൂറിസം ഔദ്യോഗിക വാട്സാപ് ചാറ്റ് നമ്പറിലൂടെ നടത്തിയ ഒരു മാസം നീണ്ട ‘ഹോളിഡേ ഹീസ്റ്റ്’ – HOLIDAY HEIST – ഗെയിം കാമ്പയിന് മികച്ച പ്രതികരണം. ‘ലോവസ്റ്റ് യുണിക് ബിഡ്ഡിംഗ്’ എന്ന ആശയത്തെ മുന്‍നിര്‍ത്തിയുള്ള ഗെയിം ഏറ്റവും കുറഞ്ഞ ബിഡ്ഡുകളുപയോഗിച്ച് മികച്ച ടൂര്‍ പാക്കേജുകള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കുന്നതാണ്. കേരളത്തില്‍ അവധിക്കാലം ചെലവഴിക്കാനൊരുങ്ങുന്ന ആഭ്യന്തര വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടായിരുന്നു ഗെയിം സംഘടിപ്പിച്ചത്. വിജയികളാകുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളില്‍ അവധിദിനങ്ങള്‍ ചെലവിടാന്‍ അവസരമൊരുക്കുന്നതായിരുന്നു ഗെയിം. നേതൃത്വം നൽകി Maya കേരള ടൂറിസത്തിന്‍റെ ഔദ്യോഗിക വാട്സാപ് ചാറ്റ് നമ്പറായ ‘മായ’ (7510512345) ആണ് കാമ്പയിനിന് നേതൃത്വം നല്‍കിയത്.2022 മാര്‍ച്ചില്‍ ആരംഭിച്ച മായ 1.5 ലക്ഷത്തോളം കോണ്‍ടാക്റ്റുകളുള്ള ജനപ്രിയ പ്ലാറ്റ്‌ഫോമാണ്. മൂന്ന് ലക്ഷത്തിലധികം സജീവ ചാറ്റുകളുമുണ്ട്.കാമ്പയിന്‍ കാലയളവില്‍ എല്ലാ ദിവസവും പുതിയ ടൂര്‍ പാക്കേജുകളും പങ്കെടുക്കുന്നവര്‍ക്ക് വിജയിക്കാനുള്ള പുതിയ അവസരങ്ങളും നല്‍കി. ആകര്‍ഷകമായ 30 പാക്കേജുകളോടെ ഭാഗ്യശാലികള്‍ക്ക് കേരളത്തില്‍ അവധിക്കാലം സ്വന്തമാക്കാനുള്ള…
അങ്ങനെ ഓട്ടോണോമിസ് മൊബൈൽ റോബോട്ടും രംഗത്തെത്തി. മ്യൂണിക് എയർപോർട്ടിൽ പറന്നു നടക്കുകയാണ് ഈ ഇവോറൊബോട്ട്.ഫ്രോൺഹോഫർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെറ്റീരിയൽ ഫ്ലോ ആൻഡ് ലോജിസ്റ്റിക്‌സിൽ വികസിപ്പിച്ചെടുത്ത ഓട്ടോണമസ് മൊബൈൽ റോബോട്ടായ evoBOT (AMR) മ്യൂണിക്ക് എയർപോർട്ടിൽ ആദ്യ പരീക്ഷണ ഓട്ടം പൂർത്തിയാക്കി. രണ്ട് ചക്രങ്ങളും ഗ്രിപ്പർ ടൂളുകളും, ഉള്ള ഈ സ്വയം-ബാലൻസിങ് റോബോട്ടിന് അപകടകരമായ സാധനങ്ങൾ കൈകാര്യം ചെയ്യാനും, കൂടുതൽ ദൂരത്തേക്ക് പാഴ്സലുകൾ കൊണ്ടുപോകാനും വലിയ സമയമൊന്നും വേണ്ട, ലിഫ്റ്റിംഗ്, ഓവർഹെഡ് ജോലികളിൽ ജീവനക്കാരെ ഒഴിവാക്കാനും, സാമഗ്രികൾ വാങ്ങാനും, വിമാനം ലോഡുചെയ്യുമ്പോഴും ഇറക്കുമ്പോഴും പിന്തുണ നൽകാനും റോബോട്ടിനു കഴിയും. evoBOT ന് മണിക്കൂറിൽ 60 കി.മീ (ഏകദേശം 37 എം.പി.എച്ച്) വരെ പരമാവധി വേഗത കൈവരിക്കാൻ കഴിയും, കൂടാതെ 100 കിലോഗ്രാം വരെ (220 പൗണ്ടിൽ കൂടുതൽ) ഭാരം വഹിക്കാനും കഴിയും. മ്യൂണിച്ച് വിമാനത്താവളത്തിൽ, കാർഗോ ടെർമിനലിലും വിമാനത്താവളത്തിന്റെ ഏപ്രണിലും evoBOT ഒരു പ്രായോഗിക പരീക്ഷണം നടത്തി. റോബോട്ട് എത്രമാത്രം വൈദഗ്ധ്യമുള്ളതാണെന്ന്…