Author: News Desk
രാജ്യത്തെ വയോജനങ്ങളിൽ എത്ര പേർ ഡിജിറ്റൽ ഇടപാടുകളിൽ മികവ് പുലർത്തുന്നവരുണ്ടാകും? പലവിധകാരണങ്ങളാൽ കണക്കുകൾ വളരെ ശുഷ്കമായിരിക്കും. 700 ദശലക്ഷം ഇന്റർനെറ്റ് ഉപയോക്താക്കൾ ഡിജിറ്റൽ-ഒൺലി ഭാവിയിലേക്ക് വഴിമാറുകയും വളരുകയും ചെയ്യുന്നുണ്ടെങ്കിലും ജനസംഖ്യയുടെ ഒരു പ്രധാന ഭാഗം, പ്രത്യേകിച്ച് പ്രായമായവർ, അതിന്റെ പരിധിയിൽ നിന്ന് പുറത്താണ്. 55 വയസും അതിൽ കൂടുതലുമുളള 62 ദശലക്ഷം വ്യക്തികൾ ഇപ്പോഴും ഇന്റർനെറ്റിന്റെ പരിധിക്ക് പുറത്താണുളളത്. ഡിജിറ്റൽ വിടവ് നികത്താനുള്ള ശ്രമങ്ങൾ നടക്കുന്നതിനാൽ 2025 ഓടെ ഈ സാഹചര്യം മാറുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിലാണ് ഭാരത്പെയുടെ മുൻ ഉദ്യോഗസ്ഥരായ നെഹുൽ മൽഹോത്ര, രജത് ജെയിൻ, ഗീതാൻഷു സിംഗ്ല എന്നിവർ ചേർന്ന് 2023-ൽ സ്ഥാപിച്ച GenWise എന്ന ആപ്പിന്റെ പ്രസക്തി. മുതിർന്ന പൗരന്മാരുടെ ജീവിതശൈലി രൂപാന്തരപ്പെടുത്തുന്നതിനും സാമ്പത്തിക മാനേജ്‌മെന്റ്, സാമൂഹിക ഇടപെടൽ, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിൽ അവരെ ഡിജിറ്റലി ശക്തരാക്കുന്നതിനുമാണ് ആപ്പ് ലക്ഷ്യമിടുന്നത്. ജെൻവൈസ്, മറ്റു കുടുംബാംഗങ്ങളുടെ അഭാവത്തിൽ പോലും മുതിർന്നവർക്ക് ആശ്രയയോഗ്യമായ ഒരു കൂട്ടാളിയാണ്. കുടുംബാംഗങ്ങൾക്ക്…
അബുദാബി സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം മൂല്യം ആഗോളതലത്തിൽ ആറാമതായും MENA മേഖലയിൽ ഒന്നാമതായും അതിവേഗം വളരുന്നു. MENA ( മിഡിൽ ഈസ്റ്റ്-നോർത്ത് ആഫ്രിക്കൻ രാജ്യങ്ങൾ) മേഖലയിൽ നിന്നുള്ള മികച്ച 5 ആവാസവ്യവസ്ഥകളിൽ ദുബായും അബുദാബിയും ഇടംപിടിച്ചപ്പോൾ, വളർന്നുവരുന്ന പരിസ്ഥിതി വ്യവസ്ഥകളിൽ ഷാർജ അബുദാബിക്ക് പിന്നാലെ രണ്ടാം സ്ഥാനത്താണ്. 2023-ലെ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് (GSER) അനുസരിച്ച്, 2020 ജൂലൈ 1 മുതൽ 2022 ഡിസംബർ 31 വരെ, അബുദാബി 3.9 ബില്യൺ ഡോളർ ഇക്കോസിസ്റ്റം മൂല്യം സൃഷ്ടിച്ചു, ഇത് മുൻ കാലയളവിനെ അപേക്ഷിച്ച് 134 ശതമാനം വളർച്ചയാണ്. എക്സിറ്റുകളുടെയും സ്റ്റാർട്ടപ്പ് മൂല്യനിർണ്ണയങ്ങളുടെയും മൂല്യമായി കണക്കാക്കുന്ന സാമ്പത്തിക അളവുകോലാണ് ഇക്കോസിസ്റ്റം മൂല്യം. ഗ്ലോബൽ എന്റർപ്രണർഷിപ്പ് നെറ്റ്‌വർക്ക്, ഡീൽറൂം, ക്രഞ്ച്ബേസ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് GSER സൃഷ്ടിച്ചത്. MENA മേഖലയിലെ ഏറ്റവും മികച്ച അഞ്ച് ആവാസവ്യവസ്ഥകൾ ഇവയാണ്:ടെൽ അവീവ്, ദുബായ്, കെയ്‌റോ, റിയാദ്, അബുദാബി.അതേസമയം, ഉയർന്നുവരുന്ന അഞ്ച് ആവാസവ്യവസ്ഥകൾ ഇവയാണ്: അമ്മാൻ, ഷാർജ, കാസബ്ലാങ്ക, ടുണിസ്,…
പൊള്ളുന്നു ഇലക്ട്രിക് സ്കൂട്ടർ വിപണി. കേന്ദ്രം E സ്കൂട്ടറിനുള്ള സബ്സിഡി കുത്തനെ വെട്ടികുറച്ചതോടെ നിർമാണ കമ്പനികൾ വിലയും കൂടി. ജൂൺ തുടക്കം മുതൽ സ്കൂട്ടറിന്റെ വില പല കമ്പനികളും 18 ശതമാനത്തോളമാണ് കൂട്ടിയത്. ഇലക്ട്രിക്കിന് പിന്നാലെ പോകുവാൻ തീരുമാനിച്ചവർ വിലവർദ്ധനവോടെ ഒന്ന് കൂടി ചിന്തിക്കുന്ന അവസ്ഥയിലാണ്. FAME-II സംരംഭത്തിന് കീഴിൽ നൽകുന്ന സബ്‌സിഡികൾ വെട്ടിക്കുറച്ചതായി സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഏറ്റവും പുതിയ വില വർദ്ധനവ്. ഇലക്ട്രിക് ഇരുചക്രവാഹന വിപണിയിൽ ഒലക്കുള്ളത് 28 ശതമാനം വില്പന വിഹിതമാണ്. ഓല ഇലക്ട്രിക്കിന്റെ വിവിധ മോഡലുകളുടെ വില 15,000 രൂപ വീതമാണ് കൂട്ടിയത്. ഇതോടെ എസ് 1 പ്രോയുടെ വില 1.25 ലക്ഷം രൂപയിൽ നിന്ന് 1.40 ലക്ഷമായും എസ് 1-ന് 1.15 ലക്ഷം രൂപയിൽ നിന്നും നിന്ന് 1.30 ലക്ഷമായും ഉയർന്നു. ടി.വി.എസ്. മോട്ടോർ കമ്പനി വാഹനങ്ങളുടെ ഇലക്ട്രിക് പതിപ്പുകൾക്ക് 17,000 രൂപ മുതൽ 22,000 രൂപ വരെയാണ് വില കൂടുക. ഏതർ കമ്പനിയുടെ സ്കൂട്ടറുകൾക്കും വില കൂടി.…
മുഖം മിനുക്കിയെത്തുന്ന ഹ്യുണ്ടായ് i20യുടെ ഇന്ത്യയിലെ ടെസ്റ്റിംഗ് ആരംഭിച്ചു. ഹ്യൂണ്ടായ് ഐ20 ഫെയ്‌സ്‌ലിഫ്റ്റ് ഈ വർഷം മേയിലാണ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്. ഹാച്ച്ബാക്ക് ഒരു സ്പോർട്ടിയർ ലുക്കിലെത്തുന്നു. കൂടാതെ പുനർരൂപകൽപ്പന ചെയ്ത ബമ്പറുകളും ആകർഷകമായ പുതിയ ഗ്രില്ലും രൂപമാറ്റത്തിന് മാറ്റു കൂട്ടുന്നു. ലൂസിഡ് ലൈം മെറ്റാലിക്, ല്യൂമെൻ ഗ്രേ പേൾ, മെറ്റാ ബ്ലൂ പേൾ എന്നിങ്ങനെ മൂന്ന് പുതിയ ഓപ്ഷനുകളും രണ്ട് ഡ്യുവൽ-ടോൺ ചോയിസുകളും ഉൾപ്പെടെ എട്ട് വ്യത്യസ്ത ബാഹ്യ നിറങ്ങളിൽ ഹ്യുണ്ടായ് i20 വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവയ്‌ക്ക് പുറമേ, ഫാന്റം ബ്ലാക്ക് പേൾ, അറോറ ഗ്രേ പേൾ, ഡ്രാഗൺ റെഡ് പേൾ, മാംഗ്രോവ് ഗ്രീൻ പേൾ, അറ്റ്‌ലസ് വൈറ്റ് തുടങ്ങിയ പരിചിതമായ നിറങ്ങളിലും i20 ലഭിക്കുന്നു. അവയിൽ ചിലത് കോൺട്രാസ്റ്റിംഗ് ബ്ലാക്ക് റൂഫുമായി ജോടിയാക്കാം. ഇന്ത്യൻ മോഡലും സമാനമായ കളർ ഓപ്ഷനുകളുമായി വരാൻ സാധ്യതയുണ്ട്. അപ്‌ഡേറ്റ് ചെയ്ത i20 ഹാച്ച്‌ബാക്കിന് അടിസ്ഥാന മോഡലുകളിൽ 4.2 ഇഞ്ച് സ്‌ക്രീൻ ഉൾപ്പെടുന്ന മെച്ചപ്പെടുത്തിയ ഇൻസ്ട്രുമെന്റ് പാനൽ ഉണ്ടായിരിക്കും. ഉപഭോക്താക്കൾക്ക് കുറച്ച് കൂടി വലുതും പൂർണമായും…
ചൈനീസ് ഇലക്ട്രോണിക്സ് നിർമ്മാതാക്കളായ വൺപ്ലസ് ഇന്ത്യയിലെ 25-ലധികം നഗരങ്ങളിലെ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നതിനായി ഫ്യൂച്ചർബൗണ്ട് റോഡ് ട്രിപ്പ് ആരംഭിച്ചു. 32 അടി വലിപ്പമുള്ള രണ്ട് വലിയ ട്രക്കുകളെ മൊബൈൽ എക്സ്പീരിയൻസ് ഔട്ട്‌ലെറ്റുകളാക്കി മാറ്റിയതായി വൺപ്ലസ് അറിയിച്ചു. പോപ്പ്-അപ്പ് എക്‌സ്‌പീരിയൻസ് ഔട്ട്‌ലെറ്റുകൾ എന്ന് വിളിക്കപ്പെടുന്ന ഈ ട്രക്കുകൾ ഛണ്ഡീഗഡ്, ജയ്പൂർ, ലഖ്‌നൗ എന്നിവയുൾപ്പെടെ 25-ലധികം നഗരങ്ങളിലേക്കെത്തും. കോയമ്പത്തൂർ, ചെന്നൈ, പൂനെ, കൊച്ചി, അഹമ്മദാബാദ് എന്നീ നഗരങ്ങളിലേക്കും മൊബൈൽ എക്സ്പീരിയൻസ് ഔട്ട്‌ലെറ്റുകളെത്തും. കൂടാതെ, ട്രക്കുകളിൽ “OnePlus 5G Sketchbot” സജ്ജീകരിച്ചിരിക്കുന്നു, ഇത് 5G സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന AI റോബോട്ടിക് ആം ആണ്. ട്രക്കുകളിൽ, ഈ വർഷം ആദ്യം ബാഴ്‌സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസ് 2023 ൽ അനാച്ഛാദനം ചെയ്ത വൺപ്ലസ് 11 കൺസെപ്റ്റ് സ്മാർട്ട്‌ഫോൺ പ്രദർശിപ്പിക്കും. വൺപ്ലസ് 11 കൺസെപ്‌റ്റിൽ പ്രവർത്തനക്ഷമതയും ഗെയിമിംഗ് അനുഭവവും വർദ്ധിപ്പിക്കുന്നതിനുള്ള ലിക്വിഡ് കൂളിംഗ് സിസ്റ്റമായ Active CryoFlux അവതരിപ്പിക്കുന്നു. OnePlus 11 കൺസെപ്‌റ്റിന് പുറമേ, ഏറ്റവും പുതിയ വൺപ്ലസ് പാഡ്, വൺപ്ലസ് ബഡ്‌സ്…
തുടക്കത്തിൽ 20000 തൊഴിലവസരങ്ങളെന്ന ഉറപ്പോടെ സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി ലോഞ്ച്പാഡ് കേന്ദ്രങ്ങളില്‍ ആദ്യത്തേത് ദുബായില്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രവാസി സമൂഹത്തിന കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനും നിക്ഷേപം സ്വീകരിക്കാനും ഉദ്ദേശിച്ച് ആരംഭിക്കുന്ന ലോഞ്ച് പാഡ് കേന്ദ്രങ്ങൾക്കാണ് തുടക്കമായത്. ഈ വര്‍ഷം 20,000 തൊഴിലവസരം സ്റ്റാര്‍ട്ടപ്പുകളില്‍ ഉണ്ടാകുമെന്ന് ഇന്‍ഫിനിറ്റി കേന്ദ്രം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ യുഎസ്‌എ, യുഎഇ, ആസ്‌ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലാണ് ഇന്‍ഫിനിറ്റി കേന്ദ്രങ്ങൾ തുറക്കുന്നത്. യുഎഇയിലെ സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി സെന്ററിന്റെ പങ്കാളിയായി സ്റ്റാര്‍ട്ടപ്പ് മിഡില്‍ ഈസ്റ്റിനെ തെരഞ്ഞെടുത്തു. KSUM സിഇഒ അനുപ് അംബികയും സ്റ്റാര്‍ട്ടപ്പ് മിഡില്‍ ഈസ്റ്റ് സ്ഥാപകന്‍ സിബി സുധാകരനും ഇതു സംബന്ധിച്ച ധാരണാ പത്രം ഒപ്പിട്ടു. സ്റ്റാര്‍ട്ടപ്പുകള്‍ വന്നതോടെ ഈ മേഖലയില്‍ മാതമല്ല, സമൂഹത്തിലെ യുവജനങ്ങളിലാകെ വലിയ മാറ്റം സൃഷ്ടിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി വി പി ജോയ്: “UAE മലയാളിക്ക് രണ്ടാം വീട് പോലെയാണ്. കേരളത്തെ വൈജ്ഞാനിക പ്രദേശമാക്കി മറ്റും. കേരളത്തിലെ സ്റ്റാർട്ടപ്പ് ആവാസ…
2024 സാമ്പത്തിക വര്‍ഷത്തില്‍ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം, 43,000 കോടി രൂപയാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭവിഹിതമായി കേന്ദ്രം പ്രതീക്ഷിക്കുന്നത്. എന്നാൽ കേന്ദ്രത്തെ ഞെട്ടിച്ചു കൊണ്ട് 2023 ലെ തങ്ങളുടെ വിഹിതമായി ഈ എസ്റ്റിമേറ്റ് പ്രതീക്ഷയേക്കാൾ കൂടുതൽ തുകയായ 45,000 കോടി രൂപ സാമ്പത്തികേതര പൊതുമേഖലാ സ്ഥാപനങ്ങളായ ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, എന്‍ടിപിസി, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ എന്നിവ മാത്രം നല്‍കും. തീർന്നിട്ടില്ല. ലിസ്റ്റ് ചെയ്ത പൊതുമേഖല സ്ഥാപനങ്ങള്‍ ചേർന്ന് 2023 ലെ ഇതുവരെയുള്ള ലാഭവിഹിതമായി ഏകദേശം 63056 കോടി രൂപ നൽകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടൽ. എക്കാലത്തേയും ഉയര്‍ന്ന തുകയാണിത് ലിസ്റ്റുചെയ്ത 67 പൊതുമേഖലാ സ്ഥാപനങ്ങള്‍ 2023 സാമ്പത്തിക വര്‍ഷമവസാനിക്കുമ്പോൾ മൊത്തം 1.02 ലക്ഷം കോടി രൂപ ലാഭവിഹിതം നല്‍കാന്‍ സാധ്യതയുണ്ടെന്നാണു സർക്കാരിന്റെ കണക്കുകൂട്ടൽ. 2022 സാമ്പത്തിക വര്‍ഷത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങൾ നൽകിയമൊത്തം ലാഭവിഹിതം 84,665 കോടി രൂപയായിരുന്നു. . ഈ വിഹിതമാകട്ടെ കേന്ദ്രത്തിനു ലഭിക്കാൻ പോകുന്ന വൻ ലാഭ വിഹിതമാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങൾ ചേർന്ന്…
ആശാനിൽ വിശ്വാസമില്ലാതെ പോയാൽ പിന്നെ മുന്നോട്ടുള്ള ജോലി അത്ര സുഖകരമായിരിക്കില്ല. പിന്നെ തൊട്ടതിനും പിടിച്ചതിനുമൊക്കെ താളപ്പിഴകളും, അസ്വാരസ്യങ്ങളും, ആത്മവിശ്വാസക്കുറവും ഒക്കെയാകും ഉണ്ടാകുക. ടീമിനെ വളർത്തിയെടുക്കേണ്ട ടീം ലീഡർ തന്നെ ടീം കില്ലർ ആയി മാറിയാലോ? അതാണിപ്പോൾ Meta യിൽ നടന്നു കൊണ്ടിരിക്കുന്നത്. മാർക്ക് സക്കർബർഗിലും കമ്പനി നേതൃത്വത്തിലും വിശ്വാസമുള്ള ജീവനക്കാരുടെ എണ്ണം മെറ്റയിൽ കുറയുകയാണെന്നാണ് റിപ്പോർട്ട്. മറ്റാരും പറഞ്ഞതല്ല ഇത്, വാഷിംഗ്‌ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തതാണീ അത്ര സുഖകരമല്ലാത്ത വാർത്ത. കമ്പനിയുടെ നേതൃത്വത്തിൽ ആത്മവിശ്വാസമുള്ള ജീവനക്കാരുടെ എണ്ണത്തിൽ 2022 ഒക്‌ടോബറിൽ നിന്ന് അഞ്ച് ശതമാനം പോയിന്റ് ഇടിവ് ഇത്തവണ ഉണ്ടായിട്ടുണ്ട് എന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്.ഏപ്രിൽ 26 നും മെയ് 10 നും ഇടയിൽ മെറ്റാ ജീവനക്കാരിൽ നടത്തിയ ഒരു സർവേയിൽ 26% മാത്രമാണ് തങ്ങളുടെ കമ്പനിയുടെ നേതൃത്വത്തിൽ ആത്മവിശ്വാസമുള്ളതെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇടയ്ക്കിടെ മാർക്ക് സക്കർബർഗ് നടത്തുന്ന തൊഴിലാളി വിരുദ്ധ കമന്റുകൾ, ഓർക്കാപുറത്തുള്ള പുറത്താക്കലുകൾ ഒക്കെത്തന്നെയാണ് ജീവനക്കാരെ കൊണ്ട്…
ഓണം മലയാളികൾക്ക് മാത്രമല്ല, മലയാള സിനിമാലോകത്തിനും വലിയ ഒരാഘോഷം കൂടിയാണ്.ഓണം ലക്ഷ്യമാക്കി റിലീസ് ചെയ്യുന്ന ചിത്രങ്ങൾ തീയറ്ററുകൾക്കും നിർമ്മാതാക്കൾക്കും വമ്പൻ ചാകരയാണ് സൃഷ്ട്ടിക്കുന്നത്. ആഘോഷ നിമിഷങ്ങളിൽ ഒത്തുചേരുന്നതിനൊപ്പം തന്നെ മലയാളിയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഓണം റിലീസിനെത്തുന്ന സിനിമകൾ. ഒരുപക്ഷെ കുടുംബപ്രേക്ഷകർ കൂട്ടമായി തീയറ്ററിൽ എത്തുന്ന ഒരു സമയം കൂടിയാണ് ഓണം റിലീസ് സമയം. എന്നാൽ കോവിഡിന് ശേഷമുള്ള ആദ്യ ഓണം സീസൺ കൃത്യമായി ഉപയോഗിക്കാൻ മലയാള സിനിമയ്ക്ക് കഴിഞ്ഞില്ല. സൂപ്പർ താര ചിത്രങ്ങളുടെ അഭാവവും വലിയൊരു വിഭാഗം പ്രേക്ഷകനെ തീയറ്ററിൽ നിന്നും അകറ്റി. പിന്നീട് വന്ന ആഘോഷ സീസണുകളിൽ എല്ലാം തന്നെ, പ്രേക്ഷകർ ആഗ്രഹിച്ച താരങ്ങളുടെ ഒരു കംപ്ലീറ്റ് എന്റർടെയിനറിന്റെ അഭാവം ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ അതിൻറെ കുറവ് തീർക്കാൻ എന്നവണ്ണമാണ് ഓണം റിലീസുകൾ എത്തുന്നത്. മെഗാസ്റ്റാറുകളുടെ അഭാവത്തിൽ യുവതാരങ്ങളുടെ ഒരു വമ്പൻ നിര തന്നെയാണ് തീയറ്ററുകൾ കീഴടക്കാൻ എത്തുന്നത്. ആദ്യത്തേത് ദുൽക്കർ സൽമാൻ നായകനാകുന്ന കിംഗ് ഓഫ് കൊത്തയാണ്. സംവിധായകൻ…
2023ലെ ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് പര്യടനത്തിന്റെ ഡിജിറ്റൽ തത്സമയ സംപ്രേക്ഷണ അവകാശം ജിയോസിനിമക്ക്. ഇന്ത്യയിൽ ഇതാദ്യമായി 7 ഭാഷകളിലും തത്സമയ സംപ്രേക്ഷണം ഉണ്ടാകും. TATA IPL ക്രിക്കറ്റ് മത്സരങ്ങൾ തത്സമയം കാണിച്ച് ഡിജിറ്റൽ സംപ്രേക്ഷണത്തിലെ എല്ലാ റെക്കോർഡുകളും തകർത്തിന് പിന്നാലെയാണ് ഈ തത്സമയ സംപ്രേക്ഷണം. ഒരു മാസം നീണ്ടുനിൽക്കുന്ന പരമ്പരയിൽ രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങൾ ഉൾപ്പെടുന്നു. ജൂലൈ 12-ന് ഡൊമിനിക്കയിൽ ആദ്യ ടെസ്റ്റും തുടർന്ന് ട്രിനിഡാഡിൽ രണ്ടാം ടെസ്റ്റും ആരംഭിക്കും. ഈ ടെസ്റ്റ് പരമ്പരയിലൂടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ 2023-25 സൈക്കിളിന്റെ തുടക്കം കുറിക്കും. ജൂലൈ 27ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ബാർബഡോസിലും ട്രിനിഡാഡിലും നടക്കും. ഓഗസ്റ്റ് 3-ന് ട്രിനിഡാഡിൽ അഞ്ച് മത്സരങ്ങളുള്ള ടി20 ഐ മത്സരം ആരംഭിക്കും, തുടർന്ന് രണ്ട് മത്സരങ്ങൾ ഗയാനയിലും അവസാന രണ്ട് മത്സരങ്ങൾ യുഎസിലെ ഫ്ലോറിഡയിലും നടക്കും. ഇന്ത്യയിൽ ഇതാദ്യമായാണ് ഏഴ് ഭാഷകളിൽ ഒരു ക്രിക്കറ്റ്…