Author: News Desk
രാജ്യത്തെ ഏറ്റവും വിലയേറിയ ഓഹരിയെന്ന സ്ഥാനത്ത് ആഗോള ടയർ കമ്പനിയും ഇന്ത്യൻ ടയർ ടൈക്കൂണുമായ എംആർഎഫ് (MRF). എൻബിഎഫ്‌സി കമ്പനിയായ എൽസിഡ് ഇൻവെസ്റ്റ്‌മെന്റ്‌സിനെയാണ് (Elcid Investments) ഓഹരിവിലയിൽ എംആർഎഫ് പിന്നിലാക്കിയത്. ഏതാണ്ട് ഏഴു മാസങ്ങൾക്കു ശേഷമാണ് എംആർഎഫ് സ്ഥാനം തിരിച്ചുപിടിച്ചിരിക്കുന്നത്. ജൂൺ 3ലെ കണക്ക് പ്രകാരം എംആർഎഫിന്റെ ഓഹരി വില 1,38,539 രൂപയാണ്. മാർച്ചിൽ രേഖപ്പെടുത്തിയ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 1,02,124 രൂപയിൽ നിന്നും വൻ തിരിച്ചുവരവാണ് എംആർഎഫ് നടത്തിയത്. രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എൽസിഡ് ഇൻവെസ്റ്റ്‌മെന്റിന്റെ ക്ലോസിംഗ് വില 1,29,899 രൂപയായി. കഴിഞ്ഞ ആറ് മാസത്തിനിടെ എൽസിഡ് ഇൻവെസ്റ്റ്‌മെന്റ്‌സിന്റെ മോശം പ്രകടനമാണ് എംആർഎഫിന് തുണയായത്. 2024 ഒക്ടോബർ 29 നാണ് എൽസിഡ് ഇൻവെസ്റ്റ്‌മെന്റ്‌സ് രാജ്യത്തെ ഏറ്റവും വിലയേറിയ ഓഹരി എന്ന പദവി നേടിയത്. അന്ന് ഒറ്റ വ്യാപാര സെഷനിൽ 66,92,535 ശതമാനം ഉയർന്ന എൽസിഡിന്റെ ഓഹരി വില 2,36,250 രൂപയായിരുന്നു. ഔട്ട്സ്റ്റാൻഡിങ് ഷെയറുകളാണ് എംആർഎഫിന്റെ ഉയർന്ന ഓഹരി…
ടർക്കിഷ് കമ്പനിയായ സെലിബിയുമായുള്ള (Çelebi Airport Services) സഹകരണം അവസാനിപ്പിച്ചതിന് പിന്നാലെ എയർപോർട് ഗ്രൗണ്ട് ഹാൻഡ്‍ലിങ് രംഗത്തേക്ക് കടക്കാൻ അദാനി എയർപോർട് ഹോൾഡിങ്സ് ലിമിറ്റഡ് (AAHL). മുംബൈ, അഹമ്മദാബാദ് വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡ്‍ലിങ് രംഗത്തേക്ക് കടക്കാൻ അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മുംബൈ, അഹമ്മദാബാദ് വിമാനത്താവളങ്ങൾക്കു പുറമേ തിരുവനന്തപുരം, നവി മുംബൈ നിർദിഷ്ട വിമാനത്താവളം ഉൾപ്പെടെ രാജ്യത്തെ 8 വിമാനത്താവളങ്ങളുടെ നിയന്ത്രണച്ചുമതലയുള്ള കമ്പനിയാണ് അദാനി എയർപോർട് ഹോൾഡിങ്സ്. ഗ്രൂപ്പ് പ്രവർത്തിപ്പിക്കുന്ന മറ്റ് എയർപോർട്ടുകളിലേക്കും ഉടനടി ഗ്രൗണ്ട് ഹാൻഡ്ലിങ് ശ്രമം നടത്തും. ഭാവിയിൽ ഡൽഹി, ബെംഗളൂരു പോലുള്ള എയർപോർട്ടുകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനാണ് പദ്ധതി. ആദ്യ ഘട്ടമായി മുംബൈ വിമാനത്താവളത്തിന്റെ ഗ്രൗണ്ട് ഹാൻഡ്‍ലിങ് ടെൻഡറിൽ അദാനി ഗ്രൂപ്പ് പങ്കെടുക്കുമെന്ന് അദാനി എയർപോർട്ട് ഹോൾഡിങ്സ് ലിമിറ്റഡ് സിഇഒ അരുൺ ബൻസാൽ വ്യക്തമാക്കി. നിലവിൽ അദാനി ഉടമസ്ഥതയിലുള്ള എട്ട് വിമാനത്താവളങ്ങളിൽ അവസരമുണ്ട്. എന്നാൽ മറ്റ് വിമാനത്താവളങ്ങളിലേക്കും സേവനങ്ങൾ നൽകാൻ ശ്രമം നടത്തും-അദ്ദേഹം പറഞ്ഞു.…
ഉപ്പുമാവിനു പകരം അങ്കണവാടികളിൽ ബിരിയാണിയും ചിക്കൻ ഫ്രൈയും വേണം എന്നാവശ്യപ്പെട്ട മൂന്ന് വയസ്സുകരന്റെ വീഡിയോ കുറച്ചു മുൻപ് വൈറലായിരുന്നു. ശങ്കു എന്ന അങ്കണവാടിക്കാരന്റെ വീഡിയോ വൈറലായതിനു പിന്നാലെ അങ്കണവാടി കുട്ടികളുടെ ഭക്ഷണ മെനു പരിഷ്‌കരിച്ചിരിക്കുകയാണ് സർക്കാർ. മുട്ട ബിരിയാണിയും പുലാവും ഉൾപ്പെടുത്തിയിട്ടുള്ളതാണ് പുതിയ മെനു. അങ്കണവാടിയിൽ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ശങ്കുവിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. പിന്നാലെ ശങ്കുവിന്റെ ആവശ്യം പരിഗണിച്ച് അങ്കണവാടി മെനു പരിഷ്‌ക്കരിക്കുമെന്ന് മന്ത്രി വീണാ ജോർജ് ഉറപ്പു നൽകി. ഇപ്പോൾ അങ്കണവാടി പ്രവേശനോത്സവത്തിലാണ് പുതുക്കിയ മെനു പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടികളിൽ ഏകീകൃത മെനു നടപ്പിലാക്കുന്നത് ഇതാദ്യമാണ്. വിവിധ തലങ്ങളിലുള്ള ചർച്ചകൾക്ക് ശേഷമാണ് മെനു പുതുക്കിയതെന്ന് മന്ത്രി പറഞ്ഞു. പഞ്ചസാരയും ഉപ്പും കുറച്ചുകൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കുന്നതിനും പുതുക്കിയ ഭക്ഷണ മെനുവിൽ ശ്രദ്ധ കൊടുത്തിട്ടുണ്ട്. രണ്ട് ദിവസത്തിലൊരിക്കൽ നൽകിയിരുന്ന പാലും മുട്ടയും ഇനി ആഴ്ചയിൽ മൂന്ന് ദിവസം നൽകാനും തീരുമാനമായതായി മന്ത്രി പറഞ്ഞു.…
ക്രിക്കറ്റിലെ ഏറ്റവും വലിയ ടൂർണമെന്റുകളിൽ ഒന്നാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. ഫ്രാഞ്ചൈസി ഉടമകൾ മുതൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (BCCI) വരെ ലീഗിനായി വൻ തുക ചിലവഴിക്കുന്നു. ചിലവഴിക്കുന്ന പണത്തേക്കാൾ ഇരട്ടി വരുമാനവും ടൂർണമെന്റ് ഉണ്ടാക്കുന്നു.ഇത് ഐപിഎല്ലിനെ വെറുമൊരു ടൂർണമെന്റ് എന്നതിലപ്പുറം വലിയ ബിസിനസ് മോഡലാക്കി മാറ്റുന്നു. ഐപിഎൽ ടീം രൂപീകരിക്കുന്നതിന് ഫ്രാഞ്ചൈസി ഉടമകൾ ടീമിലെ കളിക്കാരെ വാങ്ങുന്നതിനടക്കം കോടിക്കണക്കിന് രൂപ ചിലവഴിക്കുന്നു. ഇതിനുപുറമേ പരിശീലകനും ടീം സ്റ്റാഫിലെ മറ്റ് സപ്പോർട്ടിംഗ് സ്റ്റാഫുകൾക്കും ഫ്രാഞ്ചൈസി വലിയ തുക നൽകുന്നു. ഈ ഐപിഎൽ സീസണിൽ ഏറ്റവും വിലയേറിയ കളിക്കാരനായ ഋഷഭ് പന്തിനെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് 27 കോടി രൂപയ്ക്കാണ് വാങ്ങിയത്. മത്സര ടിക്കറ്റ് വിൽപ്പന, സ്പോൺസർഷിപ്പ്, മാധ്യമ അവകാശങ്ങൾ എന്നിവയിലൂടെയാണ് ഐപിഎൽ ടീം ഉടമകൾക്ക് പ്രധാനമായും വരുമാനം ലഭിക്കുന്നത്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഓരോ ഐപിഎൽ മത്സരങ്ങൾക്കായി വിൽക്കുന്ന ടിക്കറ്റുകളുടെ 80 ശതമാനവും ടീം ഉടമകൾക്കാണ് ലഭിക്കുക. ഒരു മത്സരത്തിന്റെ…
നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ മാസമായ ഏപ്രിലിൽ കേരളത്തിന്റെ നികുതി വരുമാനം 5% ഉയർന്ന് 3,436 കോടി രൂപയായി. മെയ് മാസത്തെ നികുതി സമാഹരണം 3,210 കോടി രൂപയിലുമെത്തി. കേരളത്തിന്റെ നടപ്പു വർഷം ആദ്യ രണ്ടുമാസങ്ങളിലെ (ഏപ്രിൽ-മേയ്) സംസ്ഥാന ജിഎസ്ടിയും ഐജിഎസ്ടിയിൽ സംസ്ഥാനത്തിനുള്ള വിഹിതവും ചേർത്തുള്ള ആകെ വരുമാനം 10% ഇടിഞ്ഞിട്ടുണ്ട് രാജ്യത്തൊട്ടാകെ സാമ്പത്തിക മേഖലയിൽ നടപ്പു സാമ്പത്തിക വർഷത്തിന്റെ ആരംഭത്തിൽ ഉണ്ടായ മുന്നേറ്റത്തിന്റെ നേട്ടം കേരളത്തിലും പ്രതിഫലിച്ചുവെന്നാണ് കേന്ദ്ര ജി എസ് ടി വകുപ്പിന്റെ വിലയിരുത്തലുകൾ.നടപ്പുവർഷത്തെ ആദ്യമാസമായ ഏപ്രിലിൽ കേരളത്തിന്റെ നികുതി വരുമാനം 2024-25 ഏപ്രിലിലെ 3,272 കോടി രൂപയിൽ നിന്ന് 5% ഉയർന്ന് 3,436 കോടി രൂപയായപ്പോൾ ഇക്കഴിഞ്ഞ മാസത്തെ സമാഹരണം 2024 മേയിലെ 2,594 കോടി രൂപയിൽ നിന്ന് 24% കുതിച്ച് 3,210 കോടി രൂപയിലുമെത്തി.ഏറ്റവുമധികം ജിഎസ്ടി പിരിച്ചെടുത്ത സംസ്ഥാനം മഹാരാഷ്ട്രയാണ് . 17% വളർച്ചയോടെ 31,530 കോടി രൂപ സംസ്ഥാനം പിരിച്ചെടുത്തു.…
സംസ്ഥാന സർക്കാറിന്റെ അഭിമാനപദ്ധതിയായ സിൽവർലൈൻ സെമി-ഹൈസ്പീഡ് റെയിൽ പദ്ധതി വീണ്ടും പരിഗണനയിൽ. പദ്ധതി സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ കൂടിക്കാഴ്ച്ച നടത്തി. സിൽവർലൈൻ സംബന്ധിച്ച് മെട്രോമാൻ ഇ. ശ്രീധരൻ നിർദേശിച്ച റിവൈസ്ഡ് പ്രൊപ്പോസൽ പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായി ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. ഏറെക്കാലം മുടങ്ങിക്കിടന്ന അങ്കമാലി-എരുമേലി ശബരി റെയിൽപ്പാത യാഥാർഥ്യമാകാനും കൂടിക്കാഴ്ച്ചയിൽ വഴിയൊരുങ്ങി. റെയിൽവേ നേരത്തെ സിൽവർലൈൻ പദ്ധതി എതിർത്തിരുന്നു. പദ്ധതിക്കായി റെയിൽവേ ഭൂമി ആവശ്യമായതിനാലും നിർദിഷ്ട ലൈൻ റെയിൽപ്പാതയോട് ചേർന്ന് ആയതിനാലുമാണ് റെയിൽവേ പദ്ധതിയെ എതിർത്തത്. ഭാവിയിലെ റെയിൽ വികസനത്തിന് ഇത് തടസ്സമാകും എന്നായിരുന്നു റെയിൽവേ തടസ്സം ഉന്നയിച്ച് ചൂണ്ടിക്കാട്ടിയത്. റെയിൽവേ മൂന്ന്, നാല് വരി പ്രവർത്തനങ്ങൾ അടക്കമുള്ളവയെ ബാധിക്കും എന്നതിനാലായിരുന്നു എതിർപ്പ്. എന്നാൽ ഇ. ശ്രീധരൻ ബദൽ പ്രൊപ്പോസൽ നൽകിയതോടെ കേന്ദ്രം ഇത് പരിഗണിക്കും എന്നാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച് റെയിൽവേ അധികൃതർ ശ്രീധരനുമായി ചർച്ച നടത്തും. അതേസമയം,…
വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള പ്രവർത്തന പരിചയം ഒരുക്കാൻ ലോകത്തിലെ മുൻനിര ഐടി, കൺസൾട്ടിംഗ് കമ്പനികളിൽ ഒന്നായ ഇൻഫോസിസ്. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഇൻഫോസിസ് ഇൻസ്റ്റെപ്പ് ഇന്റേൺഷിപ്പ് പ്രോഗ്രാമിലൂടെയാണ് കമ്പനി വിദ്യാർത്ഥികൾക്കായി മികച്ച അവസരമൊരുക്കുന്നത്. വളർന്നുവരുന്ന സാങ്കേതികവിദ്യകളിലും ബിസിനസ്സ് ഡൊമെയ്‌നുകളിലും റിയൽ വേൾഡ് പ്രോജക്ടുകൾ വാഗ്ദാനം ചെയ്യുന്ന പ്രോഗ്രാം തുടർച്ചയായ അഞ്ച് വർഷങ്ങളിൽ വോൾട്ട് ഫസ്റ്റ്ഹാൻഡിന്റെ ഏറ്റവും മികച്ച ഇന്റേൺഷിപ്പായി റാങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ബിരുദ, ബിരുദാനന്തര, എംബിഎ, പിഎച്ച്ഡി വിദ്യാർത്ഥികൾക്ക് 8 മുതൽ 12 ആഴ്ച വരെ നീളുന്ന ഇന്റേൺഷിപ്പിനായി അപേക്ഷിക്കാം. കമ്പ്യൂട്ടർ സയൻസ്, ഐടി, എഞ്ചിനീയറിംഗ്, ഡാറ്റാ സയൻസ്, ഫിനാൻസ്, ബിസിനസ്, മാർക്കറ്റിംഗ്, എച്ച്ആർ, തുടങ്ങിയവയാണ് പ്രധാന മേഖലകൾ. ഇന്ത്യയിലും വിദേശത്തുമുള്ള ഇൻഫോസിസ് കാമ്പസുകളിലാണ് ഇന്റേൺഷിപ്പ്. ചില റോളുകൾ റിമോട്ട് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. ഫ്ലൈറ്റ് ചാർജ്, വിസ, താമസം തുടങ്ങിയ ചിലവുകൾക്കു പുറമേ സ്റ്റൈപ്പൻഡ്, മെന്റർഷിപ്പ്, നെറ്റ്‌വർക്കിംഗ്, എക്സ്പോഷർ തുടങ്ങിയവയാണ് സവിശേഷതകൾ. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി https://www.infosys.com/instep.html സന്ദർശിക്കുക. Apply…
ഇന്ത്യയുടെ സാമ്പത്തിക സ്ഥിരത ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച് യുഎസ് ട്രഷറി ബോണ്ടുകളിലെ നിക്ഷേപം. നിലവിൽ ഏകദേശം 20 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് യുഎസ് ട്രഷറി ബോണ്ടുകളിൽ ഇന്ത്യ നടത്തിയിട്ടുള്ളത്. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും ഇന്ത്യയുടെ സ്വന്തം സാമ്പത്തിക സ്ഥിരത ശക്തിപ്പെടുത്തുന്നതിലും ഈ തന്ത്രപരമായ തീരുമാനം പ്രധാന പങ്ക് വഹിക്കുന്നു. യുഎസ് ഡോളറിലുള്ള ആഗോള വിശ്വാസവും അതിന്റെ സാമ്പത്തിക ബാധ്യതകൾ നിറവേറ്റാനുള്ള അമേരിക്കൻ സർക്കാരിന്റെ ശേഷിയും കാരണം യുഎസ് ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ്‌വ്യവസ്ഥയായി തുടരുന്നതിനിടെയാണ് ഇന്ത്യയുടെ യുഎസ് ട്രഷറി ബോണ്ടുകളിലെ നിക്ഷേപം പ്രാധാന്യം അർഹിക്കുന്നത്. ഇന്ത്യ, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ യുഎസ് ട്രഷറി ബോണ്ടുകൾ, ബില്ലുകൾ, സെക്യൂരിറ്റികൾ എന്നിവ വാങ്ങുമ്പോൾ ഈ രാജ്യങ്ങൾ യുഎസ് ഗവൺമെന്റിന് പണം കടം കൊടുക്കുകയാണ് ചെയ്യുന്നത്. ഈ സാമ്പത്തിക ഉപകരണങ്ങൾ ഔപചാരിക വായ്പാ കരാറുകളായി പ്രവർത്തിക്കുന്നു. ഫെഡറൽ ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിനും, പൊതു സേവനങ്ങൾക്ക് പണം നൽകുന്നതിനും, ദേശീയ കടം കൈകാര്യം…
ശത്രു ഡ്രോണുകൾ ലേസർ വെപ്പൺ ഉപയോഗിച്ചു വിജയകരമായി വീഴ്ത്തുന്ന ആദ്യ രാജ്യമായി ഇസ്രയേൽ. ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയിലാണ് ഇസ്രയേൽ നൂതന ആയുധമായ ലേസർ വെപ്പൺ പ്രയോഗിച്ചത്. ഇസ്രയേൽ വ്യോമസേനയുടെ ഏരിയൽ ഡിഫൻസ് അറേയാണ് (Aerial Defense Array) യുദ്ധ സാഹചര്യത്തിൽ പ്രോട്ടോടൈപ്പ് ലേസർ എയർ ഡിഫൻസ് സിസ്റ്റം വിജയകരമായി ഉപയോഗിച്ചത്. ഇസ്രായേൽ ആസ്ഥാനമായുള്ള പ്രതിരോധ കമ്പനിയായ റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ് വികസിപ്പിച്ചെടുത്ത ഹൈ എനർജി ലേസർ വെപ്പൺ ആണിത്. ഡ്രോണുകൾ പോലത്തെ വ്യോമ ഭീഷണികളെ ലേസർ സഹായത്തോടെ നശിപ്പിക്കാൻ സഹായിക്കുന്ന ആയുധം ലക്ഷ്യത്തിലേക്ക് തീവ്രമായ പ്രകാശകിരണം നയിക്കുകയും താപം ഉപയോഗിച്ച് ഡ്രോണുകൾ നശിപ്പിക്കുകയും ചെയ്യുന്നു. സാധാരണ മിസൈൽ ഇന്റർസെപ്റ്ററുകളിൽ നിന്ന് വ്യത്യസ്തമായി ആക്രമണങ്ങളെ കുറഞ്ഞ ചിലവിൽ പ്രതിരോധിക്കാനാണ് ഇസ്രയേൽ ലേസർ സംവിധാനങ്ങൾ ഉപയോഗിക്കുന്നത്. Israel has become the first country to successfully deploy high-power laser weapons in combat, intercepting enemy drones during the…
എന്താണ് ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയിൽ രൂപകല്‍പ്പന ചെയ്ത നിർമിക്കുന്ന .ഡാറ്റോസ്കൂപ്പ് -DatoScoop-എന്ന് ബ്രാന്‍ഡ് ചെയ്തിരിക്കുന്ന ഉല്‍പ്പന്നം ? ടാക്ക് ലോഗ് പ്രൈവറ്റ് ലിമിറ്റഡ് വാണിജ്യപരമായി പുറത്തിറക്കാനൊരുങ്ങുന്ന ഉയര്‍ന്ന ശേഷിയുള്ള ഡാറ്റാ അക്വിസിഷന്‍ സംവിധാനമാണ് ഡാറ്റോസ്കൂപ്പ് . തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഗൈറോ സെന്‍സറുകള്‍ പരീക്ഷിക്കുന്നതിനുള്ള ഈ ചെക്ക്ഔട്ട് സംവിധാനം നിലവില്‍ ഐഎസ്ആര്‍ഒ ഉപയോഗിച്ച് വരുന്നുണ്ട്. തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധ മേഖലകള്‍ക്കായുള്ള സെൻസർ ചെക്ക്ഔട്ട് സംവിധാനങ്ങള്‍ വാണിജ്യപരമായി നിര്‍മ്മിച്ച് ഐഎസ്ആര്‍ഒക്കും പ്രതിരോധ മേഖലയ്ക്കും വിതരണം ചെയ്യാനുള്ള എല്ലാ തയ്യാറെടുപ്പുകളും വിജയകരമായ പൂർത്തിയാക്കിയിരിക്കുകയാണ് സ്റ്റാർട്ടപ്പ് കമ്പനിയായി തുടക്കമിട്ട ടാക്ക് ലോഗ് പ്രൈവറ്റ് ലിമിറ്റഡ്.-Tachlog Private Limited. തിരുവനന്തപുരത്തെ ടെക്നോപാര്‍ക്ക് കാമ്പസിലാണ് രാജ്യത്തിന് തന്നെ അഭിമാനകരമായ ടാക്ക് ലോഗ് പ്രവർത്തിക്കുന്നത്. ഐഎസ്ആര്‍ഒയും പ്രതിരോധ മേഖലയും ഉപയോഗിക്കുന്ന ചെക്ക്ഔട്ട് സംവിധാന ഉപകരണങ്ങളുടെ പൊതുവിലുള്ള വില 30 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെയാണ്. ഇതിനു പകരമായി ചുരുങ്ങിയ ചിലവില്‍ മികച്ച പ്രവര്‍ത്തനക്ഷമത ഉള്ളതും…