Author: News Desk
ഓണം മലയാളികൾക്ക് മാത്രമല്ല, മലയാള സിനിമാലോകത്തിനും വലിയ ഒരാഘോഷം കൂടിയാണ്.ഓണം ലക്ഷ്യമാക്കി റിലീസ് ചെയ്യുന്ന ചിത്രങ്ങൾ തീയറ്ററുകൾക്കും നിർമ്മാതാക്കൾക്കും വമ്പൻ ചാകരയാണ് സൃഷ്ട്ടിക്കുന്നത്. ആഘോഷ നിമിഷങ്ങളിൽ ഒത്തുചേരുന്നതിനൊപ്പം തന്നെ മലയാളിയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഓണം റിലീസിനെത്തുന്ന സിനിമകൾ. ഒരുപക്ഷെ കുടുംബപ്രേക്ഷകർ കൂട്ടമായി തീയറ്ററിൽ എത്തുന്ന ഒരു സമയം കൂടിയാണ് ഓണം റിലീസ് സമയം. എന്നാൽ കോവിഡിന് ശേഷമുള്ള ആദ്യ ഓണം സീസൺ കൃത്യമായി ഉപയോഗിക്കാൻ മലയാള സിനിമയ്ക്ക് കഴിഞ്ഞില്ല. സൂപ്പർ താര ചിത്രങ്ങളുടെ അഭാവവും വലിയൊരു വിഭാഗം പ്രേക്ഷകനെ തീയറ്ററിൽ നിന്നും അകറ്റി. പിന്നീട് വന്ന ആഘോഷ സീസണുകളിൽ എല്ലാം തന്നെ, പ്രേക്ഷകർ ആഗ്രഹിച്ച താരങ്ങളുടെ ഒരു കംപ്ലീറ്റ് എന്റർടെയിനറിന്റെ അഭാവം ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ അതിൻറെ കുറവ് തീർക്കാൻ എന്നവണ്ണമാണ് ഓണം റിലീസുകൾ എത്തുന്നത്. മെഗാസ്റ്റാറുകളുടെ അഭാവത്തിൽ യുവതാരങ്ങളുടെ ഒരു വമ്പൻ നിര തന്നെയാണ് തീയറ്ററുകൾ കീഴടക്കാൻ എത്തുന്നത്. ആദ്യത്തേത് ദുൽക്കർ സൽമാൻ നായകനാകുന്ന കിംഗ് ഓഫ് കൊത്തയാണ്. സംവിധായകൻ…
2023ലെ ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് പര്യടനത്തിന്റെ ഡിജിറ്റൽ തത്സമയ സംപ്രേക്ഷണ അവകാശം ജിയോസിനിമക്ക്. ഇന്ത്യയിൽ ഇതാദ്യമായി 7 ഭാഷകളിലും തത്സമയ സംപ്രേക്ഷണം ഉണ്ടാകും. TATA IPL ക്രിക്കറ്റ് മത്സരങ്ങൾ തത്സമയം കാണിച്ച് ഡിജിറ്റൽ സംപ്രേക്ഷണത്തിലെ എല്ലാ റെക്കോർഡുകളും തകർത്തിന് പിന്നാലെയാണ് ഈ തത്സമയ സംപ്രേക്ഷണം. ഒരു മാസം നീണ്ടുനിൽക്കുന്ന പരമ്പരയിൽ രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങൾ ഉൾപ്പെടുന്നു. ജൂലൈ 12-ന് ഡൊമിനിക്കയിൽ ആദ്യ ടെസ്റ്റും തുടർന്ന് ട്രിനിഡാഡിൽ രണ്ടാം ടെസ്റ്റും ആരംഭിക്കും. ഈ ടെസ്റ്റ് പരമ്പരയിലൂടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ 2023-25 സൈക്കിളിന്റെ തുടക്കം കുറിക്കും. ജൂലൈ 27ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ബാർബഡോസിലും ട്രിനിഡാഡിലും നടക്കും. ഓഗസ്റ്റ് 3-ന് ട്രിനിഡാഡിൽ അഞ്ച് മത്സരങ്ങളുള്ള ടി20 ഐ മത്സരം ആരംഭിക്കും, തുടർന്ന് രണ്ട് മത്സരങ്ങൾ ഗയാനയിലും അവസാന രണ്ട് മത്സരങ്ങൾ യുഎസിലെ ഫ്ലോറിഡയിലും നടക്കും. ഇന്ത്യയിൽ ഇതാദ്യമായാണ് ഏഴ് ഭാഷകളിൽ ഒരു ക്രിക്കറ്റ്…
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് വിവിധ മേഖലകളിൽ ആധിപത്യം സ്ഥാപിക്കാനും ചെലവുചുരുക്കാനുമൊക്കെ ഒരുങ്ങുകയാണ് വൻകിട കമ്പനികൾ. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വൻകിട ഐടി കമ്പനിയായ ആക്സഞ്ചർ – Accenture – നിർമിത ബുദ്ധിക്കായി നിക്ഷേപിക്കുന്നത് 300 കോടി ഡോളർ. എഐ മേഖലയിൽ പ്രവർത്തിക്കുന്ന കൂടുതൽ കമ്പനികൾ ഏറ്റെടുക്കാനും ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കൂടുതൽ ജീവനക്കാരെ പരിശീലിപ്പിക്കാനുമാണ് ഐടി കൺസൾട്ടിംഗ് സ്ഥാപനം പദ്ധതിയിടുന്നത്. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് പകരം അവരുടെ എണ്ണം ഇരട്ടിയാക്കി വർധിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്. ബിസിനസ് സ്ഥാപനങ്ങൾക്കായുള്ള എഐ നാവിഗേറ്റർ എന്ന പേരിൽ പുതിയ ഒരു ടൂളും ആക്‌സെഞ്ചർ പുറത്തിറക്കി. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എങ്ങനെ മികച്ച രീതിയിൽ ഉപയോഗിക്കാമെന്ന് ബിസിനസുകാരെ പഠിപ്പിക്കുകയാണ് ലക്ഷ്യം. മാർച്ചിൽ ഏകദേശം 19,000 ജീവനക്കാരെ പിരിച്ചുവിട്ടതിന് ശേഷമാണ് എഐ രംഗത്ത് കമ്പനി പുതിയ നിക്ഷേപം നടത്തും എന്ന പ്രഖ്യാപനവുമായി എത്തിയത്. ഈ രംഗത്ത് കൂടുതൽ തൊഴിൽ നിയമനങ്ങളും നടത്തുമെന്നാണ് ആക്‌സെഞ്ചർ നൽകുന്ന ഉറപ്പ്. AI യിൽ ആക്‌സെഞ്ചർ നടത്തുന്ന നിക്ഷേപം…
ലോകത്തിലെ ഏറ്റവും വില കൂടിയ മാമ്പഴം ‘മിയാസാക്കി’ ഇന്ത്യയിലും. ബംഗാളിലെ സിലിഗുരിയിൽ നടക്കുന്ന മാംഗോ ഫെസ്റ്റിവലിലാണ് മിയാസാക്കി മാമ്പഴം പ്രദർശിപ്പിച്ചത്. ലോകമെമ്പാടുമുള്ള മാമ്പഴ പ്രേമികളുടെ ഹൃദയം കവർന്ന മിയാസാക്കി മാമ്പഴത്തിന് അന്താരാഷ്ട്ര വിപണിയിൽ കിലോഗ്രാമിന് ഏകദേശം 2.75 ലക്ഷം രൂപയാണ് വില. 1940 കളിൽ കാലിഫോർണിയയിൽ പിറവിയെടുത്ത മിയാസാക്കി മാമ്പഴം പിന്നീട് ജപ്പാനിലെ മിയാസാക്കി നഗരത്തിലേക്ക് കടന്ന് ആ പേര് സ്വന്തമാക്കുകയായിരുന്നു. അടുത്തിടെ, പശ്ചിമ ബംഗാളിൽ നിന്നുള്ള കർഷകർ, അവിടെ മിയാസാക്കി കൃഷി ചെയ്യാൻ തുടങ്ങിയിരുന്നു.അസാധാരണമായ രുചി, ഊർജ്ജസ്വലമായ നിറം, ഉയർന്ന പഞ്ചസാരയുടെ അളവ് എന്നിവയാണ് മിയാസാക്കി മാമ്പഴത്തിന്റെ പ്രത്യേകതകൾ.ബംഗാളിയിൽ ” “സുർജ ഡിം” അഥവ റെഡ് സൺ” എന്നും മിയാസാക്കി അറിയപ്പെടുന്നു. അസോസിയേഷൻ ഫോർ കൺസർവേഷൻ ആൻഡ് ടൂറിസത്തിന്റെ (ACT) സഹകരണത്തോടെ മോഡെല്ല കെയർടേക്കർ സെന്റർ & സ്കൂൾ (MCCS) സംഘടിപ്പിച്ച 262 ഇനം മാമ്പഴങ്ങളടങ്ങിയ മാമ്പഴ മഹോത്സവം മികച്ചതും വൈവിധ്യമാർന്നതുമായ മാമ്പഴ ഇനങ്ങൾ കൊണ്ടു ശ്രദ്ധേയമായി മാറി. പശ്ചിമ ബംഗാളിലെ ഒമ്പത് ജില്ലകളിൽ നിന്നുള്ള 55 കർഷകർ മാമ്പഴ ഉത്സവത്തിൽ പങ്കെടുത്തു. അൽഫോൻസോ, ലംഗ്ര, അമ്രപാലി, സൂര്യപുരി, റാണിപസന്ദ്, ലക്ഷ്മൺഭോഗ്, ഫജ്‌ലി, ബീര, സിന്ധു, ഹിംസാഗർ, കോഹിതൂർ തുടങ്ങിയവയാണ് പ്രദർശനത്തിലുള്ള ചില…
കാസർഗോഡുകാരായ ടെലികോം എൻജിനീയർ ദേവകുമാറും സിവിൽ എഞ്ചിനിയറായ ശരണ്യയും കോർപറേറ്റ് ജോലി കളഞ്ഞ് യുഎഇ വിട്ടത് പാള കയ്യിലെടുക്കാനായിരുന്നു. പാളയെന്ന് പറയുമ്പോൾ നല്ലൊന്നാന്തരം കമുകിൻ പാള. നെറ്റി ചുളിക്കേണ്ട, അതൊരു മികച്ച സംരംഭത്തിന്റെ തുടക്കമായിരുന്നു- Papla. കമുകിന്റെ പാളയിൽ നിന്ന് ടേബിൾവെയറുകളും ഗ്രോ ബാഗുകളും നിർമ്മിക്കുന്ന സംരംഭം സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ പദ്ധതി ഇട്ടപ്പോൾ അത് സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ബിസിനസ്സ് ആയിരിക്കണമെന്ന് ശരണ്യക്കും ദേവകുമാറിനും നിർബന്ധമുണ്ടായിരുന്നു .നിരവധി ഓപ്ഷനുകൾ പരിഗണിച്ച ശേഷമാണ് പ്രാദേശികമായി സുലഭമായ കമുകിൻ പളകളിലേക്ക് അവരെത്തിയത്. കാസർഗോഡിന്റെ മണ്ണിൽ സമൃദ്ധമായി വളരുന്ന കമുക് മരങ്ങൾ, ഉൽപന്നങ്ങളുടെ ഉറവിടം എളുപ്പമാക്കുന്നു. കൂടാതെ, അവ പരിസ്ഥിതി സൗഹൃദവും പ്ലാസ്റ്റിക്കിനുള്ള നല്ലൊരു ജൈവബദലുമാണെന്ന് ദേവകുമാർ പറയുന്നു. 2018-ൽ ആരംഭിച്ച പാപ്ല ഇപ്പോൾ ടേബിൾവെയർ മുതൽ ഗ്രോ ബാഗുകൾ വരെയുള്ള ഉൽപ്പന്നങ്ങൾ കമുകിൻ പാളകളിൽ നിന്ന് നിർമ്മിക്കുന്നു. വീടിന് സമീപം ഒരു ചെറിയ നിർമ്മാണ യൂണിറ്റ് സ്ഥാപിച്ചു തുടങ്ങിയ സംരംഭം പ്രതിമാസം 2 ലക്ഷം രൂപയുടെ വിറ്റുവരവ് നേടുന്നു. നിലവിൽ 2 ഷിഫ്റ്റുകളിൽ പ്രവർത്തിക്കുന്ന…
മെറ്റയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാം ഇന്ത്യയിൽ ബ്രോഡ്കാസ്റ്റ് ചാനൽ ആരംഭിക്കുന്നു. ക്രിയേറ്റർമാർക്ക് അവരുടെ അവരുടെ ഫോളോവേഴ്‌സുമായി നേരിട്ട് ഇടപഴകാൻ പുതിയ മാർഗം അനുവദിക്കുമെന്ന് ഇൻസ്റ്റാഗ്രാം പറഞ്ഞു. ഫെബ്രുവരിയിലായിരുന്നു പുതിയ സംരംഭമായ ബ്രോഡ്കാസ്റ്റ് ചാനൽ ഇൻസ്റ്റഗ്രാം ആഗോളതലത്തിൽ അവതരിപ്പിച്ചത്. ക്രിയേറ്റർമാർക്ക് അവരുടെ ഫോളോവേഴ്സിനെ ക്ഷണിക്കാനും ടെക്‌സ്‌റ്റ്, വീഡിയോ, ഫോട്ടോഗ്രാഫിക് അപ്‌ഡേറ്റുകൾ പ്രചരിപ്പിക്കാനുമുള്ള പൊതു ആശയവിനിമയ മാർഗമാണ് ബ്രോഡ്‌കാസ്റ്റ് ചാനലുകൾ. മാത്രമല്ല ക്രിയേറ്റർമാർക്ക് ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ പങ്കിടാൻ വോയ്‌സ് നോട്ടുകൾ ഉപയോഗിക്കാനാകും. സ്രഷ്‌ടാക്കൾക്ക് അവരുടെ ഫോളോവേഴ്സിൽ നിന്ന് ഫീഡ്‌ബാക്ക് ശേഖരിക്കുന്നതിന് വോട്ടെടുപ്പുകൾ നടത്താനും ഓപ്‌ഷനുണ്ട്. ആർക്കും ബ്രോഡ്‌കാസ്റ്റ് ചാനൽ കാണാനും അതിന്റെ ഉള്ളടക്കം ആക്‌സസ് ചെയ്യാനും കഴിയുമെങ്കിലും, ചാനലിൽ ചേരുന്നവർക്ക് മാത്രമേ പുതിയ അപ്‌ഡേറ്റുകൾ ലഭിക്കൂ. ബ്രോഡ്കാസ്റ്റ് ചാനല്‍ ആരംഭിച്ചയുടന്‍ ക്രിയേറ്റര്‍മാരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് ഫോളോവേഴ്‌സിന് ഒരു വണ്‍ ടൈം നോട്ടിഫിക്കേഷന്‍ മെസേജ് ലഭിക്കും. ഒരു ക്രിയേറ്ററിന്റെ സ്‌റ്റോറി സ്‌റ്റിക്കറിലൂടെയോ അവരുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലേക്ക് പിൻ ചെയ്‌തിരിക്കുന്ന ലിങ്കിൽ ക്ലിക്ക്…
ഭൂമിയിലെ അപേക്ഷിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) ദൈനംദിന ദിനചര്യകൾ തികച്ചും വ്യത്യസ്തമാണ്. യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാദി ബഹിരാകാശത്ത് എത്തിയിട്ട് നാല് മാസമായി. 42 കാരനായ അൽനെയാദി യുഎഇയിൽ നിന്നും വിദേശത്തു നിന്നുമുള്ള പൗരന്മാരുമായി ആശയവിനിമയം നടത്തുമ്പോൾ ബഹിരാകാശ ജീവിതത്തെക്കുറിച്ച് നിരവധി ചോദ്യങ്ങൾ അവർ അദ്ദേഹത്തോട് ചോദിക്കാറുണ്ട്. സുൽത്താൻ അൽനെയാദി നിരവധി രസകരമായ ചിത്രങ്ങളും വീഡിയോകളുമാണ് പങ്കിടാറുളളത്. അടുത്തിടെ അൽനെയാദി ബഹിരാകാശത്ത് ഷേവിംഗ് നടത്തുന്നതിനെ കുറിച്ചുളള ഒരു വീഡിയോയാണ് പങ്കിട്ടത്. തീർച്ചയായും, ഇവിടെ ബാർബർമാരില്ല. ഞങ്ങൾ മുടി മുറിക്കുന്നതും ഷേവ് ചെയ്യുന്നതും സ്വയം അല്ലെങ്കിൽ മറ്റ് സഹപ്രവർത്തകരുടെ സഹായത്തോടെയാണ്. സ്പേസ് ഷേവിംഗിനെക്കുറിച്ച് നിങ്ങൾ എന്താണ് ചിന്തിക്കുന്നത്?,” അൽ നെയാദി ട്വീറ്റ് ചെയ്തു ബഹിരാകാശ സഞ്ചാരികൾക്ക് അവരുടെ സ്വകാര്യ ശുചിത്വ കിറ്റ് ഉണ്ട്. ISS-ൽ ബാർബർമാരില്ല, അതിനാൽ ബഹിരാകാശയാത്രികർ അവരുടെ സൗന്ദര്യവർദ്ധക ആവശ്യങ്ങൾ സ്വയം അല്ലെങ്കിൽ അവരുടെ സഹപ്രവർത്തകരുടെ സഹായത്തോടെ ചെയ്യണം. ബഹിരാകാശത്ത് ഷേവിംഗ് ചെയ്യുന്ന പ്രക്രിയയാണ് ഏകദേശം ആറ് മിനിറ്റ് വീഡിയോയിൽ അൽനയാദി പ്രദർശിപ്പിച്ചത്. രോമങ്ങൾ പൊങ്ങിക്കിടക്കുന്നതിലൂടെ…
തിരുവനന്തപുരം: മാലിന്യ സംസ്ക്കരണത്തിന് ആധുനിക സംവിധാനങ്ങൾ ലഭ്യമാക്കുന്നതിൽ സ്റ്റാർട്ടപ്പുകൾ, സംരംഭങ്ങൾ, ഏജൻസികൾ എന്നിവയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഹരിത കര്‍മ്മസേനയെ കേരളത്തിന്‍റെ ബ്രാന്‍ഡഡ് സംരംഭമാക്കി മാറ്റാന്‍ കഴിയണം. സ്വയംപര്യാപ്തമായ ഒരു സുസ്ഥിര സംവിധാനം സജ്ജമാക്കുക എന്നതാണ് മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ലക്ഷ്യമെന്ന് മാലിന്യമുക്തം നവകേരളം പദ്ധതിയുടെ രണ്ടാം ഘട്ട കാമ്പയിനിന്‍റെ ഭാഗമായുള്ള ദ്വിദിന ശില്‍പ്പശാല വെര്‍ച്വലായി ഉദ്ഘാടനം ചെയ്യവേ മന്ത്രി ചൂണ്ടിക്കാട്ടി. ഇനോക്കുലം, മറ്റ് ഉപാധികള്‍ എന്നിവ ലഭ്യമാക്കുന്നതില്‍ പുതിയ സംരംഭങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഏജന്‍സികള്‍ എന്നിവയുടെ സാധ്യത ജില്ലകളില്‍ ഏകോപിപ്പിക്കണം. സാനിറ്ററി മാലിന്യങ്ങള്‍ അന്നന്നു തന്നെ ശേഖരിച്ച് സംസ്കരിക്കാനുമുള്ള സംവിധാനം എല്ലാ ജില്ലകളിലും ഉറപ്പാക്കണം. തദ്ദേശ സ്ഥാപന തലത്തില്‍ സാങ്കേതികസഹായം നല്‍കുന്നതിനായുള്ള ടെക്നിക്കല്‍ ഹെല്‍പ്പ്ഡെസ്ക്കിന്‍റെ പ്രവര്‍ത്തനം രണ്ടാംഘട്ടത്തില്‍ സജീവമാക്കണം. ഒരു തദ്ദേശ സ്ഥാപന പരിധിയില്‍ ഉണ്ടാകുന്ന ഉറവിട മാലിന്യങ്ങള്‍ അവിടത്തന്നെ സംസ്കരിക്കാനും മാലിന്യങ്ങള്‍ താത്കാലികമായി സൂക്ഷിക്കുന്നതിന് ആധുനിക സംവിധാനങ്ങള്‍ ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു.…
വന്ദേഭാരത് ട്രെയിനുകൾക്കു പിന്നാലെ വന്ദേ മെട്രോ ട്രെയിനുകളും കേരളത്തിലേക്കെത്തുന്നു. റെയിൽവേ ബോർഡ് അനുകൂല തീരുമാനമെടുത്താൽ അധികം വൈകാതെ തന്നെ നിർദ്ദിഷ്ട വന്ദേ മെട്രോ ട്രെയിനുകളും കേരളത്തിൽ തലങ്ങും വിലങ്ങും ഓടും. വന്ദേ മെട്രോയെ സ്വീകരിക്കാൻ കേരളം തയാറാണ് . തീരുമാനമെടുത്തു നിർദേശങ്ങൾ സമർപ്പിക്കേണ്ടത് ഇനി ദക്ഷിണ റയിൽവേയാണ്. വന്ദേ മെട്രോ വന്നാൽ സംസ്ഥാനത്ത് വന്ദേ ഭാരത് ട്രെയിനുകൾക്കായി നടന്നുകൊണ്ടിരിക്കുന്ന റെയിൽ പാതകളുടെ വളവ് നിവർത്തലടക്കം ജോലികൾ സമയബന്ധിതമായി പൂർത്തിയാകും. ആ സമയത്തു വന്ദേ മെട്രോ അവതരിപ്പിച്ചേക്കും. പിന്നെ വേഗത ഒരു തടസ്സമാകില്ല. ട്രെയിൻ റൂട്ടുകൾ സംബന്ധിച്ച് ഓരോ സോണിനോടും അഞ്ചുവീതം വന്ദേമെട്രോ ട്രെയിനുകളാണ് ശുപാർശ ചെയ്യാൻ റെയിൽവേ ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിലെ റൂട്ട് ദക്ഷിണ റെയിൽവേയുടെ ശുപാർശ അനുസരിച്ചാകും ബോർഡ് തീരുമാനമെടുക്കുക. കേരളത്തിൽ കോളടിച്ചേക്കാം ഈ റൂട്ടുകൾക്ക് കേരളത്തിൽ വന്ദേ മെട്രോ ട്രെയിനുകൾക്കായി പരിഗണിക്കുന്ന റൂട്ടുകൾ ഇവയാണ്: ഈ റൂട്ടുകളിൽ നിലമ്പൂർ വരെ പാതയുടെ വൈദ്യുതീകരണം ഇനിയും പൂർത്തിയാകാനുണ്ട്.…
സാങ്കേതികവിദ്യ ഇന്നത്തെ കാലത്തെ സിനിമയെ ടെക്നിക്കലായി മികച്ച നിലവാരത്തിലേക്ക് ഉയർത്തിയെന്ന് നിസംശയം പറയാം. എന്നാൽ സാങ്കേതിവിദ്യയുടെ അതിപ്രസരം സിനിമയുടെ ക്രിയേറ്റിവ് മേഖലകളെ ഏതെല്ലാം രീതിയിൽ സ്വാധീനിക്കുമെന്ന് ഇനിയും വെളിപ്പെട്ടു വരുന്നതേയുളളൂ. AI തങ്ങളുടെ പണി കളയുമെന്ന് ആരോപിച്ച് അടുത്തിടെ ഹോളിവുഡിലെ ക്രിയേറ്റിവ് റൈറ്റർമാർ സമരം നടത്തിയത് നമ്മൾ കണ്ടതാണ്. ഈ സാഹചര്യത്തിൽ മലയാള സിനിമയിൽ AI അടക്കമുളള നവയുഗ ടെക്നോളജി ഏതെല്ലാം വിധത്തിൽ സ്വാധീനം ചെലുത്തും എന്നതിനെക്കുറിച്ച് തിരക്കഥാകൃത്ത് സഞ്ജയ് channeliam.com-നോട് സംസാരിക്കുന്നു. എന്റെ വീട് അപ്പൂന്റേം, ട്രാഫിക്, മുംബൈ പോലീസ് അടക്കം നിരവധി തിരക്കഥകളിലൂടെ മലയാളത്തിലെ ശ്രദ്ധേയ തിരക്കഥാകൃത്തുക്കളായി മാറിയ ആളാണ് ബോബി-സഞ്ജയ് ദ്വയത്തിലെ സഞ്ജയ്. AIയുടെ കടന്നുവരവ് സിനിമയിൽ നല്ലകാര്യമാണോ അല്ലെയോ എന്നു പറയാനുളള സമയമായിട്ടില്ലെന്നാണ് സഞ്ജയ് അഭിപ്രായപ്പെടുന്നത്. നിലവിൽ ഓൺഗോയിംഗ് ആയിട്ടുളള കാര്യമെന്ന നിലയിൽ സിനിമയിൽ അതെങ്ങനെ സ്വാധീനിക്കുമെന്ന് പറയാറായിട്ടില്ല. എന്നാൽ പോലും MT വാസുദേവൻ നായരോ ഒരു ബഷീറോ അല്ലെങ്കിൽ ഒരു പദ്മരാജനോ ഒക്കെ എഴുതുന്നത്…