Author: News Desk

edtech decacorn BYJU’s-ന്റെ സമയം ഇപ്പോളും അത്ര ശരിയായിട്ടില്ല. ബൈജൂസിലെ പ്രശ്നങ്ങൾ ഒന്നിന് പുറകെ ഒന്നായി വഷളായിക്കൊണ്ടിരിക്കുകയാണ് കോർപ്പറേറ്റ് ഭരണത്തിലെ വീഴ്ചയെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി കോർപ്പറേറ്റ് കാര്യ മന്ത്രാലയം (MCA) BYJU-ന്റെ പരിശോധനയ്ക്ക് ഉത്തരവിട്ടിരിക്കുന്നു. 2021 സാമ്പത്തിക വർഷത്തേക്കുള്ള ഓഡിറ്റഡ് ഫിനാൻഷ്യൽ സ്‌റ്റേറ്റ്‌മെന്റുകൾ സമർപ്പിക്കുന്നതിലെ കാലതാമസത്തിന്റെ കാരണം വ്യക്തമാക്കാൻ കഴിഞ്ഞ വർഷം എംസിഎ എഡ്‌ടെക് ജയന്റിനോട്  ആവശ്യപ്പെട്ടിരുന്നു.തൊട്ടു പിന്നാലെ അതും സംഭവിച്ചു. ഒരു ആഗോള ഭീമൻ BYJU’s നെ കൈവിട്ടു. ജൂൺ 21 വ്യാഴാഴ്ച BYJU-ന്റെ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റർ ഡെലോയിറ്റ് ഹാസ്കിൻസ് & സെൽസ്-Deloitte Haskins & Sells – രാജിവച്ചു. അതിനു പിന്നാലെ ഏറ്റവും മൂല്യമുള്ള ഇന്ത്യൻ സ്റ്റാർട്ടപ്പിൽ നിന്ന് വ്യാഴാഴ്ച മൂന്ന് ബോർഡ് അംഗങ്ങൾ രാജിവച്ചു, ഇത് എഡ്ടെക്ക്  വ്യവസായത്തെ ഞെട്ടിച്ചു. പീക്ക് XV പാർട്‌ണേഴ്‌സിന്റെ ജിവി രവിശങ്കർ, ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവിന്റെ വിവിയൻ വു, പ്രോസസിന്റെ റസ്സൽ ഡ്രെസെൻസ്റ്റോക്ക് എന്നിവർ ബോർഡിൽ നിന്ന് പടിയിറങ്ങി.എന്നാൽ അങ്ങനങ്ങു  തോറ്റു പിന്മാറാൻ ബൈജൂസ്‌  തയാറല്ല.തങ്ങളുടെ…

Read More

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പാകിസ്ഥാൻ ഓരോന്നായി വിട്ടു കടം വെട്ടാനുള്ള ശ്രമത്തിലാണ്. ഇപ്പോളിതാ കറാച്ചി തുറമുഖ ടെർമിനലുകൾ UAE ക്കു കൈമാറാൻ പാകിസ്ഥാൻ സർക്കാർ തീരുമാനമെടുത്തുകഴിഞ്ഞു. അടുത്തിടെയാണ് അധികമായി ഒരു ബില്യൺ ഡോളറിന്റെ സഹായം UAE പാകിസ്താന് അനുവദിച്ചത്. ജനുവരിയിൽ UAE  2  ബില്യൺ ഡോളറാണ് പാകിസ്താന് അനുവദിച്ചത്. ഈ തുകയും അതിനു മുമ്പ് കൈപ്പറ്റിയ തുകയും തിരികെ നൽകാൻ നിർവ്വാഹമില്ലാത്തതിനാൽ UAE കറാച്ചി തുറമുഖത്തിന് മേൽ കൈവച്ചു എന്നാണറിവ്.   ഐ‌എം‌എഫിൽ നിന്നുള്ള വായ്പയുടെ പുനരുജ്ജീവനത്തെക്കുറിച്ചുള്ള അനിശ്ചിതത്വത്തിനിടയിൽ അടിയന്തര ഫണ്ട് സ്വരൂപിക്കാൻ ശ്രമിക്കുകയാണ് പാകിസ്ഥാൻ ധനമന്ത്രി ഇസ്ഹാഖ് ദാർ തിങ്കളാഴ്ച അധ്യക്ഷത വഹിച്ച അന്തർ സർക്കാർ വാണിജ്യ ഇടപാടുകൾ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റി യോഗത്തിന്റെ തീരുമാന പ്രകാരം കറാച്ചി പോർട്ട് ട്രസ്റ്റും (കെപിടി) യുഎഇ ഗവൺമെന്റും തമ്മിലുള്ള വാണിജ്യ കരാർ ചർച്ച ചെയ്യുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കാൻ പാക്കിസ്ഥാനിലെ എക്‌സ്പ്രസ് ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തു. കറാച്ചി തുറമുഖ ടെർമിനലുകൾ…

Read More

It is better to underpromise and overdeliver than vice versa. For this one need not break the law of the land. You become a star not because of your title; you become a star because you are adding star value to the company. A great leader also has the ability to make people an inch taller in his presence.” 2020 ലെ ഈ വാക്കുകൾ കേട്ട് പ്രചോദനമുൾക്കൊണ്ട് ഐ ടി സ്ഥാപനങ്ങളിൽ പണിയെടുത്ത ടെക്കികളിൽ നല്ലൊരു ഭാഗം HR വിഭാഗം “ഫയറിങ്” – firing എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന പിരിച്ചുവിടലിന്റെ ഇരകളായി. അവരിൽ ഭൂരിഭാഗവും സ്വന്തം സ്റ്റാർട്ടപ്പുകൾ തുടങ്ങി ഈ എക്കോസിസ്റ്റത്തിന്റെ ഏറ്റവും വലിയ പ്രൊമോട്ടർമാരായി എന്ന അഭിമാനം ഉയർത്തുന്ന വാർത്തയാണ് പിനീട് കേട്ടത്.  എന്നിട്ട് എന്തായി? ഇപ്പോൾ കേൾക്കുന്ന…

Read More

“ഫ്രെഡി സെൽഫ് സർവീസ്, ഫ്രെഡി കോപൈലറ്റ്, ഫ്രെഡി ഇൻസൈറ്റ്സ്” ഒരു സ്റ്റാർട്ടപ്പിന്റെ വിവിധ വിഭാഗങ്ങളല്ല, മറിച്ച് വിൽപന, വിപണനം, ഉപഭോക്തൃ പിന്തുണ എന്നിവക്കായി SaaS സ്റ്റാർട്ടപ്പ് ഫ്രഷ്‌വർക്ക്‌സ് രംഗത്തിറക്കിയ AI ടൂളുകളാണ്.   കോപൈലറ്റ്, സെൽഫ് സർവീസ്, ഇൻസൈറ്റുകൾ എന്നിവ വിൽപ്പന സ്ഥിതിവിവരക്കണക്കുകൾക്കും പ്രവചനങ്ങൾക്കും, ജോലിസ്ഥലത്തെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് ഏജന്റുമാർ, വിൽപ്പനക്കാർ, വിപണനക്കാർ, ഐടി ടീമുകൾ, നേതാക്കൾ എന്നിവരെ സഹായിക്കുന്നതിനും വേണ്ടി  രൂപകൽപ്പന ചെയ്ത ടൂളുകളാണ്. ഈ പുതിയ AI കഴിവുകൾ  Freshworks ന്റെ ടാസ്‌ക്കുകൾ കാര്യക്ഷമമാക്കുക മാത്രമല്ല, ജോലി പ്രക്രിയകൾ ലളിതമാക്കുകയും സമയലാഭം നൽകുകയും  ചെയ്യുന്നുവെന്ന് Freshworks പറയുന്നു. ഫ്രെഡി കോപൈലറ്റിനെ ബെംഗളൂരുവിൽ നടന്ന ഡെവലപ്പർ ഉച്ചകോടിയിലാണ് Freshworks അവതരിപ്പിച്ചത്. ഫ്രെഷ്‌വർക്ക്സ് ഉൽപ്പന്നങ്ങളുടെ വർക്ക്ഫ്ലോകൾ കാര്യക്ഷമമാക്കുന്നതിനും ഉപയോക്താക്കൾക്ക് പിന്തുണയ്‌ക്കും വിൽപ്പനയ്‌ക്കും വിപണനത്തിനുമായി ഈ ഉപകരണം രൂപകൽപ്പന ചെയ്‌തിരിക്കുന്നു.കോപൈലറ്റിന്റെ ബീറ്റാ വിന്യാസങ്ങൾ 390 കമ്പനികൾ സ്വീകരിച്ചിട്ടുണ്ടെന്നും, അതിന്റെ ഫലമായി 83% വരെ പരിശ്രമം കുറഞ്ഞതായും ഫ്രഷ്‌വർക്ക്സ് പറഞ്ഞു. ഫ്രെഡി സെൽഫ് സർവീസ് കമ്പനികളെ ഫ്രഷ്‌വർക്ക്സ് പ്ലാറ്റ്‌ഫോമും വലിയ ഭാഷാ മോഡലും (എൽഎൽഎം) പ്രയോജനപ്പെടുത്തി വലിയ…

Read More

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലോകം പ്രാർത്ഥനയിലായിരുന്നു. പക്ഷെ ഫലമുണ്ടായില്ല.   ഓഷ്യൻഗേറ്റിന്റെ ടൈറ്റൻ സബ്‌മേഴ്‌സിബിളിൽ ടൈറ്റാനിക് കാണാൻ കടലിന്റെ അടിത്തട്ടിലേക്ക് സാഹസിക യാത്ര നടത്തിയ ആ അഞ്ചു പേർക്കായുള്ള നാല് ദിവസം നീണ്ട തിരച്ചിൽ ഒടുവിൽ  അവസാനിച്ചു. കടലിനടിത്തട്ടിലെ ദുരന്തമായി നടന്ന സ്ഫോടനത്തിൽ  ടൈറ്റനിലെ അഞ്ച് യാത്രക്കാരും മരിച്ചതായി യുഎസ് കോസ്റ്റൽ ഗാർഡ് സ്ഥിരീകരിച്ചു.  രക്ഷാ പ്രവർത്തനങ്ങൾക്കായി US, കാനഡ, ഫ്രാൻസ്  രാജ്യങ്ങൾ ചെലവിട്ടത് ദശ ലക്ഷകണക്കിന് ഡോളറാണ്. 2023 ജൂൺ 22 വ്യാഴാഴ്ച രാത്രി ഇന്ത്യൻ സമയം ഏകദേശം  9:30 ന് , കാനഡയുടെ ROV തിരച്ചിൽ പ്രദേശത്ത് അവശിഷ്ടങ്ങൾ കണ്ടെത്തി, അത് ടൈറ്റൻ സബ്‌മേഴ്‌സിബിളിന്റെ  ബാഹ്യ ബോഡിയാണെന്ന് തിരിച്ചറിഞ്ഞു.  ജൂൺ 18 ന് ടൈറ്റൻ കടലിലേക്ക് ഇറങ്ങി  അരമണിക്കൂറിനുശേഷം സ്ഫോടനം കേട്ടതായി തെളിവ് ലഭിച്ചിരുന്നു.  ആശയവിനിമയത്തിനായി ടൈറ്റൻ സ്റ്റാർലിങ്കിന്റെ കണക്ഷനാണ് ആശ്രയിക്കുന്നത്. എന്നാൽ ഒരു മണിക്കൂറിന് ശേഷം ആ നെറ്റ്‌വർക്കും നഷ്ടപ്പെട്ടു. യുഎസ് നേവി കോസ്റ്റൽ ഗാർഡ് വ്യാഴാഴ്ച…

Read More

സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററുകളെ കോ-വര്‍ക്കിംഗ് സ്പേസ് ആക്കി മാറ്റുന്നതിനുള്ള കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ LEAP(ലോഞ്ച്, എംപവര്‍, അക്സിലറേറ്റ്, പ്രോസ്പര്‍) പദ്ധതിയുടെ ആദ്യ കേന്ദ്രം  കാസര്‍കോഡ് പ്രവര്‍ത്തനമാരംഭിച്ചു. സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററുകളെ കോ-വര്‍ക്കിംഗ് സ്പേസ് ആക്കി മാറ്റുന്നതിനുള്ള കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പദ്ധതിയാണ് LEAP. സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ലീപ് സെന്‍ററുകളില്‍ രജിസ്റ്റര്‍ ചെയ്യാം.  മികച്ച രീതിയില്‍ രൂപകല്‍പന ചെയ്ത തൊഴിലിടങ്ങള്‍, അതിവേഗ ഇന്‍റര്‍നെറ്റ്, മീറ്റിംഗ് റൂമുകള്‍, തുടങ്ങി ആധുനികമായ സൗകര്യങ്ങള്‍ ലീപ്പിലുണ്ടാകും. പ്രൊഫഷണലുകള്‍ക്ക് ദിവസ-മാസ വ്യവസ്ഥയില്‍ ഈ സൗകര്യങ്ങള്‍ ആവശ്യാനുസരണം ഉപയോഗിക്കാനാകും. വര്‍ക്കം ഫ്രം ഹോം ചെയ്യുന്നവര്‍ക്കും യാത്ര ചെയ്യേണ്ടി വരുന്ന പ്രൊഫഷണലുകള്‍ക്കും ഈ സൗകര്യം ഗുണകരമാകും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദഗ്ധോപദേശം നേടാനും പുതിയ സാങ്കേതിക ക്രമങ്ങളെക്കുറിച്ച് ആശയവിനിമയം നടത്താനും ഇതിലൂടെ ഉദ്ദേശിക്കുന്നുണ്ട്. സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ലീപ് സെന്‍ററുകളില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു.  “സംസ്ഥാനത്ത് കെഎസ് യുഎമ്മിന് കീഴിലുള്ള എല്ലാ ഇന്‍കുബേഷന്‍ കേന്ദ്രങ്ങളിലും ലീപ് സംവിധാനം ഏര്‍പ്പെടുത്തും.…

Read More

മാറണം. ഇന്ത്യ മാറിയേ പറ്റൂ. നമ്മുടെ വരും തലമുറയെങ്കിലും 2050  ഓടെ സുസ്ഥിരമാകണം, സുരക്ഷിതമാകണം. അതിനായി ഇന്ത്യ കാത്തിരിക്കുകയാണ് ആ “Sunny day” ക്ക് വേണ്ടി.കാർബൺ ന്യൂട്രൽ എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ ചുവടുവയ്‌പിന് സമാന്തരമായി പുനരുപയോഗ ഊർജ ശേഷിയിൽ കരുത്തുറപ്പിക്കുകയാണ് ഇന്ത്യ.  പ്രതിരോധത്തിന്റെ ആത്മനിർബർ വിജയിപ്പിച്ചു കാണിച്ച നമ്മൾ സൗരോർജ്ജത്തിന്റെ ‘ആത്മനിർഭർ’ ആകാനുള്ള ശ്രമത്തിലാണ്. അങ്ങനെ വരും വർഷങ്ങളിൽ ഇന്ത്യ ചൈനയെ പിന്തള്ളി സൗരോർജ്ജത്തിന്റെ മുൻനിര നിർമ്മാതാവായി മാറുമെന്നതിൽ സംശയമില്ല. ഇച്ഛാശക്തിയുള്ള ഭരണകൂടത്തിന് ഏതു പ്രതിസന്ധികളെയും തരണം ചെയാൻ നിഷ്പ്രയാസം സാധിക്കുമെന്നത് വികസിത രാജ്യങ്ങൾക്കു മാത്രമല്ല ഇന്ത്യയെന്ന ലോകശക്തിക്കുമാകും എന്ന്  ലോകം കണ്ടുകൊണ്ടിരിക്കുകയാണ്. കേന്ദ്ര ഊർജ, പുതിയ, പുനരുപയോഗ ഊർജ മന്ത്രാലയം ആ കടുത്ത വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു. 2030 ഓടെ ഫോസിൽ ഇതര സ്രോതസ്സുകളിൽ നിന്ന് 500 ജിഗാവാട്ട് സ്ഥാപിത വൈദ്യുത ശേഷി കൈവരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. 2023 ഫെബ്രുവരി അവസാനത്തോടെ ഇന്ത്യയുടെ മൊത്തം സ്ഥാപിതമായ പുനരുപയോഗ ഊർജ്ജ ശേഷി 168.96 GW മാർക്കിലെത്തി. ഇനി പക്കലുള്ളത് വെറും…

Read More

Cloud Kitchen കൊണ്ട് ദേശിയ തലസ്ഥാനമായ ന്യൂഡൽഹിയിൽ വിരുന്നൊരുക്കുകയാണ്  അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാർ.  ദേശീയ തലസ്ഥാനത്ത് ക്ലൗഡ് കിച്ചൻ പോളിസി-Cloud Kitchen Policy- അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ഉപയോക്തൃ-സൗഹൃദ ഏകജാലക സംവിധാനം നടപ്പിലാക്കിക്കൊണ്ട് ക്ലൗഡ് കിച്ചണുകൾക്കുള്ള ലൈസൻസിംഗ് നടപടിക്രമങ്ങൾ ലളിതമാക്കാൻ ഈ നയം ലക്ഷ്യമിടുന്നു. ഈ സംരംഭത്തിന്റെ ലക്ഷ്യം ഡൽഹിയിലെ സ്വതന്ത്ര ഭക്ഷണശാലകളെ പിന്തുണയ്ക്കുകയും മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ്.   കൺസൾട്ടിംഗ് സ്ഥാപനമായ വസീർ അഡൈ്വസേഴ്‌സിന്റെ റിപ്പോർട്ട് അനുസരിച്ച്, ക്ലൗഡ് കിച്ചണുകൾക്കായുള്ള ഇന്ത്യയുടെ വിപണി 2022 സാമ്പത്തിക വർഷത്തിൽ 800 മില്യൺ ഡോളറിൽ നിന്ന് 2026 ൽ 1.9 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ. എന്നാൽ ഫുഡ്-ടെക് ഇക്കോസിസ്റ്റത്തിൽ വർഷം തോറും ആരംഭിക്കുന്ന സ്റ്റാർട്ടപ്പുകളുടെ എണ്ണവും കുറഞ്ഞുവരികയാണ്. FY22-ൽ 150-ലധികം ഫുഡ്-ടെക് സ്റ്റാർട്ടപ്പുകൾ സ്ഥാപിച്ചു; എന്നാൽ 2015-ൽ ആരംഭിച്ചത് 1,300-ലധികം ഫുഡ്-ടെക് സ്റ്റാർട്ടപ്പുകൾ ആയിരുന്നു . കെജ്‌രിവാളിന്റെ Cloud Kitchen…

Read More

 ഗുണനിലവാരം നിലനിര്‍ത്തിയും നൂതന വിപണന രീതികള്‍ ഫലപ്രദമായി ആവിഷ്ക്കരിച്ച് നടപ്പാക്കിയും വിപണിയില്‍ നേട്ടമുണ്ടാക്കി മില്‍മ. ഈ വര്‍ഷം ജനുവരി മുതല്‍ മേയ് വരെയുള്ള അഞ്ച് മാസത്തില്‍ മില്‍മയുടെ പ്രതിദിന ശരാശരി വില്‍പ്പന 16.27 ലക്ഷം ലിറ്ററാണ്. 2022 ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ ഇത് 15.95 ലക്ഷം ലിറ്റര്‍ ആയിരുന്നു. റീപൊസിഷനിംഗ് തുണയായി ഉപഭോക്താക്കളുടെ അഭിരുചി തിരിച്ചറിഞ്ഞ് വിപണി വിപുലീകരിച്ചതും നൂതന മാറ്റങ്ങള്‍ വരുത്തിയതുമാണ് വില്‍പ്പനയില്‍ മില്‍മയ്ക്ക് ഗുണം ചെയ്തത്. സംസ്ഥാനമൊട്ടാകെ ഏകീകൃത ഡിസൈനിലുള്ള ഉത്പന്നങ്ങള്‍ അവതരിപ്പിച്ചുകൊണ്ടുള്ള റീപൊസിഷനിംഗ് പദ്ധതി നടപ്പാക്കിയതിലൂടെ വിപണിയില്‍ മികച്ച ഇടപെടല്‍ നടത്താന്‍ മില്‍മയ്ക്കായി. ദേശീയ ക്ഷീരവികസന ബോര്‍ഡിന്‍റെ സാമ്പത്തിക സഹായവും സാങ്കേതിക പരിജ്ഞാനവും പ്രയോജനപ്പെടുത്തിയാണ് ഇത് നടപ്പാക്കിയത്. റീപൊസിഷനിംഗിലൂടെ ഒരേ വിലയിലും അളവിലുമാണ് മില്‍മ ഇപ്പോള്‍ പാല്‍ വില്‍ക്കുന്നത്. ഇത് ഉപഭോക്താക്കള്‍ക്കിടയില്‍ മില്‍മയുടെ വിശ്വാസ്യതയും സ്വീകാര്യതയും കൂട്ടാനിടയാക്കി. ഇക്കഴിഞ്ഞ ഏപ്രിലില്‍ നടപ്പാക്കിയ റീപൊസിഷനിംഗിലൂടെ സംസ്ഥാനത്തിന്‍റെ ഉള്‍പ്രദേശങ്ങളില്‍ പോലും മില്‍മ ഉത്പന്നങ്ങള്‍ നേരിട്ട് ലഭ്യമാക്കുന്ന രീതിയില്‍ വിപണനശൃംഖല…

Read More

സ്റ്റാർട്ടപ്പുകൾക്ക് എങ്ങനെ ഫണ്ട് റെയ്‌സ് ചെയ്യാം? 17 കോടിയോളം രൂപയാണ് അടുത്തിടെ MYKARE എന്ന ഹെൽത്ത് കെയർ സ്റ്റാർട്ടപ്പ് ഫണ്ട് റെയ്‌സ് ചെയ്തത്. ഫണ്ട് റൈസിംഗ് നിസ്സാരമല്ല, എന്നാൽ വളരെ രസകരവുമാണ്. നമ്മൾ സൊല്യൂഷൻ കണ്ടെത്താൻ ശ്രമിക്കുന്ന പ്രോബ്ലം എന്താണ്,  അതിനു ഇന്ത്യയിൽ  എത്രത്തോളം പ്രാധാന്യമുണ്ട്, എങ്ങിനെ ആ പ്രോബ്ലെത്തെ  സോൾവ് ചെയ്യാം അല്ലെങ്കിൽ എങ്ങിനെ പരിഹരിച്ചു  എന്നതിലാണ് ഫണ്ട് ലഭിക്കുന്ന വഴി തുറക്കുന്നതെന്ന് വ്യക്തമാക്കുകയാണ് Mykare Health- Founder & CEO Senu Sam.  MYKARE തങ്ങളുടെ മുന്നിലുള്ള പ്രോബ്ലം എന്താണ്, അത് തങ്ങൾ എങ്ങിനെ സോൾവ് ചെയ്യുന്നു എന്ന് ആഗോള ഫണ്ടർമാരുടെ മുന്നിൽ അവതരിപ്പിച്ചു. അത് അംഗീകരിച്ച ലോകത്തെ തന്നെ ഏറ്റവും വലിയ ഫണ്ടിംഗ് ആക്‌സിലറേറ്ററായ OnDeck,  MYKARE ന് ഫണ്ടിംഗ് അനുവദിക്കുകയായിരുന്നു. ഇതിനു പിന്നാലെ നിരവധി കമ്പനികളും, ഏഞ്ചൽ  ഫണ്ടർമാരും ഫണ്ടിങ്ങുമായി തങ്ങളെ സഹായിച്ചതായി Senu Sam പറയുന്നു. ഫണ്ടിങ്ങിനു വേണ്ടിയാകരുത്, ഒരു ലക്ഷ്യത്തിനു വേണ്ടിയാകണം സ്റ്റാർട്ടപ്പ് ഒരു ഫണ്ടിംഗ് ലഭിക്കും എന്ന ലക്ഷ്യവുമായി ഒരിക്കലും…

Read More