Author: News Desk
തമിഴ്‌നാടും കർണാടകയും 2 വർഷത്തിനുള്ളിൽ ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാകും, പറയുന്നത് മറ്റാരുമല്ല നിതി ആയോഗിന്റെ മുൻ സിഇഒയും ഇന്ത്യയുടെ G20 ഷെർപ്പയുമായ അമിതാഭ് കാന്താണ്. കർണാടകയും തമിഴ്‌നാടും അടുത്ത രണ്ട് വർഷത്തിനുള്ളിൽ മാറുമെന്ന് അമിതാഭ് കാന്ത് പറഞ്ഞു. 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി വളരാനുള്ള രാജ്യത്തിന്റെ അഭിലാഷത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാധാന്യം ഊന്നിപ്പറയുകയായിരുന്നു മുൻ നിതി ആയോഗ് സിഇഒ. ഇന്ത്യ ടുഡേ സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു അമിതാഭ് കാന്തിന്റെ പ്രവചനം. 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് 10 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിലേക്ക് ഇന്ത്യയെ നയിക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാകും മുന്നിലുണ്ടാകുകയെന്നും അമിതാഭ് കാന്ത് പറഞ്ഞു. “ഇന്ത്യയുടെ വളർച്ചയെ നയിക്കാൻ അവർ മുൻനിരയിലുള്ള പ്രധാന ചാലകങ്ങളായിരിക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു. അമിതാഭ് കാന്തിന്റെ അഭിപ്രായത്തിൽ, രാജ്യത്തിന്റെ ജിഡിപിയുടെ ഏകദേശം 30 ശതമാനത്തോളം ദക്ഷിണേന്ത്യ സംഭാവന ചെയ്യുന്നു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രതിശീർഷ വരുമാനം ഗണ്യമായി ഉയർന്നതാണ്. തമിഴ്‌നാട്, തെലങ്കാന, കർണാടക,…
അടിയന്തിര ഘട്ടങ്ങളിൽ നിർണായകമായ സാമ്പത്തിക ഇടപാടുകൾ സാധ്യമാക്കാൻ രാജ്യത്തിനായി പുതിയ പോർട്ടബിൾ പേയ്‌മെന്റ് സംവിധാനം വികസിപ്പിക്കുകയാണ് റിസർവ് ബാങ്ക്. അടിയന്തിര, പ്രകൃതി ദുരന്ത ഘട്ടങ്ങളിൽ ഒരു സുരക്ഷാ ബാങ്കർ പോലെ ഈ സംവിധാനം നിലവിൽ വരും. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമാകും Light weight and Portable Payment System (LPSS) എന്ന ഈ സംവിധാനം വിനിയോഗിക്കുക എന്ന് റിസർവ് ബാങ്ക് പ്രത്യേകം എടുത്തു പറയുന്നു. സങ്കീർണ്ണമായ വയർഡ് നെറ്റ്‌വർക്കുകളെ ആശ്രയിക്കാതെ യുദ്ധത്തിലോ പ്രകൃതി ദുരന്തങ്ങളിലോ പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്‌ത പോർട്ടബിൾ പേയ്‌മെന്റ് സംവിധാനം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വികസിപ്പിക്കുന്നു. സംകീർണം നിലവിലെ പേയ്‌മെന്റ് രീതി RTGS (റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ്), NEFT (നാഷണൽ ഇലക്‌ട്രോണിക് ഫണ്ട് ട്രാൻസ്ഫർ), UPI (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) എന്നിവ പോലുള്ള നിലവിലുള്ള പരമ്പരാഗത പേയ്‌മെന്റ് സംവിധാനങ്ങൾ സുസ്ഥിരമായ ലഭ്യത ഉറപ്പാക്കിക്കൊണ്ട് വലിയ അളവുകൾ കൈകാര്യം ചെയ്യാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഈ സംവിധാനങ്ങൾ വിപുലമായ…
2023-ലെ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ 50 ബ്രാൻഡുകളുടെ ലിസ്റ്റിൽ ആദ്യത്തെ അഞ്ചിൽ മൂന്നു കമ്പനികളും ടെക്‌നോളജി ബ്രാൻഡുകൾ. ലോകത്തെ മുൻനിര ബ്രാൻഡ് കൺസൾട്ടൻസിയായ ഇന്റർബ്രാൻഡ് പുറത്തിറക്കിയ പട്ടികയിലാണീ ടെക്നോളജി ബ്രാൻഡ് മേൽക്കോയ്മ. ഇന്റെർബ്രാൻഡ് പട്ടിക ലിസ്റ്റിൽ 6 മുതൽ 10 റാങ്കിങ് വരെ വന്ന കമ്പനികളും ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചത്. 6. എയർടെൽ – 465,,535 ദശലക്ഷം രൂപ7. LIC- 3,37,920 ദശലക്ഷം രൂപ8. മഹിന്ദ്ര- 3,11,364 ദശലക്ഷം രൂപ9. SBI- 3,00,552 ദശലക്ഷം രൂപ10. ICICI- 2,59,153 ദശലക്ഷം രൂപ ലിസ്റ്റുചെയ്ത ബ്രാൻഡുകളുടെ ക്യുമുലേറ്റീവ് മൂല്യം ആദ്യമായി 100 ബില്യൺ യുഎസ് ഡോളർ കടന്നുവെന്നതാണ് ഈ വർഷത്തെ മികച്ച ഇന്ത്യൻ ബ്രാൻഡ് റിപ്പോർട്ടിന്റെ പ്രത്യേകത. ഇന്റർബ്രാൻഡ് പത്താം വാർഷിക റിപ്പോർട്ട് 2023 പതിപ്പ് ബ്രാൻഡുകളുടെ ശ്രദ്ധേയമായ വളർച്ചയെ എടുത്തുകാണിക്കുന്നു, ഫീച്ചർ ചെയ്ത എല്ലാ ബ്രാൻഡുകളുടെയും മൊത്തം മൂല്യം 8,310,057 ദശലക്ഷം രൂപയിൽ (100 ബില്യൺ യുഎസ് ഡോളർ) എത്തി. കഴിഞ്ഞ ദശകത്തിൽ…
ലോകത്തെ വിസ്മയിപ്പിക്കാനായി ദുബായിൽ മറ്റൊരു കൃത്രിമ ദ്വീപ് കൂടി വരുന്നു. പാം ജബല്‍ അലി എന്ന പേരില്‍ നിര്‍മിക്കുന്ന കൃത്രിമ ദ്വീപിന്റെ നിർമാണത്തിന് ദുബായ് ഭരണകൂടം തയ്യാറെടുക്കുകയാണ്. അതിമനോഹരമായ വെള്ളച്ചാട്ടങ്ങൾ, വിശാലമായ ഹരിത ഇടങ്ങൾ, അതുല്യമായ വാട്ടർഫ്രണ്ട് അനുഭവങ്ങൾ എന്നിവ പാം ജബല്‍ അലി നൽകും. ദുബായിലെ പ്രശസ്തമായ കൃത്രിമദ്വീപുകളായ പാം ജുമൈറയ്ക്കും പാം ദേരയ്ക്കും പിന്നാലെയാണ് പാം ജബല്‍ അലി ദ്വീപ് വരുന്നത്. മൊത്തം 13.4 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന, പാം ജുമൈറയുടെ ഇരട്ടി വലിപ്പമുള്ളതായിരിക്കും പുത്തൻ പാം ജബൽ അലി. 80 ലേറെ ഹോട്ടലുകളും റിസോർട്ടുകളും പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്. ഊർജ്ജ ആവശ്യകതയുടെ 30 ശതമാനവും പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളിൽ നിന്നാകും. പാം ജബൽ അലിയുടെ ഫ്യൂച്ചറിസ്റ്റിക് ഡെവലപ്‌മെന്റ് മാസ്റ്റർപ്ലാനിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. ദുബൈ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് മാസ്റ്റർ ഡെവലപ്പർ നഖീലാണ് ഈ പ്രൊജക്റ്റ് ഏറ്റെടുത്തിരിക്കുന്നത്. പദ്ധതി ദുബായിലേക്ക് ഏകദേശം 110 കിലോമീറ്റര്‍ തീരപ്രദേശം കൂട്ടിച്ചേര്‍ക്കും. ഇത് ഏകദേശം 35,000 കുടുംബങ്ങള്‍ക്ക് കടലോര ആഡംബര ജീവിതം നൽകുമെന്നും അധികൃതര്‍ അറിയിച്ചു. പാം ജബൽ അലി നഗര അടിസ്ഥാന സൗകര്യങ്ങളെ കൂടുതൽ…
സാങ്കേതിക വിദ്യയിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കേരള ഐടിക്ക് ഇനി മലയാള അക്ഷര ശൈലിയിലുള്ള പുതിയ ലോഗോ. കേരള ഐടി റീബ്രാന്‍ഡിംഗ് സംരംഭത്തിന്റെ ഭാഗമായാണ് പുതിയ ലോഗോ തയാറാക്കിയത്. സാങ്കേതികവിദ്യയില്‍ പ്രാദേശിക ഭാഷയുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് മലയാള അക്ഷരശൈലിയിലുള്ള കേരള ഐടിയുടെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. സാങ്കേതികവിദ്യയ്ക്കൊപ്പം ജനങ്ങളും എന്നതാണ് ലോഗോ പ്രതിനിധാനം ചെയ്യുന്നത്. സംരംഭകര്‍, നിക്ഷേപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി ഏതു മേഖലയിലുള്ളവരായാലും ജനങ്ങള്‍ മുന്നില്‍ വരണമെന്നതാണ് കേരള ഐടി യുടെ പ്രവർത്തന ലക്‌ഷ്യം. രണ്ട് നിറങ്ങളാണ് പുതിയ ലോഗോയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഹരിത കേരളത്തെ പ്രതിനിധീകരിക്കുന്ന പച്ചയും സാങ്കേതികവിദ്യയെ കാണിക്കുന്ന നീലയും. കേരളവും സാങ്കേതികവിദ്യയും തമ്മിലുള്ള ഇഴയടുപ്പവും അതിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുന്ന പ്രാധാന്യവുമാണ് ഇത് കാണിക്കുന്നതെന്ന് ഇലക്ട്രോണിക്സ്-ഐടി സെക്രട്ടറി ഡോ. രത്തന്‍ യു കേല്‍ക്കര്‍ പറഞ്ഞു. “സംരംഭകര്‍, അക്കാദമിക് വിദഗ്ധര്‍, പൗരന്‍മാര്‍ എന്നിവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായിക്കുന്ന സ്ഥാപനങ്ങള്‍ നിര്‍മ്മിക്കാനാണ് തുടക്കം മുതല്‍ തന്നെ കേരള ഐടി ശ്രമിക്കുന്നത്. ഭാവിയെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടിയാണ് കേരള ഐടി പ്രവര്‍ത്തിക്കുന്നത്. സാങ്കേതികവിദ്യയിലൂടെ ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുന്ന ലോകജീവിത ശൈലിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ വ്യക്തമായ ദര്‍ശനത്തോടെ പ്രവര്‍ത്തിക്കാന്‍ റിബ്രാന്‍ഡിംഗിലൂടെ കേരള ഐടിയ്ക്കാകും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐടിയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങളെയും സംരംഭങ്ങളെയും ഒന്നിച്ചു കൊണ്ടു വരുന്നതിലൂടെ…
ജൂൺ മാസത്തിലേക്ക് കടക്കുമ്പോൾ പല വിധ സാമ്പത്തിക മാറ്റങ്ങളാണ് സംഭവിക്കാൻ പോകുന്നത്, കൂടിയ വൈദ്യുതി നിരക്ക്, കുറഞ്ഞ വാണിജ്യ ഇന്ധന നിരക്ക്, കൂടുന്ന ഇലക്ട്രിക് ഇരുചക്ര വാഹന വില, ആധാർ പാൻ ലിങ്കിംഗ്, ആധാർ പുതുക്കൽ അങ്ങനെ പല കാര്യങ്ങളും ജൂണിൽ സംഭവിക്കും. വിവിധ വകുപ്പുകൾ പുതിയ മാറ്റങ്ങൾക്ക് തിരഞ്ഞെടുക്കുന്നതും മാസത്തിന്റെ തുടക്കത്തിലുള്ള ദിവസങ്ങളാണ്. വൈദ്യുതി നിരക്ക് ജൂൺ 1 മുതല്‍ കേരളത്തിൽ വൈദ്യുതി നിരക്ക് യൂണിറ്റിന് 19 പൈസ കൂടിക്കഴിഞ്ഞു. ആയിരം വാട്ട്‌സില്‍ താഴെ കണക്ടഡ് ലോഡുള്ള, മാസം 40 യൂണിറ്റില്‍ താഴെ മാത്രം ഉപയോഗമുള്ള വീട്ടുകാരൊഴികെ എല്ലാവരും സര്‍ചാര്‍ജ് നല്‍കണം.ഇന്ധന സര്‍ചാര്‍ജായി യൂണിറ്റിന് 10 പൈസയും റഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച ഒമ്പതു പൈസയും ഉള്‍പ്പെടെയാണ് 19 പൈസ അധികമായി ഈടാക്കുന്നത്. വൈദ്യുതിക്ക് മാസം തോറും സ്വമേധയാ ചാര്‍ജ് ഈടാക്കാന്‍ റെഗുലേറ്ററി കമ്മീഷന്‍ അടുത്തിടെ അനുമതി നല്‍കിയിരുന്നു. 2023 ഏപ്രിലില്‍ കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് ചെലവായ അധിക…
ഓരോദിവസവും സ്വർണ്ണക്കടത്ത് വാർത്തകൾ. കടത്തുന്നതിൽ വളരെ ചെറിയ ശതമാനം മാത്രമാണ് വിമാനത്താവളങ്ങളിൽ കസ്റ്റംസും പുറത്ത് പോലീസും ചേർന്ന് പിടിക്കുന്നത്. പിടിക്കപ്പെട്ടവർക്ക് ശിക്ഷ കിട്ടാറുണ്ടോ? ആരാണ് ഇത്ര വലിയ തോതിൽ സ്വർണ്ണം കേരളത്തിലേക്ക് കടത്തുന്നത്? അതിനേക്കാൾ വലിയ ചോദ്യം, സ്വർണ്ണക്കത്ത് ഇത്ര വലിയ ഭീഷണിയാണെങ്കിൽ ശക്തമായ സുരക്ഷയും പരിശോധനയും എന്ത് കൊണ്ട് കേന്ദ്ര സർക്കാർ നടപ്പാക്കുന്നില്ല? പിടിക്കപ്പെടുന്നവർക്ക് ശക്തമായ ശിക്ഷ കിട്ടുന്നില്ല? channeliam.com നടത്തുന്ന അന്വേഷണം. സ്വർണ്ണക്കടത്ത് സമാന്തര സമ്പദ് വ്യവസ്ഥ വേൾഡ് ഗോൾഡ് കൗൺസിലിന്റെ ജ്വല്ലറി ഡിമാൻഡ് ആൻഡ് ട്രേഡ് റിപ്പോർട്ട് പ്രകാരം ലോക സ്വർണ വിപണിയിൽ രണ്ടാംസ്ഥാനമാണ് ഇന്ത്യക്ക്. 2022ൽ മാത്രം ഇറക്കുമതി ചെയ്‌തത് 611 ടൺ സ്വർണമാണ്. ഒന്നാംസ്ഥാനത്തുള്ള ചൈന ഇറക്കിയത് 673 ടണ്ണും. വിമാനവും കപ്പലും വഴിയെത്തുന്ന കള്ളക്കടത്ത് സ്വർണം കൂടി ചേർത്താൽ ഇന്ത്യൻ വിപണിയുടെ വാർഷിക വലുപ്പം ആയിരം ടൺ കവിയും. ഇതിന്റെ സിംഹഭാഗവും കേരളത്തിലേക്കാണ് ഒഴുകുന്നത്. ഇനി പറയുന്നത് നാഷണൽ സാമ്പിൾ സർവേ ഓർഗനൈഷസേഷന്റെ ഉപഭോക്തൃ സർവേ…
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ 6.1 ശതമാനമായി വളർന്നു. സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം അറിയിച്ചതാണിത്. 2023 ജനുവരി, ഫെബ്രുവരി, മാർച്ച് മാസത്തെ കണക്കുകളാണിത്. 2023 സാമ്പത്തിക വർഷത്തിലെ മൊത്തത്തിലുള്ള വളർച്ചാ നിരക്ക് 7.2 ശതമാനമായിരിക്കുമെന്ന് സർക്കാർ കണക്കാക്കുന്നു. അതെ സമയം മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ധനക്കമ്മി മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 6.4% മായി കുറഞ്ഞു. ഉയർന്ന നികുതി വരുമാനവും മറ്റ് വരുമാനങ്ങളും സബ്‌സിഡികളിലെ കുറവുമാണ് നേട്ടത്തിന് കാരണം. 2022 സാമ്പത്തികവർഷത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 8.7 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു.2023 സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് പാദങ്ങളിൽ സമ്പദ്വ്യവസ്ഥ വാർഷിക അടിസ്ഥാനത്തിൽ യഥാക്രമം 13.2 ശതമാനം, 6.3 ശതമാനം, 4.4 ശതമാനം എന്നിങ്ങനെ മുന്നേറി. അവസാന പാദത്തിലെ 6.1 % എന്ന നേട്ടം പ്രതീക്ഷിച്ചതിലും കൂടുതലാണ്. 5.1 ശതമാനമാണ് ആർബിഐ പ്രതീക്ഷിച്ചിരുന്നത്. ഉൽപാദന-കാർഷിക…
നികുതി പിരിവ് സംബന്ധിച്ച തർക്കങ്ങൾക്ക് പരിഹാരം കാണുവാനായി തുനിഞ്ഞിറങ്ങിയിരിക്കുകയാണ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBCT). സ്രോതസ്സിൽ നികുതി കിഴിവ് (TDS) സംബന്ധിച്ച നിലനിൽക്കുന്ന പ്രശ്‌നങ്ങളും സ്രോതസ്സിൽ നിന്ന് നികുതി പിരിവും (TCS) സംബന്ധിച്ച അപ്പീലുകൾ പരിഹരിക്കാൻ CBCT “ഇ-അപ്പീൽ സ്‌കീം, 2023′- ആരംഭിച്ചു. പരാതിക്കാർക്കും, നികുതിയടക്കുന്നതിൽ വീഴ്ച വരുത്തി അപ്പീൽ നൽകി കാത്തിരിക്കുന്നവർക്കും കാരണം കാണിക്കൽ നോട്ടീസ് അയക്കാനും പിഴ ചുമത്താനുമുള്ള അധികാരത്തോടെ, ജോയിന്റ് കമ്മീഷണർക്ക് (അപ്പീലുകൾ) മുമ്പാകെ ഫയൽ ചെയ്ത അപ്പീലുകൾ തീർപ്പാക്കാൻ സ്കീം സൗകര്യമൊരുക്കും. ഇത് സംബന്ധിച്ച് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) ഇ-അപ്പീൽ സ്കീം, 2023 വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. ‘ഇ-അപ്പീൽ സ്‌കീം, 2023’ പ്രകാരം, ജോയിന്റ് കമ്മീഷണർ (അപ്പീലുകൾ) തന്റെ മുമ്പാകെ ഫയൽ ചെയ്തതോ അനുവദിച്ചതോ അതിലേക്ക് മാറ്റുന്നതോ ആയ അപ്പീലുകൾ തീർപ്പാക്കും. 2023-23 ലെ കേന്ദ്ര ബജറ്റിൽ കമ്മീഷണർ തലത്തിൽ അപ്പീലുകളുടെ തീർപ്പുകൽപ്പിക്കുന്നത് കുറയ്ക്കുന്നതിന് ചെറിയ…
പോഷകാഹാരം എന്ന നിലയിലാണ് പാലും പാലുല്‍പന്നങ്ങളും നാം നിത്യജീവിതത്തില്‍ ഉപയോഗിച്ചു വരുന്നത്. ഭാവി തലമുറയുടെ പോഷണത്തിനായി ഇവ വേണ്ട രീതിയില്‍ ഉപയോഗിക്കണമെന്ന കരുതല്‍ നാമെല്ലാം പുലര്‍ത്തിപ്പോരുന്നുണ്ട്. മിൽമ ചെയർമാൻ കെ എസ് മണി എഴുതുന്നു സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റുന്ന അളവില്‍ പാലുല്‍പാദനം ഉണ്ടാവുകയും അതോടൊപ്പം പാലിന്‍റെ ഗുണമേന്‍മ നിലനിര്‍ത്തുകയും ചെയ്യുന്നത് പത്തുലക്ഷത്തിലേറെ വരുന്ന ക്ഷീരകര്‍ഷകരുടെ പ്രസ്ഥാനമായ മില്‍മ പോലുള്ള ഒരു സഹകരണമേഖലാ സ്ഥാപനത്തിന്‍റെ പ്രാഥമിക കര്‍ത്തവ്യമാണ്. രാജ്യത്തെ ഏറ്റവുമധികം പാല്‍ വിറ്റു വരവ് ലഭിക്കുന്നതിന്‍റെ പിന്‍ബലത്തില്‍ നടപ്പു വര്‍ഷത്തില്‍ ഉത്പാദനം 15 ശതമാനമെങ്കിലും കൂട്ടാന്‍ സാധിച്ചാല്‍ സംസ്ഥാനം പാലുല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുമെന്ന് തന്നെയാണ് വിശ്വാസം. ഈ നേട്ടം കൈവരിക്കേണ്ടത് ക്ഷീര കര്‍ഷകരുടെ കൂട്ടായ ഉത്തരവാദിത്തമാണെന്നും കരുതുന്നു. അമുലിന്‍റെ വളര്‍ച്ച ക്ഷീര സംഘങ്ങൾക്ക് പ്രചോദനമായി രാജ്യത്ത് ധവള വിപ്ലവ കാലത്ത് വളരെ സുചിന്തിതമായി എടുത്ത തീരുമാനമാണ് എല്ലാ സംസ്ഥാനങ്ങളിലും ക്ഷീര സഹകരണ സംഘങ്ങള്‍ ഉണ്ടാവുകയെന്നത്. സംസ്ഥാനങ്ങളിലെ പാലുല്‍പാദനം വര്‍ദ്ധിപ്പിക്കുക, ഈ വ്യവസായത്തെ…