Author: News Desk
മാരുതി സുസുക്കിയിൽ നിന്ന് ഏറെ നാളായി കാത്തിരിക്കുന്ന ഓഫ്-റോഡർ ജിംനിയുടെ വിൽപ്പന ജൂൺ 7-ന് ആരംഭിക്കും. മാരുതി സുസുക്കി ജിംനി ഇന്ത്യൻ ആർമിയുടെ വാഹനവ്യൂഹത്തിന്റെ ഭാഗമായേക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ആർമി ഉപയോഗിക്കുന്ന ജിപ്‌സിക്ക് ഏറ്റവും യോഗ്യമായ പകരക്കാരനായാണ് ജിംനിയെ കാണുന്നത്. ജിംനിയുടെ 5-ഡോർ പതിപ്പിൽ ഇന്ത്യൻ സൈന്യം താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നു മാരുതി സുസുക്കി മാർക്കറ്റിംഗ് ആൻഡ് സെയിൽസ് സീനിയർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. Maruti Suzuki Jimny എസ്‌യുവിയുടെ ബുക്കിംഗ് പുരോഗമിക്കുകയാണ്. ഇത് ഇതുവരെ 25,000 ബുക്കിംഗുകൾ നേടിയിട്ടുണ്ട്. SUV രണ്ട് വകഭേദങ്ങളിൽ ലഭ്യമാകും – Zeta, Alpha. മാരുതി സുസുക്കി ജിംനി 1.5 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് K15B പെട്രോൾ എഞ്ചിനിലാണ് വരുന്നതെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. എസ്‌യുവിക്ക് 5 സ്പീഡ് മാനുവൽ, 4സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ഉണ്ടായിരിക്കും. മാനുവൽ ട്രാൻസ്മിഷൻ മോഡലിന് 16.94kmpl മൈലേജ് വാഗ്ദാനം ചെയ്യും. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ (AT) പതിപ്പിന്, 16.39kmpl ഇന്ധനക്ഷമത അവകാശപ്പെടുന്നു. 9…
ലോട്ടസ് ചോക്ലേറ്റ് കമ്പനി ലിമിറ്റഡ് ഇനി Reliance നു സ്വന്തം. ലോട്ടസിന്റെ മുഴുവൻ നിയന്ത്രണവും റിലയൻസ് ഏറ്റെടുത്തു കഴിഞ്ഞു. ലോട്ടസ് ചോക്ലേറ്റ് കമ്പനിയുടെ -Lotus Chocolate – 51% നിയന്ത്രണ ഓഹരി റിലയൻസ് കൺസ്യൂമർ പ്രൊഡക്‌സ് ലിമിറ്റഡ് (RCPL) ഏറ്റെടുത്തു. 74 കോടി രൂപയ്ക്കാണ് ഓഹരികൾ ഏറ്റെടുത്തത്. ഒപ്പം 25 കോടി രൂപയ്ക്ക് ലോട്ടസിന്റെ മുൻഗണനാ ഷെയറുകളും ഏറ്റെടുത്തു. സെബി ടേക്ക് ഓവർ റെഗുലേഷൻസിന് കീഴിലുള്ള നിർദേശങ്ങൾക്ക് അനുസൃതമായി ഇക്വിറ്റി ഓഹരികൾ ഏറ്റെടുക്കലും റിലയൻസ് പൂർത്തിയാക്കി. 25 കോടി രൂപ LOTUS-ന്റെ നോൺ-ക്യുമുലേറ്റീവ് റിഡീം ചെയ്യാവുന്ന മുൻഗണനാ ഓഹരികളിലേക്ക് മാറ്റിയിട്ടുണ്ട്. ലോട്ടസ് ചോക്ലേറ്റ് കമ്പനി ലിമിറ്റഡ്: തെലുങ്കാനയിലെ ഹൈദരാബാദാണ് ലോട്ടസ് ചോക്ലേറ്റ് കമ്പനിയുടെ ആസ്ഥാനം.പ്രശസ്തതെന്നിന്ത്യൻ ചലച്ചിത്ര താരം ശാരദ, എൻജിനീയർ വിജയരാഘവൻ എന്നിവരായിരുന്നു ലോട്ടസിന്റെ ആദ്യകാല പ്രൊമോട്ടർമാർ. അക്കാലത്തു കമ്പനിയുടെ Chuckles,On&on, suprr carr, tango എന്നീ ഉത്പന്നങ്ങൾ ദക്ഷിണേന്ത്യയിലും മധ്യ ഇന്ത്യയിലും ഏറെ പ്രശസ്തമായിരിടുന്നു. പിന്നീട് 2008 ൽ കമ്പനിയെ Puzzolana…
2023 ജൂൺ ഒന്നാം തീയതി മുതൽ യുഎഇയിൽ ഫെഡറൽ കോർപ്പറേറ്റ് ഇൻകം ടാക്‌സ് (CIT) നടപ്പാക്കുകയാണ്. നിലവിൽ ഉണ്ടാക്കുന്ന ലാഭത്തിന്മേൽ Zero ആദായനികുതി ആസ്വദിച്ചിരുന്ന യുഎഇയിലെ വ്യവസായങ്ങൾക്ക് ഇനിമുതൽ ടാക്സ് നൽകേണ്ടി വരും. കോർപ്പറേറ്റ് ഇൻകംടാക്സ് എന്നാൽ എന്താണ്? UAE യിലെ തദ്ദേശ- വിദേശ വ്യവസായ ലോകം ഏറെ ആകാംക്ഷയോടെയും ഗൗരവത്തോടെയുമാണ് ഇതിനെ നോക്കികാണുന്നത്. യുഎഇയിൽ 2023 ജൂൺ 1-നു ആരംഭിക്കുന്ന സാമ്പത്തിക വർഷം ഫെഡറൽ കോർപ്പറേറ്റ് ഇൻകം ടാക്‌സ് അവതരിപ്പിക്കുമെന്ന് ധനമന്ത്രാലയം 2022 ജനുവരി 31-ന് പ്രഖ്യാപിച്ചതോടെ രാജ്യത്തെ സാമ്പത്തിക മേഖലയും കണക്കുകൂട്ടലിലാണ്. യുഎഇയിലെ ബിസിനസുകൾക്കും ചെറുകിട ബിസിനസുകൾക്കും സ്റ്റാർട്ടപ്പുകൾക്കും സംരക്ഷണം നൽകിക്കൊണ്ട് സാമ്പത്തികമായി സുസ്ഥിരതയെന്ന ലക്ഷ്യമാണ് UAE ഭരണകൂടത്തിന്റേത്. അയൽ ഗൾഫ് രാജ്യങ്ങളിലെ സമാന നീക്കങ്ങൾ പിന്തുടർന്ന്, അന്താരാഷ്ട്ര നികുതി മാനദണ്ഡങ്ങൾ പാലിക്കാനുള്ള യുഎഇയുടെ ആഗ്രഹമാണ് ഈ നീക്കത്തിന് പിന്നിൽ. പ്രധാന ബിസിനസ്സ് ഹബ്ബായ ദുബായിയുടെ ആസ്ഥാനമായ യുഎഇയിൽ CIT നടപ്പാക്കുമ്പോളും ഇവിടെ നൽകേണ്ടി വരിക ലോകത്തിലെ ഏറ്റവും താഴ്ന്ന…
ഈ വര്‍ഷം കേരളത്തിലെ തീയറ്ററുകളിലേക്ക് പ്രേക്ഷകരെ കൂട്ടത്തോടെ എത്തിക്കാന്‍ കഴിഞ്ഞത് വിരലില്‍ എണ്ണാവുന്ന സിനിമകള്‍ക്ക് മാത്രമാണ്. ഇതുവരെ ഏകദേശ 90 സിനിമകള്‍ റിലീസ് ചെയ്യപ്പെട്ട മലയാള സിനിമാ ഇന്ടസ്ട്രിയില്‍ വിജയം കൈവരിക്കാനും തീയ്യറ്ററുകളില്‍ ആളെ കൂട്ടാനും കഴിഞ്ഞത് ആകെ അഞ്ച് ചിത്രങ്ങള്‍ക്കാണ്. അതില്‍ തന്നെ ജിത്തു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചവും, ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 മാത്രമാണ് മലയാളചിത്രങ്ങള് ആയിട്ടുള്ളത്. ബി ലെവല്‍ താരങ്ങള്‍ പോലുമില്ലാതെ സര്‍പ്രൈസ് ഹിറ്റായ രോമാഞ്ചം 69 കോടി രൂപയാണ് ലോകമൊട്ടാകെ കളക്റ്റ് ചെയ്തത്. 6 കോടി രൂപയോളം ആയിരുന്നു ഈ ചിത്രത്തിന്‍റെ മുതല്‍ മുടക്ക്. പത്ത് ദിവസം കൊണ്ട് നൂറു കോടി ക്ലബ്ബില്‍ ഇടം പിടിച്ച 2018 ആശ്ചര്യപ്പെടുത്തുന്ന പ്രകടനമാണ് തീയറ്ററില്‍ നടത്തുന്നത്. മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ നൂറു കോടി ചിത്രമെന്ന ഖ്യാതി ഇതിനോടകം തന്നെ നേടിയ 2018 ഇനിയും റെക്കോഡുകള്‍ തകര്‍ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബോളിവൂടില്‍ വര്‍ഷങ്ങള്‍ക്ക്…
സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിപണിയിലെ വിലക്കയറ്റം രക്ഷിതാക്കൾക്ക് തിരിച്ചടിയാകുന്നു. അവശ്യസാധനങ്ങളുടെ വിലവർദ്ധനവ് ജീവിതച്ചെലവ് വർദ്ധിപ്പിക്കുമ്പോഴാണ് സ്കൂൾ വിപണിയും കുടുംബങ്ങളെ പൊളളിക്കുന്നത്. പേനയ്ക്കും പെൻസിലിനും യൂണിഫോമിനുമെല്ലാം കഴിഞ്ഞ വർഷത്തെക്കാൾ 30% വരെ വില കൂടിയിട്ടുണ്ട്. നോട്ടുബുക്കുകളുടെ വിപണി വില 30 രൂപ മുതൽ 65 രൂപ വരെയായി ഉയർന്നിട്ടുണ്ട്. ഒരു സാദാ സ്കൂൾ ബാഗിന് 500 രൂപ വരെയാണ് ഇപ്പോൾ വില, ബ്രാൻഡഡ് ബാഗുകൾക്ക് 2500 രൂപ വരെയാണ് വിലയാകുന്നത്. കുടകളുടെ വില, വൈറൈറ്റി അനുസരിച്ച് 400 മുതൽ 1500 രൂപ വരെ വരുന്നുണ്ട്. സ്കൂളുകൾ നൽകുന്ന യൂണിഫോമുകൾക്കും വില ഉയർന്നിട്ടുണ്ട്. വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാർ കൺസ്യൂമർ ഫെഡിന്റെ വിപണന മേളകൾ തുറന്നിട്ടുണ്ട്. പൊതുവിപണിയിൽ നിന്ന് 40% വരെ വിലക്കുറവിലാണ് കൺസ്യൂമർ ഫെഡ് സ്റ്റോറുകളിൽ ഉല്പന്നങ്ങൾ ലഭിക്കുന്നത്. ചെറിയ ബാഗുകളുടെ വില 345 രൂപ മുതലും വലിയ ബാഗുകളുടെ വില 640 രൂപ മുതലുമാണ്. നോട്ട്ബുക്ക്, പേന,…
ഹാര്‍ഡ്‌വെയര്‍ മേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ക്കും നൂതന ആശയങ്ങള്‍ക്കും കേരളാ സ്റ്റാർട്ടപ്പ് മിഷൻ നൽകുന്നത് സമാനതകളില്ലാത്ത പിന്തുണയും കൈത്താങ്ങുമാണ്. യുവ സംരംഭകരുടെ ശ്രദ്ധക്കായി, ഇപ്പോളിതാ കേന്ദ്ര സയന്‍സ് ആന്‍റ് ടെക്നോളജി വകുപ്പിന്‍റെ നിധി-പ്രയാസ് ഗ്രാന്റിനായി അപേക്ഷിക്കാൻ സമയമായിട്ടുണ്ട്. കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍ -KSUM-വഴി മെയ് 25 മുതല്‍ ഗ്രാന്റിനായി അപേക്ഷിക്കാം. ജൂൺ 30 നു മുമ്പ് അപേക്ഷിച്ചിരിക്കണം. പ്രയാസ് പിച്ച് വീക്കിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഓർക്കുക ഹാര്‍ഡ്‌വെയര്‍ മേഖലയിലുള്ളവര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അര്‍ഹത. നിധി-പ്രയാസ് ഗ്രാന്റ് മികച്ച ആശയങ്ങളുടെ ഉത്പന്നമാതൃകകള്‍ ഉണ്ടാക്കുന്നതിന് 10 ലക്ഷം രൂപ വരെ നിധി-പ്രയാസ് ഗ്രാന്റ്പദ്ധതിയിലൂടെ ധനസഹായം ലഭിക്കും. ഹാര്‍ഡ്‌വെയര്‍-ഇലക്ട്രോണിക്സ് മേഖലയിലെ യുവസംരംഭകര്‍ തദ്ദേശീയമായി വികസിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വ്യവസായ പ്രമുഖരില്‍ നിന്നുള്ള വിദഗ്ധോപദേശം, ആധുനിക സൗകര്യങ്ങള്‍ അടങ്ങുന്ന ജോലി സ്ഥലം, വിജയകരമായ മാതൃകകളുടെ വാണിജ്യ സാധ്യതകള്‍ തേടാനായുള്ള സഹായം എന്നിവയും ഈ പദ്ധതിയിലൂടെ ലഭിക്കും. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പാണ് നിധി പ്രയാസ്…
യുഎസ്, യുകെ, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെ 21 രാജ്യങ്ങളില്‍ നിന്നും ലിസ്റ്റുചെയ്യാത്ത ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലെത്തുന്ന പ്രവാസി നിക്ഷേപത്തിന് ഏയ്ഞ്ചല്‍ ടാക്സ് ഈടാക്കില്ല. കേന്ദ്രം ധനമന്ത്രാലയം ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. സിംഗപ്പൂര്‍, നെതര്‍ലാന്‍ഡ്സ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപം പക്ഷെ എയ്ഞ്ചല്‍ ടാക്‌സ് ബാധകമാകും. ഡിപിഐഐടി അംഗീകൃത സ്റ്റാര്‍ട്ടപ്പുകള്‍ ഒഴികെയുള്ള, ലിസ്റ്റുചെയ്യാത്ത, കമ്പനികളിലെ വിദേശ നിക്ഷേപത്തിന് സര്‍ക്കാര്‍ എയ്ഞ്ചല്‍ ടാക്സ് ഏര്‍പ്പെടുത്തിയിരുന്നു.ഇതേതുടര്‍ന്ന് സ്റ്റാര്‍ട്ടപ്പുകളും വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ടുകളും ഇക്കാര്യത്തില്‍ ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചിരുന്നു .തുടര്‍ന്ന് എയ്ഞ്ചല്‍ ടാക്സിന് കീഴില്‍ വരാത്ത വിദേശ നിക്ഷേപ ക്ലാസുകള്‍ ധനമന്ത്രാലയം വിജ്ഞാപനം ചെയ്തു. കാറ്റഗറി -1 എഫ്പിഐ, എന്‍ഡോവ്മെന്റ് ഫണ്ടുകള്‍, പെന്‍ഷന്‍ ഫണ്ടുകള്‍, യുഎസ്, യുകെ, ഓസ്ട്രേലിയ, ജര്‍മ്മനി, സ്പെയിന്‍ എന്നിവയുള്‍പ്പെടെ 21 നിര്‍ദ്ദിഷ്ട രാജ്യങ്ങളില്‍ താമസിക്കുന്ന വിശാലമായ പൂള്‍ഡ് ഇന്‍വെസ്റ്റ്മെന്റ് എന്നിവ ഇത്തരത്തില്‍ ഏയ്ഞ്ചല്‍ ടാക്സിൽ നിന്നും ഒഴിവാക്കപ്പെട്ടതില്‍ ഉള്‍പ്പെടുന്നു. ഓസ്ട്രിയ, കാനഡ, ചെക്ക് റിപ്പബ്ലിക്, ബെൽജിയം, ഡെന്മാർക്ക്, ഫിന്ലാന്ഡ്, ഇസ്രായേല്, ഇറ്റലി,…
E – സ്കൂട്ടറുകൾക്കു ഇപ്പോൾ വില കുറവുണ്ട് കേട്ടോ. കാരണം കേന്ദ്രം ഇവയ്ക്ക് നൽകുന്ന സബ്സിഡിയുണ്ട്. പക്ഷെ വരുന്ന ജൂൺ 1 മുതൽ കാര്യങ്ങളുടെ പോക്കേ അത്ര പന്തിയാകില്ല കേട്ടോ. കാരണം. ഇ-സ്കൂട്ടറുകൾക്ക് വിലകൂടും കേട്ടോ. ആയിരമോ പതിനായിരമോ അല്ല കേട്ടോ. ഒരു ev – ടൂ വീലറിന് കുറഞ്ഞത് 25000 രൂപ മുതലങ്ങോട്ട് വില കയറും. ഇത് വല്ലാത്ത ചതിയായി പോയി. കേന്ദ്ര സർക്കാർ എങ്കിലും ഉണ്ടായിരുന്ന സബ്സിഡി വെട്ടിക്കുറച്ചു കളഞ്ഞല്ലോ. വിഷമിക്കണ്ട ഇപ്പോൾ ഇവ ഫോർ വീൽ വാഹനങ്ങൾക്ക് നൽകുന്ന സബ്‌സിഡിയും താമസിയാതെ വെട്ടികുറയ്ക്കുന്ന ലക്ഷണമാണ് കാണുന്നത്.അതെ. 2023 ജൂൺ 1-നോ അതിനുശേഷമോ രജിസ്റ്റർ ചെയ്ത ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് ബാധകമായ FAME-II പദ്ധതിക്ക് കീഴിൽ നൽകുന്ന സബ്‌സിഡി സർക്കാർ വെട്ടികുറച്ചു. ഫെയിം പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്കുള്ള സബ്‌സിഡി ഒരു kWh ബാറ്ററി കപ്പാസിറ്റിക്ക് 15,000 രൂപയിൽ നിന്ന് 10,000 രൂപയായി കുറച്ചു. ഇനിമുതൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക്, ഒരു kWh-ന്…
ഒടുവിൽ UK ആന്റി ട്രസ്റ്റ് അതോറിറ്റിയുടെ കണ്ണുരുട്ടലിൽ മെറ്റ വഴങ്ങി. തങ്ങളുടെ ജനപ്രിയ GIF പ്ലാറ്റ്‌ഫോം ജിഫി നോക്ക്ഡൗൺ വിലയ്ക്ക് വിറ്റഴിക്കാൻ തീരുമാനിച്ചു. നഷ്ടക്കച്ചവടമാണെങ്കിലും വില്പനയല്ലാതെ മെറ്റക്ക് യു കെ യിൽ പിടിച്ചു നിൽക്കാൻ മറ്റു പോംവഴിയില്ലായിരുന്നു. അതുകൊണ്ടു കിട്ടിയ വിലക്കങ്ങു വിറ്റു. മൂന്ന് വർഷം മുമ്പ് 400 മില്യൺ ഡോളറിന് സ്വന്തമാക്കിയ ആനിമേറ്റഡ് ജിഐഎഫ് സെർച്ച് എഞ്ചിനായ ജിഫിക്കായി മെറ്റ ഒടുവിൽ അമേരിക്കൻ കമ്പനിയായ ഷട്ടർസ്റ്റോക്ക് Shutterstock സ്വന്തമാക്കാൻ പോകുന്നു. കോളടിച്ചത് Shutterstock നാണ്. 400 മില്യൺ ഡോളറിന് ഫേസ്ബുക് മാതൃകമ്പനി വാങ്ങിയ ജിഫി വെറും 53 മില്യൺ ഡോളറിനാണ് ഷട്ടർസ്‌റ്റോക്കിന് കൈമാറുന്നത്. ഈ വില്പനയോടെ ഫേസ്ബുക്കിന്റെ മാതൃ കമ്പനി അതിന്റെ മുടക്കിയ പണത്തിന്റെ 13% വീണ്ടെടുത്തു. അടുത്ത മാസം ഡീൽ പൂർത്തിയാക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി ഷട്ടർസ്റ്റോക്ക് പറഞ്ഞു, മെറ്റയും ഷട്ടർസ്‌റ്റോക്കും ജിഫിയുടെ ഉള്ളടക്കം ആക്‌സസ് ചെയ്യുന്നത് തുടരുന്നതിനുള്ള വാണിജ്യ കരാറിൽ ഒപ്പുവച്ചു. സ്റ്റോക്ക് ഫോട്ടോഗ്രാഫി, സ്റ്റോക്ക് ഫൂട്ടേജ്, സ്റ്റോക്ക്…
യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE) മഹത്തായ വികസനങ്ങളോടുള്ള പ്രതിബദ്ധതയ്ക്ക് പണ്ട് മുതൽക്കേ പേരുകേട്ടതാണ്. ഒരിക്കൽ ഈ രാജ്യം സന്ദർശിക്കുന്നവർ ഇവിടത്തെ ഓരോ നിർമിതിയും മനസ്സിന്റെ കോണിൽ മറക്കാതെ കാലങ്ങളോളം കാത്തുസൂക്ഷിക്കും. ഇന്നും രാജ്യത്ത് നിരവധി മഹത്തായ പദ്ധതികൾ നിലവിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഐക്കണിക് ലാൻഡ്‌മാർക്കുകൾ മുതൽ ഫ്യൂച്ചറിസ്റ്റിക് വിപുലീകരണങ്ങൾ വരെയുള്ള ഈ പദ്ധതികൾ യുഎഇയുടെ ഭൂപ്രകൃതിയെ പുനർനിർവചിക്കാൻ സജ്ജമാണ്. വ്യാപ്തിയിലും അവ സൃഷ്ടിക്കുന്ന ഓളങ്ങളിലും കാര്യമായ ശ്രദ്ധ നേടുന്ന അഞ്ച് ശ്രദ്ധേയമായ പ്രോജക്റ്റുകൾ മാത്രം മതി യു എ ഇ യുടെ സൗന്ദര്യവൽക്കരണത്തിന്റെ ഉത്തരവാദിത്തം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുവാൻ. ബുഗാട്ടി റെസിഡൻസ്: ലക്ഷ്വറി മന്ദിരങ്ങൾ ദുബായ് ഡെവലപ്പർ ബിൻഹാട്ടി പ്രശസ്ത സൂപ്പർകാർ നിർമ്മാതാക്കളായ ബുഗാട്ടിയുമായി സഹകരിച്ചു അവതരിപ്പിക്കുന്നു ലോകത്തിലെ ആദ്യത്തെ ബുഗാട്ടി റെസിഡൻസ്. ഈ സഹകരണം ബിൻഹാട്ടിയുടെ വ്യതിരിക്തമായ വാസ്തുവിദ്യാ ഡിസൈനുകളും ബുഗാട്ടിയുടെ കരകൗശല വൈദഗ്ധ്യവും പാരമ്പര്യവും സമന്വയിപ്പിക്കുന്നു. ബുഗാട്ടിയുടെ കുറ്റമറ്റ ഫ്രഞ്ച് ലക്ഷ്വറി ബ്രാൻഡിംഗ് ബുഗാട്ടി റെസിഡൻസിൽ പ്രതിഫലിപ്പിക്കുകയും ബിൻഗാട്ടിയുടെ…