Author: News Desk

സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിപണിയിലെ വിലക്കയറ്റം രക്ഷിതാക്കൾക്ക് തിരിച്ചടിയാകുന്നു. അവശ്യസാധനങ്ങളുടെ വിലവർദ്ധനവ് ജീവിതച്ചെലവ് വർദ്ധിപ്പിക്കുമ്പോഴാണ് സ്കൂൾ വിപണിയും കുടുംബങ്ങളെ പൊളളിക്കുന്നത്. പേനയ്ക്കും പെൻസിലിനും യൂണിഫോമിനുമെല്ലാം കഴിഞ്ഞ വർഷത്തെക്കാൾ 30% വരെ വില കൂടിയിട്ടുണ്ട്. നോട്ടുബുക്കുകളുടെ വിപണി വില 30 രൂപ മുതൽ 65 രൂപ വരെയായി ഉയർന്നിട്ടുണ്ട്. ഒരു സാദാ സ്കൂൾ ബാഗിന് 500 രൂപ വരെയാണ് ഇപ്പോൾ വില, ബ്രാൻഡഡ് ബാഗുകൾക്ക് 2500 രൂപ വരെയാണ് വിലയാകുന്നത്. കുടകളുടെ വില, വൈറൈറ്റി അനുസരിച്ച്  400 മുതൽ 1500 രൂപ വരെ വരുന്നുണ്ട്.  സ്കൂളുകൾ നൽകുന്ന യൂണിഫോമുകൾക്കും വില ഉയർന്നിട്ടുണ്ട്. വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാർ കൺസ്യൂമർ ഫെഡിന്റെ വിപണന മേളകൾ തുറന്നിട്ടുണ്ട്. പൊതുവിപണിയിൽ നിന്ന് 40% വരെ വിലക്കുറവിലാണ് കൺസ്യൂമർ ഫെ‍ഡ് സ്റ്റോറുകളിൽ ഉല്പന്നങ്ങൾ ലഭിക്കുന്നത്.  ചെറിയ ബാഗുകളുടെ വില 345 രൂപ മുതലും വലിയ ബാഗുകളുടെ വില 640 രൂപ മുതലുമാണ്. നോട്ട്ബുക്ക്, പേന,…

Read More

ഹാര്‍ഡ്‌വെയര്‍ മേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ക്കും നൂതന ആശയങ്ങള്‍ക്കും കേരളാ സ്റ്റാർട്ടപ്പ് മിഷൻ നൽകുന്നത് സമാനതകളില്ലാത്ത പിന്തുണയും കൈത്താങ്ങുമാണ്. യുവ സംരംഭകരുടെ ശ്രദ്ധക്കായി, ഇപ്പോളിതാ കേന്ദ്ര സയന്‍സ് ആന്‍റ് ടെക്നോളജി വകുപ്പിന്‍റെ നിധി-പ്രയാസ് ഗ്രാന്റിനായി അപേക്ഷിക്കാൻ സമയമായിട്ടുണ്ട്. കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍ -KSUM-വഴി മെയ് 25  മുതല്‍ ഗ്രാന്റിനായി അപേക്ഷിക്കാം. ജൂൺ 30 നു മുമ്പ് അപേക്ഷിച്ചിരിക്കണം. പ്രയാസ് പിച്ച് വീക്കിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഓർക്കുക ഹാര്‍ഡ്‌വെയര്‍ മേഖലയിലുള്ളവര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അര്‍ഹത. നിധി-പ്രയാസ് ഗ്രാന്റ് മികച്ച ആശയങ്ങളുടെ ഉത്പന്നമാതൃകകള്‍ ഉണ്ടാക്കുന്നതിന് 10 ലക്ഷം രൂപ വരെ നിധി-പ്രയാസ് ഗ്രാന്റ്പദ്ധതിയിലൂടെ ധനസഹായം ലഭിക്കും. ഹാര്‍ഡ്‌വെയര്‍-ഇലക്ട്രോണിക്സ് മേഖലയിലെ യുവസംരംഭകര്‍ തദ്ദേശീയമായി വികസിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വ്യവസായ പ്രമുഖരില്‍ നിന്നുള്ള വിദഗ്ധോപദേശം, ആധുനിക സൗകര്യങ്ങള്‍ അടങ്ങുന്ന ജോലി സ്ഥലം, വിജയകരമായ മാതൃകകളുടെ വാണിജ്യ സാധ്യതകള്‍ തേടാനായുള്ള സഹായം എന്നിവയും ഈ പദ്ധതിയിലൂടെ ലഭിക്കും. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പാണ് നിധി പ്രയാസ്…

Read More

യുഎസ്, യുകെ, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെ 21 രാജ്യങ്ങളില്‍ നിന്നും ലിസ്റ്റുചെയ്യാത്ത ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലെത്തുന്ന പ്രവാസി നിക്ഷേപത്തിന് ഏയ്ഞ്ചല്‍ ടാക്സ് ഈടാക്കില്ല. കേന്ദ്രം ധനമന്ത്രാലയം ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. സിംഗപ്പൂര്‍, നെതര്‍ലാന്‍ഡ്സ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപം  പക്ഷെ  എയ്ഞ്ചല്‍ ടാക്‌സ് ബാധകമാകും. ഡിപിഐഐടി അംഗീകൃത സ്റ്റാര്‍ട്ടപ്പുകള്‍ ഒഴികെയുള്ള, ലിസ്റ്റുചെയ്യാത്ത, കമ്പനികളിലെ വിദേശ നിക്ഷേപത്തിന് സര്‍ക്കാര്‍ എയ്ഞ്ചല്‍ ടാക്സ് ഏര്‍പ്പെടുത്തിയിരുന്നു.ഇതേതുടര്‍ന്ന് സ്റ്റാര്‍ട്ടപ്പുകളും വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ടുകളും ഇക്കാര്യത്തില്‍ ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചിരുന്നു .തുടര്‍ന്ന് എയ്ഞ്ചല്‍ ടാക്സിന് കീഴില്‍ വരാത്ത വിദേശ നിക്ഷേപ ക്ലാസുകള്‍ ധനമന്ത്രാലയം വിജ്ഞാപനം ചെയ്തു. കാറ്റഗറി -1 എഫ്പിഐ, എന്‍ഡോവ്മെന്റ് ഫണ്ടുകള്‍, പെന്‍ഷന്‍ ഫണ്ടുകള്‍, യുഎസ്, യുകെ, ഓസ്ട്രേലിയ, ജര്‍മ്മനി, സ്പെയിന്‍ എന്നിവയുള്‍പ്പെടെ 21 നിര്‍ദ്ദിഷ്ട രാജ്യങ്ങളില്‍ താമസിക്കുന്ന വിശാലമായ പൂള്‍ഡ് ഇന്‍വെസ്റ്റ്മെന്റ് എന്നിവ ഇത്തരത്തില്‍ ഏയ്ഞ്ചല്‍ ടാക്സിൽ നിന്നും ഒഴിവാക്കപ്പെട്ടതില്‍ ഉള്‍പ്പെടുന്നു. ഓസ്ട്രിയ, കാനഡ, ചെക്ക് റിപ്പബ്ലിക്, ബെൽജിയം, ഡെന്മാർക്ക്, ഫിന്ലാന്ഡ്, ഇസ്രായേല്, ഇറ്റലി,…

Read More

E – സ്കൂട്ടറുകൾക്കു ഇപ്പോൾ വില കുറവുണ്ട് കേട്ടോ. കാരണം കേന്ദ്രം ഇവയ്ക്ക് നൽകുന്ന സബ്സിഡിയുണ്ട്. പക്ഷെ വരുന്ന ജൂൺ 1 മുതൽ കാര്യങ്ങളുടെ പോക്കേ അത്ര പന്തിയാകില്ല കേട്ടോ. കാരണം. ഇ-സ്കൂട്ടറുകൾക്ക് വിലകൂടും കേട്ടോ. ആയിരമോ പതിനായിരമോ അല്ല കേട്ടോ. ഒരു ev – ടൂ വീലറിന്  കുറഞ്ഞത് 25000 രൂപ മുതലങ്ങോട്ട് വില കയറും. ഇത് വല്ലാത്ത ചതിയായി പോയി. കേന്ദ്ര സർക്കാർ എങ്കിലും ഉണ്ടായിരുന്ന സബ്സിഡി വെട്ടിക്കുറച്ചു കളഞ്ഞല്ലോ. വിഷമിക്കണ്ട ഇപ്പോൾ ഇവ ഫോർ വീൽ വാഹനങ്ങൾക്ക് നൽകുന്ന സബ്‌സിഡിയും താമസിയാതെ വെട്ടികുറയ്ക്കുന്ന ലക്ഷണമാണ് കാണുന്നത്.അതെ. 2023 ജൂൺ 1-നോ അതിനുശേഷമോ രജിസ്റ്റർ ചെയ്ത ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് ബാധകമായ FAME-II  പദ്ധതിക്ക് കീഴിൽ നൽകുന്ന സബ്‌സിഡി സർക്കാർ വെട്ടികുറച്ചു. ഫെയിം പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്കുള്ള സബ്‌സിഡി ഒരു kWh ബാറ്ററി കപ്പാസിറ്റിക്ക് 15,000 രൂപയിൽ നിന്ന് 10,000 രൂപയായി കുറച്ചു. ഇനിമുതൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക്, ഒരു kWh-ന്…

Read More

ഒടുവിൽ UK ആന്റി ട്രസ്റ്റ് അതോറിറ്റിയുടെ കണ്ണുരുട്ടലിൽ മെറ്റ വഴങ്ങി. തങ്ങളുടെ ജനപ്രിയ GIF പ്ലാറ്റ്‌ഫോം ജിഫി നോക്ക്ഡൗൺ വിലയ്ക്ക് വിറ്റഴിക്കാൻ തീരുമാനിച്ചു. നഷ്ടക്കച്ചവടമാണെങ്കിലും വില്പനയല്ലാതെ മെറ്റക്ക് യു കെ യിൽ പിടിച്ചു നിൽക്കാൻ മറ്റു പോംവഴിയില്ലായിരുന്നു. അതുകൊണ്ടു കിട്ടിയ വിലക്കങ്ങു വിറ്റു. മൂന്ന് വർഷം മുമ്പ് 400 മില്യൺ ഡോളറിന് സ്വന്തമാക്കിയ ആനിമേറ്റഡ് ജിഐഎഫ് സെർച്ച് എഞ്ചിനായ ജിഫിക്കായി മെറ്റ ഒടുവിൽ അമേരിക്കൻ കമ്പനിയായ ഷട്ടർസ്റ്റോക്ക് Shutterstock സ്വന്തമാക്കാൻ പോകുന്നു. കോളടിച്ചത് Shutterstock നാണ്‌. 400 മില്യൺ ഡോളറിന് ഫേസ്ബുക് മാതൃകമ്പനി വാങ്ങിയ ജിഫി വെറും 53 മില്യൺ ഡോളറിനാണ്‌ ഷട്ടർസ്‌റ്റോക്കിന് കൈമാറുന്നത്. ഈ വില്പനയോടെ ഫേസ്ബുക്കിന്റെ മാതൃ കമ്പനി അതിന്റെ മുടക്കിയ പണത്തിന്റെ 13% വീണ്ടെടുത്തു. അടുത്ത മാസം ഡീൽ പൂർത്തിയാക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി ഷട്ടർസ്റ്റോക്ക് പറഞ്ഞു, മെറ്റയും ഷട്ടർസ്‌റ്റോക്കും ജിഫിയുടെ ഉള്ളടക്കം ആക്‌സസ് ചെയ്യുന്നത് തുടരുന്നതിനുള്ള വാണിജ്യ കരാറിൽ ഒപ്പുവച്ചു. സ്റ്റോക്ക് ഫോട്ടോഗ്രാഫി, സ്റ്റോക്ക് ഫൂട്ടേജ്, സ്റ്റോക്ക്…

Read More

യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE) മഹത്തായ വികസനങ്ങളോടുള്ള പ്രതിബദ്ധതയ്ക്ക് പണ്ട് മുതൽക്കേ പേരുകേട്ടതാണ്. ഒരിക്കൽ ഈ രാജ്യം സന്ദർശിക്കുന്നവർ ഇവിടത്തെ ഓരോ നിർമിതിയും മനസ്സിന്റെ കോണിൽ മറക്കാതെ കാലങ്ങളോളം കാത്തുസൂക്ഷിക്കും. ഇന്നും രാജ്യത്ത് നിരവധി മഹത്തായ പദ്ധതികൾ നിലവിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഐക്കണിക് ലാൻഡ്‌മാർക്കുകൾ മുതൽ ഫ്യൂച്ചറിസ്റ്റിക് വിപുലീകരണങ്ങൾ വരെയുള്ള ഈ പദ്ധതികൾ യുഎഇയുടെ  ഭൂപ്രകൃതിയെ പുനർനിർവചിക്കാൻ സജ്ജമാണ്.   വ്യാപ്തിയിലും അവ സൃഷ്ടിക്കുന്ന ഓളങ്ങളിലും കാര്യമായ ശ്രദ്ധ നേടുന്ന അഞ്ച് ശ്രദ്ധേയമായ പ്രോജക്റ്റുകൾ മാത്രം മതി യു എ ഇ യുടെ സൗന്ദര്യവൽക്കരണത്തിന്റെ ഉത്തരവാദിത്തം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുവാൻ. ബുഗാട്ടി റെസിഡൻസ്: ലക്ഷ്വറി മന്ദിരങ്ങൾ ദുബായ് ഡെവലപ്പർ ബിൻഹാട്ടി പ്രശസ്ത സൂപ്പർകാർ നിർമ്മാതാക്കളായ ബുഗാട്ടിയുമായി സഹകരിച്ചു അവതരിപ്പിക്കുന്നു ലോകത്തിലെ ആദ്യത്തെ ബുഗാട്ടി റെസിഡൻസ്. ഈ സഹകരണം ബിൻഹാട്ടിയുടെ വ്യതിരിക്തമായ വാസ്തുവിദ്യാ ഡിസൈനുകളും ബുഗാട്ടിയുടെ കരകൗശല വൈദഗ്ധ്യവും പാരമ്പര്യവും സമന്വയിപ്പിക്കുന്നു. ബുഗാട്ടിയുടെ കുറ്റമറ്റ ഫ്രഞ്ച് ലക്ഷ്വറി ബ്രാൻഡിംഗ് ബുഗാട്ടി റെസിഡൻസിൽ പ്രതിഫലിപ്പിക്കുകയും ബിൻഗാട്ടിയുടെ…

Read More

വുമൺ കണക്ട് ചലഞ്ച് ഇന്ത്യയിലൂടെ വനിതാ ശാക്തീകരണത്തിന് റിലയൻസ് ഫൌണ്ടേഷന്റെ ഒരു കോടി രൂപ വീതമുള്ള ഗ്രാന്റ് 7 ട്രസ്‌റ്റുകൾക്ക് പ്രഖ്യാപിച്ചു. സ്ത്രീകൾക്ക് സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുന്ന തടസ്സങ്ങൾ പരിഹരിക്കുന്നതിനായി റിലയൻസ് ഫൗണ്ടേഷനും യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റും (USAID) നടത്തിയ വുമൺകണക്ട് ചലഞ്ച് ഇന്ത്യ രണ്ടാം റൗണ്ടിലാണ് വിജയികളെ തിരെഞ്ഞെടുത്തത്. ഇന്ത്യയിലെ ലിംഗപരമായ ഡിജിറ്റൽ വിഭജനം അവസാനിപ്പിക്കാനും ആഗോള സമ്പദ്‌വ്യവസ്ഥയിൽ സ്ത്രീകളെ പൂർണ്ണമായി പങ്കാളികളാക്കാനും ലക്ഷ്യമിടുന്ന പദ്ധതിയിലേക്കാണ് 260-ലധികം അപേക്ഷകരിൽ നിന്നും ഏഴ് സാമൂഹിക മേഖലാ സംഘടനകളെ തെരഞ്ഞെടുത്തത്. രണ്ടാം റൗണ്ട് വുമൺകണക്ട് ചലഞ്ച് ഇന്ത്യയിലൂടെ, 350,000 സ്ത്രീകൾക്ക് പിന്തുണ നൽകാൻ പദ്ധതി ലക്ഷ്യമിടുന്നു.പ്രമുഖരും സംഘടനകളും പങ്കെടുത്ത ‘ആക്സിലറേറ്റിംഗ് ഡിജിറ്റൽ ഇൻക്ലൂഷൻ: ബ്രിഡ്ജിംഗ് ദി ജെൻഡർ ഡിജിറ്റൽ ഡിവൈഡ് ഇൻ ഇന്ത്യ’ എന്ന പരിപാടിയിലാണ് വിജയികളെ പ്രഖ്യാപിച്ചത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഗവൺമെന്റ് റിലയൻസ് ഫൗണ്ടേഷനുമായി സഹകരിച്ച് ഇന്ത്യയിലുടനീളമുള്ള വനിതാ സംരംഭകർ, കർഷകർ, സ്ത്രീകൾ നയിക്കുന്ന മൈക്രോ എന്റർപ്രൈസസ്, കൂട്ടായ്‌മകൾ, സ്വയം സഹായ സംഘങ്ങൾ…

Read More

ശരിക്കും ഗൂഗ്‌ളിപ്പട്ടം അണിയുവാനൊരുങ്ങുകയാണോ മെറ്റാ? യന്ത്ര പറഞ്ഞാലും ആരൊക്കെ പറഞ്ഞാലും കേൾക്കില്ല, സ്വകാര്യത തങ്ങളുടെ വിഷയമേ അല്ല എന്ന നിലപാടെടുക്കുന്ന മെറ്റക്ക് ഇതെന്തു പറ്റി? ഒരു വശത്തു മുന്നും പിന്നും നോക്കാതെ ജീവനക്കാരെ ഫയർ ചെയ്യുന്നു. മറു ഭാഗത്തു വിവിധ രാജ്യങ്ങൾ കോടികളുടെ പിഴ ചുമത്തുന്നു. ആരെക്കൊണ്ടും നല്ലതു പറയിപ്പിക്കില്ലാ എന്ന് വാശി പിടിക്കുന്ന, ഫെയ്സ്ബുക്ക്, ഇന്സ്റ്റാഗ്രാം, വാട്സാപ്പ് ഉൾപ്പെടെ ജനപ്രിയ സേവനങ്ങളുടെ മാതൃസ്ഥാപനമായ മെറ്റയ്ക്ക് വന് തുക പിഴ വിധിച്ച് അയർലണ്ട് ഡാറ്റാ പ്രൊട്ടക്ഷന് കമ്മീഷണർ. 130 കോടി ഡോളർ  (10000 കോടി രൂപയിലേറെ) ആണ് ഇപ്പോളത്തെ പിഴ. എന്നിട്ടും മെറ്റ വിട്ടു കൊടുക്കാൻ ഭാവത്തിലാണ്. കൂട്ടപിരിച്ചുവിടലുകൾ തുടർകഥയാകുകയാണ് മെറ്റയിൽ. മൂന്നാം റൗണ്ട് പിരിച്ചുവിടൽ അടുത്തയാഴ്ച തുടങ്ങുമെന്നാണ് റിപ്പോർട്ട്. ഇത്തവണ കമ്പനി ഏകദേശം 6,000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് സൂചന. സ്വകാര്യത കാറ്റിൽ പരത്തുന്ന മെറ്റാ, പ്രതികൂട്ടിൽ Facebook യൂറോപ്യന് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള് കൈകാര്യം ചെയ്യുന്നതുമായും അവ യുഎസിലേക്ക് കൊണ്ടുപോവുന്നതുമായും…

Read More

മുംബൈയിലെ കുപ്രസിദ്ധമായ ധാരാവി ചേരിയിൽ നിന്നുള്ള ഒരു 14 വയസ്സുകാരി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അന്താരാഷ്ട്ര മാധ്യമങ്ങളുടെഉൾപ്പെടെ പേജുകളിൽ വൈറലായിരിക്കുകയാണ്. ആഡംബര സൗന്ദര്യ വർദ്ധക ബ്രാൻഡായ ഫോറസ്റ്റ് എസൻഷ്യൽസിന്റെ മോഡലായ ആ കൊച്ചുസുന്ദരിയാണ് മലീഷ ഖാർവ. ഫോറസ്റ്റ് എസൻഷ്യൽസിന്റെ പുതിയ കാമ്പെയ്‌നായ ‘The Yuvati Collection’ ന്റെ മുഖമായി മാറിയിരിക്കുന്നു മലീഷ. യുവ മനസ്സുകളെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഒരു സാമൂഹിക സംരംഭമാണിത്. 2020 ൽ ഹോളിവുഡ് നടൻ റോബർട്ട് ഹോഫ്മാനാണ് മലീഷ ഖർവയെ ആദ്യമായി കണ്ടെത്തിയത്. ഹോഫ്മാൻ മലീഷയെ കണ്ടുമുട്ടിയപ്പോൾ, ദൈനംദിന ജീവിതത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ മറയ്ക്കുന്ന അവളുടെ തിളങ്ങുന്ന പുഞ്ചിരിയാണ് ശ്രദ്ധിച്ചത്. മലീഷയ്ക്ക് നൃത്തത്തിലും മോഡലിംഗിലും താൽപ്പര്യമുണ്ടെന്ന് അറിഞ്ഞ ഹോഫ്മാൻ അവളെ സഹായിക്കാൻ തീരുമാനിച്ചു. പിന്നീട് അദ്ദേഹം മലീഷയ്‌ക്കായി ഗോ ഫണ്ട് മി എന്നൊരു പേജ് സൃഷ്ടിച്ചു. മ്യൂസിക് വീഡിയോകളിലും ഷോർട്ട് ഫിലിമുകളിലും കോസ്‌മോപൊളിറ്റൻ പോലുള്ള മാഗസിൻ കവറുകളിലും വരെ മലീഷ എത്തി. തന്റെ സോഷ്യൽ മീഡിയ അടിക്കുറിപ്പുകളിലൂടെ സ്വയം…

Read More

സർക്കാർ പദ്ധതികൾ എളുപ്പത്തിൽ ആക്സസ് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കാൻ ബഹുഭാഷാ എഐ ചാറ്റ്ബോട്ട്  ജുഗൽബന്ദി മൈക്രോസോഫ്റ്റ് പുറത്തിറക്കി. മൈക്രോസോഫ്റ്റിന്റെ ബിൽഡ് 2023 ഇവന്റിലാണ് ജുഗൽബന്ദി അനാവരണം ചെയ്തത്. Azure OpenAI സേവനം വഴി ചാറ്റ്ബോട്ട് GPT മോഡലുകൾ ഉപയോഗിക്കുന്നു. ഇതുവരെ, ചാറ്റ്ബോട്ട് ഇന്ത്യയിലെ 22 ഔദ്യോഗിക ഭാഷകളിൽ പത്തെണ്ണവും മൊത്തം 20,000 സർക്കാർ പരിപാടികളിൽ 171 എണ്ണവും ഉൾക്കൊള്ളുന്നു.  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസിൽ പ്രവർത്തിക്കുന്ന ഒരു ഓപ്പൺ സോഴ്‌സ് ഭാഷാ AI കേന്ദ്രമായ AI4Bharat-ൽ നിന്നുളള ഭാഷാ മാതൃകകൾ ഉപയോഗിച്ചിട്ടുണ്ട്. ഇൻഫോസിസിന്റെ സഹസ്ഥാപകൻ നന്ദൻ നിലേകനിയുടെ പിന്തുണയുള്ള ഇന്ത്യൻ ഗവേഷണ ഗ്രൂപ്പാണ് ജുഗൽബന്ദി. AI- അധിഷ്ഠിതമായ പ്ലാറ്റ്‌ഫോമിന് 10 വ്യത്യസ്ത ഭാഷകളിൽ ചോദ്യങ്ങൾ മനസിലാക്കാനും സർക്കാർ വെബ്‌സൈറ്റുകളിൽ നിന്ന് പ്രസക്തമായ വിവരങ്ങൾ വീണ്ടെടുക്കാനും കഴിയും.ഇത് പിന്നീട് ഇംഗ്ലീഷിൽ നിന്ന് പ്രാദേശിക ഭാഷകളിലേക്ക് വിവരങ്ങൾ വിവർത്തനം ചെയ്യുന്നു. ഇത് പ്രേക്ഷകർക്ക് ആക്സസ് ചെയ്യാവുന്നതും മനസ്സിലാക്കാവുന്നതുമാക്കി മാറ്റുന്നു. വ്യാപകമായ പ്രവേശനക്ഷമത ഉറപ്പാക്കാൻ,…

Read More