Author: News Desk
ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബിഗ്ബാസ്‌ക്കറ്റ് 2023 ലെ രാജ്യത്തെ ഏറ്റവും ആകർഷകമായ സ്റ്റാർട്ടപ്പ് എംപ്ലോയർ ബ്രാൻഡായി ഉയർന്നു. എച്ച്ആർ സേവന സ്ഥാപനമായ റാൻഡ്‌സ്റ്റാഡ് നടത്തിയ എംപ്ലോയർ ബ്രാൻഡ് റിസർച്ച് റിപ്പോർട്ട് പ്രകാരമാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബിഗ്‌ബാസ്കറ്റിന് ഈ മികവ്. ഇന്ത്യയിലെ ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് ഓൺലൈൻ ഗ്രോസറാണ് BigBasket. കമ്പനി ഇന്ത്യയിലെ 30-ലധികം നഗരങ്ങളിൽ പ്രവർത്തിക്കുകയും പ്രതിമാസം 15 ദശലക്ഷം ഓർഡറുകൾ പ്രോസസ്സ് ചെയ്യുകയും ചെയ്യുന്നു. കമ്പനിയുടെ 2022 ലെ വരുമാനം 8.2 കോടി രൂപയായിരുന്നു. റാൻഡ്‌സ്റ്റാഡിന്റെ റിപ്പോർട്ട് പ്രകാരം ടാറ്റ പവർ 2023-ൽ ഇന്ത്യയിലെ ഏറ്റവും ആകർഷകമായ തൊഴിൽദാതാവ് ബ്രാൻഡായി ഉയർന്നു. തൊട്ടു പിന്നാലെയുണ്ട് ആമസോണും ടാറ്റ സ്റ്റീലും. ടാറ്റ ഗ്രൂപ്പിന്റെ പവർ യൂട്ടിലിറ്റി 2022 ലെ 9-ാം റാങ്കിൽ നിന്ന് ഈ വർഷം ഒന്നാം സ്ഥാനം കരസ്ഥമാക്കി. “സാമ്പത്തിക ആരോഗ്യം, നല്ല പ്രശസ്തി, തൊഴിൽ പുരോഗതി അവസരങ്ങൾ എന്നിങ്ങനെ ഒരു ഓർഗനൈസേഷന് വേണ്ട മൂന്ന് എംപ്ലോയീ വാല്യൂ പ്രൊപ്പോസിഷൻ…
അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാകുന്നതിന്റെ തിരക്കുകളിൽ മുഴുകിയിരിക്കുന്ന വിഴിഞ്ഞത്തെ കടൽത്തിരകളിൽ നിന്ന് ഇനി വൈദ്യുതിയും ഉത്പാദിപ്പിക്കാൻ പദ്ധതി വരുന്നു. ഇത് യാഥാർഥ്യമായാൽ വിഴിഞ്ഞം തുറമുഖത്തിന് ഇനി ഈ പാരമ്പര്യേതര ഊർജ്ജം ശക്തി പകരും. ഒരിക്കൽ പരീക്ഷണം നടത്തി വിജയിച്ച തിരമാല വൈദ്യുത പദ്ധതി വീണ്ടും സ്ഥാപിക്കാനൊരുങ്ങുകയാണ് അധികൃതർ. തിരമാലയ്ക്കുമീതെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഊർജ്ജസംഭരണിയും പദ്ധതിയുടെ രൂപരേഖയും ചെന്നൈ ഐ.ഐ.ടി.യിൽ നടന്നുവരികയാണ്. ഏറ്റവും ശക്തിയേറിയ തിരമാലകൾ അടിക്കുന്ന കടപ്പുറമാണ് വിഴിഞ്ഞത്തേത്. സംസ്ഥാനത്തെ മിക്ക തീരങ്ങളെയും സുനാമിത്തിരകൾ ആക്രമിച്ചപ്പോൾ അന്ന് വിഴിഞ്ഞത്തിന് ഒരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല. വരുന്നത് ആധുനിക പദ്ധതി തിരമാലയ്ക്കുമുകളിൽ പൊങ്ങിക്കിടക്കുന്ന ഉപകരണമാണ് പുതുതായി സ്ഥാപിക്കുന്നത്. തിരമാലകൾ ഉയർന്നുതാഴുന്നതനുസരിച്ചുണ്ടാകുന്ന മർദ്ദത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംവിധാനമാണുള്ളത്. ഉപകരണത്തിന് 25 മീറ്റർ നീളവും 18 മീറ്റർ വീതിയുമുണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്. അമേരിക്കൻ സാങ്കേതിക വിദ്യയാണെങ്കിലും വിഴിഞ്ഞത്തെ തിരമാലകളുടെ സാഹചര്യമനുസരിച്ച് മാറ്റം വരുത്തിയാകും പുതിയ രൂപകല്പന. പുതിയ തിരമാല വൈദ്യുത പദ്ധതിയിൽ ഒരു മെഗാവാട്ട് വൈദ്യുതി നിർമ്മാണശേഷിയുള്ളതാണ്. വിഴിഞ്ഞം…
‘Silence Unknown Callers’ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്. ഐഒഎസിലും ആൻഡ്രോയിഡിലും ‘സൈലൻസ് അൺ നോൺ കോളർ’ ഫീച്ചർ അവതരിപ്പിച്ചു. അജ്ഞാത കോൺടാക്റ്റുകളിൽ നിന്നുള്ള കോളുകൾ ഉപയോക്താക്കളെ ശല്യപ്പെടുത്തുന്നതിൽ നിന്ന് തടയുന്നതിനാണ് ഈ ഫീച്ചർ. എന്നാൽ ആപ്പിലും നോട്ടിഫിക്കേഷൻ ഏരിയയിലും WhatsApp തുടർന്നും ഈ കോളുകൾ പ്രദർശിപ്പിക്കും. ഇന്ത്യയിൽ നിരവധി ഉപയോക്താക്കൾ അജ്ഞാത നമ്പറുകളിൽ നിന്ന് സ്പാം കോളുകൾ വരുന്നതായി റിപ്പോർട്ട് ചെയ്തതിന് ഏതാനും മാസങ്ങൾക്ക് ശേഷമാണ് ഈ ഫീച്ചർ വരുന്നത്. ഇന്തോനേഷ്യ, വിയറ്റ്‌നാം, മലേഷ്യ, കെനിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് അജ്ഞാത നമ്പറുകളിൽ നിന്ന് കോളുകൾ വരുന്നതായി ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു. ഈ കോളുകൾ സാധാരണയായി ഒരു ഉപയോക്താവിന്റെ കോൺടാക്റ്റ് ലിസ്റ്റിന്റെ ഭാഗമല്ലാത്ത നമ്പറുകളിൽ നിന്നാണ് വരുന്നത്. മെസേജിംഗ് പ്ലാറ്റ്‌ഫോമിലെ അനാവശ്യ കോളുകളിൽ നിന്ന് ഉപയോക്താക്കൾ നേരിടുന്ന അസൗകര്യം കുറയ്ക്കാൻ പുതിയ ഫീച്ചർ സഹായിക്കും. ഫീച്ചർ പ്രവർത്തനക്ഷമമാക്കുന്ന ഉപയോക്താക്കൾക്ക് അജ്ഞാത കോൺടാക്റ്റുകളിൽ നിന്നുള്ള കോളുകൾ മൂലം ശല്യമുണ്ടാകില്ല. ആൻഡ്രോയിഡിൽ ഫീച്ചർ പ്രവർത്തനക്ഷമമാക്കാൻ…
ഇന്ത്യയിലെ പ്രമുഖ എഡ്-ടെക് കമ്പനിയായ ‘ഫിസിക്സ് വാല’-Physics Wallahദക്ഷിണേന്ത്യയിലേക്ക് നിക്ഷേപവുമായെത്തുന്നു. ലേണിംഗ് ആപ്പ് ‘സൈലം ലേണിംഗിൽ-XYLEM Learning App- അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 500 കോടി രൂപ നിക്ഷേപിക്കാനാണ് പദ്ധതി. ദക്ഷിണേന്ത്യയിലെ വിദ്യാർത്ഥികൾക്ക് ‘ഫിസിക്സ് വാല’യുടെ കൂടുതൽ മെച്ചപ്പെട്ട പഠന സേവനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് പങ്കാളിത്തം. സൈലം മോഡൽ ഹൈബ്രിഡ് ലേണിംഗ് സംവിധാനം മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രചരിപ്പിക്കുന്നതിൻറെ ഭാഗമായിട്ടാണ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 500 കോടി നിക്ഷേപിക്കുക. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ പദ്ധതി വിപുലീകരണത്തിന് നേതൃത്വം നൽകുക സൈലം സ്ഥാപകനായ ഡോ. അനന്തു ആയിരിക്കുമെന്നും തീരുമാനമായി. പുതിയ പദ്ധതിവഴി 2024 സാമ്പത്തിക വർഷത്തിൽ 300 കോടി വരുമാനം നേടുകയാണ് സൈലം – ‘ഫിസിക്സ് വാല’ കൂട്ടുകെട്ടിന്റെ ലക്‌ഷ്യം. നിലവിൽ ‘ഫിസിക്സ് വാല’ ഇന്ത്യയിലുടനീളമുള്ള 60 കേന്ദ്രങ്ങളിലൂടെയും 53 യൂട്യുബ് ചാനലുകളിലൂടെയും ഓഫ്‌ലൈൻ, ഹൈബ്രിഡ് കോച്ചിംഗുകൾ നൽകിവരുന്നുണ്ട്. സൈലം ലേണിംഗ് ആകട്ടെ…
രാജ്യത്തിൻറെ ഹരിത ഗമന- കാർബൺ മുക്ത യാത്രയിൽ ചണ്ഡീഗഡിന് അല്പം വേഗത കൂടിയോ എന്ന് സംശയം. എങ്കിലും കാര്യം നല്ലതിനാണ്. എന്താണെന്നല്ലേ. ഇലക്ട്രിക് വാഹനങ്ങളെ മാത്രം പ്രോത്സാഹിപ്പിക്കാൻ നടപടിയെടുക്കുകയാണ് കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡീഗഡ്. ഇതിനായി അവർ ഫോസിൽ ഫ്യുവൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ ഇക്കൊല്ലം തന്നെ സമയബന്ധിതമായി അവസാനിപ്പിക്കുകയാണ്. പെട്രോളിയം മന്ത്രാലയം ചുമതലപ്പെടുത്തിയ വിദഗ്ധ സമിതി കേന്ദ്ര സർക്കാരിനോട് അന്തരീക്ഷ മലിനീകരണം കുറയ്ക്കുവാൻ ഫോസിൽ ഇന്ധന വാഹനങ്ങളുടെ ഉപയോഗം കാലക്രമേണെ നിയന്ത്രിക്കണമെന്ന റിപ്പോർട്ട് സമർപ്പിച്ചിരിക്കുമ്പോളാണ് ഒരു പടി മുന്നിൽ കടന്നു ചണ്ഡീഗഡിന്റെ ഈ നീക്കം. ഫോസിൽ ഇന്ധന വാഹനങ്ങളുടെ കാര്യത്തിൽ കേന്ദ്രം എന്ത് നടപടിയെടുക്കുമെന്നതിന്റെ സൂചന കൂടിയാണീ തീരുമാനം.ചണ്ഡീഗഢ് അഡ്മിനിസ്ട്രേഷനാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഇലക്ട്രിക് വാഹന പോളിസി അനുസരിച്ചാണ് ഈ തീരുമാനമെന്നാണ് വിശദീകരണം. ചണ്ഡീഗഡ് -Chandigarh ഒരു കേന്ദ്രഭരണ പ്രദേശവും ഉത്തരേന്ത്യയിലെ ആസൂത്രിത നഗരവുമാണ്. ഇത് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ തലസ്ഥാനമായി പ്രവർത്തിക്കുന്നു. വടക്ക്, പടിഞ്ഞാറ്, തെക്ക് പഞ്ചാബ്…
ഇന്ത്യയിലെ make in india സ്മാർട്ട്ഫോൺ കയറ്റുമതിയിൽ കുതിപ്പുമായി ഏപ്രിൽ, മെയ് മാസങ്ങൾ റെക്കോർഡിട്ടു. മേയിൽ മാത്രം ഇന്ത്യയിൽനിന്ന് 12,000 കോടി രൂപയുടെ സ്മാർട്ട്ഫോൺ കയറ്റുമതി നടന്നതായാണ് റിപ്പോർട്ടുകൾ. ഇതിൽ 10,000 കോടി രൂപയുടെ കയറ്റുമതിയും ആപ്പിൾ ഐഫോണിന് അവകാശപ്പെട്ടതാണ്. ഈ സാമ്പത്തിക വർഷം ഏപ്രിൽ, മേയ് മാസങ്ങളിൽ മാത്രം 20,000 കോടിയുടെ സ്മാർട്ട്ഫോൺ കയറ്റുമതി ഇന്ത്യ നടത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2022–2023) 500 കോടി രൂപയുടെ ഐഫോണുകളാണ് ഇന്ത്യയിൽനിന്നു കയറ്റുമതി ചെയ്തത്. തൊട്ടു പിന്നാലെ ആപ്പിളിന്റെ രണ്ടാം സ്ഥാനത്തുള്ളത് സാംസങ് സ്മാർട്ട് ഫോണുകളാണ്.ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക് അസോസിയേഷനാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി രാജ്യത്ത് ഐഫോൺ ഉൽപാദനം വർധിപ്പിക്കാൻ നിർമാണത്തിനു നേതൃത്വം നൽകുന്ന ഫോസ്‌കോണിന് പദ്ധതിയുള്ളതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മുൻപ് ഐഫോണ്‍ 14 ന്റേയും 13ന്റേയും അസംബ്ലിങ് നടന്നത് ചെന്നൈയിലുള്ള ഫാക്ടറിയിലാണ്.Foxconn and Pegatron തമിഴ്നാട്ടിലും, Wistron കര്ണാടകയിലുമാണ് ആപ്പിൾ ഐ ഫോണുകൾ അസംബിൾ ചെയ്തു…
ചൈനീസ് കോടീശ്വരൻ ജാക്ക് മാ ടോക്കിയോ സർവകലാശാലയിൽ വിസിറ്റിംഗ് പ്രൊഫസറായി തന്റെ ആദ്യ സെമിനാർ എടുത്തു. ജപ്പാൻ ടൈംസ് പറയുന്നതനുസരിച്ച്, രണ്ട് മണിക്കൂർ നീണ്ടുനിന്ന സെമിനാർ “മാനേജ്‌മെന്റ് തത്വശാസ്ത്രത്തെക്കുറിച്ചും ഭാവിയിൽ യുവതലമുറയ്ക്ക് എങ്ങനെ വിജയം നേടാം” എന്നതിനെക്കുറിച്ചും പ്രൊഫസർ മായുടെ സമ്പന്നമായ അനുഭവത്തെയും സംരംഭകത്വത്തെയും നവീകരണത്തെയും കുറിച്ചുള്ള അറിവിനെയും അടിസ്ഥാനമാക്കിയുള്ളതായിരുന്നു. മെയ് മാസത്തിലാണ് വിസിറ്റിംഗ് പ്രൊഫസറായി ടോക്കിയോ സർവകലാശാല ചൈനയിലെ പ്രമുഖ സംരംഭകനെ ക്ഷണിച്ചത്. നിയമന കാലാവധി ഒക്ടോബർ അവസാനത്തോടെ അവസാനിക്കും, എന്നാൽ കരാർ വാർഷികാടിസ്ഥാനത്തിൽ പുതുക്കാവുന്നതാണ്. ചൈനയിലെ ഏറ്റവും വിജയിച്ച ബിസിനസ്സ് പ്രമുഖരിൽ ഒരാളാകുന്നതിന് മുമ്പ് ജാക്ക് മാ ഒരു ഇംഗ്ലീഷ് അധ്യാപകനായിരുന്നു. 2020-ന്റെ അവസാനത്തിൽ ഷാങ്ഹായിൽ നടന്ന ഒരു പ്രസംഗത്തിനിടെ ചൈനീസ് റെഗുലേറ്റർമാരെ വിമർശിച്ചതിന് ശേഷം പൊതു പരിപാടികളിൽ നിന്ന് അപ്രത്യക്ഷനായിരുന്നു ജാക്ക് മാ. ചൈനീസ് സർക്കാരുമായുള്ള മായുടെ ബന്ധം വഷളായത് ബിസിനസിനെയും ബാധിച്ചു. ആ സമയത്ത്, മായുടെ ഫിൻടെക് കമ്പനിയായ ആന്റ് ഗ്രൂപ്പിന്റെ 37 ബില്യൺ ഡോളർ…
“ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ഞാൻ അവിശ്വസനീയമാംവിധം ആവേശഭരിതനാണ്. ലോകത്തിലെ ഏതൊരു വലിയ രാജ്യത്തേക്കാളും കൂടുതൽ വാഗ്ദാനങ്ങൾ ഇന്ത്യയ്ക്കുണ്ട്:” ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ടെസ്‌ല (TSLA.O) ചീഫ് എക്‌സിക്യൂട്ടീവ് എലോൺ മസ്‌ക് പറഞ്ഞതാണിത്. പിന്നാലെ മസ്‌ക് ഒരു ഉറപ്പു കൂടി നൽകി “ടെസ്‌ല ഇന്ത്യയിൽ ഉണ്ടാകുമെന്നും അത് എത്രയും വേഗം നടക്കുമെന്നും തനിക്ക് ഉറപ്പുണ്ട്.പിഎം മോദി ഇന്ത്യയെക്കുറിച്ച് ശരിക്കും ശ്രദ്ധിക്കുന്നു, കാരണം ഇന്ത്യയിൽ കാര്യമായ നിക്ഷേപം നടത്താൻ അദ്ദേഹം ഞങ്ങളെ പ്രേരിപ്പിക്കുന്നു, അതാണ് ഞങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നത്. അത്തരമൊരു പ്രഖ്യാപനം ഉടൻ പ്രതീക്ഷിക്കാം ” “ഇലക്‌ട്രിക് മൊബിലിറ്റിയിലും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വാണിജ്യ ബഹിരാകാശ മേഖലയിലും നിക്ഷേപം നടത്താൻ ഇന്ത്യയിലെ അവസരങ്ങൾ പര്യവേക്ഷണം ചെയ്യാൻ” മോദി മസ്‌കിനെ ക്ഷണിച്ചതായി ഇന്ത്യൻ വിദേശകാര്യ വക്താവ് പിന്നീട് ട്വീറ്റ് ചെയ്തു. അതെ. ന്യൂയോർക്കിൽ നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യയിൽ Tesla യുടെ ഉൽപ്പാദന കേന്ദ്രം സ്ഥാപിക്കാനുള്ള പദ്ധതികളെക്കുറിച്ച് മസ്‌ക് മോദിയെ അറിയിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും…
KSUM ‘ലീപ്’ പദ്ധതിയുടെ ആദ്യ കേന്ദ്രം ഉദ്ഘാടനം 22ന് കാസര്‍കോഡ് സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററുകളെ കോ-വര്‍ക്കിംഗ് സ്പേസ് ആക്കി മാറ്റുന്നതിനുള്ള കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ലീപ് (ലോഞ്ച്, എംപവര്‍, അക്സിലറേറ്റ്, പ്രോസ്പര്‍) പദ്ധതിയുടെ ആദ്യ കേന്ദ്രം 22.06.2023ന് കാസര്‍കോഡ് ഉദ്ഘാടനം ചെയ്യും. രാവിലെ പത്തരയ്ക്ക് അഡിഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം (ASAP) സിഎംഡി ഉഷാ ടൈറ്റസ് ആണ് ഉദ്ഘാടനം ചെയ്യുന്നത്. KSUM CEO അനൂപ് അംബിക അധ്യക്ഷനാകുന്ന ചടങ്ങില്‍ കാസര്‍കോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍, എംഎല്‍എ എന്‍ എ നെല്ലിക്കുന്ന്, ജില്ലാ കളക്ടര്‍ ഇന്‍പശേഖര്‍ കെ, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്‍റ് ഷാനവാസ് പഥൂര്‍ എന്നിവര്‍ പങ്കെടുക്കും. ഫ്രഷ് ടു ഹോം സ്ഥാപകന്‍ മാത്യു ജോസഫ്, ടെക്ജെൻഷ്യ സ്ഥാപകന്‍ ജോയ് സെബാസ്റ്റ്യന്‍, എഫ് സി റോവറിലെ ഫിറോസ്, ലൈവ് ലോ സ്ഥാപകന്‍ പി വി ദിനേശ് , എന്‍ട്രി ആപ്പ് സ്ഥാപകന്‍ മുഹമ്മദ് നിസാമുദ്ദീന്‍, അഡ്വ. ഹരീഷ് വാസുദേവന്‍ എന്നിവര്‍…
ലോകത്ത് ആഡംബര ജീവിതത്തിന് ഏറ്റവും ചെലവേറിയ നഗരമായി സിംഗപ്പൂർ. സ്വിസ് പ്രൈവറ്റ് ബാങ്ക് ജൂലിയസ് ബെയർ പുറത്തിറക്കിയ 2023-ലെ ഗ്ലോബൽ വെൽത്ത് ആൻഡ് ലൈഫ് സ്റ്റൈൽ റിപ്പോർട്ടിലാണ് മറ്റു ലോകനഗരങ്ങളെ പിന്തളളി സിംഗപ്പൂർ മുന്നിലെത്തിയത്. കഴിഞ്ഞ വർഷം അഞ്ചാം സ്ഥാനത്തും 2021ൽ ഒമ്പതാം സ്ഥാനത്തും എത്തിയ സിംഗപ്പൂർ ഇതാദ്യമാണ് ഒന്നാമതെത്തുന്നത്. ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിശീർഷ ജിഡിപിയുളള സിംഗപ്പൂരിൽ എല്ലാവരുടെയും പൊതു ജീവിതച്ചെലവ് വളരെ ഉയർന്നതാണ്. പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലുളളത് ഷാങ്ഹായിയും ഹോങ്കോങ്ങുമാണ്. ലണ്ടൻ, ന്യൂയോർക്ക്, മൊണാക്കോ, ദുബായ്, തായ്പേയ്, സാവോ പോളോ,മിയാമി എന്നിവയാണ് ആദ്യപത്തിലിടം കണ്ട മറ്റു നഗരങ്ങൾ. 18-ാം സ്ഥാനത്തുളള മുംബൈയാണ് പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ നഗരം. ലോകമെമ്പാടുമുള്ള 25 നഗരങ്ങളെ ഉൾപ്പെടുത്തിയ പട്ടികയിൽ ജോഹന്നാസ്ബർഗ് അവസാന സ്ഥാനത്താണ്. ജൂലിയസ് ബെയർ വിശകലന വിദഗ്ധരുടെ അഭിപ്രായത്തിൽ ഹൈ ക്ലാസ് വ്യക്തികൾക്ക് താമസിക്കാനും ജോലി ചെയ്യാനും ഉള്ള ആകർഷകമായ സ്ഥലമാക്കി സിംഗപ്പൂരിനെ മാറ്റാനുള്ള ശ്രമങ്ങളിൽ സിംഗപ്പൂർ ഗവൺമെന്റ് വിജയിച്ചു.…