Author: News Desk
ദുബായിലെ ഏറ്റവും മനോഹരമായ ഡെസ്റ്റിനേഷനുകളിലൊന്നായ ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) ഇപ്പോൾ ഒരു അസാധാരണ സമകാലിക ശിൽപ പാർക്കായി രൂപാന്തരപ്പെട്ടിരിക്കുന്നു. യുഎഇ പതാകയിൽ പൊതിഞ്ഞ ടോഫി മുതൽ DJ ഹെർക്കുലീസ് വരെ, ദുബായ് ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിനെ അതിശയകരമായ ശിൽപ പാർക്കായി മാറ്റുന്നു. DIFC സ്‌കൾപ്‌ചർ പാർക്കിന്റെ രണ്ടാം പതിപ്പ് സെപ്റ്റംബർ അവസാനം വരെയാണ് നടക്കുന്നത്. 2023-ലെ എക്‌സിബിഷൻ ഇവന്റ് ‘ടെയിൽസ് അണ്ടർ ദി ഗേറ്റ്’ എന്ന പ്രമേയത്തിൽ ക്യൂറേറ്റ് ചെയ്ത 70 ലധികം കലാസൃഷ്ടികൾ ഒരുമിച്ച് കൊണ്ടുവരുന്നു. ഈ പ്രദർശനം കലാപ്രേമികൾ തീർച്ചയായും സന്ദർശിക്കേണ്ട ഒന്നാണ്. 1. DJ Hercules ഈ വിചിത്രമായ ശിൽപം, ഒരു ട്രെൻഡി ഹെഡ്‌സെറ്റുള്ള ആധുനികകാലത്തെ DJ ആയി പുരാണ കഥാപാത്രമായ ഹെർക്കുലീസിനെ കാണിക്കുന്നു. ആർട്ടിസ്റ്റ് എമ്രെ യൂസുഫിയാണ് തയ്യാറാക്കിയത്. 2. Sfera Conchiglia ഇറ്റാലിയൻ കലാകാരനായ ജിയാൻഫ്രാങ്കോ മഗ്ഗിയാറ്റോയുടെ ഈ സൃഷ്ടി, മനുഷ്യൻ സ്വയം തിരിച്ചറിയുന്നതിന് അവലംബിക്കേണ്ട ദുർഘടപാതയെ ആവിഷ്കരിക്കുന്നു. സൃഷ്ടിയുടെ അന്തർഭാഗത്തേക്ക് പ്രേക്ഷകന്റെ…
ഉക്രൈനെതിരെ യുദ്ധവുമായി മുന്നോട്ടു പോകുന്ന റഷ്യക്കെതിരെ പലതവണ തങ്ങളുടെ തന്ത്രങ്ങളും, ഇന്റലിജൻസ് നിരീക്ഷണങ്ങളും പാളി പോയ അതെ മനസികാവസ്ഥയിലായിരുന്നു മറ്റൊരു വിഷയത്തിൽ വൈറ്റ് ഹൗസ് സമീപകാലത്ത്. ഒടുവിൽ US പ്രസിഡന്റ് ജോ ബൈഡൻ തന്റെ ക്രൈസിസ് മാനേജ്‌മന്റ് സ്ട്രാറ്റജിയുമായി നേരിട്ടു ഇടപെട്ടു. ഒരു ആഗോള യുദ്ധം ഒഴിവാക്കുന്നതിനായി ആ 7 ഉന്നത എക്സിക്യൂട്ടീവുകളെയും വൈറ്റ് ഹൗസിൽ ഒരു മേശക്കു ചുറ്റുമിരുത്തി ചർച്ച നടത്തി. ഒടുവിൽ അവർ ബൈഡന് മുന്നിൽ പ്രതിജ്ഞയെടുത്തു. എന്താണെന്നോ ! തങ്ങളുടെ പ്ലാറ്റ്‌ഫോമുകൾ വഴി പുറത്തിറങ്ങുന്ന നിർമിത ബുദ്ധി ഉത്പന്നങ്ങൾക്ക് വാട്ടർ മാർക്ക് ഉറപ്പാക്കുമെന്ന്. “ഓപ്പൺഎഐ, ആൽഫബെറ്റ് (GOOGL.O), മെറ്റാ പ്ലാറ്റ്‌ഫോംസ് (META.O) എന്നിവയുൾപ്പെടെയുള്ള AI കമ്പനികൾ സാങ്കേതികവിദ്യ സുരക്ഷിതമാക്കാൻ സഹായിക്കുന്നതിന് AI- ജനറേറ്റഡ് ഉള്ളടക്കം വാട്ടർമാർക്ക് ചെയ്യുന്നത് പോലുള്ള നടപടികൾ നടപ്പിലാക്കാൻ വൈറ്റ് ഹൗസിനോട് സ്വമേധയാ പ്രതിജ്ഞാബദ്ധരായി. ഈ പ്രതിബദ്ധതകൾ വാഗ്ദാനമായ ഒരു ചുവടുവെപ്പാണ്, ഞങ്ങൾക്ക് ഒരുമിച്ച് ചെയ്യാൻ ധാരാളം ജോലികളുണ്ട്.” Anthropic, Inflection, Amazon.com (AMZN.O), OpenAI പങ്കാളിയായ Microsoft…
സെൽഫ് ചെക്കൗട്ട് കൗണ്ടറുകൾ, ഇലക്ട്രോണിക് ഷെൽഫ് ലേബലുകൾ, ഡ്യുവൽ സൈഡ് ക്യാഷ് ടില്ലുകൾ, പ്രാദേശിക വസ്ത്ര, ഫാഷൻ ഉത്പന്നങ്ങൾ അങ്ങനെ ആധുനിക റീട്ടെയിൽ ഐഡന്റിറ്റിയുമായി റിലയൻസ് റീട്ടെയിൽ ട്രെൻഡ്സ് സ്റ്റോറുകൾ-Reliance Trends- നവീകരിക്കുകയാണ്. യുവതലമുറയിലെ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി സെൽഫ് ചെക്കൗട്ട് കൗണ്ടറുകൾ മുതൽ ഇലക്ട്രോണിക് ഷെൽഫ് ലേബലുകൾ വരെയുള്ള സമകാലികവും സാങ്കേതിക ഉപയോഗപ്പെടുത്തിയുള്ള ഫീച്ചറുകൾ ഉൾപ്പെടുത്തി രാജ്യത്തെമ്പാടുമുള്ള ട്രെൻഡ് ഫാഷൻ സ്റ്റോറുകൾ നവീകരിക്കുകയാണെന്ന് റിലയൻസ് റീട്ടെയിൽ അറിയിച്ചു. പുതിയ ബ്രാൻഡ് ഐഡന്റിറ്റി ഉപയോഗിച്ച് റിലയൻസ് റീട്ടെയിൽ ഇന്ത്യയിൽ ഏകദേശം 150 ട്രെൻഡ് സ്റ്റോറുകൾ നവീകരിക്കും. ഫർണിച്ചറുകൾ മുതൽ ലൈറ്റിംഗ്, സീലിംഗ്, ഫ്ലോറിംഗ് എന്നിവയിൽ വരെ സ്റ്റോറുകൾക്ക് ഒരു പുതിയ രൂപമുണ്ടാകും. ഇന്ത്യയിൽ ഉടനീളമുള്ള 1,100-ലധികം പട്ടണങ്ങളിലും നഗരങ്ങളിലും 2,300-ലധികം സ്റ്റോറുകൾ നടത്തുന്ന ട്രെൻഡ്‌സ് ഇത്തരത്തിലുള്ള ആദ്യത്തെ സ്റ്റോർ സൂററ്റിൽ തുറന്നു. ഭാവിയിൽ റിലയൻസ് റീട്ടെയിൽ തുറക്കുന്ന എല്ലാ പുതിയ ട്രെൻഡ് സ്റ്റോറുകളും പുതിയ ഫോർമാറ്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. നഗരത്തിന്റെ ഐഡന്റിറ്റി പ്രദർശിപ്പിക്കുന്നതിന് പ്രാദേശിക കലാകാരന്മാർക്ക്…
രാവിലെ ലുലു മാളിലെത്തിയവർ പുറത്തു നിർത്തിയിട്ട പട്ടാള ട്രക്കുകളും, ടെന്റുകളും, സൈനിക സന്നാഹവും ഒക്കെ കണ്ടു ഒന്നമ്പരന്നു. അകത്തു കയറിയപ്പോൾ ആയുധ ധാരികളായ സൈനികർ അവിടവിടെ നിൽക്കുന്നു. 24 കിലോ ഭാരം വരുന്ന മെഷീന്‍ഗണ്‍ മുതല്‍ ഭീമന്‍ സൈനിക ട്രക്കായ ബെമല്‍ ടെട്ര വരെ ആയുധ സന്നാഹങ്ങൾ ഇതാ ഗ്രാൻഡ് ആട്രിയത്തിൽ അണി നിരത്തിയിരിക്കുന്നു. നടക്കുന്നത് ലുലുമാളും, പാങ്ങോട് കരസേനാ കേന്ദ്രവും ചേർന്ന് ആചരിക്കുന്ന മൂന്നു ദിവസത്തെ കാർഗിൽ വിജയോത്സവമാണെന്നറിഞ്ഞപ്പോൾ അമ്പരപ്പ് ആയുധ കാഴ്ചയുടെ ആകാംക്ഷയിലേക്കു വഴിമാറി. കാര്‍ഗില്‍ യുദ്ധ വിജയത്തിന്‍റെ 24ആം വാര്‍ഷികത്തിലാണ് ലുലു മാളും പാങ്ങോട് സൈനിക കേന്ദ്രവും. മാളിലെ ഗ്രാന്‍ഡ് ഏട്രിയത്തിലുള്‍പ്പെടെ സൈനിക ആയുധങ്ങളുടെയും വാഹനങ്ങളുടെയും വിപുലമായ പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്. 24.4 കിലോ ഭാരം വരുന്ന ഇന്ത്യന്‍ നിര്‍മ്മിത മീഡിയം മെഷീന്‍ ഗണ്‍, 18 കിലോമീറ്റര്‍ വരെ ദൂരത്തില്‍ നിരീക്ഷണം സാധ്യമാക്കുന്ന സര്‍വെയ്ലന്‍സ് റഡാര്‍, 2 കിലോ മീറ്റര്‍ വരെ പ്രഹര ദൈര്‍ഘ്യമുള്ള റഷ്യന്‍ നിര്‍മ്മിത ഡ്രഗുണോവ് സ്നൈപ്പര്‍ റൈഫിള്‍, സൗത്ത് ആഫ്രിക്കന്‍ നിര്‍മ്മിത മള്‍ട്ടിഷോട്ട്…
ട്വിറ്റർ ഇനി X ആയിരിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് ഇലോൺ മസ്ക് പ്രഖ്യാപിച്ചത്. പക്ഷിയുടെ ലോഗോയും “ട്വീറ്റ്” ഉൾപ്പെടെയുള്ള എല്ലാ അനുബന്ധ വാക്കുകളും ഒഴിവാക്കുമെന്നും ഇലോൺ മസ്ക് ഉത്തരവിട്ടു. എന്നാൽ ട്വിറ്റർ എക്സ് ആയി മാറുന്നത് കോടിക്കണക്കിന് ബ്രാൻഡ് മൂല്യം നശിപ്പിക്കുമെന്നാണ് ഇൻഡസ്ട്രി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സ്‌പേസ് എക്‌സ് മുതൽ ടെസ്‌ല മോഡൽ എക്‌സ്, എക്‌സ്എഐ വരെ എക്‌സ് അക്ഷരത്തോട് ആഭിമുഖ്യമുളള ഇലോൺ മസ്കിന്റെ ചരിത്രമറിയാവുന്നവർ ഈ മാറ്റത്തെ ചെറുതായി കാണുന്നില്ല. 4 ബില്യൺ ഡോളറിനും 20 ബില്യൺ ഡോളറിനും ഇടയിലാണ് മസ്‌കിന്റെ ഈ നീക്കം കാരണം ഇല്ലാതാകുന്നതെന്ന് വിശകലന വിദഗ്ധരും ബ്രാൻഡ് ഏജൻസികളും പറയുന്നു. ലോകമെമ്പാടും ഇത്രയും ഇക്വിറ്റി സമ്പാദിക്കാൻ 15-ലധികം വർഷമെടുത്തു, അതിനാൽ ഒരു ബ്രാൻഡ് നാമമായി ട്വിറ്റർ നഷ്‌ടപ്പെടുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ്,” സീഗൽ ആൻഡ് ഗെയ്‌ലിന്റെ ബ്രാൻഡ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ സ്റ്റീവ് സൂസി പറഞ്ഞു. അനലിസ്റ്റുകളും ബ്രാൻഡ് ഏജൻസികളും ഉൽപ്പന്നത്തിന്റെ പേരുമാറ്റത്തെ അനുകൂലിക്കുന്നില്ല. ഇതൊരു പിഴവായി മാറാമെന്ന്…
സൗദി അറേബ്യയിലേക്ക് ഉംറയ്ക്കായി വിദേശി സുഹൃത്തുക്കളെ ക്ഷണിക്കുന്ന പ്രക്രിയ കൂടുതൽ ലളിതമാക്കി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം.സൗദി പൗരന്മാർക്ക് വിദേശത്തുള്ള മുസ്ലീം സുഹൃത്തുക്കളെ “personal visit ” വിസയിലൂടെ ഉംറ നിർവഹിക്കാൻ രാജ്യത്തേക്ക് ക്ഷണിക്കാമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. മക്കയിലെ മസ്ജിദിൽ ഉംറ കർമ്മങ്ങൾ നിർവഹിക്കുന്നതിനും മദീനയിലെ പ്രവാചകന്റെ മസ്ജിദ് സന്ദർശിക്കുന്നതിനും പുറമെ, സന്ദർശകർക്ക് രാജ്യത്തിന്റെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും യാത്രകൾ നടത്താം. ‘സിംഗിൾ എൻട്രി’, ‘മൾട്ടിപ്പിൾ എൻട്രി’ പേഴ്‌സണൽ വിസകൾക്കുള്ള അപേക്ഷകൾ സൗദി പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ വിസ പ്ലാറ്റ്‌ഫോം വഴി നൽകാമെന്ന് മന്ത്രാലയം അറിയിച്ചു. “സിംഗിൾ എൻട്രി പേഴ്‌സണൽ വിസ” യ്ക്ക് 90 ദിവസത്തെ സാധുതയുണ്ട്, അതേസമയം “മൾട്ടിപ്പിൾ എൻട്രി പേഴ്‌സണൽ വിസ” സാധുത ഒരു വർഷത്തേക്കാണ്, ഓരോ വിസിറ്റിലും 90 ദിവസം താമസിക്കാം. 2016-ൽ ആരംഭിച്ച സൗദി വിഷൻ 2030 സ്ട്രാറ്റജിക് പ്ലാനിന്റെ ഭാഗമായി ടൂറിസം വ്യവസായം വികസിപ്പിക്കുന്നതിനാൽ സൗദി അറേബ്യ അതിന്റെ ചരിത്ര സ്ഥലങ്ങളും…
AI അടക്കം സാങ്കേതിക വിദ്യകളിൽ അനുദിനമുണ്ടാകുന്ന അപ്ഡേഷനുകളിൽ പ്രതീക്ഷയർപ്പിച്ചു സ്വന്തം പ്രവർത്തന ശൈലിയും ഭാവവും മാറ്റാൻ ഐ ടി കമ്പനികൾ മത്സരമാണ്. അപ്പോൾ അവർക്ക് നഷ്ടപ്പെടുന്നത് നിരവധി മനുഷ്യ ശേഷിയാണ്. ഒട്ടനവധി സാങ്കേതിക പ്രതിഭകൾക്ക് നിഷേധിക്കപ്പെടുന്നത് നല്ലൊരു വേതനത്തോട് കൂടിയുള്ള തൊഴിലവസരങ്ങളാണ്. ഇന്ത്യൻ ഐ ടി മേഖലക്ക് 2024 നല്ലതു വരുത്തുമെന്ന റിപോർട്ടുകൾ പലതു വന്നെങ്കിലും മാനവശേഷി വികസന മേഖലയിലെ ഐ ടി കമ്പനികളുടെ സമീപനങ്ങൾ കാരണം അവയെല്ലാം തിരുത്തേണ്ട അവസ്ഥയാണിപ്പോൾ. നടപ്പു സാമ്പത്തിക വർഷം ഐ ടി മേഖലക്കും സേവന മേഖലക്കും മികച്ചതായിരിക്കുമെന്ന ട്രെൻഡ് പിന്നോട്ടടിക്കുകയാണോ എന്ന് തോന്നും വൻകിട ഐ ടി കമ്പനികളുടെ നിലപാടുകൾ കണ്ടാൽ. ജീവനക്കാരുടെ കാര്യ ശേഷി വർധിപ്പിക്കാതെ ലാഭ പ്രതീക്ഷയിലെ അനിശ്ചിതാവസ്ഥ, AI ശേഷി വർധിപ്പിക്കൽ എന്നിവയൊക്കെ ഇന്ത്യൻ ഐടി കമ്പനികളെ റിക്രൂട്ട്മെന്റ് രംഗത്തു മറിച്ചു ചിന്തിപ്പിക്കുകയാണ്. പ്രതിസന്ധിക്കുള്ള ഒരൊറ്റ കാരണം ഇതാണ് രാജ്യത്തെ പ്രമുഖ ഐ.ടി കമ്പനികൾ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത് വൻതോതില്‍…
പാൻ പ്രവർത്തനക്ഷമമല്ലാതായ വിദേശ ഇന്ത്യക്കാർ അവരുടെ താമസവിവരം (റസിഡൻഷ്യൽ സ്റ്റാറ്റസ്) അറിയിക്കണമെന്ന് ആദായനികുതി വകുപ്പ്. ആദായ നികുതി റിട്ടേൺസ് ഫയൽ ചെയ്യാനുള്ള തീയതി നീട്ടി നൽകില്ല എന്ന സൂചനയും ആദായ നികുതി വകുപ്പ് നൽകുന്നു. ഒരാളുടെ പാൻ പ്രവർത്തനക്ഷമമല്ലെങ്കിലും (inoperative) അയാൾക്ക് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനു തടസ്സമില്ല എന്നും അറിയിച്ചിട്ടുണ്ട്. പ്രവാസി ഇന്ത്യക്കാർക്ക് ആധാർ ഇല്ലെങ്കിൽ പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആധാർ–പാൻ ബന്ധിപ്പിക്കലിനുള്ള അവസാന തീയതി കഴിഞ്ഞ ശേഷം പ്രവാസി ഇന്ത്യക്കാരായ പലരുടെയും പാൻ പ്രവർത്തിക്കുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. ചില പ്രവാസികളുടെ കൈവശമുള്ള പാൻകാർഡ് ജൂൺ 30ന് ശേഷം പ്രവർത്തനരഹിതമായെങ്കിൽ അത് വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തണം. ആദായനികുതി വകുപ്പിൻെറ രേഖകളിൽ ‘നോൺ റസിഡൻറ്’ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും പാൻകാർഡ് അസാധുവായേക്കും. ആദായ നികുതി വകുപ്പിൻെറ പോർട്ടലിലൂടെ ‘റസിഡൻറ്’ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്‌താൽ ആധാർ ഇല്ലാത്ത എൻആർഐകളെ ലിങ്കിംഗ് പ്രക്രിയയിൽ നിന്ന് ഒഴിവാക്കുമെന്നാണ് സൂചന. അതേസമയം ആധാർ എടുത്തിട്ടുള്ള…
കൊട്ടിഘോഷിച്ച് അവതരിപ്പിച്ച മെറ്റയുടെ ത്രെഡ്സിൽ ഉപയോക്തൃ ഇടപഴകൽ കുറയുന്നു. ത്രെഡ്സിലെ സജീവ ഉപയോക്താക്കളിൽ 20 ശതമാനം കുറവും ആപ്പിൽ ചെലവഴിക്കുന്ന സമയത്തിൽ 50 ശതമാനം കുറവും രേഖപ്പെടുത്തി. ഉപയോക്താക്കളുടെ ശരാശരി ഉപയോഗം 20 മിനിറ്റിൽ നിന്ന് 10 മിനിറ്റായി കുറഞ്ഞു. റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ 100 ദശലക്ഷം ഉപയോക്താക്കൾ സൈൻ അപ്പ് ചെയ്ത ത്രെഡ്സിൽ ഇപ്പോൾ ഉപയോക്താക്കൾക്ക് താല്പര്യം കുറഞ്ഞുവെന്നാണ് റിപ്പോർട്ട്. മൈക്രോബ്ലോഗിംഗിൽ വിപ്ലവം സൃഷ്ടിക്കുമെന്നും അതുല്യമായ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുമെന്നും പ്രതീക്ഷിച്ച പ്ലാറ്റ്ഫോമാണ് ത്രെഡ്സ്. ഇൻസ്റ്റാഗ്രാമുമായുള്ള ത്രെഡ്‌സിന്റെ നേരിട്ടുള്ള സംയോജനം അജ്ഞാതരായി തുടരാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ത്രെഡ്സിൽ നിന്നും അകറ്റുന്നുണ്ട്. ആപ്പ് ഇന്റലിജൻസ് സ്ഥാപനമായ data.ai വെളിപ്പെടുത്തുന്നത്, ത്രെഡ്സിന്റെ ഏറ്റവും കൂടുതൽ ഡൗൺലോഡുകൾ ഇന്ത്യയിൽ നിന്നാണ് -33 ശതമാനം. തൊട്ടുപിന്നാലെ ബ്രസീലാണ് -22 ശതമാനം, യുഎസിൽ 16 ശതമാനമാണ് ത്രെഡ‍്സ് ഡൗൺലോഡ്. ഈ ഡൗൺലോഡ് നമ്പറുകൾ ഉണ്ടായിരുന്നിട്ടും, പ്ലാറ്റ്‌ഫോമിലെ യഥാർത്ഥ ഉപയോക്തൃ ഇടപഴകലിൽ കാര്യമായ കുറവുണ്ടായി. ഈ മാസം ആദ്യം ത്രെഡ്‌സിന്റെ…
സെപ്റ്റംബറിൽ നടക്കുന്ന ജി 20 നേതാക്കളുടെ യോഗത്തിന് ആതിഥേയത്വം വഹിക്കുന്ന പുനർവികസിപ്പിച്ച ഇന്ത്യൻ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷൻ സമുച്ചയം ജൂലൈ 26 ന് ഉദ്ഘാടനം ചെയ്യും. ITPO സമുച്ചയം ജൂലൈ 26 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. പ്രഗതി മൈതാന സമുച്ചയം എന്നും അറിയപ്പെടുന്ന വേദി, ഏകദേശം 123 ഏക്കർ വിസ്തീർണ്ണമുള്ളതാണ്. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ യോഗങ്ങൾ, കോൺഫറൻസുകൾ, എക്സിബിഷനുകൾ എന്നിവ നടക്കുന്ന കേന്ദ്രമാണ്. സെപ്തംബർ 9-10 തീയതികളിൽ ഡൽഹിയിൽ ജി20 നേതാക്കളുടെ ഉച്ചകോടി നടക്കും. പ്രഗതി മൈതാനത്തിന്റെ പുനർവികസന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇന്റഗ്രേറ്റഡ് എക്‌സിബിഷൻ-കം-കൺവെൻഷൻ സെന്ററായി ആധുനിക സമുച്ചയം നിർമിച്ചത്. സമുച്ചയത്തിന്റെ മൂന്നാം ലെവലിൽ 7,000 പേർക്ക് ഇരിക്കാവുന്ന കൺവെൻഷൻ സെന്റർ വികസിപ്പിച്ചതായി മന്ത്രാലയം അറിയിച്ചു. ഇത് ഓസ്‌ട്രേലിയയിലെ ഐക്കണിക് സിഡ്‌നി ഓപ്പറ ഹൗസിന്റെ ഏകദേശം 5,500 സീറ്റിംഗ് കപ്പാസിറ്റിയേക്കാൾ വലുതാണ്, മന്ത്രാലയത്തിന്റെ ട്വീറ്റ് പറഞ്ഞു. IECC യിൽ 3,000 പേർക്ക് ഇരിക്കാവുന്ന ഒരു…