Author: News Desk

ഗുഡ്ബൈ ഗൂഗിൾ.. മോസില്ല…ഫയർഫോക്സ്.. മൈക്രോസോഫ്റ്റ് എഡ്ജ്…. ഇൻഡ്യക്കുണ്ടല്ലോ മികച്ച സ്റ്റാർട്ടപ്പുകൾ. അവർ നിർമിക്കും ഇന്ത്യയുടെ സ്വന്തം ഒരു ഇന്റർനെറ്റ് ബ്രൗസർ. അതെ തദ്ദേശീയ വെബ് ബ്രൗസര്‍ നിര്‍മ്മാണത്തിന്റെ യജ്ഞം ഇന്ത്യ ആരംഭിച്ചിരിക്കുന്നു. ഇന്ത്യ സ്വന്തമായി ബ്രൗസർ വികസിപ്പിച്ചെടുക്കുന്നു. പുതിയ ആത്മനിർഭർ നീക്കത്തിൽ MeiTY സ്വന്തം ഇന്റർനെറ്റ് ബ്രൗസർ ആരംഭിക്കാൻ ഇന്ത്യൻ വെബ് ബ്രൗസർ ഡെവലപ്‌മെന്റ് ചലഞ്ച് ആഹ്വാനം ചെയ്തിരിക്കുന്നു. . ഇന്ത്യയുടെ സുരക്ഷാ സർട്ടിഫിക്കേഷനുമായി പൊരുത്തപ്പെടുന്ന ഒരു ഇന്ത്യൻ വെബ് ബ്രൗസറിന്റെ രൂപകൽപ്പനയും വികസനവും ഉത്തേജിപ്പിക്കുന്നതിനായി ഇന്ത്യൻ സ്റ്റാർട്ടപ്പുകളേയും സോഫ്റ്റ്‌വെയർ ഡെവലപ്പർമാരേയും ക്ഷണിക്കുകയാണ് MeiTY. ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ഫോക്‌സ്, മൈക്രോസോഫ്റ്റ് എഡ്ജ് എന്നിവയുമായി മത്സരിക്കുന്ന, തദ്ദേശീയ വെബ് ബ്രൗസര്‍ വികസിപ്പിക്കാനാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ഇന്ത്യന്‍ വെബ് ബ്രൗസര്‍ ഡെവലപ്‌മെന്റ് ചലഞ്ച് ആരംഭിച്ചത്. ആഗോള ഉപയോഗത്തിനായി ആഭ്യന്തര ബ്രൗസര്‍ സൃഷ്ടിക്കുക എന്നതാണ് ചലഞ്ചിന്റെ പ്രാഥമിക ലക്ഷ്യം. ഇന്റഗ്രേറ്റഡ് കണ്‍ട്രോളര്‍ ഓഫ് സര്‍ട്ടിഫിക്കേഷന്‍ അതോറിറ്റിസ് (സിസിഎ) ഇന്ത്യ റൂട്ട്…

Read More

ഒരു പടി താഴെയിറങ്ങി റിലയൻസ് ഇൻഡസ്ട്രീസ്. ഇന്ത്യയിലെ ഏറ്റവും ലാഭകരമായ കമ്പനി ഏതാണ് എന്ന ചോദ്യത്തിന് വർഷങ്ങളായി ഒരൊറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളു. റിലയൻസ് ഇൻഡസ്ട്രീസ്. ഇനി ആ പദവിക്ക് അവകാശി മറ്റാരുമല്ല സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. ഇപ്പോൾ എസ്ബിഐ റിലയൻസിനെ മറികടന്നു മുന്നിലെത്തിയിരിക്കുന്നു. ഒന്നാം സ്ഥാനത്തു നിന്നുള്ള റിലയൻസിന്റെ പതനം കൊവിഡ് പ്രതിസന്ധിയോടെ ആഭ്യന്തര, ആഗോള സമ്പദ്‌വ്യവസ്ഥയിലുണ്ടായ മാറ്റങ്ങൾ ആണ് റിലയൻസിനെയും ബാധിച്ചത്. ഇന്ത്യയിലെ കോർപ്പറേറ്റ് കമ്പനികളുടെ ലാഭത്തിൻെറ ഗതിവിഗതികൾ തന്നെ മാറ്റി മാറ്റിമറിച്ച സംഭവമായി കൊവിഡ് എന്നത് ശ്രദ്ധേയമാണ്. ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലാഭം നേടിയിരുന്ന കമ്പനിയായിരുന്നു റിലയൻസ് ഇൻഡസ്ട്രീസ്. എന്നാൽ 2024 സാമ്പാത്തിക വർഷത്തിൻെറ ആദ്യ പാദത്തിൽ ആണ് റിലയൻസിനെ പിന്നിലാക്കി എസ്‌ബി‌ഐ ഈ നേട്ടം കരസ്ഥമാക്കിയത്. ഈ വർഷം ജൂണിൽ അവസാനിച്ച 12 മാസ കാലയളവിൽ ഏകീകൃത അറ്റാദായമായി 66,860 കോടി രൂപയാണ് എസ്ബിഐ നേടിയത്. റിലയൻസ് ഇൻഡസ്ട്രീസിൻെറ മൊത്തം അറ്റാദായം 64,758…

Read More

ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ പുനർനാമകരണം ചെയ്യപ്പെടുന്നു. അതിന്റെ പുതിയ ലോഗോയും നിറവും ഓഹരിയുടമയായ വിസ്താര എയർ ലൈനിനോട് ചേർന്ന് നിൽക്കുന്ന തരത്തിൽ നിലവിൽ വരും. ഏറ്റവും ശ്രദ്ധേയമായത് എയർ ഇന്ത്യയോളം പഴക്കമുള്ള അതിന്റെ ബ്രാൻഡ് ലോഗോ മഹാരാജായുടെ ജോലിഭാരം കുറയും എന്നതാണ്. എയർ ഇന്ത്യയുടെ 77 വർഷം പഴക്കമുള്ള മഹാരാജ ചിഹ്നം നിലനിർത്തുമെന്നാണ് സൂചന. എങ്കിലും ലോഗോ പുതുതായിരിക്കും. വയറും ചുരുണ്ട മീശയും അക്വിലിൻ മൂക്കും വരയുള്ള തലപ്പാവുമുള്ള പ്രിയങ്കരനായ മഹാരാജാ ചിഹ്നം എയർ ഇന്ത്യയുടെ പ്രീമിയം ക്ലാസുകളിലും എയർപോർട്ട് ലോഞ്ചുകളിലും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ‘എയർ ഇന്ത്യ റീബ്രാൻഡിംഗ്’ ടാറ്റ ഗ്രൂപ്പിന്റെ ഉന്നതരുടെ സാന്നിധ്യത്തിലാകും എയർ ഇന്ത്യയുടെ റീബ്രാൻഡിംഗ്. കാരിയറിന്റെ നിലവിലെ ഓറഞ്ച് നിറത്തിലുള്ള കൊണാർക്ക് ചക്രമുള്ള ചുവന്ന ഹംസം ലോഗോ ചുവപ്പ്, വെള്ള, പർപ്പിൾ എന്നീ മൂന്ന് നിറങ്ങളിലുള്ള പുതിയൊരു ലോഗോക്ക് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു . ചുവപ്പും വെളുപ്പും എയർ ഇന്ത്യയുടെ നിറവും പർപ്പിൾ വിസ്താര എയർലൈനിൽ നിന്ന്…

Read More

ബംഗളുരുവിലെ ഇൻഡസ് സ്കൂളിൽ പന്തുലമ്മ പഠിപ്പിക്കാൻ ക്‌ളാസിലെത്തിയാൽ വിദ്യാർത്ഥികൾക്കെല്ലാം ആവേശമാണ്. പഠനം കൃത്യതയോടെ. സംശയങ്ങൾക്കെല്ലാം കൃത്യമായ മറുപടി. തിരികെ ചോദ്യങ്ങൾ ചോദിക്കുക ഞൊടിയിടയിൽ. കുട്ടികൾ കൃത്യമായ ഉത്തരം പറഞ്ഞില്ലെങ്കിൽ വടിയെടുത്തു തല്ലുകയോ, ചെവി കിഴുക്കുകയോ ഒന്നും ചെയ്യില്ല പന്തുലമ്മ. അത്ര അഡ്വാൻസ്ഡ് ആണീ പന്തുലമ്മ. ഫിസിക്സ്, മാത്സ്, കെമിസ്ട്രി വിഷയങ്ങൾ വളരെ മികവോടെ ഈ AI കരുത്തുള്ള പന്തുലമ്മ കൈകാര്യം ചെയ്യും. പന്തുലമ്മ AI ശക്തിയുള്ള അധ്യാപക റോബോട്ടാണ് കേട്ടോ. ബംഗളുരുവിലെ ഇൻഡസ് ഇന്റർനാഷണൽ സ്‌കൂൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ റോബോട്ട് അധ്യാപകനെ അവതരിപ്പിച്ചു. 5 അടി 7 ഇഞ്ച് ഉയരമുള്ള ഈ റോബോട്ട് അധ്യാപകൻ മറ്റു അധ്യാപകരോടൊപ്പം മികവിൽ പഠിപ്പിക്കുന്നു. ലോകത്ത് ആദ്യമായി ഇത്തരത്തിൽ കൃത്രിമബുദ്ധി ഉപയോഗിച്ച് നിർമ്മിച്ച റോബോട്ട് ടീച്ചറുടെ കൃത്യത നൂറ് ശതമാനമാണെന്നും, പിഴവുകൾ ഇതുവരെ സംഭവിച്ചിട്ടില്ലെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദഗ്ധരായ റാവുവും രാഹുവും പറയുന്നു. കമാൻഡ് വഴി വിദ്യാർത്ഥികൾക്ക് ഈ റോബോട്ടിനോട്…

Read More

പഠനം എവിടെ നടക്കുന്നുണ്ടോ അവിടെ ട്യൂട്ടറിന്റെ -tutAR- സാന്നിധ്യമുണ്ടായിരിക്കണം. അവർ പഠിപ്പിക്കുന്നതിൽ ട്യൂട്ടർ വക എൻഗേജ്മെന്റ് ഉണ്ടായിരിക്കണം. പഠിപ്പിക്കുന്നവർക്കും, പഠിക്കുന്നവർക്കും ട്യൂട്ടറിന്റെ 3D മോഡലുകൾ ഉപകാരപ്രദമാകണം, അങ്ങനെ പഠനം പഠിപ്പിക്കൽ ഇവരണ്ടും രസകരമായ അനുഭവമാക്കി മാറ്റണം” ഇതാണ് tutAR ന്റെ ഇനിയുള്ള ലക്‌ഷ്യം 2015 ന്റെ തുടക്കം മുതൽ ഇന്ന് വരെ പരാജയമുണ്ടാകാനിട നൽകാതെ, നഷ്ടത്തിന്റെ കയ്പ് നീരറിയാതെ tutAR എന്ന പ്രോജെക്ടിലൂടെ ത്രിമാന ദൃശ്യങ്ങളായി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും, ലേണിങ്, PLP പ്ലാറ്റുഫോമുകളുടെയും വിശ്വസ്ത AR,VR മുഖമായി ട്യൂട്ടർ ആപ്പിലൂടെ യാത്ര തുടരുകയാണ് സ്റ്റാർട്ടപ്പായ Infusory Future Tech Labs Pvt. Ltd ഉം തോംസൺ ടോം, ശ്യാം, സുവിത് എന്നീ മൂന്നു ചെറുപ്പക്കാരും, 40 അംഗ സംഘവും. കണ്ടെന്റ് ഡവലപ്മെന്റ് എന്ന ഹിമാലയൻ ദൗത്യത്തിലേക്കു സധൈര്യം കാലെടുത്തു വച്ച ഇവർ ഇപ്പോളും പറയാം മടിക്കുന്നില്ല ഈ കണ്ടന്റ് ഡവലപ്മെന്റിൽ തങ്ങൾ അത്ര പ്രഗത്ഭരാളായിരുന്നു എന്ന്. എന്നിട്ടും അവരുടെ ആത്മ വിശ്വാസവും,…

Read More

12 ആം ക്ലാസ് വരെ മാത്രം പഠിച്ച ഈ യുവാവിന് ഇതെങ്ങനെ സാധിക്കുന്നു? സ്‌നാപ്പ്ഡീൽ, ഫ്ലിപ്കാർട്ട് എന്നീ ഓൺലൈൻ പ്ലാറ്റുഫോമുകളെ കൊണ്ട് അവരുടെ വെബ് സൈറ്റുകളിൽ പവർ ബാങ്കിനായി പ്രത്യേക വില്പനാ വിഭാഗം തന്നെ തുറപ്പിച്ച ഒരു സ്റ്റാർട്ടപ്പാണിത്. സെയിൽസ് അശോക് രാജ്പാലിന്റെ സ്റ്റാർട്ടപ്പിന്റെ വരുമാനമിന്നു 230 കോടി രൂപ കവിഞ്ഞു. അടുത്ത രണ്ടു വര്ഷം കൊണ്ട് ഈ വരുമാനം ഇരട്ടിയാക്കി 500 കോടി രൂപയാക്കുകയാണ് ഈ സംരംഭകന്റെ ലക്‌ഷ്യം. ഇതെങ്ങനെ സാധിക്കുന്നു എന്ന് ചോദിച്ചാൽ മറുപടി അതൊരു സ്റ്റാർട്ടപ്പിന്റെ കഴിവ് കൊണ്ട് എന്ന് തന്നെയാണ്.പവർ ബാങ്കുകൾ, കേബിളുകൾ, സ്മാർട്ട് വാച്ചുകൾ, സ്പീക്കറുകൾ, വെയറബിൾസ് തുടങ്ങിയവ വിൽക്കുന്ന ഡൽഹി ആസ്ഥാനമായുള്ള ഒരു ഇലക്ട്രോണിക്സ് സ്റ്റാർട്ടപ്പ് ആണ് ആംബ്രാൻ ഇന്ത്യ. ഹരിയാനയിലെ സോനിപത് ജില്ലയിൽ നിന്നുള്ള അശോക് രാജ്പാലാണ് 2012-ൽ ആംബ്രാൻ സ്ഥാപിച്ചത്.12-ാം ക്ലാസ് വരെ വിദ്യാഭ്യാസം പൂർത്തിയാക്കിയ അശോക് രാജ്പാൽ പിനീട് കുടുംബത്തിന്റെ തുണി വ്യവസായത്തിൽ പിതാവിനെ സഹായിക്കാൻ തുടങ്ങി. അവിടെ…

Read More

വിഷൻ 2030 ന് കീഴിൽ സ്ത്രീ ശാക്തീകരണത്തിലേക്ക് സൗദി അറേബ്യ പലവഴികളിലൂടെ മുന്നേറുകയാണ്. അതിൽ ഏറ്റവും പുതുതാണ് സ്ത്രീകൾക്കായുള്ള Kayanee. ഫിറ്റ്‌നസ്, സ്‌പോർട്‌സ് വസ്ത്രങ്ങൾ, വ്യക്തിഗത, ചികിത്സാ പരിചരണം, പോഷകാഹാരം, ഡയഗ്‌നോസ്റ്റിക്‌സ്, വെൽനസ് വിദ്യാഭ്യാസം എന്നിവയിലൂടെ ഭാവിതലമുറയുടെ ആരോഗ്യത്തിലും ജീവിതശൈലിയിലും കയാനി ശ്രദ്ധ കേന്ദ്രീകരിക്കും.ബഹുജന പങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമത്തിൽ വ്യക്തിഗതവും ഓൺലൈൻ സേവനങ്ങളും തമ്മിൽ കണക്ഷൻ നൽകുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് കയാനിയുടെ ഉപഭോക്താക്കളെ നയിക്കും. റീമ ബിന്റ് ബന്ദർ അൽ-സൗദ് രാജകുമാരി അധ്യക്ഷയായ PIF-പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് മുൻകൈയെടുത്താണ് സ്ത്രീകളുടെ മാനസികവും സാമൂഹികവും ശാരീരികവുമായ ആരോഗ്യം അടക്കം ജീവിത നിലവാരം പ്രോത്സാഹിപ്പിക്കുന്നതിന് ഒരു സംയോജിത കമ്പനിയായ കയാനി സ്ഥാപിച്ചത്. സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായിട്ടാണീ നീക്കം. 1 ദശലക്ഷത്തിലധികം ഗുണഭോക്താക്കളിലേക്ക് എത്തിച്ചേരാനും കമ്പനി ലക്ഷ്യമിടുന്നു.സൗദി അറേബ്യയുടെ 16 ബില്യൺ SR (4.27 ബില്യൺ ഡോളർ) വ്യാപ്തിയുള്ള ഫിറ്റ്നസ്, ക്ഷേമ വ്യവസായം വികസിപ്പിക്കാൻ കയാനി സഹായിക്കും. വിഷൻ 2030-ന്…

Read More

“നമ്മുടെ സംസ്ഥാനത്തിന്റെ നാമധേയം മലയാള ഭാഷയില്‍ കേരളം എന്നാണ്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവല്‍ക്കരിക്കപ്പെട്ടത് 1956 നവംബര്‍ 1-നാണ്. കേരളപ്പിറവി ദിനവും നവംബര്‍ 1-നാണ്. മലയാള ഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ക്കായി ഐക്യകേരളം രൂപപ്പെടണമെന്നത് ദേശീയ സ്വാതന്ത്ര്യസമര കാലം മുതല്‍ ശക്തമായി ഉയര്‍ന്നുവന്നിരുന്ന ആവശ്യമാണ്. എന്നാല്‍ ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ നമ്മുടെ സംസ്ഥാനത്തിന്റെ പേര് കേരള എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കേരളം എന്നാക്കി ഭേദഗതിപ്പെടുത്തുന്നതിനുവേണ്ട അടിയന്തര നടപടികള്‍ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് ഈ നിയമസഭ ഏകകണ്ഠമായി യൂണിയന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു. ഭരണഘടനയുടെ എട്ടാം പട്ടികയില്‍ പറയുന്ന എല്ലാ ഭാഷകളിലും നമ്മുടെ നാട് ‘കേരളം’ എന്ന പേരില്‍ മാറ്റണമെന്നും ഈ സഭ അഭ്യര്‍ത്ഥിക്കുന്നു.” സംസ്ഥാനത്തിന്റെ പേര് ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും ‘കേരളം’ എന്നാക്കി മാറ്റുന്നതിന് കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച ചട്ടം 118 പ്രകാരമുള്ള പ്രമേയമിതാണ്. സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി മാറ്റണമെന്ന് കേന്ദ്രത്തോട്…

Read More

രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിൽ 5G നെറ്റ്‌വർക്ക് ലഭ്യമാക്കുന്നതിനായി ഭാരത് നെറ്റിന്റെ അടുത്ത ഘട്ടത്തിനായി 1.39 ലക്ഷം കോടി രൂപ അനുവദിക്കുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. റിംഗ് ടോപ്പോളജി സംവിധാനത്തിലൂടെ, ഭാരത് നെറ്റ് ഉദ്യമി യോജനയ്ക്ക് കീഴിലുള്ള നിലവിലെ 1.94 ലക്ഷം ഗ്രാമങ്ങളിൽ നിന്ന് അടുത്ത രണ്ട് വർഷത്തിനുള്ളിൽ 6.4 ലക്ഷം ഗ്രാമങ്ങളിൽ 5G എത്തിക്കുകയാണ് പദ്ധതി. പദ്ധതിയിലൂടെ 2.5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.1,39,579 കോടി രൂപയാണ് ഭാരത് നെറ്റിനായി അനുവദിച്ചിരിക്കുന്നത്. വാര്‍ത്താവിനിമയ, ഇലക്ട്രോണിക്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചതാണിക്കാര്യം.   6.4 ലക്ഷം ഗ്രാമങ്ങളിലേക്ക് റിംഗ് ടോപ്പോളജി സംവിധാനത്തിലൂടെ എത്തിച്ചേരുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളാ (എസ്പിവി)യി വിഭാവനം ചെയ്തിരിക്കുന്ന ഭാരത് നെറ്റ് പ്രോജക്റ്റ്, നാല് ജില്ലകളിലെ 60,000 ഗ്രാമങ്ങളെ ഉള്‍ക്കൊള്ളുന്ന പൈലറ്റ് പ്രോജക്റ്റ് ഇതിനകം പൂര്‍ത്തിയാക്കി.ഭാരത് നെറ്റ് ഉദ്യാമി യോജനയ്ക്ക് നിലവില്‍ 1.94 ലക്ഷം ഗ്രാമങ്ങള്‍ ബന്ധിപ്പിച്ചിട്ടുണ്ട്. ഭാരത് ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്ക്…

Read More