Author: News Desk

ഇപ്പോൾ മനുഷ്യർ സാങ്കേതികവിദ്യയുമായി ഇടപഴകുന്ന രീതിയെ പുനർനിർവചിക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ്. AI- പവർ ചെയ്‌ത സംഭാഷണ ചാറ്റ്‌ബോട്ടുകൾ മുതൽ ശാസ്ത്രത്തിനും ഗവേഷണത്തിനുമായി തയാറാക്കിയ AI റോബോട്ടുകൾ വരെ. AI-യുടെ വികസനത്തിലെ ദ്രുതഗതിയിലുള്ള കുതിച്ചുചാട്ടം അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയായ റോബോട്ടിക്‌സിനെ ഇപ്പോൾ ചില്ലറയൊന്നുമല്ല സ്വാധീനിക്കുന്നത്. സാങ്കേതിക വൈദഗ്ധ്യമുള്ള ജോലികൾ ഏറ്റെടുക്കാൻ കഴിയുന്ന റോബോട്ടുകൾക്ക് പിന്നാലെ ഇതാ കലാപരമായി സ്വയം ചിന്തിച്ചു പ്രവർത്തിക്കാൻ ശേഷിയുള്ള ക്രിയേറ്റീവ് അസിസ്റ്റന്റായിട്ടൊക്കെ ഉപയോഗപ്രദമാകുന്ന റോബോട്ടും  ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നു. AI സാങ്കേതിക വിദ്യ ജീവൻ നൽകിയ റോബോട്ടായ അമേക്കയെ കണ്ടാൽ മനുഷ്യൻ തന്നെ. ഒരു ഹ്യൂമനോയ്ഡ് റോബോട്ട്. റബ്ബർ മുഖവും കൈകളും ഒക്കെ ചലിക്കുന്നത് AI കാമെറകളും സെൻസറുകളും, മൈക്രോ ഫോണുകളും ഫേഷ്യൽ റെകോഗ്നിഷ്യൻ സോഫ്റ്റ് വെയറും അടങ്ങുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച്. അങ്ങനെ അമേക്കക്ക് മനുഷ്യരെ പോലെ തന്നെ മുഖത്തു പല തരം ഭാവങ്ങൾ കൊണ്ട് വരാനും, കേൾക്കുന്നതിനും കാണുന്നതിനുമനുസരിച്ചു പ്രതികരിക്കാനും നല്ല കഴിവാണ്. ഇതൊക്കെ…

Read More

നാസയുടെ ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ടായ VALKYRIE ഓസ്‌ട്രേലിയയിൽ പരീക്ഷിച്ചു. റോബോട്ടിന്റെ കഴിവുകൾ പരീക്ഷിക്കുന്നതിനായി പെർത്തിലെ വുഡ്‌സൈഡ് എനർജിയിൽ  ജൂലൈ 6-നാണ് എത്തിച്ചത്. ജീവനക്കാരുടെയും പരിസ്ഥിതിയുടെയും സുരക്ഷ വർധിപ്പിക്കുന്നതിന് ആളില്ലാ, വിദൂര പരിപാലനത്തിനായി VALKYRIEയെ വിന്യസിക്കാൻ കമ്പനി പദ്ധതിയിടുന്നു. ഒരു പങ്കാളിത്ത കരാറിന് കീഴിൽ, വുഡ്‌സൈഡ് എനർജി നാസയ്ക്ക് ഡാറ്റയും ഫീഡ്‌ബാക്കും നൽകും. നാസയുടെ ആദ്യത്തെ ബൈപെഡൽ ഹ്യൂമനോയിഡ് റോബോട്ടാണ് VALKYRIE. Norse mythologyയിൽ ഈ പേര് നിന്നാണ് സ്വീകരിച്ചിട്ടുളളത്. ഈ ദൗത്യത്തിൽ നിന്ന് ലഭിക്കുന്ന അറിവ്  ആർട്ടെമിസ് ദൗത്യങ്ങൾക്കും ഭൂമിയിലെ മറ്റ് റോബോട്ടിക്സ് ലക്ഷ്യങ്ങൾക്കും ഉപയോഗിക്കുമെന്ന് നാസ പറയുന്നു. 1.8 മീറ്റർ ഉയരവും 125 കി.ഗ്രാം ഭാരവുമുള്ള VALKYRIE, ബഹിരാകാശത്തും ഭൂമിയിലും മനുഷ്യരെ അപകടകരമായ ചുറ്റുപാടുകളിൽ രക്ഷിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ജോൺസൺ സ്‌പേസ് സെന്റർ എഞ്ചിനീയറിംഗ് ഡയറക്ടറേറ്റാണ് നാസയുടെ VALKYRIE രൂപകല്പന ചെയ്ത് നിർമ്മിച്ചത്. കസ്റ്റം ഡ്യുവൽ വോൾട്ടേജ് ബാറ്ററിയിൽ ഏതാണ്ട് ഒരു മണിക്കൂർ റോബോട്ട് പ്രവർത്തിപ്പിക്കാനാകും. 2016 മുതൽ, വിദൂര നിയന്ത്രണ സാങ്കേതികവിദ്യകൾ മെച്ചപ്പെടുത്തുന്നതിനും പൂർണ്ണമായും സ്വയംഭരണാധികാരമുള്ള റോബോട്ടുകൾ വികസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ നാസ ഇരട്ടിയാക്കിയിരുന്നു. മനുഷ്യർക്ക് അപകടകരമായ ജോലികളിൽ വിദൂരമായി മേൽനോട്ടം…

Read More

ലോകത്തിലെ ഏറ്റവും വിലയേറിയ സ്വകാര്യ വിമാനം സ്വന്തമാക്കിയ ആളാരാണ്? മുകേഷ് അംബാനി, ഗൗതം അദാനി മുതൽ ബിൽ ഗേറ്റ്‌സ്, ഇലോൺ മസ്‌ക് വരെയുള്ള നിരവധി ലോകശതകോടീശ്വരന്മാർക്ക് അവരുടെ സമ്പത്തിന്റെയും ആഡംബരത്തിന്റെയും പ്രദർശനമായ സ്വകാര്യ ജെറ്റുകൾ ഉണ്ട്. എന്നാൽ ഈ വിലയേറിയ സ്വകാര്യ ജെറ്റിന്റെ ഉടമ എന്തായാലും മസ്‌കോ മുകേഷ് അംബാനിയോ രത്തൻ ടാറ്റയോ അദാനിയോ അല്ല. 3200 കോടി രൂപക്ക് മുകളിൽ വിലമതിക്കുന്ന വിമാനത്തിന്റെ ഉടമ Alisher Umanov ആണ്. 19.5 ബില്യൺ ഡോളർ ആസ്തിയുളള റഷ്യൻ വ്യവസായിയാണ് Alisher Burkhanovich Usmanov. Alisher Umanovന്റെ കൈവശം ഒരു ആഡംബര എയർബസ് A340-300 ഉണ്ട്. ആ സ്വകാര്യ ജെറ്റിന് 400 മില്യൺ ഡോളർ വിലയുണ്ട്, അതായത് 3,286 കോടി രൂപ. റഷ്യയിലെയും യൂറോപ്പിലെയും ഏറ്റവും വലിയ സ്വകാര്യ ജെറ്റാണിതെന്നാണ് റിപ്പോർട്ട്. Alisher Umanov റഷ്യൻ വ്യാവസായിക കൂട്ടായ്മയായ Metalloinvestന്റെ ഭൂരിഭാഗം ഓഹരിയുടമയും Kommersant പബ്ലിഷിംഗ് ഹൗസിന്റെ ഉടമയുമാണ്. റഷ്യയിലെ ഏറ്റവും വലിയ…

Read More

ഇന്ത്യയിലെ പ്രമുഖ സ്റ്റീൽ നിർമ്മാണ കമ്പനിയായ ടാറ്റാ സ്റ്റീലിലെ ജീവനക്കാരിൽ ഏറ്റവും അധികം ശമ്പളം വാങ്ങുന്നതാരായിരിക്കും? പ്രതിദിനം ഏകദേശം 4 ലക്ഷം രൂപ സമ്പാദിക്കുന്ന കൗശിക് ചാറ്റർജി ആണ് അതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ടാറ്റാ സ്റ്റീലിലെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആണ് കൗശിക് ചാറ്റർജി. ടാറ്റാ ഗ്രൂപ്പിന് കീഴിലുളള കമ്പനികളിലെ സിഎഫ്ഒമാരിൽ ഏറ്റവും ഉയർന്ന ശമ്പളം നേടുന്ന ഒരാളുമാണ് കൗശിക് ചാറ്റർജി. കൗശിക് ചാറ്റർജിയുടെ പ്രതിവർഷ നേട്ടം 14.21 കോടി രൂപയാണ്. 15.17 കോടി രൂപ 2022 സാമ്പത്തിക വർഷത്തിൽ സമ്പാദിച്ച കൗശികിന്റെ 2023 സാമ്പത്തിക വർഷത്തിലെ വരുമാനത്തിൽ നേരിയ ഇടിവുണ്ട്. CFO ആണെങ്കിലും, ചാറ്റർജിക്ക് സ്ഥാപനത്തിന്റെ CEO യുമായി താരതമ്യപ്പെടുത്തുമ്പോൾ സമാനമായ അധികാരവും ഉണ്ട്. പശ്ചിമ ബംഗാളിലെ അസൻസോളിലെ സെന്റ് പാട്രിക് സ്‌കൂളിൽ നിന്നാണ് കൗശിക് ചാറ്റർജി തന്റെ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ചാർട്ടേഡ് അക്കൗണ്ടന്റ് ആകുന്നതിന് മുമ്പ് കൊൽക്കത്തയിൽ നിന്ന് ബികോം നേടി. ടാറ്റ ഗ്രൂപ്പിൽ ജോലി ചെയ്യുന്നതിന് മുമ്പ്,…

Read More

RGCB ബയോ-സേഫ്റ്റി ലെവല്‍ -3 ലാബിന് കേന്ദ്ര അംഗീകാരം ലഭിച്ചു. കോവിഡ്, ഏവിയന്‍ ഇന്‍ഫ്ളുവന്‍സ തുടങ്ങിയ രോഗ ഗവേഷണത്തിന് ഈ അംഗീകാരം സഹായകരമാകും. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലെ -RGCB – ബയോ-സേഫ്റ്റി ലെവല്‍-3 ലാബിന്‍റെ പ്രവര്‍ത്തനത്തിന് കേന്ദ്രസര്‍ക്കാരിന്‍റെ ബയോടെക്നോളജി വകുപ്പിന്‍റെ അംഗീകാരം ലഭിച്ചു. കേരളത്തില്‍ ഇത്തരത്തിലുള്ള ആദ്യ സമഗ്ര ലാബാണിത്. ബിഎസ്എല്‍-3 ഏജന്‍റുകളില്‍ പകര്‍ച്ചാ ജൈവാണുക്കളായി തരംതിരിച്ചിട്ടുള്ള സാര്‍സ് കോവ്-2(കോവിഡ്), വൈറല്‍പനിയ്ക്ക് കാരണമാകുന്ന ഇന്‍ഫ്ളുവന്‍സ എന്നിവയെ സംബന്ധിച്ച ഗവേഷണങ്ങളില്‍ ഏറെ നിര്‍ണായകമാണ് ഈ സംവിധാനം. ആര്‍ജിസിബിയുടെ ആക്കുളത്തെ പുതിയ കാമ്പസിലാണ് ബിഎസ്എല്‍-3 മോഡുലാര്‍ ഫെസിലിറ്റി സ്ഥാപിച്ചിട്ടുള്ളത്. വ്യവസായ-അക്കാദമിക സമൂഹം, ക്ലിനിക്കല്‍ പങ്കാളികള്‍ എന്നിവരുമായുള്ള സഹകരണം മികച്ച രീതിയില്‍ വര്‍ധിപ്പിക്കാന്‍ ബിഎസ്എല്‍-3 ലാബിന്‍റെ സേവനത്തിലൂടെ സാധിക്കുമെന്ന് ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. വൈറസുകള്‍ക്കെതിരായ പ്രതിരോധ മരുന്നുകള്‍, ഔഷധങ്ങള്‍ എന്നിവ വികസിപ്പിച്ചെടുക്കാന്‍ ഈ സംവിധാനം ഏറെ സഹായകരമാകും. ഭാവിയില്‍ മഹാവ്യാധികള്‍ വരുന്നത് തടയുന്നതിനൊപ്പം വൈറസുകള്‍, രോഗാണുക്കള്‍ എന്നിവയ്ക്കെതിരായ വിപ്ലവകരമായ ഗവേഷണങ്ങള്‍…

Read More

ഡ്രൈവിംഗ് ലൈസൻസിനായുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കാൻ വൺ ഡേ ടെസ്റ്റ് നിർബന്ധമാക്കി യുഎഇയിലെ റാസൽഖൈമ എമിറേറ്റ്. ഒപ്പം നിരത്തുകളിൽ കാൽനടക്കാർക്കുള്ള അവകാശങ്ങളും സംരക്ഷിക്കാൻ നിയമങ്ങൾ കർശനമാക്കി. യാത്രക്കാരെ നിരത്തുകൾ മുറിച്ചു കടക്കാൻ അനുവദിക്കാതെ അവഗണിക്കുന്ന ഡ്രൈവർമാർക്ക് കനത്ത പിഴ നൽകാൻ നടപടിയുണ്ടാകും. ഉം അൽ ഖുവൈൻ പോലീസ് കാൽനടക്കാർക്കുള്ള കാമ്പയിനുമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഡ്രൈവിംഗ് ടെസ്റ്റ് നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി റാസൽഖൈമ എമിറേറ്റിൽ ലൈസൻസിന് വൺ ഡേ ടെസ്റ്റ് നടപ്പിലാക്കി തുടങ്ങും. ലൈസൻസ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതാണ് എമിറേറ്റിന്റെ പുതിയ പദ്ധതി. ഇതോടെ ലൈസൻസ് ആഗ്രഹിക്കുന്നവർക്കും, അധികൃതർക്കും സമയലാഭം നേടാം. ഇതോടെ ഷാർജയ്ക്ക് പിന്നാലെ വൺ ഡേ ടെസ്റ്റ് പ്രഖ്യാപിക്കുന്ന രണ്ടാമത്തെ എമിറേറ്റായി റാസൽഖൈമ മാറി. നാഷണൽ സർവീസ് റിക്രൂട്ട്മെന്റുകൾക്ക് മാത്രമാണ് വൺ ഡേ ടെസ്റ്റ് പദ്ധതി വിനിയോഗിക്കാനാവുക. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തത്കാലം ഈ സംവിധാനമുണ്ടാകില്ല. ജൂലൈ 17 തിങ്കളാഴ്ച മുതലാണ് ഡ്രൈവിംഗ് ടെസ്റ്റിൽ വൺ ഡേ മാറ്റം നടപ്പിലാക്കി തുടങ്ങുക. ഈ…

Read More

ബി‌എസ്‌എൻ‌എൽ അതിന്റെ 4 ജി മൊബൈൽ സേവനങ്ങളുടെ സമ്പൂർണ്ണ ലോഞ്ചിനോട് അടുക്കുന്നതിനൊപ്പം ഒരു ഉപഭോക്തൃ കേന്ദ്രീകൃത സ്ഥാപനമാക്കി മാറ്റുന്നതിന് ഏകദേശം 30,000 ജീവനക്കാരെ പരിശീലിപ്പിക്കാനുള്ള പദ്ധതി ആരംഭിച്ചു കഴിഞ്ഞു. BSNL-ന്റെ 4G റോൾഔട്ട് ഈ ഒക്ടോബറിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത 18-24 മാസത്തിനുള്ളിൽ പൂർണ്ണമായ 4G ലോഞ്ച് പ്രതീക്ഷിക്കുന്നു. ഇതിനു മുമ്പേ വേണ്ടത്  ഉപഭോക്താക്കളുടെ പിന്തുണയാണ്. ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്തുകയും അവരുടെ പരാതികളോട് ഫലപ്രദമായ പ്രതികരണം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. പദ്ധതി പ്രകാരം, ഏകദേശം 12,000 ജീവനക്കാർക്ക് കസ്റ്റമർ ഫെയ്‌സിംഗ് സ്റ്റാഫായി ഇതിനകം പരിശീലനം നൽകികഴിഞ്ഞു. സർക്കാരിന്റെ മിഷൻ കരയോഗി പദ്ധതി പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. ബിഎസ്എൻഎല്ലിൽ ആകെ ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം 60,000 ആണ്. ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് സെക്രട്ടറി കെ രാജാരാമൻ: “ബിഎസ്എൻഎൽ ജീവനക്കാർക്ക് ഉപഭോക്താവിനെ അഭിമുഖീകരിക്കുന്ന പരിശീലനം നൽകിവരുന്നു. അവരുടെ പരാതികളോട് ഫലപ്രദമായ പ്രതികരണം ഉറപ്പാക്കുന്നതിന് ഉപഭോക്തൃ സംതൃപ്തി എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ച് അടിസ്ഥാനപരമായി അവരെ ബോധവൽക്കരിക്കുന്നു. ഇതെല്ലാം…

Read More

‘നമ്മ യാത്രി’ ആപ്പിന്റെ വിജയത്തിന് ശേഷം ബെംഗളൂരുവിലെ ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് യൂണിയൻ ഇപ്പോൾ മറ്റൊരു പുതിയ ആപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ‘മെട്രോ മിത്ര’ ആപ്പ് ബംഗളൂരു മെട്രോ സ്റ്റേഷനുകളിലേക്കും പുറത്തേക്കും അവസാന മൈൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും വർധിപ്പിക്കാനും സഹായിക്കുമെന്നും സ്റ്റാൻഡേർഡ് മീറ്റർ സംസ്കാരം പുനരുജ്ജീവിപ്പിക്കുമെന്നുമാണ് കരുതുന്നത്. ‘മെട്രോ മിത്ര’ ആപ്പ് ജൂലൈ 17 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗത്തിൽ വരുമെന്നാണ് റിപ്പോർട്ട്. അവസാന മൈൽ കണക്റ്റിവിറ്റിക്കായി മീറ്റർ നിരക്ക് മോഡൽ പുനരവതരിപ്പിക്കുകയാണ് ഈ പുതിയ ആപ്ലിക്കേഷന്റെ ലക്ഷ്യമെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു. ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുക മാത്രമല്ല, ഓട്ടോ ഡ്രൈവർമാരെ മുഖ്യധാരാ ഓട്ടോ സർവീസുകളിലേക്ക് കൊണ്ടുവരികയും ചെയ്യുകയും ആപ്പിന്റെ ലക്ഷ്യമാണ്. സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായി മീറ്റർ സംസ്കാരം തിരികെ കൊണ്ടുവരാൻ ആപ്പിലൂടെ ലക്ഷ്യമിടുന്നു. ബി‌എം‌ആർ‌സി‌എല്ലിന്റെ വാട്ട്‌സ്ആപ്പ് ചാറ്റ് ബോട്ട് ഫീച്ചർ വഴി ഒരു യാത്രക്കാരൻ മെട്രോ യാത്രയ്‌ക്കായി ടിക്കറ്റ് വാങ്ങിയിട്ടുണ്ടെങ്കിൽ, ആ യാത്രക്കാരന് അവസാന മൈൽ കണക്റ്റിവിറ്റിക്കായി ലക്ഷ്യസ്ഥാനത്തേക്ക് ഒരു തവണ ഓട്ടോ റൈഡ്…

Read More

ഫാർമാ MSME കൾക്ക് മൂക്കുകയറിടാൻ കേന്ദ്രം ഫാർമസ്യൂട്ടിക്കൽ മേഖലയിൽ പ്രവർത്തിക്കുന്ന MSME സംരംഭങ്ങളെ  ശക്തിപ്പെടുത്തുന്നതിനായി  പ്രത്യേക പദ്ധതികൾ ആരംഭിച്ച് ഒരു വർഷം തികയുന്നതിനു മുമ്പ് തന്നെ വടിയെടുത്തു കേന്ദ്രസർക്കാർ. MSME ഫാർമ മേഖലയിലെ വഴിവിട്ട പ്രവണതകൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്  കേന്ദ്ര രാസവസ്തു-വള മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ. എംഎസ്എംഇ ഫാർമ മേഖലയിൽ സ്വയം നിയന്ത്രണത്തിന്റെ ആവശ്യകത എടുത്തു പറഞ്ഞ കേന്ദ്രമന്ത്രി, ‘ലോകത്തിന്റെ ഫാർമസി’ എന്ന പദവി ഇന്ത്യ നിലനിർത്തണമെന്നും എംഎസ്എംഇ കളോട് ആവശ്യപ്പെട്ടു. ഫാർമ കമ്പനികൾ  തങ്ങൾ നിർമിക്കുന്ന മരുന്നുകളുടെ ഗുണനിലവാരത്തെക്കുറിച്ച് ജാഗ്രത പുലർത്തണം.  സ്വയം നിയന്ത്രണത്തിലൂടെ നല്ല നിർമ്മാണ പ്രക്രിയകളിലേക്ക് വേഗത്തിൽ നീങ്ങേണ്ടതും പ്രധാനമാണ്. “എംഎസ്എംഇ മേഖലയിലെ ഫാർമ കമ്പനികളുടെ  പ്രതിനിധികളോട്  ഡോ. മൻസുഖ് മാണ്ഡവ്യ പറഞ്ഞു. വ്യാജ മരുന്നുകൾ നിർമ്മിക്കുന്ന എല്ലാ ഫാർമസ്യൂട്ടിക്കൽ നിർമ്മാണ കമ്പനികൾക്കെതിരെയും കർശന നടപടിയെടുക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് (ഡിസിജിഐ) ഡോ. മൻസുഖ് മാണ്ഡവ്യ നിർദ്ദേശം നൽകി. റെഗുലേറ്ററി…

Read More

ഇന്ത്യയിൽ 50,00,000-ത്തിലധികം ആളുകൾക്ക് നിലവിൽ  തൊഴിൽ നൽകുന്ന ഇന്ത്യൻ ഐടി, ഐടിഇഎസ്, ബിപിഒ, ബിപിഎം എന്നീ വ്യവസായങ്ങളിലേക്ക് കടന്നു കയറുകയാണ് AI. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മെഷീൻ ലേണിംഗ് എന്നിവയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ വിവിധ തൊഴിലുകളിലും വ്യവസായങ്ങളിലും, പ്രത്യേകിച്ച് ഇന്ത്യൻ IT, ITeS, BPO, BPM വ്യവസായങ്ങളിലെ ജോലികളിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു. IT  മേഖല ഒരു അണ്വായുധ പരീക്ഷണ ഭീഷണിക്കു സമാനമായ ഭീതിയിലാണ്. മേല്പറഞ്ഞ  50,00,000-ത്തിലധികം ജീവനക്കാരുടെ  വൈറ്റ് കോളർ ജോലിക്കു മേൽ ഒരു വൈറസ് പോലെ പടരും AI എന്ന് ചുരുക്കം. ആണവായുധങ്ങളുടെ വ്യാപനം തടയുന്നതിൽ ലോകത്തിനു ഒരു സാർവത്രിക കരാർ ഉണ്ടായിരുന്നു. അതുപോലെ, ഡോളി എന്ന ആടിനെ ക്ലോൺ ചെയ്തതിന് ശേഷം ശാസ്ത്രലോകം ക്ലോണിംഗ് സാങ്കേതികവിദ്യയും നിയന്ത്രിച്ചു. കാരണം ഇവ ആത്യന്തികമായി വിളിച്ചു വരുത്തുക വിനാശകരമായ ദൂരവ്യാപക പ്രത്യാഘാതങ്ങൾ തന്നെ. സമാനമായൊരവസ്ഥ ലോകത്തെ ഇന്ന് സംജാതമായിരിക്കുന്നു. നിങ്ങൾ നോക്കിക്കോളൂ ഒരു ആണവായുധ പരീക്ഷണം പോലെയോ ക്ലോണിങ്ങിന്റെ അപകടാവസ്ഥ പോലെയോ ഗൗരവമേറിയ ഒരു സ്ഥിതിയാകും…

Read More